malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, സെപ്റ്റംബർ 30, ബുധനാഴ്‌ച

കടൽ ഇങ്ങനെയൊക്കെയാണ്




കടൽ ഇങ്ങനെയൊക്കെയാണ്

ചിലപ്പോൾ, ചതഞ്ഞ മുല്ലപ്പൂവിൻ

ഗന്ധവുമായി

അഴിഞ്ഞുലഞ്ഞ ഉടയാടകൾ വാരി

ച്ചുറ്റി

അലസംതിരിഞ്ഞു കിടക്കുന്ന പുതു

പ്പെണ്ണ്


ചിലപ്പോൾ, ഉണങ്ങാനിട്ട നീലച്ചേല,

മദിരാലസ്യത്തിൽ മാനം നോക്കി

മലർന്നു കിടക്കും മദാലസ

നിരങ്ങി വന്ന് ഞരങ്ങി ഞരങ്ങി

കരയിൽ തലചായ്ച്ചു കിടക്കും വയ-

സ്സിത്തള്ള,


ചിലപ്പോൾ, തട്ടമിട്ട് കെസ്സുപാട്ടിൻ്റെ -

മട്ടിൽ

പാട്ടുമൂളി വരും മൊഞ്ചത്തി,

ഗസലിൻ്റെ ഗാനവസന്തം

അരുമയായ പൈക്കിടാവ്


മറ്റു ചിലപ്പോൾ, കാടുപോലെ കറുത്തി -

രുണ്ട്

മുരണ്ടുവരുന്ന വിശന്ന വന്യമൃഗം, 

ഒരു മദയാന,

കയറൂരിവിട്ട ക്രോധം


ചിലപ്പോൾ, ശാന്തഗംഭീരനായ താപസ -

ശ്രേഷ്ഠൻ

മടിപിടിച്ച് മുഖമൊളിപ്പിച്ചിരിക്കുന്ന വിഷാദ

രോഗി

മുരണ്ടുവരുന്ന ഒരു കാടൻപൂച്ച

ചാന്തുപൊട്ടിട്ട് കണ്ണെഴുതി മുല്ലപ്പൂക്കൾ ചൂടിയ

അഭിസാരിക


കടൽ ഇങ്ങനെയൊന്നുമല്ല

കാത്തു വച്ചതൊക്കെയും കൊടുത്ത്

പോറ്റി വളർത്തിയ മക്കളുടെ ക്രൂരതയിൽ -

മനംനൊന്ത്

കരഞ്ഞു നിലവിളിക്കാൻമാത്രം വിധിക്കപ്പെട്ട -

ഒരമ്മ ജന്മ

2020, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

വാഴ്ച


പ്രാചീന ലിപികൾ പോലെ
വളഞ്ഞുപുളഞ്ഞവഴികൾ
ക്ലാവുപിടിച്ച ഗോപുരംപോലെ
കരിങ്കൽക്കുന്നുകൾ
ആസക്തിയുടെ അർക്കൻ
നഗ്നതയെ ചുംബിക്കുന്നു

നിദാഘത്താൽ നീരുറവയിടുന്നു
ശരീരം
കാലത്തിൻ്റെ കൂരമ്പിൽ കൊരുക്ക -
പ്പെട്ടവൻ
കൂടില്ലാത്ത പക്ഷി

ഗ്രീഷ്മം കൊത്തുന്നു നിറുകയിൽ
നീലിച്ചുപോയി മോഹത്തിൻ്റെ ചില്ലകൾ
വിശന്ന മനസ്സിന് മൗനമാണാഹാരം
കനലിൻ്റെ കഞ്ഞിയാണ് വയറ്റിൽ

എവിടെ എൻ്റെ വഴി
അറച്ചുനിൽക്കുന്നു തറച്ചകൊള്ളിപോൽ
നാൽക്കവലയിൽ
മനുഷ്യനിലേക്ക് എനിക്ക് വഴികളില്ല
പക്ഷം കരിഞ്ഞ പക്ഷി ഞാൻ

ഗ്രീഷ്മമേ നീയെന്നെ കൊത്തിവീഴ്ത്തുക
കൂടപ്പിറപ്പുകളാൽ എന്നേ വീണവൻ ഞാൻ
ശിശിരത്തിൻ്റെ ശരമാരിയേറ്റ്
ഭീഷ്മരായ് വീണുവാഴണമെനിക്ക്

2020, സെപ്റ്റംബർ 27, ഞായറാഴ്‌ച

സിരകളിൽ എഴുതിയത്....!


പ്രിയേ,
മുദ്രിതമായ നിൻ്റെ മൗനത്തിലാണ്
എൻ്റെ മൂകത മാഞ്ഞു പോകുന്നത്.

നിൻ്റെ ചുണ്ടിണകളിൽ
വിടരും പൂവിൻ്റെ മർമ്മരം
എൻ്റെആത്മാവിന് നിൻ്റെ മൗനത്തിൻ -
സംഗീതം
നിൻ്റെ ഹൃദയത്തിന് പ്രണയ താളം

ആത്മഹർഷത്താൽ
ആലിംഗനത്തിലമരുന്നു നാം
നമ്മിലെ ഗസൽ ഗീതങ്ങളെ
മാറി മാറി ചുംബിക്കുന്നു

സ്നേഹത്തിൻ്റെ കണ്ണികളെ കൊരുത്തു -
കൊരുത്ത്
പ്രണയത്തിൻ്റെ ആകാശത്തിലേക്ക് പറ-
ക്കണം
ഭക്ഷിച്ചാലും ഭക്ഷിച്ചാലും മതിവരാത്ത
വിശപ്പാകണം പ്രണയം

നിൻ്റെ നക്ഷത്ര മിഴികളെന്നെ തൊട്ടുണർ
ത്തുന്നു
എൻ്റെ ഏകാന്തതയെ ആനന്ദമാക്കുന്നു
ഇരുളിലും വെളിച്ചമാകുന്നു
ഉള്ളിനെയുണർത്തുന്ന തെളിച്ചമാകുന്നു.

