malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, ജനുവരി 31, ഞായറാഴ്‌ച

മധുരം


മധുരവും,മധുവൂറും
വാക്കും വിളമ്പി
അവർ കുറേ നടന്നു.
വിവാഹിതരാവാൻ
തീരുമാനിച്ചു
അവൻ പറഞ്ഞു:
നമ്മുടെ മധുരം തീർന്നു.
അവൾ പറഞ്ഞു:
നമുക്ക് പറയാനുള്ളതും.
മായ്ച്ചു കളയാം നമുക്കിനി
ഓർമ്മകളെ
മധുരം തീരുമുമ്പേ

പ്രണയച്ചരട്


പ്രണയത്തിന്റെ
പരശതം പൊള്ളലിൽ
അവർ പലപ്പോഴായി
പല സ്ഥലങ്ങളിൽ സന്ധിച്ചു
ഒരു നാൾ അവൻ പറഞ്ഞു:
താലിയിൽ കൊരുത്തിടാൻ
വേണ്ടി മാത്രം
നമുക്കൊരു പ്രണയച്ചരട്
പണിയേണ്ട
ഹൃദയത്തിൽ ഒരു കിളിയെ
വളർത്താം
മറക്കാനും പൊറുക്കാനും
കിളിയെപ്പോലെ
മറ്റെന്തിനാണ് കഴിയുക
പിന്നീട്, അവനെ കണ്ടിട്ടില്ല _
യി ന്നു വരെ

മുനമ്പ്



ജീവിതം
കടൽപ്പാലത്തിന്റെ
മുനമ്പാണ്
മുനമ്പിന് താഴെ
കടൽ
കാലൊന്നിടറിയാൽ മതി
താഴേക്ക് .... താഴേക്ക്

2016, ജനുവരി 30, ശനിയാഴ്‌ച

വള

             
കരിവള കൈകൾ കൊട്ടി
എത്ര ചിരിച്ചിട്ടുണ്ട് നീ
എത്രയുംഇഷ്ട്ടമായിരുന്നില്ലെ
നിനക്ക് കരിവള
പിന്നെ പിന്നെ കുപ്പിവളയായി
അവയുടെ കിലുക്കത്തിൽ
കുലുങ്ങിചിരിക്കുമ്പോഴുമുണ്ടാ
യിരുന്നില്ലല്ലോ നിനക്ക്
മുന്നേത്തെ അത്രയും കൗതുകം.
കാലംകുഞ്ഞുടുപ്പും കള്ളിപ്പാവാ-
ടയും ഒതുക്കിപ്പിടിച്ച് കടന്നു പോയപ്പോൾ
എവിടെ വെച്ചായിരുന്നു നിന്നിലെ
കരിവളക്കാരി നഷ്ട്ടമായത്
വർണ്ണങ്ങളുടെമനംമയക്കുന്ന
പൊട്ടാതവളകൾ വാരിയണിഞ്ഞ്
നീ പോയപ്പോൾ
കുപ്പിവളപ്പൊട്ടുകൾ പോലെ
തട്ടി മാറ്റിയത്
അന്ന് കരിവളയണിയിച്ച്
നെഞ്ചോട് ചേർത്തു പുണർന്ന
ശോഷിച്ച കൈകളെയായിരുന്നു


2016, ജനുവരി 29, വെള്ളിയാഴ്‌ച

തീ

                       
മനുഷ്യ ദേഹങ്ങൾ
മതദേഹമായപ്പോൾ
മൃതദേഹങ്ങൾക്കു പോലും
വിലയില്ലാതായി
മതമില്ലാത മനുഷ്യക്കുട്ടി
കളായിരുന്നപ്പോൾ
ഞങ്ങളെന്തെന്തു സ്വപ്നങ്ങൾ
കണ്ടിരുന്നു
ഇന്ന്; ഓർമ്മകൾക്ക് തീ കത്തി -
പ്പിടിക്കുന്നു
സ്വപ്നങ്ങളിൽ തീ കത്തി ഓർമ്മ
കൾ കരിയുന്നു
കത്തിക്കാളുന്ന തീജ്വാലയ്ക്കു
ള്ളിലാണ് നാമിപ്പോൾ
ഓരോ ശരീരത്തിലും പൊട്ടലോ
ടെകത്തുന്നുണ്ട് തീ

2016, ജനുവരി 26, ചൊവ്വാഴ്ച

യാത്ര



വെള്ളിവെളിച്ചത്തിൽ
കണ്ണ് മഞ്ഞളിച്ച് നിൽക്കുമ്പോൾ
ഓർക്കണം
ഓരോ മനുഷ്യന്റെയുള്ളിലും
മറന്നു വെച്ച ഒരു തുരുത്തുണ്ട്
കാണാം അവിടെ
കൈ പിടിച്ചുയർത്തിയ
കൽപ്പടവുകൾ
ഒറ്റയടിപ്പാതകൾ
ഓർമ്മ തരികൾ
പോകണം ഒരു യാത്ര
ആ തുരുത്തി ലേക്ക്
എല്ലാം ഉപേക്ഷിച്ചുള്ള ഒരു യാത്ര

