malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

മുലകൾ



മുലകളെക്കുറിച്ച് നിങ്ങൾ പറയാത്തതെന്ത്?!
രതിയെക്കുറിച്ച് പറയുമ്പോൾ
പുരുഷനിപ്പോഴും അത് വൈകാ
രികതയുടെ മാത്രം
ഒര,വയവമായി മാറുന്നതെന്ത്?
മുലകളുടെ മറ്റു സാദ്ധ്യതകളെ
മനപ്പൂർവ്വം മറക്കുന്നവർക്കായി
ഇനി മുലകളെക്കുറിച്ച് നമുക്ക്
പറയാം:
മുലകൾക്കുമുണ്ട് ചരിത്രം
രക്തം ചീന്തിയ സമര ചരിത്രം
ക്ഷോഭിച്ച മുലകൾ, ക്ഷതമേറ്റ
മുലകൾ
അരിഞ്ഞു വീഴ്ത്തപ്പെട്ടവയും,
അറുത്തു കൊടുക്കപ്പെട്ടവയും
പറിച്ചെറിഞ്ഞ് പുരം കത്തിച്ചവയും
മാറ്റത്തിന്റെ കാറ്റായ് കനത്തു
നിന്നവയും.
മുലകൾ ശക്തിയും, യുദ്ധവുമാണ്
നിന്നെ നീയാക്കുന്നതും
നിന്റെ കുലം നിലനിർത്തുന്നതും
മുലകളാണ്

വിഹ്വല ജ്വാല



മിഴിയിൽ മധുരമാം മൊഴികൾ
നിറച്ചോളെ
സ്നേഹത്തിൻ പാലാഴിയാൽ
ഹൃത്തടം തുടിപ്പോളേ
പൊട്ടിയെന്നാരു നിന്നെ വിളിച്ചു
കളിയാക്കി
പട്ടുപോയൊരുമനസ്സുള്ളവരവരാരോ.
മിണ്ടുവാൻ കഴിയാത്ത പാവമാപെൺ
കൊടിയെ
കൊഞ്ഞനം കുത്തുന്നോരേ നിങ്ങളൊ
ന്നോർത്തീടേണം
ചുറ്റുമേനടന്നീടും അക്രമം അധർമ്മത്തെ
കണ്ടില്ലെന്നു നടിക്കും കളങ്ക ഹൃത്തുക്കളെ
മേലാളപേക്കൂത്തിനെ പഞ്ചപുച്ഛമടക്കി
വാലാട്ടി നോക്കി നിൽക്കാൻ മടിയൊട്ടു
മില്ലാതോരേ
ശിലാമൗനങ്ങളായി മാറുവതെന്തേ നിങ്ങൾ
ശൂന്യതയിലെന്നപോലെ നീങ്ങുവതെന്തേ
നിങ്ങൾ.
കരളിൽ കരുണതൻ അഗ്നിജ്വാല പേറീടും
നിലയ്ക്കാ, ചലിക്കുന്ന വിഹ്വല ഗോളമവൾ.



ഭൂമിക




മനസ്സിലെ മരുപ്പറമ്പിൽ ഓർമ്മകൾ
ചിതറിക്കിടക്കുകയായിരുന്നു
ഒരു നാൾ അവൾ വന്ന് അനുവാദ
മില്ലാതെ
അലങ്കോലമായതെല്ലാം
അടുക്കിപ്പെറുക്കി വെച്ചു
ഒഴിവുള്ള സ്ഥലത്ത് ഓലക്കുടിൽ കെട്ടി
കൂടെ പാർത്തു
ഓമനിക്കാൻ പാകത്തിൽ ഒത്തിരി ഓർമ്മകൾ
സ്വരുക്കൂട്ടിവെച്ചു
ഒരു നാൾ;കുചേലന്റെ കൂടെ കുടിലിൽ
പാർത്തു മടുത്തപ്പോൾ
അവൾ കൂടുവിട്ട് കൂടുമാറി
കൂട്ടംതെറ്റിയ കുഞ്ഞാറ്റക്കിളിയായവൻ
കാട്ടിലൂടെയലഞ്ഞു
ഒഴിഞ്ഞുകിടക്കുന്ന കുടിൽ ഇനിയവന്റെ
ശ്മശാനഭൂമിക