പ്രിയേ,
സിരകളിലെഴുതിയ രക്ത ചിത്രമാണ്
നമുക്ക് പ്രണയം !


2020, സെപ്റ്റംബർ 26, ശനിയാഴ്‌ച

സോഷ്യൽ അടുക്കള




അടുക്കളയിലാണ്

ആളനക്കം,യേറെയുണ്ടാകുന്നത്

കുശുമ്പും, കുന്നായ്മയും

വെന്തു തൂവുന്നത്


തോരനും, പൊടിവിനുംകൂടെ

പൊടിപ്പും തൊങ്ങലും ചേർക്കുന്നത്

ഭാവനയുടെ ഭവനഭേദനം നടത്തുന്നത്

വിവാദത്തിൻ്റെ ഒരുരുളയെങ്കിലും

വീർപ്പുമുട്ടലിൻ്റെ ചട്ടിയിലിട്ട് ഉരുട്ടി -

തിന്നുന്നത്


ചിലർക്ക് നുണയുടെ സാധ്യതകളുടെ 

ഒരു പറുദീസയാണ് അടുക്കള

ചിലർക്ക് കടുകു പൊട്ടുമ്പോലെ -

പൊട്ടുന്ന ചങ്കിടിപ്പിൻ്റേത്

വെന്തുപോകുന്നുണ്ട് ചിലർ

കനലുപോലെ ഉള്ളം അനലുന്നുണ്ട്


സോഷ്യൽ അടുക്കളയിലിപ്പോൾ

ജാരസംസർഗമാണ് 

ഗൂഢാലോചനകളെയാണ്ഗാഢം - 

പുണരുന്നത്

നുണകളാണ് നുണയുന്നത്

വ്യാജസിദ്ധാന്തമാണ് വെന്തുതൂവുന്നത്


2020, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

കടലിനെ വായിക്കുമ്പോൾ .....!




കടലിലേക്കുപോകുമ്പോൾ കൂടെവരും

പിന്നിട്ടകടൽ

പലതരം കടൽമണങ്ങൾ

കടൽകടന്ന ചരിത്രങ്ങൾ


കടലിലേക്കു പോകുമ്പോൾകൂടെവരും

കരയും

വയലുകൾ, വൈക്കോൽക്കൂനകൾ,

വീതിയേറിയ പാതകൾ, ഇടിഞ്ഞുവീഴാ -

റായകുടിലുകൾ


കുടിയൊഴിപ്പിക്കപ്പെട്ടവരുടെ രോദനങ്ങൾ,

ചെറു മൗനങ്ങളുടെചുരങ്ങൾ, 

ചുരമാന്തുന്ന മനുഷ്യ മൃഗങ്ങൾ,

രാത്രിയുടെ ഗഹനത


മലമ്പാതയുടെ മടക്കുകൾ

ആരോഹണത്തിൻ്റെ ഉയരങ്ങൾ

അവരോഹണത്തിൻ്റെ താഴ്ച്ചകൾ

വലിയ ദൂരങ്ങൾ, ഓളങ്ങളുടെ ചേക്ക


ഭീതിയുടെ പദാവലിയാണ് കടൽ

കടലിലേക്കിറങ്ങിയാൽ

പാറ്റിപ്പെറുക്കും നാം നമ്മളെ

ചേറ്റിക്കൊഴിക്കും അപസ്വരങ്ങൾ,

പാഴ് വാക്കിൻ്റെ പ്രാക്കുകൾ,

വെറുപ്പിൻ്റെ നരകം


എങ്ങനെ വായിക്കണം കടലിനെ?!


2020, സെപ്റ്റംബർ 23, ബുധനാഴ്‌ച

പ്രണയ മൂർച്ഛ

 


പ്രണയത്തിൻകുത്തൊഴുക്കുപോലെ
രക്തം കാതിൽനിന്നുമൊഴുകി
മുറിച്ചെടുത്തകാത് വിൻസെൻ്റ് അവൾക്കു -
നീട്ടി
കൈയിലെ സൂര്യകാന്തിപ്പൂവിൽനോക്കി
അവൾ നെടുവീർപ്പിട്ടു

നഷ്ടപ്രണയത്തിൻപരിദേവനമോ
ഇഷ്ടപ്രണയത്തിൻമൂകസാക്ഷിത്വമോ ?!
തിരിച്ചറിയാത്തൊരു വികാരത്തിൻ്റെ വിത്ത-
വളിൽക്കുരുത്തു.
മൂകമായൊഴുകി മുറിഞ്ഞകാതിൽനിന്നും -
കൈക്കുടന്നയിലേക്കുരക്തനദി

ശിലാസ്തൂപമായ് നിൽക്കുന്നു പ്രണയിനി
അവനോ തപിക്കുന്നുപ്രണയാഗ്നിയിൽ
കാതിൽക്കുരുത്തോരു സൂര്യകാന്തിപ്പൂവ്
കത്തിജ്വലിക്കുന്നു സൂര്യനായി