2016, ജനുവരി 24, ഞായറാഴ്‌ച

കറുപ്പ്




കറുപ്പ്
ദു:ഖത്തിന്റെ
അടയാളമെന്നാണ്
കരുതിയിരുന്നത്
ഹർത്താൽ ദിവസം
കാറിൽ കരിങ്കൊടി കെട്ടി
മരണവീട്ടിൽ ചെന്നു
കറുപ്പും മരണം പോലെ
സ്വാതന്ത്ര്യത്തിന്റെ ചിഹ്നമെന്ന്
അന്നാണ് മനസ്സിലായത്

2016, ജനുവരി 22, വെള്ളിയാഴ്‌ച

ഓർമച്ചീളുകൾ



രാവൊടുങ്ങുന്നു
ഇരുളിന്റെ തിമിര വർണ്ണങ്ങൾ
അലിഞ്ഞസ്തമിക്കുന്നു
ഓങ്കാരമുണരുമ്പോൾ
കിഴക്കൻ കുന്നിൽ ചെങ്കതിർ ചായം
 പൂശുമ്പോൾ
നിറം കെട്ട നിഴലായ് വഴിയരി -
കിൽ ഞാൻ.
ഓർമ്മകളുടെ ഈറനുറവകൾ വന്നു തൊടുന്നു
ഈ വഴിത്താരയിൽ ഒരു പഴയ
കാമുകനുണ്ട്
മായ്ച്ചാൽ മായാത്ത പ്രണയത്തി
ന്റെ കാൽപ്പാടുകളുണ്ട്
ആഴങ്ങളുടെ അടിത്തട്ടിൽ നിന്ന്
പങ്കുവെച്ച കിനാവുകൾ
ഒരു കണ്ണാടിച്ചീളു പോലെ വെട്ടി
തിളങ്ങുന്നു
മൂർച്ചയോടെ കണ്ണിൽ കുത്തിത റഞ്ഞ്
കണ്ണീരുറവയുണരുന്നു
ഓർമ്മകളുടെ നിറവും, കുളിരുമി
നിയും തൊടരുതെന്നെ
കളി പറഞ്ഞ് ഒച്ചവെച്ച് ചിരിച്ചു
കളിക്കാൻ
കഴിയണമെനിക്കും
മിണ്ടാതന ങ്ങാതിരിക്കുമ്പോഴല്ലേ
ഓർമ്മകളോടിവന്ന് ഒച്ചവെയ്ക്കു
ന്നത്

2016, ജനുവരി 20, ബുധനാഴ്‌ച

രോഹിത് വെമുല




ഗാന്ധിജിയുടെ
യിടനെഞ്ചിൽ
ഗോഡ്സേയുടെ
വെടിയുണ്ട

ചാതുർവർണ്യം



വീട്ടിൽ മൂന്ന് പൂച്ചക്കുട്ടികൾ
ഒന്ന് വെളുത്തും രണ്ട് കറുത്തും
കറുത്തവരണ്ടും അവനരികിലേക്ക്
ഓടിയണയും
വെളുത്തത് മാറിയിരിക്കും
കറുത്തവയെ, യവൻ ക്രൂദ്ധ ഭാവ -
ത്തോടെ,യാട്ടിയോടിക്കും അക
ലേക്ക്
വെളുത്ത തിനെ സ്നേഹത്തോടെ
യെടുത്ത് മടിയിലിരുത്തും
ചാതുർവർണ്യം ചാർത്തിക്കൊ
ടുത്ത
ദളിതരായിരിക്കുമോ
ആ പൂച്ചക്കുട്ടികൾ

2016, ജനുവരി 18, തിങ്കളാഴ്‌ച

ഒറ്റപ്പെടൽ




ചോദ്യങ്ങൾ വേട്ടയാടുന്ന
വേദനയുടെ, യിരയാണു ഞാൻ
ഭാവിയെ തുലാസിലിട്ട്
കാത്തിരിക്കുന്നു കാലം
കൈ പിടിച്ചവൻ തന്നെയാണ്
കലക്കുവെള്ളത്തിലേക്കിറക്കിയത്
എന്തിനാണൊരിലച്ചീന്തുപോലും
നൽകാതെ
എന്നെ,യീ പെരുമഴയത്ത് നിർത്തി യിരിക്കുന്നത്
നല്ല പാതി യാകേണ്ടവൻ ഒറ്റയ് ക്കാക്കി
പുതുമേച്ചിൽപുറംതേടിപ്പോയത്
കൈമാടി വിളിക്കുന്ന മരണമേ
കരുണ കാട്ടാതെനി അകന്നുപോ
കുന്നതെന്ത്
ഒരിക്കൽ ഒറ്റപ്പെടണമവനും
അന്നേ,യറിയൂ,ഞാനനുഭവിച്ച
വേദനയുടെ വേദനയവൻ

