malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, ജനുവരി 28, ശനിയാഴ്‌ച

ഒരു യാത്രികന്റെ ചിന്ത

എന്റെ കവിൾചാലില്‍ കണ്ണീര്
മണ്ണിന്റെ മാറില്‍ മഴനീര്
നനഞ്ഞ മണ്ണില്‍(മാറില്‍) ചവുട്ടി
ഞാന്‍ നടന്നു
അമ്മയുടെ മാറിലൂടെ
പിഞ്ചു കുഞ്ഞെന്ന പോലെ
എങ്ങോട്ടാണീ യാത്ര ?!
നാടും,വീടുമില്ലാത്ത
പഥികന്‍ ഞാന്‍
പാഥേയത്തിനു
പാർത്തുനില്‍ക്കുന്നവന്‍
ഏതു പാർത്ഥനാണ്
പ്രത്യക്ഷനാവുക !
വസ്ത്ര മില്ലാത്തവന്
ഏതു സത്രം
അസ്ത്ര മെയ്യുകയാണ്‌
ശത്രു വിനോടെന്നപോൽ.
കണ്ണിന്റെ കമ്പ് കൊണ്ട്
കരള്‍ മുറിയുകയാണ്
ദാനം തരാതവനോടു
ദയ യാചിക്കരുത്
ഭയ മില്ലാത്തവന്
അഭയം കൂരിരുട്ട്‌

2012, ജനുവരി 27, വെള്ളിയാഴ്‌ച

കത്തുകള്‍

കത്തുകള്‍ ഒരുവഴിയടയാളമാണ്
അറിയാതൊരാളും,കാണാതൊരാളും
തമ്മിലുള്ള
ആശയവിനിമയമാണ്‌
ഇരുസുഹൃത്തുക്കള്ടെ
ഇടവേളയിലെ
മൌനമാണ്
പ്രണയത്തിന്റെപാതയും
പ്രണയികളുടെ
കൂടിച്ചേരലുമാണ്
അകലെയുള്ളവരുടെ
അടുപ്പവും,
അരികിലുള്ളവരുടെ
അകല്ച്ചയുമാണ്
കത്തുകള്‍ കഴിഞ്ഞ കാലത്തിന്റെ
നല്ല ഓര്‍മ്മകളാണ്
ഇന്ന്കത്തുകള്‍ ആരും
കുത്തിക്കുറിക്കാറേയില്ല
കംപ്യൂ ട്ടറിലൂടെകാണാ -
മറയത്തിലൂടെ
ഇ-മെയ് ലു കളായി
ജാരന്മാരെപ്പോലെ
കയറിപ്പോവുകയാണ്

2012, ജനുവരി 25, ബുധനാഴ്‌ച

ഓഷ് വിറ്റ്സ്

നരഹത്യയുടെ നരക വാതില്‍
വേട്ടക്കാരുടെ വിളനിലം
വൈദ്യ പരീക്ഷണങ്ങളുടെ
വെള്ളയെലി
നാസീ വിനോദങ്ങ ളുടെ
കോണ്‍ സന്ട്രെഷന്‍ ക്യാമ്പ്
റുഡോള്‍ഫ് ഹോസിന്റെ കളിക്കളം
മരണ വ്യാപാരത്തിന്റെ പ്രതീകം
മണിക്കൂറുകളില്‍ നിന്ന് മണിക്കൂറുകളിലേക്ക്
ദിവസങ്ങളില്‍നിന്നു ദിവസങ്ങളിലേക്ക്
ഗ്യാസ് ചേമ്പറില്‍ നിന്ന് ഗ്യാസ് ചേമ്പറിലേക്ക്
ഹൃദയങ്ങള്‍ വാറ്റി വീഞ്ഞ് കുടിക്കുന്ന
ഭ്രാന്തന്‍ ചെന്നായ്ക്കളുടെ ഉറവിടം
വിടരുന്ന മൊട്ടുകളെ ചീന്തി എടുത്ത്‌
ചോരയീമ്പിക്കുടിക്കുന്ന
പിശാചുക്കളുടെചുടലക്കളം
ഉത്തരവുകളുടെഉരുക്ക് മനസ്ഥിതിക്ക്
മൃഗങ്ങള്‍ പോലും മരവിച്ചു പോകുന്നയിടം