ഹാ! പ്രണയമേ,യില്ലില്ലയിന്നോളം നിന്നോളം
ശക്തി, തേജസ്സുകൾ മറ്റൊന്നിനും
കാതല്ല, കണ്ഠ,മറുത്തുനൽകീടുവാൻ -
മടിയേതുമില്ലയീ പ്രണയത്തിന്
മീട്ടുന്നുവാൻഗോഗ് പ്രണയത്തിൻ മൂർച്ഛയാൽ
കാതിലെസൂര്യൻ്റെ പിടയുന്നതന്ത്രികൾ

ഞാറ്റു പാട്ട്


നേരം പോയ് നേരം പോയേ
പെണ്ണാളേ വേഗം വായോ
ചേറ്റുകണ്ടം കലക്കടി പെണ്ണേ
ഈച്ചേറ് നമ്മടെ ചോറെടി
ചേറ്റുകണ്ടം കലക്കടി പെണ്ണേ
ഈച്ചേറ് നമ്മുടെ ചാറടി
ചേറിലെറങ്ങടി പെണ്ണേ നീ
നേരം പോയ് നേരം പോയ്
നേരം പോയേ

ചോരതിളക്കണ പെണ്ണാളേ
ചേലിൽ ചിരിക്കണ കണ്ണാളേ
ഞാറൊന്നു പാകടി പെണ്ണേ
വെള്ളം വേഗം തേവടി പെണ്ണേ
ചെങ്കതിർ പോലെ തിളങ്ങി വിള
ങ്ങണ പെണ്ണാളേ കണ്ണാളേ
നേരം പോയ് നേരം പോയ്
നേരം പോയേ

കാളപൂട്ടി കണ്ടം മറഞ്ഞേ
അരൂംമൂല കിളക്കടകോര
ഞാറൊലുമ്പി ഏറ്റിയെറിഞ്ഞേ
നുരിവെച്ചു മുന്നേറടി പെണ്ണേ
നേരം പോയ് നേരം പോയ്
നേരം പോയെ

മാനത്ത് കാളണകാറ്
വരമ്പത്ത് തമ്പ്രാൻ്റെ മോറ്
രണ്ടുംപൊട്ടിയൊലിക്കണമുമ്പേ
താളത്തിൽ പണിയടി പെണ്ണേ
നേരം പോയ് നേരം പോയ്
നേരം പോയേ

അന്തിക്കതിരോൻ നുരിവച്ചുനീർന്നേ
അന്തിമാനം ചുവന്നു തുടുത്തേ
ഞാറ്റുവേല കുളിച്ചു കേറുമ്മുന്നേ
ഞാറു നട്ടൊന്നുനീ നീരെടി പെണ്ണേ
നേരം പോയ് നേരം പോയ്
നേരം പോയേ

2020, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ശബ്ദമില്ലാത്ത വീട്




ശബ്ദമില്ലാത്ത വീട്

ജലംവറ്റിയ പുഴയാണ്


അകത്തളങ്ങളെ

അടയാളപ്പെടുത്തുന്നത്

ശൂന്യതയുടെ

ശരത്ക്കാലമാണ്


കാല്പാടുകളിൽ നിന്ന്

ഇറങ്ങിപ്പോയ ഇടനാഴി



ചിത്രങ്ങളിൽ നിന്നിറങ്ങി

പ്പോയ ചുമരുകൾ


ചില്ലുടഞ്ഞ സമയ സൂചി

നിശ്ശബ്ദതയുടെചിതൽ

പ്പുറ്റുകൾ


മൂകമായ വാതിൽപ്പാളി

മോഹമറ്റ ജന്നൽപ്പൊളി

ഇറങ്ങിപ്പോയ ഇറങ്കല്ല്

പാമ്പു പൊഴിച്ചിട്ട പടംപോലെ

ഇടവഴി


നോക്കൂ:

ശബ്ദമില്ലാത്ത വീട്

വീടേയല്ല

എന്നോ ജീവിച്ചിരുന്ന വീടിൻ്റെ

ഫോസിലാണ്

2020, സെപ്റ്റംബർ 20, ഞായറാഴ്‌ച

കല്ലറയിൽ എഴുതി വെയ്ക്കേണ്ടത്


ജ്വരം പോലെ ജ്വലിച്ചു നിൽക്കുന്നു
അഗ്നി
നൊടിയിടയിൽ വറ്റിത്തീർന്നു
കുടിച്ച ജലം
ഓട്ടു ഗ്ലാസിൽ ഓട്ടവീണിരിക്കുന്നു
ചോർന്നു പോയല്ലോ ജീവിത ജലം

കൊട്ടാരമില്ലാത്ത രാജാവ് ഞാൻ
ശിരസ്സിൽ മുൾക്കിരീടം
ഭയമില്ലാത്ത മനസ്സ് ഹയം പോലെ
ഓടുന്നു
കയങ്ങളിലൂടെ എൻ്റെ കുതിര സവാരി
കരിമൂർഖനാണ് കാവൽ
കരിക്കട്ടയാലെഴുതിയ ജാതകം

വിളവൊഴിഞ്ഞ പാടം
കെട്ടി നിർത്തിയ ജലത്തിൻ്റെ
നിശ്ചലത
എത്ര പെയ്തു മഴ
ഹൃദയത്തിലോ, മിഴിക്കോണിലോ
മഴയുടെ അവശേഷിപ്പുകൾ

എൻ്റെ മരണം നീ കുറിച്ചു വെയ്ക്കുക
നേരം കഴിഞ്ഞിട്ടും ഉണർന്നില്ലേൽ
കുലുക്കി വിളിക്കുക
ഞാൻ അഗസ്ത്യമുനി
നീ താളിയോല
നേരത്തെ അറിയുന്ന മരണം
ഞെട്ടാതിരിക്കാനുള്ള മരുന്ന്

ഭൂതത്തെ ഓർക്കാതിരിക്കുക
ഭാവിമാത്രം വായിക്കുക
തിരയാൻ ഇനിയൊരിടവുമില്ല
മരണം മാത്രം സത്യം

എൻ്റെ കല്ലറയിൽ നീ എഴുതി
വെയ്ക്കണം:
'കണക്ക് കൂട്ടലല്ല തെറ്റലാണ്
ജീവിതം'
........
കടപ്പാട്: ടി.കെ.ശങ്കരനാരായണൻ്റെ 50 ചെറിയ
കഥകൾ എന്ന പുസ്തകത്തിലെ ചില കഥാവരി
കളോട്

.


