malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, മേയ് 28, ഞായറാഴ്‌ച

ചുട്ടുപൊള്ളുമ്പോൾപേരെടുത്തുപറഞ്ഞ്
എത്രപ്രാകിയിട്ടുണ്ട്
പേരാല്ചരിഞ്ഞെന്ന്
നെഞ്ചിലടിച്ചിട്ടുണ്ട്
കള്ളക്കർക്കടകമെന്ന്
കലിതുള്ളിയിട്ടുണ്ട്
പഞ്ഞക്കാലമെന്ന്
പിച്ചിക്കീറിയിട്ടുണ്ട്
കൊതിയാവാറുണ്ടിന്ന്
ഒന്നുകാണാൻ
തൊട്ടുനോക്കാൻ
ആകുളിരിലൊന്ന്
നനഞ്ഞ്കുതിരാൻ
ചുട്ടുപൊള്ളുന്നുണ്ടുള്ളം
ചട്ടുകപഴുപ്പായിജീവിതം
കണ്ടിരുന്നു ഇന്നുംരാവിലെ
അങ്ങകലെഒരുപൊട്ടുപോലെ
എങ്ങോപോയ് മറഞ്ഞതിൻ
കലയായി

2017, മേയ് 27, ശനിയാഴ്‌ച

പുലരിആകാശംനിറയേ മേഘകുഞ്ഞു
ങ്ങളാണ്
മുട്ടുകുത്തി,യിഴഞ്ഞ്, പിച്ചവെച്ചു -
കളിക്കുന്നവ
അവപരസ്പരം ഉരുമ്മിക്കളിക്കുന്നു
എങ്ങോട്ട് പോകണമെന്ന് നിശ്ച-
മില്ലൊട്ടുമേ
സൂര്യന്റെ സ്വർണ്ണനൂലുകൾകൊണ്ട്
പുലരി പൂവാടതുന്നുന്നു
അങ്ങകലെ ഭൂമിയുടെനീലക്കണ്ണുക
ളായതടാകങ്ങൾ
വെള്ളിയരഞ്ഞാണമായ അരുവികൾ
മുലകളായമലകളിൽ അമ്മിഞ്ഞ കുടക്കുന്ന
മേഘക്കുഞ്ഞുങ്ങൾ
ഹാ.... എത്രമനോഹര,മീപ്രഭാതം

2017, മേയ് 23, ചൊവ്വാഴ്ച

അതിൽപിന്നെ,യിന്നേവരെഒരു വെളുപ്പാൻ
കാലത്താണ്
ഇറയത്തെ ഗ്രില്ലി
നരികിലിരുന്ന്
ചുമരിലെ കണ്ണാടി
നോക്കി
ഒരു പ്രാവ് ചിറകൊതു
ക്കുന്നു
അപ്പോൾ മേൽപ്പുര
യിലേക്ക്
പക്ഷിയെപ്പോലെ
ഒരുമേഘം പറന്നു
വരുന്നുണ്ടായിരുന്നു
ഓർക്കാപ്പുറത്ത് ഒരിടി
നാദം
പിന്നെ മാലപ്പടക്കം
തച്ചോളി ഓതേനന്റെ
ഉറുമി പോലെ വെള്ളിടി
വാൾ
ചാഞ്ഞും ചരിഞ്ഞും.
പൊടുന്നനെപൊട്ടിവീണു
മഴ
പിന്നെ താമസിച്ചില്ല
മഴയെ കൊത്തിയെടുത്ത്
കാറ്റിനൊപ്പംപ്രാവ് പറന്നു
അതിൽ പിന്നെയിന്നേവരെ
വന്നിട്ടില്ല
മഴയും, പ്രാവും