വിനോദയാത്ര




പോകണംഇനിയുംതീർച്ചയായും
വിനോദയാത്രയ്ക്ക്
സ്ഥലകാല, യോർമ്മകളെ
കുറിച്ചിടണം
മനസ്സിന്റെ താളുകളിൽ
യാത്ര കഴിഞ്ഞ് തിരിച്ചുവന്നാലും
കവിതക്കാട്ടിലലയുന
തിരിച്ചു വരാത്ത, യെന്നിലെ,യെ ന്നെ
തിരിച്ചു വരാൻ നിർബന്ധിക്കരുത്
കുറച്ചു ദിവസത്തേക്കെങ്കിലും

2016, ജനുവരി 17, ഞായറാഴ്‌ച

പക



മുഖം ചുവന്ന് ചോരകല്ലിക്കും
വെയിൽ വീണ പുഴയിലെ
പരൽമീൻ പോലെ വെട്ടി മറയും
കണ്ണുകൾ
ഇരുമ്പ് പരിചയിൽ ഉറുമിയിട്ട്
വെട്ടുമ്പോലെ
ചിലമ്പിക്കും സ്വരം
പച്ചയ്ക്ക് കത്തും പക കൊണ്ട
പെണ്ണ്

ജീവിതമാർഗം




ദൈവമാണെനിക്ക്
ജീവിത മാർഗ്ഗംകാട്ടി തന്നത്.
ആദ്യം ഒരു ഭണ്ഡാരം
പിന്നെ, ചിത്ര പണിയുള്ള
ഒറ്റമുറി.
ഇന്ന്; നാലുകെട്ടുംനടപ്പന്തലുമുള്ള
മാളികയിൽ ഞാൻ സസുഖം

ദൈവമേ .....

ദൈവമേ .....


ദൈവമേ ....
നിന്റെ കാണിക്കവഞ്ചി -
യിലേക്കുള്ള പൈസയൊന്നും
ഞാൻ തട്ടിപ്പറിച്ചില്ലല്ലോ,
അന്നദാന പന്തലിലേക്ക്
ഒരിക്കൽ പോലും യെത്തി
നോക്കിയില്ലല്ലോ
ചുറ്റുമതിലിനു പുറത്ത്
ഒരു നേരത്തെ, യാഹാരത്തിന്
പിച്ചച്ചട്ടി നീട്ടുമ്പോൾ
എന്നിട്ടുമെന്തിന്;
സ്വർണ്ണ മേടയിലിരുന്നെന്നെ
കല്ലെറിയുന്നു

പേര്



ആദ്യം വിളിച്ചത്
അച്ഛനാണ്
പിന്നെ, യമ്മ
ബന്ധുക്കൾ, നാട്ടുകാർ
അങ്ങനെയാണെനിക്ക്
ഇന്ന മതത്തിലെന്ന്
പേരിന്റെ വേരുറച്ചു -
പോയത്

നട്ടെല്ല്



വീര, ശൂര, പരാക്രമം കഴിഞ്ഞ്
പുറത്തേക്കിറങ്ങുമ്പോൾ
നട്ടെല്ലൂരി ഞാൻ ഭാര്യയെ -
യേൽപ്പിക്കും
തിരിച്ചു വന്ന് അണിയുന്നതുവരെ
അകത്തേ മൂലയരികിൽ
ചാരിവെയ്ക്കാൻ

പൂജ്യം



വട്ടപൂജ്യമെന്ന്‌
നിങ്ങൾ വിളിക്കുന്നതിൽ
എനിക്കൊട്ടും ലജ്ജയില്ല
സമ്പൂജ്യനെന്ന്
നിങ്ങൾ തന്നെ തിരുത്തുന്ന -
യിടവേളവരെ

2016, ജനുവരി 15, വെള്ളിയാഴ്‌ച

ഉപ്പ്



ഉപ്പിട്ട കഞ്ഞി വെള്ളം കുടിച്ച്
ഞാനെന്റെ പ്രഷറിനെ നിയ -
ന്ത്രിച്ച് നിർത്തുന്നു
ഉപ്പേ, നിന്റെ പേരിൽ
എത്ര രക്തസാക്ഷികൾ പിറന്ന
നാടാണിത്.
അതു കൊണ്ടായിരിക്കുമോ;
തന്റെ പേരിൽ
ഇനിയൊരു രക്ത സാക്ഷി,യുണ്ടാ
വരുതെന്ന്
നീയെന്നിൽ അലിഞ്ഞു ചേരുന്നത്

അഹങ്കാരം



രാജാവെന്നു നടിച്ച സിംഹം
പൊട്ടക്കിണറ്റിലേക്കെത്തി
നോക്കി
ഇവിടെ, യെന്നെപ്പോലെ
മറ്റൊരു വനോ...!
സിംഹം കിണറ്റിലേക്കെടു -
ത്തുചാടി

മറന്നു വെച്ചവ



ഉമിക്കരി, ഈർക്കിൽ,
വേപ്പിൻ തണ്ട്, അത്ത്
പതഞ്ഞുതൂവുന്ന ഈ-
പേസ്റ്റും, സോപ്പുമാണ്
ഓർമ്മകളെ,യുണർത്തിയത്.
ഉണ്ടായിരിക്കുമോ
അവയൊക്കെ
അന്നത്തെപ്പോലെ,യിന്നും

