malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, ഏപ്രിൽ 29, ശനിയാഴ്‌ച

കഥകളി



പോയി ഞാനിന്നലെ
കഥകളി കാണുവാൻ
ആ മഹാക്ഷേത്രാങ്കണത്തിൽ
ആബാലവൃദ്ധം ജനങ്ങളൾ
ചേർന്നീടവേ
അർണ്ണവംപോലേവിളങ്ങി
ഒട്ടൊന്നുമില്ലെനിക്കറിയുന്നവരായി
അറിയുവോരോട് പിരിശം ചൊല്ലി
സന്താനഗോപാലം കാണാനിരുന്നു
ഞാൻ
ആട്ടവിളക്കു തെളിഞ്ഞു
മേളപ്പദങ്ങളുയർന്നുമുന്നിൽ
തിരശ്ശീലമെല്ലെയകന്നു
ദ്വാരകാപുരിതത്തിന്നിലെത്തിയോ -
രർജ്ജുനൻ
കൃഷ്ണനോടൊത്തു വസിക്കേ
കൈകളിലൊരു പിഞ്ചുകുഞ്ഞിൻ
ജഡവുമായ്
നെഞ്ചത്തടിച്ചുവിലപിച്ചുകൊണ്ട്
ഒൻമ്പതുമക്കളും നഷ്ട്ടമായുള്ളൊരു
അച്ഛൻ നിലവിളിക്കുന്നു
പത്താമതുണ്ണിയെ കാത്തുനൽകാമെന്ന്
ഫൽഗുനനുരചെയ്തിടുന്നു
കാത്തിരിക്കുന്നു ശരകൂടവുംതീർത്തു
കാലനെ കാലേകുടുക്കാൻ
പത്താമതുണ്ണിയും കാണാതെപോകുന്നു
താതനാം ബ്രാഹ്മണൻ ഭർസ്സിച്ചിടുന്നു
അഗ്നിക്കുതന്നെ സമർപ്പിക്കുവാനായ്
ചിതയൊരുക്കീസ്വയം പാർഥൻ
അവിവേകമരുതെന്ന് കൃഷ്ണനുര
ചെയ്യുന്നു രക്ഷകനായിമാറുന്നു
പാലാഴിയിൽചെന്നു വിഷ്ണുവിൽനിന്നും
ദശബാലകരുമായിവരുന്നു
ഇന്നേതു കൃഷ്ണൻ, കാണാതെപോകുന്ന
വസുധതൻ മക്കളെ രക്ഷിക്കുവാൻ
പീഡനമേറ്റു പിടയുന്നകൃഷ്ണയെ
കൃഷ്ണമണിപോലെ കാക്കാൻ

2017, ഏപ്രിൽ 28, വെള്ളിയാഴ്‌ച

മുഖം




പ്രീയപ്പെട്ടവളേയെന്നുവിളിച്ച്
എന്നെഎത്രമാത്രം ചുംബിക്കുമായി
രുന്നുനീ
പ്രണയനാഗമായ് ചുറ്റിവരിയുമായിരുന്നു
ഇലഞ്ഞിപ്പൂസുഗന്ധമെന്ന്,യെത്രമൊഴി-
ഞ്ഞിരുന്നു
വഴിയരികിലും,ബസ്സ്റ്റോപ്പിലും കാത്തു -
നിന്നിരുന്നു
ഞാനരികിലെത്തുമ്പോൾ നിന്റെ മിഴികളിൽ
നക്ഷത്രംപൂക്കുമായിരുന്നു
മഞ്ഞുപെയ്യുംരാവുകളിൽ
ഞരമ്പുകളിൽഅഗ്നി പടർത്തുമായിരുന്നു
ചുട്ടുപൊള്ളുംപകലിൽ കുളിരായ്
പടരുമായിരുന്നു
വാക്കുകളുടെ വികാരങ്ങളിൽ
ആലസ്യപ്പെടുമായിരുന്നു
ഇന്ന്കരിപിടിച്ച കൽത്തൂണുഞാൻ
ചിതറിയചിതൽപുറ്റ്
തിരസ്കൃതയുടെഹതാശയായ
ഒരലച്ചലിലാണുഞാൻ
നിന്റെഓർമ്മയിൽ മുഖംനഷ്ട്ടപ്പെട്ട
ഒരുവൾ.
ആരൊക്കെയിലൂടെയാണ്
വ്യഗ്രതയോടെനീ കടന്നുപോകുന്നത്
ഓർമ്മയുണ്ടോ? ഏതെങ്കിലും ഒരു മുഖം!