മുറിവ്




നഖപ്പാടിൽ നക്കി
മുറിവുണക്കാമെന്ന് കരുതേണ്ട
പ്രണയത്തിന്റെ പുലിനഖമുറിവിന്
മറുമരുന്നില്ല
പ്രണയത്തിനർത്ഥം മരണമാണെങ്കിൽ
മരിച്ച ജലമാണെന്റെ കണ്ണീർ
കണ്ണീർ കയപ്പാണെന്റെ അന്നം
കെട്ടുപോയ രണ്ട് നക്ഷത്രങ്ങളാണെ
ന്റെ കണ്ണ്.
പ്രണയം പത്തി വിടർത്തിയ പാമ്പ്
വിശ്വാസത്തിലേക്ക് വിഷം ചീറ്റി
പത്തി മടക്കി മാളത്തിലേക്ക്
നീലിച്ച യെൻ ഹൃദയത്തിൻ നീലിമ
യിൽ നീയുറങ്ങുക
കഴിഞ്ഞകാലത്തിന്നോർമ്മകൾ താരാ
ട്ടു പാട്ടാക്കുക
നിന്റെ പ്രേമ സാക്ഷാത്കാരത്തിൻ
കതിരിതാപാകമായിരിക്കുന്നു

2016, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ജീവിതപാഠം



എന്നും അവൾ പഠിക്കുവാൻ കോളേജി
ലേക്ക് വീട്ടിൽ നിന്നുമിറങ്ങി
എന്നും കൃത്യ സമയത്ത് വീട്ടിൽ തിരിച്ചെത്തി
കോളേജിൽ മാത്രം, യെത്തിയില്ല!
ഒരു ദിവസം ക്ലാസ് ട്യൂട്ടർ വീട്ടിലേക്ക് വിളിച്ചു:
എന്നും വീട്ടിൽ നിന്നു,മിറങ്ങുന്നുവെന്ന്
മറുപടി
വീട്ടുകാർ അന്വേഷണമായി
ഒരു കൂട്ടർ ബസ്റ്റാൻഡിൽ കണ്ടെന്ന്
മറ്റൊരു കൂട്ടർ വെയിറ്റിംഗ് ഷെൽട്ടറിൽ,
ഐസ് ക്രീം പാർലറിൽ, ഇന്റർനെറ്റ് കഫേയിൽ, ബ്യൂട്ടി പാർലറിൽ.
ഒരു ദിനം അവൾവീട്ടിലുമെത്തിയില്ല.
താമസിയാതെ ഒരു സന്ദേശം അച്ഛന്റെ
മൊബൈലിൽ വന്നു:
'തിരയണ്ട, ഇഷ്ട്ടപ്പെട്ട ആളുടെ കൂടെ പോകുന്നു'.
അപ്പോഴാണറിഞ്ഞത് ഇത്രയും കാലം
പഠിച്ച
ജീവിത പാഠമിതായിരുന്നെന്ന്






