malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ജൂലൈ 31, ശനിയാഴ്‌ച

ഭാദ്രം

ചിങ്ങ പ്പുലരി പുതു പുലരി
ചിത്തിര പൂപ്പോല്‍ ചിരി വിടര്‍ത്തി
ചന്തത്തില്‍ തൂ മഞ്ഞിന്‍ ചാര്‍ത്തണിഞ്ഞു
കുണുങ്ങി കുണ്‌ങ്ങും-
നെല്‍ പ്പാടങ്ങളും
പുത്തനാം മാരുതി യൊന്നു വന്നു
പൂമോട്ടില്‍ മന്ദം പുണര്‍ന്നീടവേ
പുളകത്താല്‍-
പൂത്തു വിടര്‍ന്നു പോയി
പൂമണം എങ്ങുമേ തൂവിപ്പോയി
പൂവാലന്‍ തുമ്പിയും കൂട്ടുകാരും പച്ചില ക്കാട് കടന്നു വന്നു
മധുവൂറും പൂവിന്റെ കാതിലെന്തോ
മധുരമായ് മെല്ലെ മൊഴിഞ്ഞിടുന്നു,പരശത-
സസ്യ മൊരുമയോടെ
മേളിപ്പു-
അവികല ശാന്തിയോടെ

പാഥേയം

വേണ്ട, ഓര്‍മകളുടെ സഞ്ചി തുറക്കേണ്ട
പോവുകയാണ് ഞാന്‍
പാഥേയം തേടിയുള്ള യാത്ര
പരീക്ഷണന്‍എങ്കിലും
പ്രതീക്ഷയുടെ ഒരു തരിയുമായി ഞാനിറങ്ങുന്നു
ആ ശി ചതെല്ലാം ലഭിക്കു മെങ്കില്‍
എന്തര്‍ത്ഥ മാണീജീവിതത്തിനു ഉള്ളത്
ഏററത്തിനു-
ഒരിറക്കവും
സുഖത്തില്‍ ഒരു ദുഃഖ വും
ഇത് കാലത്തിന്റെ കണിശം
ചതുപ്പുകളിലൂടെ യാണ് യാത്ര
ചതി ക്കുഴികളാണ്ഏറുന്നത്
എവിടെ യെങ്കിലും ഉണ്ടാകുമോ ഒരു
ശാ ദ്വല-
ഭൂമി
വസന്തങ്ങളുടെ
വര്‍ണ്ണ രാജികളിലേക്കാണ്
അക ക്കണണ് നീളുന്നത്

അര്‍ത്ഥമില്ലാത്ത കാലം

ആത്മാര്‍തഥതയ്ക് എന്തൊരര്‍തഥമീ ലോകത്ത്
അനുനിമിഷം ആത്മാവ് നശിക്കുമീ കാലത്ത്
മണി വീണ കൊണ്ടിന്നോരാവശ്യ മില്ലിന്നു
പൊന്മണി ക്കിലുക്കമാണിന്നുകാതോരത്ത്
പൊന്നും, പണവും, പ്രതാപവും ഉണ്ടെങ്കില്‍
പാരില്‍ പരമാനന്ദ മായി വസിചിടാം
നാണയ ത്തുട്ടിന്‍ കിലുക്കമത് ഇല്ലെങ്കില്‍
നായയായ് നാട് നീളെ യലഞ്ഞിടാം
ഉച്ച നീച്ചത്വവും ,അന്ത വിശ്വാസവും
അക്രമവുംപിന്നെ അനാചാരങ്ങളും
പട്ടു കിടക്കയില്‍ പൂവിട്ടു പൂജിക്കും
ദുഷ്ട്ടരായു്ളോര്‍ ഇവിടെ തഴയ്ക്കുന്നു
ഹാ !വെറും കാമത്തില്‍ ആര്‍ത്തി പൂണ്ടുളോര്‍ക്ക്
തായും, ജായയും കണ്ടാലറിയില്ല
തീവ്ര വാദത്തിന്‍ കരാള ഹസ്ത്തങ്ങലളാല്‍
കഷ്ട്ടം !നിണത്തില്‍-
കലാശിപു
മാനവന്‍
ഈ വിധ മാകുവാന്‍ എന്തയ്യോ കാരണം
നിര്‍വ്വികാരരായിനാം മാറിയതെന്തഹോ

2010, ജൂലൈ 30, വെള്ളിയാഴ്‌ച

മാറേണ്ടത്

തളിരിട്ട പ്രണയ മായിരുന്നു
എത്ര വേഗ മാണ്
മരു പ്പറമ്പില് പ്പെട്ട
മലര് പോലെ കരിഞ്ഞു പോയത്
നിരഘമായതിനെ നിരസിക്കുവാന്‍ കഴിഞ്ഞില്ലെനിക്ക്
കരളുക യാണിന്നെന്റെ കരളിനെ
ചിന്തയുടെ ചിതലുകള്‍
പണവും പ്രതാപവു മായിരുന്നില്ല
ജാതിയോ മതമോ ആയിരുന്നില്ല
ശരീരമൊ സൌന്ദര്യമോ ആയിരുന്നില്ല
ചിന്തകളെ ഭരിച്ചി രുന്നത്
ഹൃദയം ഹൃദയത്തെ യായിരുന്നു
ചിത്തത്തില്‍ ചീത്ത വിചാരങ്ങള്‍ -
ഇല്ലാതിരുന്നിട്ടും
സ്നേ ഹത്തിന്റെ സ്വര്‍ഗ്ഗ ഗംഗയില്‍
ഒഴുക്ക പ്പെട്ടത്
മാതാന്ധതയുടെകാകോള മായിരുന്നു
സമുദായമേ, സമയമായ്
നിന്റെ തടവറ തച്ചുടയ്ക്കുവാന്‍

ഞാന്‍ മനുഷ്യനാണ്

യേശു പറഞ്ഞു
'പാപം ചെയ്യാത്തവര്‍
കല്ലെറിയട്ടെ '.
പാപത്തില്‍ നിന്ന്
പാലായനം ചെയ്യാന്‍
ആര്‍ക്കാണ് കഴി യുക ?!
ചിന്തയുടെ കടന്നല്‍ ക്കൂടു
തലയില്‍ ഇളകിയിരിക്കുന്നു
ഏകാന്തത എവിടെയോ
കളഞ്ഞു പോയിരി ക്കുന്നു
നദി സാവധാനം സമുദ്രത്തിലേക്ക് -
ഒഴുകുന്നു
സമുദ്രം സംഹാര രുദ്രയെ പോലെ
അലറി ത്തുള്ളുന്നു
ഓരോ തിരമാലയും
തീരത്ത് വന്നു പറയുന്നു
'നീ ഏകനാണ്
നീ പാപിയാണ്
നീ ദുഖിതനാണ്
നീ അന്ധനാണ്
നീ ബന്ധനത്തിലാണ് '-
ഞാന്‍ അറിവിന്റെ അക്ഷയ ഖനി
നീ വരിക ആ വോളം പാനം ചെയ്ക
തിരകള്‍ കൈ നീട്ടി നീട്ടി വരുമ്പോള്‍
അവന്‍ അട്ടഹസിക്കും മട്ടില്‍ പറഞ്ഞു
ഞാന്‍ മനുഷ്യനാണ്, മനുഷ്യനാണ്
പാറ ക്കെട്ടുകളില്‍ തട്ടി അലയടിച്ച്‌
ആയിരം വാക്കുകളായത്.
പാപം കഴുകിയ പാദവുമായവന്
തിരിച്ചു നടന്നു