നക്ഷത്രങ്ങൾ



മണ്ണിൽ
മരിച്ച
രക്തസാക്ഷികളുടെ
കൃഷ്ണമണികൾ

ചിരവ



കരിനാക്കാണ്
ഒറ്റപ്രാക്ക് മതി
ഈർന്നിട്ടപോലെ -
കിടക്കാൻ

ഗുലാം അലി, പാടുമ്പോൾ



പാടൂ,ഗുലാംഅലി,പാടുക
പാട്ടിന്റെ
പുഷ്പ മഴകൾ, യിവിടെ വ ർ ഷി
ക്കുക
ആ പാട്ടു മഴകളിൽ നനഞ്ഞു കുളിരട്ടെ
പ്രണയ പരാഗരേണുക്കൾ പരക്കട്ടെ
സ്നേഹത്തിനും സംഗീതാമൃതത്തി നും
അതിരു ചമയ്ക്കാൻ കഴിയില്ല ഭൂവിതിൽ
ശാന്തി സമാധാന ദൂതുമായ് വന്നുള്ള
പക്ഷി നീ പാടൂ, ഗുലാം അലി പാടൂ
എന്തിനീ മണ്ണിൽ വിലക്കണം നിന്റെ യാ
ആർദ്ര സംമോഹന സ്നേഹവായ് ത്താരിയെ
പ്രാണനും പ്രീയതരങ്ങളുമെല്ലാമെ
എല്ലാർക്കുമൊന്നു തന്നെയെന്നറി യുകിൽ
ഉച്ഛ്വാസവായുവും, വെള്ളവും, സൂര്യനും
അതിർത്തി തിരിക്കാതെ നൽകുന്നുകാലം
പാടൂ, ഗുലാം അലി,പാടുനീ സാദരം
സ്നേഹ സൗഗന്ധികമെങ്ങുംപരത്തു നീ

2016, ജനുവരി 13, ബുധനാഴ്‌ച

മരത്വം അഥവാ മനുഷ്യത്വം


പുളി, ഇരൂൾ, ഉപ്പില മരങ്ങൾ
ചില്ല കൈകൾ വിടർത്തി തൊട്ടു
തൊട്ട്
കെട്ടിപ്പിടിച്ച് നിൽക്കുന്നു
ഇലയിലൂടെ യൊഴുക്കി ചില്ലകളി
ലൂടെ
ദാഹജലം കൈമാറുന്നു
കൂടു കൂട്ടി കാത്തിരിക്കുന്നു പറവകളെ
കായ്കനികളെ കാത്തു സൂക്ഷിച്ച്
കൊടുത്തയക്കുന്നു
കാറ്റിൻകൈകളിൽക്ഷുത്തടക്കു വാൻ
കുട്ടികളായിരുന്നപ്പോൾ കെട്ടിപ്പി
ടി ച്ച്
കളിച്ചിരുന്നു ഞങ്ങളും
ആര്? എന്ത്? ഏതെന്ന് കളങ്കമി ല്ലാതെ
വളരുന്തോറും അകന്ന, കന്ന്......
കണ്ടാലറിയാതവരായി!
മനുഷ്യത്വം മരിച്ചയിക്കാലത്ത്
മരങ്ങളായാൽ മതിയായിരുന്നു
ഈ മരങ്ങളെപ്പോലെ,യാരെന്നി  ല്ലാതെ
തൊട്ടു തൊട്ട് നിൽക്കാമായിരുന്നു
മരത്വമെങ്കിലും ബക്കിയാക്കാമാ
യി രു ന്നു

2016, ജനുവരി 12, ചൊവ്വാഴ്ച

കാലത്തിനോട്



പാതിരാവായിനേരംപിണങ്ങുന്നു
ണ്ട്ദേഹം
തലചായ്ക്കേണ,മല്പംതീരാത്തിര
ക്കാണേലും
കിടന്നാൽക്ഷീണത്താലെ ഉറങ്ങി
 പോയെന്നാകിൽ പുകിലായിടും
പിന്നെ പണി തീരാതായിടും
ഇരിക്കാം,ചുമരിൽതലചായ്ച്ചൊ
ന്നു മയങ്ങീടാം
എങ്കി,ലുറക്കംവിട്ട്പെട്ടെന്നങ്ങെഴു
ന്നേൽക്കാം
എന്തിനാണെന്നോർക്കുകിൽ
കാര്യമില്ലെന്നു തോന്നാം
കാലമാണിന്നു നമ്മെ തെളിച്ചീടുന്ന
ഭവാൻ
കരിയിലയടിക്കുവാൻ കല്പിച്ചു
തന്നു കാലം
തീക്കായേണ്ടവർ വന്ന് തീക്കാഞ്ഞി
രിക്കുന്നു
കഷ്ട്ടതപേറീടുവാൻ ശക്തിയെത്ര
നൽകി നീ
കാലമേ നീയാണെന്നും കൺകണ്ട
യെൻ ദൈവം
കഷ്ട്ടത ഇനിയും ഞാൻ അനുഭവി
ച്ചു തീർത്തോളാം
പരിഭവമൊട്ടുമില്ല പരാജിതനല്ലി ന്നും ഞാൻ
ഒരിക്കൽ ഉദിച്ചീടുംഒരു വെള്ളിന ക്ഷത്രം
പൊള്ളയാംവാക്കല്ലിത് ഇത് സത്യ ദർശനം
അന്ന്, യീ മുൾപാകിന വഴികൾ
പൂവായ് തീരും
അന്നാവഴിത്താരയിൽ കണ്ടുമുട്ടീടും നമ്മൾ
പരിഭവിക്കില്ലന്നും ഞാൻ പരിരം -
ഭണം മാത്രം
പരിദേവനമല്ല ചുണ്ടിൽ പുഞ്ചിരി
മാത്രം