നല്ല ഓർമ്മയുണ്ട്



എങ്ങുനിന്നോ പുറപ്പെട്ട വരികൾ
ഇല്ലിക്കൂട്ടങ്ങൾക്കിടയിലൂടെ
കാറ്റിന്റെ ചുണ്ടുകൾ മൂളിക്കൊണ്ടു
വരുന്നു
ചിലമ്പണിഞ്ഞ പുഴവെള്ളത്തിനു മുകളി
ലൂടെ
മൊഹയറമരത്തിന്റെ കൊഴിഞ്ഞു വീണ
ചുവന്ന പൂക്കൾ സാവകാശമൊഴുകി.
പഴങ്കാരണവരെപ്പോലെ പടർന്നു നിൽക്കുന്നു ആഞ്ഞിലിമരം
നാവുണ്ടായിരുന്നെങ്കിൽ ചൊല്ലുമായിരുന്നു
നാട്ടുപഴങ്കഥകൾ
കിഴക്കനാകാശത്ത് പകുതി കടിച്ചെടുത്ത
പത്തിരിക്കഷ്ണം പോലെ നിലാവ്
ഓർമ്മകളുടെ താഴ്വരയിൽ
ഒരു നിശാഗന്ധിപോലെയവൾ പൂത്തു നിന്നു
ഇല്ലിനാമ്പുകൾക്കിടയിലൂടെ ഊർന്നിറങ്ങിയ
നിലാവ്
മഞ്ഞിൽ കുതിർന്ന കരിയിലകളെ തൊട്ടു
നിലാവിന്റെ കൈകളിലൂടെ അമ്മയിറങ്ങി
വന്ന്
അരികിൽ നിൽക്കുന്നു
നിശാഗന്ധിപ്പൂവിന്റെ ഗന്ധമെങ്ങുമുയരുന്നു
അമ്മയ്ക്ക് നിശാഗന്ധിയുടെഗന്ധമാണ്.
നല്ല ഓർമ്മയുണ്ട് ;
തോട്ടിറമ്പിൽ നിന്ന് ഒടിച്ചെടുത്ത പൂങ്കുലകൾ
അമ്മ മുടിയിൽ ചൂടി തന്നത്
മുത്തങ്ങൾ തരുമ്പോൾ ഞാൻ കൊച്ചരി
പ്പല്ലുകൾ കാട്ടിച്ചിരിച്ചത്
നല്ല ഓർമ്മയുണ്ട് ;
ഇല്ലിക്കാടിന്റെ അരികുപറ്റിയാണ് അമ്മ
അന്ന് നടന്നു പോയത്

2016, സെപ്റ്റംബർ 11, ഞായറാഴ്‌ച

പാലം



കെട്ടിയുണ്ടാക്കി നാം നമ്മിലേക്കൊരു
ഒറ്റത്തടിപ്പാലം
പാലങ്ങളും, നദികളും ഒരുപാടു കടന്ന
വർനാം
എങ്കിലും, മദ്ധ്യാഹ്നത്തിലാണ് നമുക്ക്
ഇങ്ങനെ ഒരു പാലം കെട്ടാൻ തോന്നിയത്
പുലരിയിലും, പാതിരാവിലുംപുത്തനുന്മേഷ
ത്തിലൂടെ
പലവുരു നാമാ പാലം കടന്നു
മരുക്കാറ്റിന്റെ വേവിൽ നിന്ന്
കുളിർക്കാറ്റിലെത്തിയ പോലെ
നിത്യവും വാക്കുകളുടെ വേഴ്ച്ചയിൽ
നാം മൂർച്ഛപ്പെട്ടു കിടന്നു
ഇന്ന് നാം ഇലകൊഴിഞ്ഞ ശിശിരശാഖികൾ
വാക്കുകളാണ് ആദ്യം കൊഴിഞ്ഞു തുട
ങ്ങിയത്
മൗനത്തിന്റെ വാത്മീകത്തിൽ
ഇന്ന് ഹൃദയ മർമ്മരങ്ങൾ മാത്രം
വികാരങ്ങളുടെ സമുദ്ര നയനങ്ങൾ
വിതുമ്പിക്കൊണ്ടിരിക്കുന്നു
പൂതലിച്ച ഒറ്റത്തടിപ്പാലമായി
നാ,മക്കരെയിക്കരെ
സായാഹ്നങ്ങൾ വിദൂരമല്ല!
ചുണ്ടുകൾ താഴിട്ടടയക്കുന്നതാണ് നല്ലത്
ഏത,ർത്ഥസാരങ്ങൾ തേടിയാണ്
ഇനിയും നാം പാലം പുതുക്കേണ്ടത്

