malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, ജനുവരി 29, ഞായറാഴ്‌ച

വാർദ്ധക്യം



കാക്കക്കാലുപോലെ കോറിയിട്ട
അക്ഷരങ്ങൾകാണുമ്പോൾ
വിവരണസാധ്യമല്ലാത്ത ഒരുവിഷാദ
മെന്നിൽനിറയുന്നു
നിരയൊത്ത അക്ഷരമുതിരുന്നഅച്ഛന്റെ
കൈപ്പടയാണ് യെന്റെമുന്നിൽ
ഒറ്റപ്പെടുന്നവരേക്കാൾ
ദുഃഖിതരായിയിവിടെയാരുണ്ട്
ഭാര്യയോ ഭർത്താവോ മരിച്ചുപോകുന്ന
തിനേക്കാൾ
കവിഞ്ഞൊരുദുരന്തവും ജീവിതത്തിലില്ല
വേദനകെട്ടിവെച്ച മാറാപ്പാണ് വൃദ്ധത്വം
തിടുക്കങ്ങളില്ലാത്ത, ശാഠ്യങ്ങളും
തീർപ്പുകളുമില്ലാത്ത ഒരപ്പൂപ്പൻതാടി
നിധികാക്കുന്ന വയസ്സൻഭൂതത്തെപോലെ ചൂണ്ടയിട്ടിരിക്കുന്ന ശാന്തനായ -
ചൂണ്ടക്കാരനെപ്പോലെ
മരിച്ചശലഭങ്ങളെപ്പോലെ ഉതിർന്നുവീഴുന്ന
മഞ്ഞയിലകളെ നോക്കിയങ്ങനെ.......

കവിതഉണ്ടാകുന്നത്



വാക്കിന്റെ വെയിലുകാഞ്ഞ്
വരികളുടെ വരമ്പത്തിരിക്കണം
കവിതയുടെ കൊമ്പത്തേറണം
അതിന് വാക്കുകളെവിടെ?!
കാത്തു കാത്തിരുന്ന് കാൽവിരൽ
വേരാഴ്ത്തിനിന്നു
മെയ്യൊരു മരമായ്വളർന്നു
മനസ്സൊരു മാമലയേറി
എന്നിട്ടും വാക്കുകളെവിടെ?!
മസ്തിഷ്ക്കം തീച്ചൂളയായി
മനംവെന്ത് ഗന്ധംവരവായ്
വേരറ്റവാക്കുകളെല്ലാം
ചിറകറ്റപക്ഷികളായി
മൗനത്തിൻ ചിതൽപുറ്റുകൾ
നാവേറിലുംകണ്ണേറ്റിലും.
കാതലില്ലാകരളിലെങ്ങനെ
കവിത പൂത്തുനിന്നീടും
കാറ്റുവന്നെൻ കാതിൽമൂളുന്നു
അന്നുഭവ തീച്ചൂളയിൽ മാത്രം -
കായ്ക്കും കവിത

ചില ആൺനോട്ടങ്ങൾ



സ്നേഹം തിരണ്ടു തിളങ്ങിനിന്നീടിന
കളങ്കമേശാതവനെന്നു തോന്നാം
സുന്ദരപ്രണയ പദാവലികൊണ്ടവൻ
ലൂതവലയിൽ കുടുക്കിവെയ്ക്കും
ഉച്ഛ്വാസംപോലും നുണയാക്കിമാറ്റുന്ന
സിദ്ധിലഭിച്ചവിടനാണവൻ
ദ്രാക്ഷാപാകമാം നിൻതളിർമേനിയിൽ
കണ്ണവനെന്നെന്നുമോർത്തുകൊൾക
നിറങ്ങൾഒഴുകി പരന്നജലംപോലെ
വർണ്ണംനിറഞ്ഞതാം നിന്റെപ്രായം
കാണാക്കയങ്ങളെ കാണുവാനെത്രയും
മോഹങ്ങൾനിന്നിൽ തുടിച്ചുനിൽക്കും
ജൃംഭിതമായൊരാ നെഞ്ചിലെചെത്തിപ്പൂ
മൊട്ടുപോൽ ചിത്തംമൊട്ടിട്ടുനിൽക്കും
പ്രീണനച്ചുണ്ടും, നുണക്കുഴിയും
ഉള്ളിലെന്തെന്നുകണ്ണാടിയാകും
ലക്ഷമണരേഖ കടന്നുപോയാൽ
ലക്ഷ്യത്തിലെത്തില്ലയെന്നതോർക്ക.
ആർത്തിനിറഞ്ഞുള്ള കൺകളിലെ
രതികൂജിതങ്ങൾനീ കേട്ടുകൊൾക

നീണ്ട കവിത



തീവണ്ടിയാപ്പീസിലെ
തിടംവെച്ചുവരുന്ന
ആൾക്കൂട്ടത്തിനിടയിൽ
ഒറ്റവരിക്കവിതയായി
അവളെന്നരികിൽനിൽക്കുന്നു
മൂക്കളഒലിപ്പിച്ച്, മുഷിഞ്ഞുപിന്നിയ
പാവാടചുറ്റി
ചെമ്പൻമുടിയെ കാറ്റിൽമേയാൻവിട്ട്
പശിയകറ്റുവാൻപൈസക്ക് യാചിക്കുന്നു.
ചായചായകാപ്പിച്ചുക്കുകാപ്പിയെന്നു -
പാടിക്കൊണ്ട്
ഒരു പലകാലകവിത അവിടവിടെ
ചുറ്റിത്തിരിയുന്നു.
ഭാഗ്യത്തിന്റെ വർണ്ണങ്ങൾചാലിച്ച്
ഭാഗ്യാന്വേഷികളെ തിരഞ്ഞുപിടിക്കാൻ
വെമ്പൽകൊള്ളുന്നുണ്ട്
ഒരു ഭാഗ്യംകെട്ട കവിത
കുതിച്ചു പാഞ്ഞ് കിതച്ചുനിന്നൊരു കവിത
ചില്ലക്ഷരങ്ങളും, കൂട്ടക്ഷരങ്ങളും,
കുത്തും,കോമയും,വിസർഗങ്ങളും
വള്ളിപുള്ളിഎല്ലാംനിറച്ച്
ഒരുനീണ്ടകവിതചമച്ച് വീണ്ടുംപായുന്നു