2016, ജനുവരി 10, ഞായറാഴ്‌ച

ഷവർ



ഷവറിന്റെ നൂൽമഴയിൽ
പ്രണയത്തിന്റെ കുളിരുണ്ട്
പകൽക്കിനാവിൻ ചൂടുണ്ട്
ഓർമ്മയുടെ നനവുണ്ട്
വാസന സോപ്പിൻനീർക്കുമിളകളാം
മാന്ത്രിക നിമിഷങ്ങളുണ്ട്
എരികണ്ണിലെ നീറ്റലുകള്‍കഴുകിമാ
റ്റിയ നിശ്വാസവുമുണ്ട്.
കഴിഞ്ഞകാലത്തിന്റെ കയത്തിൽ
നിന്നും
വർത്തമാനത്തിലേക്ക് ഞാത്തിയി ട്ടൊരു
 ഗോവണിയുണ്ട്
മൂർദ്ധാവിൽ നിന്ന് പെരുവിരലിലേ
ക്കിറങ്ങുന്ന
ജീവിതസംന്ത്രാസമുണ്ട്.
ഇപ്പോൾ;ഷവറിലെ നൂൽമഴയിൽ
കണ്ണീരിനെ കഴുകാം
തേങ്ങലുകളെ ഒളിപ്പിക്കാം
ദു:ഖത്തിന്റെ പൊള്ളുംപനിയെ
ആരുമറിയാതെതണുപ്പിക്കാം

ഓർമ



റബ്ബർ തോപ്പിലെ
ചാടു വഴിയേ നടക്കുമ്പോൾ
ഒരായിരം ചോദ്യവുമായ്
ഏകാന്തത കൂട്ടുവരും
പാലിറ്റു വീഴുന്ന റബ്ബർമരം
മാറുമറക്കാത്ത കാലത്തേക്ക്
കൂട്ടിക്കൊണ്ടു പോവും
മുട്ടുമറയാത്ത മുണ്ടും, കൊക്ക
തൊടങ്ങും
തൊപ്പിപ്പാളയും, കൈക്കോട്ടും
മുന്നിൽ നടന്ന് വഴികാട്ടും
കൊക്കരണിയിൽ നിന്നൊരുകവിത
കൈമാടി വിളിക്കും
കൻ മതിലുകളില്ലാത്ത
സ്നേഹത്തിന്റെ കൈവേലികൾക്കു
ള്ളിൽ
കഞ്ഞിവെള്ളത്തിലെ കണ്ണിമാങ്ങയ ച്ചാറിൽ
വർത്തമാനവും ചാലിച്ച് അടുക്കള
പ്പുറത്തിരിക്കും
ജാതി മതത്തിന്റെ ജനൽക്കാഴ്ച്ചക
ളില്ലാതെ
വെളിമ്പ്രദേശത്ത് ഒത്തുകൂടി തമാശ
ക ളു ടെ
പൊട്ടുംപൊടിയുമായിപാറിനടക്കും

സ്നേഹകണ്ണീർ



ഇഷ്ട്ടിക അടർന്നു പോയ ഒറ്റമുറി വീട്
ഇന്നും ഓർമ്മയിലുണ്ട്
മുറ്റത്തെ ഒറ്റമന്താരം, പൊളിഞ്ഞു കിടക്കുന്ന
മുള്ള് വേലി
ബീഡി പ്പുകയുടെ, കള്ളിന്റെ
പുളിച്ച മണമാണച്ഛൻ
ലഹരികയറിയാൽഅച്ഛൻചിരിക്കും
ചിരി കണ്ണീരിലവസാനിക്കും
കെട്ടിപ്പിടിച്ച് പറയും:
എന്റെ മകനെ ഒരു കരയ്ക്കടുപ്പി
ച്ച് വേണം
എന്റെ കണ്ണടയ്ക്കാൻ
ആമകനാണ് ഞാൻ, ഇല്ലായ്മയുടെ
ഭാരവുമായി പുറപ്പെട്ടു പോയവൻ
ഇന്നുമുണ്ട്നിലംപൊത്തിക്കിടക്കുന്ന ,യാവീട്
എന്റെ മണ്ണ്, മരങ്ങൾ, തോടുകൾ, -
കുളങ്ങൾ
ചിരിക്കുന്നുണ്ട് അച്ഛൻ കെട്ടിപ്പിടി
ച്ച്
കണ്ണീരില്ലാത്തചിരിചിരിക്കുന്നുണ്ട്
എനിക്കിവിടം മതി,യെന്നെ സ്നേ
ഹിക്കുന്ന
എന്നെക്കുറിച്ചറിയുന്ന, എന്റെ എ
ല്ലാമായ....
ഞാൻ ചിരിച്ചു പോകുന്നു അറിയാ
തെ
യെന്റെ ഓർമ്മകളെ കെട്ടിപ്പിടിച്ച്
കണ്ണീരിലവസാനിക്കുന്നു