ഓണം വരുമ്പോൾ




കോടക്കാറെല്ലാമൊഴിഞ്ഞു പോയി
കോടിയുടുത്തു വെൺമേഘമെത്തി
ചിന്നിച്ചിരിയാലെ ചിങ്ങമെത്തി
ചിത്രപദംഗങ്ങൾ കൂടെയെത്തി
ഒരു തുമ്പ വന്നെന്റെ കാതിൽ ചൊല്ലി
ഒരു തുമ്പി വന്നെന്റെ കാതിൽ മൂളി
വന്നു പോയ് വന്നു പോയ് ചിങ്ങമാസം
വന്നു പോയ് വന്നു പോയ് ഓണനാള്
അല്ലിയും, മല്ലിയും കാത്തു നിന്നു
മുല്ലമലർ പല്ലുകാട്ടി നിന്നു
പിച്ചിയും, തെച്ചിയും, ചിറ്റാടയും
ചെമ്പകപ്പൂവും കുശലം ചൊല്ലി
മുക്കുറ്റി മഞ്ഞയുടുപ്പണിഞ്ഞു
കാക്കപ്പു കണ്ണെഴുതാനിരുന്നു
കിലുകിലെ കാശിതുമ്പചിരിച്ചു
നീൾമിഴി ശംഖുപുഷ്പമുണർന്നു
പൊന്നിൻ കതിർക്കുല താളമിട്ടു
പച്ചപ്പനന്തത്ത പാട്ടു പാടി
വന്നു പോയ് വന്നു പോയ് ചിങ്ങമാസം
വന്നു പോയ് വന്നു പോയ് ഓണനാള്

2016, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

അഴലുകൾ പൂക്കുമ്പോൾ



അതിരില്ലാ ദുഃഖമെരിതീക്കനലായി
നെഞ്ചിടത്തിൽ നീറി നീറി നിൽക്കേ
അഴലുകൾ പൂക്കുമപൂർവ്വ രാഗങ്ങളെൻ
അന്തരംഗത്തിൽ മുഴങ്ങിടുന്നു
പുറമേയ്ക്ക് പുഞ്ചിരി പൂരമെന്നാകിലും
ഉള്ളം ഉഴുതുമറിച്ചിടുന്നു
നാം നട്ട ചെമ്പകം നാം തന്നെ വെട്ടുന്നു
സുഗന്ധമെല്ലാം പോയ് മറഞ്ഞിടുന്നു
നേരുതിരിയുവാൻ നാം മുറിവുണ്ടാക്കി
മുറിവിൽ നാം കുത്തിയതെന്തിനാവോ ?!
നിന്നഴൽ കണ്ടു ഞാൻ ഘോഷിച്ചിരുന്നില്ല
അരുതാതതൊന്നുമേ ചെയ്തതില്ല
കപടവേദാന്തങ്ങൾ ചൊല്ലിയിരുന്നില്ല
ചപല മോഹങ്ങളും ചൊല്ലിയില്ല
ചൊല്ലിയതൊക്കെയും ജീവപ്രപഞ്ചത്തിൽ
അനുഭവമായുള്ള സത്യമല്ലോ
പ്രണയിച്ചു പോയെന്ന കുറ്റത്തിനാലിന്ന്
പ്രീയങ്ങളൊക്കെ പിഴുതു മാറ്റേ
കാലമേ നീ തന്നെ രക്ഷയും, ശിക്ഷയും
സഹിക്കാൻ കഴിയില്ലയെന്നാകിലും