2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

പ്രണയപ്പൂവ്



എനിക്ക് ഒരുറോസാച്ചെടി
വേണം
പൂവ്ഹൃദയംപോലെ ചുവന്നതും
പ്രണയംപോലെ തപ്തവുമായി
രിക്കണം
കുളിരുനുണയുന്ന,കിനാവുതിന്നുന്ന, -
പാട്ടുപെയ്യുന്ന, മഴവായിക്കുന്ന
ഒരു റോസാച്ചെടി.
പെണ്ണേ, നീയല്ലാതെ ആപ്രണയപ്പൂവ്
മറ്റെന്താണ് .

തോറ്റുപോകുന്ന ജീവിതം



മനസ്സ് വല്ലാതെ തളർന്നുപോയി
രിക്കുന്നു
എന്തെന്നില്ലാത്തഒരു വേദന -
എന്നെ കാർന്നുകൊണ്ടിരിക്കുന്നു
മരണത്തെ ഞാൻപഠിച്ചുതുടങ്ങി
മരണമല്ലാതെ എന്താണ്നാമിന്ന്
രാവിലെ ചൂടോടെയറിയുന്നത്
ജീവിതംഅപ്പാടെ തോറ്റുപോകുന്നല്ലോ?
പൂത്തുചുവന്ന വാകമരച്ചോട്ടിൽ
ചോരയിൽകുളിച്ചുകിടന്ന പെൺകുട്ടി
യുടെരക്തംതെറിച്ചുവീണത് യെന്റെ   മുഖത്താണ്
പൂവുപോലുളള ഒരുപെൺകുട്ടിയെ
 സ്വന്തംഅച്ഛൻവലിച്ചീമ്പിയത് യെന്റെ
കൺമുന്നിലാണ്.
ഒരുമകൻ അമ്മയെപീഡിപ്പിച്ച് ഗർഭിണി
യാക്കുന്നു
ആർആർക്കാണിന്ന് രക്ഷകനായിട്ടു
ള്ളത്?!
ഒറ്റക്കുതിപ്പിന് തൊടാനെത്താത്തൊരകലം
ആരുമായുംസൂക്ഷിക്കേണ്ടിയിരിക്കുന്നു

നിറംകെട്ട നാളുകൾ



നിറമില്ലായ്മയുടെ മൂർത്തരൂപമായി
രാത്രിയിരുണ്ടുനിന്നു
മഞ്ഞിന്റെ ഉറഞ്ഞുപോയജലകണങ്ങൾ
ജാലകപ്പാളിയിൽ മങ്ങിനിന്നു
ഇരുളിലും പൗരാണികമായഒരുമണം
നിറഞ്ഞുനിന്നു
എന്നുംപൂത്തുനിൽക്കുന്ന ഒരുഗ്രാമമായി
രുന്നുയെൻേറത്
ഓരോഋതുവിലും മഞ്ഞയും, പച്ചയും, _
മഞ്ഞയും, വെള്ളയും, ഹൃദയച്ചുവപ്പും.
ഒരിളംചൂടൻവെയിലുളള ദിവസമാണ്
ഞങ്ങളെപച്ചപ്പിനെകോരിക്കളയുവാൻ
യന്ത്രകൈകളെത്തിയത്
ഞങ്ങളുടെഹൃദയത്തിൽ നീളത്തിലൊരു
മുറിവുകുത്തിപണിതുടങ്ങിയത്
പതിനേഴുതികഞ്ഞ പെണ്ണിനെപ്പോലുളള
മണ്ണ്
എത്രപെട്ടെന്നാണ് അവളുടെവസ്ത്രങ്ങൾ
പറിച്ചുമാറ്റിയത്
അവളുടെഓരോ അവയവത്തിലൂടെ
യന്ത്രകൈകൾചലിച്ചത്
മൃതപ്രായയായി അവളിന്നും
അന്നുമുതലാണ്; ഞങ്ങളുടെകാടുകൾ
കുന്നിറങ്ങിപ്പോയത്
കുളങ്ങളും, കുന്നുകളുംനാടൊഴിഞ്ഞു
പോയത്
വയലുകൾകപ്പലേറിപടിഞ്ഞാട്ടേക്ക്
പോയത്
പകച്ചുമെലിഞ്ഞുപോയ സംസ്ക്കാരത്തി
ലേക്ക്
പച്ചപരിഷ്ക്കാരങ്ങൾ പിച്ചവെച്ചത്
വിടർന്നുവരുന്ന പെൺപൂക്കൾ
പാതിവഴിയിൽ പൊഴിയാൻതുടങ്ങിയത്

