malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച

കവിതക്കാര്യം

മിഴികൊണ്ടേറെപ്പറഞ്ഞു
മനസ്സുകൊണ്ടും
വാക്കുകളേറിപ്പോയാലോ .
വിശപ്പ് വാരി തിന്നിട്ടും
ദേഷ്യവും,ദുഖവും വച്ചരച്ചിട്ടും
മനസ്സിലാക്കുന്നെങ്കില്‍ മനസ്സിലാക്കട്ടെ
തെളിച്ചതിലൂടെ മറഞ്ഞിലേല്‍
ഞ്ഞതിലൂടെ തെളിക്കുക -
അത്ര തന്നെ
എന്നിട്ടും;
തൊണ്ടയിലിടയ്ക്കിടെകുത്തുന്നല്ലോ
തലയ്ക്കകം വിങ്ങുന്നല്ലോ
നെറ്റിത്തടം വിയര്‍ക്കുന്നല്ലോ
കവിതയുടെ ഒരു കാര്യം
കണ്ടറിയാത്തവര്‍ കൊണ്ടറിയുമെന്നാണല്ലോ
ഹാവൂ,
എഴുതി തീര്‍ന്നു സമാധാനമായി
ഇനി ഏതു എഡിറ്ററുടെ മേശയിലാണ്
എത്തിക്കുക
എന്റെ ജീവിതം പോലെ
ഏതു ചവറ്റു കൊട്ടയിലാണ് തള്ളപ്പെടുക

2012, ഏപ്രിൽ 21, ശനിയാഴ്‌ച

അറ്റുപോയ പ്രണയം

ഇലയെല്ലാം കൊഴിഞ്ഞിരുന്നു
ചെമ്പരത്തി പൂത്തിരുന്നു
ചവറ്റില ക്കിളിചെര്‍ന്നു
കലപില കൂട്ടുന്നു
 ചുവന്ന ചുണ്ടുമായി
ചുംബന മേറ്റെന്നപോ
നാണിച്ച് നാണിച്ച്
ചെമ്പരത്തി പൂനില്‍ക്കുന്നു.
എന്റെ നെഞ്ചേ നീ എന്തിനു -
പിടകുന്നു
മറവിയെ ഓര്‍മ്മിപ്പിക്കുന്ന
ഒറ്റവരി ക്കവിതയാകുന്നു
ഒന്നു മില്ലാത്തൊരു കുന്നല്ലെനീ
ഉള്ളിലെ ചെമ്പൂവവ
എന്നേ അറുത്തുമാറ്റി

2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച

മഴ നോവുകള്‍

ഒരു മെയ്‌ മാസം കൂടി കഴിയാറായി 
വേവിലാതിയുടെ വേലിക്കെട്ടുകള്‍
ചുറ്റും ഉയരുന്നു
മഴയോര്‍മ്മയുടെ മുള്‍മുനകള്‍
കുത്തി നോവിക്കുന്നു
കെട്ടി മേയാത്ത പുരയുടെ
അകത്തളത്തില്‍
വെളിച്ചത്തിന്റെ സ്ഫടികപാത്രം
ചിതറി ക്കിടക്കുന്നു
കര്‍ക്കിടകത്തിന്റെ കലമ്പലുകള്‍
അകത്തേക്ക് പടര്‍ന്നു കയറും
തവളക്കണ്ണന്‍ കുഴികളില്‍
കുളങ്ങള്‍ രൂപപ്പെടും
വെള്ളത്തിന്റെ ഓപ്പരപ്പിലേക്ക്
എറുമ്പുകള്‍ വള്ളമിക്കും
ഇനി
എറുമ്പുകളുടെ വള്ളം കളിക്കാലം
കീറപ്പായ മടക്കി വെച്ചു
ചുമരോട് ചാരിയിരിക്കും
മഴച്ചാറ്റല്‍ കൊള്ളാതിരിക്കാന്‍
കീറിയപുതപ്പ് തലവഴിമൂടും
തകര പാത്രത്തില്‍ വെള്ളത്തുള്ളികള്‍
ചെണ്ട കൊട്ടിക്കളിക്കും .
പിന്നിക്കീറിയ ശരീരത്തിനുള്ളില്‍
എങ്ങിനെയാണ് ഇനിയും
ഈ ഹൃദയം ഞാന്‍ മൂടി വെക്കുക