ശവം ദഹിപ്പിക്കുന്നവരോട്



എന്റെ ശവം ദഹിപ്പിക്കുന്നവരോട്:
നെഞ്ചിൻകൂട് അവസാനമേകത്തു
അക്ഷമ കാണിക്കരുത്
പച്ചമാവിന്റെ വിറകെടുത്ത് കുത്തിയ
മർത്തരുത്
പ്രണയം കൊത്തിവെച്ച ഒരു ഹൃദയമു
ണ്ടുള്ളിൽ
പ്രണയം കണക്കെ പതുക്കെ മാത്രമെ
കത്തിക്കയറു
കത്തിപ്പിടിച്ചാൽ പൊട്ടിത്തെറിക്കുന്നൊ -
രൊച്ച കേൾക്കാം
അപ്പോൾ എല്ലാം തീർന്നെന്ന് നിങ്ങൾക്ക്
സമാധാനിക്കാം
എന്നാൽ; അപ്പോഴാണ് അവളുടെ ഓരോ
അണുവിലും പ്രണയം ചേക്കേറുക
സിരകളിൽ ശോണ രക്താണുക്കളെപ്പോ
ലെപ്രവഹിക്കുക
നിങ്ങൾ പ്രണയിച്ചിട്ടുണ്ടെങ്കിൽ
പിണങ്ങിയിട്ടുണ്ടാകും
.അപ്പോൾ നിങ്ങൾക്കുണ്ടായിരുന്ന 'ഒരിതി' -
ല്ലെ
അതുപോലുള്ളഒരിതല്ല ഇത്.
അത് ഏതാനും മണിക്കൂർ, ഒന്നോ രണ്ടോ
ദിവസം
ഇത് ഒരു പതഞ്ഞൊഴുകലാണ്
തന്റെ അരികിൽ അവൾ വന്നെത്തും
വരേയുള്ള പ്രണയ പതയൽ
പ്രണയത്തോളം പൊള്ളൽ ഉണ്ടായിട്ടു
ണ്ടാവില്ല
ഇന്നുവരെ ഒരു ലാവാപ്രവാഹത്തിനും

2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

മിസ് കോൾ



നിങ്ങൾഒരു മിസ് കോൾ ചെയ്യൂ
ഞങ്ങളുടെ,യേറ്റവും പുതിയ
ഓഫർ
നിങ്ങളെ തേടിയെത്തും
പരസ്യം നിങ്ങൾ കേട്ടിട്ടില്ലേ?
അങ്ങനെ മിസ് കോൾ ചെയ്തു,
ചെയ്താണ്
അവൾ മിസ്സായത്!
മിസ്കോളടിച്ചാൽ മിസ്സാകുന്നത്
ഗേളാണെന്ന് അന്നാണെനിക്ക് മന
സ്സിലായത്.
എന്നിട്ടും, നിർത്തിയിട്ടുണ്ടോ
നിങ്ങളാരെങ്കിലും മിസ്സടി?
മനസ്സില്ല, മനസ്സില്ലാ,യെന്ന് ആദ്യ
മൊക്കെ പറഞ്ഞിട്ടുണ്ടാകും
എന്നാലും ഓഫറിന്റെ, യേർപ്പാ
ടാകുമ്പോൾ
ആരാണടിച്ചു പോകാത്തത്
അങ്ങനെ മിസ്സായവരുടെ കൂട്ട ത്തിൽ
ഞാനെന്നെ തിരയുകയാണി
പ്പോൾ!

2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

അത്തം പത്തോണം



അത്തമിങ്ങെത്തുന്ന നേരത്ത
ങ്ങൊത്തിരി
സ്വപ്നങ്ങൾ കണ്ടു മയങ്ങി നിൽക്കേ
ഒത്തിരിപ്പൂവുമായ് ഇത്തിരിപ്പോ
രുന്ന
കുഞ്ഞുങ്ങൾഞങ്ങൾകളിച്ച കാലം
കൊച്ചരിപ്പല്ലുകൾ കാട്ടിച്ചിരി ക്കുന്ന
മുല്ലകൾ മൊട്ടിട്ടു നിൽക്കു
മ്പോലെ
മോഹങ്ങളായിരം മൊട്ടിട്ടു നിൽ
ക്കുന്ന
മധുര പ്രതീക്ഷ തളിർക്കും കാലം
തുമ്പതൻ തൂമന്ദഹാസമതെന്ന പോൽ
തുമ്പികൾ തുള്ളിക്കളിച്ച കാലം
അത്തം മുതൽ പത്ത് നാളുകൾ
ഞങ്ങൾക്ക്
കണ്ണടച്ചു തുറക്കുന്ന പോലെ
ഇന്നു മീ,യോർമ്മകൾ ഉള്ളിന്റെ
യുള്ളിൽ
മുക്കുറ്റിമഞ്ഞയായ് പൂത്തുനി ൽപ്പൂ
ഇല്ലിന്നുപൂക്കളും, പൂക്കൾ പറി ക്കുന്ന
ബാലകരൊന്നുമീ നാട്ടിലെങ്ങും
ഓണത്തിനോളപ്പെരുക്കങ്ങളി
ല്ലിന്ന്
എല്ലാർക്കുമെന്നുമിന്നോണമല്ലോ