2016, ജനുവരി 8, വെള്ളിയാഴ്‌ച

വികസനം



വികസനം വേണ്ടെന്ന് പറഞ്ഞിട്ടില്ലസർ
വികസനം നമുക്കാവശ്യമല്ലെ സർ
ആകെയുള്ള നാലു സെന്റിലൂടെ
യാണ് സർ
ഗ്യാസ് പൈപ്പ് ലൈൻ കടന്നു പോകുന്നത്
ഇരുപത് മീറ്റർ സ്ഥലമാണ് സർ
അവർ അളന്ന് അടയാളമിട്ടത്
മുകളിലാണെങ്കിൽ 220 കെ.വി.
ലൈനുമാണ് സർ
ആകെയുള്ള സമ്പത്താണ് സർ
താലിമാല വിറ്റും മുണ്ട് മുറുക്കി
യുടുത്തും
ആശിച്ചു വാങ്ങിയതാണു സർ
എന്നെപ്പോലുള്ളവർക്കുമുണ്ടാ
വില്ലെസർ ആശ
ഒരു കൂര വെച്ചു കെട്ടി ഒരു ദിവസ
മെങ്കിലും
സ്വന്തമെന്ന അഭിമാനത്തോടെ
സ്വസ്ഥമായൊന്ന്‌ നടുനിവർത്തു വാൻ.
എന്നിട്ടും വികസനം വേണ്ടെന്ന്
ഞങ്ങൾഒരിക്കൽ പോലും പറഞ്ഞി ട്ടില്ലല്ലോ സർ
പകരമെരുസ്ഥലമെടുക്കാൻ ന്യായ
മായ നഷ്ട്ടപരി....
പറ്റില്ലെന്നോ ,വേണ്ട സർ ഒന്നും വേണ്ട സർ
ഞങ്ങൾ ഒഴിഞ്ഞു പോകാം സർ
വികസനമല്ലെ സർ അത്യാവശ്യം
ഞങ്ങളൊക്കെയല്ലെങ്കിലും ഇനി
യെത്ര നാൾ അല്ലെ സർ
................................................................
 കുറിപ്പ് :- ഗ്യാസ് പൈപ്പ് ലൈനിനു
വേണ്ടി ഉപയോഗിക്കുന്ന സ്ഥലത്തി ന് എത്ര നഷ്ട്ടപരിഹാരം നൽകും എന്ന് വ്യക്തതയില്ലാത്തതിനാൽ പല സ്ഥലങ്ങളിലും ആശങ്കാകുലരാ
യ ജനങ്ങൾക്ക് ജോലി തടസ്സപ്പെടു ത്തേണ്ടി വരുന്ന സാഹചര്യത്തിൽ
എഴുതിയത്

കടവ്


കടവിന്റെ കഥകൾ കേട്ട്
കോരിത്തരിച്ചിരുന്ന ഒരു കാലമു
ണ്ടായിരുന്നു.
ഗ്രാമവിശേഷങ്ങളുടെകലവറക്കാരൻ
നിരവധി തലമുറയുടെ ചരിത്രകാ
രൻ
പടപ്പാട്ടുകളുടെ കൂട്ടുകാരൻ
പട്ടിണിക്കാരുടെ നാട്ടുകാരൻ.
സ്കൂൾകുട്ടികളുടെ കളിയാക്കലു
കൾ
ദാവണിക്കാരികളുടെ നാണംകുണു
ങ്ങലുകൾ
പ്രണയികളുടെ ഒളിച്ചോട്ടങ്ങൾ
ഭർത്താവുമായി പിണങ്ങി ച്ചുവന്നുകലങ്ങിയ
 കണ്ണുമായിതിരിച്ചുവരവുകൾ
ഇന്ന്കടവുകളില്ല,കടത്തുവഞ്ചികളും
പുഴയ്ക്ക് മുകളിൽ പാലങ്ങളായി,
പാതകളായി, പാതകങ്ങളായി
വിരണ്ടു നിന്ന പുഴവരണ്ടുപോയി
കടത്തുകാരൻ കഥയിൽ മാത്രമായി
കടവിൽ കുടവുമുടച്ച് കാലംകടന്നു
പോയി
ഇന്ന് പുഴയേയില്ലാതായി
പഴയൊരു കഥയായി

2016, ജനുവരി 6, ബുധനാഴ്‌ച

പുതു തത്വം


പുരാണങ്ങൾക്ക് പുത്തൻ
പരിഭാഷയുമായി
പുതുപുരാണക്കാരെത്തുന്നു
മഹത്വചനങ്ങൾ പരൽ മീനിനെ
പ്പോലെ
ചത്തുപൊന്തിക്കിടക്കുന്നു
അരിയപ്പെട്ട സത്യത്തിന്റെ നാവു
ക ൾ
നെടുമ്പാതകൾക്ക് പരവതാനികളാ
കുന്നു
സത്യത്തേക്കാൾ പരിശുദ്ധം നുണ
അഹിംസയേക്കാൾഹിതകരം
ഹിംസയെന്ന തത്വം
എഴുതി പിടിപ്പിക്കുവാൻ
പണിപ്പുര തിരക്കിലാണ് .

