malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, മാർച്ച് 31, വ്യാഴാഴ്‌ച

വേട്ടകണ്ടുകിട്ടുമ്പോൾ
ഒട്ടു പൊട്ട് ഒട്ടും ഇളകിയിരുന്നില്ല
തൊട്ട പോലുണ്ട് നെറ്റിയിൽ
വാക്കിന്റെ തരികൾ ചുണ്ടിൽ പറ്റിയിരിപ്പുണ്ട്.
കാട്ടുചെമ്പകച്ചോട്ടിലായിരുന്നു
ചരിഞ്ഞായിരുന്നു
പച്ച നഗ്നതയിൽ പിച്ചവെയ്ക്കുന്ന
വെയിൽ
കീറിയിട്ട ചെമ്പകപൂവു പോലെ
കോറിവരഞ്ഞ്ചോരകരിഞ്ഞദ്ദേഹം
കാലത്ത് വന്നതാണ്പോലും
കണക്ക് പഠിക്കാൻ ചെന്നതാണ്
പോലും
പാറി വീണ പാo പുസ്തകത്തിലെ
കീറിയടർന്ന താളിൽ
ഒരു വേടൻ കിളിയെ അമ്പെയ്യു ന്നുണ്ട്

2016, മാർച്ച് 30, ബുധനാഴ്‌ച

കുഞ്ഞു മനസ്സ്മാവേ നിന്റെ പൂവിലെല്ലാം
ഉണ്ണിയെവിരിയിക്കണേ
കാണാൻ കൊതിയായെനിക്ക്
ആ കുഞ്ഞു മുഖങ്ങളെ .
കുഞ്ഞിനറിയില്ലല്ലോ
കൈയിൽകരവാളമേന്തിവന്നവൻ
മാവിന്റെ കഴുത്ത് കണ്ടിക്കാനെന്ന്

വിവാഹംപെണ്ണു തേടി മടുത്തു
ജാതി, മതം നോക്കിയില്ല
നാടും വീടും നോക്കിയില്ല
നാടായ നാടൊക്കെയലഞ്ഞു
"വെള്ളം വെള്ളം സർവ്വത്ര
തുള്ളി കുടിക്കാനില്ലത്രേ"- യെ
ന്ന,യനുഭവം
പഠിപ്പും പത്രാസുമായപ്പോൾ
പെണ്ണിന് മണ്ണിൽ പണിയുന്നവ
നെവേണ്ട
കൊമ്പത്താണ് കണ്ണ്
വേര് മണ്ണിലെന്നോർക്കുന്നേയില്ല
പെണ്ണ് മണ്ണിൽ നിൽക്കുന്നേയില്ല
ഇനി മണ്ണാണെന്റെ പെണ്ണ്
എന്റെ ദു:ഖവും സന്തോഷവും
എന്റെ മോഹവും സ്നേഹവും
എല്ലാം അവൾക്കുള്ളത്
ഏതെങ്കിലും പെണ്ണ് സ്നേഹി
ച്ചിട്ടുണ്ടാകുമോ
ഇത്രയും മണ്ണിനെ .

2016, മാർച്ച് 29, ചൊവ്വാഴ്ച

കെണിഇഷ്ട്ടത്തിന്റെ പേരിലാണ്
എല്ലാം നഷ്ട്ടപ്പെട്ടത്
കണ്ണിന്റെ കാന്തികതയിലാണ്
കുരുക്കിയിട്ടത്
വലവിരച്ച വേടനെന്നറിഞ്ഞിരു
ന്നില്ല
വിഷംപുരട്ടിയവാക്കും വേഷ
പ്പകർച്ചയും തിരിച്ചറിഞ്ഞില്ല.