ഉപ്പ്പാടം പോലെ ......!



ജീവിതം ഒരുപ്പുപാടമാണ്
എപ്പോഴും അലിഞ്ഞുതീരാവുന്ന
ജീവന്റെഉപ്പുപാടം
ഞാൻ നട്ടുനനച്ചതെല്ലാം
തഴച്ചുവളർന്ന് തലയുയർത്തി
നിൽക്കുമ്പോൾ
ജീവിതവഴിയുടെ അവസാനയറ്റത്ത്
ഞാനറച്ചുനിൽക്കുന്നു
ആഗ്രഹങ്ങളുടെ വസന്തങ്ങളെല്ലാം
കെട്ടടങ്ങി
ഇനി ഗ്രീഷ്മം
ഇലകൊഴിഞ്ഞ ശിഖരങ്ങളില്ലാത്ത
ഒറ്റത്തടി
എന്നിട്ടും,അവളിന്നും ഒരുദ്വീപായെന്നിൽ
അവശേഷിക്കുന്നല്ലോ?!
അവളിലേക്കുള്ള കടലാഴങ്ങൾതാണ്ടു -
വാനാകാതെ
ഈകണ്ണീർമഴയിൽ നനഞ്ഞ്കുതിരുന്നല്ലോ

2017, ഏപ്രിൽ 20, വ്യാഴാഴ്‌ച

പെണ്ണായാൽ




പാട്ടുകൾകാക്കുന്നൊരു പെൺകുട്ടി
കളിപ്പാട്ടംതിരയുന്നൊരു പെൺകുട്ടി
ഞാനറിയുന്നു,യെങ്ങുംകാണാം, -
യിതുപോൽപെൺകുട്ടി.
എങ്ങനെയിന്നവൾ കേൾക്കുംപാട്ടുകൾ
എങ്ങനെതിരയും കളിപ്പാട്ടങ്ങൾ
വാക്കുകൾ, നോക്കുകൾ, വിഷമുനകൾ
വിഷയാസക്തിതൻ മിഴിമുനകൾ
പരിചിതരെന്നുനടിച്ചു വരാനായ് -
പഴുതുകൾപലതും നോക്കിയിരിപ്പൂ
ഇനിനനയില്ലീ മിഴികൾചൊല്ലി
കണ്ണിലൊരുകടലാഴം തീർപ്പൂ!
വിടരുംമുകുളം വിരിയാതെന്നും
വിഷാദംമൂടുന്നു.
കുഞ്ഞുമുഖങ്ങൾ കൂനിപ്പോയൊരു
ബന്ധിതമൊരു പക്ഷി
കൊത്തിക്കീറാൻ കാർക്കോടകരവർ
നടവഴിയിടവഴിയിൽ
വിടരുംമൊട്ടിന് വീഞ്ഞിൻവീര്യം
ചൊല്ലുംകാട്ടാളർ
കൊതിതീരാത്തൊരു കൂനനുറുമ്പുകൾ
ചാലിട്ടെത്തുന്നു
രക്തംതീർത്തൊരു ചുവന്നവീഞ്ഞവർ
ഉണ്ടുമദിക്കുന്നു

