malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ജൂൺ 27, ഞായറാഴ്‌ച

ചതി ക്കുഴി

പ്രണയവും, കാമവും
കത്തിയെരിയുന്ന മരു ഭൂമി
കുത്തിയൊലിക്കപ്പെട്ട
ബന്ധങ്ങലാണ്ചുറ്റും
കുത്തി നോവിക്കയാണ്
കള്ളിമുള്‍കാടുകള്‍
പ്രതീക്ഷയുടെ കപ്പലാണ്
മണല്‍ തിട്ടില്‍ അടിഞ്ഞത്
കാത്തിരിക്കുന്നുണ്ടാകും
കാതങ്ങള്‍ക്കപ്പുറത്ത്-
കണ്ണും നട്ട്
കാതിലൊരു കുളിര്‍ മഴ പെയ്യാന്‍
കരയുന്ന കുഞ്ഞിനു കുഞ്ഞുടുപ്പും, -
കളിപ്പാട്ടവും നല്‍കാന്‍ .
കരളിന്റെ നീരൊഴുക്കറിയില്ലല്ലോ
കല്‍ ത്തുറുന്കിന്റെ
കാരിരുംപുകള്‍ക്ക്
കാത്തിരിക്കുന്നവര്‍ ഇനി എന്നാണറിയുക
പറന്നിറങ്ങിയത്
ചതി ക്കുഴിയിലെന്നു

2010, ജൂൺ 22, ചൊവ്വാഴ്ച

വേണമൊരു സ്വാതന്ത്ര്യ സമരം

തലമുറ തലമുറയായുള്ളപൈതൃകം
തലയറുത്തീടുന്നു-
വന്നെത്തു മതിഥി്കള്‍
ഇവിടെ ഈ കുടിവെള്ളമെല്ലാം-
ഇവരൂറ്റി
വായുവിലാകെ വിഷം കലക്കി
പുഴകള്‍ക്ക് മരണ വാറണ്ട് എഴുതി -
അവരേകി
നന്മയെല്ലാം നാമവര്‍ക്ക്‌ തീറെഴുതി
ഒടുവിലീ നാടിന്റെ ഉടമകളാക്കുവാന്‍
താല പ്പൊലി-
ഏന്തി നില്‍പ്പു-
നമ്മള്‍
സ്വകാര്യ വല്‍ക്കരണ കുഞ്ഞിനെ നമ്മള്‍
ലാളിച്ചു ലാളിച്ചു വളര്ത്തിടുന്നു
ദിനം പ്രതി എന്നോണം വളര്‍ന്നത്‌ ഭൂതമായ്
കൊരവള്ളി കേറി പ്പിടിചിടുന്നു
സ്വാര്‍ഥ ജഡിലമാം-
കുടില തന്ത്രങ്ങള്‍
നാം കാണാതെ ഇരുളില്‍ നടന്നു തപ്പും
കപടത ഏറിയോര്‍-
കുടില തന്ത്രങ്ങളാല്‍ ഞൊടിയിട കൊണ്ട് തീര്‍ത്തിടുന്നു
തടവറ
ഇനിനോക്കി നില്‍ക്കുവാന്‍ കഴിയില്ല
നമ്മള്‍ക്ക് ഞൊടിയിട
സടകുടഞ്ഞെഴുന്നെല്‍ക്ക്-
കൂട്ടരേ
തുടരാം ഇനിയുമൊരു സ്വാതന്ത്ര്യ സമരം
അധിനി വേശത്തിനെതിരെ
അവസാന സമരം