കവർന്നതിനെക്കുറിച്ച് കയർ
ത്തിട്ടും, കയറെടുത്തിട്ടും ഇനി
യെന്തു കാര്യം
പെണ്ണേ കാണുന്നില്ലെനീ ,യെന്നും
കേൾക്കുന്നില്ലെ
എന്നിട്ടും തലവെച്ചു കൊടുക്കു
ന്നല്ലോനീയിന്നും
അവന്റെ കെണിയിൽ


2016, മാർച്ച് 28, തിങ്കളാഴ്‌ച

വേദന

         

തികട്ടിവരുന്നുണ്ട്
പശുവിന്
തന്റെ പേരിൽ
അവരനുഭവിക്കുന്നത്
കാണുമ്പോൾ
പറയുവാൻ കഴിയാ
ത്തതിനാൽ
ചവച്ചരക്കയാണ്
വേദന

2016, മാർച്ച് 27, ഞായറാഴ്‌ച

പീഡനംപീഡനമെന്ന വാക്കിനെ
വിടാതെ പിൻതുടരുന്നു പോലും
പത്ര മാസികകൾ, വർത്തമാനത്തി
ന്റെ ചാനലുകൾ
പ്രായപൂർത്തിയായില്ലെന്നറിഞ്ഞി
ട്ടും
സദാചാരത്തിന്റെ പ്രാസംഗികർ
മാറി മാറി,യു പയോഗിക്കുന്നു
പോലും
അകത്തളത്തിലടച്ചും, നാടുനീളെ
നടത്തിയും
ഒരു നിയമത്തിനുംയിന്നുവരെ
ചെറുക്കുവാൻ കഴിഞ്ഞിട്ടില്ല
പീഡനത്തിനു നേരെയുള്ള,യീപീ ഡനത്തെ
അവശയായി ആശുപത്രിയിലായി
ട്ടും
അനുഭവിച്ച ശരീരവേദനയേക്കാ ളും വേദന
ആർത്തിപിടിച്ച നോട്ടവും, കുത്തു
വാക്കുകളുമേൽപ്പിക്കുന്ന
മാനസീക പീഡനമാണെന്ന് പീഡനം
ഒളിച്ചോടി പോകാത്തതും, ആത്മ ഹത്യ ചെയ്യാത്തതും
മരിച്ചാലുമിവർ വാക്കുകൾ കൊണ്ട്
വേഴ്ച്ചകൾ നടത്തുമെന്നുള്ളതു കൊണ്ടാണുപോലും

മരണത്തിന്റെ ജീവിതത്തിലേക്ക്മരണത്തെ ഭാവിയിലേക്ക് മാറ്റി
വെച്ചെന്ന്
ആ ആക്സിഡന്റ് ഉറപ്പുനൽകിയെ
ന്ന്
ഡോക്ടർ ആണയിടുന്നു
വർത്തമാനത്തിൽ ഞാൻ വീണ്ടും
വർത്തമാനം പറഞ്ഞു കൊണ്ടിരി
ക്കുന്നു
ചീവീടുകളുടെ താഴ്വരയിൽ നിന്ന്
സംഗീതത്തിന്റെമേൽവാരത്തിൽ
ഞാൻ മേയുന്നു
പ്രണയത്തിന്റെ മഞ്ഞ ലായനി
ഗ്ലാസ് ചില്ലിലൂടെ സ്വർണ്ണ ലായനി
യായി കണ്ണിറുക്കുന്നു
ചുട്ടുപൊളളുന്ന ചൂടിലും പ്രണയ
ത്തിന്റെപച്ചപ്പ്എന്നെവന്നു മൂടുന്നു
സിരകളിലേക്ക് അവൾ കത്തിക്കയ റുന്നു
പ്രണയിക്കുന്ന ഹൃദയത്തിലേക്ക്
മരണത്തിന്റെ കൊടുവാൾ കുത്തി
കയറ്റുന്നു
എനിക്കു ജീവിക്കണംആശയുടെ ഒരു പാശം
പച്ചത്തൂവലായ് നൃത്തംചവിട്ടുന്നു
മരണത്തിന്റെജീവിതം മരണമല്ലോ
ഇപ്പോൾ വെന്റിലേറ്ററിൽ നിന്ന്
മരണം മരണത്തിന്റെ ജീവിതത്തി
ലേക്ക് മാടി വിളിക്കുന്നു