2012, ജനുവരി 23, തിങ്കളാഴ്‌ച

വാര്‍ത്തമാനകാലത്തിലൂടെ

നടവഴിയില്‍ നിന്നും
ഇടവഴിയിലേക്കിറങ്ങുമ്പോള്‍
കാല്‍ക്കല്‍വീണപേക്ഷിക്കുന്നു
ഒരു പക്ഷി
ഉപേക്ഷിക്കരു തേ എന്ന്.
കപോതന്‍ കൊത്തിയ
കപോതകത്തിന്റെ
കരിനീലിച്ചിരിക്കുന്നു കണ്ണ്.
കുറിച്ചിടുന്നെന്തോ കാല്‍വിരലില്‍
കൊക്കുകൊണ്ട്‌
മരണ ക്കുറിപ്പാവാം.
കപോതകന്‍ ചീറി വന്നെത്തുന്നു
കൊത്തുമെന്നു ഫണം വിടര്‍ത്തുന്നു
തട്ടി നീക്കിടാം
കണ്ടില്ലെന്നു നടിക്കാം
മരിക്കുകയോ,ജീവിക്കുകയോ ചെയ്യട്ടെ
കാര്യ മെന്തു ണ്ടെനിക്കിതില്‍
ലാഭ നഷ്ട്ട കണക്കുകൂട്ടി
നാട്ടിന്‍ നടുവേ നടക്കാം.

2012, ജനുവരി 21, ശനിയാഴ്‌ച

ഇത് ഇന്ത്യ

ഇത് പഴയൊരു മാളിക വീട്
കൂട്ട് കുടുംബ സ്വത്ത്
കണ്ണും,കരളും കൂടിചേര്‍ന്ന്
നീരും,ചോരയും മണ്ണിലൊഴുക്കി
അറിയാതായിരമായിരമാളുകള്‍
പടുത്തൊരു മാളിക വീട്
ചിതലുകള്‍ പണ്ടേ കയറിയെങ്കിലും
കാതല് കവരാന്‍ കഴിഞ്ഞില്ലിനിയും.
വിറ്റു തുലയ്ക്കാന്‍ ഉണ്ടൊരു കൂട്ടര്‍
കച്ച മുറുക്കി നടന്നീടുന്നു
ക്ഷണിച്ചു വരുത്തുന്നുണ്ടവര്‍
ക്ഷയിച്ചൊരു മാളിക വീടെന്നോതി
വെള്ളിക്കാശിന് ഉന്നം വെച്ചവര്‍.
മച്ചക വാതിലിനുള്ളില്‍ നിന്നും
പിച്ചും,പേയും ചില നേരം കേള്‍ക്കാം
ഇരുളില്‍ പൊട്ടിച്ചിരിയും ,പൊട്ടിത്തെറിയും,
മാനം പോയൊരു പെണ്ണിന്‍ തേങ്ങലും.
എങ്കിലുമിവിടെയുള്ള സുരക്ഷ
സ്വന്തം വീടിതിലുള്ളൊരു രക്ഷ
കിട്ടീടില്ല വാടക വീട്ടില്‍
വേണ്ട,വേണ്ട വില്‍ക്കരുതിതുനാം
വേണ്ടൊരു വെള്ള കൊട്ടാരം

2012, ജനുവരി 13, വെള്ളിയാഴ്‌ച

ദശാസന്ധികള്‍

ദശാ സന്ധികളേറെ
ജീവിതത്തില്‍
പ്യൂപ്പയായ് അമ്മയുടെ വയറ്റില്‍.
പുഴുവായ് മുട്ടിലിഴഞ്ഞ് .
ചിത്രശലഭമായ് ചിറകു വിരിച്ച് .
ജന്മം ഒന്ന് എന്നതുപോലെ
മരണവും ഒന്നേയുള്ളൂ
മരണത്തിനിടയിലെജീവിതം
പാഞ്ചാലിചേലപോലെ
അഴിച്ചാലും,അഴിച്ചാലും തീരാതെ
സംഭവ ബഹുലം
കുറച്ചു പേര്‍ കുറിച്ചു വെയ്ക്കും
കുറേ അടയാളങ്ങള്‍
കുറച്ചു പേര്‍ കൊത്തി വെയ്ക്കും
കുറേ വടുക്കള്‍
കുറച്ചുപേര്‍ കവച്ചു വെച്ച് കടന്നു പോകും
കാവനങ്ങളാവാത്തനാടന്‍ പാട്ടുപോലെ
ഓര്‍മ്മയില്‍ തികട്ടുന്നവരായി.
കുറേ പേര്‍ കടന്നു പോകും
ആരുമറിയാതെ ഓര്‍മ്മയില്‍ തങ്ങാതെ