മരണം



ജീവിതമെന്ന കുറ്റത്തിനുള്ള
ശിക്ഷയാണോ മരണം ?!
ജീവിതംഒരു പുസ്തകംപോലെയാണ്
അച്ചടിയും അടുക്കി വെച്ച് കുത്തി
ക്കെട്ടുമുള്ള
ദിനസരിക്കുറിപ്പിന്റെ പുസ്തകം
വൃത്തത്തിന്റെ തടവു മുറിയെ
ബേധിച്ച്
അലങ്കാരങ്ങളെ അഴിച്ചുമാറ്റിയുള്ള
കവിതാ വായനപോലെ
വെള്ളയും ചോപ്പും പുതച്ച വസ്ത്ര
ങ്ങൾക്കും
പുഷ്പ്പങ്ങൾക്കുമൊപ്പം മടങ്ങി വരുന്ന
ശരീരത്തെ
മണ്ണ് വായിച്ചെടുക്കുന്ന ഒരു വായന
യുണ്ട്
ചുട്ട വെയിലിന്റെകൊടിയിറ ങ്ങിയ
ആ യാത്രയിൽ
അതു വരെ നടന്ന ഇടവഴിയിൽ നിന്ന്
വൃശ്ചിക കാറ്റിന്റെ കൈകളിൽ നിന്ന്
കിളികളുടേയും, പൂക്കളുടേയു-
മിടയിൽ നിന്ന്
വാക്കുകൾ ചിതറി കേൾക്കാതെ
പോയ നിമിഷത്തിൽ
എല്ലാ ഊഷ്മള സൗഹൃദവും
അവസാനിക്കുകയാണെന്ന ഒരോർ
മ്മപ്പെടുത്തലുണ്ട്

2016, ജനുവരി 5, ചൊവ്വാഴ്ച

പ്രണയത്തിന്റെ പേര്



പ്രണയം, പ്രണയമെന്നെല്ലാരും
പറയുന്നു
പ്രണയത്തിന് എന്തു പേരിട്ട് വിളിക്കും ?!
പ്രണയം ഒരു പകർച്ച പനിയല്ല
പ്രതിരോധവുമല്ല
തെറിച്ചു വരുന്നുണ്ട് രോദനത്തി ന്റ ചീളുകൾ
അകത്തളത്തിൽ,കുറ്റിക്കാട്ടിൽ, പാ -
തി രാത്രിയിൽ.
തെളിഞ്ഞ കണ്ണിലെ പ്രകാശമെ വിടെ
പ്രണയത്തിന്റെചൂടുള്ള കുളിർ സ്വനമെവിടെ
കണ്ണിൽ ഘനശ്യാമം
കാതിൽ ഘർഘരം
ദർപ്പത്തന്റെ സർപ്പം
പത്തിവിടർത്തുന്നു
വെട്ടാൻ വരുന്ന പോത്തിന്റെ
കണ്ണാണിപ്പോൾ പ്രണയം
വേടനും ബുദ്ധനുമിടയിലെ
മാടപ്രാവ്

2016, ജനുവരി 4, തിങ്കളാഴ്‌ച

പുൽപ്പള്ളി


അടിവാരത്തു നിന്ന് അടിവച്ചു കയ
റുന്ന
വണ്ടിയിൽ ചുരം കയറുമ്പോൾ
ഹെയർ പിൻ വളവുകളിൽ
കാട്ടു മൂപ്പനപ്പോലെ കരുത്തുള്ള
പാറകളിൽ
കാലത്തിന്റെ മണ്ണടരുകൾ മലർന്ന
കറുത്ത ചരടിൻ റോഡിൽ
കുന്നിനു മുകളിൽ മുട്ടി നിൽക്കുന്ന
മേഘങ്ങളെ
തൊട്ടുരുമിപ്പോകുമ്പോൾ
താഴെയും മേലെയുമുള്ള അഗാധ
നീലിമയിലൂടെ
ഒഴുകി ചെന്ന് കയറുമ്പോൾ
പച്ചയൂണിഫോമണിഞ്ഞ സ്കൂൾ
കുട്ടികൾ
അസംബ്ലിക് നിൽക്കുന്നതു പോലെ
നിരന്നു നിൽപ്പുണ്ടാവും
തേയിലച്ചെടികൾ
കല്ലുമാലയണിഞ്ഞ കാട്ടുപെണ്ണി
നെപ്പോലെ
കുണുങ്ങി നിൽപ്പുണ്ടാവും
കാപ്പിച്ചെടികൾ
ലവകുശൻമാരുടെ കുസൃതികൾ കണ്ട്
കണ്ണിമയനക്കാതെ നിൽക്കും
സീതാദേവിയെപ്പോലെ പുൽപ്പള്ളി

