malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, ഡിസംബർ 25, ഞായറാഴ്‌ച

ജനുവരി ഒന്ന്

മഞ്ഞിന്റെ നനുത്ത കാലൊച്ച
അടുത്തു വരുന്നു
മൂർച്ഛിച്ച ശൈത്യം വാതിലിൽ
മുട്ടിവിളിക്കുന്നു
ഇന്ന്; ജനുവരി ഒന്ന്
പുതുവർഷത്തിന്റെ ജന്മദിനം
നെഞ്ചിലൊരു നെരിപ്പോടെരിയു
മ്പോഴും
മഞ്ഞ് മുഖത്തു നോക്കി പുഞ്ചിരി
ക്കുന്നു
തരുക്കളുടെ തലമുടിയിൽ വിരൽ
കോർക്കുന്ന തണുപ്പ്
വാതായനത്തിന്റെ വിടവിലൂടെ
വാളലകു പോലെ ശിരസ്സിനുമേലെ
തൂങ്ങി നിൽക്കുന്നു
പോയ കാലത്തിന്റെ പായലുകൾ
ഓർമ്മകളിൽ കുഴഞ്ഞുമറിയുന്നു
പുതിയൊരു ജീവിതം,യിരമ്പിയെത്തുന്നു
മഞ്ഞിൻ പുകച്ചുരുളിനെ പ്രകാശിപ്പി
ച്ചുകൊണ്ട്
ചന്തമുളെളാരുസൂര്യൻ ചവോക്ക് ശിഖിര
ങ്ങൾക്കിടയിലൂടെ
ഒളിഞ്ഞു നോക്കുന്നു
തെരുവിന്റെ വിജനതകൾ ചലനാത്മക
മാകുന്നു
പുതുവത്സരത്തിന് ആശംസയുമായി
പൂവുകൾ പുഞ്ചിരിക്കുന്നു

2016, ഡിസംബർ 24, ശനിയാഴ്‌ച

പുതുവത്സരംശാന്തമായൊഴുകട്ടെ
ശിഞ്ജിതമുണരട്ടെ
ശാന്തിതൻ സൗഗന്ധികം
സുഗന്ധം പരത്തട്ടെ
പുതുവത്സര സിന്ധു സംഗീതം
പൊഴിക്കട്ടെ
സ്വച്ഛമായൊഴുകട്ടെ
ശുഭപ്രതീക്ഷയേകട്ടേ
ശാന്തിതൻ കവാടങ്ങൾ
മലർക്കേതുറക്കട്ടെ
അശാന്തിപർവങ്ങളെ
ആട്ടിയോടിച്ചീടട്ടെ
വേദന ജനകമാം ഒട്ടേറെ
സ്മരണകൾ
കണ്ണുനീർ ചിത്രങ്ങളും
കണ്ടു മടുത്തു പോയി
കൂട്ടത്തിൽ ചെറു ചെറു
വെളിച്ചങ്ങളും കണ്ടു
തുച്ചമാം തെച്ചിപ്പൂവിൻ
തെളിച്ചങ്ങളും കണ്ടു
എങ്കിലും പുതുവർഷമേ
കാത്തിരിക്കുന്നു നിന്നെ
ജീവിത കൊടിപ്പടം
ഉയരേ പറത്തുവാൻ

ജീവിത സ്വപ്നങ്ങൾ
ഉറങ്ങുന്ന ഉച്ചയെഞോടിയുണർത്തി
വിജനപാതയിൽ പൊട്ടിച്ചിരിക്കുന്നു
വെയിൽ
എല്ലാതോടും വറ്റിവരണ്ടയീച്ചൂടിൽ
മനസ്സിലൊരു ജലധാര ഒച്ചവെയ്ക്കുന്നു
കൊഴുത്തു നിന്ന കാടിന്റെ കാന്തി കെട്ടു
പോയിരിക്കുന്നു
പ്രണയകാലം പറന്നു പോയിരിക്കുന്നു
ഉറവ ഉണങ്ങിപ്പോയിരിക്കുന്നു
ഇവിടെ ഭൂമികുലുക്കി പക്ഷികളുടെ
തേർവാഴ്ച്ച
ഒടുങ്ങിപ്പോകുന്ന വന വൃക്ഷങ്ങളുടെ
തേങ്ങൽ ആരു കേൾക്കാൻ
ഉടുപ്പുരിഞ്ഞ് കാട്ടുപെണ്ണിനെ
ചാട്ടവാറാലടിക്കുന്നു വെയിൽ
അവൾ അമ്മയെന്നു, മുൺമയെന്നു
മോർക്കാതെ
കാമാർത്തിയുടെ കാട്ടാളത്വമാടിയില്ലെ
നിങ്ങളവളിൽ
പൊലിഞ്ഞു പോയ അവളുടെ ജീവിത
സ്വപ്നങ്ങൾ
അശനിപാതമായി നിന്നിലുയിർക്കും
വാതിൽപ്പൊളിയുടെയിടയിൽ
ചതഞ്ഞരഞ്ഞ ഒരു പാറ്റയാകും നീ.