2017, ജനുവരി 26, വ്യാഴാഴ്‌ച

അടുക്കളയെ നോക്കിനിൽക്കുമ്പോൾ



പുലരികോട്ടുവായിട്ട് മുടിവാരിക്കെട്ടി
മൂരിനിവർന്നു
ചാരംവാരിക്കൂട്ടി വ്യസനത്തിന്റെ വിറകുകൾ
വെട്ടിക്കീറികനലെരിച്ചു
ആവിപറക്കുന്നകട്ടൻചായ അക്ഷരങ്ങളെ
കൊറിച്ചുകൊണ്ടിരിക്കുമ്പോൾ
തിരകളെതടുത്തുനിർത്തി കടലിലേ- ക്കിറങ്ങി.
കലമ്പൽകൂട്ടുന്ന ചെപ്പുക്കുടങ്ങളെ
ഒക്കത്തിരുത്തി
തുളുമ്പിയകണ്ണീരുകൾ തുടച്ചെടുത്തു
ചട്ടിയുംകലവും തട്ടിയുംമുട്ടിയും ഒപ്പം -
തന്നെകൂടി
സോപ്പുകുമിളകൾ ഒളിച്ചുകളിനടത്തുന്ന
വിഴുപ്പുകൾക്കെല്ലാം
നനക്കല്ലായ്നിന്ന് അടിച്ചുവെളുപ്പിച്ച്
അലക്കിയെടുത്തു
അടുപ്പിൽ അരിയായ്തിളച്ചു
മിക്സിയിൽ അരവായരഞ്ഞു
പടിഞ്ഞാറ്സൂര്യൻ ബാക്കിവന്നഇത്തിരി -
പ്പോന്ന ചുവന്നചാറും
ചട്ടിയിൽനിന്ന് വടിച്ചെറിഞ്ഞ്
കഴുകിതുവർത്തി കുളിക്കാനിറങ്ങിയ - പ്പോൾ
അടുക്കള,പുകയേറ്റുച്ചുവന്ന കണ്ണുംതിരുമി
അന്തിക്കുള്ള അങ്കത്തിന് തുടക്കം കുറിച്ചു


കാലചക്രം



ബാല്യകൗമാരങ്ങളും യൗവ്വനം -
പിന്നിട്ടിന്നീ
വാർദ്ധക്യകാലചക്രം ഉരുണ്ടുരുണ്ടെ -
ത്തിയല്ലോ
ഇന്നലെയൊന്നാകെയെൻ ഉള്ളിലു-
ണ്ടിന്നും
ഒന്നുംക്ലാവുപിടിക്കാ കിനാക്കളായ് -
പൂത്തുനിൽപ്പൂ
വെള്ളിച്ചിറകിലേറി, വാനിലേക്കുയർ-
ന്നതും
രാവിൽനക്ഷത്രമായി നാടാകെയല-
ഞ്ഞതും
പ്രേമത്തിൻ കവിൾത്തട്ടിൽ മുദ്രകൾ
ചാർത്തിയതും
ജീവിതപ്രേമസ്വാദ്, യിന്നേറിവരുന്നല്ലോ
അലകടലെന്നപോലെ ഉള്ളംതുളുമ്പീടുന്നു
ജീവിതാഗ്രഹം ഉളളിൽയേറി,യേറി - നിൽക്കുന്നു
ഈ,യകത്തളത്തിൽ ഞാൻ ചത്തൊരഗ്നി-
പർവ്വതം
കണ്ണും, കർണ്ണവും മറ്റും ചെതുമ്പാൽ മൂട-
പ്പെട്ടോൻ
എങ്കിലും കഥകളിയാടിയ വേഷമോർക്കേ
രസിച്ചുനിന്നീടുന്ന പഴയപയ്യൻതന്നെ

ഓർമ്മപ്പെടുത്തുന്നത്



പെണ്ണെനീ ഓർമ്മിക്കുക
പരാന്നഭോജികൾചുറ്റും
പവിത്രത ഓർത്തുകൊൾക
പ്രാണനെ കാത്തുകൊൾക
കൗശലക്കാരാണവർ
കുശലം ചോദിച്ചെത്തും
പ്രണയ പാശത്താലെ
ബന്ധനസ്ഥയാക്കീടും
ചതിച്ചരടറുക്കുവാൻ
ചിത്തമതുപോരല്ലോ
ചതിചിതമാക്കിയോരോ
ചിരിച്ചു രസിച്ചീടും
അരവയർ നിറയാത്തോളേ
പെരുവയറാക്കീയവർ -
പെരുവഴിതന്നിൽ തള്ളി
പെരിയോരായി വാഴും
പെണ്ണെനീ ഓർത്തുകൊൾക
വഞ്ചിതയായെന്നാകിൽ
വൻചിതമാത്രം പിന്നെകൂട്ടിനെ -
ന്നറിയുക

2017, ജനുവരി 22, ഞായറാഴ്‌ച

യുദ്ധം




ജയിച്ചിട്ടില്ല ഇന്നേവരെ ഒരു യുദ്ധവും!
എല്ലായുദ്ധവും പരാജയമായിരുന്നു!!
കുരുതിയുടെ കുന്തമുനയാണ് യുദ്ധം.
കെടുതിയുടെ കാന്തക്കൂട്ടും
വറുതിയുടെ വേനൽപടർപ്പും.
ഇന്നേവരെ ഏതെങ്കിലുമൊരുയുദ്ധം
പെണ്ണിനെ കണ്ണീരണിയിക്കാതെ,
കുഞ്ഞുങ്ങളെ അനാഥമാക്കാതെ,
പിതാവിനെ, ഭർത്താവിനെ,
സഹോദരനെ,മകനെ ബലി
 കൊടുക്കാതെ,യവസാനിച്ചിട്ടുണ്ടോ?
സംസ്ക്കാരവും,സമ്പത്തും ചീളുകളായ്
തകർന്നടിഞ്ഞിട്ടും
എങ്ങനെയാണ് നിങ്ങൾ വിജയഭേരി
മുഴക്കുന്നത്?!
തലമുറകൾ പിന്നിട്ടിട്ടും യിന്നും നികത്താനാവാത്ത
ചരിത്രം നൽകിയപാഠവും, പാടും
മുന്നിലുണ്ടായിട്ടുംയുദ്ധം
തുടർന്നു കൊണ്ടേയിരിക്കുന്നു


