malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, ജൂൺ 26, ചൊവ്വാഴ്ച

അച്ഛനോടെന്തു പറയും

കരുതി യിരുന്നില്ല മരിക്കുമെന്ന് .
എങ്കിലും മനസ്സ് പറഞ്ഞിരുന്നില്ലേ
സംഭവിച്ചു കൂടായ്കയില്ലെന്നു
കാല്‍ വണ്ണയിലെ കഴപ്പും
ആസ്ത്മയുടെ ആധിക്യവും
കരുവാളിച്ച മുഖം കുറിച്ചു-
വെച്ചിരുന്നില്ലേ .
കാത്തു കാത്തിരുന്നു കാര്യ മറിയാതെ-
യമ്മ
കഞ്ഞി തണുക്കാതെ കാത്തു വെച്ചിരുന്നു
മക്കളെല്ലാവരും വന്നെത്തിയിരുന്നു
മധുര നാരങ്ങ നീര് അച്ഛന്‍ കുടിച്ചു .
കയിപ്പു നീരിറക്കി കാത്തിരുന്നു അമ്മ-
കാതിലാ ചെത്തം കേള്‍ക്കാന്‍ കൊതിച്ചിരുന്നു
രാവിലെ വീട്ടില്‍ നിന്നും നടന്നു പോയോരച്ചന്‍
നടന്നു കയറിയില്ല പിന്നെയാ-
പടിഞ്ഞാറ്റ
മനസ്സെന്നോട് പറയുന്നു ഇപ്പോഴും
ആശുപത്രി കട്ടിലില്‍ കിടക്കയാണച്ഛന്‍ 
എഴുന്നേറ്റുവരുംഎല്ലാകാര്യവും തിരക്കും
അമ്മയെവിടെയെന്നു 
ആമുഖമായി ചോദിച്ചാല്‍
ഉത്തരമെന്തു ഞാന്‍ ചൊല്ലും
അജ്ഞനാണിന്നും ഞാന്‍

2012, ജൂൺ 23, ശനിയാഴ്‌ച

നിര്‍വൃതി

വഴി വക്കിലൊരു കുഞ്ഞു
വെയില്‍ നുണഞ്ഞു കിടക്കുന്നു
അമ്മ ആശയ വിനിമയത്തിന്‍
കേബിള്‍ കുഴി നിര്‍മ്മാണത്തില്‍
തരു ശാഖി വെയ്ലിന്റെ
കൊമ്പില്‍ ചേക്കേറുന്നു
തണലിന്റെ തളിര്‍ തെന്നല്‍
താഴേക്കു വീശുന്നു
താറിട്ട റോഡിന്മേല്‍
വെയില്‍ തീ തിളക്കുന്നു
തളിര്‍ മേനിയിളക്കിയാ
കുഞ്ഞു കരയുന്നു
വിയര്‍ത്ത മനസ്സാലെ
അമ്മ പാഞ്ഞെത്തുന്നു
വരണ്ട മുലക്കണ്ണാചൊടിയില്‍ -
തിരുകുന്നു
വിയര്‍പ്പിന്റെ ഉപ്പിന്‍ പാല്‍
കുഞ്ഞു നുണയുന്നു
അടങ്ങാതാഹ്ലാദത്താല്‍  
കുഞ്ഞുകാലിളക്കുന്നു
കണ്ണുനീര്‍ ചാലാലമ്മ
കുഞ്ഞിനെ മുത്തീടുന്നു
നിര്‍വൃതി യാലേയിരു-
മിഴിയും കൂമ്പീടുന്നു 

ഭോഗം

കുടുംബ നാനാണ്
രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനാണ്
നല്ലവളായ ഭാര്യയുമൊത്ത്
തൃപ്തി കരമായ ജീവിതമാണ് .
അരുതാത്തതൊന്നും ചെയ്തിട്ടില്ല
ആ സക്തി ഒട്ടുമില്ല
അശ്ലീല കണ്ണാലെ നോക്കിയിട്ടേയില്ല
മോഹം മുളയ്ക്കുന്ന പ്രായത്തില്‍ പോലും.
അതെ എല്ലാം രിയാണ്
എന്നാലും;
ഏകാന്തതയില്‍
തണുത്ത രാത്രികളില്‍
ഓര്‍മ്മയില്‍ എത്ര പെണ്ണുങ്ങളെ
ഭോഗിചിട്ടുണ്ട് നീ
ആലസ്യത്തോടെഉറങ്ങി പോയിട്ടുണ്ട് 