ഇവൾ പെണ്ണ്ആരിവൾ
അരിവാളേന്തിയോൾ
നേരിന്റെ അലകും -
പിടിയുമായവൾ
തെറ്റിന്റെ മുന്നിൽ
തോറ്റു പോകാത്തവൾ
ശരിതൻശരമായുറഞ്ഞാടി
നിന്നവൾ
സ്ത്രീയെന്നും ഭോഗതൃഷ്ണ
യകറ്റുന്ന
തൃണമെന്നു നിനയ്ക്കുന്ന
കാമാന്ധരേയോർക്ക.
മുലപറിച്ചെറിഞ്ഞവൾ
ജീവിച്ച നാടിത്
കണ്ണകി കാത്തു രക്ഷിച്ചു
ള്ളനാടിത്
നിർഭയം, നിർഭയമാർ കാത്തു
സൂക്ഷിച്ച
ചാരിത്ര്യശുദ്ധികളിയാടുംനാടിത്
പൊന്നരിവാളേന്തി നിൽക്കുക
പെണ്ണെനീ
രതിവൈകൃതത്തിന്റെ വിഷ-
ബീജദണ്ഡിനെ
ശരിതൻ ഗരിമയാ,ലറുത്തെറി
ഞ്ഞീടുക


2017, മേയ് 22, തിങ്കളാഴ്‌ച

ചരമഗീതംപൂമരമില്ലിന്ന്
പൂങ്കാവനമില്ല
പൂങ്കുയിലെങ്ങുമേയില്ല.
കാനനഭംഗി
കണികാണുവാനില്ല
കദനങ്ങൾമാത്രമേ ബാക്കി.
നെല്ലുവിളഞ്ഞുള്ള പാടങ്ങളി
ല്ലെങ്ങും
നിലവിളിച്ചെത്തങ്ങൾമാത്രം.
നീലക്കയങ്ങൾതീർത്തൊഴു
കും പുഴയില്ല
നിലയില്ലാക്കയങ്ങളായ് ജീവി
തങ്ങൾ.
നീരണിഞ്ഞുളെളാരു കാറണി
മേഘത്തെ
നാളെത്രയായിനാം കാത്തിരിപ്പൂ.
നീരദവർണ്ണങ്ങൾ ഇല്ലയിന്നെ
ങ്ങുമേ
നീരിനായ് കാത്തുമരിച്ചുവീഴും.
നേരിന്റെ നാളുകൾ എന്നുവരു
മിനി
നന്മതൻവാക്കുകൾ എന്നുപൂ
ക്കും.
എന്നേ ,കുറിച്ചിട്ടു മനീഷികവി
വരൻ
അമ്മയാം ഭൂമിതൻ ചരമഗീതം
കണ്ടാലും കൊണ്ടാലും പഠി-
ക്കില്ല, യെന്നു ശഠിക്കുന്നകാല
ത്തിലല്ലൊനമ്മൾ


2017, മേയ് 19, വെള്ളിയാഴ്‌ച

കാമുകിയോട്
പെണ്ണേ, നിൻമന്ദസ്മിതമുണ്ടിരി
ക്കുമ്പോൾ
കോൾമയിർകൊള്ളുന്നെന്നന്തരംഗം
കാർമുകിലായിനീ ചാരേയണഞ്ഞെങ്കിൽ
മാമലയായിഞാൻ മാറിൽചേർക്കാം
താമരപൊയ്കയായ് ചാരുതച്ചാർത്താ
കിൽ
ഓളത്തിൻകൊച്ചലച്ചാർത്തായ് മാറാം
വെൺമണൽതട്ടായി ചാരത്തിരിക്കുകിൽ
പ്രേമത്തിരയായി പുൽകിനിൽക്കാം
വാരൊളിചന്ദ്രികയായിവന്നീടുകിൽ
തൂമഞ്ഞുതുള്ളിയായ് തഴുകിനിൽക്കാം
രാധയായ്വന്നു നീ, യാടിനിന്നീടുകിൽ
കണ്ണനായ് വേണുനാദം പൊഴിക്കാം
കോകിലമായിനീ കാകളിപാടുകിൽ
പൂമരക്കൊമ്പായ്ഞാൻ കൂടൊരുക്കാം
പ്രണയകാന്താരമായെന്നീലണയുകിൽ
കാനനച്ചോലയായ് നിന്നിൽച്ചേരാം