2017, ജനുവരി 20, വെള്ളിയാഴ്‌ച

ജീവന്റെ പെട്ടകം



കവിത പൂക്കുന്ന കണ്ണുണ്ടവൾക്ക്‌
കുഴമറിഞ്ഞൊരീ ജീവിതത്തിലും.
കരളുകത്തുന്ന ഉലയായുയരുന്നു
ആണും തുണയുമില്ലാതുരുകുന്നു
എങ്ങനെ നിറയ്ക്കുമീ ജീവിത പെട്ടകം.
കരിഞ്ചേരപുളയും രാവിലേകാന്തത
നഗരവന്യത ആഞ്ഞു കൊത്തുന്നു
നീലവിഷം സിരകളിൽ പടരുന്നു.
ആരവങ്ങളും ആർപ്പുവിളികളും
തൂത്തുവാരുന്ന തൂപ്പുകാരിയവൾ
കത്തും വയറിന്റെ പശിയൊന്നടക്കുവാൻ
പഴങ്കഞ്ഞിയിൽ ചാറിന്റെ ചുവന്നയിത്തിരി
കണ്ണീർ
ദൈവമൊറ്റക്കണ്ണനായിരുന്നിടാം
അല്ലങ്കിലെങ്ങനെയീ,യസമത്വമുലകിൽ
മഴമാറിയ കൊള്ളിൻ മാറിൽ വെയിൽ
പറ്റിക്കിടക്കുന്നു
ആഗ്രഹം നെഞ്ചിൻ കൂടിൽ കിളി കുഞ്ഞായ് തേങ്ങുന്നു
പുരുഷ നാം പേനയുടെ സ്പർശനമേൽ _
ക്കാത്ത
കന്യാതാളിലെങ്ങനെ കവിത പിറന്നീടും



വ്യസനം




നിർവ്വചിക്കാനാവാത്ത
ഒരു വ്യസനം
മൗനം പൂണ്ടിരിക്കുന്നു.
അനർത്ഥങ്ങളെ ഗർഭം ധരിച്ച
ശ്മശാനഭീകരത
മനസ്സിന്റെ വാതിലിൽ മുട്ടിവിളിച്ച്
സ്വപ്നങ്ങളെ ആട്ടിയകറ്റുന്നു.
പ്രതികരിക്കാതിരിക്കരുത് പ്രണയ
നിവേദനങ്ങളോട്
കാലം കാതിൽ കുത്തിക്കുത്തി പറയുന്നു.
ആരെഴുതിതീർക്കും ഇനിയെന്റെ
 കവിതകളെ
കല്ലിച്ചു നിൽക്കുന്ന കുന്നിൻ തലപ്പു
പോലെ
ഘനീഭവിച്ചു നിൽക്കുന്നു ദുഃഖം

മരണത്തിന്റെ വ്യാപാരികൾ



മരിച്ചാലും മരിക്കാത്ത ചിലരുണ്ട്
മരണത്തിന്റെ വ്യാപാരികൾ
വേഷപ്രച്ഛന്നരായി എവിടേയും ഉണ്ടാകും
ഹിറ്റ്ലറും ,മുസ്സോളനിയും മുന്നിൽ തന്നെ
യുണ്ട്
അതി വിനയത്താൽ കുമ്പിട്ട് നിവരുന്നവനെ
സൂക്ഷിക്കുക
ഗാന്ധിജിയുടെ ഹൃദയത്തെ ചുംബിച്ച
ഒരു തോക്ക് നിങ്ങൾക്കുനേരെ ചൂണ്ടി -
നിന്നിടാം
പരിണാമദശകളിലെല്ലാം ചവറ്റുകൊട്ടയിൽ
കിടന്നവർ
ചരിത്രത്തെ ചെളിയുടെ ചതുപ്പിലേക്ക് ചവിട്ടി താഴ്ത്തി
നുണയുടെ നെടുങ്കൻ പടവുകൾ
പടുക്കുകയാണ്
നീലലോഹിതത്തിന്റെ പേരിൽ
നിലവിളിക്കുന്നുകൾ കയറേണ്ടി വരുന്നു
നാടിന്റെ നേരവകാശികൾ.
നോവും വേവുമറിയാത്തവർ -
അസാധുവായി പ്രഖ്യാപിക്കുന്നു ഓർമ്മകളെ
കണ്ണീരുപ്പുവറ്റിയവർ ഒരു തുള്ളി വെള്ളത്തിന് കേഴുമ്പോൾ
വിയർപ്പു വറ്റിയ ഉളളം കൈയിൽ പല്ലിളിച്ച്
നിൽക്കുന്നു
മരണത്തിന്റെ വ്യാപാരികൾ

2017, ജനുവരി 19, വ്യാഴാഴ്‌ച

സൂചകം





നദിയുടെ നഗ്നതയിലേക്ക് കൈവിട
ർത്തുന്നു തരുശാഖികൾ
കുസൃതിയോടെ കുണുങ്ങിപിടഞ്ഞു
മാറുന്നു കുഞ്ഞോളങ്ങൾ
കടുത്തവെയിലിനെ തടുത്തുനിർത്തുന്ന
വൃക്ഷകൈകളിൽനിന്നും
കുതറിമാറി വെയിൽച്ചീളുകൾ താഴെ -
ചിത്രങ്ങൾ വരച്ചുകൊണ്ടിരിക്കുന്നു
ആർത്തിപിടിച്ച നഗരഭ്രാന്ത് നുരഞ്ഞു
പൊന്തി
ഉന്മാദങ്ങളുടെഉറവകളായ മാളങ്ങളിൽ
അശ്ലീലങ്ങളിൽ ആശ്വാസംകൊള്ളുന്നു
ഗ്രാമംഗതികിട്ടാപ്രേതംപോലെ അലഞ്ഞു
തിരിയുന്നു
പഴയപുഴകളും, തോടുകളും, കാടുകളും,
വയലുകളും
ചരിത്രത്തിൽനിന്ന് അടർത്തിമാറ്റപ്പെടുന്നു
ഗാന്ധിജിയുടെഗന്ധംപേറിയ ഗ്രാമങ്ങളിൽ
ഗോഡ്സേയുടെ വെടിയൊച്ചകേൾക്കുന്നു
പറവകളും പൂമ്പാറ്റകളും അപ്രത്യക്ഷമായി
മഞ്ഞവെയിൽനാളങ്ങൾ മരണത്തെ സൂചിപ്പിക്കുന്നു