പൂക്കാലം വരവായി

ഹരിനീല തൃപട്ടു വിരിച്ചപോലെ
രവിരാവിലെ കണ്‍മിഴിച്ചുനോക്കെ
അരിയോരണി പന്തലായ് ഭുവനം
പൂവാക പോലെ വിതിത്തു നില്‍പ്പൂ
പുകങ്ങളാലിളകും പൂവ് പോലെ
പൂമ്പാറ്റകളെങ്ങും പാറിടുന്നു .
വനമുല്ല വായുവില്‍ തലയിളക്കി
നൃത്ത ചുവടാലെ എന്നതുപോല്‍ .
അലസാംഗിഒന്ന് നിവര്‍ന്നിരിക്കെ
ലാലസി ഭംഗി ഉണര്‍ന്നിടുന്നു
വിരിയാതൊരല്പമഞ്ഞ കണ്ണില്‍ 
വാസന്ത ലക്ഷ്മി ഉണര്‍ന്നെണീപ്പൂ  

സമ്മാനം

വാക്കുകളെല്ലാതെ മറ്റെന്തു ഞാന്‍ സമ്മാനിക്കാന്‍
നീ എന്റെ അറിവിന്റെ പീത  ബിന്തു
അറിവില്ലായ്മയെ അകറ്റി നിര്‍ത്തും
ലൈസോസൈം
മരിച്ചത് നീയെല്ലെന്നും
എന്റെ ബുദ്ധിയാണെന്നും
വിശ്വസിക്കാനാണ് ഏറെ ഇഷ്ട്ടം
അഷ്ട്ടിക്ക് വകയില്ലാതെ
കഷ്ട്ടതയിലായപ്പോള്‍  
അക്ഷരങ്ങളുടെ ഇഷ്ട്ടത്തിലേക്ക്
മുഷ്ട്ടിയുടെമുദ്രാവാക്യത്തിലേക്ക് 
വായനയുടെ അകത്തളത്തിലേക്ക്
എഴുത്തിന്റെ ഇഴയടുപ്പത്തിലേക്ക്
ഉഷ്ണത്തിന്റെ ഊഷരതയില്‍  നിന്ന് 
തണുപ്പിന്റെ ഊര്‍വ്വരതയിലേക്ക്
കൈ തന്ന്‌ മെയിമറന്നു ഉയര്‍ത്തിയ
എന്റെ സുഹൃത്തെ
ഈ അവസാന നിമിഷത്തില്‍
വിതുമ്പി പോകുന്ന വാക്കുകളല്ലാതെ
മറ്റെന്തു ഞാന്‍ സമ്മാനിക്കാന്‍

2012, ജൂൺ 22, വെള്ളിയാഴ്‌ച

ബലൂണ്‍

ഉണ്ട് കുറേ ബലൂണുകള്‍
നമുക്ക് ചുറ്റും
പൊങ്ങച്ചത്തിന്റെ കാറ്റ് നിറച്ച്
ഒഴുകി നടക്കുന്നവര്‍
വിമര്‍ശനത്തിന്റെ മുള്ളുകളും 
മുനകളും അവയ്ക്ക് പേടിയാണ്
തട്ടാതെ,മുട്ടാതെ തുഴഞ്ഞും,ഇഴഞ്ഞും -
പോകും .
അവസരമൊത്താല്‍തട്ടിയും,മുട്ടിയും
പരിഹസിച്ചും,നോവിച്ചും പരിലസിക്കും
ഉണ്ട് മറ്റൊരു കൂട്ടര്‍
പ്രശംയുടെ നൂലുകെട്ടി
അല്പ്പാല്പ്പമായിഅയച്ചയച്ചു കൊടുത്താല്‍ -
മതി
പൊങ്ങി പൊങ്ങി
ആകാശം മുട്ടിക്കൊള്ളും 

കൃഷിയെ കടത്തിക്കൊണ്ടു പോയവര്‍

ആരിയന്‍ പാടത്ത് വിളകളില്ല
മുണ്ടകന്‍ പാടത്ത് മുളകളില്ല
വിതയില്ല,മുളയില്ല,വിളകളില്ല 
നേരില്ല,നെറിയില്ല ,നേരമില്ല
നേരില്‍ വിളയും കതിരുമില്ല
കാരിയ മെന്തിതു കാരനോരെ?.
കളകള്‍ കരളിതില്‍ തിങ്ങിവിങ്ങി
 വേലികള്‍ തന്നെ വിളകള്‍ തിന്നു
കൊയ്ത്തു പാട്ടെല്ലാം കടല്‍ കടന്നു
 കൊയ്ത്തരി വാളുംകഥ മറന്നു
ഞാറു പറിച്ചു നടുന്നൊരു പെണ്ണിനെ
കാണാന്‍ കടല്‍ കടന്നാളുവന്നു
 പാങ്ങളെലാം പഠിച്ചു പോയോര്‍
പാടങ്ങളെലാം പകുത്തെടുത്തു
 നാരായ വേര് പറിച്ചെടുത്തു
നേരിന്റെ വേരും മുറിച്ചെടുത്ത
നാട് ഭരിക്കുവോര്‍ നാട്ടു പ്രമാണിമാര്‍