2016, മാർച്ച് 25, വെള്ളിയാഴ്‌ച

പുഴ കാത്തിരിക്കുന്നത്യു.എ.പി.എ ചുമത്തി
ജയിലിലടച്ച മഴയ്ക്ക്
ഇന്നലെയാണ് പോലും
ജാമ്യം കിട്ടിയത്
വെയിലാണ് പോലും
മഴയെ ഒറ്റിക്കൊടുത്തത്
രണ്ട് മാസത്തേക്ക് മഴയ്ക്ക്
തന്റെ ജില്ലയിൽ കാല് കുത്തി -
ക്കൂടപോലും
ആവശ്യപ്പെടുമ്പോഴെല്ലാം
അന്വേഷണ വിധേയമായി
ഹാജരാകണം പോലും
സ്വാധീനിക്കുന്നതിന്റെ ഭാ-
ഗമായി
ഒറ്റതുള്ളി പോലും തൂവി
പ്പോ വരുതെന്ന്
കാത്തിരിക്കുന്നുണ്ട് പുഴ
മഴയെ
വെയിലിന്റെ കൊടും പീഢന
ത്തിൽ നിന്ന് രക്ഷിച്ച്
സ്നേഹത്തിന്റെ സാന്ത്വനത്തിന്റെ
കുളിർ കോരിത്തരുന്നതും കാത്ത്

ഉടലുരുക്കംഉടലിന്റെ ഉപ്പുരസത്തിലാണ്
അവനാർത്തി
ആർത്തു വരുന്ന കടലാണവൻ
കാമനകളെ കോർത്തു വെച്ച
കണ്ണുമായ്
കടന്നുവരുമവൻ സ്ഥലകാലഭേദ
മില്ലാതെ
ഉടലുരുക്കങ്ങളുടെ കാലമിത്
പച്ചക്കരിമ്പു പോലെ പിച്ചിക്കീറു
മവൻപിഞ്ചു പൂക്കളെ
വാറ്റിയെടുത്ത വീര്യമാണ് അവന്
നിങ്ങൾ
തിരകൈയ്യിൽ പെട്ടു പോകരുത്
തെരിക പോലെ ചുരുട്ടിയെടുക്കും
ചണ്ടിയാക്കി ചവച്ചു തുപ്പും
വിയർക്കുന്ന മനസ്സിലേക്ക്
വിശറിയായി വീശി വരും
അവനിലെ അറിയാതൊരു വന്യത
നിങ്ങളെഅതിയായികൊതിപ്പിക്കും
നിങ്ങളിലെഓരോവിയർപ്പ്തുള്ളികളേയും
ഒപ്പിയെടുക്കും
നിങ്ങളിലെ അവസാനത്തെ ഉപ്പും
അലിഞ്ഞു തീരുന്നതുവരെ.
പുറത്തേക്കിറങ്ങുമ്പോൾ പ്രതീക്ഷി
ക്കണേ
മുന്നിൽ മാത്രമല്ല പിന്നിലും ഒരു
കണ്ണുണ്ടായിരിക്കുന്നത് നല്ലതാണ്

ചെരുപ്പ്വലിച്ചെറിയും മുമ്പ്
ചെരുപ്പിനോട് ചെവിയോർത്തു
നോക്കുക
ചെരുപ്പ് പറയും:
കാലവും നേരവും നോക്കാതെ
നിന്റെ എല്ലാ തെറ്റ് കുറ്റങ്ങൾക്കും
കൂട്ടുനിന്ന് കൂട്ടുനിന്നാണ്
കൊഴുത്തുരുണ്ട ഞാൻ
തേഞ്ഞ് തേഞ്ഞ് തൊലിയായിപ്പോ യത്
കൂട്ടിന് കൊഴുത്ത ഒന്നിനെ കിട്ടിയ
പ്പോൾ
പുറത്തു പോലും നിർത്താതെ
മാതാപിതാക്കളെ പുറന്തള്ളിയതു
പോലെ
എന്നേയും നീ പടിക്കു പുറത്തെറി
യുന്നു