2010, ജൂൺ 21, തിങ്കളാഴ്‌ച

ഒരു തൈനട്ടാല്‍

ഒരു തൈ നട്ടുനനയ്ക്കേണം നമ്മള്‍
പല തൈ ആയി വളര്‍ന്നീടാന്‍ പല തൈ -
തൈ ആയി വളര്ന്നാലോ അത്
പല തണലായി മാറൂലോ
പല തണലായി വളര്ന്നീടീലത്
തുണയായ് തഴുകി ഉണര്ത്തൂലോ
പാരിനു നന്മകള്‍ ഏകീടും അത്
ജീവനമായി വളര്‍ന്നീടും
നീരദമിഴികള്‍ ഉയര്ത്തീടും അത് നാടിനു
നീരലയെകീടും മലര്‍ വിരിയെങ്ങും
വിരിച്ചീടും അത് മാദക ഗന്ധ മുയര്ത്തീടും
നാണം കൊള്ളും കന്യകയെപ്പോല്‍
നാടിന്‍ മുഖമത് മാറ്റീടും
മധുരം തൂകും ജീവിത മേകാന്‍
മടികൂടാതെ തൈ നട്ടോളു
സമ്പല്‍ സമൃതിയും ,ഐശ്വ ര്യങ്ങളും
കുടികൊള്ളുന്നു ഒരു ചെറു തൈയില്‍

സങ്കീര്‍ത്തനം

വായിച്ചെ ടുത്തിടാം
പ്രപഞ്ചത്തിന്‍ ഭാഷ
അകക്കണ്ണ് കൊണ്ട് നമുക്ക്
വാക്കുകള്‍ തന്‍ മൃദു മന്ത്രണം -
കേട്ടിടാം
ജീവിതാനുഭവം കൊണ്ട്
പ്രകൃതി ഇല്ലെങ്കില്‍ മനുഷ്യനില്ല
ജീവ ജാലങ്ങളും ഇല്ല
പ്രകൃതിയും മനുജനും രണ്ടെല്ല ഒന്നെന്നു
തിരിച്ചരിവുണ്ടായിടേണം
എങ്കിലേ വര്‍ണ്ണ പ്രപഞ്ചം വിടരൂ
മനതാരില്‍ എന്നതോര്‍ക്കേണം
പക്ഷി പാടുന്നത് കേള്‍ക്ക
നിങ്ങള്‍ പൂവിരിയുന്നതു കാണ്ക
മാമാരച്ചില്ലകള്‍ തലയനക്കുന്നതും
കഥ പറയുന്നതും കാണ്ക
മഴയില്‍ മിഴിയൊന്നു നീട്ടു
മോഹങ്ങള്‍ കോരിക്കുടിക്കു
വാനിലെ വേലത്തരങ്ങള്‍
മണ്ണിലെ താള ലയങ്ങള്‍
ജീവന സംസ്കൃതി യല്ലോ
ഈ ജീവിത സങ്കീര്‍ ത്തന ങങള്‍

2010, ജൂൺ 19, ശനിയാഴ്‌ച

ദൈവംഉറങ്ങി പ്പോയ രാത്രി

നരവീണ കടല്‍ ആര്‍ത്തു ചിരിക്കയാണ്
ചായക്കപ്പ് ചുണ്ടോടു ചേര്‍ക്കുമ്പോള്‍
ചിന്തയുടെ ആവി പുറകോട്ടു പറക്കുന്നു
ചുവന്ന അക്കമായി, മലര്ത്തിയിട്ട ചോദ്യമായി
ഇന്നും ആ രാത്രി
ജാതികളും, മതങ്ങളും,
വര്‍ഗ്ഗീയതയുടെ ,തീവ്ര -
വാദത്തിന്റെ
മനുഷ്യ മൃഗമായ്മാറിയ രാത്രി
അല മുറകള്‍ക്ക്‌മീതെ
അട്ടഹാസങ്ങളും ,ആയുധങ്ങളും
അതിര്‍ത്തി കെട്ടിയ രാത്രി
കരിഞ്ഞ തല മുടിയുടെ
ഗന്ധമാണ് എങ്ങും
കവിതകള്‍ കണ്ണെഴുതിയ
കിളി മൊഴികള്‍ കൂടു കൂട്ടിയ
കുഞ്ഞു മുഖങ്ങള്‍ തെറിച്ചു വീഴുകയാണ്
അമ്മമാരുടെ അടര്‍ന്നു വീഴുന്ന മുലകളോടൊപ്പം
മുപ്പാലിന്റെ പത പറ്റി നനഞ്ഞ ചുണ്ടൊന്നു വിടര്‍ത്തി
കരയാന്‍ കൂടി കഴിയാതെ
മാനവും കവര്‍ന്നു മാറും പിളര്‍ന്നു
അഗ്നിയിലേക്ക് തള്ളുകയാണ് അരുമയായ് -
വളര്ത്തിയവരും
അമ്മേയെന്നു വിളിച്ചവരും
അന്തിവരെ ഒന്നിച്ചു നിന്നവരാണ്
കൊരവള്ളിയിലേക്ക്
കുന്തം കുത്തി ഇറക്കുന്നത്‌
ദൈവം-
ഉറങ്ങിപ്പോയ ആ രാത്രിയാണ്
ചരിത്രത്തിന്റെ തല ചോറ്
പൊട്ടിച്ചിതറിയത്‌