ജീവിതം മരണത്തോട്പറഞ്ഞത്
മരണം
ജീവിതത്തോട് പറഞ്ഞു:
ജീവിതമേ, നീനശ്വരം
അനശ്വരമായിട്ടുള്ളത് ഞാൻ
മാത്രം
ശങ്കിച്ചു നിന്നില്ല ജീവിത, മൊട്ടു
നേരം....!
മരണമേ; തളിർക്കുകയും
പൂക്കുകയും ചെയ്യുന്നുണ്ട് ഞാൻ
മരിച്ചാലും തെരുവിലൂടെ നടക്കു
ന്നുണ്ട്
മരണവീട്ടിലിപ്പോൾ വെള്ളമൗന
ങ്ങളുടെ
പരലോകപറവകളല്ല പറക്കുന്നത്
ജീവിതത്തിന്റെഫീനിക്സ് പക്ഷിക
ളാണ്
കണ്ണും, കരളും, ഹൃദയവും പ്രണയ
കവിതയിലെ
സ്നേഹവരികളല്ലിന്ന്
പുതുജീവിതത്തിന്റെ പുളകപ്പൂ
വുകളാണ്
മരണമേ, മരിച്ചാലും ജീവിക്കുന്നു
ഞാൻ
മരണമില്ലാതെ

2017, മേയ് 13, ശനിയാഴ്‌ച

പ്രണയമഴബാക്കിയായ ഒരുവാക്കാണുനി
യാത്രപറയാതെ മഞ്ഞുതുള്ളി -
യായ്പോയില്ലെനീ
മഞ്ഞമരണമെന്ന് നീയാണെ
നിക്ക് പറഞ്ഞുതന്നത്
മഞ്ഞനിറമാർന്നുതുടങ്ങിയ
ഒരു ഒറ്റയിലയാണിന്നുഞാൻ.
ഇന്നും തീർച്ചയുണ്ട് ഇടവഴിയി
ലെ യാത്രപോലും
പുലമ്പുന്നു ഞാൻ ഭ്രാന്തനെപ്പോലെ
ചോരകൊണ്ടുനീ എഴുതിവെച്ചിട്ടു
ണ്ടെൻയിടനെഞ്ചിൽ
സ്നേഹമെന്നാൽ സ്വയം നാശമല്ല
ജീവിതമെന്ന്.
പ്രണയം മഴയെന്നുപറഞ്ഞുതന്നതുംനീ
എത്തണംമഴയായ് നീയെന്നിലേക്ക് എന്നും,യീറനായെന്നിൽനീ,യാറാതി-
രിക്കണം