2016, മാർച്ച് 24, വ്യാഴാഴ്‌ച

ഭൂപടങ്ങൾ ചുവക്കുന്നത്കാളിംഗ് ബെല്ലടിച്ചാണ്
അവർ കാത്തു നിന്നത്
കപട സ്നേഹം കാട്ടിയാണ്
കതക് തുറപ്പിച്ചത്
ചുമരിൽ ചില്ലിട്ട ഗാന്ധി ചിത്രം, -
ഭൂപടം, ക്ലോക്ക്.
കണ്ണിൽ കഠാരയും, കൈയ്യിൽ -
കൊടുവാളും
കൊമ്പും, തേറ്റയും തോറ്റം തുള്ളാൻ
നിമിഷമേറെ വേണ്ടി വന്നില്ല
അച്ഛൻ, അമ്മ, ഭർത്താവ്
കബന്ധങ്ങൾ കാലിട്ടടിക്കുന്നു
അറ്റതലയിൽ നിന്ന് കണ്ണുകൾ
തുറിച്ചു നോക്കുന്നു
അമ്മയുടെ നഗ്നശരീരത്തിൽ അഗ്നി
അടർന്നുവീണ ഭൂപടത്തിൽ കടിച്ചു
കുടഞ്ഞയെന്റെ മാംസംരക്ത ചി-
ത്രംവരയ്ക്കുന്നു
അവസാന ശ്വാസത്തിലും സഹനം
ചിരിച്ചു നിന്ന
ഗാന്ധിജിയുടെ, യുടഞ്ഞ ചിത്രത്തി
ന്റെ കൂർത്ത ചില്ലുകളാൽ
ഞാനെന്റെ ശ്വാസത്തിന്റെ ആഴമ
ളക്കട്ടെ
ഇപ്പോൾ ചുമർ ക്ലോക്കിൽ സമയം
മരിച്ചിരിക്കുന്നു

2016, മാർച്ച് 21, തിങ്കളാഴ്‌ച

പെൺകുട്ടികൾ പുഴയാകുമ്പോൾപെൺകുട്ടികൾ
പുഴയുടെ വിത്യസ്ത ഭാവങ്ങളാണ്
കണ്ണിലെ കയത്തിൽ ഒരു മീനിനെ
പോറ്റുന്നുണ്ടവൾ
നാണത്തിന്റെ നുണക്കുഴിയിൽ
ഒരു ചുഴിയായ് ചുറ്റുമവൾ
വിനയത്തിന്റെ സമതലത്തിലൂടെ -
യൊരു പരന്നൊഴുക്ക്
പ്രണയത്തിന്റെ പതഞ്ഞു പത ഞ്ഞൊരു
കുത്തിയൊഴുക്ക്
സന്തോഷത്തിന്റെ സ്വച്ഛന്ദമാ യൊരു
തെളിനീരൊഴുക്ക്
പൊട്ടിച്ചിരിയുടെ ചിതറിയൊ ഴുക്ക്
കണ്ണീരിന്റെ കുത്തിയൊഴുക്ക്.
മഴ നിന്നാൽ കാണാതാവുന്ന പുഴ
പോലെ
ഇന്ന് പെൺകുട്ടികളെ എവിടെ യാണ്
കാണാതാവുന്നത്