ആഗോള സ്വതന്ത്ര വല്‍ക്കരണം

കടലിലേക്ക് ഇറങ്ങുമ്പോള്‍
അവസാനത്തെ ആഗ്രഹം
സ്വന്തം രാജ്യത്തെ
അനന്തമായ ആകാശവും,വിശാല മായ -
ലോകവും കാണുക എന്നതെന്ന്
പറഞ്ഞ മത്സ്യങ്ങള്‍ എല്ലാം
കടല് കടന്നു പോയി
അവരുടെ പുത്തന്‍ ടെക്നോളജിയില്‍
വേദന അറിയാതെ തലയറുക്ക പ്പെട്ട്
കടലിനേക്കാള്‍ വലിയ പെട്ടിയില്‍ ശീതീകരിക്ക-
പ്പെട്ട്
പോളിത്തീന്‍ കവറില്‍ പൊതിഞ്ഞു
സംരക്ഷിക്ക പ്പെട്ട്
ലോകമായ ലോകമെല്ലാം ചുറ്റി ക്കറങ്ങി
പല പല വേഷത്തില്‍
വറുക്കപ്പെട്ടു
മൊരിഞ്ഞു തുടുത്തു
തീന്‍ മേശയിലെ-
മൃദുല സ്പര്‍ശ-
മാണ് പോലും
കുളിര് കോരും കാഴ്ച

പരേതാത്മാവ്

വഴി വിളക്ക്
മിഴി തുറന്നതെ-
യുള്ളൂ
അയാളുടെ നടത്തത്തില്‍
അല്‍പ്പം കൂടി ധൃതി കൂടി
മെയിന്‍ റോഡില്‍നിന്ന് വലത്തോട്ട്
ഉപ റോഡിലൂടെ
വീട്ടു നമ്പര്‍ ഒന്ന്, രണ്ടു, മൂന്നു ...
ഓര്‍മ്മയില്‍ തപ്പിയപ്പോള്‍
ഓളങ്ങളുടെ-
ഒരു ചിലമ്പല്‍ നാലാമത്തെ വളവില്‍
ഏഴാമത്തെ വീട് ഡ്രൈനേജു -
പൊട്ടി ഒഴുകി ദുര്‍ഗ്ഗന്ധം വമിക്കാത്ത്ത
പട്ടിയുന്ടെന്ന ബോര്‍ഡു ഇല്ലാത്ത
ചാരിയിട്ട ഗേറ്റ് പതുക്കെ തുറന്ന്
ചവിട്ടു പടിയില്‍ കാലുരച്ചു
വാതിലില്‍ മെല്ലെ മുട്ടി
ബട്ടന്‍ ഇടാത്ത ഷര്‍ട്ടു മിട്ട്
വാതിലിന്റെ ഒറ്റ പാളി തുറന്നു
പുറത്തേക്ക് ഇറങ്ങി വരുന്ന
എന്ന ത്തന്നെ കണ്ട്
തുറക്കാത്ത വാതിലിലൂടെ
അകത്തേക്ക് കയറി

