malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ഏപ്രിൽ 20, ചൊവ്വാഴ്ച

വര്‍ത്തമാന കാലം

നിങ്ങള്‍ ചെവി യൊന്നു വട്ടം പിടിക്കുക
കേള്‍ക്കാം
നീതി ദേവതയുടെ നീശ്ശബ്ദനില വിളി
നിങ്ങള്‍ കണ്ണ് തുറന്നൊന്നു നോക്കുക
കാണില്ല നേരിന്റെ നേരിയ തരി പോലും
ആദര്‍ശ്ശങ്ങള്‍ അലങ്കാരങ്ങള്‍ ആകുമ്പോള്‍
നുരഞ്ഞു പൊങ്ങുന്നത്
അഹങ്കാരങ്ങള്‍
കോരിക്കുടിക്കാന്‍ഒരു കടലും
കുഴിചെടുക്കാന്‍ ഒരു കുന്നും വെട്ടി പ്പിടിക്കാന്‍ഒരു
മലയോരവും -
തേടിനെട്ടോട്ടത്തിലാണ് ചിലര്‍
പുഴയെല്ലാം പഴമ്പുരാണങ്ങള്‍ ആകുമ്പോള്‍
കട വരാന്തയിലെ കുപ്പികളില്‍
കുണുങ്ങി യിരിക്കയാണ് ,
ഓളം വെട്ടുകയാണ് ഒരു -
പുഴ തന്നെ
നികത്തിയ പാടങ്ങളുടെ
നെടു വീര്‍പ്പും നോക്കി ഇരിപ്പുണ്ട്
ഇക്കിളി യോടെ കന്‍ മതിലുകള്‍
കാടും, മലയും, പുഴയും, തോടും-
പാടവും, പച്ചപ്പും
മലരും ,മലയാളവും എവിടെ യാണ് ?!

ശരീരത്തിന്റെ ഭാഷ

ശരീരത്തിനു ആനന്ദത്തിന്റെതായ
ഒരു ഭാഷയുണ്ട്
അത് നിവര്‍ത്തിക്കാനാണ്
അലച്ചലിന്റെ മരു ഭൂവില്‍ നിന്ന്
ഭോഗത്തിന്റെ പച്ചപ്പ്‌ തേടി
ഓരോ മാസത്തിന്റെയും
അവസാന ദിവസങ്ങളില്‍
കോട്ടും,-
സൂട്ടും അണി ഞാതെങ്കിലും
വിവസ്ത്ര മാക്കപ്പെട്ട മനസ്സുമായി
ഗോള്‍ഡന്‍ വില്ലയിലെ
പതിനാലാം നമ്പര്‍ മുറിയില്‍
അയാള്‍ എത്തുന്നത് ,പറ്റു വരവ് -
കാരനെങ്കിലും
ഏതാനും മണിക്കൂറുകള്‍ കാണുന്നത് ഒഴിച്ച്
അവള്‍ തനിക്കു ആരുമല്ലെങ്കിലും
മനസ്സിന്റെ ഭാരമിറക്കാന്‍
ഒരത്താണി യാണവള്
ചന്ദന നിറമാര്‍ന്ന ഉടലും
കൈതപൂ മണമുള്ള കൂന്തലും
മധുരമായ ഭാഷണവുമാണ്
അടുത്ത ഒരു മാസ ക്കാലത്തെ
അലച്ചലിനുള്ള-
ഊര്‍ജം.
വേണം കയറി ചെല്ലാന്‍ ഒരു വീടും
കാത്തിരിക്കാന്‍ ഒരു പെണ്ണും
ജീവിതത്തിനു ഒരു താളവും

2010, ഏപ്രിൽ 16, വെള്ളിയാഴ്‌ച

വഴി മാറിയ യാത്രികര്‍

കലാലയങ്ങള്‍
കലാപ കലുഷിതമായ കാലങ്ങള്‍ -
ഉണ്ടായിരുന്നു
അന്നും സൂക്ഷിച്ചിരുന്നു
സൌഹൃദത്തിന്റെ
വള പ്പൊട്ടുകളും ,മയില്‍ പീലികളും
ഇന്ന്, കലാലയങ്ങള്‍ കലുഷിത മാകുന്നത്
കങ്കാളങ്ങളുടെ തന്ത്രങ്ങളാണ്
കച്ചവട കണ്ണാലെ
കാണാ മറയത്തെ
ക്യാമറ കണ്ണുകള്‍ ഒപ്പി എടുക്കുന്നത്
കുമാരി മാരുടെ ജീവനാണ്
ഇന്നാരും സൂക്ഷിച്ചു വെക്കാറില്ല
വളപ്പൊട്ടുകളും ,മയില്‍ പ്പീലികളും
ഊട്ടി ഉറപ്പിക്കുന്നുണ്ട് പോലും ബന്ധങ്ങള്‍
കമ്പുട്ടരുകളും
ഇന്റര്‍ നെറ്റും
ഓര്‍മ്മ പുസ്തകം
ഓര്‍മ്മയില്‍ പോലും ഇല്ലിന്നു
ഓര്‍ക്കുട്ടുള്ളപ്പോള്‍
എന്തിനാണ് ഓട്ടോഗ്രാഫ്
ആര്‍ക്കും മേഞ്ഞു നടക്കാന്‍ പാകത്തില്‍
ഓര്‍ത്തെടുക്കാന്‍ കഴിയാത്ത മുഖങ്ങള്‍
മിന്നി മറയുമ്പോള്‍
മനസ്സിന്റെ കളി മുറ്റത്ത്
ഓടി കളിച്ചവര്‍ക്കും
നിറ മിഴിയിലെ സാന്ത്വനങ്ങള്‍ക്കും
എന്ത് വിലയാണ് ഉള്ളത്