കാഴ്ച്ച




കൽച്ചീളുകളാകുന്നുകാഴ്ച്ച
കാർക്കോടകൻമാർചുറ്റിലും
കത്തിപ്പിടയുന്നുഉള്ളം
എങ്ങും കത്തിപ്പടരുന്നുകള്ളം
പൊട്ടിച്ചിതറുംപരുഷം
പെറ്റുപെരുകുന്നുപീഡ
രാവിൻചതുപ്പുകൾ തീർത്ത്
പെണ്ണിനെമൺചിരാതെന്നപോലു-
sയ്ക്കുന്നു
കാതിൽ കടലിരമ്പുന്നു
ചീറിയടിക്കുന്നു ശബ്ദം
പാതനഷ്ട്ടപ്പെട്ടവൻ ഞാൻ
പാതാളം പൂകാൻ കൊതിപ്പോൻ

സ്ത്രീ



സ്ത്രീയുടെ ചരിത്രത്തെക്കുറിച്ച്
നിനക്കെന്തറിയാം?
ശരീരഘടനയെക്കുറിച്ചല്ലാതെ.
അവളുടെ വ്യാകുലതയെക്കുറിച്ചെ_
ന്തറിയാം?
വാക്ചാതുരിയെക്കുറിച്ചല്ലാതെ.
അവളുടെ ചിന്തയെക്കുറിച്ച് നീ -
ചിന്തിച്ചിട്ടുണ്ടോ !
ആകാരങ്ങളിൽനിന്ന് ഓരോഅവയവ -
ങ്ങളിലേക്ക്
തെറിച്ചുമാറി കേന്ദ്രീകരിക്കുന്നതല്ലാതെ.
ശരീരം കൊണ്ട് തികച്ചും വ്യത്യസ്തരായ
രണ്ടു പേരാണ് സ്ത്രീയും, പുരുഷനും
നിനക്കറിയോ;
ഏതുതണുപ്പിലും ചൂളയിൽനിന്നെന്ന പോലെ
പുളയുകയാണവൾ!
അവളെത്രവട്ടം നിന്റെ മുന്നിൽ നിന്ന്
നിലവിളിച്ചിട്ടുണ്ടെന്ന് നിനക്കറിയോ?!
നീയറിഞ്ഞിരിക്കില്ല.
മനസ്സുകൊണ്ട് നിലവിളിക്കുമ്പോൾ
ശബ്ദം എവിടെയോവെച്ച് മൃതി -
പ്പെട്ടുപോകയാണെന്ന്.
എന്നിട്ടുംഅവളുടെ ചരിത്രത്തെക്കുറിച്ച്
ചിന്തിക്കാതെ
ചാരിത്ര്യത്തെക്കുറിച്ച് സംശയിക്കാനാണ്
നിനക്ക് താത്പര്യം