കവാത്ത് മറന്നു തരിച്ചിരുന്നു
വയലിന്റെ മക്കള്‍ തന്‍ വയര്‍ കത്തി -
നില്‍ക്കുമ്പോള്‍
വാടിക്കരിഞ്ഞവര്‍ വീണു നശിക്കുമ്പോള്‍
കയറിന്റെ തുമ്പത്ത് ജീവന്‍ പിടയുമ്പോള്‍
വായിക്കരിയിടാന്‍ വിദേശത്ത് നിന്നെത്തും
കഴമയും,കുറുമയും,കുഞ്ഞിനെല്ലും 
കഴിഞ്ഞ കാലത്തിന്‍ വയല്‍ മണവും

2012, ജൂൺ 15, വെള്ളിയാഴ്‌ച

സദാചാര പോലീസ് ചമയുന്നവര്‍

സദാചാരത്തിന്റെ പോലീസ്
സദാ റോന്തു ചുറ്റുകയാണ്
നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും
മനുഷ്യരെയെല്ലാം മറവു ചെയ്യുന്നു
മതത്തിന്റെ കൊടിക്കൂറ പുതപ്പിച്ച്‌-
കബറിലടക്കുന്നു 
വര്‍ഗ്ഗീയതയുടെകൊട്ടാരത്തില്‍
നരക  വാതില്‍ തുറന്നു വെച്ച് 
നട്ടാല്‍ കുരുക്കാത്ത നുണയും നുണഞ്ഞു
വേതാള പര്‍വ്വം രചിക്കുന്നു .
ഒരാണും പെണ്ണും
ഇരു മതത്തിലെങ്കിലും 
അവര്‍ സഹോദരങ്ങള്‍
അവന്‍ ഇന്നലെ അവള്‍ക്കു
രക്തം കൊടുത്തവന്‍
അവര്‍ സ്നേഹസൌഹൃദത്തിന്റെ
ഒരു പുഞ്ചിരി പ്പൂവ് നീട്ടുന്നു
പാഞ്ഞടുക്കുന്നു ചുടല ബ്ഭൂതങ്ങള്‍
ചിതറിയ രക്തം സൃഗാലന്മാര്‍ നുണയുന്നു
മതം മണിപ്രവാളം പാടുന്നു 

കൊതിച്ചു പോകുന്നത്

ചില്ലകളില്‍ കിളിയെന്നതുപോലെ
ചിന്തകളില്‍ ചേക്കേറുന്നു കഴിഞ്ഞ കാലം
ഇല  കൊഴിഞ്ഞ ചില്ലകളില്‍
ചെറു തളിരുകള്‍ പോലെ
മുളച്ചു പൊന്തുന്ന ഓര്‍മ്മകള്‍
പക്ഷികളെന്ന പോലെ ചിറകടിക്കുന്നു
 മനസ്സിന്റെ മൂലയില്‍ നിന്ന്
വെളിമ്പ്രദേശങ്ങളിലേക്ക്
ബധിര കാഴ്ചയായ് തൊട്ടറിയുന്നു എല്ലാം
വേദനിപ്പിക്കുന്ന വികാരങ്ങളും
ചിരിപ്പിക്കുന്ന ചിന്തകളും
മിന്നി മറയുന്നു ചലചിത്രത്തില്‍ എന്നപോലെ
മനസ്സിന്റെ വെളുത്ത ക്യാന്‍വാസില്‍
വര്‍ണ്ണങ്ങളുടെ ഒരു പെരുമഴക്കാലം
അപഹരിക്കപ്പെട്ട യൌവ്വനത്തെ
സ്വയം തിരക്കി നടക്കുകയാണിന്നു  ഞാന്‍
വൃദ്ധ മനസ്സ് തിരിഞ്ഞു നടക്കാന്‍ കൊതിക്കുന്നതും
ബാല്യം  നടന്നു കയറുന്നതും യൌവ്വനത്തിലേക്ക്