2016, സെപ്റ്റംബർ 4, ഞായറാഴ്‌ച

ഡയറിക്കുറിപ്പ്



ഡയറിക്കുറിപ്പുകൾ വെറും
ദിനസരിക്കുറിപ്പുകളല്ല
സ്വച്ഛന്ദമായ അഭിപ്രായങ്ങളുടെ
ദീപശിഖ
കറയറ്റകുറ്റസമ്മതം
ആത്മവിമർശനംഡയറിക്കുറിപ്പി
ന്റെ പ്രാണൻ
കണ്ണ് പറിച്ചെറിയേണ്ട കാഴ്ച്ചകളെ
ക്കുറിച്ച്
ഓരോ ദിനാന്ത്യത്തിലും ആത്മരോ
 ദനത്തിലേക്ക് വീഴാം
വിഷാദങ്ങൾ തളം കെട്ടി നിൽക്കാം
ശോകങ്ങൾ ശ്ലോകങ്ങളാകാം
വാഴ്ത്തുകയോ, ഇകഴ്ത്തുകയോ,
യല്ല
സംഭവങ്ങൾക്കാണ് പ്രാധാന്യം
മതി, പേരു വേണമെന്നില്ല
സിംബലുകൾ മാത്രം മതി
ഡയറിക്കുറിപ്പുകൾ വെറും ദിന
സരിക്കുറിപ്പുകളല്ല

2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

നിയമങ്ങൾ ബലാത്സംഗം ചെയ്യ പ്പെടുമ്പോൾ



അധികാരം സിംഹാസനവും
കൽപ്പനയുമാകുമ്പോൾ
യുദ്ധം ചെന്നായ,യാകുന്നു
ഏതിരുട്ടിലും കുതിച്ചുചാടുന്ന
ചെന്നായ
അജയ്യതയുടെ, അധിനിവേശത്തി
ന്റെ ബലതന്ത്രം
ജൂലിയ, യുടെ തുടകൾക്കിടയിൽ
കിതച്ചു നിന്ന റോമാ സാമ്രാജ്യം
പോലെ
ഭയത്തിന്റെ തുടകൾക്കിടയിൽ
യുദ്ധമൊരു ചുവന്ന പൂവായ്
വിടരുന്നു
തലയറുക്കപ്പെടുന്നു, അര തകർക്ക
പ്പെടുന്നു
മുലയരിയപ്പെടുന്നു, കണ്ണ് ചൂഴ്ന്നെ
ടുക്കപ്പെടുന്നു
അധികാരം ഒറ്റക്കല്ലിൽ തീർത്ത
വിഗ്രഹം
പടയാളികൾ ബലിമൃഗങ്ങളാകു
മ്പോൾ
തുണിയുരിഞ്ഞ പെണ്ണിന്റെ നെഞ്ചിൽ
വാൾമുനകൾ ഭൂപടംതീർക്കുന്നു
നഗര ഗ്രാമമെന്നില്ലാതെ യോനി
കളിൽ
പുല്ലിംഗങ്ങൾ പുളയുന്നു
കിരാതത്വത്തിന്റെ ബീജങ്ങളൊഴു
ക്കപ്പെടുന്നു
എന്നും,എവിടേയുംഇര സ്ത്രീകളും
കുട്ടികളും തന്നെ
അധികാരമേ, നീതന്നെ നീപെറ്റ കു
ഞ്ഞുങ്ങളെ തിന്നു തീർക്കുന്നു