മാമ്പൂക്കാലം

മാമ്പൂ മണ മുതിരും മുമ്പേ
മാഞ്ചോട്ടില്‍ എത്തും
ഞങ്ങള്‍ ഉണ്ണികള്‍
ഉണ്ണി തിരിയാ കണ്ണി മാങ്ങ കള്‍
ഉപ്പു കൂട്ടി ഞങ്ങള്‍ തിന്നിടും
കാണാതെ കപ്പമുളക്കൂട്ടി
അപ്പു തിന്നതറിയുംകണ്ണീരുറവയില്‍
പച്ച വെള്ളവും മോന്തി
പച്ചില ക്കാട്ടില്‍ ഇരുന്നിട്ടും
കാറ്റിനോട് കെഞ്ചിയും
പൂവാലനോടു കൊഞ്ചിയും
കാക്കകള്‍ കൊമ്പില്‍ ചേക്കേറും വരെ
കാത്ത്തിരിക്കുമാ ,മാന്തോപ്പില്‍
ഞങ്ങള്‍ ഉണ്ണികള്‍

2010, ജൂലൈ 24, ശനിയാഴ്‌ച

വേണ്ടതൊരു സൂര്യോദയം

വിശപ്പിന്റെചരിവിലേക്ക്‌
വിരുന്നു വന്നവന്‍
വേദനയുടെ വരമ്പിലൂടെ
മഞ്ഞു മൂടിയ ഓര്‍മ്മകള്‍ താണ്ടി നടന്നവന്‍
മയില്‍പ്പീലിയും, വളപ്പൊട്ടുമുള്ള-
ഒരു ഭൂതമവന് ഉണ്ടായിരുന്നില്ല
പകലിന്റെ മേലങ്കി ഊര്ന്നു വീഴുമ്പോള്‍
ഇരുണ്ട രാത്രിയുടെ ,
ഭയത്തിന്റെ ആഴമാണ്
അവനെ വര്‍ത്തമാനത്തില്‍ എത്തിച്ചത്
തല തിരിഞ്ഞ ഒരു തല മുറയുടെ
താണ്ഡവമാണിന്നു,മരണ -
ക്കയങ്ങളാണിന്നു -
ചുറ്റിലും
അറ്റ് വീഴുന്ന ജീവിതങ്ങളാണ് ചുറ്റിലും
അറുത്തു മാറ്റ പ്പെട്ട നാവുകളായി
അനങ്ങാതിരിക്കുന്നവര്‍ -
എങ്ങും .
നഷ്ട്ടപ്പെടാന്‍ ഒന്നും ഇല്ലാത്തവന്
ശിഷ്ട്ട-
മുള്ളവയ്ക്ക്-
ആയെങ്കിലും
ഉയര്ത്തു എഴുന്നേല്‍ക്കാതെ വയ്യ
അടഞ്ഞ വാതിലുകള്‍ എല്ലാം
തുറക്കുവാനുള്ള ശക്തി
വിശക്കുന്ന-
വയറിനെല്ലാതെ
ഏതു ധനത്തിനാണ് ഉള്ളത്

വേദന ക്കൂട്

വെറുപ്പിന്റെ ബീജങ്ങള്‍
വളര്‍ന്നു വരുന്നത് അവനറിഞ്ഞു
വേദനയുടെ കള്ളി മുളളുകളാണ്
നെഞ്ചില്‍ ഉടക്കി വലിക്കുന്നത്
അമ്മയ്ക്ക് പകരമായ്
പാരില്‍ ആരാണ് ഉള്ളത്
കയറി ക്കിടക്കാന്‍ ഒരു കുടിലും
കൈ നിറയെ കാശും ഇല്ലാത്തവന്
ബന്ധമെന്ന് അവകാശ പ്പെടാന്‍
എന്താണ് ഉള്ളത്
നരച്ച ആകാശം മഴയ്ക്ക്‌ വേണ്ടി
ഒരുങ്ങുകയാണ്
വേദനയുടെ കനല്‍ ക്കട്ടയില്‍
മനസ്സുരുകി ഒഴുകുക യാണ്
ചിതല്‍ പിടിച്ച കവിളില്‍
ഒരിറ്റു കണ്ണീര്‍ വീണു ചിതറി
മീഞ്ച്ല്ല് കൊത്തി പെറുക്കിയ കാക്കകള്‍
കാറ്റിനോട് അടക്കം പറയുന്നു
കാറ്റ് മരങ്ങള്‍ക്ക് മീതെ -
പറന്നു പോകുന്നു
പോകുന്നു ഞാനും
എങ്ങോട്ടെന്നില്ലാതെ
അമ്മയുടെ ഓര്‍മ്മയുമായി ,സ്നേഹത്തിന്റെ
പഞ് ജരവും തേടി