തണുപ്പ്




മഞ്ഞ് ചെതുമ്പലുകൾപോലെ
പൊഴിയുന്നു
എങ്ങുനിന്നോ നേർത്തസംഗീതത്തിന്റെ
നനവുകൾ
മെല്ലെവന്നുതൊടുന്നു
വർണ്ണച്ചമയങ്ങളെല്ലാം വായുവിലേക്ക്
വലിച്ചെറിഞ്ഞ്
മഞ്ഞ് വിധവയുടെ വെള്ളയുടുപ്പുകളണി
യിക്കുന്നു
ഇറുകിത്തുളുമ്പുന്ന പലസുഗന്ധങ്ങൾമാറി
കുന്തിരിക്കത്തിന്റെ ഗന്ധമോയെങ്ങും
മഞ്ഞ് മൃതിയോ ?!
ചിറകുകരിഞ്ഞ മഴപ്പാറ്റപിടച്ചിൽപോലെ
മനസ്സ്പിടയുന്നു
അസ്വസ്ഥതയെങ്ങുംപിണഞ്ഞുകയറുന്നു
ഓരോഅണുവിലും തണുപ്പരിച്ചുകയറുന്നു
വികാരരഹിതമായ ഒരു പെയ്ത്തായത്
എന്നെ ഇറുകേപുണരുന്നു

വേശ്യ



ചോലമരച്ചോട്ടിൽനിന്നും വാസനപൂ ച്ചൂടുന്നു
കൊങ്കയുയർത്തിക്കെട്ടി സുഗന്ധം -
പുരട്ടുന്നു
കുറ്റബോധം കൺകളിൽ കരിമഷി
പടർത്തുന്നു
അണിഞ്ഞൊരുങ്ങിക്കാക്കുന്നു രാത്രി -
യുടെസുന്ദരി
ആമരച്ചോട്ടിൽ കീറച്ചാക്കിലുറങ്ങും -
കുഞ്ഞ്
എച്ചിൽപാത്രത്തിലൊന്നിൽ, യീച്ചയാർ -
ത്തു നിൽക്കുന്നു
നിറഞ്ഞമനസ്സാലെ നീരണിഞ്ഞകണ്ണാലെ
ആർത്തിയാലെന്നപോലെ, യെന്നെനോ -
ക്കീടുന്നവൾ
വിലാപയാത്രപോൽ മൗനമെന്നെച്ചൂഴുന്നു
മാദക സ്ത്രൈണഗന്ധം അരികിൽ തങ്ങീ -
ടുന്നു
യൗവനംവിശപ്പാറ്റാൻ വിൽക്കുവാൻ വിധി -
പ്പെട്ട
പ്രീയപ്പെട്ടനിയത്തി നിനക്കാളുതെറ്റിപ്പോയ്
നിന്നെയെനിക്കുവേണ്ട കുറ്റപ്പെടുത്തുന്നില്ല കുറ്റമീ ലോകത്തിന്റെ കൂടെയെന്റെതു -
മല്ലോ

2017, ജനുവരി 8, ഞായറാഴ്‌ച

അവസാനയാത്ര



ചതിയുടെ ചിലന്തിവല നെയ്ത
ഈറനൂറുന്ന അടുക്കള ച്ചുമരിൽ
മുട്ട വിളക്കിന്റെ,യസ്ഥിര നാളം
മടുത്തെന്ന് ചാഞ്ഞും ചരിഞ്ഞും
നിഴലിളക്കി നിന്നു.
വിളക്കിൻ നാളവും, അടുപ്പിലെ തീയും
ചുവപ്പിന്റെ രൗദ്രത കാട്ടുന്നതു പോലെ
ജീവിതവും സമ്മാനിച്ചത് രുദ്രതയായിരുന്നു
ശ്മശാനത്തിനു തുല്ല്യം ഭീതിദം ജീവിതം
ജീവിതധവളിമ എങ്ങോ പോയിക്കഴിഞ്ഞു
ഭൂതത്തെപ്പോലെ ഭയപ്പെടുത്തുന്നു ജീവിതം.
വെണ്ണക്കല്ലുപോലുള്ള തന്റെ ഉടലിലേക്ക്
മൃദുത്വമാർന്ന കൈയാൽ കത്തി ഞാൻ
കുത്തിയിറക്കി
അതെ;ഞാൻ മരിച്ചു!
ഞാനെന്റെ നിശ്ചേതന ശരീരം കൈകളി
ലെടുത്ത് പുറത്തേക്കിറങ്ങി
ആരും കാണാതെ ധൃതിയിൽ പൊന്ത -
ക്കാട്ടിലുപേക്ഷിച്ചു
എനിക്കറിയാം ഇപ്പോഴൊരു വണ്ടി വരാനുണ്ട്
ടിക്കറ്റെടുത്ത് റെയിൽവേ സ്റ്റേഷനിൽ
കാത്തുനിന്നു
തെക്കു പോകുന്ന വണ്ടികുറ്റിക്കാട്ടിലെന്തോ
കണ്ടെന്ന്
കിതച്ചു കൊണ്ട് പറയാനായു മുമ്പേ
ഞാനകത്തു കയറി
വണ്ടി തെക്കോട്ട് ഇരുട്ടിലൂടെ യാത്രയായി