2010, ഏപ്രിൽ 10, ശനിയാഴ്‌ച

സഖി ,നിന്നരികിലേക്ക്

സഖി, നിന്റെ ഓര്‍മ്മകള്‍
സാന്ദ്രമാം ചന്ദ്രിക
ഈ രാത്രി എന്നില്‍ പതിച്ചു തന്നു
എന്‍ കരള്‍ തട്ടില്‍ പൊതിഞ്ഞു സൂക്ഷിച്ചുള്ള
സ്മൃതിയാകെ ഹൃത്തില്‍ നിറച്ചു തന്നു
ഉറങ്ങുവാന്‍ കഴിയില്ല
ഇനി ഇന്ന് രാത്രിയില്‍
ഈ മൂക രാത്രി എന്‍ സാക്ഷി
ആരെന്റെ ജാലക വാതില്‍ പ്പടിയിലായ്
വാനിന്‍ ഒരുകീറുകൊണ്ട് വച്ചു
അതില്‍ തിളങ്ങീടുന്ന -
രണ്ടു നക്ഷത്രങ്ങള്‍
അത് നിന്റെ മിഴികളാണല്ലേ-
സഖി
പുഞ്ചനെല്‍ പാടവും ,പട്ടു പാവാടയും
പുഞ്ചിരി തൂകും മുഖ കാന്തിയും
ആതിരയും പിന്നെ ഊഞ്ഞാലും,ഉണ്ണിയും
ഒളി ചിതറീടും കരി മിഴിയും
കുഞ്ഞിനെ എന്നോണം പിന്നാലെ കൂടി നീ
പരിചരിച്ച്-
എന്നെ ഞാന്‍ ആക്കിയതും
ഇന്നലെ എന്നോണം ഓര്‍ക്കുന്നു ഞാന്‍ സഖി
ഇനി ഓര്‍മ്മ ഒന്നിച്ചു പങ്കു വെയ്ക്കാം
പുലരുവാന്‍ ഇനിയേറെ സമയമില്ലാ സഖി
ഒരു വേള-
നീ എന്നെ കാത്തിരിക്കു
ജാലക വാതിലില്‍ അഴികളില്‍ -
ഒന്നിലായ്
കാട്ടിടാം ഞാന്‍ ഒരു ജാലം
നിന്നരികത്ത് ഞാന്‍ സത്വര മെത്തുവാന്‍
നിത്യ സത്യത്തിന്‍ ടെ -
ഇന്ദ്ര ജാലം

2010, ഏപ്രിൽ 3, ശനിയാഴ്‌ച

റേഷന്‍

റേഷന്‍ കുറയുവാന്‍
കാരണ മായാത്
ജന റേഷന്‍ ആണെന്ന്
കേന്ത്ര മന്ത്രി
സംസ്ഥാനം ഭരിക്കുന്നവര്‍ക്ക്
ഭരിക്കുവാന്‍ അറിയില്ല -
എന്ന് വരുത്തീടുവാനും
പഴി പറഞ്ഞി ടാനും ,പിഴ ചുമത്തീടാനും
കേന്ദ്രം കളിക്കും കളിയാണ് ഇത്
അമരത്തിരുന്നവര്‍
പരാജയ പ്പെട്ടവര്‍
തഞ്ചത്തില്‍ തുഞ്ചത്ത് ഇരിക്കുവാനായ്
നഞ്ചുകലക്കുക യാണ് അവര്‍
പേമാരിയും, വെള്ള പൊക്കവും കാരണം എല്ലാം -
ന ശി ച്ചവര്‍ക്ക്ആശ്വാസ മേകുവാന്‍
കേന്ത്രത്ത്നു ആശ്വാസ നിശ്വാസം കൊള്ളുവാന്‍
ആകാശ തേരില്‍
അരചന്‍ അണയുമ്പോള്‍
വേനല്‍ അറുതി ആയിരിക്കും
വരള്‍ച്ചയും വേനല്‍ ക്കെടുതിയും
കാണുവാന്‍ പിന്നെ എത്തീടുന്നു കപ്പലില്‍
കാരുണ്യ വാനാമി
കേന്ത്രത്തിന്റെ കളി
ചിത്രം വിചിത്രം
ഇതൊന്നെ പറയേണ്ടു

വര്‍ദ്ധക്യം

പല വസന്തങ്ങള്‍
പറന്നു പോയി
നിറവസന്തങ്ങള്‍
മറഞ്ഞുപോയി
പരിമളം തൂകുമാ
പാരിജാത പൂവ്
പാടെ പഴുത്തു കരിഞ്ഞു പോയി
പഞ്ചമം പാടുന്ന
പഞ്ച വര്‍ണ്ണ ക്കിളി
പാട്ടും മറന്നു പിരിഞ്ഞു പോയി
ഇപ്പുഴതന്‍ പുളിനത്തില്‍
പുളയും പുഴ പോലെ
ഞാനിരിക്കെ
മണ്ണിട്ട്‌ മൂടി കുഴി മാട മൊക്കെയും
ഒരു കല്ലറ മാത്രം ബാക്കിയാക്കി