2010, ജൂലൈ 23, വെള്ളിയാഴ്‌ച

ഗബ്രിയേല്‍

തൂക്കുമരം ഇപ്പോഴും നിശ്ചല മല്ല
ആത്മാവില്‍ ആഹ്ലാദത്തിന്റെ
ചെങ്ങിലയുമായി അവന്‍ നടന്നടുത്തു
ഗബ്രിയേല്‍ യേശുവിനെ ഒര്മിപ്പിക്കുന്നവന്‍ .
അധികാരികള്‍ക്ക് അടിമകള്‍ വേണമായിരുന്നു
കാമം കഴുകാനും ,ചന്തയില്‍ വില്‍ക്കാനും .
കറുത്തവര്‍ കഴുതകള്‍ എല്ലെന്നു
അവന്‍ പറഞ്ഞു കൊടുത്തു
ഗബ്രിയേല്‍ സ്വാതന്ത്ര്യത്തിന്റെ സമര നായകന്‍
ഇടിമിന്നലും, കൊടുംകാററുമായവന്‍,ഇരമ്പുന്ന -
രക്തക്കടല്‍ പോലെ
ചുവന്ന ആകാശതതിലേക്ക്നോക്കി
അവന്‍ നടന്നു കയറി
മരണമെന്ന മഹത്വ മേറ്റ് വാങ്ങുവാന്‍
കറുത്തവരുടെ-
സ്വാതന്ത്ര്യ മൂര്‍ത്തി
പിടയുന്ന കൊലക്കയര്‍
സ്വാതത്ര്യ ഗീതം പാടുന്ന -
വയലിന്‍ തന്ത്രികളുടെ തുടിപ്പുകള്‍ ആണെന്ന്
അവന്റെ ഹൃദയം വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു
------------------------------------------------------
ഗബ്രിയേല്‍ :-
ആയിരത്തി എണണൂറാം-
ആണ്ടില്‍ സ്വാതന്ത്ര്യത്തിനും ,നീതിക്കും വേണ്ടി വേര്ജീനിയായിലെ
കറുത്തവര്ഗ്ഗക്കാര്-
നടത്തിയ ഉജ്ജ്വല പോരാട്ടത്തിന്റെ സമര നായകന്‍

അഹല്യ

കാമ ക്കുരുക്കില്‍ കുരുങ്ങിയോരഹല്യ
ശ്രീരാമ ചന്ദ്രന്റെ പാദ സ്പര്‍ശത്തിനായ്
കാലങ്ങള്‍ കാത്തു കൊടുംകാട്ടില്‍ പണ്ട് നാള്‍
ഉണ്ടിന്നും അറിയാതെ
തെറ്റില്‍ തെറിച്ചുള്ള
കല്ലുപോലായുള്ള അഹല്യമാര്‍ ചുറ്റിലും
ഇല്ല വരില്ലെന്നത് ഓര്‍ക്കുകൊരു രാമനും
കാത്തിരിക്കെന്ടൊരു
പാദ സ്പര്‍ശത്തിനായ്
സഹതാപ മല്ലിന്നു
വേണ്ടതെന്നോര്‍ക്കുക
വേണ്ടതറിവിന്റെ-
വെട്ടമെന്നു ഓര്‍ക്കുക
ഉണരുക നിയമത്തിന്‍
ഖഡ്ഗ-
മുയര്ത്തുക
നീതിക്കായ് പോരാട്ട -
കാഹള മൂതുക

കൂട്ടം തെറ്റിയവര്‍

മനസ്സിലേക്ക് അനാഥത്വം
പടര്‍ന്നു കയറുമ്പോള്‍
കഴിഞ്ഞ കാലത്തിന്റെ ഞെട്ടലിലേക്കും -
വിശപ്പിന്റെ-
ചരിവിലേക്കു മാണ് അവന്‍ എത്തുക
മഴ മിഴാവ് കൊട്ടിയ ആ രാത്രിയില്‍
ഞെട്ടി ഉണര്‍ന്നപ്പോള്‍ കണ്ടത്
കട്ട പിടിച്ച കറുത്ത ചോരയില്‍ കുളിച്ച
ജഡംഅമ്മയുടെതോ,അച്ഛന്റെതോ?
ഓര്‍മ്മയുടെ നൂലിഴയും പൊട്ടിച്ച്
ബാല്യം കടന്നു പോയിരിക്കുന്നു
ദയനീയമായ നോട്ടവും
കരച്ചിലിന്റെ ദുര്‍ബലതയും
അന്നാണ് മനസ്സിലായത്‌
തിരിഞ്ഞു നോക്കാതെ
തിരക്കിട്ട് പോകുന്നവരുടെയും
കേട്ടറിഞ്ഞു വഴി മാറി -
പ്പോയവരുടെയും ആത്മാര്‍തഥത-
അന്നാണറിഞ്ഞത്
കൂട്ടുകാരെന്നു പറഞ്ഞു വന്നവര്‍
അന്നാണ് കൂട്ടം തെറ്റി പോയത്

ഓണക്കാലം

വീണക്കമ്പികള്‍മീട്ടുക തുമ്പി
പൊന്നിന്‍ ചിങ്ങം വരവായി
വാര്‍ മഴ വില്ലിന്‍ പൂക്കള്‍ വിരിപൂ
നീലിമയാര്ന്നോരാകാശം
സ്വാഗതമോതുന്നു
നെല്ലിന്‍ കതിര്‍ ക്കുല
താളത്തില്‍ നീളേ പാടത്ത്
തുമ്പയും, തെച്ചിയും, പിച്ചക പ്പൂക്കളും
പുഞ്ചിരി തൂകും മുറ്റത്ത്
പഞ്ച വര്‍ണണക്കിളി-
പാട്ടുകള്‍ പാടുന്നു
പൊന്നിന്‍ ചിങ്ങം വരവായി
കാറ്റുകള്‍ വന്നീ-
കാതുകള്‍ തോറും
കിന്നാരം മൊഴി ഞഞീടുനനു
ചുറ്റി വരുന്നൊരു ചാറ്റല്‍ മഴയും
പുന്നാരം ചൊല്ലീടുന്നു
എന്റെ ഹൃദയവും താളം കൊട്ടുന്നു
പാണന്റെ വീണയും പാടുന്നു

റേഡിയോ

ചാക്കോച്ചന്റെ ചായക്കടയിലെ
പഴയ റേഡിയോയില്‍ നിന്നാണ്
ഞാനാദ്യമായി പാട്ട് കേട്ടത്
പലഹാര പെട്ടിയുടെ മുകളില്‍
കുത്തനെ നില്‍ക്കുന്ന ഏരിയലില്‍ നിന്ന്
ഒരു ചെമ്പു കമ്പി താഴേക്ക്‌ നിലത്തിട്ടു -
ഏര്‍ത്ത് പിടിപ്പിച്ച് .
രാവിലെ എന്നും ഞങ്ങള്‍ കുട്ടികള്‍
കടയ്ക്ക് ചുറ്റും കൂടി നില്‍ക്കും
വാര്‍ത്തയും, പാട്ടും കേള്‍ക്കുമ്പോഴും
കണ്ണ് പലഹാര പെട്ടിയില്‍ ആയിരിക്കും
സ്വാദുള്ള ഭക്ഷണം കഴിച്ച പോലെ
ഉമി നീര് ഇറക്കി ക്കൊണ്ടിരിക്കും
ചൂലുമായി ചാക്കോച്ചന്‍
ആട്ടി ഒടിക്കുംപോഴാണ്
ചിതറി ഓടുകയും
സ്കൂളിന്റെ കാര്യം ഓര്‍ക്കുകയും ചെയ്യുക
ആഗ്രഹങ്ങള്‍ പറഞ്ഞു കൊണ്ട്
ഉറങ്ങാതെ കരഞ്ഞ
എത്രയോ രാത്രിക്ക് ശേഷ മാണ്
അച്ഛന്‍ ആദ്യമായി ഒരു 'മര്‍ഫി' -
റേഡിയോ വാങ്ങിയത്
അയല്‍ക്കാരെആശ പിടിപ്പിക്കാന്‍ -
അച്ഛനെന്നും പാട്ട് ഉച്ചത്തില്‍ വെയ്ക്കും
ശബ്ദംഅസഹ്യ മാകുമ്പോള്‍
ഇതൊരു മറപ്പായല്ലോ എന്ന് അമ്മ
ഒച്ച ഉയര്‍ത്തി പ്രാകും