ഓർമ്മയിൽ

 

നീല രാത്രിയിൽ
നറുമണവും പേറി വരുന്നു
ചെറുതെന്നൽ
പിച്ചക സുഗന്ധമോ,
പച്ചിലക്കാടിനുമപ്പുറം കാണും
തെച്ചിമലർ ഗന്ധമോ,
ഏതോ പുരാതന കഥയിൽ നിന്നും
വന്ന
യക്ഷിപാർക്കും പാല പൂമണമോ
ആത്മ പുളിനത്തിൻ പൂഴിപ്പരപ്പിൽ
രതിശയ്യയിലാണ് രാധ
കിനാവുകൊണ്ടൊരു ഗോകുലം
തീർത്ത്
കണ്ണനെ കവർന്നുള്ള രാധ
നിനവിലേക്കിറങ്ങവേ
നൃത്തങ്ങളടങ്ങവേ
ഇന്ദ്രിയങ്ങളിൽ നിന്നും
തന്ത്രി വാദ്യമിറങ്ങവേ
ഏകാന്ത രാത്രിയിൽ
ചന്ദ്രലേഖ മായവേ
നഷ്ട പ്രണയത്തിൻ ശിഷ്ടജീവി -
തോർമ്മയിൽ
സ്പന്ദിച്ചു നിൽക്കുമാ സ്പർശന
മിപ്പോഴും
അതു കാത്തു കാത്തു കാലം കഴിക്കുന്ന
രാധ

ആത്മഹത്യ ചെയ്ത കർഷകൻ ജീവിക്കു ന്നവരിലേക്ക് മുദ്രപ്പെടുമ്പോൾ

 


പഠിച്ചിട്ടില്ല ഒറ്റ ക്ലാസിലും
പ്രാർത്ഥന മാത്രം പാoമാക്കിയവർ
കൂട്ടിയെഴുതുവാനറിയില്ല ഒറ്റയക്ഷരം
കൂട്ടിയാൽ കൂടാത്ത കടത്തിനധിപർ
ഭാഷയില്ലാത്തവർ
വേഷമില്ലാത്തവർ
മണ്ണിന്റെയടരുകളെ മാറാപ്പിൽ പേറി
അതിർത്തി ഭേദിച്ച് അരങ്ങ് വാഴുന്നവർ
അവരാകുന്നു വെളിവും, വിളവും
പ്രണയവും, പ്രക്ഷോഭവും
ഉറവകളുടെ ഉണർച്ചകൾ
അരുവികളുടെ തുടർച്ചകൾ
തലമുറകളുടെ സൂര്യകാന്തികൾ
അവർക്കു പേര്:
മഴ
പുഴ
വിത്ത്
വിളവ്
വെയിൽ
മഞ്ഞ്
അവരായിരുന്നു:
അന്നം
അടുക്കള
താരാട്ട്
തൊട്ടിൽ
മുലപ്പാൽ
ഉച്ഛ്വാസം
ഉന്മാദം
ഉയിർപ്പ്
തളിർപ്പ്
അവർ തന്നെയായിരുന്നു:
ഈർപ്പം
വെള്ളച്ചാട്ടം
സിരകളിലെ സരയൂ
ആശകളുടെ അധരം
മണ്ണിന്റെ ഉദരം
മാനവകുലത്തിന്റെ നാരായവേര്
മനുഷ്യന്റെ കൊടിയടയാളം
ലോകത്തിന്റെ മുദ്ര
..............................
രാജു.കാഞ്ഞിരങ്ങാട്
ചെനയന്നൂർ
കാഞ്ഞിരങ്ങാട്. പി.ഒ
കരിമ്പം .വഴി
തളിപ്പറമ്പ് 670 142
കണ്ണൂർ - ജില്ല
ഫോൺ:- 9495458138

2020, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

കവിത




മൗനത്തിൻ്റെ ചാരത്തിനുള്ളിൽ

ജ്ഞാനത്തിൻ്റെ കവിതയിരിക്കുന്നു

കവിത മുയൽക്കുഞ്ഞിനെപ്പോലെയാണ്

മനസ്സിൻ്റെ പൊന്തക്കാട്ടിൽ മറഞ്ഞിരിക്കും


കാലനക്കമില്ലാതെ കൈയ്യടക്കത്തോടെ

പിടിക്കണം കവിതയെ

ആളനക്കംകേട്ടാൽ അല്പമൊന്നമാന്തിച്ചാൽ

കുന്നിൻ ചെരുവിലേക്കു മറയുന്ന മായ -

ക്കുതിപ്പാണ് കവിത


കടിഞ്ഞാണില്ലാത്ത കുതിരക്കുതിപ്പാൽ

എത്ര ദൂരം താണ്ടിയിട്ടുണ്ടാകുംഉളളം

പുറമേ നാം താണ്ടിയ ദൂരത്തേക്കാൾ


കവിയുടെ കല്ലുളിയാൽ കൊത്തിയെടുക്കു

ന്ന ചരിത്രമാണ് കവിത

2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ആ നിമിഷത്തിലാണ് :...