ഉഷ്ണ രാത്രികള്‍

വെളിവിന്റെ പച്ചില നാമ്പ്
എന്നില്‍ കിളിര്‍ക്കും മുമ്പേ
അമ്മ മണ്ണിലേക്ക് മടങ്ങി പോയി
അതിനു ശേഷമാണ് പോലും
അച്ഛനില്‍ അഗ്നിയുടെ
ഇലയിളക്കം തുടങ്ങിയത്
വാരി യെടുത്തെന്നെ
ഉമ്മ വെയ്ക്കുമ്പോള്‍
അടര്‍ന്നു വീഴുന്ന കണ്ണീരിനു
കനല്‍ കട്ടയുടെ കാഠിന്യമായിരുന്നു
രാത്രിയുടെ ഏതോ യാമാങ്ങളിലായിരുന്നു
സ്നേഹ വാല്സല്യങ്ങളുടെ
ആ കമ്പിളി പ്പുതപ്പ് എന്നെ
പുതപ്പിക്കുക
പകല്‍ സമയങ്ങളില്‍
ഏകാന്തതയുടെ പാഴിലകള്‍
കൂട്ടത്തോടെ എന്നെ മൂടാന്‍ തുടങ്ങും
ദുരന്തത്തിന്റെ മലയിടിഞ്ഞത്
ഒറ്റ രാത്രി കൊണ്ടായിരുന്നു
മയക്കത്തിന്റെ ഏതോ നിമിഷത്തില്‍
അമ്മയുടെ അരികിലേക്ക് അച്ഛനും...
പരശശതം-
നാവുള്ള വിശപ്പു
പടര്ന്നപ്പോഴാണ്
ഞാനാ പടി ഇറങ്ങിയത്‌
ഇപ്പോഴെന്നെ മുന്നോട്ടു നയിക്കുന്നത്
തലച്ചോറിലെ പുളയുന്നതീപ്പാമ്പാണ്

പ്രസ്സ്

കുഞ്ഞു നാളിലെ കൂട്ടിനുണ്ട്
കുടഞ്ഞു കുടഞ്ഞെഴുതാന്‍ ഒരു പേന
കൂട്ടുകാര്‍ക്ക് എന്നും കൌതുകമായ്
എന്റെ ജീവിതം പോലെ
വെട്ടിയും തിരുത്തിയും
അച്ചു കൂടത്തിന്റെ മനസ്സുമായ്
അക്ഷരങ്ങളുടെ മുഖവുമായ്
ഞങ്ങള്‍ നാല് പേരീ പ്രസ്സില്‍ .
കൂട്ടിയും ,കിഴിച്ചും
ചതുര കള്ളികളില്‍
തളയ്ക്കപ്പെട്ടു ഞാന്‍.
പിന്നിലുണ്ടൊരു പെണ്‍കുട്ടി
സൂചിയില്‍ നൂല്‍ കോര്‍ത്തു
സ്വപ്ന ങ്ങളും ,ജീവിത മോഹങ്ങളും
കുത്തി തയ്ച്ചു കൊണ്ട് .
തകര്‍ന്നു പോയ മോഹങ്ങളേ
അടര്‍ത്തിയെടുക്കാന്‍ യെന്ന വണ്ണം
യന്ത്രത്തിന്റെ അവയവങ്ങളെ
സസൂഷ്മം നിരീക്ഷിച്ചു
പ്രവര്‍ത്തിപ്പിക്കുന്ന
സൌമ്യ ശീലനായ-
ഞങ്ങളുടെ പ്രിന്റര്‍ .
ഓടി ചാടി നടക്കാനും ,ഓര്‍മ്മ പെടുത്താനും
അച്ചു കൂടത്തിന്റെ ചടുലതയുമായി
ഒരു സൂപ്പര്‍ വൈസര്‍ .

പൊരുള്‍

എന്റെ കൌമാരവും ,യൌവനവും
ഓര്‍മകളുടെ പിന്നാമ്പുറത്തെക്ക്
മറഞ്ഞു പോകാനുള്ളതല്ല
വിശപ്പിന്റെ
ആര്‍ത്തി പൂണ്ട നാട്ടുച്ചകളാണ്
അവസാനം കിളിര്‍ത്ത ഓര്‍മ്മ യായി
എന്നില്‍ അവശേഷിക്കുന്നത്
കനല് കത്തുന്ന പ്രായത്തിലും
അതിര് വിട്ട് ഒന്നും പ്രവര്‍ത്തിച്ചില്ല
കയ്യില്‍ കത്തുന്ന കനല്‍ കട്ട എങ്കിലും
മുറുക്കി തന്നെ പിടിച്ചു
പക്ഷേ,
ഇന്നെനിക്കു എന്റെ ക്ഷമയെ
പിടിച്ചു നിര്‍ത്താന്‍ കഴിയുന്നില്ല
സത്യത്തിനു പട്ടട തീര്ത്തവരുറെ
പുതു ലോകമിത്
സത്യത്തിന്റെ ഉറവ തേടി ഞാന്‍ പോകുന്നു
ആഴം കാണാത്ത അടിത്തട്ടെങ്കിലും
കണ്ടേക്കും അവിടെ
ഞാന്‍ തേടുന്നതിന്റെ പൊരുള്‍