തെറ്റിയ കണക്കുകള്‍

കണക്കു മാഷിന്റെ കണ്ണ് ഉരുട്ടലാണ്
ഇന്നുമെന്റെ ഉള്ളില്‍
കല്ല്‌ വെട്ടു കുഴിയില്‍ കാണാതെ -
കുത്തിയിരുന്ന ദിങ്ങളും .
എന്റെ കുഞ്ഞുനാളിലേ
കണക്കു കളവു പോയി
പെരുക്ക പട്ടിക പേടിയെ പെരുപ്പിച്ചു
അത്ഭുത മെന്നു പറയട്ടെ
പെരുക്ക പട്ടികയിലെ ഏതെങ്കിലും
ഒരു ശീല്മാത്രം ചോദിച്ചാല്‍
പെട്ടെന്ന് തന്നെ എനിക്ക് ഉത്തരം -
പറയാന്‍ കഴിഞ്ഞിരുന്നു !
പൊട്ടിയ സ്ലേറ്റില്‍ ഗുണിക്കണം
എന്ന ചിഹ്നത്തില്‍
തെറ്റുകള്‍ മാത്ര മിടുമ്പോള്‍ ,
കത്തുന്ന കൈ വെള്ള
മുറുക്കെ തിരുമുമ്പോള്‍
ഓര്‍ത്തിരുന്നില്ല ഞാന്‍
കണക്കു മാഷിന്റെ ജീവിതം
ഇങ്ങനെ പിരിഞ്ഞു പോകുമെന്ന്
ഇന്ന് എല്ലാ കണക്കുകളും തെറ്റി
അമ്പല മുറ്റത്തെ ഇടിഞ്ഞു പൊളിഞ്ഞ -
തറയിലിരുന്നു
കൈ വിരലുകളില്‍ കണക്കുകള്‍
കൂട്ടി കൊണ്ടിരിക്കയാണ് എന്റെ മാഷ്‌

2010, ജൂലൈ 21, ബുധനാഴ്‌ച

കള്ള്ഷാപ്പ്‌

അപ്പന് അല്‍പ്പമെങ്കിലും
സമാധാനത്തിന്റെ
പച്ച നിറമുള്ള ഒരിട വേളകിട്ടുന്നത്
കുന്നും പുറത്തെ കള്ള് ഷാപ്പില്‍ എത്തുമ്പോഴാണ്
ദുഖവും, ദാരിദ്ര്യവും മറന്നു
പഴയ ഓര്‍മകളില്‍ നിന്ന്
കലാ ശ ങ്ങളും ,കവിത്തങ്ങളും
പുറത്തേക്ക് വരുന്നത് അപ്പോഴാണ്‌
ഷാപ്പിന്റെ ഒഴിഞ്ഞ മൂലയില്‍
ഒരു കുപ്പി കള്ളില്‍ നിന്ന്
ഒരു കവിള്‍കഴിച്ചാലാണ്
ചുറ്റുമൊന്നു കണ്ണോടിക്കുക
കള്ളിന്റെ വെളുത്ത കുപ്പികള്‍
കൊക്കുകളെ പ്പോലെ
മേശ മേല്‍ ചേക്കേറുകയും
തിരിച്ചു പറക്കുകയുംചെയ്യുന്നത്
അപ്പോഴാണ്‌ കണ്ണില്‍ പെടുക
കള്ളിന്റെ കണക്കുകള്‍ -
കറുത്ത വരകളായി
ചുമരില്‍ നിന്ന് അപ്പോഴാണ്‌ കണ്ണില്‍
കുത്തുക
ബാക്കി കള്ള് 'ഗുളുഗുളു '-എന്ന്
തൊള്ളയില്‍ നിന്ന് -
താഴേക്കു ഒഴുക്കി
പെട്രോ മാക്സിന്റെ ശ്രുതിക്ക് -
ഒപ്പിച്ച്
നാടന്‍ പാട്ടിന്റെ കെട്ട് പൊട്ടിച്ച്
അപ്പോഴാണ്‌ തൊട്ടു കൂട്ടാന്‍ തുടങ്ങുക

ഓര്‍മ്മയുടെ ഒരു നിമിഷം

വാട്ടിയ വാഴയിലയുടെ
മണവുമായെത്തുന്നകൂട്ടുകാരോട് -
തോന്നിയിരുന്നു അസൂയ
കുറുക്കൂട്ടിയിലയില്‍കുരുങ്ങിപ്പോയ -
സ്കൂള്‍ ജീവിതത്തില്‍ .
നിവര്‍ത്തി വെച്ച ഇലയിലേക്ക്
ഇത്തിരിക്കൂടി ഉപ്പുമാവിടാന്‍
പപ്പെട്ടനോടുകെഞ്ചി പറയാറുണ്ട്‌
നിറയാത്ത വയറിന്റെ -
വെറിയൊന്നു മാറ്റാന്‍ .
ഉണ്ട കണ്ണുകള്‍ ഉയര്‍ത്തി നോക്കുമ്പോള്‍
കൂമ്പിയ മുഖം കുനിഞ്ഞു പോകാറുണ്ട്
അറിയാതെ ലജ്ജ കൊണ്ട് .
ഉപ്പു മാവിന്റെ കരിഞ്ഞ കട്ട
ഇലയിലേക്ക് തട്ടിയിടുമ്പോള്‍
മെല്ലെ മുഖമിയര്ത്തി നോക്കും ഞാന്‍
സ്വന്തം ജീവിതത്തെ എന്നോണം .
ഉപ്പു മാവിന്റെ അവസാനത്തെ തരിയും
നുള്ളി പ്പെറുക്കികഴിയുമ്പോഴാണ്
കുഞ്ഞു വയറും പൊത്തി കരയുന്ന
കുഞ്ഞു മോളുടെ മുഖംഓര്‍മ്മയിലെത്തുക
അതുകൊണ്ടായിരിക്കണം
ഇന്നുമൊരു കുഞ്ഞു കരയുമ്പോള്‍
ഒരു നിമിഷം
ഒന്ന് തിരിഞ്ഞു നോക്കി പോവുന്നത്