2012, ജൂൺ 9, ശനിയാഴ്‌ച

പേടി

ഒറ്റ രാത്രിയിലേക്ക്‌
പുലരുന്നതിനു മുന്‍പേ
തിരിച്ചേല്‍പ്പിക്കാന്‍
എന്നകരാരില്‍
വലം കൈയ്യന്‍ കുറുക്കന്‍
തന്റെ ഇടംകൈ പറിച്ചു കൊടുത്തു
വിറളി പിടിച്ച
വികലമായ വെട്ടുകൊണ്ടു
ചോര വാര്‍ന്നു മരിക്കും മുന്‍പേ
ചാനലുകളില്‍ ഫ്ലാഷ് ന്യൂസുകള്‍
മിന്നി മറഞ്ഞു
കുറുക്കന്റെ രാജാവ് ബ്രേക്കിംഗ് ന്യൂസിലൂടെ
ആദ്യത്തെ ഓരിയിട്ടു
'ഇടം കൈയ്യന്‍ കൊലയാളി' എന്ന് ആണയിട്ടു .
ഏറ്റു പിടിച്ച കുറുക്കന്മാര്‍ഒരിയുടെ
ഒരു മഹാ പ്രളയം തന്നെ സൃഷ്ട്ടിച്ചു .
ഇടം കൈയ്യന്റെ എടന്തേല്ലെന്നു* -
പോലീസ് ഭാഷ്യം
കുറുക്കന്‍ രാജാവ് കണ്ണുരുട്ടി
വാക്കിന്റെ തിട്ടൂരം വായിലൂടെ തുപ്പി
ഇടം കൈയ്യന്‍ മാരെ തിരഞ്ഞു
ഇടി വണ്ടികള്‍ ചീറിപ്പാഞ്ഞു
ണിലും,കോണിലും നിന്ന്
കൈയ്യോടെ പിടിച്ചു
വലം കൈയ്യനിപ്പോള്‍
ഇടം കൈ നോക്കി ചിരിക്കുന്നു
ണിവിരലിലെ മോതിരം
ചെറു വിരലിലും,നടു വിരലിലും
മാറി മാറി യിട്ട്കളിക്കുന്നു
വലം കൈയ്യന്റെ ഇടം കൈ
സംസാരിക്കുമോയെന്നാണ്
ഇപ്പോള്‍ പേടി
...............................................
കുറിപ്പ്:-എടന്തേ൪=അഹങ്കാരം

സ്വാതന്ത്ര്യം

രാവിലെ എഴുന്നേല്‍ക്കണമെന്നില്ല
അടുക്കളയില്‍ കയണമെന്നില്ല
ഭര്‍ത്താവിനെ യാത്രയാക്കേണ്ട
വരുന്നതും കാത്തിരിക്കേണ്ട
തോന്നുമ്പോള്‍ പോകാം
തോന്നുമ്പോള്‍ വരാം
ക്ലബ്ബിലോ ,പബിലോ ചെലവഴിക്കാം
ആരും ചോദിക്കുകയോ പറയുകയോയില്ല
എങ്കിലും ,ഒരായുഷ് കാലത്തേക്കുള്ള നുണ
അവര്‍ മുളപ്പിച്ചുവെച്ചിട്ടുണ്ട് ഇത്തരത്തിലുള്ള
ഒരു സ്വാതന്ത്ര്യം
മരണത്തേക്കാള്‍ ഭയാനകമാണ് 

ജ്വാല

കടം കയറിയാണ് കടല്‍ കടന്നത്‌
താലി മാലയിലെ ഇത്തിരി പൊന്നുമായി
കാണാ പൊന്നിന്റെ നാട്ടിലേക്ക്
കാറ്റിലും,കോളിലുംപെട്ട പായക്കപ്പല്‍പോലെ
മരുക്കടലില്‍ ഞാന്‍
ഇന്നലെ ഞാനൊരു കത്തയച്ചു
കാത്തിരിക്കുന്നവള്‍ക്ക്
ചുംബനത്തിന്റെ തപാല്‍ മുദ്രയുമായി
ഇന്ന് കൈയ്യിലണിഞ്ഞവിലങ്ങിന്റെ
ആനന്ദത്തിലാണ് ഞാന്‍
വിപ്പിന്റെ വിളിക്ക് ഔചിത്യ മില്ലല്ലോ  
ഉണ്ട് പോലും ഓരോദിവസവും
ഓരോരുത്തരെയായി കുറ്റം കണ്ടെത്തി
വിടിപറഞ്ഞു വെടിയുണ്ടകള്‍
കിന്നര തുമ്പികളായി നെഞ്ചിലേക്ക് പറത്തുന്നു
ഇനിയെന്നായിരിക്കും ഞാന്‍
തോക്കുകള്‍ കടന്നു ജ്വാലകളായി
പൊട്ടി വിരിയേണ്ടി വരിക 