കവിതകവി കവിതയെ നഗ്നയാക്കി നിർത്തി
വരി വടിവുകളിൽ ഇക്കിളിയിട്ടു രസിച്ചു
എല്ലാമിട്ടെറിഞ്ഞ്പ്രണയിച്ചവന്റെ
പിന്നാലെ ഇറങ്ങി പുറപ്പെട്ടവൾ കവിത.
കപട കവിയെന്നും, കുഴലൂത്ത്
കാരനെന്നു മറിഞ്ഞിരുന്നില്ല
കാശിനും, കാമംതീർക്കാനും കാണ
പ്പെട്ടവർക്ക്
കാഴ്ച്ചവെയക്കരുതെന്ന് കാല് പിടി
ച്ചപ്പോൾ
കരണത്തടിച്ച് കുലുങ്ങി ചിരിച്ച
വൻ കവി.
അവരുടെ മൃഗമദമടക്കാൻ ഉപാധി
യവൾ
തൃഷ്ണയുടെ ഉഷ്ണ ബാധയേറ്റ്
രാവിനെ കടിച്ചുകീറി
ചത്ത രാപ്പാടികളെ ഭോഗിക്കുന്ന തിൽ
ആനന്ദം കണ്ടെത്തുന്നവർ
കണ്ണീരിനെകിനാക്കണ്ട്,അർധരാത്രി യിലെ
മഹോത്സവമെന്ന് ഊറ്റം കൊള്ളുന്ന
വർ
പകലുംപകലോനുംതന്റെ കൈയ്യി
ലെ പകിടയെന്ന് ഹൂങ്ക് പറയുന്നവർ
സഹികെട്ട കവിത കവിയോട് കയർ
ത്തു
കവിതയുടെ കണ്ണീർ ശാപം കവിത
യാ യി പെയ്തിറങ്ങി
ഏത് നീരൊഴുക്കിനും, ഒരു പുണ്യ നദിക്കും
കഴിയില്ല നിന്നിലെ ശാപം കഴുകു
വാൻ
നീകാണുംകിനാക്കളൊക്കെയുംയിനി
അസ്ഥികൂടങ്ങൾ ചിതറിയ തെരുവു
ക ൾ
കഴുകുകൾ, ചീർത്തു വീർത്തുള്ള
മൃതശരീരങ്ങൾ
കുഴി വെട്ടി മൂടുവാൻ കഴിയില്ല
ശവങ്ങളെ, ചരിത്രങ്ങളെ
പശുവിന്റെ നാമത്തിൽ ക്ഷുത്തs
ങ്ങാതെ നീ
വെട്ടിമാറ്റീടിനശിരസ്സുകളെ
പുണ്ണുപിടിച്ച നിൻ കണ്ണിലെ കറ
പൂണ്ട
കാലം മറച്ചു പിടിക്കുവാൻ കഴി യില്ല
മാനം വിറ്റിന്നു നീ നേടിയ മാളിക
അതു നിന്റെ കല്ലറയെന്നറിഞ്ഞീടും
ചിരിച്ചു കൊണ്ടെയ്യുന്നവാക്കിന്റെ
ചാട്ടുളി
തിരികെ ചുഴന്നു നിൻ ജീവൻ കവർ
ന്നിടും
അന്തമില്ലാതെയെൻ സങ്കട ശാപത്തി ൽ
ഭ്രഷ്ട്ടിൻ വിയർപ്പുമായ് പടിനീയി
റ ങ്ങുമ്പോൾ
നിന്നുടെ പെണ്ണ വൾ, അവരുടെ തൃഷ്ണയ്ക്ക്
അഗ്നി സഫുലിംഗമായ് നൃത്തം ചവിട്ടിടും
അവരുടെ മുന്തിരിത്തോപ്പിൻ തട
ങ്ങളിൽ
നഗ്നയാംമുന്തിരിപൂവായ്മയങ്ങിടും
അന്നുനീ വീണ്ടുംതിരയാതിരിക്കില്ല
അല്പം മഷിയും തുണ്ട് കടലാസും
അന്നുറക്കേ നീവിളിച്ചു പറഞ്ഞിടും
എനിക്ക് വീടില്ല, നാടില്ല, നാക്കില്ല,
വാക്കില്ല
പോയ കാലത്തിന്റെ കവിതേ നീ
യെന്നുമെൻ
ഉളളിന്റെയുള്ളിൽവഴികാട്ടിയായ്
നിന്നിടും

2016, മാർച്ച് 20, ഞായറാഴ്‌ച

ഓർമ്മപ്പെടുത്തുന്നത്അധികാരത്തിന്റെ
അപ്പക്കഷ്ണംകിട്ടിയവർക്ക്
അസഹിഷ്ണുതയുടെവ്യാളീമുഖം
കാമാസക്തിയുടെ കാടു പൂത്തെന്ന്
പറഞ്ഞ്
സ്വപ്‌നങ്ങൾക്ക് ലക്ഷ്മണരേഖ
വരയ്ക്കുന്നവരെ
അമിതാധികാരത്തിന്റെ രഥവേഗ
ങ്ങളിൽ
ഊരിതെറിക്കുക തന്നെ ചെയ്യും
ചക്രം.
സംഹാരാത്മകതയുടെ തത്വശാസ്ത്ര
മല്ല
സാഹോദര്യത്തിന്റെ നീതിശാസ്ത്ര
ത്തിനായ്
വേനൽക്കാല കവലകളിലും
മഴപ്പെയ്ത്തിന്റെ ഇരുളിമയിലും
നിരാശരാകാൻ ഞങ്ങളില്ല
ഇടനെഞ്ചിൽ ഉടലെടുക്കുന്നുണ്ട്
സമരോത്സുകതയുടെയിടിമുഴക്കം
ആരവല്ലിമലനിരകൾ സ്നേഹം കൊണ്ട്
ചുവക്കുക തന്നെ ചെയ്യും
അരക്ഷിതർക്ക് ആവശ്യം സുരക്ഷ