2010, ജൂലൈ 20, ചൊവ്വാഴ്ച

കളഞ്ഞുപോയത്

മനസ്സുകള്‍ എന്നാണു
കൈ മോശംവന്നു പോയത്
ഹൃദയ വാതിലുകള്‍ എന്നാണു
കൊട്ടിയടക്ക പ്പെട്ടത്
അഥിതികളെസല്ക്കരിച്ചിരുന്ന
അഭിമാനം കാത്തിരുന്ന
അയല്ക്കാരെവിടെയാണ്
ഒരു തുടം എണ്ണ
ഒരു ചിരട്ട ഉപ്പു
അര ഗ്ലാസ്സ് പഞ്ച സാര
കാസേറ് അരി
അടുക്കള വാതിലിലൂടെ
അയല്‍ -
വക്കത്തേക്കു ഓടുന്ന
നാടന്‍ പെണ്ണും
അല്ലലറിയിക്കാതെ
ഏക മനസ്സായി എല്ലാമൊരുക്കുന്ന
സൌഹൃദവും എവിടെ പോയി .
ഒരു ചക്ക ഉണ്ടെങ്കില്‍
അരമുറി അയല്‍ക്കാരന് കൊടുത്ത
കാലമുണ്ടായിരുന്നു .
ഇന്ന്
കെട്ടി ഉയര്ത്തിയിരിക്കയാണ്
കടക്കാതിരിക്കാനും
കാണാതിരിക്കാനും
കന്‍ മതിലുകള്‍
ഹൃദയത്തിനു അകത്തും, പുറത്തും

2010, ജൂലൈ 13, ചൊവ്വാഴ്ച

പ്രണയ പൂര്‍വ്വം

ആശയുടെ ഒരാകാശം തന്നെ തന്നവന്‍
ആനന്ദത്തിന്റെ ഒരലകടല്‍-
സമ്മാനിച്ചവന്‍
എന്ന് മുതല്‍ക്കാണ്
മൌനത്തിന്റെ മഹാ മതില്‍
കെട്ടി ഉയര്‍ത്തിയത്‌
ഇഷ്ട്ടങ്ങള്‍ എന്ന് ധരിച്ചതെല്ലാം
അനിഷ്ട്ടങ്ങളായി മാറിയത്
വേദനയുടെ ഒരു ചീള്‍
എവിടെയോ തറഞ്ഞു കയറുന്നു
കണണുകളറിയാതെ-
നിറഞ്ഞു പോകുന്നു
സ്നേഹത്തിന്റെ വാതിലുകള്‍
എന്നാണു കൊട്ടിയടക്ക പ്പെട്ടത്
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
എന്തെ കാണാതെ പോയത്
സംശയിച്ചു-
പോകുന്നു ഞാന്‍
വഞ്ചനയുടെ-
നെഞ്ചകമാണോ-
എനിക്ക് തുറന്നു തന്നത്
എങ്കിലും -"അടരുവാന്‍ വയ്യ -
നിന്‍ ഹൃദയത്തില്‍ നിന്നെനിക്ക് -
യേത് സ്വര്‍ഗ്ഗം വിളിച്ചാലും ".

സഞ്ചാരി

സത്രത്തിന്റെ നനുത്ത തറയില്‍ കിടന്ന്-
അയാളോര്‍ത്തു
ജീവിതം ഒരു യാത്രയാണ്
ലക്ഷ്യങ്ങള്‍ തേടിയുള്ള യാത്ര
മുറിയുടെ മൂലയില്‍
ചോര്‍ന്നൊലിച്ച മഴ വെള്ളം
വ്യഥയുടെ ഒരു കുരുന്നു തടാകമായ് -
പരന്നു കിടക്കുന്നു
പുറത്ത് തെരുവിലൂടെ തേങ്ങി കരഞ്ഞു കൊണ്ട്
ഒരു കാള വണ്ടി ,
ഭയന്നിട്ടെന്നോണം മൂങ്ങയുടെ ഒരു മൂളല്‍
നിലയില്ലാ കയത്തില്‍ നിന്നും
നിസ്സഹായതയുടെ നില വിളി -
രണ്ടിറ്റു കണ്ണീരായ് മുട്ട വിളക്കിന്റെ -
നിര്‍ജ്ജീവ മായ പ്രകാശ ത്തിലേക്ക് -
വീണപ്പോള്‍
ഇരുട്ടിന്റെ ഓല ക്കെട്ടുകള്‍ ക്കിടയില്‍
ശ്വാസം കഴിക്കുവാന്‍ അയാള്‍ ബദ്ധ പ്പെട്ടു
യാതനയുടെ യാമങ്ങള്‍ കടന്നു പോയപ്പോള്‍
സഞ്ചാരി വീണ്ടുമുണര്‍ന്നു
പ്രഭാതം മലര്‍ന്നു കിടന്ന് കൈ കാലിട്ടടിക്കുന്നു
പേററ് ചോരയുടെ തുള്ളികള്‍
മാനത്ത് അങ്ങിങ്ങ് പറ്റിക്കിടക്കുന്നു

2010, ജൂലൈ 12, തിങ്കളാഴ്‌ച

ഡിററക്ടീവ് നോവല്‍

മനോരമയും, മംഗളവും
മനോരാജ്യവും, പൌരദ്ധ്വനിയും
ഒരുക്കിയിരുന്നു ഒരിക്കെല്‍
വായനയുടെ ഒരു വസന്തം
ഡിററക്ടീവ്ബാല ചന്ദ്രനും ,സീമയും-
പുഷപ്പ രാജും, ഷെര്‍ലക്ക്‌ ഹോംസും
രാത്രിയുടെ ഇരുട്ടിനെ കീറി മുറിച്ച്
ഉറക്കത്തിന്റെ ഉള്ളറകളിലേക്ക്-
ഊ ര്ന്നിറങ്ങിയിരുന്നു
പിന്നെയെന്നോ പറഞ്ഞു തന്നു
പൊന്‍കുന്നം വര്‍ക്കി ,കന്നി -
മണ്ണിനെയും, പെണ്ണിനേയും കുറിച്ച്
ഇപ്പോള്‍ ഡിറ്റക്ടീവ് നോവല്‍ വായിക്കാറെയില്ല
കുഞ്ഞു കുട്ടിയും ,പരാധീനതയുമായി -
കഴിഞ്ഞു കൂടുന്നു
അതുകൊണ്ടായിരിക്കണം
എന്റെ കവിതയില്‍
ദുഖത്തിന്റെ ഒരു നനവ്‌
പററിചേര്ന്നിരിക്കുന്നത്