 ആ നിമിഷത്തിലാണ് ....



മരിച്ചുപോയെങ്കിലെന്ന് 

മനസ്സുകൊണ്ട് പ്രാർത്ഥിച്ചു പോകുന്ന

ചില നിമിഷങ്ങളുണ്ട്

പ്രിയപ്പെട്ടതെങ്കിലും പറിച്ചെറിയപ്പെടേ

ണ്ടിവരുന്നനിമിഷം

സങ്കടക്കടലിൽ കച്ചിത്തുരുമ്പിനായ്

കൊരവള്ളി കത്തുന്ന നിമിഷം


ഏറ്റവും പ്രിയപ്പെട്ടത് നഷ്ടപ്പെടുന്ന

ആ നിമിഷത്തിലാണ്

നിന്നനിൽപ്പിൽ സീതയായ്പ്പോയെങ്കി-

ലെന്ന്

ആദ്യമായി ആത്മാർത്ഥമായി

ആഗ്രഹിച്ചുപോകുന്നത്


2020, സെപ്റ്റംബർ 16, ബുധനാഴ്‌ച

എന്നാണിനി......!

 

പ്രിയേ,
എന്നാണ്
നമ്മളെ നമുക്ക്നമ്മളിൽനഷ്ടപ്പെടുക
ഉടൽ നിറയേ താളവും
സിരനിറയേ സംഗീതവും നിറയുക

പ്രിയേ,
എന്നാണ്
ചുണ്ടിലെചൂടുള്ള തുളുമ്പുംമധുവിനായ്
സൂചിമുഖിപക്ഷിയായൊന്നു ചേരുക
നെഞ്ചിൻനെരിപ്പോട് തട്ടിമറിച്ചുനാം
നെറുകയിൽചെമ്പക പൂവായിപൂക്കുക

പ്രിയേ,
എന്നാണ്
മിഴിയിലെമഴവില്ലിൻ പാലത്തിൽവെച്ചുനാം
ഹേമന്തശീതത്തെ കെട്ടിപ്പുണരുക
ഗ്രീഷ്മത്തിൻവഹ്നിയിൽ വെന്തുരുകീടുക

പ്രിയേ,
എന്നാണ്
ഉണർച്ചയാൽ ഉരുകിയടരുവാൻ വെമ്പുന്ന
മേഘങ്ങളായിനാം കൂട്ടിമുട്ടീടുക
ഹരിത മോഹങ്ങളിൽ ഹിമമണിയായി
ലയലാസ്യരാഗമായ് തളർന്നുമയങ്ങുക

പ്രിയേ,
എന്നാണിനി
നമ്മളേ നമുക്ക് തിരിച്ചുകിട്ടുക
മതത്തിൻമതിലിൻ്റെ ചങ്ങലപൂട്ടിൽ -
നിന്നെന്നാണിനിനമ്മൾ മോചിതരാകുക
തൊണ്ടയിൽ കുരുങ്ങി പിടയുന്നു ഗദ്ഗദം.


2020, സെപ്റ്റംബർ 15, ചൊവ്വാഴ്ച

പ്രണയ പക്ഷി


പ്രണയികളുടെ ഉള്ളിലുണ്ട്
വൃക്ഷനിബിഡമായയിടങ്ങൾ
മലകൾ
പുഴകൾ

കുന്നുകൾ
കിളികൾ
പല പല ദ്വീപുകൾ
താഴ് വാരങ്ങൾ

വിരിഞ്ഞ പ്രണയപ്പൂക്കളുടെ
സുഗന്ധങ്ങൾ
പ്രണയമയമായ സ്വരങ്ങൾ

മൗനത്തെ ഭേദിച്ച് പറക്കുന്ന
പക്ഷിയാണ് പ്രണയം
അത് പ്രണയ ജലം മാത്രം കുടിച്ച്
പ്രണയ മരക്കൊമ്പിൽ മാത്രം
ചേക്കേറുന്നു.

2020, സെപ്റ്റംബർ 13, ഞായറാഴ്‌ച

കണ്ണീർ വീഞ്ഞ്




കത്തിച്ചുവെച്ച പന്തമായിരുന്നു

കരിന്തിരി കത്തിത്തുടങ്ങി

ഹൃദയത്തിൽ ചേക്കേറിയവൾ

കൂടുവിട്ട് കൂട്ടുതേടിപ്പോയി


വിതയ്ക്കപ്പെട്ട പാഴ് വസ്തുപോലെ

നീ നൽകിയ വാഗ്ദ്ധാനങ്ങൾ

ഉഷ്ണവും, ശീതവും തന്ന്

വസന്തത്തിൻ്റെ കൈയും പിടിച്ച് -

നിൻ്റെപടിയിറക്കം


ഭ്രാന്ത് വിളിച്ചു പറയുന്നു സത്യം

തുടലൂരിയോടുന്നുമിഥ്യയിൽ ഭ്രമിച്ച -

ജീവിതം

പ്രണയമേ നിൻ്റെ കോപ്പയിൽ

നിറച്ചു വെച്ചിരിക്കുന്നു കണ്ണീരിൻ -

വീഞ്ഞ്.