കണ്ണും,കണ്ണാടിയും

നീലക്കണ്ണാടിയില്ലാത്തയെനിക്കു
നിന്റെ കണ്ണുകള്‍ കണ്ണാടി
നിന്റെ കൃഷ്ണ മണിയില്‍
എന്റെരൂപംകൊത്തിവെച്ചിരിക്കുന്നു
നിന്റെഹൃത്തിലുംനിന്നിലും
ഞാനെന്നു ഞാനറിയുന്നു
പാപങ്ങളുടെ ഒരുപായ-
ക്കപ്പലാണ്ഞാന്‍
കാറ്ററിഞ്ഞു തൂറ്റുന്നവരുടെ-
കളിപ്പാട്ടം
കന്യകാത്വംകവര്‍ന്നകാട്ടാളന്‍ഞാന്‍
എന്നിട്ടും നീയെനിക്ക് കാമിനി
കഷ്ട്ടപ്പാടിന്റെ ഒരു കടല്‍
നിനക്ക്എന്റെസമ്മാനം
കടല്‍ മുഴുവന്‍കുടിച്ച്
കാട്ടാറിനെപ്പോലെ എന്നിട്ടുനീ
ചിരിക്കുന്നു
സ്നേഹമേ,
നിന്നെഞാന്‍ എന്ത്പേരിട്ടുവിളിക്കും
എന്റെകണ്ണും, കണ്ണാടിയുമായനിന്നെ .
ഞാനിന്നലെ വാങ്ങിയനീലക്കണ്ണാടിയില്‍
എന്റെ പ്രതിബിംബമില്ല
നിന്റെ കണ്ണിലാണ്എന്റെപ്രതിബിംബം

കുംഭകോണം

മനസ്സില്‍ ധൂമം നിറയുന്നു
തലയില്‍ കരിംകൊക്ക് കൊത്തുന്നു
വെയില്പ്പാമ്പു ചുറ്റി വരിയുന്നു
വണ്ടി കുംഭകോണത്ത് എത്തിയിരിക്കുന്നു .
പത്രത്തിലെങ്ങും"കുമ്പകോണ" വാര്‍ത്തകള്‍
മൊഴികളിലൂടെ കനികള്‍നേടിയവരുടെ
കനിമൊഴി വാര്‍ത്തകള്‍
കുമ്പമേളകളാണവര്‍ക്കിന്നു
കോണകമുരിഞ്ഞു കുമ്പകുലുക്കിയ്യുള്ള
കുമ്പ മേളകള്‍ .
നാണം മറക്കാന്‍ കോണകത്തിന്
നാടുമുഴുവന്‍ ഓടുമ്പോള്‍
നാട്ടരചന്‍ മാര്‍ക്ക് കമ്പം
കോടികളുടെ കുംഭ കോണത്തില്‍ .
കോടികളുടെ പൂജ്യ ത്തില്‍ കുരുങ്ങി
അവസാന കോടിക്ക് വകയില്ലാതെ
കോടാനുകോടികള്‍ മരവിച്ചിരിക്കെ
ഇനിയേത് പാര്‍ഷതി -
ധര്‍മ്മയുദ്ധത്തിന്

യുദ്ധക്കൊതിക്ക് സമാധാനത്തിന്റെ നോബല്‍ സമ്മാനം

സമാധാനത്തിന്റെ മിശിഹായ്ക്ക്
ഇടനെഞ്ചില്‍ വെടിയുണ്ട
യുദ്ധത്തിന്റെ അപ്പോസ്തലന്
സമാധാനത്തിന്റെ നോബല്‍ സമ്മാനം
ഒബാമയും,ഗാന്ധിയും.