പഴമ
എണ്ണയും, എരിവും അലഞ്ഞു തിരിയുന്ന
കറുത്ത മേശയ്ക്കരികിലിരുന്ന്
ഞാൻ കണക്ക് കുറിക്കുന്നു
മല്ലി, മഞ്ഞൾ,..... പറങ്കി, പരിപ്പ് ......
നീണ്ടു മെലിഞ്ഞൊരു കുപ്പി
കാലൻകുടയ്ക്ക്പിറകിൽവന്നുനിൽ
ക്കുന്നു
കാസറെട്ടെന്ന് കുനിഞ്ഞു പറയുന്നു.
പാളതൊപ്പിയിൽ മത്തിയുമായൊരു
കൊക്കതൊടങ്ങ് വരുന്നു
പല്ലിരിച്ചല് മാറ്റാൻ പൊകേല കൊട്ടെന്ന്
കുന്തിച്ചിരിക്കുന്നു.
പെണ്ണൊരുത്തി പതം പറഞ്ഞു വരുന്നു
തട്ടുവാർത്തയെണ്ണയെന്ന് കൈക്കുമ്പിള്
കാട്ടുന്നു
നോട്ടും,ചില്ലറയുംഞാൻമാറിമാറിയെ
ണ്ണുന്നു
നോട്ടത്തിൽ പെണ്ണൊരുത്തി പതറി നിൽ
ക്കുന്നു
ചൂട്ട്,നേരമായെന്ന് കാത്തുനിൽക്കുന്നു
നിരപ്പലക ചേർന്ന് ചേർന്ന് കോർത്തു
നിൽക്കുന്നു
കള്ളുകുടിച്ച കാറ്റിനൊപ്പം
ആടിയാടി ചൂട്ട് യെന്നെ നടത്തുന്നു

പ്രത്യാശനഗ്നമായ തുടകളെ നിർവ്വേദത്തോടെ
തഴുകുന്ന ജലകരങ്ങൾ
ഏതു നിമിഷവും ഇക്കിളിയുടെ കിളിയെ
ഞെരിച്ചു കൊന്ന്
ആഴങ്ങളിലേക്ക് വലിച്ചു താഴ്ത്തി അവളുടെ
കൊലയാളിയായേക്കാം!
ജീവിതത്തിന് ഓർക്കാപ്പുറത്ത് എന്തൊക്കെ
സംഭവിക്കാം
പകലന്തിയോളം ജോലിചെയ്ത് ക്ഷീണിച്ചു
വരുന്നവൾക്ക്
പുഴയുടെ സ്നേഹത്തലോടലിന്റെ,യീ സ്നാന മധുരമല്ലാതെ മറ്റെന്താണ് ജീവി
തത്തിലുള്ളത്
പക്ഷേ, അതിലേറെ മധുരമുണ്ടെന്ന്
തോന്നിക്കുന്ന മുഖവേഷമണിയുന്നുയിവൾ
മധുരമെല്ലാം വെളിയിൽ പൂശി
കയ്പു മാത്രം കൈമുതലാക്കുന്നു
ഇനിയുമൊരു പ്രഭാതത്തിൽ കാണാമെന്ന്
വെളിച്ചം കൊണ്ടെഴുതി വെച്ച്
പടിഞ്ഞാറ് സൂര്യൻ പുഴവീടിന്റ നിലവറ
യിലേക്ക്
മുങ്ങാങ്കുഴിയിടുന്നു
യാതനയുടെ രാത്രികളെക്കുറിച്ചോർക്കു
മ്പോൾ
പ്രത്യാശയുടെ സാന്ധ്യ താരകം
അവിടവിടെ പ്രത്യക്ഷപ്പെട്ട് കണ്ണിറുക്കി
കാട്ടുന്നു

പിറക്കാതെ പോയ മകൻ
നിന്റെ സാനിദ്ധ്യം കൊണ്ട് ഒരു നൂൽ
പ്പാലമുണ്ടാക്കി
ഞാനതിലൂടെയാടിയാടി നടക്കുന്നു
അശാന്തിയുടെ ഒരു പുക തലച്ചോറിനെ -
യൂതിവീർപ്പിക്കുന്നു
ഉള്ളിലെ തിരത്തള്ളലിൽ വീണു വീണില്ല
യെന്ന മട്ടിൽ ആടിയുലയുന്നു
നോക്കുന്നിടമെല്ലാം അനേകം കുഞ്ഞു
മുഖങ്ങൾ
അവർക്കെല്ലാം പിറക്കാതെ പോയ,യെന്റെ
മകന്റെ മുഖച്ഛായ
തെരുവിൽ തിളക്കം തൂവി പുസ്തകസഞ്ചി
യുമായവർ
സ്ക്കൂളിലേക്ക് ഓടിപ്പോകുന്നു
എന്റെ മനസ്സിൽ മഴ നനഞ്ഞ്
ഒരു കുഞ്ഞ് നടന്നു നീങ്ങുന്നു
നനുത്ത പുഞ്ചിരിയാലെ നാണം മറയ്ക്കാൻ
തെരുതെരെയിമതല്ലുന്ന കണ്ണുകൾ
കുഞ്ഞു മുഖത്ത് മഴത്തുള്ളിയുടെ
മുല്ലമൊട്ടുകൾ
എന്നിലെ കരഞ്ഞുകൊണ്ടിരിക്കുന്ന
അച്ഛനെ
ആശ്വസിപ്പിക്കാൻ കഴിയാതെ
ഞാനുഴറി നടക്കുന്നു

കാമുകികവിതയ്ക്കോരില,യീരില നീട്ടി
കളമൊഴി നീ വരികേ
തൂമഞ്ഞിൻ മണിയേറ്റു വിരിയും
പൂവുകളെപ്പോലെ
വെള്ളി വെളിച്ചം തെളീച്ചു നടക്കും
അമ്പിളിയെപ്പോലെ
കാറ്റു തൊടുമ്പോൾ കുളിർകോരു
ന്നൊരു
തളിരിലയെപ്പോലെ
മഴവിൽചില്ലയിൽകുളിർന്നുവിറയ്ക്കും
നക്ഷത്രം പോലെ
അരുമക്കുഞ്ഞിനു അമ്മ കൊടുക്കും
അമ്മിഞ്ഞപ്പാൽ പോലെ
കവിതയ്ക്കോരില,യീരില നീട്ടി
കാമുകിയേപ്പോലെ