2016, മാർച്ച് 17, വ്യാഴാഴ്‌ച

സാത്താൻ വാഴ്ത്തപ്പെടുമ്പോൾമുറിവേറ്റ ഉരഗത്തെപ്പോലെ
ഞാനിഴയുന്നു
ചീത്ത സ്വപ്നങ്ങൾ മാത്രം വരയ്
ക്കുന്ന
ഒരു ചിത്രകാരനാണു ഞാൻ
ചരമക്കുറിപ്പ് പോലെ
ഒരു ചിത്ര ച്ചുരുൾ ഞാൻ കീശ
യിൽ കരുതും
ഞാൻ മരിച്ചു വീണാൽ
നിങ്ങൾക്ക് കണ്ടെടുത്ത്
എന്നെ വെളിപ്പെടുത്താൻ
അന്നം തരാതെ ആട്ടിയോടിച്ച
നിങ്ങൾക്ക്
മരണാന്തര ബഹുമതിയായി
അവാർഡുകൾക്ക് വഴിയൊരു
ക്കാൻ
കണ്ടാൽ കുളിക്കേണ്ടവൻ
എന്നതിക്ഷേപിച്ചവർക്ക്
കണ്ണീർ ചുരത്താൻ
സമൂഹമേ നീയെനിക്ക് സമ്മാനി
ച്ചത്
കാ കോളത്തിന്റെ സുര പാനം
നീ നൽകിയ മുൾക്കിരീടം ഞാൻ
സന്തോഷത്തോടെ ചുമക്കുന്നു
ക്രിസ്തുവാണെന്റെ വഴികാട്ടി

2016, മാർച്ച് 14, തിങ്കളാഴ്‌ച

പരസ്യപ്പെട്ടിഅകത്തളത്തിൽ
ആഢംബരത്തിന്റെ
അലങ്കാരങ്ങളുമായി
അണിഞ്ഞൊരുങ്ങിയി
രിപ്പുണ്ട്
പരസ്യപ്പെട്ടി
നെല്ല് കൊയ്ത്തിന്റെ
കാലം കഴിഞ്ഞു
ഇനി പണക്കൊയ്ത്തി
ന്റെ കാലം
അരമന രഹസ്യം
അങ്ങാടിയിൽ പാട്ടാ
ക്കുന്ന
ഉടയാടയുമുടുത്തൊരുങ്ങി
ഇടയ്ക്കിടേ വരുന്നുണ്ട്
ചില പെണ്ണുങ്ങൾ
നൂറുമേനി കൊയ്യുന്ന
പാട മിന്നില്ല
നൂറുമേനി കൊയ്യുന്ന
'മേനി ' യിലാണ് കമ്പം
മുട്ട് മറഞ്ഞ് മുണ്ടുടുക്കാനും
മാറ് മറക്കാനുമുള്ള
സ്വാതന്ത്ര്യത്തിന്
സമരം ചെയ്തിട്ടുണ്ട്
എന്റെ മുത്തച്ഛൻ
ഇന്ന് തുണിയുരിയുവാനുള്ള
രണ്ടാം സ്വാതന്ത്ര്യ സമരം
പരസ്യത്തിന്റെ രഹസ്യത്തിന്
സ്ഥലകാലഭേദമില്ല
പരസ്യത്തിന്റെ
പകിട്ടിൽ പെട്ട്
വാങ്ങിയതാണീ
പരസ്യപ്പെട്ടി