ശിശിരസന്ധ്യയിൽ



ഇളം നീല സന്ധ്യയിൽ
തെരുവിളക്കുകൾ തെളിഞ്ഞ മാത്രയിൽ
ശിശിരപുഷ്പ സുഗന്ധവും പേറി
ശിലയിൽ കൊത്തിയ ചിത്രം പോലെ
ഇലകൊഴിഞ്ഞ മരങ്ങൾ, ക്കിടയിലൂടെ
സംഗീതപ്രവാഹമായൊരു കുളിർക്കാറ്റ്
ലഘുവായ പ്രേമരാഗം മൂളി
മെല്ലെ മെല്ലെ ഉച്ചസ്ഥായി,യിലേക്ക് പടി
കടന്നു
മനസ്സിനെ ശാന്തമാക്കും ഉദാത്ത സംഗീതം
ഹൃദയത്തിൽ പ്രണയരേണുക്കൾ വിതറുന്നു
വെള്ളത്തിന്മേൽ മേഘങ്ങളെന്ന പോലെ
സ്വപ്നങ്ങളുടെ നൂലിഴയെന്നിൽ
മൊസാർട്ടിന്റെ പ്രണയഗാനം മീട്ടുന്നു

2017, ജനുവരി 7, ശനിയാഴ്‌ച

മനസ്സമാധാനം



ഒച്ചിഴയുമ്പോലെയായിരുന്നു
എന്റെ ഓരോദിനങ്ങളും
നിന്റെ ഓർമ്മകൾ ആയിരം
കാലുള്ള തേരട്ടയായെന്നിലി
ഴഞ്ഞു കൊണ്ടിരുന്നു
എന്റെ നഗ്നതയിലിഴഞ്ഞ് ചോര
നക്കിക്കൊണ്ടിരുന്നു
എനിക്ക് നിന്നെ വേണമായിരുന്നു
ആത്മപീഡയുടെ മല മടക്കുകൾ
ഞാനൊന്നൊന്നായ് കയറി
നിന്റെ മൗനം ചുറ്റും ജലമുറഞ്ഞ
ഹിമാനിയായെന്നിൽ പെരുത്തു
ഹൃദയം അടുപ്പിൽ വെച്ചചെമ്പുകലം
പോലെ തിളയ്ക്കുന്നു
നിന്റെ ഒരു വാക്കെങ്കിലും ......!
അനന്തരം ജീവൻ പിടയുന്നനേരത്ത് വാക്കിന്റെ ഒരിറ്റു പ്രാണജലം നീയെന്നി
ലേക്ക് നീട്ടി
അമൃതു പോലെ മൃദുവായ വാക്ക് ഞാൻ
അല്പാല്പം പാനം ചെയ്തു
ഇപ്പോൾ നീയെന്നിൽ തിടംവെച്ചു നിൽ ക്കുന്നു
മറ്റൊന്നിനുമല്ല നീയെന്റേതെന്ന് യെന്നൊരു
മനസ്സമാധാനത്തിന്

പ്രണയ വിളക്ക്



എത്രകാലമായി ഹൃദയത്തിൽ ഞാൻ
നിന്നെ
കൊത്തിപ്പണിയാൻ തുടങ്ങിയിട്ട്
എന്നിട്ടും പൂർത്തീകരിക്കുവാൻ കഴിയാത്ത
ശില്പമായ് നീ നിൽക്കുന്നു
മുഴുമിപ്പിക്കാത്ത മുഴുപ്പുകളായി നീയെന്നി
ലവശേഷിക്കുന്നു
എന്നെ ഒറ്റയ്ക്കു നിർത്തി ഏതാൾകൂട്ടത്തി
നിടയിലേക്കാണുനീയിറങ്ങിപ്പോയത്
മുറിപ്പെടുത്തുന്ന മൗനമാണ് നീയെനിക്ക്
സമ്മാനിച്ചത്
തേൻകൂട്ടിൽ നിന്നിറ്റിറ്റു വീഴുന്ന തേൻ പോ
ലുള്ള
രാഗവികാരങ്ങളേയോ,ചായംതേച്ചുമിനു
ക്കിയ
കവിളിണകളേയുമല്ല ഞാൻ പ്രണയിച്ചത്
പുറംമിനുക്കിയ ഓട്ടു വിളക്കാണു നീയെന്ന്
ഞാനറിഞ്ഞിരുന്നില്ല
തല്ലിക്കെടുത്തിയില്ലെനീ പ്രണയത്തിന്റെ
നിലവിളക്ക്
പാഴ്ക്കിനാക്കളുടെ ചുള്ളിക്കമ്പുകളും
കരിയിലകളും കത്തിപ്പൊട്ടുകയാണെ
ന്റെയുള്ളിൽ

ചായമടർന്ന ചിത്രം




കേടുവന്ന ഒരുഘടികാരംപോലെ
ഞാൻ താളം തെറ്റി നിൽക്കുന്നു
പ്രാണന്റെയെണ്ണ വറ്റിത്തുങ്ങുമ്പോഴാ
ണല്ലോ പ്രീയേ
പ്രണയമെന്നെ ഭ്രമിപ്പിക്കുന്നത്
നീ മൗനം മുദ്രവെച്ച ചുണ്ടുകളാലിരിക്കു
മ്പോഴും
തടാകക്കരയിൽ നിന്നും സാഗരതീരത്തെ
ത്തിപ്പെട്ടതു പോലെയെന്നിൽ
പ്രണയം തിരയടിക്കുന്നു
പൂർത്തീകരിക്കാത്ത ഒരു സ്വപ്നമായ്,
മുഴുമിപ്പിക്കാത്ത ഒരുചിരിയായ് നീയെന്നി
ലുണ്ട്
പറക്കാനൊരുങ്ങുന്ന പക്ഷിയെപ്പോലെ
യെന്നിൽ വാക്കുകൾ അമർന്നിരിക്കുന്നു
നനഞ്ഞു കുതിർന്ന കണ്ണുകളാലെയെനി
ക്കുറങ്ങേണ്ടി വരുന്നു
ഇത്തിരി സ്നേഹത്തിനാണ് കൈ നീട്ടിയി
രുന്നത്
ഉണ്ടാകുമോ ചായം മങ്ങിയ ഒരു ചിത്രമാ
യെങ്കിലുംഞാൻ നിന്റെയുള്ളിൽ
നിന്റെ ഒർമ്മകളെ താലോലിക്കുവാൻ
യുവത്വം തളിർത്തു നിൽക്കുന്ന ഒരു ഹൃദയ
മുണ്ടെനിക്ക്
ചായമടർന്നചിത്രമെന്നോതി
ചന്തമുള്ളതും തേടിപ്പോകുന്ന ചിത്രശലഭമേ