ടെലഗ്രാം

നിറഞ്ഞ സന്ധ്യയ്ക്ക്
നിരത്തിലേക്ക് ഇറങ്ങിയതാണ്
മറഞ്ഞു തീരും വരെ
മറ പറ്റി നോക്കിയതാണ്
മുഖം കണ്ടാലറിയാം
മുറിഞ്ഞ മനസ്സ് മുങ്ങുക യായിരുന്നു -
ദുഖത്തില്‍
ടെലഗ്രാം വായിച്ചു കൊടുത്തപ്പോള്‍
അറിയാത്ത അക്ഷരങ്ങളെ
ആരാധനയോടെ കണ്ടവന്‍
മരണമൊളിഞ്ഞിരിക്കുന്ന-
അക്ഷരങ്ങളും നോക്കി ആശ യറ്റവനെ പ്പോലെ
ഇടറിയ പാദത്താല്‍
ഇറങ്ങി നടന്നതാണ്
മുറിഞ്ഞ ബന്ധമെങ്കിലും
എങ്ങിനെ മറക്കും
ഇന്നും -
ആ വഴി പോകുമ്പോള്‍
എത്തി നോക്കാറുണ്ട് ഞാന്‍
ഇട വഴിയില്‍ നിന്ന്
ഇറങ്ങി വന്ന നിരത്തിലേക്ക്

2010, ജൂലൈ 8, വ്യാഴാഴ്‌ച

മരണത്തിനു മരണമില്ല

ഉറക്കമില്ലാത്ത ഒരു രാത്രി കൂടി
സമ്മാനിച്ചു കൊണ്ട്
മരണത്തിനു മാത്രം മരണമില്ലെന്ന്
അറിയിച്ചു കൊണ്ട്
കനത്ത മഴയുടെ കഴുത്തററവുംകടന്ന്
കോളനിയില്നിന്നു-
അലര്‍ച്ചകളും ,ആര്‍ത്ത നാദങ്ങളും ഉയര്‍ന്നു
പുലരുന്നതിനു തൊട്ടു മുന്പ്
ചത്തു വീണു കൊണ്ടിരുന്ന
മഴ ത്തുള്ളികളിലൂടെ
ചില്ല് പൊട്ടിയ റാന്തല് മായി
ആളുകള്‍ ഇറങ്ങി
മദ മിളകിയവര്‍
മാളത്തില്‍ ഒളിച്ചിരുന്നു
മരിച്ചു വീണവരുടെ-
ചോര പാടുകള്‍
മഴ കഴുകി തുവര്ത്തിയിരുന്നു .
ഇതൊന്നും വാര്‍ത്ത യല്ലാതായി -
തീര്‍ന്നിരിക്കുന്നു
മരണമെന്ന് കേട്ടാല്‍
മായാത്ത പുഞ്ചിരി യുമായി
മാറി പോവുകയാണ് എല്ലാരും !
ഉറങ്ങാന്‍ കഴിയുന്നില്ല എനിക്ക് രാത്രിയുടെ
മൌനത്തില്‍ മടുത്ത്
മൂകത മൂത്ത കാറ്റുമുറങ്ങി-
പോയാല്‍
മാളങ്ങളില്‍ നിന്ന്
മരണ മിറങ്ങില്ലെന്നു ആര് കണ്ടു ?!

2010, ജൂലൈ 5, തിങ്കളാഴ്‌ച

തകരുന്ന ജീവിതങ്ങള്‍

മതത്തിന്റെ വേലി ക്കെട്ടുകള്‍
മരണത്തെക്കാള്‍ ഭയാനകമെന്നു
അന്നവള്‍ തിരിച്ചറിഞ്ഞു
സ്നേഹവും, പ്രണയവും
മതില്‍ കെട്ടിനുള്ളിലെ
മൃത്യു വെന്നും
ജലാര്‍ദ്ര മായ കണ്‍ പീലികള്‍
കനം വെച്ചപ്പോള്‍
കാല്‍ മുട്ടില്‍ കവിള്‍ചേര്‍ത്തവള്‍
തേങ്ങി
കൊന്ന പൂവിന്റെ അല്ലികള്‍ മുറ്റത്ത്
പാറി വീണിരിക്കുന്നു
മേടത്തിന്റെ കാറ്റ് മുറ്റത്താകെ
കളിച്ചു നടക്കുന്നു
ചുമരില്‍ തല ചായ്ച്ചു
ചരിഞ്ഞു വീഴുന്ന നിഴലിലേക്ക്‌ കണ്ണും നട്ട്
മോഹങ്ങളുടെ ഒരു വിഷു കൂടി കടന്നു പോകുന്നു
കളഞ്ഞു പോയ ജീവിതം പോലെ
മനസ്സൊരു നനഞ്ഞ കിളിയായി
തൂവലെല്ലാം കണ്ണീര്‍ മഴയില്‍
നനഞ്ഞൊട്ടി
മതത്തിന്റെ വേലിക്കെട്ടിനുള്ളില്‍ നിന്ന്
ഒരു ശബ്ദം-
മാത്രം തേങ്ങി
'ഇനി കാണുക എന്നോന്നുണ്ടാവില്ല
നാം മരിച്ചെന്നു നമുക്ക് കണക്കാക്കാം '
കഥ-
പറഞ്ഞ കണ്ണുകളെ ,ചുംബിച്ച ചുണ്ടുകളെ
വിടപറയാന്‍ വാക്കുകള്‍ ഇല്ലല്ലോ എനിക്ക്
പറിച്ചു മാറ്റാന്‍ ഒരു മനസ്സും

മഴ ഒരു കണ്ണീര്‍ കുടം

മഴ കനക്കുന്ന രാത്രിയില്‍
ചിറകു വിടര്‍ത്തി
പാറി വരുന്ന മഴ പോലെ
ഓടിയെത്തും കഴിഞ്ഞു പോയ -
കുട്ടി ക്കാലം .
അറിയാതെ യിളക്കും
വാതിലിന്റെ സാക്ഷ
ഹൃദയത്തിലേക്ക് ഇരച്ചു കയറും
വേദനയുടെ ഒരു കാറ്റ്
മുറ്റത്തെ കോണില്‍
പൂത്തു വിടര്‍ന്ന വാകയുടെ
പൂക്കളെല്ലാം പാറി വീണിരിക്കും .
ഇടയ്ക്ക് ഓരോ പൂവുകള്‍
കൂട്ടം പിരിഞ്ഞു ഒഴുകി പോകുന്നുണ്ടാകും
ചീന്തി പൊലിയുന്ന പ്രകാശത്തില് നിന്ന്
വലിച്ചു അകത്തേക്ക് കയറ്റാനും
മഴയിലേക്ക്‌ ഇറങ്ങരുത് ...ഇറങ്ങരുത് -
എന്ന് പറയാനും
അമ്മയുണ്ടായിരുന്നെങ്കിലെന്നു
ആഗ്രഹിച്ചു പോകുന്നു
തൊടിയില്‍ നിന്ന് പാടത്തിലേക്കും
പാടത്തിനപ്പുറം പറമ്പിലേക്കും
ഞാറിന്റെ മുടി തുമ്പിലൂടെ
തുള്ളി തുള്ളി തോട്ടിലൂടെ
മഴ യൊഴുകിയ-
ഒരു ദിനമാണ്
കൂട്ടം പിരിഞ്ഞ പൂവിനെപ്പോലെ
അമ്മയും ഒഴുകി പ്പോയത്

ഭോപ്പാല്‍ ഇനിയെന്ത് ?