കോഴി ജീവിതം

അച്ചാരം വാങ്ങിയ
ആരാച്ചാര്‍
പിറകേ നടപ്പുണ്ട്
ബോംബും,വടിവാളും
കൂടെ നടപ്പുണ്ട്
ആള്‍ ക്കൂട്ടത്തിലെങ്കിലും
വിജനതയിലെ ഭയം
മരിച്ചില്ലെന്ന് മനസ്സിലാകുന്നത്‌
ദിവസവും രാവിലെ ഉണരുമ്പോള്‍
തുറന്നു വെച്ചാലും പറന്നുപോകാന്‍
മറന്നു പോകുന്നത് പോലെ
ഇറച്ചി ക്കോഴിയെപ്പോലെ
അറച്ചറച്ചുള്ള ഒരു ജീവിതം
വില പേശലിനും വെട്ടുകത്തിക്കും
ഇടയിലെ കഴുത്ത്

അമ്മയിങ്ങനെയാണ്

 അമ്മ ഒരു ശാന്ത സമുദ്രമാണ്
ഉള്ളിന്റെ ഉപ്പു തൊട്ട്
ഉണ്ണി വായിലേക്ക് ഉരുള വെച്ചു തരും
ഉണ്മയുടെ ഉര്‍വരത ഉണ്ണിക്കാതില്‍-
മൂളിത്തരും
നൊമ്പരപ്പെടും നേരത്തും 
തിരക്കിന്റെ ശലഭത്തിനു
സ്നേഹ മധു പകര്‍ന്നു നല്‍കും
അമ്മ സ്നേഹത്തിന്റെ ഒരു സ്ഫടിക പാത്രം
ഇക്ഷിതിയിലെ അക്ഷയ ഖനി
നനവ്‌ കൊണ്ട് വേദനയില്‍ തലോടി -
മുറിവുക്കും അമ്മ .

മഴ ഒരു രൂപകം

മഴ അമ്മയാണ് .
മഴയ്ക്ക്‌ അമ്മിഞ്ഞ പാല്‍മമാണ്
മഴയ്ക്ക്‌ സ്നേഹ നനവാര്‍ന്ന മിഴികളാണ്
മഴ ഒരിക്കലും പെയ്തു തോരാത്ത സ്നേഹമാണ്
                              (2 )
മഴ ഭാര്യ യാണ് .
ഹൃദയത്തില്‍ തൊട്ടു വെച്ച
സിന്തൂര പൊട്ടിന്റെ സാനിദ്ധ്യ മാണ്
മഴ സുഖ ദുഖത്തിലും
ഭാഗ്യ നിര്‍ ഭാഗ്യത്തിലുംപങ്കാളിയാണ്
മഴ ദുഖത്ത്തിലേക്ക് കുളിര്‍ കോരിയിടുന്ന
സാന്ത്വനമാണ്
                           (3)
മഴ കാമുകിയാണ് .
കാത്തു കാത്തു നിന്നുള്ള പരിഭവമാണ്
മഴ കുസൃതി നിറഞ്ഞുള്ള കുണുങ്ങി-
ച്ചിരിയാണ്
കുത്തി നോവിക്കലാണ്
മഴ തൊട്ടാല്‍ പൊള്ളുന്ന പൂവാണ്

2012, ജൂൺ 8, വെള്ളിയാഴ്‌ച

മൌന നൊമ്പരം

സ്വപ്നത്തിന്റെഅഗ്രം 
ആരാണ് മുറിച്ചു മാറ്റിയത് 
ആ നനുത്ത കോപത്തെ 
മനസ്സിന്റെ സൂക്ഷ്മ ദ൪ശിനി-
യിലൂടെ നോക്കുമ്പോള്‍  
പല മടങ്ങായി വികസിച്ചു വരുന്നു 
കവിളത്തെ കറുത്ത മറുകിന്റെ 
ചന്ത മേറിവരുന്നു
പൊള്ളുന്ന വെയ്ലില്‍ 
ഇല പൊഴിയും മരത്തിന്റെ 
നഗ്ന ശിഖരങ്ങള്‍ പോലെ 
വികൃത മായ രണ്ടു നിഴലുകള്‍ 
സ്വയം തീര്‍ത്ത മൌനത്തിന്റെ -
വാത്മീകങ്ങളില്‍ ഞങ്ങള്‍ രണ്ടു പേര്‍ 
പ്രണയത്തിന്റെ പച്ചയിലകള്‍ക്കുള്ളില്‍ നിന്നും 
ഒരു മൊട്ടിന്റെ അറ്റം വിടരുന്നു 
യവ്വനത്തിന്റെ അടക്കാനാവാത്ത 
അരുതായ്മകളല്ല 
കഴിഞ്ഞു പോയ കാലത്തിലേക്ക് 
തിരിഞ്ഞു നോക്കിയ
മനസ്സിന്റെ മൌന നൊമ്പരം  