2017, ഏപ്രിൽ 15, ശനിയാഴ്‌ച

ഒരു മഴദിനം




മഴനനഞ്ഞ് കുന്നിൻചരുവിലൂടെ, യവൾ
ഓടി
മൺതിട്ടുകളിൽതട്ടിയും, പാഴ്സസ്യങ്ങളിൽ
മറഞ്ഞും
വസ്ത്രങ്ങൾ ഒട്ടിച്ചേർന്നഉടലോടെ
ഭയമറ്റിയ കണ്ണുകളോടെ
അവസാനത്തെ ആശയായ
ഭ്രാന്തമായ ആവേശത്തോടെ
കിതപ്പാറ്റാനാവാതെ നെഞ്ചോട്കൈ ചേർത്ത്
ലക്ഷ്യമില്ലാതെ,യോടി
പക്ഷേ, കാമാന്ധനായചെന്നായ
അവളെകീഴടക്കുക തന്നെചെയ്തു
കാട്ടുവഴിയിലെ കുടപ്പനക്കീഴിൽ
ഇരുട്ടുകലർന്ന വെളിച്ചത്തിൽ
മഴയായ്കരച്ചിൽ പെയ്തു
ആർത്തുപെയ്യുന്ന മഴയുടെ ആവേശത്തിൽ
അവളുടെഉടൽ വിറകൊണ്ടു
നീർച്ചാലിലെഉരുളൻ കല്ലുകൾ
അവളുടെനഗ്നതയെ തൊട്ടുരുമി
കെട്ടഴിഞ്ഞമുടി മുഖത്തുചിതറി
മാറിൽപിണച്ചുചേർത്ത കൈകൾ
ഒടിഞ്ഞുതൂങ്ങി
ഏതോആഴങ്ങളിലെ ഉറവക്കണ്ണുകളിൽ
നിന്ന്
ഇറ്റിറ്റുവീണ രക്തതുള്ളികൾ
നീർച്ചാലിനെഒരു ചോരച്ചാലായ്
രൂപപ്പെടുത്തി

അലമേലു



തീവണ്ടിയിലെ ബാത്ത്റൂംനിറയെ
അശ്ലീലചിത്രങ്ങളും, കിടപ്പറരഹസ്യങ്ങളും
ഇത്രയുംവരച്ചിടാൻമാത്രം ആസക്തി
ഏത് ഒറ്റകൈയ്യനായിരിക്കും ?!
അതോ, മാന്യതയുടെ മഞ്ഞച്ചിരിയുമായി
മുന്നിലിരിക്കുന്നവന്റെ
ആത്മരതിയുടെ ബഹിർസ്ഫുരണമോ?!!
ഓർമ്മയിലിപ്പോൾ അലമേലുവാണ്
കാട്ടുവഴിയിലെ അപ്പക്കാട്മറഞ്ഞ്
അലമേലു
ഒരുസ്ത്രീയുടെ രഹസ്യത്തിലേക്കുള്ള
മങ്ങിയവെളിച്ചവും, തണുപ്പുമുള്ളയിടം
ചില്ലുഗ്ലാസിലെ തെളിഞ്ഞവാറ്റിൽ
അലമേലുവിന്റെ, യിളകിച്ചിരി
ജീവിതത്തിന്റെ ഉളളകം കത്തുന്നചിരി
പോലെ
ഉള്ള്പൊള്ളിക്കുന്ന ചാരായം
ആട്ടിൻചൂരുള്ള അലമേലുവിനെകാണു
മ്പോൾ
ഞരമ്പിൽ ആസക്തിയുടെഅഗ്നിയല്ല
തിളക്കുന്നത്
അരച്ചാൺ വയറിനുവേണ്ടി
എരിഞ്ഞുതീരുന്ന ജീവന്റെശൈത്യമാണ്

ജീവിതം ഇങ്ങനെയും



പാപത്തിന്റെ അനിവാര്യമായ
വ്യസനത്തോടെ
അവൾ മഴയിലേക്കിറങ്ങി
വിയർപ്പിൽമഴ കലർന്ന്
ദേഹത്തൂടെ ചാലിട്ടൊഴുകി
മിന്നലിന്റെമൂർച്ചയുടെ തിളക്കം
അവളുടെമുഖത്ത് സ്ഫുരിച്ച
ദൈന്യത, യിടയ്ക്കിടേകാട്ടിതന്നു.
കുടിലിൽനിന്ന് കുഞ്ഞിന്റെവിശന്ന
നിലവിളി അവളുടെകാതിൽ
പറ്റിക്കിടന്ന് പാടിയുറക്കിയഅമ്മയെ
ഇരുളിൽതപ്പിനോക്കി കാണാതെ
വന്നപ്പോഴുള്ള
കുഞ്ഞിന്റെഭയം അവളുടെകണ്ണിൽ
മഴയേക്കാൾ ആർത്തലയ്ക്കുന്നകണ്ണീർമഴ
അവളുടെകവിളിൽ ഓളംവെട്ടുന്നു
മുഷിഞ്ഞുചുളുങ്ങിയ ഏതാനുംനോട്ടുകൾ
അപ്പോഴും നനയാതിരിക്കാൻ
അവൾകൈചുരുട്ടി പിടിച്ചിരുന്നു