ഭോപാല്‍
തൂങ്ങിയാടുന്ന കൊല ക്കയര്‍
ആരാച്ചാര്‍ ആന്ഡേഴ്സന്‍ടെ
കോമ്പല്ലുകള്‍
അശരണരില്‍
ആഴ്ന്നിറങ്ങി ക്കൊണ്ടിരിക്കയാണ്
വടക്ക് നിന്ന് വരുന്ന കാറ്റിനു
മീഥൈ്ന്‍ഐസോസൈണേററിന്‍ടെ-
ഗന്ധം
റോഡരികിലും,-
കട ത്തിണണയിലും
കരിയില പോലെ
കരിഞ്ഞു വീണ മനുഷ്യര്‍
കരിമുളയാണ്-
ഇന്നും കിളിര്‍ത്തു വരുന്നത്
സങ്കട കടല്‍ വറ്റുന്നെ യില്ല
വിലാപങ്ങളുടെ വിളയാട്ടം
അവസാനിക്കുന്നില്ല
മരിച്ചിട്ടും തുറിച്ചു നോക്കുകയാണ്
പിഞ്ചു കണ്ണുകള്‍
അധികാരി വര്‍ഗ്ഗത്തിന്റെ
അകക്കണ്ണ് തുറക്കുന്നെയില്ല
മദിച്ചു-
രമിക്കുന്നുണ്‍ട്-
ഒരു കൂട്ടര്‍
കടല്‍ കടന്നു വന്നവര്‍
മരണം കന്യാദാനമായി
നല്‍കിയവര്‍

കേളുമാഷ്

തോളിലൊരു തൊള്ള തുറന്ന ബാഗും
കൈയില്‍ ഒരു കാലന്‍കുടയുമായി
കേളു മാഷ്‌ വന്നാല്‍
മടിയന്‍ കുട്ടിയുടെ മണ്ടയ്ക്ക്
കിഴുക്കും പോലൊരു തട്ടാണ്
കസേരയിലെ പൊടി .
കേട്ടെഴുത്ത് തെറ്റിച്ച കുട്ടിയുടെ
ചെവി തിരിക്കുംപോലൊരു തിരിയാണ്
ടൈംപീസിന്റെ-
ചാവി .
തട്ടിക്കൊണ്ടു തരം-
തിരിച്ച
ക്ലാസിലേക്കൊന്നു
ഏന്തി നോക്കിയാല്‍ മതി
കുട്ടികളുടെ തട്ടും, മുട്ടും
താനേ നിര്‍ത്താന്‍ .
നാലാം ക്ലാസ്സ് 'ബി 'യിലെ
പെണ്‍കുട്ടികളെ
ഓട്ടയാക്കിയ-
തട്ടിയിലൂടെ
ഒറ്റ കണ്ണ് വെച്ച് ഒളിഞ്ഞു നോക്കുന്നവര്‍
ഓര്‍ക്കാ പുറത്താവും
ചൂരലിന്റെ ചൂട് അറിയുക .
കേളു മാഷെന്ന് കേട്ടാല്‍
കുട്ടികള്‍ ഒന്ന് ഞെട്ടും
നാലാം ക്ലാസ്സിലെ നാണപ്പന്‍ മാത്രം
നേരിട്ട് പോകും
ഉപ്പുമാവും ,പാലുമുണ്ടാക്കാന്‍
ഗോതമ്പും ,പാല്‍പ്പൊടിയും എടുക്കാന്‍ .

2010, ജൂലൈ 3, ശനിയാഴ്‌ച

മനസ്സൊഴുകും വഴി

ശൂന്യത
മഹാ ശൂന്യത
പ്രപഞ്ചത്തിന്റെ ഏതോ മഹാ -
ദുഃഖം പോലെ
ഇരുണ്ട ശൂന്യത
കടല്‍ തിരകള്‍ പോലെ
മണല്‍ തരികള്‍ മാത്രം
വ്യാപിച്ചു കിടക്കുന്ന
അനന്തമായ മരുഭൂമി പോലെ
കാറ്റിന്റെ തേങ്ങല്‍ മാത്രം -
കര്ണണത്തിലേക്കെത്തുന്നു
അവസാനത്തെ പഥികന്റെ
കാല്‍പ്പാടുകളും മാഞ്ഞു പോയ
മനസ്സെന്ന മരുഭൂമി
പൊള്ളുന്ന രാത്രിയിലൂടെ-
യാത്ര
കൊഴിഞ്ഞു വീണ നനുത്ത
ഒരു പക്ഷി ത്തൂവല്‍ പോലെ
ക്രൂദ്ധ മദ്ധ്യാഹ്നങ്ങള്‍ ഇല്ലാതെ
വികാരങ്ങളുടെ-
വേലിയേറ്റ മില്ലാതെ
ഇരുട്ടിലൂടെ പച്ചപ്പുകള്‍ ഇല്ലാതെ
പാറ ക്കെട്ടുകള്‍, പിളര്‍പ്പുകള്‍ ,
ഗര്‍ത്തങ്ങള്‍ പിന്നിട്ട്
അവസാനിക്കാത്ത വഴിയിലൂടെ
ഇരുള്‍ പാതകളെ വകഞ്ഞു മാറ്റി
മനസ്സിന്റെ യാത്ര