ഹിജഡനഗരം നരകകവാടം തുറന്നിന്ന്
ഗ്രാമത്തിലേക്കങ്ങിറങ്ങി നടന്നെടോ
നഗരമേത്,യെന്റെ ഗ്രാമമേത്, യെന്ന്
ഹിജഡയെപ്പോലങ്ങറിയാതെയായെടോ
ദേഹത്തിലാസിഡ് വീണതുപോലെയാ
കുന്നും മലകളും കുണ്ടും കുഴിയുമായ് .
തല മുണ്ഡനം ചെയ്ത പോലെയെൻ
കാടുകൾ
കുറ്റികളായ്കൊറ്റിയെപ്പോലിരിക്കുന്നു.
ബന്ധംകബന്ധമായ്, കണ്ണിൽ കാലുഷ്യ
മായ്
വെച്ചു കുത്തീടിലും മിണ്ടാത്തവരായി
ഗ്രാമതാരുണ്യം കളങ്കമായി,
വാസനപൂ ചൂടി തെരുവിലങ്ങിങ്ങായി -
രാകൂട്ടുകാരേയും കാത്തിരിപ്പായ്
അരുണാധരങ്ങൾ വിഷലിപ്തമായ്
കരവാളം കണ്ഠത്തിനലങ്കാരമായ്.
ജഡയഴിച്ചിട്ടങ്ങുറഞ്ഞാടി നിന്നവൾ
പുഴവറ്റി പുഴുവരിച്ചീടും ജഡമായി
ജാടയായ് ജടിലമായ് ദുരന്തത്തിൻ
ഗന്ധകം പേറി നടക്കുന്ന ചാവേറു
പോലെയായ്
ഗ്രാമം കണ്ടാലിന്നറിയാതെയായെടോ

2016, ഡിസംബർ 18, ഞായറാഴ്‌ച

യന്ത്രം
അവൾ, അവന്റ വിരുന്നു മേശയും
വിഭവവും
അവന്റെ തൃഷ്ണകളുടെ തീക്കനൽ
കെടുത്തി
സ്നേഹത്തിന്റെ ചെമ്പകപ്പൂവായ്
സുഗന്ധം പരത്തുന്നു
അവൾ കരഞ്ഞു തീർത്ത കണ്ണീർ
മഴകൾ
അരുവികളായ് ഉത്തരം തേടിക്കൊ
ണ്ടേ യിരിക്കുന്നു
രാവിലെ മുതൽ പാതിരവരെ ജീവിത
ത്തിന്റെ കൂറ്റൻ പാറ
കുന്നിനു മുകളിലേക്ക് ഉരുട്ടിക്കയറ്റുന്നു
വീട്ടുചുമരുകൾ പോലും കൂർത്ത കണ്ണും
കാതുമായി
സസൂക്ഷ്മം അവളെ നിരീക്ഷിക്കുന്നു
ഉറക്കമില്ലാത്ത,യിരുണ്ട രാത്രി ഉറക്ക
റയിലും
പൂച്ചക്കണ്ണുയർത്തി ഒളിഞ്ഞു നോക്കുന്നു
മൂക്കുവിടർത്തി പ്രാചീനതയുടെ ഗന്ധം
നുകരുന്നു
അനേകം ആൾരൂപമായ് അലഞ്ഞുതി
രിയുന്നു
ഉറക്കം വന്ന് മുഖവാതിലടയ്ക്കുമ്പോ_
ഴേക്കും
കൂർത്ത വിരലുകളാൽ പുലരി കുത്തി
യുണർത്തുന്നു
ജീവിതപ്പാറ ഉരുട്ടിക്കയറ്റുവാൻ

എങ്ങനെ ഇനി......പടികടന്നുവന്ന പ്രഭാതപത്രത്തിൽ
ഒരു പിശാചിരിക്കുന്നു
സ്വന്തംമകളെ പിച്ചിച്ചീന്തിയ ഒരു
പിശാച്.
മകളിപ്പോൾ അരികിലേക്ക് വരുന്നേ
യില്ല
സംശയത്തിന്റെ ഒരുപൂച്ച മിഴികളിൽ
പതുങ്ങിയിരിക്കുന്നു.
മകളുടെ മുഖത്തു നോക്കുമ്പോൾ
എന്നിലൊരു പൊട്ടിത്തെറിയുണ്ടാകുന്നു
ആ പിഞ്ചു മുഖം ഒരു കുട്ടിയുടേതല്ല
മുതിർന്ന സ്ത്രീയുടേത്
അവളുടെ കൊഞ്ചിക്കുഴയലിന്, ലജ്ജ
യ്ക്ക്
ഉറക്കറയുടെ സാന്ദ്രതയുളവാകുന്നു
പൊട്ടിപ്പോയ പാദസരം വിളക്കിയെടുത്ത്
എങ്ങനെ,യാപാദത്തിലണിയിക്കും ?!
പൊട്ടിപ്പോയ ഒരു പാദസരം മനസ്സിൽ
കിലുക്കി
ഇവിടെയൊരച്ഛന് ജീവിക്കേണ്ടി വരുന്നു.
കുഞ്ഞിനെ, യൊറ്റയ്ക്ക് പുറത്തേക്ക്
വിടാൻ തോന്നുന്നേയില്ല
അപ്പോഴൊക്കെയോടിയെത്തുന്നു
ഒരു പൂക്കച്ചവടക്കാരന്റെ മുഖം
കച്ചവടക്കണ്ണുകൾ ആദ്യം പതിയുക
മൊട്ടുകളിലേക്കായിരിക്കുമല്ലോ