വര്‍ത്തമാന കാല രാഷ്ട്രീയം

ഓലമറച്ച ചെറു പീടികയിലിരുന്നു 
ചൂട് ചായ ഊതികുടിക്കും 
മേമ്പൊടിയായി വര്‍ത്തമാന കാല രാഷ്ട്രീയം 
ചവച്ചരയ്ക്കും 
വര്‍ത്തമാനത്തിനു വീര്യം കൂടുമ്പോള്‍ 
കുടിച്ചു പാതിയായ ഗ്ലാസ് മറന്നു 
ഉച്ച സ്ഥായിയായ ഒച്ചകള്‍ 
പലപാടും പരക്കും
മലര്‍ത്തി വെച്ച വര്‍ത്തമാന പത്രത്തിലെ 
കറുത്ത അക്ഷരം കണ്ണില്‍ കുത്തി വിളിക്കും 
വാര്‍ത്തയിലേക്ക് ആണ്ടു മുങ്ങുംപോഴായിരിക്കും 
തോണ്ടി വിളിക്കുക കൂട്ടുകാര്‍ 
കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞെന്നു 
ഉപ്പും,മുളകും ചേര്‍ത്ത് 
കണക്കിലേറെ കളിയാക്കിയും 
ഉദാരവത്കരണത്തിന്റേയും
ആഗോള വത്കരണത്തിന്റേയും
അപ്പം ഇപ്പം വീഴും ഇപ്പം വീഴും 
എന്ന് വാ പൊളിച്ചിരിക്കുംപോള്‍ 
കണ്ടംനടന്നു കഴുത്തോളം 
കടം മൂടിയ കിട്ടേട്ടന്‍ 
മുണ്ടും തട്ടി ക്കുടഞ്ഞു 
കാര്‍ക്കിച്ചു തുപ്പി 
കടന്നു പോകും  

2012, ജൂൺ 6, ബുധനാഴ്‌ച

സത്യം

പരന്നഭൂമിയില്‍ ഞാന്‍ 
പാദമൂന്നി നില്‍ക്കുന്നു 
ചലന നിയമ മറിയാതെ 
നിശ്ചലനായ് നില്‍ക്കുന്നു 
ഭൂമി ശാസ്ത്ര മാഷായി 
മേശയ്ക്കു മേലിരുന്നു 
ഭൂമി ഉരുണ്ടതെന്നു
ഭൂഗോളം കണ്ണുരുട്ടുന്നു 
ഫാനിന്റെ ഗതി വേഗത്തില്‍ 
ഭൂഗോളം തിരിയുമ്പോള്‍ 
ചലനാത്മകമെന്നു 
തൊട്ടുണ൪ത്തുന്നു
കാണാത വായുവിനെ 
കാറ്റായറിയുന്നു  
ശ്വാസ നിശ്വാസത്തില്‍ 
അനുഭവിച്ചറിയുന്നു 
കാണുന്നത് മാത്രമല്ല 
സത്യമെന്നും 
കാണാത കുറെ സത്യങ്ങള്‍  
കണ്മുന്നിലുന്ടെന്നും 
അങ്ങിനെ തിരിച്ചറിയുന്നു

പൈതൃകം മറക്കുന്നവര്‍

കുറച്ചു കാലം മുമ്പ്
എന്റെ കുഞ്ഞു കാലത്ത്
കൃസ്ത്യന്‍ പള്ളി ഒന്ന് മാത്ര-
മുണ്ടായിരുന്ന കാലത്ത് 
കെട്ടിടങ്ങള്‍ കുറവായിരുന്ന കാലത്ത് 
വാഹനങ്ങള്‍ വല്ലപ്പോഴും വന്ന കാലത്ത് 
നട്ട പ്പൊരിയുന്ന വെയിലില്‍ 
റോഡിലൂടെ നടക്കുന്നവരെ 
തലയാട്ടി വാലാട്ടി വിളിച്ചിരുന്നു 
ഒരാല്‍ മരം റോഡുവക്കില്‍ നിന്ന് 
വാലില്‍ പിടിച്ചുതൂങ്ങി കുട്ടികള്‍ 
ഊഞ്ഞാലാടി 
വേടില്‍ ചാരിയിരുന്നു ക്ഷീണം മാറ്റി .
കാത്തു കാത്തിരുന്നു ഒരു ചുമടുതാങ്ങി 
ചുമടുമായെത്തുന്നവരെ.
ഇന്ന് റോഡെല്ലാം വീതിയായി 
പള്ളികളേറെയായി  
പട്ടണ ഛായയുമായി 
കാടുകളെല്ലാം കെട്ടിടങ്ങളുടെ 
കടലെടുത്തു 
കമ്പനി പുകയുടെ കരിനാഗമുണര്‍ന്നു 
മരമിരുന്ന സ്ഥലമെവിടെ?
മനഷ്യന്റെമനസ്സെവിടെ ?! 
ചുമടുതാങ്ങി നിന്ന സ്ഥലം 
ചുടുകാടിന്റെ മതിലാണ് 
ചുക്കും ചുണ്ണാമ്പു മറിയാതവര്‍ക്ക് 
ചുമടു താങ്ങി എന്തെന്നറിയാന്‍ .