ബന്ധം

 

ഞാനും, നീയുമെന്നെന്നുള്ളത്
ഒന്നെന്നറിയുക നാം
ഞാനില്ലെങ്കിൽ ഇല്ലാനീയും
നീയില്ലെങ്കിൽ ഞാനും
നീ വാഴുന്നൂ, യെൻഹൃദയത്തിൽ
നിൻ ഹൃദയത്തിൽ ഞാനും

പ്രകൃതീനിൻ്റെ ജരായുവില്ലെങ്കിൽ
പുരുഷൻ ഞാനില്ല
പരസ്പരപൂരകമാണീ നമ്മൾ
പരിപാവനമാംബന്ധം

എൻമിഴിനനയേ നനയുംനിൻമിഴി
അധരം വിറകൊള്ളും
ഉദരം തൊട്ടുഴിയുന്നന്നേരം
മകനേയോർക്കുന്നു
പിറന്നതില്ലാമകനെന്നാലും
നീ കാന്തനെന്നാലും
ഹൃത്തിനുളളിൽ പുത്രനെപ്പോൽ
സ്നേഹരസംനിറയും

സ്നേഹത്തിൻ മണിപ്പൂവുകളകമേ
വിരിഞ്ഞിടുമ്പോഴും
ദേഷ്യത്തിൻചെറു മൂടുപടംനാം മുഖ
ത്തണിഞ്ഞീടാം
ദാരിദ്ര്യത്തിൻ കുരിശുംതാങ്ങിയുഴ-
റിടുമ്പോഴും
മാറുകില്ലീ മാനവഹൃത്തിൽ മുറ്റും -
അനുരാഗം

ഞാനും, നീയുമെന്നെന്നുള്ളത്
ഒന്നെന്നറിഞ്ഞിട്ടും
ഒറ്റയൊറ്റയായിപ്പോകുവതെന്തെ
ന്നറിയില്ല
അറുത്തുമാറ്റീടുന്നനുരാഗം ബന്ധ
വുമതുപോലെ
ബന്ധിതമാമൊരു പക്ഷിയതാണോ
ബന്ധുര സ്നേഹങ്ങൾ !!







2020, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

ജീവിതം




ജീവിതം അങ്ങനെയാണ്

പ്രതീക്ഷിക്കാത്ത ചിലത്

കരുതി വെച്ചിരിക്കും


ചിലപ്പോഴൊക്കെ

നൂൽപ്പാലത്തിലൂടെയുള്ള

സഞ്ചാരമാണ് ജീവിതം

ചിലപ്പോൾ സൗഭാഗ്യത്തിലേ

ക്കുള്ള നടവരമ്പും


ജീവിതത്തിൽ നിന്ന്

മരണത്തെ ഒരിക്കലും

വേർതിരിക്കുവാൻ കഴിയില്ല

പാലിൽ അലിഞ്ഞ പഞ്ചസാര

പോലെ

കയപ് എന്തെന്ന് പറയുവാൻ

കഴിയാത്തതുപോലെ


ജീവിതം ഒരു ദേശാടനപക്ഷിയാണ്

കാലമെത്തുമ്പോൾ തിരിച്ചു -

പോകേണ്ടത്

ഒരിക്കലെങ്കിലും ശവഘോഷയാത്ര  

നടക്കാത്ത ഒറ്റ മനസ്സുമുണ്ടാകില്ല


എന്നാൽ,

അദൃശ്യമായ ഒരു സുരക്ഷ ജീവിതം  

നമുക്ക് ഒരുക്കി വെച്ചിട്ടുണ്ടാകാം

അതായിരിക്കണം നാം ഇങ്ങനെയങ്ങ്

ജീവിച്ചുപോകുന്നത്.

2020, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

വാക്കിൻ്റെ വൃക്ഷം




അക്ഷരം പക്ഷിയാണ്

വാക്കുകളുടെ വൃക്ഷത്തിൽ

കൂടുകൂട്ടിയ പക്ഷി


വാക്കിൻ്റെ വൃക്ഷത്തിൽ

പൂത്തു നിൽക്കുന്നു കവിത

വിസ്മയങ്ങളുടെ സുഗന്ധം

പരത്തുന്നു


അക്ഷരപക്ഷികൾ

ദേശാടകരാണ്

കൂട്ടമായ്പറന്നവകൂടുവിട്ടു  

പോകുന്നു


അക്ഷരപക്ഷിയില്ലെങ്കിൽ

വാക്കിൻ്റെ വൃക്ഷമില്ല

വഴിതെറ്റിയ ഒരു പക്ഷി

തിരിച്ചെത്താതതിനാൽ

മുരടിച്ചിരിക്കുന്നു ഒരു വാക്കി

ൻ്റെ വൃക്ഷം


2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കണ്ണിലെ കടൽ

 

കടലെന്നു കേൾക്കുന്നതേ
കുളിരുന്നു
കണ്ണീരിൽനനഞ്ഞു കുതിരുന്നു
കടലെടുക്കില്ല കവിതയെ
കടൽ കവിതയാകുന്നു
ഞാൻ കവിതയുടെമുക്കുവൻ.