2012, ഏപ്രിൽ 13, വെള്ളിയാഴ്‌ച

ഓര്‍മ്മക്കൂട്ട്

സൂക്ഷിക്കുന്നുണ്ടിന്നും ഞാന്‍
ഓര്‍മ്മയുടെ ഓരോലക്കെട്ട്
ഗ്രാഫൈറ്റ്മുന വീണ നിന്റെ
അക്ഷര ക്കൂട്ടുകള്‍
ഹൃദയത്തിനടിയില്‍ഒളിപ്പിച്ചു വെച്ച
കുറേ വിചാരങ്ങള്‍
നിശ്ശബ്ദതയിലെ നീണ്ട വാചാലത
അടക്കി നിര്‍ത്തിയിട്ടും നുരഞ്ഞു പൊന്തുന്ന
നൊമ്പരങ്ങള്‍
ഒന്നിച്ചുണ്ടായിരുന്നു എന്നതിന് തെളിവായി
ഇന്നുമെന്റെ കൈയ്യിലുണ്ട്
കോമ്പസ് മുന വെച്ചു കുത്തിയ ആ പാട്‌
എത്ര കൊതിച്ചിരുന്നു നീ
എന്റെ ആത്മാവിന്റെ ഛായ
സ്വരൂപിച്ചു നല്‍കിയ ഒരു രൂപം
നിന്നിലൂടെ ഉടലെടുക്കുവാന്‍
ഒരു ജന്മം വെറുതെ യായിപ്പോയെന്ന
തിരിച്ചറിവിന്റെ
ദശാസന്ധിയിലാണിന്നുഞാന്‍

ജോലിക്ക് പോകുന്ന സ്ത്രീയുടെ ഒരു ദിനം തുടങ്ങുന്നത്

കിടക്ക പായേന്നു എഴുന്നേറ്റാല്‍
ഇടനെഞ്ചില്‍ കടുക് വറുക്കലാണ്
കിണറില്‍ നിന്ന് വെള്ളം കോരണം
അടുപ്പില്‍ തീ പ്പൂട്ടണം
അനലുന്ന കനലായി
അരിയായി വേവണം
പാത്രങ്ങള്‍ മോറണം
മോറൊന്നു കഴുകണം
കാപ്പിക്ക് തിളയ്ക്കുമ്പോള്‍
കുളിച്ചെന്നു വരുത്തണം
പ്രാതലൊരുക്കണം
പ്രാക്കുകള്‍ കേള്‍ക്കണം
പഠിക്കുന്ന പിള്ളേരെ
ഒരുക്കിയിറക്കണം
പകലോനുയര്‍ന്നാലും
കേട്ട്യോനുണരൂല
തട്ടി വിളിച്ചാലും
കെട്ട് വിട്ടുണരൂല
പെറുക്കി ഒരുക്കി ഒരുങ്ങി-
യിറങ്ങ്യാലും
കാലത്തും നേരത്തും
ഒഫീസിലെത്തൂല

ഒരു ബാല്യ കാല ചിന്ത

കൊള്ള് കയറി വരുന്ന
കുള്ളന്‍ കുഞ്ഞയമ്മൂനെ കണ്ടാല്‍
കാര്‍ത്തു കടുമാങ്ങയുമായി ഒപ്പം കൂടും
കട്ട കടുമാങ്ങ കടിച്ചു തിന്നും ഒപ്പം
അപ്പൊ എത്തും അപ്പു എപ്പോഴും.
പേന്‍ പുഴുത്ത തലയും
മീന്‍ ചാറിന്‍ മണവുമായി
മൈമൂനയുംവരും തട്ടം വലിക്കുന്ന -
തൊട്ടാവാടി കാട്ടിലേക്ക്
മണുങ്ങൂസു വന്നെന്നു കുഞ്ഞയമു -
പറഞ്ഞാല്‍
മൊട്ട ത്തലയ്ക്കുമുട്ട്കൊടുക്കുംമൈമൂന.
മുട്ടന്‍ വടിയെടുത്ത് മൈമൂനയെ തല്ലുമ്പോള്‍
മുട്ടപോലെ മിനുത്ത തലയില്‍
മുഖ മുരസി സമാധാനിപ്പിക്കും കാര്‍ത്തു .
കൊള്ളി ക്കിഴങ്ങ്‌ പുഴുങ്ങിയതും
കട്ടന്‍ ചായയുമായി കാത്തിരിപ്പുണ്ടാകും
അപ്പുവിന്റെ അച്ഛമ്മ .
വട്ടി നിറയെ തിന്നു മക്കളേന്നു
വട്ടത്തിലിരുത്തി വട്ടയിലയില്‍ -
വിളമ്പി തരും
പഴുത്ത ചക്ക പാണ്ട പാണ്ടയായി
പകുത്തു തരും .
മയ്യെഴുതിയ കണ്ണില്‍ നോക്കി
മൈ മൂനയെ മൊഞ്ചെത്തി പെണ്ണെന്നു -
കവിളില്‍ നുള്ളും അച്ഛമ്മ .
കാര്‍ത്തുവിന്റെ കൂര്‍ത്ത നോട്ടത്തില്‍ -
കണ്ണ് നിറയുമ്പം
അപ്പൂന്റെ ഒപ്പരം പോയിക്കോന്നും
ഉപ്പിച്ചിയിണ്ടോന്നുനോക്കണംന്നും
വേവലാതി പ്പെടും അച്ഛമ്മ .