കോലങ്ങള്‍


അദൃശ്യതയുടെ ഒരു ക്യാമറ കണ്ണ് 
എപ്പോഴുംചുറ്റി തിരിയുന്നത് പോലെ 
എന്തിനീ തരുണികള്‍ അവയവമുഴുപ്പും 
അംഗചലനങ്ങളും ഇത്രമേല്‍ കാട്ടി 
തിമര്‍ത്തു പെയ്യുന്നത് 
കോസ്മെറ്റിക്കുപുഞ്ചിരിയാലെ 
കൊഞ്ചി കുഴയുന്നത് 
ഒരു ചാനല്‍ തിളക്കം മേനിയില്‍-
 തളിര്‍ക്കുന്നതു  
ഞാനൊക്കെ പഠിക്കുമ്പോള്‍ 
പാതി പട്ടിണിയെങ്കിലും
തുടുപ്പും,കൊഴുപ്പ് മില്ലെങ്കിലും  
ഭംഗിയാര്‍ന്ന മേനിയും സ്നേഹാര്‍ദ്ര -
ഹൃദയവു മുണ്ടായിരുന്നു 
ഇന്ന് കോലങ്ങളാണ്ചുറ്റും 
കോസ്മെറ്റിക്ക് കോലങ്ങള്‍  

2012, ജൂൺ 5, ചൊവ്വാഴ്ച

മഴ ചില നേരങ്ങളില്‍

മൌനത്തിന്റെ ചരടുകള്‍ ഛേദിച്ച്
മുത്തു മണികള്‍ പോലെ ചിതറി
കുളിരിന്റെ കൂന്തല്‍ മുഖത്തേക്ക് കുടഞ്ഞ്‌
പ്രണയത്തിന്റെ സ്നേഹാര്‍ദ്ര ഗീതികള്‍ മൂളി.
നൃത്തത്തിന്റെ ചുവടുകളില്‍
നിശാച്ചരിയുടെ ചടുലത നിറഞ്ഞു
ഭാവങ്ങള്‍ പകര്‍ന്നു
കറുത്ത കൊങ്കകള്‍ കാറ്റില്‍ പടര്‍ന്നു
കെട്ടകാലത്തിന്റെ കൊമ്പു വിളി പോലെ -
ഹുങ്കാരമെങ്ങും നിറഞ്ഞു
മിഴികളില്‍ തീക്കനലാടി
മൊഴികളില്‍ ശാപം കൊരുത്തു
പൊള്ളിപിടഞ്ഞുള്ള വേനല്‍  -
പ്പുഴകളില്‍
ചെങ്കടല്‍ കോള് നിറഞ്ഞു
തണല്‍ തേടി വന്നുള്ള
തളിരിളം പ്രാവുകള്‍
തലതല്ലികൊല്ലിയില്‍വീണു
താണ്ഡവ നൃത്തത്തില്‍ 
തട്ടകത്തില്‍ നിന്നും
വേവും കരള്‍ പിടയുന്നു

2012, ജൂൺ 2, ശനിയാഴ്‌ച

മീനുകള്‍ പറഞ്ഞത്

വറുത്തുവെച്ച മീനുകളില്‍
ഒന്നാമന്‍ രണ്ടാമനോടു:
വമ്പന്‍ സ്രാവുകള്‍ക്കിരയാവുന്നതിനേക്കാള്‍
ഇങ്ങനെ പൊരിഞ്ഞിരിക്കുന്നതാണ്.
രണ്ടാമന്‍:
ഉപ്പും,മുളകുംഅമത്തിതേച്ചിട്ടും
വേദനയെല്ലാം കടിച്ചമര്‍ത്തി
ഒന്ന് പിടയാതിരുന്നത്
അവളുടെ ആലില വയറിലേക്കെന്നു കരുതി
ഒന്നാമന്‍:
എന്നിട്ടും കണ്ടില്ലെ ലക്ഷണം കെട്ട കിളവന്റെ-
മുന്നിലേക്കവള്‍ നീക്കി വെക്കുന്നത്
രണ്ടാമന്‍:
അതെല്ലിഷ്ടഈ മനുഷ്യരൊന്നും ഒരു കാലത്തും
നന്നാവില്ലെന്നു പറഞ്ഞത്