അന്നൊക്കെ കണ്ണിലെകടലൊരു
കണ്ണാടിയായിരുന്നു
എന്നിൽ നീ നിന്നെയും
നിന്നിൽ ഞാൻ എന്നെയും കണ്ടിരുന്നു
ഇന്ന് കണ്ണിൽതിരയടങ്ങാത്തൊരു -
കടൽ
കണ്ണിലേകടലിന് ഒരു കടലാഴം

2020, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

ന്യായവിധി



അക്ഷരആളുകൾ

വരിവരിയായി,യെന്നിലേക്കുവരുന്നു

അരുതെന്ന് പറയരുതെന്ന്

ആംഗ്യ ഭാഷയിൽ പറയുന്നു


അടുത്തവീട്ടിലെ അടുക്കളയിൽ

നിന്നൊരു

തീപന്തം പുറത്തേക്കോടുന്നു


ഇടവഴിയിലെ ഇലച്ചാർത്തിൽനിന്നും

ഇറ്റുവീഴുന്നു ചോരതുള്ളികൾ

വാക്കുകൾ വരിവരിയായിപ്പോകുന്നു

കൂനനുറുമ്പുകൾപോലെ

കൊടിയ വിഷത്തിൻ്റെ കാലൊച്ച കാട്ടി -

നുള്ളിൽ


ഒരു കുഞ്ഞു പാവാട കുരുങ്ങിക്കിടക്കുന്നു

കാരമുള്ളിൽ


പുറത്തു കാത്തുനിൽപ്പുണ്ട് കറുത്തകഠാര

കണ്ടതിന്നും

കൊണ്ടതിനും

കണക്കു ചോദിക്കുവാൻ


ചതഞ്ഞ ചിന്തകൾ ചരിഞ്ഞുകിടക്കുന്നു

ഉള്ളിൽ

അക്ഷരങ്ങളെ ഇതാ, ചൂഴ്ന്നെടുത്ത

എൻ്റെ രണ്ടു കണ്ണുകൾ

ഒരു കണ്ണ് മുയലിനും മറുകണ്ണ് സിംഹ

ത്തിനും നൽകുക

അവരിൽ നിന്നാകട്ടെ ഇനി ന്യായവിധി. 


2020, സെപ്റ്റംബർ 5, ശനിയാഴ്‌ച

കവിത വരുന്ന വഴി

 


ഹൃദയത്തിൻ്റെ ചില്ലുകൂട്ടിൽനിന്ന്
അക്ഷരങ്ങളുടെ കുഞ്ഞുപക്ഷികളെ -
പറത്തിവിടുന്നു
വാക്കായ് വട്ടമിട്ട് ചില്ലയില്ലാച്ചില്ലകളിൽ
ചേക്കേറുന്നു
പറക്കാനറിയാത്തചിലത് പകരംവെയ് -
ക്കുവാനില്ലാതെ
വാക്കെത്തുമുമ്പേ ചിറകൊടിഞ്ഞുവീഴുന്നു

കൂടൊരുക്കി കാത്തുവെയ്ക്കുവാൻകഴി-
യില്ല കവിതയെ
സ്വരമായ്, സ്വപ്നമായ്, പ്രവാഹമായ്
ഒഴുകിയൊഴുകിയങ്ങനെ......

കാത്തിരിക്കരുത് കവിതയെ
കവിതയ്ക്കുസമയവും കാലവുമില്ല
നിനവിലും ,കനവിലും
പെട്ടെന്ന് വന്ന് മനസ്സിൻ്റെവിളുമ്പിൽ -
നിന്ന് ഒറ്റച്ചാട്ടമാണ്
അപ്പംതന്നെ ഒപ്പരംചാടി ഒറ്റാലുകെട്ടി -
പിടിക്കണം കവിതയുടെമത്സ്യത്തെ.

കടലാസിൻ്റെ ക്യാൻവാസിലേക്കുകോറി -
യിടണം
അരപ്പുകൾ ചട്ടിയിലിട്ടുപെരക്കുമ്പോലെ
പാകത്തിനുപുരട്ടി വറുത്തുകോരിയെടു-
ക്കണം കവിതയെ
ഇല്ലെങ്കിൽ, ഒറ്റച്ചാട്ടമാണ്
കണ്ടെടുക്കാൻകിട്ടില്ല ഒറ്റത്തരിപോലും
ചിലസ്വപ്നങ്ങളെന്നപോലെ.
ഓർക്കാൻ കഴിയാത്ത ഒരോർമ്മയായി
ഉള്ളിൻ്റെയുള്ളിൽ ചുറ്റിത്തിരിയുന്നുണ്ടാകും.

ചിത്രശലഭങ്ങൾ ഉണ്ടാകുന്നത്

 


ഒരാൾ ഒറ്റയ്ക്കാകുമ്പോൾ
ഓർച്ച മരമാകുമയാൾ
കഴിഞ്ഞുപോയ കാലങ്ങളെ-
അളക്കും
മനസ്സിൻ്റെ കാലടികളാൽ

ചിന്തയുടെ ചില്ലയിൽ
ചേക്കേറിയിരിക്കും
ചില ഓർമ്മപക്ഷികൾ

അയാൾ
കാണാക്കുന്നിലേക്ക്
കണ്ണുംനട്ടിരിക്കും

വനം
വാകപ്പൂക്കൾ
കടൽ
കാത്തിരിപ്പിൻ്റെ കപ്പൽപാത -
കൾ
ആകാശം
അരുണോയം

ഉളളിൽ നിന്ന് തുള്ളിവരും
ഒരു പിഞ്ചു പുഞ്ചിരി
കൈവിരൽ കോർത്ത്
പിച്ചവെയ്ക്കും
കുരുന്നു കാലടി
കവിതപോലെ കവിളിൽ നുള്ളും
നിറന്ന കുസൃതികൾ

അപ്പോഴാണ്,
അവൾ അവനിലേക്ക്
ചേക്കേറുന്നത്
വറ്റിയ കണ്ണിൽ നിന്നും
ഉറവയിടുന്നത്
ഒരിക്കൽക്കൂടി
അവളുടെ ഗന്ധം ഏറ്റുവാങ്ങുന്നത്
സ്പർശം തൊട്ടറിയുന്നത്

അന്നേരമാണ്
ചുംബനങ്ങളിൽനിന്ന്
ചിത്രശലഭങ്ങൾ
പിറവിയെടുക്കുന്നത്.