2016, മാർച്ച് 13, ഞായറാഴ്‌ച

ഇറച്ചിക്കോഴികൾകോഴികളോടാണിന്നേവർക്കും
പ്രിയം
ഇറച്ചിക്കോഴികളോട്
കൈയ്യെത്തും ദൂരത്താണിപ്പോൾ
കോഴികൾ
കമ്പ്യൂട്ടറുകളിൽ ,മൊബൈൽ ഫോ
ണുകളിൽ .
ചാറ്റിങ്ങ് റൂമുകൾ ചിക്കൻ സ്റ്റാളു
കളാണിപ്പോൾ
ഒറ്റ ക്ലിക്കു മതി
മുന്നിലെത്തി തൂവലുകളൊന്നൊ
ന്നായ് പൊഴിക്കും
മസാലകൾ പുരട്ടി മദാലസകളാ
യ്നിൽക്കും
മദദാഹം തീരുവോളം കൊരവള്ളി
കീറി
ചോര കുടിക്കുകയേ വേണ്ടു
സൂക്ഷിക്കണം പുറത്തേക്കിറങ്ങു
മ്പോൾ
ഇന്നത്തെ,യി റച്ചിക്കോഴി നിങ്ങളാ
യേക്കാം

ഫ്ലാറ്റ് ജീവിതംവലയിൽകുരുങ്ങിയമീനിനെ പോ
ലെയാണ് സ്വപ്നം
വെള്ളത്തിലിരിക്കുമ്പോൾ
വലയിലാണ് സുഖവും സുരക്ഷി
തത്വവുമെന്ന് കരുതിയ മീൻ
കരയിലെത്തുമ്പേൾ പിടഞ്ഞു മരി
ക്കുന്നതു പോലെ
ഉറക്കത്തിലെസ്വപ്നംഉണർന്നുകഴി ഞ്ഞാൽ
 ഉടഞ്ഞപാത്രം പോലെ ചളുങ്ങി ക്കിടക്കും.
കപ്പലുകയറിവന്ന സംസ്ക്കാരമാ ണിപ്പോൾ
കടലായ് പുളയുന്നത്
പറങ്കിപ്പുണ്ണിന്റെപൂവുംചൂടിയാണ്
പുഞ്ചിരിച്ചു നിൽക്കുന്നത്
അക്വേറിയംപോലുള്ളഫ്ലാറ്റുകളിലെ
വർണ്ണമത്സ്യങ്ങളാണിന്ന് മനുഷ്യർ
നാലതിരുകൾക്കുള്ളിൽ അടയ്ക്ക
പ്പെട്ട ജീവിതം

2016, മാർച്ച് 7, തിങ്കളാഴ്‌ച

സ്ത്രീയേക്കുറിച്ച്.....പീഡനത്തിന്റെ പീഠത്തിൽ
ഇരയാണു പോലു,മിരിക്കുന്നത്
മുറിവേറ്റയിര വാൾചീറ്റിയില്ല
പോലും
സീൽക്കാരമാണുപോലുമുതിർ ത്തത്
ഇരയുടെ പ്രീണനത്തിൽ
പാപം ചെയ്തതാണു പോലും
അഭയമില്ലാതായപ്പോൾ
ഉഭയകക്ഷി സമ്മതപ്രകാരമാണു
പോലും
ഇരയുടെ ശാരീരത്തിൽ ആകൃഷ്ട്ട
യാക്കിയാണു പോലും
ശരീരത്തിലേക്കടുപ്പിച്ചത്
ചാപല്യത്തിലാണു പോലും, യിര
സാഫല്യം കണ്ടെത്തിയത്
സ്ത്രീയേ നിന്നെക്കുറിച്ചിനിയു
മെന്തപരാധമാണിവർക്കു പറയു
വാനുള്ളത്