മീന്‍

കടലിലെങ്കിലും കാണാകയത്തിലെങ്കിലും
ആയുസിന്റെ ആഴമളക്കാന്‍
ജന്മ ജാതകം തിരയേണ്ടതില്ല
റ്റത്തിലങ്ങോട്ടും,ഇറക്കത്തിലിങ്ങോട്ടും
വലയില്‍ നിന്ന് വലയിലേക്കുള്ള വേഗം
വേവ് കലത്തിലേക്കുള്ള ദൂരം

സ്വാതന്ത്ര്യ സമരസേനാനിയുടെ കല്ലറ

സെമിത്തേരിയിലേക്ക്
സിമന്റു തറയും തേടിയാണ് പോയത്
അപ്പാപ്പന്റെ കല്ലറ തേടി
കണ്ണഞ്ചിപ്പിക്കുന്ന കല്ലറകള്‍ക്കിടയിലൂടെ -
നടന്നു
പേര് കൊത്താത സിമന്റു തറയും തേടി .
പ്രണയത്തിന്റെ പാതി വഴിയില്‍
പുഞ്ചപ്പാടത്ത്
എക്കാലക്സ് ചുംബനത്തില്‍
എക്കാലത്തേയ്ക്കും ജീവനവസാനിപ്പിച്ച
ലക്ഷ്മിക്കുട്ടിയും,കുമാരനും
അരളിപൂവിന്‍ കള്ളച്ചിരിയുമായി നില്‍ക്കുന്നു.
കത്തി കൊരുത്തെടുത്ത സുഹൃത്തിന്റെ നെഞ്ചില്‍ -
ഒരു ചുവന്ന പൂവ് വിറച്ചുവിറച്ചു നില്‍ക്കുന്നു .
വള്ളി പടര്‍പ്പുകള്‍ വകഞ്ഞു മാറ്റി
ഉച്ച തണുക്കുംവരെ നടന്നിട്ടും
കണ്ടെത്തിയില്ല .
പടക്കളത്തിലെ പോരാളിയെ
വിദേശിയെ വിറപ്പിച്ച വില്ലാളിയെ
സ്വാതന്ത്ര്യ സമര സേനാനിയെ
എന്റെ അപ്പാപ്പനെ
വായനശാലയും,വെയ്റ്റിംഗ് ഷെഡ്ഡും-
ഉയര്‍ന്നില്ലെങ്കിലും
അപ്പാപ്പനെ അറിയാത്തവരായി ആരുമില്ല
അയല്‍നാടുമില്ല.
അക്കരെ കുന്നിലെ അപ്പേട്ടനാണ്‌
അന്ന് അത് പറഞ്ഞത്
കാലിക്കാരന്‍ കുഞ്ഞാരന്‍ കമ്പനി മുതലാളി-
യായപ്പം
കമ്പനി കോലയില് കാര്‍പോച്ചുണ്ടാക്കാന്‍
കുയ്യാട്ടകീറുമ്പോഒരു തലയോട്ടിയും,എല്ലിന്കൂടും
കിട്ടീന് പോലും

ഏകാന്തത

സ്വപ്നങ്ങളുടെ ആകാശച്ചരിവിലെ
ഒറ്റ നക്ഷത്രത്തിലേക്ക്‌
ഒരു ഗോവണിചാരുന്നു
കാടു പൂത്ത മല മടക്കുകളില്‍
കണ്ണുകള്‍ പാറി കളിക്കുന്നു
പ്രണയത്തിന്റെ സാന്ദ്രമായ -
സംഗീതത്തില്‍
ഹൃദയം പാടുന്നു
മൊസാര്‍ട്ട്,ബാച്ച് ,ബിഥോവാന്‍
ഉണ്ടാവുന്നില്ല ഒട്ടും മനം ഏകാന്തതയ്ക്ക് .
വായനയുടെ വാതായനം തുറന്നു ക്ഷണിക്കുന്നു
ന്യൂട്ടുഹാംസന്‍,
കൈ പിടിച്ച്‌ ഉപവിഷ്ട്ടനാക്കുന്നു
ഗുന്തഗ്രാസ്
ആഴങ്ങളിലേക്ക് ആനയിച്ചു
ത്തിയിലേക്ക് അമര്‍ത്തുന്നു
ഡോസ്റ്റൊവുസ്ക്കി
ഉണ്ടാവുന്നില്ല ഒട്ടും മനം ഏകാന്തതയ്ക്ക് .
എല്ലാം മറന്നു ഭാരമില്ലായ്മയിലേക്ക് തല ചായ്ക്കാന്‍
ബ്ലാക്ക് ലേബല്‍,ജോണിവാക്കര്‍,ഡോവ് വോഡ്ക്ക
ഉണ്ടാവുന്നില്ല ഒട്ടും....ഒട്ടും ശമനം  ഏകാന്തതയ്ക്ക്
വേണമൊരു തുണ കൂട്ടിനു
പതം പറയാനും,പരിഭവിക്കാനും