കര്‍മ്മ കാണ്ഡം

ജീവ വൃക്ഷത്തിന്റെ
കൊമ്പില്‍ നിന്ന്
ഒരിലകൂടി താഴേക്കു പതിച്ചു
മണ്ണ് ചോദിച്ചു
യാത്രക്കാര
എത്ര ജന്മങ്ങള്‍ താണ്ടിയാണ്
നീ ഇവിടെ എത്തിയത്
മണ്ണിന്റെ മാറിലേക്ക്‌
തല ചായ്ച്ചുകൊണ്ടു
ഇല പ്രതി വചിച്ചു
ജന്മ ജന്മാന്തരങ്ങളായുള്ള
യാത്രയാണ്
ഇനിയും യാത്രയിലാണ്
കര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള യാത്ര
നിന്നില്‍ പുതഞ്ഞ്
നിന്നില്‍ ലയിച്ച്
പുത്തന്‍ നാമ്പുകള്‍ക്ക്
പുഷ്ട്ടി നല്‍കി പൂത്തു വിടര്‍ന്നു
കായും, കനിയുമായി
ജന്മ ജന്മാന്തരങ്ങളിലൂടെ -
യാത്ര
അനാദി മുതല്‍ അന്ത്യം വരെ

നമുക്കും വളരാം

കൂട്ടരേ നട്ടിടാം
തൈ -
ഒന്ന് നമ്മള്‍ക്ക്
ഒരുമയോടൊരുമെയ്യായ്
ഒത്തു ചേര്‍ന്ന്
അരുമയാം ചെടിയത്
വളരുന്നത്‌ പോലെ
വളരട്ടെ നമ്മുടെ ചെറു മനവും
എല്ലാര്‍ക്കും ഒന്നുപോല്‍
തണലേകും-
മരം പോലെ
തുണയാകാം
മത, ജാതി ചിന്ത വിട്ട്

മറ്റൊരു യാത്ര

മനസ്സ് യാത്ര പോവുകയാണ്
യാത്ര, അനന്തമായ യാത്ര
അനാദിയുടെ ആകാശത്തിലൂടെ
യുള്ള യാത്ര
ജീവിതത്തിന്റെ മറുകരയിലെക്കാണ്
അപരാഹ്നത്തിന്റെ മഞ്ഞ വെളിച്ചം നയിക്കുന്നത് .
ശംഖിനുള്ളിലെ-
ക്ഷോഭിച്ച കടലാണ്
പലപ്പോഴും മനസ്സ്
ചിലപ്പോള്‍ അലയൊഴിഞ്ഞ -
കടല്‍ പോലെയും
രാമ പാദ-
സ്പര്ശത്താല്‍
മോചിതയായ അഹല്യയെ പോലെ
ഈ അപരാഹ്നതിനു
ഒരു പുലര്‍കാല ആഗ്രഹമോ
വേണ്ട ഈ വൃദ്ധ മനസ്സിന് തിരിച്ചു പോകേണ്ട ,ദൂരെ
കാടുകള്‍ക്കും,-
മരങ്ങള്‍ക്കും അപ്പുറം
കാണാത്ത കാഴ്ചകള്‍ കണ്ട്
മനസ്സ് മറ്റൊരു യാത്ര
പുറപ്പെടുകയാണ്
ദൂരേക്ക്‌ ,ദൂരേക്ക്‌ ............

ഉറഞ്ഞാട്ടം

അന്നത്തെ മഴയ്ക്ക്‌
കുന്തിരിക്കത്തിന്റെ മണമായിരുന്നു
ചന്ദന ത്തിരിയുടെഗന്ധമായിരുന്നു
ചിന്തകള്‍ ചിതയായെരിഞ്ഞ
ബുദ്ധികള്‍ മന്ദീഭവിച്ചുപോയ
ഒരു ദിനം
പേയിളകിയ കാറ്റ് പാഞ്ഞു പോയ വഴിയെല്ലാം
മരണം വിതച്ചിരുന്നു
താഴേയ്ക്ക് പതിച്ചിരുന്ന
ഓരോ മഴത്തുള്ളിയും
ഉറഞ്ഞാടുകയാണ്
അലമുറകളുടെ -
ഇടി വാളുകളാണെങ്ങും
മിന്നി പൊലിയുന്നത്
വെള്ള വിരിയില്‍ പ്പൊതിഞ്ഞു
ഓര്‍മയുടെ കയങ്ങളിലേക്ക്
എത്ര പേരാണ് ഊളിയിട്ടു പോയത്
കരിന്തിരി കത്തിയ ആ ദിനത്തിന്
നാളികേര മുറിയുടെ
വെന്ത നിറമായിരുന്നു

ഓര്‍മയുടെ രക്തം

വ്യഥകളുടെഒരുചുഴി
മനസ്സിനകത്ത് കറങ്ങി കൊണ്ടിരിക്കയാണ്
കടല്‍ കമിഴ്ത്തിയത് പോലെ
മഴ പെയ്ത ഒരു കാലം
കാലവും ഓര്‍മയും നദി രണ്ടായി
പിളര്‍ന്നത് പോലെ ഒരു വിടവ് -
ജീവിതത്തില്‍ ഉണ്ടാക്കിയിരിക്കുന്നു
കൂരിരുട്ടത്ത് പീടിക ത്തിണ്ണയില്‍
കുന്തിച്ചിരുന്നു
നേരം പുലര്‍ത്തിയ നാളുകള്‍
പീഡാനുഭവതതിന്റെ
കുരിശും ചുമന്നു
കാല്‍ വരിയിലെക്കുള്ള
യാത്രയായിരുന്നു അത്
അനുഭവങ്ങളായിരുന്നു
എനിക്ക് അറിവ് തന്നത്
അറിവായിരുന്നു കൈ പിടിച്ചുയര്ത്തിയത്
ഇന്നും
ഈ സമശിതോഷ്ണ
മുറിയിലിരിക്കുംപോഴും
ഒരു നേരമെങകിലും
ഓര്‍ക്കുന്നു ഞാന്‍
കഴിഞ്ഞതെല്ലാം മറക്കാതിരിക്കുവാന്‍ ഹൃദയത്തില്‍
തറച്ച ഒരാണി
പറിച്ച് എടുക്കാതിരി ക്കുന്നതാണ് നല്ലത്
ഓര്‍മകളുടെ രക്തം
കിനിഞ്ഞ്
ഇറങ്ങുന്നതാണ് നല്ലത്

ബലിയാടുകള്‍

സംസ്ക്കാരങ്ങള്‍
ചൊട്ടതൊട്ടു പോകുമ്പോള്‍
ഹൃദയത്തില്‍ ഉറഞ്ഞാടുന്നത്
ഓം കാളി മന്ത്രം
ബലിക്കല്ലില്‍ പിടഞ്ഞു കൊണ്ടിരിക്കുന്നത്
സമാധാനത്തിന്റെ
വെള്ളരി പ്രാവ്
കൊത്തിയരിയപ്പെടുന്നത്
ശാന്തി മന്ത്രം
ഉച്ചഭാഷിണികള്‍
ഉച്ചൈസ്തരം മാടി-
വിളിക്കുകയാണ്‌
സമാധാനത്തിന്റെ പേരില്‍
ബലിയാടുകളെ