കുളം: ഒരു വീട്ടമ്മ
കുളം ഒരു കുടുംബിനിയാണ്
വീട്ടകങ്ങളിൽ തളയ്ക്കപ്പെട്ട
ഒരു വീട്ടമ്മയാണ്.
ജലജന്മങ്ങളെ പെറ്റു പോറ്റുന്ന
ഒരു പാവം പെണ്ണ്
മാനം നോക്കി മലർന്നു കിടക്കുന്ന
ത്കാണുമ്പോൾ
നിങ്ങൾക്ക് അശ്ലീലം തോന്നിയേക്കാം!
എത്ര വിഴുപ്പലക്കിയാലും
എന്തു കാണിച്ചാലും
നൊമ്പരമുള്ളിലടക്കി മിണ്ടാതെ നിൽ
ക്കുന്ന
ഒരു പൊട്ടിപ്പെണ്ണെന്ന് നിനച്ചേക്കാം
എന്തെന്തു കാര്യങ്ങൾക്ക് സാക്ഷിയിവൾ
ഓർമ്മകളെ കൊത്തിയെടുക്കുന്നുണ്ട്
മത്സ്യ ച്ചുണ്ടുകൾ
ഏതു ക്രൂരതയിലും പതം പറയാതെ
കണ്ണാടിയായി കാണിച്ചു തരും നിങ്ങൾക്ക്
നിങ്ങളെ
നിങ്ങളുടെ, യെന്തെന്തു രഹസ്യങ്ങളാണ്
അവൾ കാത്തു സൂക്ഷിക്കുന്നത്.
സൂക്ഷിക്കണം; സഹനത്തിനുമൊരതിരുണ്ട്
സ്നേഹത്തിന്റെ ചൂണ്ടയിൽ കൊരുത്ത്
ആഴങ്ങളിൽ നിന്നാഴങ്ങളിലേക്ക്
ചുട്ടു നീറുന്ന ചുഴലികളിലേക്ക്
നിങ്ങളെ താഴ്ത്തിയേക്കാം.

നിള
നാമിന്നു രണ്ടു പേർ
നിളയുടെ തീരത്ത്
നാളെയുടെ നരകത്തെ
കണ്ടുകൊണ്ടിരിക്കുന്നു.
ഇന്നലെ നാണത്തിൻ,യില
ചൂടി നടക്കവേ
നാളെത്തെനിളയോർത്ത്
നെടുവീർപ്പിനാൽ നാം രണ്ടു
പേർ
കെട്ടിപ്പിണഞ്ഞുള്ള കൊടിക
ളായന്നു നാം
പൊട്ടിത്തെറിച്ചതും ആരുമേ
കണ്ടില്ല
ഇച്ഛയെ പുച്ഛിച്ചു തള്ളിയോർ
നിങ്ങൾ
തുടലു പൊട്ടിച്ചിന്ന് പെയ്യുന്ന
തെന്തിന്
പ്രണയങ്ങൾ പൂത്തുള്ള തീര
മിതോമനേ
ഇണയാക്കി തീർത്തതും
ഈ മണലോമനേ
നീൾമിഴി നിളയിന്ന്
നാളെണ്ണി നിൽക്കുന്നു
മിഴിയന്നടച്ചവർ
മൊഴിമുട്ടി നിൽക്കുന്നു

കാലപ്പകർച്ച
സുഖലോലുപതയിൽ
ബോധം മറഞ്ഞവരുടെ
നാട്ടിൽ നിന്ന്
ചോരയുടെവേരുകൾ പടർത്തി
ബോധി വൃക്ഷം വിത്തിലേക്ക്
യാത്ര പോയി.
കർക്കടകം കൈമലർത്തിനിന്നകാലം
ജലപ്പരപ്പിൽ മിന്നായം പോലെ
തുള്ളി മറഞ്ഞ്
തുമ്പിച്ചിറകുകൾ സൃഷ്ട്ടിച്ച്
കുളത്തിൽ പുളയുന്ന മീനുകളെല്ലാം
ചത്തുമലച്ച് ആകാശം നോക്കി
ക്കിടന്നു
മഴച്ചുംബനത്തിന്റെ ഓർമ്മയുണ്ടിന്നും
പച്ചപിടിച്ചുള്ളിൽ
കാലപ്പകർച്ച ഹൃദയത്തിൽ ഉഴവുചാലു-
പോലൊരു മുറിവുണ്ടാക്കി
നെഞ്ചു പറിഞ്ഞു പോകുന്ന വേദന
തിളപ്പിച്ചൊഴിക്കുന്നു ഗ്രീഷ്മം

പ്രവാസിയുടെ ക്രിസ്മസ്
പുലരിയുടെ പുതപ്പു നീക്കി
മൊബൈൽ ഫോൺ ആദ്യമായി
സമ്മാനിച്ചത്
കുന്തരിക്കത്തിന്റെ മണമുള്ള
ഭാര്യയുടെ ക്രിസ്മസ് ചുംബനം
പാതിരാ കുർബാനയുടെ
ആലസ്യമേൽക്കാത്ത
ക്രിസ്മസ്ട്രീയായി ഞാൻ
പൂത്തുലഞ്ഞു അപ്പോൾ.
കൊച്ചു കുഞ്ഞുപോൽ കണ്ണ്
ചിമ്മിത്തുറക്കുന്ന
കളർ ബൾബിന്റെ മാല ചുറ്റി, തോരണ
ങ്ങൾ ചാർത്തി
വർണ്ണക്കടലാസും, ചെറു നക്ഷത്രങ്ങളും
ആടിയാടി കളിക്കുന്ന ക്രിസ്മസ്ട്രീ.
അവളെന്റെ ആകാശം തൊടും വലിയ
വാൽനക്ഷത്രം
പാലപ്പത്തിന്റേയും .ഇറച്ചിക്കറിയുടേയും
മണമുള്ള
അമ്മയുടെ ആവർത്തിച്ചാവർത്തിച്ചുള്ള
ഇതിനും നീയില്ലെന്ന
വേവലാതിയുടെ മുത്തങ്ങൾ
പുറത്ത് കരോൾ ഗാനത്തിന്റെ
ദ്രുതതാള സൈഡ്രം പോലെ
വണ്ടിയുടെ സൈറൺ വിളി
വൈകുന്നേരംവരെ ആഘോഷത്തിന്
അവധികൊടുത്ത്ജോലിസ്ഥലത്തേക്ക്