കിണർകിനിയുന്ന സ്നേഹമായിരുന്നല്ലെ
ഞാൻ
എന്നിട്ടും, കാട്ടിയില്ല നിങ്ങൾ ഒരി
ക്കലെങ്കിലും തിരിച്ച് .
കിന്നരിക്കാൻ വന്നിട്ടുണ്ട് കാര്യസാ
ധ്യത്തിനായ്
കുത്തിനോവിച്ചിട്ടുണ്ട് തരാതരം
നോക്കി
നിങ്ങൾക്ക് ഞാനെന്നും ഒരുപഭോ
ഗ വസ്തു മാത്രം
ഏവർക്കും എപ്പോഴും ഉപയോഗി
ക്കാവുന്ന
തെരുവ് വേശ്യ പോലെ
എന്റെ സമൃദ്ധിയിൽ നിങ്ങളെന്നും
ഇഷ്ട്ടം കൂടുമായിരുന്നു
ദരിദ്ര കാലങ്ങളിൽ കുഴിഞ്ഞ കണ്ണി ൽ കുത്തി
കലങ്ങിയ കണ്ണീർ കണ്ട് ചിരിക്കും
കഴിയില്ലയെനിക്കിനിയുംസഹി
ക്കാൻ
ആഴങ്ങളിലേക്ക് ഞാൻ മുങ്ങിക്കൊ
ള്ളാം
ആഴത്തിന്റെ അടരു മാറ്റി ഞാൻ
പോകും
ആരുംകാണാത്തകൊട്ടാരത്തിലേക്ക്
തിരിച്ചുവിളിക്കരുതെന്നെ

തയ്യൽ മെഷിൻതുന്നുന്നുണ്ട് രാവിലെ മുതൽ
രാത്രി വരെ
കുപ്പിവളക്കാരിയെപ്പോൽ
ചിരിച്ച് തുള്ളുന്നുണ്ട്
ഒളിച്ചു വെച്ചിട്ടുണ്ട് അളവുകൾ
കണ്ണുകളിൽ
പാവുമുണ്ടിന്റെവക്കടിക്കുമ്പോലെ
ഉരുട്ടിപ്പറയും വർത്തമാനം
കൊടിയടിക്കാൻ കൂട്ടരെത്തിയാൽ
ചാഞ്ഞും ചരിഞ്ഞും പറയും വാക്കുകൾ
ചെളിയിൽ കുത്തിയ നാട്ട പോലെ.
സംശയത്തിന്റെ കുപ്പായങ്ങൾ
തുന്നാറേയില്ല
എന്നോ ഒരിക്കൽ തുന്നിപ്പോയ
കുപ്പായം
എത്രയോയിട്ടും, അഴിച്ചും തുന്നി
യിട്ടും
പാകമായിട്ടുമില്ല

2016, മാർച്ച് 4, വെള്ളിയാഴ്‌ച

വീട്വീടിപ്പോൾ മൗനം വെടിഞ്ഞ് മനുഷ്യനെപ്പോലെ
വർത്തമാനത്തിൽ മുഴുകുന്നു
മുറ്റത്തേയും, ഉമ്മറത്തേയും കാൽ
പ്പാടുകളോട് കഥകൾ പറയുന്നു
ഏകാന്തമായി നിലകൊണ്ട ആളന
ക്കമില്ലാത്ത നാളുകളെക്കുറിച്ച്,
അപേക്ഷ കേൾക്കാതെ ഉപേക്ഷി
ച്ചു പോയവരെക്കുറിച്ച്,
പുതിയ അവകാശികൾ വരുമെന്ന
പ്രതീക്ഷയെക്കുറിച്ച്.
ഇപ്പോൾ തികച്ചും വാർധക്യത്തിൽ
നിന്ന്
ശൈശവത്തിലേക്കെത്തിപ്പെട്ടതു പോലെ
ഒരോമുറിയും ഓരോ മുറിയിലും
കയറിയിറങ്ങി നടക്കുകയാണ്
വീട്ടിലിപ്പോൾ നിശ്ശബ്ദയിടങ്ങളില്ല
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വർ
ത്തമാനത്തിന്റെ നാടകൾ വലിച്ച്
നീട്ടുന്നു
വീടിന്റെ ചുക്കിച്ചുളിഞ്ഞ ദേഹമാ
കെ കൊഴുത്തിരിക്കുന്നു
ചേതോഹരമായ നിറങ്ങളുടെ ആട
യാ ഭരണങ്ങൾ അണിഞ്ഞിരി ക്കുന്നു
അടുക്കി വെച്ച തടിച്ച പുസ്തകങ്ങൾ
ഗാംഭീര്യത്തോടെ ഗർവ്വോടെ നോ
ക്കുന്നു
വീടിനുമുണ്ട് വികാരങ്ങൾ
മക്കളെ കാത്തു സൂക്ഷിക്കുന്ന മുൻ
കരുതലും