ജീവിതം




ഇടവം ചതിച്ച ഇടവഴിയുടെ വളവിൽ
സന്ധ്യ വെയിലിന്റെ കൈ പിടിച്ച് നടക്കുന്നു
വിളർത്ത മുഖവും, അടഞ്ഞുതുടങ്ങുന്ന
കണ്ണുമായി
ഇരുട്ടിന്റെ പർവ്വതം കയറുന്നു
എത്രയായി നാം ഇരട്ടവരയൻ കോപ്പിയെഴു
ത്തുപോലെ
ഈ ജീവിതം തുടങ്ങിയിട്ട്
എന്നിട്ടും; എഴുതിയെഴുതി നാം യെല്ലാം
തെറ്റിക്കുന്നു

കാലം



താരുണ്യത്തരു പൂത്തിരിക്കുന്നു
കരുത്തുറ്റ പ്രേമ വായ്പ്പായ് വിടരുന്നു
കാലം കാറ്റായി, കാമം പൂത്ത കാറ്റിന്
ഞെരിച്ചു കൊല്ലുന്ന സുഗന്ധം
പച്ചയിലകൾ ആളിക്കത്തുന്നു, ആകാശം
തലയിട്ടടിക്കുന്നു
കാലംകലങ്ങി മറയുന്നുകൊക്കരണിയിൽ
ജലം കരകവിയുന്നു
ജലരാശിയിൽ തലമുറ മുങ്ങിപ്പൊങ്ങുന്നു
ഇമകൾ ഇടറിത്തുറക്കുമ്പോൾ, കാരിരു
മ്പിന്റെ കരുത്ത് തളർന്നു തീരുമ്പോൾ
കാമത്തിന്റെ ദന്ത നിര കൊഴിഞ്ഞകാല
ത്തിന്റെ കണ്ണിൽ
അവശതയുടെ പാടപടരുന്നു

ചിറകൊടിഞ്ഞ പക്ഷി




കാമാർത്തനായ കാറ്റിനെ ഭയന്ന്
മഴയേതോ പൊന്തക്കാട്ടിൽ ഒളിച്ചിരുന്നു
ചുരമിറങ്ങിയെത്തിയ കാറ്റ്
മഴയുടെ മുടിക്ക് പിടിച്ച് മുന്നോട്ട് തള്ളി
കുന്നിറങ്ങിയെത്തിയ മഴ ഒരാരവത്തോടെ
ഊർന്നുവീണു
പറ്റേ നഗ്നയാക്കപ്പെട്ടവളുടെ മഴക്കണ്ണുകൾ
കരഞ്ഞു കലങ്ങിയിരുന്നു.
അവനവളെ ഒരു ജലസർപ്പമായ് ചുറ്റിവരിഞ്ഞു
അവൾ കുതറിപ്പിടഞ്ഞു
പീഡനമേറ്റ മഴയെക്കണ്ട മല
തുറുക്കണ്ണുകളാൽ ഗഗനമൗനത്തിലാണ്ടു
പോയി
തളർന്നു പോയവളുടെ ശരീരത്തിൽ
നിറം മങ്ങിയ ഒരു തുണ്ട് ആകാശക്കീറു
മിട്ട്കാറ്റ് ഓടിപ്പോയി
ഒരു പക്ഷി ചിറകൊടിഞ്ഞ് വീണിരിക്കുന്നു
മുറിവില്ല, രക്തം പൊടിയുന്നുമില്ല
അവളുടെ വേവുകൾ ആരറിയുന്നു

സീരിയൽ



സരസമായ വാക്കുകളിൽ
സീരിയലുകൾ നടുത്തളത്തിൽ
സ്ഥാനം പിടിച്ചപ്പോൾ
മദ്ധ്യാഹ്നം പിന്നിട്ട അകത്തളങ്ങൾ
വൃദ്ധത്വത്തിലേയ്ക്ക് കൂപ്പുകുത്തി.
പ്രണയത്തിന്റെ പുതിയവാമൊഴിയിൽ
പെൺകുട്ടികൾ പുളകിതരായി
പരസ്യങ്ങളുടെ പിന്നാമ്പുറങ്ങളിൽ
പലരും പിടഞ്ഞൊടുങ്ങി.
ഉച്ചമയക്കത്തിന്റെ യിടവേളകൾ
കണ്ണീരുണങ്ങാത്ത നാളുകളായി
അറ്റമില്ലാത്ത പ്രണയ പരമ്പരയുടെ
ചരടിൽ തൂങ്ങി വർണ്ണ തുകിൽ പോലെ
ആനന്ദിച്ചാർത്ത പെൺകുട്ടികൾ
അമ്മമാരറിയാതെ പ്രണയ ചാറ്റിങ്ങിൽ
വ്യാപൃതരായി
സമയം മാത്രം നരച്ച മുഖം ഭിത്തിയിൽ നിന്ന്
വെളിയിലേക്ക് നീട്ടി
വിരസതയുടെ ചവർപ്പ് കുടിച്ച് കുടിച്ച്
അനങ്ങാത്ത ശരീരങ്ങൾ രോഗാതുരമായി
അടുക്കളത്തോട്ടം കരിഞ്ഞുണങ്ങി
അയൽക്കാർ കണ്ടാൽ മിണ്ടാത്തവരായി
ഭക്ഷണങ്ങൾ പൊതികളായെത്തി
ജോലി ചെയ്യുന്നവർ പണം കായ്ക്കും മര
ങ്ങളായി
യുവത്വങ്ങൾ നിഷിദ്ധ മേഖലയിലായി
വിലക്കപ്പെട്ട കനികൾ മാത്രം ഭക്ഷിച്ച്
വന്യരാഗത്തിന്റെ താഴ്വര തേടി
ഗന്ധമില്ലാത്ത പ്രണയ പരമ്പര പോലെ
അച്ഛനും അമ്മയും മക്കളും സമാന്തര
രേഖകളായി
എത്ര അടുത്തായിട്ടും ഓരോ ആളും
ഒരുവനദൂരം അകലെയായി