രണ്ടു കവിതകള്‍

ജൊക്കാസ്ററ
---------------
കാലത്തിന്റെ കൂരമ്പില്‍
കുരുങ്ങി പിടഞ്ഞവള്‍-
ജൊക്കാസ്ററ
ലോകത്തിലെ സ്ത്രീകളില്‍ വെച്ച്
ഏറ്റവും ഭാഗ്യ ഹീന
പുത്രന്റെ കളത്രമായ്‌
പുലരെന്ടി -
വന്നവള്‍
മകന് ജന്മ മേകിയ ജരായുവില്‍
മകന്റെ മക്കള്‍ക്ക്‌ പിറവി
യെകേണ്ടി വന്നവള്‍
ഉണ്ടാവരുത് ഇനി ഒരു ജന്മം ഇങ്ങനെ
ക്രൂരത ഇത്രമേല്‍ കാട്ടരുത് കാലമേ .
ഈഡിപ്പസ്
-------------
പിതാവിന്റെ പ്രാണന്‍
പറിക്കാതിരിക്കുവാന്‍
മാതാവിനെ തന്നെ
പ്രാപിക്കാതിരിക്കുവാന്‍
ജീവിത സുഖ ഭോഗ മെല്ലാം
ത്യജിച്ചിട്ടും
വിധി വിളയാട്ടത്തിന്‍
കരുവായി തീര്‍ന്നവന്‍
പരമാര്‍ഥങ്ങള്‍-
കാണുവാന്‍
ഏന്തിനീ പഴങ്കണണ്
അമ്മയും ഭാര്യയും ഒന്നെന്നു
കാണാനോ
മക്കള്‍യെന്‍ സ്വന്തം
സഹോദരെന്നരിയാനോ
നിതാന്ത ധന്യമായ് കരുതിയ
ജീവിതം
നിശ്ശേഷം നിന്ദ്യമായ്
കണ്ടു കൊണ്ടിരിക്കാനോ
കണ്ണുകള്‍ ഇല്ലാതെ കാണുന്ന ലോകത്ത്
ഇടറാതെ പതറാതെ
പഥികനായ്
ഈഡിപ്പസ്

മറക്കാന്‍ കഴിയുമോ

കത്തിയെരിയുന്ന വാര്‍ത്ത കളുമായാണ്
പത്രങ്ങള്‍ പാറി വരുന്നത്
കുത്തി നോവിക്കുന്ന കാഴ്ചകളാണ്
ചിതറി ക്കിടക്കുന്നത്
ക്രൂരതയുടെ കഠാര-
മുനകള്‍
കുലുങ്ങി ചിരിക്കയാണ്
തലയോടുകള്‍ തലയില്‍ കമിഴ്ത്തി
മദമിളകിയ മതങ്ങള്‍
ഉറഞ്ഞു തുള്ളുകയാണ്
നിണത്തിന്റെ മണമേററകാറ്റ്
വീര്‍പ്പു മുട്ടി പിടയുകയാണ്
ഏങ്ങു നിന്നും വിദ്വേഷ മന്ത്രത്തിന്റെ
മര്‍മ്മര ശബ്ദംമാത്രം
ചിതലരിച്ച ചിന്തകള് മായി
ചിദ്ര ശക്തികളുടെഉറഞ്ഞാട്ടം
ഏവിടെ യെന്‍ അര്‍ദ്ധ നഗ്നനാം ഫക്കീര്‍
അഗ്നി മദ്ധ്യ ത്തില്‍ സ്നേഹ
കുസുമം വിരിയിക്കാന്‍
കെല്‍പ്പു ഉള്ളൊരു ഊന്നു വടിതന്‍
മൃദു സ്വനം