2016, ഡിസംബർ 16, വെള്ളിയാഴ്‌ച

ശിശിരം
ശിശിരം മുട്ടി വിളിക്കുന്നു നിശയിൽ
കുസൃതി ചൊല്ലിച്ചിരിച്ച് -
കുളിരുവന്നെന്നെ കെട്ടിപ്പിടിക്കുന്നു
ചേമ്പിലയിൽവജ്രപ്പൊടികൾതൂവുന്നു
പാച്ചോറ്റിപ്പൂവുകൾ പിച്ചവെച്ചെത്തുന്നു
മച്ചിൻ ജാലക വാതിലിലൂടെത്തിനോക്കു
ന്നുണ്ടൊരുത്തി
നേർത്ത മഞ്ഞിൻ പട്ടുടുത്ത് വിടർത്തിയ
കൂന്തലാൽ
തട്ടിൻപുറത്തു നിന്നമ്പിളി.
ഇരുളിന്നോരത്തേക്ക് കട്ടിലിൻ ചാര
ത്തേക്ക്
കെട്ടിപ്പിടിച്ചെന്നെ വലിച്ചു നീക്കും കുളിര്
ഒച്ചു പോലിഴയുന്നു ശിശിര ചുണ്ടെൻ
കവിളിൽ
പൊള്ളും കുളിരിൻ പാച്ചോറ്റിയായ്
പൂത്തു വിടരുന്നുവെന്നുള്ളം
കണ്ടതില്ലൊന്നുമെന്ന മട്ടിൽ
നറുവെണ്ണതൻ നിറമെഴും പെണ്ണാ
മമ്പിളി
നടന്നു നീങ്ങുന്നു

പെണ്ണ്
പെണ്ണവൾ വാക്കിന്റെ വനമുല്ല
കൊണ്ടൊരു
കവിതകൊരുത്തെടുക്കുന്നു
കത്തുന്ന ചൂളയായു,യിരു,രുകു
മ്പോഴും
സഹനം സംഗീതമാക്കുന്നു
അവർണ്ണനീയമാ, മൊരിതിഹാസ
മാ,മവൾ
കണ്ണീരിലും ചിരി ,ചിന്തും പൂന്തിങ്കളും.
കണ്ണീർക്കടലിലിറക്കുവാനല്ല നാം
പൊൻമോതിരമവളെ,യണിയിപ്പൂ
ഊതിക്കാച്ചിയപൊന്നായി,യെന്നെന്നും
കാത്തുരക്ഷിക്കുവാനല്ലോ.
വേപഥു, വുണ്ടു ജീവിക്കേണ്ടവളല്ല,വൾ
സൗഭാഗ്യതാരമാകേണ്ടവൾ
നീലവാനം പോലകളങ്കമാഹൃദയം
എൻ കരളിൽ സ്നേഹാക്ഷരപ്പൂ
തീർക്കുവോൾ.
നന്മയെനട്ടുനനച്ചു വളർത്തു വോൾ
വാത്സല്യം പോറ്റീ വളർത്തുവോൾ
അല്ലിനെ പാടേ തൂത്തു വെടിപ്പാക്കും
അക്ഷതമെന്നുമെനിക്കവൾ

2016, ഡിസംബർ 14, ബുധനാഴ്‌ച

വാർദ്ധക്യം
പുറത്ത് നിലാവിന്റെ കണ്ണീർ
ഇറ്റിറ്റു വീഴുന്നു
വാളിന്റെ മുനപോലുള്ള
അവരുടെ നാവിന്റെ വിനയാൽ
എന്റെ മനസ്സ് കീറി മുറിയുന്നു
പ്രായം, ചിതലരിച്ച കട്ടൗട്ടറുകൾ
പോലെയാകുന്നു ജീവിതം
ഭയത്തിന്റെ കറുത്തകംബളം
യെന്നെവന്നു മൂടുന്നു
ഉറക്കം സുന്ദരിയായ പെണ്ണിനെ
പ്പോലെ
പ്രലോഭിപ്പിക്കുമ്പോഴും
അസ്വാസ്ഥ്യത്തിന്റെ ചൂടു പാളി
ക്കുളളിൽ
ഉറന്നുവരുന്നതേങ്ങൽ സ്വയം-
വിഴുങ്ങി ഞാനിരിക്കുന്നു
കൂരിരുട്ട് നിറഞ്ഞ,യീരാത്രി കറു
ത്ത കടലിലെ അഗാധതയിലക
പ്പെട്ടയെന്റെ ജീവിതം പോലെ.
കെട്ടുപോയ വിളക്കുപോലെ,യീ -
യിരുട്ടിൽ
ഞാനപ്രത്യക്ഷമായെങ്കിൽ....

2016, ഡിസംബർ 12, തിങ്കളാഴ്‌ച

കൂട്ടുകാരിക്കൊരു കത്ത്....
പ്രീയപ്പെട്ട കൂട്ടുകാരീ.....
പതം പറയുന്നുവെന്ന്
പരിഹസിക്കരുത്.
കരളു പൊട്ടുമെന്നായപ്പോൾ
കണ്ണിൽ നിന്നുമടർന്നു വീണ
വാക്കുകളാൽ
ചിലവരികൾ കുറിക്കുന്നു
പ്രണയത്തിന്റെ കടലിരമ്പി
നിൽക്കുന്നു
പൊട്ടിയകടലായ്യൊറ്റ
യ്ക്കിരുന്നു കരയുന്നു
ചുരത്തുവാനാവാത്തസ്നേഹം
കല്ലിച്ച്
വേദനയായ് പഴുത്തു നിൽക്കുന്നു
മഞ്ഞ പൂക്കളുള്ള സാരിയുടുത്ത
കടൽക്കരയിലൂടെ നാംകൈപിടിച്ച്
നടക്കുന്നു
മനസ്സ് പ്രക്ഷുബ്ധമായ ഒരു തിരയാ-
യുയരുന്നു
അധികപറ്റായ വികാരമെന്ന് കരുത
രുതേ ?
പറയാതെ കടന്നു വന്നവളാണു നീ
കൈ പിടിച്ചു കയറ്റിയതല്ലാതെ
പടിയടച്ചിട്ടില്ല ഞാൻ
" ഇറങ്ങിയാൽ പിന്നെയീപടി ചവുട്ടി
ല്ലെന്ന് " നീ പറഞ്ഞില്ലെ
സത്യമായിരുന്നോ അത്?!
എല്ലാം ഒരു സ്വപ്നം പോലെ!
കണ്ണീരും, വാക്കും കുഴച്ച് ഞാനീ കത്ത്
ഒട്ടിക്കുന്നു
ഈ പ്രണയ പശയിൽ നിന്നും വിടർത്തു
വാൻ
കഴിയുമോ നമുക്ക് നമ്മേ ?!