നാട്ടുമാവിൻ നന്മമാംഗോഫ്രൂട്ടിനുണഞ്ഞ് ഇരിക്കുന്നൊരു കുട്ടി
എന്തൊരു രുചിയെന്ന് ചൊല്ലുന്നുണ്ടിട
യ്ക്കിടേ
ഉണ്ണിനീയറിഞ്ഞിട്ടില്ലിന്നോളം നാട്ടുമാവിൻ
രുചിയും,ഗുണങ്ങളും അതൊന്നുവേറെ
തന്നെ
മുത്തച്ഛനുള്ളിൽനെഞ്ചു പൊട്ടുന്നവേദ
നയാൽ
മന്ദമായ്മൊഴിയുന്നു ചാഞ്ഞുകിടന്നീടുന്നു.
മുറ്റത്തിനറ്റത്തുകണ്ടോ ഒരുമാവിൻമൂടാ
ണത്
എത്രമാമ്പഴംതന്നു പോറ്റിയതാണന്നെന്നെ
ഉണ്ണിയന്നുനിന്നച്ഛൻ അങ്കണതൈമാവിൽ
നിന്നെത്രമാങ്കനിയുണ്ടു, ഊഞ്ഞാലിതെത്ര
യാടി
തണലായ്തഴുകിയും അമ്മയായന്നംതന്നും
അന്തിക്കടുപ്പായി വെളിച്ചംപകർന്നതും
മറക്കാനെളുതാമോ അമ്മമാവിനെ യെന്നും
എന്നിട്ടു;മുറിക്കുവാൻ തിരക്കെന്തായിരുന്നു
മുറ്റത്തിനറ്റത്തുകണ്ടോ ഉണ്ണിനീമാവിൻ
മൂട്
അത,മ്മതൻ ശ്മശാനം, സ്മാരകം, സ്വന്തം
രക്തം.
അങ്കണതൈമാവില്ല ഇന്നാനന്ദമൊട്ടുമില്ല
ആത്മാവിൻ നടക്കല്ലിൽ പൂങ്കുലതല്ലിതല്ലി
ആർത്തലച്ചീടുന്നൊച്ച ഇന്നുമുണ്ടുള്ളിൽ
കെടാതെന്നും തികട്ടി നിൽപ്പൂ .
ഉണ്ണിയെന്തറിയുന്നു ഉൺമ ചൊല്ലീടേണ്ടവർ
ഉമ്മറപ്പടിവാതിൽ അടച്ചു തഴുതിട്ടാൽ

വാക്കുതീർക്കും നക്ഷത്രംകവിത കടലുപോലെയാണ്
ആഴങ്ങൾകാട്ടി ഭയപ്പെടുത്തും
ആലോലമാട്ടി മയപ്പെടുത്തും
അമ്മമടിത്തട്ടുപോലെ താരാട്ടും
ഉടുപ്പുകൾ ഊരിയെറിഞ്ഞ്
തിരകൾ മുറിച്ചുകടക്കാൻ
പഠിക്കണം
മുങ്ങാങ്കുഴിയിട്ട് മുങ്ങിനിവരുവാൻ
പഠിക്കണം
കടലിനക്കരെയിക്കരെതൊട്ടു കളി
ക്കണം
അപ്പോൾ വാക്കുകളുടെകടലും,
കരയുംചേർന്ന്
കവിതയുടെ ഒരുനക്ഷത്രം പിറവി
യെടുക്കും

പ്രണയകാന്താരത്തിൽപെണ്ണേ, നിന്റെകണ്ണിണകളിൽ
പ്രണയത്തിന്റെ കാന്തീകതയുണ്ട്
ചുണ്ടിണയിൽ ചൂണ്ടിനിൽക്കും
നക്ഷത്രമുണ്ട്
നീമൂളിയപാട്ടിന്റെ മുതുകത്തു
കയറിഞാൻ
പക്ഷിയായ്പാറുന്നു, വൃക്ഷമായ്
പടരുന്നു
വിരലിനാൽമീട്ടുന്നു മഴവീണകമ്പിയെ
ഓടക്കുഴൽവിളി നാദമായ്മാറുന്നു
പരൽമീനുപോലെയാ തെളിനീരിലലയുന്നു
ഫണംവിരിച്ചാടുന്ന ഫണിയായിമാറുന്നു
പാടംനനക്കുവാൻ ചക്രംചവുട്ടുന്നു
ഒരുനാടൻപാട്ടിന്റെ വെള്ളംതേവീടുന്നു
പച്ചവിരിച്ചുള്ള നാട്ടുകുന്നിൻമേലെ
കാറ്റായ് കവിതയായ് താളത്തിലാടുന്നു
തളിരിട്ടുനിൽക്കുന്നോരെന്റെ പ്രണയത്തിൽ
പെണ്ണേനി പ്രാണനായ് പൂവിട്ടുനിൽക്കുന്നു