2017, ജനുവരി 1, ഞായറാഴ്‌ച

മഴ



മീനക്കാറ്റ് തല്ലിക്കൊഴിച്ച
മാമ്പഴം പോലെ,യവൾ കിടന്നു
സന്ധ്യയുടെ,യിളം തെന്നൽ നഗ്ന-
മേനിയിൽ
ആയിരം വിരലാൽ തലോടിയപ്പോൾ
തുടുത്ത ഓർമ്മകളെ മേയാൻ വീട്ട്
അവൾ വയലിലേക്കിറങ്ങി
ദാഹം കൊണ്ടുവരണ്ട മണ്ണിന്റെ ചുണ്ടുകൾ
വിണ്ടിരിക്കുന്നു
കാമാർത്തയായ പെണ്ണിനെപ്പോലെ മണ്ണ്
മലർന്നു കിടക്കുന്നു
ആർത്തലച്ചു പെയ്യുന്ന പ്രീയനായ് കാത്തി
രിക്കുന്നു
മഴ മണ്ണിന്റെ പ്രീയൻ.
അവന്റെ രേതസ്സിനായ് അവളുടെ ഗർഭ
പാത്രം തുടിക്കുന്നു
ആയിരം പച്ചപ്പുകളെ പെറ്റുവളർത്താൻ
ആർത്തയായിരിക്കുന്നു
വരണ്ട വയലിൻ ദാഹം പോലെ
അവളിൽ പ്രതീക്ഷയേറുന്നു
നരച്ച ആകാശത്തെ ആർത്തിയോടെ
നോക്കുന്നു
പോക്കുവെയിൽ മുത്തമിടുന്ന കവിൾ തഴുകി,യവളോർത്തു
മഴയെത്ര സുന്ദരം
എല്ലാ അഴുക്കുകളേയും ഒഴുക്കി കളയുന്നു
മഴ
കതിന വെടിയുടെ,യൊറ്റ വെളിച്ചത്തിൽ
മിഴിയിൽ നോക്കുന്ന മഴ
പതുക്കെ വരുന്ന മഴ പിന്നെ വേഗം വേഗം
നടക്കുന്നു
ഞാൻ മുഴുവനും നിന്റെ താണല്ലോയെന്ന്
അവളെ കെട്ടിപ്പിടിക്കുന്നു

ദൂരം




സ്മൃതിയുടെ ക്ഷീരപഥത്തിൽ
മാന്ത്രിക കണ്ണാടിയിലെന്ന പോലെ
നിന്നെക്കാണുന്നു
മനസ്സിലെ വെള്ളിമേഘങ്ങൾ
കാർമുകിലിനെതുരത്തുന്നു
തേങ്ങലെന്ന രാഗത്തിൽ
വേദനയുടെ ഗാനമുതിർക്കുന്നു
ഹൃദയമാമോടക്കുഴൽ.
വീഞ്ഞും,പൂക്കളുമില്ലാത്തയീരാത്രിയിൽ
നിലാവ് കവിയെ നോക്കിച്ചിരിക്കുന്നു
പ്രണയത്തിന്റെരജതശുഭ്രമായ
രശ്മികളിൽ
വിഷാദം ചുവയ്ക്കുന്നു
നീയെന്റെ ഹൃദയം അപഹരിച്ചവൾ
ഞാൻ പറന്നു തളർന്ന പറവ
വെറും അംഗുലങ്ങളുടെ അകലമെങ്കിലും
നീയെത്ര ദൂരെയാണ്

പ്രണയ (വ) രഹസ്യം




കോറിയിട്ടിട്ടുണ്ട് ഞാൻ മനസ്സിന്റെ
ക്യാൻവാസിൽ നിന്റെ സുന്ദര ചിത്രം.
സ്വപ്നം കാണുന്ന കണ്ണുകളും, തിളങ്ങുന്ന
കവിളുകളുമാണ് ഞാനാദ്യം വരച്ചത്
അന്നെന്ന പോലെ ചൂളിനിൽപ്പുണ്ട്
നീയിന്നുമെന്നുള്ളിൽ
ചിത്രകഥയിലെ നായിക പോലെ.
ജന്മാന്തരങ്ങളിൽ തേടിയെത്തിയവർ
നാം രണ്ടു പേർ
ഒരു ബാലികയുടെ ഉത്സാഹചേഷ്ട്ടകൾ
കാട്ടുന്നുണ്ട് ഉള്ളിൽ നിന്നും നീ
മഞ്ഞിൽ വിരിഞ്ഞ റോസ പോലെ സുഗന്ധം പരത്തുമ്പോൾ
പ്രണയാർദ്രമാകുന്നുണ്ട് മനസ്സ്
നീയെന്നിൽ സ്നേഹത്തിന്റെ ചെടി വളർത്തി
ആനന്ദത്തിന്റെ സൂനം വിടർത്തി
പ്രണയത്തിന്റെ പ്രണവ മന്ത്രം നമുക്ക്
ഉരുക്കഴിച്ചു കൊണ്ടേയിരിക്കാം
വെണ്ണക്കല്ലിൽ പതിച്ച പവിഴമുത്തിന്റെ
നിനാദം പോലെ
നിന്റെ ശബ്ദവീചികൾ എന്നിൽ പ്രകാശം
പരത്തട്ടെ