കവിതേ ....
കവിതേ പൂക്കുന്നു നിൻവാക്ക്
കണിക്കൊന്നപ്പൂവിൻ തണുപ്പായ്
നീലച്ചേല ഞൊറിഞ്ഞുടുത്ത തിര
കൾതൻ
വെള്ളിച്ചിലങ്കയായ്
ജ്ഞാനത്തിൻ കനിയായ്
ചിരിതൻ ചിലമ്പു മോഷ്ടിച്ച,യില്ലി
ക്കാടിൻ ഹർഷപുളകമായ്.
പകൽപ്പൂവിൻ ഞെട്ടറ്റു വീഴുന്നു
കവിതേ ....
കുടമണിച്ചെത്തമായ് വന്നെത്തു
ന്നു യാമിനി
ചാലിച്ചു ചാർത്തുന്നു നീ കവിതേ ...
ചേലുറ്റ മലയാളക്കുറി, ഫാലത്തിൽ.
നിലാപ്പൂവായ് വിളങ്ങി നിൽക്കുന്നു നീ
അഴൽ മാറ്റി പാരിന്നഴകേകുവാൻ

പകരംകണ്ണിന്റെ കൂർത്ത കുരിശ്
നീയെന്നിലേക്ക് നീട്ടുന്നു
വാക്കുകളുടെ, യാണിയടിച്ച്
നിർവൃതി കൊള്ളുന്നു
ഞാൻ തോറ്റവനായിരുന്നല്ലോ.
പ്രണയം പച്ച ഞരമ്പിലൂടെയിറങ്ങി
രക്തത്തിൽ പതുക്കെയലിഞ്ഞു
ചേരുന്നു
കുപ്പയ്ക്കുള്ളിലെ കാഞ്ചനം പോലെ
തിളങ്ങി നിൽക്കുന്നു പ്രണയം
നീയെന്റെ ഭൂമിയും, ആകാശവും
രൂപമില്ലാത്ത രൂപവും, രാഗമില്ലാത്ത
രാഗവും
ഓർമ്മകളുടെ മുനമ്പിൽ ചിറകില്ലാത്ത
ചിറകിൽ ഞാൻ പാറികളിക്കുന്നു
സന്ധ്യയിലാണിന്നു നാം
ഇരുട്ട് പിറകിൽ വന്ന് നിൽപ്പുണ്ട്
നീ വെളിച്ചം തന്ന് പകരം കണ്ണെടുക്കുന്നു
ശബ്ദം തന്ന് കാതും
പ്രണയത്തെ നീചുമലിൽ നിന്നും പതുക്കെ
യെടുത്തു മാറ്റി
നീലാകാശത്തെ പറിച്ച് നിരാശയുടെ
കയത്തിലേക്ക് തള്ളുന്നു

2016, ഡിസംബർ 7, ബുധനാഴ്‌ച

ഓർമ്മകൾ മരിക്കുന്നില്ല
നീ ഒരഗ്നിശലാകയായിരുന്നു
അതോ ശ്രവണസീമയ്ക്കുമപ്പുറം
അതിതാരസ്ഥായിയിൽ പാടുന്ന
ഒരു രാഗമോ
പരിഭവം തിരനീക്കി അരങ്ങുതകർ
ക്കുമ്പോൾ
പ്രണയത്തിന്റെ, യുൾക്കടലിൽ
പൂവിതളുകൾ പോലെ
ഏതോ സിംഫണിയുടെചിറ്റോളമായി
നീയെന്നെ പൊതിയുന്നു
അടങ്ങിപ്പോയ ജ്വാലകളെ ഉലയൂതി
യുയർത്തിയവർ നമ്മൾ
നിന്റെ തൃഷ്ണയുടെ ഹോമാഗ്നിയിൽ
വന്നു പതിച്ച ചിത്രശലഭമോ ഞാൻ?
എന്നെ പാട്ടു പാടിയുറക്കിയ ഒരു കൂട്ടു
കാരിയുണ്ടെന്ന്
പറയണമായിരുന്നു യെനിക്ക്.
എന്റെമനസ്സിൽനീമരിച്ചെന്ന്നീപറഞ്ഞ
നിമിഷം
അപരിചിതമായ ആകാശവും, അജ്ഞാ
തമായ വർണ്ണവുമായിനീമാറിയ നിമിഷം
ഞാനൊരു പൊങ്ങുതടിയായൊഴുകുന്നു
നീയെന്ന വസന്തത്തെയോർത്ത്
മനസ്സിലൊരു കാലവർഷമിരമ്പുന്നു
ഓർമ്മയുടെ ഓളങ്ങൾ തുള്ളിക്കൊണ്ടേ
യിരിക്കുന്നു
ഇപ്പോൾ, യിതാകൈകഴുകുവാനായി
ടാപ്പു തുറന്നപ്പോൾ നിന്റെ ഓർമ്മകൾ
ആരവത്തോടെ കുതിച്ച് എന്റെ
കൈക്കുമ്പിൾ കവിയുന്നു