തീചുംബനം




പ്രണയിച്ചു പ്രണയിച്ചാണവർ
വിവാഹിതരായത്
അവന്റെചുംബനത്തിന് തീപ്പോലെ
പൊള്ളുംചൂടായിരുന്നു
അവനെന്നാൽ അവൾക്ക്
പ്രാണനായിരുന്നു
അതുപോലെയവനും
മുഷിവൊട്ടും ഉണ്ടായിരുന്നതേ
യില്ല
മഷിയിട്ടമിഴി നനയിപ്പിച്ചതേയില്ല
പിന്നിലൂടെവന്ന് കെട്ടിപ്പിടിച്ചാണ്
പിൻകഴുത്തിലവൻകൊളുത്തിയത്
ഒരു'തീ'ചുംബനം
ഒന്നുതിരിഞ്ഞു നോക്കുവാനവൾക്ക്
സമയമുണ്ടായിരുന്നില്ല
ചുംബനച്ചൂടിന് പെട്രോളിന്റെ ഗന്ധമാ-
യിരുന്നു.
ഇന്നും അവൾക്കായവൻ കണ്ണീരൊഴു
ക്കുന്നു!

2017, ഏപ്രിൽ 12, ബുധനാഴ്‌ച

വിഷുക്കണി



മേടംവന്നു കരേറുന്നു
മാനംപൊന്നിൻ കുടമായി
കൊന്നമരത്തിൻ ചില്ലകൾതോറും
കനകക്കിങ്ങിണി പൂക്കുലകൾ
തേൻവണ്ടുകളുടെ വരവായി
വരിവരിയായ്പൂമ്പാറ്റകളും
ഉണ്ണിക്കുട്ടനുസന്തോഷം
കുഞ്ഞികൈയ്യിൽ കൈനേട്ടം
മധുരപുഞ്ചിരി തൂകുംമാമ്പഴം
ഉണ്ണിക്കുട്ടനുസമ്മാനം
സദ്യകൾവട്ടം അമ്പമ്പോ.....
സംഗീതങ്ങൾ ഹാ...ഹാ...ഹാ...
കണികണ്ടുണരാൻ കൊതിയായി
പൂത്തിരിപ്പൂക്കൾ വരവായി

വിഷു




കുന്നലനാടിന്നൊരുങ്ങിനിന്നു
കൊന്നപോൽ പൂത്തുവിളങ്ങിനിന്നു
സ്നേഹസൗഭാഗ്യ സൗരഭങ്ങൾ
കണിയായ്കരേറും വിഷുദിനമായ്
വർണ്ണമേലാപ്പൂ വിരിച്ചുനിൽപ്പൂ
കർണ്ണികാരത്തിൻ കുസുമമെങ്ങും
സ്വർണ്ണമെഴുംനല്ല കിങ്ങിണികൾ
കാന്തിവിടർത്തിക്കുണുങ്ങി നിൽപ്പൂ
കൈകളിൽവിത്തും കൈക്കോട്ടുമേന്തി
കർഷകർ പാടവരമ്പിലേറി
പുത്തൻവിഷുപക്ഷി പാട്ടുപാടി
ഉത്സവ ശ്രീയെഴുന്നുള്ളപാട്ട്
വർഷമേഘങ്ങൾ വിരിച്ചുപീലി
ഹർഷനാദങ്ങൾ തൊടുത്തുകണ്ഠം
കൈനേട്ടമായെങ്ങും കായ്ഫലങ്ങൾ
ആനന്ദലബ്ധിക്കിനിയെന്തു വേണം