വെള്ളരി പ്രാവിന് ശരശയ്യ
കഴുകന് ചപ്രമഞ്ചതൊട്ടില്‍
മഹാത്മാവ് മരണത്തിലും
മന്ത്രണം ചെയ്തു
മനുഷ്യ സ്നേഹം
ഒബാമയെ കാത്തിരിക്കുന്നു
കുരിശും ,കുന്തവും .
വാള്‍സ്ട്രീറ്റില്‍നിന്നും തുടങ്ങി
വെളിച്ചപ്പാടിന്റെ തോറ്റം.
മരണത്തിലും മന്ത്രണം ചെയ്യുമായിരിക്കും
യുദ്ധം,...യുദ്ധം....,യുദ്ധം!!!
സമ്മാനിക്കുമായിരിക്കും
സമാധാനത്തിന്റെ ഒരു
നോബല്‍ സമ്മാനം കൂടി
അപ്പോഴും വര്ഷിക്കുന്നുണ്ടാവും ബോംബുകള്‍
പാവപ്പെട്ട ഏതെങ്കിലും രാജ്യത്തിനുമേല്‍

2012, ജനുവരി 7, ശനിയാഴ്‌ച

ടൂറിസ്റ്റുകളുടെപ്രത്യേക ശ്രദ്ധയ്ക്ക്

തണുത്തു വിറയ്ക്കുന്ന നാട്ടില്‍ നിന്ന്
നാട് കാണാന്‍ എത്തിയവര്‍
നാടും,നഗരവും ചുറ്റിനടക്കാന്‍
പറന്നിറങ്ങിയവര്‍.
നഗര വെയിലില്‍ നടക്കുന്ന,തിഥികള്‍
മടങ്ങുവാനില്ല മോഹമൊട്ടും
ദിനങ്ങളിനിയും ദാനമായ്‌ കിട്ടുവാന്‍
ദയ യാചിക്കയാണവര്‍
കിണറു വെള്ളത്തിന്‍ രുചി അറിഞ്ഞപ്പോള്‍
കിളിര്‍ന്നു വന്നുപോല്‍ ആശകള്‍
കൊടിയിറങ്ങാത്തഉത്സവത്തിന്റെ
കൂടെ മനസ്സ് തുള്ളുന്നുപോൽ
തൊടിയിലെങ്ങും നിറഞ്ഞു നില്‍ക്കുന്ന
ഫലങ്ങള്‍ കണ്ടതിശയിച്ചുപോൽ
കടപ്പെട്ടിരിക്കുന്നു,കണ്ണും,കരളും
ഈശരീരം മുഴുവനും
തരികയിനിയും ദിനങ്ങള്‍
ഞങ്ങള്‍ ദാനമായ്‌ നല്‍കിടാം ഞങ്ങളെ
കാണുവാന്‍ കൊതിയുണ്ടിനിയുമീ നാടും,നഗരവുമേറെയും.
* * *
കൊതി പെരുക്കാതെ പോവുക
ജീവനില്‍ കൊതി മാത്രമായ്‌ പോവുക
അറിയില്ല നിങ്ങള്‍ക്കുള്ള്കള്ളികള്‍
ഉടഞ്ഞു പോയൊരാ ഉണ്മകള്‍
തിരിച്ചറിവില്ലിന്നച്ഛന്-
അമ്മയും,മകളുമേതെന്നു
പച്ച നോട്ടിനായ് പിഞ്ചു കുഞ്ഞിനെ
പിച്ചിച്ചീന്തുവാന്‍ നല്‍കിടും
പെണ്‍കിടാങ്ങളെ ഒത്തു കിട്ടിയാല്‍
ക്രൂരമായ്‌ പങ്കു വെച്ചിട്ടും
കൊതി പെരുക്കാതെ പോവുക
ജീവനില്‍ കൊതിമാത്രമായ് പോവുക