2016, ഡിസംബർ 6, ചൊവ്വാഴ്ച

നീർക്കുമിള
അകന്നു നിന്ന് ആശിപ്പിക്കാനെളു
പ്പമെന്നും
അധിക മടുത്താൽ ആകുലതപ്പെ
ടുത്തുമെന്നും
നീയാണെന്നെ പഠിപ്പിച്ചത്
സാന്ധ്യ വെളിച്ചം കറുപ്പിച്ചു കൊണ്ടി
രുന്ന നിന്റെ കണ്ണിൽ
ഞാൻ വന്നതുമുതൽ പുലരികൾ
വിരിയുകയായിരുന്നു
അതുകൊണ്ടുതന്നെയാണ് നീയെത്ര
വേദനിപ്പിച്ചിട്ടും
അമർത്തിപ്പിടിച്ച നിന്റെ വിരലുകൾ
ഞാനടർത്തിമാറ്റാതിരുന്നത്
പ്രണയത്തിന്റെ അഭൗമമായ സംഗീത
മാകുവാനേയെനിക്ക് കഴിയൂ
ഇവിടെ നീ,യൊറ്റയ്ക്കല്ലെന്ന് പറയുവാ
നേയെനിക്കറിയൂ
എത്രവട്ടം ചേർന്നിരുന്ന് വായിച്ചിട്ടുണ്ട് നാം
സഞ്ജീവനീ രാഗംപാടിയ ജയദേവ കഥകൾ
പിന്നെയെന്തിനായിരുന്നു അലിവിന്റെ
യീർപ്പമുള്ള കണ്ണുകൾ എരിതീയായുണ
ർന്നത്
ഓരോ കതകും എനിക്കു പിന്നിൽ കൊ
ട്ടിയടച്ചത്
കലങ്ങിയൊഴുകുന്ന കാലവാഹ്നിയിലെ
കുമിളകളാണ് നാമെന്ന് നീ ഓർത്തിട്ടു
ണ്ടോ

2016, ഡിസംബർ 5, തിങ്കളാഴ്‌ച

സ്വപ്നങ്ങൾ
സ്വപ്നങ്ങൾ തേങ്ങിപ്പോകുന്ന
ചില രാത്രികളുണ്ട്
കാലത്തെ തോളിലേറ്റി നടക്കു
മ്പോൾ
കാലു മുട്ടിവീണുപോയ
സ്വപ്നത്തിന്റെ തേങ്ങൽ
കണ്ണീരിന്റെ വൃക്ഷങ്ങൾ അതു നട്ട്
നനയ്ക്കുന്നു
ചാരനിറമുളള മഴകൾ പെയ്യുന്നു
വിഭ്രാന്തമായ ദൃഡകരങ്ങളാൽ
തിരമാലകളായാഞ്ഞടിക്കുന്നു
മരണം കെട്ടിയിട്ട പോലെ, രക്ഷപ്പെ
ടാനൊരു
പഴുതു തേടിയുഴറുന്നു
സ്നേഹം മഞ്ഞിന്റെ കണ്ണീരിൽ
കുളിച്ച്
ബാഷ്പീകരിച്ചു പോകുന്നു
വന്നിറങ്ങിയ മൗനം മാഞ്ഞു മാഞ്ഞു
പോകുമ്പോൾ
പുലരിയുടെ ഒരു കൊറ്റി കിഴക്ക്
വെള്ളപ്പൊട്ടു തൊടുന്നു

ഓർത്തുകൊൾക ....
ഓട്ടമാണിന്നു നെട്ടോട്ടമാണിന്നു നാം
വെട്ടിപ്പിടിക്കുവാനുള്ള, യോട്ടം
ഏറ്റത്തിനുണ്ടോരിറക്കമെന്നോർക്കുക
ഊറ്റം കൊണ്ടിട്ടൊട്ടു കാര്യമില്ല
അത്യാഗ്രഹത്തിന്റെ,യാകെത്തുകയായി
മാറിയല്ലോയിന്നു മാനവൻമാർ
ഞാനെന്നതല്ലാതെ ഞങ്ങളെന്നില്ലിന്ന്
സാഹോദര്യം സുന്ദരപദമായ് മാറി
പച്ചച്ചമേനിയും, പച്ചക്കാർവേണിയും
പിച്ചവെച്ചെത്തുന്ന പച്ചക്കണ്ണും
പ്രകൃതിയെ വെല്ലുവിളിച്ചു നാമെന്തെല്ലാം
മേനിയിൽ വേലത്തം കാട്ടിടുന്നു
പച്ചനോട്ടിന്റെ വലുപ്പത്തെ നോക്കി നാം
മാന്യതചാർത്തിക്കൊടുത്തിടുന്നു
പട്ടുവിരിയിട്ട മെത്തയിൽ നിന്നു നാം
കുശുമ്പും, കുന്നായ്മയും നെയ്തിടുന്നു
സ്വാർത്ഥത തന്നുടെ കോളാമ്പി പൂവുമായ്
എത്ര തന്നെ നിങ്ങളോടിയാലും
കാത്തിരിക്കുന്നുണ്ടൊരന്ധകാരത്തിന്റെ
വേദനതടാകമതോർത്തു കൊൾക