എങ്ങനെ മറക്കും ഗ്രാമം




എങ്ങനെ മറക്കും ഗ്രാമത്തെ
കളി പറഞ്ഞു ചിരിച്ചോടുന്ന കൈ -
ത്തോടുകളെ
പ്രണയത്തെ ഊട്ടിയുറപ്പിക്കുന്ന
ഊടുവഴികളെ
ഹരിതവിരിപ്പിട്ട നെൽപ്പാടങ്ങളെ
രാഗം തുളുമ്പിനിൽക്കുന്ന കരിങ്കൽ
ശില്പങ്ങളെ
പൗരാണികക്ഷേത്രങ്ങളെ
എങ്ങനെ മറക്കും ഗ്രാമങ്ങളെ.
അമ്പലക്കുളങ്ങളെ, ആമ്പൽ പൂക്കളെ,
പൂവുകൾ ഉതിർന്നു വീഴുന്ന നടപ്പാതകളെ
കണ്ണുപൊത്തി ഉറക്കമുണർത്തുന്ന പുല_
രികളെ
ഉത്സവങ്ങളെ, തോർത്തുമുണ്ടിൽ കോരി -
യെടുത്ത പരൽ മീനുകളെ എങ്ങനെ
മറക്കും.
ചിരിച്ചു കളിക്കുമ്പോൾ കല്ലുപെൻസിൽ
കുളത്തിൽ പതിക്കുമ്പോഴുണ്ടാകുന്ന
ജലവീചികൾ പോലെ വിടരുന്ന കുട്ടിക
ളുടെ നുണക്കുഴികളെ
നാട്ടിലെ മൊട്ടക്കുന്നുകളെ, ഹൃദയ ഭിത്തി
യിൽ
ഊർന്നു പതിക്കുന്ന കവിതകളെ

സെൽഫോൺ കഴുകൻ




രതിയുടെ വന്യതയിലേക്ക്
ഒരു വിരൽത്തുമ്പ് ദൂരം
സെൽഫോണിലെ കാമത്തിന്റെ
കൊടുങ്കാട്ടിൽ
കരിനാഗങ്ങളുടെ സീൽക്കാരങ്ങൾ
അടച്ചിട്ട മുറിയിൽ ഏകാന്തതയുടെ
ഉപഭൂഖണ്ഡത്തിൽ
കൗമാരത്തിന്റെ കണ്ണും കാതും
കൊടുംവനത്തിലെ ശൈത്യങ്ങളെ,
തീക്ഷണ ഗ്രീഷ്മ ങ്ങളെ തിരയുന്നു.
ചാറ്റിങ്ങിന്റെ ചാന്ദ്ര വെളിച്ചത്തിൽ
പുറപ്പെട്ടു പോകലിന് ആക്കം കൂടുന്നു
പൂജാമുറി വിട്ട് ഭൂതാവേശരെപ്പോലെ
മധ്യവയസ്ക്കരും അസ്വസ്ഥരാകുന്നു
അജ്ഞാത ലോകത്ത് നിന്ന്
രതിസുഖമേകാൻ ഭൂമിയിലിറങ്ങിയ
ഗഗനചാരികളെപ്പോലെ
പുംകഴുകൻമാർവട്ടം ചുറ്റിക്കൊണ്ടിരി ക്കുന്നു
ഏറ്റവും പുതിയ ടെക്നോളജിയെ
പുഴുക്കുത്തുകളേൽപ്പിച്ചു കൊണ്ട്
ഞരമ്പുരോഗികൾ പെണ്ണിനെ പിച്ചിച്ചീ
ന്തിക്കൊണ്ടേ യിരിക്കുന്നു

കണ്ടുമുട്ടുന്നവർ.....!




പുലരിയുണരുമ്പോൾ
കവലപ്പീടികയിലെ കടുപ്പത്തിലുള്ള
ഒരു കാലിച്ചായ മോന്തിക്കുടിക്കണം
മൂടൽമഞ്ഞിൻ മുലക്കച്ചകെട്ടിയ
കുന്നുകളെ നോക്കിയിരിക്കണം
മമ്മദ്ക്കാന്റെ ചുരുട്ട് വലിച്ച്
പത്രത്തിന്റെ പരന്ന വായന കേൾക്കണം
സെൻസർ ചെയ്യപ്പെടാത്ത നാട്ടുവർത്ത
മാനത്തിന്റെ
അച്ചു നിരത്തലുകൾ കേൾക്കണം
ഊടുവഴികളിലൂടെ, ആരുടേയും അടുക്കള
പ്പുറത്തുകൂടെ, നടുമുറ്റത്തൂടെ, കൊള്ളുകയറി, മുള്ളുവേലി കടന്നു നടക്കണം
തട്ടമുട്ടി വരുന്ന കന്നുകൂട്ടവുമായി
മിണ്ടാപ്രാണികളുമായി വാതോരാതെ
സംസാരിക്കണം.
നഷ്ട്ടപ്പെട്ടു പോയിരിക്കുന്നു എനിക്കെന്റെ
ഗ്രാമം
കണ്ടുമുട്ടുന്നവർ ദയവായി വിവരമറിയി ക്കണേ
നഗരങ്ങളുടെ പീഡനമേറ്റ് ഓടിപ്പോയതാണ്,
യെന്നൊരു സംസാരമുണ്ട്
മതം മാറി മറ്റുള്ളവരുടെ കൂടെ കൂടിയതാ
ണെന്നും

പ്രണയ ശീലുകൾ




തന്നിഷ്ട്ടം പോലെയെഴുതാനും
മായ്ക്കാനും കഴിയുന്ന സ്ലേറ്റാണ്
മനസ്സെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
എല്ലാം മായ്ക്കുന്ന കാലത്തിനു പോലും
കഴിയില്ല മനസ്സിൽ കുറിച്ചിട്ട ചിലത് മായിക്കാൻ.
പ്രത്യേകിച്ചും അത് പ്രണയമാകുമ്പോൾ!
പ്രണയ പദങ്ങളുടെ നാനാർത്ഥങ്ങളെക്കു
റിച്ച്നമുക്കെന്തറിയാം!!
പ്രണയം വികാരജന്യമെന്നോ? വിവേകരാ
ഹിത്യമെന്നോ?
പ്രണയത്തിന്റെ തൂവാല തുന്നി തീർത്തവരാ
യാരുണ്ട്?
ശോണിമയാർന്ന തിലകമാണ് പ്രണയം.
എന്നിട്ടും; അകലാനൊരു കാരണമുണ്ടാക്കി
അകലാൻ വയ്യാത്ത സ്നേഹത്തിന്റെ
നിശ്ചല തടാകത്തിലേക്ക്
മഞ്ഞുമലയsർത്തിയിട്ട് നീ പോയില്ലെ?
സ്‌നേഹത്തിന്റെ ജ്വാലകൾ ജ്യോത്സനാ
പ്രവാഹമാണ്.
നിന്റെ പ്രണയത്തിന്റെ ശീലുകൾ യിന്നും
എന്നിലുണ്ട്.