2012, ജനുവരി 6, വെള്ളിയാഴ്‌ച

ഒരു രാത്രി കൂടി

അശ്രു ബിന്ദു പോലെ
മഞ്ഞു തുള്ളികള്‍
മരിച്ചവരുടെ നാമം കൊത്തിയ
ഫലകത്തിനുമേല്‍
അരളി പൂത്ത രാവില്‍
അറകളില്‍ അനക്കം .
സമാധാനത്തിന്റെ ദൂതന്‍
ഊന്നു വടിയുമായ് ഉഴറി നടക്കുന്നു !
തോക്ക് ചൂണ്ടി കാത്തിരിക്കുന്നു ഒരുവന്‍
ഇടനെഞ്ചു നോക്കി !
ഗ്യാസ് ചേമ്പറില്‍ അടയ്ക്കേണ്ടവരെ -
ക്കുറിച്ചോര്‍ത്ത് ഒരുവന്‍
കോണ്‍സന്‍ ട്രേഷന്‍ ക്യാമ്പിലേക!
ബെല്‍ട്ടു ബോംബു മായൊരുവൾ
പെരുമ്പത്തൂരിലേക്ക്.!
ഇരു കര്‍ഷകര്‍ കുട്ടനാട്ടിലേക്കും
വയനാട്ടിലേക്കും വഴി പിരിയുന്നു !
മുടിഗോണ്ടയിലെ കര്‍ഷകന്‍
ഇടനെഞ്ചില്‍ നിന്ന് വെടിയുണ്ട
ഊരിയെടുക്കുന്നു.!
ഒരു രാത്രി കൂടി ഒന്നും സംഭവിക്കാതെ
കടന്നു പോയെന്നു
ജീവിച്ചിരിക്കുന്നവര്‍ സമാധാനിക്കുന്നു.

വനം

കാടു കാണാതുഴറിയ രാമന്‍ പറഞ്ഞു:
സീതയെ ഏതു കാട്ടിലയക്കും.
ചേല കീറിയ ദമയന്തിക്ക്
നാണം മറയ്ക്കാന്‍ നളന്‍ -
നഗ്നതയിലേക്ക്‌ മുഖം പൂഴ്ത്തി .
കാടില്ലാത്ത കാട്ടാളന്‍
കൂരമ്പ്‌ കുത്തി മരണം വരിച്ചു .
കാടു വെട്ടിയ മനുഷ്യര്‍
നാട്ടു വളര്‍ത്തി ഓരോമനസ്സിലും
ഓരോവനം
മനുഷ്യനിപ്പോള്‍ മനസ്സില്ല
ഓരോ മനസ്സിലും
ഓരോ വനം മാത്രം

2012, ജനുവരി 2, തിങ്കളാഴ്‌ച

പുഴയുടെ മഴ വിചാരം

പുഴയുടെ മഴ വിചാരത്തിനു
പോയ കാലത്തിന്റെ ,
പ്രവൃദ്ധ കാലത്തിന്റെ
ചൂടും,ചൂരും
പി.ടി.ഉഷയുടെ കുതിപ്പും
പന്തയ ക്കുതിരയുടെകിതപ്പും
പതിനേഴിന്റെ പെടപ്പും
വാള മീനിന്റെ പുളപ്പും
റാഫിയുടെ രാഗവും,
ദാസിന്റെ സ്വര മാധുരിയും
ഉഷാ ഉതുപ്പിന്റെ ചടുലതയും.
തണലിന്റെ തണുവും
വെയിലിന്റെ വെളിവും
ഭാരത നാട്ട്യവും,കുച്ചിപ്പുടിയും
ഭദ്ര കാളിയുടെ ചുടല നൃത്തവും .
കുണുങ്ങിയും,കലമ്പിയും ,
തെളിഞ്ഞും,കലങ്ങിയും
വളഞ്ഞും ,പുളഞ്ഞും
പരന്നും,മെലിഞ്ഞും
ആഗോള വത്ക്കരണ-
കരാറുപോലെ
പിടി കിട്ടാതുള്ള പാച്ചില്‍
കൈവഴികള്‍,പലവഴികള്‍
പുഴയിന്നു പെരുവഴിയില്‍
മണല്‍ പോയ വരകളില്‍
ചെളിയുടെ ചെറു ചാലുകള്‍
തവളക്കണ്ണന്‍ കുഴികളില്‍
കലങ്ങിയ കറുത്ത കണ്ണീര്‍