ജീവിതം ഇങ്ങനെ .....
ഞാൻ ഓരോ രാത്രിയിലും മരിക്കുന്നു
അടുത്ത പ്രഭാതത്തിൽ പുനർജ്ജനി
ക്കുന്നു
ഇന്നലെ കണ്ട പുഴയല്ല,യിന്ന്, യെന്നതു
പോലെ
ഇന്നലെയുള്ള ഞാനല്ലയിന്ന്
എല്ലാം മാറിക്കൊണ്ടേ യിരിക്കുന്നു
എന്നിലെ വികാരങ്ങളും, അനുഭൂതികളും.
ഞാനിടയ്ക്കിടേ ഓർമ്മകളേ പിടിച്ചു
കുലുക്കുന്നു
അതെന്റെ തിരിഞ്ഞു നോക്കാതെയുള്ള
ഓട്ടത്തെ
അല്പമൊന്ന് പിടിച്ചു നിർത്തുന്നു.
വർഷം മാസത്തെശാസിച്ചു നിർത്തു
ന്നതു പോലെ
ഞാനെന്തൊക്കെയോ,യെന്നിൽ ശാസി
ച്ചു നിർത്തുന്നു
ഞാനെന്റെ ദിനസരിക്കുറിപ്പുകൾ
നോക്കുന്നു
കണക്കു പുസ്തകത്തിലെ എഴുത്തു
കളിൽ
പലതും മാഞ്ഞു കൊണ്ടിരിക്കുന്നു
ഇതൊന്നും നിനക്കുള്ളതല്ലെന്നും
നീയും നിനക്കുള്ളതല്ലെന്നു പറയുന്നു
ഞാൻ, യെഴുതാപ്പുറങ്ങളിൽ കണ്ണും -
നട്ടിരിക്കുന്നു
കീറിപ്പോയ, യക്ഷരങ്ങളും അക്കങ്ങ
ളുമായ്
ഞാൻ മറയുന്നു.

ജിവചരിത്രം
നിങ്ങൾ എന്തിനെക്കുറിച്ചൊക്കെ
ചിന്തിക്കാറുണ്ട്?
ഏതിനെക്കുറിച്ചൊക്കെ സംസാരിക്കാറുണ്ട്?
നിങ്ങൾ ഇന്നദിവസം ഇന്ന നേരത്ത്
ഇന്നദിക്കിൽ വെച്ച് മരിക്കപ്പെടുമെന്ന്
ജനിക്കുമ്പൊഴേ ചാർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിങ്ങൾക്കതറിയില്ല, യെന്നതുകൊണ്ട്
നിങ്ങൾ ജീവിക്കുന്നു യെന്നു മാത്രം
നിങ്ങൾ രാത്രിയിലുറങ്ങാൻ കിടക്കുമ്പോൾ
ഇന്നെന്തൊക്കെ ചെയ്തെന്ന്
ആലോചിക്കാറുണ്ടോ?
ഉണ്ടെങ്കിലും, ഇല്ലെങ്കിലും
നിങ്ങൾക്ക് പരിചയമുള്ള മരിച്ചവരെ
ക്കുറിച്ച് ചിന്തിക്കണം!
തുരുമ്പ് പിടിച്ച യുക്തിയെന്ന് തളളിക്കള
യേണ്ട
തുരുമ്പെടുത്തതും എണ്ണയിട്ട് ഉപയോഗി
ക്കാറുണ്ട്.
നിങ്ങൾ നിങ്ങളുടെ ഒരു ജീവചരിത്രം
ഹൃദയത്തിലെഴുതി വെയ്ക്കണം !!
അതാകുമ്പോൾ അപേക്ഷ ഫോറവും,
ബയോഡാറ്റയും ആവശ്യമില്ല
മറ്റുള്ളവർക്ക് വായിക്കുവാൻ വേണ്ടിയല്ല
നിങ്ങൾ നിങ്ങളോട് മിണ്ടാത്തതുപോലെ
നിങ്ങൾ നിങ്ങളെ അവഗണിക്കാതിരി
ക്കാൻ
നിങ്ങൾക്കു തന്നെ നിങ്ങളെയറിയുവാൻ.
ഒന്നും നിങ്ങൾ ചുരുക്കിയെഴുതരുത്
ജീവിതത്തിൽ നിങ്ങൾക്ക് ഒരിക്കൽ
ഏറ്റവും പ്രധാനപ്പെട്ടതായിരുന്ന പലതും
(അച്ഛൻ, അമ്മ) നിങ്ങൾ ചുരുക്കിയതു
പോലെ
നിങ്ങളേയും ചുരുക്കുന്നതിനു മുൻമ്പ്
നിങ്ങൾക്ക് നിങ്ങളെ വിശദമായൊന്ന്
വായിച്ചെടുക്കുവാനെങ്കിലും

പ്രണയ പുഷ്പ്പം പിഴുതെടുത്തവളോട്
എല്ലാം ഉപ്പിലിട്ടുസൂക്ഷിക്കുന്ന കടലിനെപ്പോലെ
എനിക്കോർമ്മകളെ ഉപ്പിലിട്ടു സൂക്ഷിക്കണം
നമ്മുടെ ഉപമകളെ,രൂപകങ്ങളെ,
ഭാവ ചിഹ്നങ്ങളെ
നീയേകിയ കാളരാത്രികളുടെകയ്പ്പു
കളെ, ദുഃസ്വപ്നങ്ങളെ
ഓർമ്മയുടെ ഒരു നെൻ മണി
മണ്ണിനു കൊടുത്ത്
നൂറ്ഓർമ്മമണികൾ എനിക്ക്കൊയ്
തെടുക്കണം.
സുരഭിലമീ പ്രണയമലരുകൾ തിരികെ
പറിച്ചെടുക്കവേ
പരിഭവമേതുമില്ല അകലത്തെ ചങ്ങാതീ
എനിക്ക് നിന്നോട്
കാരകളിലും,മുൾക്കള്ളികളിലും തളളി
യിട്ടപ്പോഴുമൊട്ടുമില്ല.
മറക്കല്ലെ മലർകാല നറുമണം
സകല പ്രണയ മൗനങ്ങളും
ഞെട്ടറ്റു വീണു ചിത്രകാരീ നൂറു പൂവുകൾ
എങ്കിലും വേണം നൂതനമാം ചിത്രമായ്
നീയെന്നുമെന്നുള്ളിൽ.
താഴ്വരയിൽ ഉപേക്ഷിക്കപ്പെട്ട ഉറക്കുത്തിയവൃക്ഷം ഞാൻ
ചിതാകലത്തിലെ അവശിഷ്ട്ടം.
നിന്നുള്ളമാംമലർ നിറമതിനിന്നും
ചോപ്പുതന്നെയല്ലേ?!