അപമൃത്യു



അഹിംസയുടെ അസ്ത്രമെടുത്ത വന്
ആയുധത്താൽ അപമൃത്യു
അറിവിന്റെ അസ്ത്രമെടുത്ത വന്
ആണി തറച്ച് അപമൃത്യു
പെണ്ണിന്റെ പൊള്ളും രുചിയറി യാൻ
പടിവാതിലിൽ മുട്ടിയ പാതി -
 വൃത്യം പാടി നടന്ന
നീലക്കുറുക്കന്റെ കടിയേറ്റ്
പെണ്ണിന് അപമൃത്യു

2016, ജനുവരി 3, ഞായറാഴ്‌ച

പുതു പ്രഭാതം



പ്രഭാതമേ നിൻ വരവിനായി
പ്രണയാതുരനായി ഞാൻ കാത്തി രിപ്പൂ
ഉഡുക്കളെ നിങ്ങൾ കാൺമതുണ്ടോ
അകലെയെങ്ങാനുംനോക്കിടാമോ
ഞാൻകാത്തിരിക്കുംപ്രഭാതത്തിനെ
ജാതി മതാദി കടലിടുക്കിൽ
ഭ്രാന്തമാം ചുഴിയും മലരികളും
വർഗ്ഗീയതയുടെ കാകോളവും
കാളിയൻ മാർതൻ കോലാഹലവും
സ്നേഹമാംകൊച്ചുകൊതുമ്പുവള്ളം
രാക്കടൽ താണ്ടി വരുന്ന നേരം
നോക്കണേയിത്തരംകീടങ്ങളേ
പ്രഭാതമേ ഞാൻ നിന്നെ കാത്തിരി ക്കും.
വൈതരണിയാലെത്രവൈകിയാലും
നേരിൻ കൊടിപ്പടം നേരെ നീട്ടി
പ്രതീക്ഷ തൻപൂത്തിരിനാളവുമായ്
പുതിയ കാലത്തിന്നുദയമായി
സമഭാവന തൻ സ്മൃതിയുമായി
വന്നെത്തിടുമെന്നെനിക്കറിയാം
പ്രഭാതമേ നിൻ വരവിനായി
പ്രണയാതുരനായ് ഞാൻ കാത്തിരി
പ്പൂ

ഭ്രാന്തെടുത്ത ദൈവം



ദൈവമേയെന്ന് വിളിക്കാറില്ല ഞാ-
നിപ്പോൾ
എനിക്കറിയാം ദൈവം അജ്ഞാതവാസത്തിലെന്ന്
ചെകുത്താൻ നാണിച്ചു പോം
വചനങ്ങളുടെ ഭ്രാന്തെടുത്ത
ദൈവമല്ലെൻ ദൈവം.
അറിവിന്റെ കനികൊടുത്തത്
അജ്ഞത മാറ്റീടുവാൻ
എരിച്ചു കളയുവാനും, എറിഞ്ഞുട ക്കാ നുമല്ല
നാഗരികതയെന്തെന്നറിയുന്നു ഞാ
നിന്ന്
നരക സാഗരത്തിൻ സായന്തനതീരം
അമ്പലത്തിനരികത്തു പാടില്ലിനി
മനുഷ്യരായോർ നടത്തീടുന്ന കച്ചവടം
മതങ്ങളാണിനി മത്സരബുദ്ധിയാൽ
ദൈവത്തിനു ജോലി വിഭജിച്ചു നൽ
കീടുക
ദൈവമേയെന്നു വിളിക്കാറില്ല ഞാ
നിപ്പോൾ
വചനങ്ങളുടെ ഭ്രാന്തെടുത്ത
ദൈവമല്ലെൻ ദൈവം

ജന്മദിനം


ഇന്ന് യെന്റെ ജന്മദിനം
കേക്ക് മണക്കുന്ന തെരുവിലൂടെ
ഞാനലയുന്നു
കേക്കിന്റെമണംവിശപ്പിന്റെ യാഴം കൂട്ടുന്നു
രണ്ട് മെഴുകുതിരികൾ പോലെ
തിളങ്ങുന്ന യെന്റെ കണ്ണുകൾ
ഉരുകിയുരുകി കവിളിലൂടെയൊ
ഴുകുന്നു
കേക്കിന്റെ കുന്നുകൾ കുഴച്ചെറി
ഞ്ഞു കളിക്കുന്നു
ഹാളിൽ കുട്ടികൾ
കാവൽ നിൽക്കുന്ന തോക്കിൻ കുഴൽ
തട്ടി മാറ്റുന്നു യെന്നെ തെരുവിൽ.

വിശക്കുന്നവന് ഇനി ജന്മദിന മോർ
മ്മയുണ്ടാവരുത്