2020, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

ജീവിതം വായിക്കുമ്പോൾ

 


ഓർമ്മത്തെരുവിൽ ഒരു പെൺകുട്ടി-
നിൽക്കുന്നു
വീട്ടു തിണ്ണയിൽ ചീട്ടുമലർത്തുന്നു -
നിലാവ്
തമസിൻ്റെ തപസ്സിൽ ഒരു ബോധി വൃക്ഷം.
കുരുസഭാതലം ലോകം
കൃഷ്ണേ രക്ഷിക്കുവാനില്ല ഒരു കൃഷ്ണനും

രാമനാമം ജപിപ്പവന് നെഞ്ചിൽ വെടിയുണ്ട
രാമൻ്റെ പേരിൽ മഹാലഹള
ജള പ്രഭുക്കൾതൻ തേരോട്ടം
ജരബാധയാലുള്ള ജ്വരമൂർച്ഛ

ചേക്കയൊഴിയുന്നു പക്ഷികൾ
പുഴവഞ്ഞിയുണങ്ങിയ,ഒഴുക്കു മറന്നപുഴ
മേഘനൊമ്പരത്തിൻ്റെ കണ്ണീരുധാരകൾ
എന്നോ പൂഴ്ന്നുപോയ് സുഖദശീതങ്ങൾ
എങ്ങും നിറന്ന സങ്കട സന്ധ്യകൾ

സ്നേഹമെന്നതേ ഭയമായിമാറി
സൗഹൃദം സന്ദേഹമായി
ഏകാകിയായി ദു:ഖിയായി.

ജീവിതമേ ഒരൊറ്റ തിരിഞ്ഞുനോട്ടം - മതിയായിരുന്നു
തളിർത്തുവളരുവാൻ

2020, സെപ്റ്റംബർ 2, ബുധനാഴ്‌ച

പേര്

 





കൊറോണക്കാലമല്ലേ

കറങ്ങി നടക്കാൻ കഴിയില്ലല്ലോ 

ഒരു കവിതയെഴുതാമെന്നു കരുതി -

യപ്പോഴാണ്

അവൾ കയറി വന്നത്


മാസ്ക് ധരിച്ച്,കണ്ണിലൂടെ ചിരിച്ച്

പുറത്തിറങ്ങാൻ ശ്രമിക്കുമ്പോഴേക്കും

അവൾ അകത്തേക്കു വന്നുകഴിഞ്ഞു

സാമൂഹിക അകലം പാലിക്കണമെന്ന്

മിഴികളാൽ മൊഴിഞ്ഞു


വേവലാതി വേണ്ടെന്നും

വീട്ടുകാരുകാണും മുമ്പേ തിരിച്ചുപോകു-

മെന്നും

കാണാൻ കൊതിയായി വന്നതാണെന്നും

കരളിൽ തൊട്ടു


നെറ്റ് കട്ടായതിനാൽ നൈറ്റിലെ ചാറ്റിംഗ്

ചീറ്റിപ്പോയതിനാൽ

വെയിറ്റിംഗ് ഷെഡ്ഡ് പോലീസ് താവളമായതി-

നാൽ

കാണാതെ കണ്ണുകടഞ്ഞപ്പോൾ

കയറി വന്നതാണെന്നും പറഞ്ഞ്

കടലാസിലേക്കവൾ കയറിയിരുന്നു


ഈ കവിതക്ക് എന്തു പേരിടുമെന്ന്

ഞാൻ നഖം കടിക്കുമ്പോഴാണ്

വേലയും, കൂലിയുമില്ലാതെ നിൽക്കുമ്പോൾ

ഈകഞ്ഞിക്കെന്തുഞാൻകൂട്ടാൻ വെയ്ക്കു-

മെന്ന്

അമ്മ പിറുപിറുക്കുന്നത്.




2020, സെപ്റ്റംബർ 1, ചൊവ്വാഴ്ച

മർത്യ ജന്മം


പറഞ്ഞതത്രയും ഗത ഗർവ്വം
വിപിനമെൻ്റെ രാജ്യം
കോടയാണെൻ്റെ ഭവനം
കോടീരമില്ലാത്ത രാജാവ്

കോടരങ്ങളിൽ കൂടുപോലുമില്ല
പ്രാവുകൾക്ക്
ചുട്ടുപൊളുന്നു ശിശിരം
ഒലിപരത്തുന്നു ചുറ്റും
ഒളി പരത്താത്ത വിപിനം

ഖുരപുടമെൻ്റെ മുതുകിൽ
സുരപഥമെനിക്കന്യം
ഉണങ്ങിക്കരിഞ്ഞൊരു പൂവായ്
ഉള്ളിൽ നനഞ്ഞൊട്ടിക്കിടക്കുന്നു
ഗ്രീഷ്മം

പ്രാണൻ്റെ പേരുചൊല്ലീടുന്നു
പ്രാതസന്ധ്യയും
പൊള്ളിപ്പനിക്കുന്ന കാഴ്ച്ചയും
പച്ച ഞരമ്പിനെ നോക്കി
പുച്ഛിച്ചു പോകുന്നു കാലം

അതിഥിയായ് വന്ന മൃത്യു
കൃത്യമെന്നു നിറവേറ്റും
ഹൃദ്യമെന്നേ നാം ചൊല്ലിടാവൂ
മർത്യ ജന്മം മറക്കൊല്ല നാം.