2017, ഏപ്രിൽ 11, ചൊവ്വാഴ്ച

പ്രണയ മുന്തിരി




ഉന്മേഷം ഉള്ളകങ്ങളെ
ഇളക്കിമറിക്കുന്നു
മനസ്സ് ആകാശം പോലെ.
നിലാവിന്റെ നീലധൂളികൾ
നൃത്തമാടുന്നു
ഒരുകുല മുന്തിരിയുമായി
അപ്പോൾ പറിച്ചെടുത്ത
ഒരുകുല മുന്തിരിപോലെ
അവൾ അരികിൽനിൽക്കുന്നു
സോളമന്റെ പാട്ടിൽനിന്നെന്നപോലെ.
പ്രണയത്തിന്റെമുന്തിരി അവൾ
ചുണ്ടോടുചേർക്കുന്നു
എങ്ങുനിന്നോവന്ന ഒരുകുളിർക്കാറ്റ്
തൊട്ടുരുമിനിൽക്കുന്നു
ചന്ദനത്തിരിയുടെഗന്ധം മദിപ്പിക്കുന്നു
മഞ്ഞുപൊഴിഞ്ഞ നടപ്പാതയിൽനിന്ന്
പിയാനോവായിക്കുന്നതുപോലെ
അതി മൃദുലമായൊരുകൈത്തലം
എന്നെസ്പർശിക്കുന്നു

മരിയാ തോമസ്




അവൾ, ഒര്ഓർക്കിഡ്‌ പുഷ്പംപോലെ
പുഞ്ചിരിച്ചുനിന്നു
ഉപചാരപൂർവ്വം അവൻഅവൾക്കായി
കൈനീട്ടിനിന്നു.
വിറയാർന്നചുണ്ടുകളുടെ നനുത്ത സ്പർശം
മുന്തിരിത്തോപ്പും, ഗോതമ്പുപാടവുംകടന്ന്
ഒരുകാറ്റ്കൊണ്ടുവന്നു
അനവധിഓർമ്മകൾക്കു മുകളിലായി
സ്നേഹത്തിന്റെ ഓർമ്മയായതുയർന്നു
നിന്നു
മരിയാതോമസ്, നിനക്കായ്ഞാനെന്ന്
നീയെത്രവട്ടം, യെന്നോടുമൊഴിഞ്ഞു!
നിന്റെകല്ലുവെച്ച കാതിലെനക്ഷത്രം
എത്രകണ്ണിറുക്കി
പ്രണയത്തിന്റെപുത്തൻ ശീലുകൾ
പാടിതന്നവൾനീ
പാതിരാപവിഴമല്ലിയായ് നീയെന്നിൽ
എത്രവട്ടം പൂത്തുവിടർന്നു
പ്രണയത്തിൻപൂമ്പാറ്റയായിരുന്നു നീ
പൂവുകൾതേടി പറക്കുന്നപൂമ്പാറ്റ
മരിയാ, ഞാനുംനിനക്കൊരുപൂവു
മാത്രമെന്ന്മനസ്സിലാക്കാൻ
ഞാനെത്ര കാത്തിരിക്കേണ്ടിവന്നു

സ്നേഹം




അടച്ചുവെച്ച വീഞ്ഞുപോലെ
എന്റെമനസ്സിന്റെവീര്യം കൂടിക്കൂടി
വരുന്നു
മൊഴികൾതിങ്ങിയിരിക്കുന്നു
എന്നെ,യെത്രമാത്രം സ്നേഹിച്ചിരുന്നുനീ
പക്ഷേ,യിന്ന് ഒരുകള്ളനെയെന്നോണം
നീയെന്നെ, യകറ്റിനിർത്തുന്നു
"സ്നേഹമാണഖിലസാരമൂഴിയിൽ "- സ്നേഹമില്ലെങ്കിൽ പിന്നെമറ്റെന്ത്?
സ്നേഹമാണ് വലുത്
അല്ലെങ്കിൽവ്യർഥം ജീവിതം
കുശുമ്പും, കുന്നായ്മയും, സ്വാർത്ഥത,
അഹങ്കാരം എത്രനാൾ ഇനിയുമിത്
ഇതെല്ലാ,മറിഞ്ഞീടിലും
സ്നേഹത്തെ, യകറ്റിയും, ഒറ്റുകൊടു
ത്തും കൊണ്ടിരിക്കുന്നുലോകം