മരണം



വിജയ സൂത്രങ്ങൾ മെനഞ്ഞുകൊ
ണ്ടേയിരിക്കുന്നു
കാണാമറയത്തിരുന്ന് അക്രമത്തി
ന്റെ കൂരമ്പുകളെ,യ്യുന്നു
ഒരിക്കൽ നടുവൊടിച്ച്, ഒരിക്കൽ
കഴുത്തൊടിച്ച്
ഒരിക്കൽ പകൽക്കാഴ്ച്ചയിൽ,
ഒരിക്കൽ ഇരുളിൻ കാണാക്കാ
ഴ്ച്ചയിൽ
ആപ്പിളിനുള്ളിൽ പുഴുവെന്ന പോലെ
അവൻ നമ്മിൽ നുഴഞ്ഞുകയറുന്നു
ഒത്തസമയത്ത്പുഴുവിന്റെ,യാ കാരം
വെടിഞ്ഞ്
സർപ്പമാ,യാഞ്ഞുകൊത്തുന്നു
മരണംസത്യത്തിന്റെ വിരാട്
 രൂപം
മൗനത്തിന്റെ മന്വന്തരങ്ങളിലേക്ക്
അത് നമ്മേകൂട്ടിക്കൊണ്ടുപോ
കുന്നു

നേർക്കാഴ്ച്ച



ശവകുടീരത്തിലെ ശാന്തിയാ ണെങ്ങും
വിമ്മിഷ്ട്ടത്തിൻ മേലെയാണി വിടെ,യെല്ലാം
കെട്ടിപ്പൊക്കിയിരിക്കുന്നത് !
മൃത്യുഗന്ധത്തിൻ നൃത്തതാളങ്ങ
ളുയരുന്നു
യുദ്ധവീര്യത്തിൻ മുലപ്പാൽ നുണ
ഞ്ഞ ചുണ്ടുകളെവിടെ?!
അനന്തമായ രൂപാന്തരങ്ങളെങ്ങും.
നഗരങ്ങൾ തീക്കൊളുത്തപ്പെടുന്നു
കവാടങ്ങൾ വെട്ടിപ്പൊളിക്കപ്പെ
ടുന്നു
കുഞ്ഞുങ്ങൾ കുന്തമുനയിൽ കോർ
ക്കപ്പെടുന്നു
ലോക സാമാധാനത്തിന്റെ അപ്പോ
സ്തലൻ
കഴുകച്ചിറകുകളി, ലിറങ്ങുന്നു
കഴുത്തിൽ നിന്നും അടർത്തപ്പെട്ട
ശിരസ്സുകൾ
ചരിത്രത്തിന്റെ സനാതന, യട യാളം
ക്രൂരതയുടെ ലിംഗത്തുമ്പിൽ പെ‌ -
ണ്ണിന്റെ ജീവൻ ഉടഞ്ഞു തകരുന്നു
ചോരയും കുരുതിയും നനഞ്ഞ
ദർശനത്തിന്റെ കബന്ധങ്ങൾ
മാത്രംമിച്ചം

അരഞ്ഞുതീരാൻ ഒര് എരിജന്മം



എന്നും കാലത്തെഴുന്നേൽക്കുന്നു
കാലുവെന്തനായപോൽ ഓട്ടം
തുടരുന്നു
കഞ്ഞിവെയ്ക്കണം,കറിവെയ്ക്കണം,
മാർക്കറ്റിൽ പോകണം
കെട്ട്യോൻ, കുട്ട്യോൾ, പശു, കിടാവ്
ദിനസരിക്കുറിപ്പുകൾ മാറുന്നേ യില്ല.
കാലം,യെന്നിൽ മരവിച്ചു കിട ക്കുന്നു
പ്രകൃതിചലനമറ്റ് ധ്യാനത്തിൽ.
താണ്ഡവമാടുന്നുണ്ട് തോക്കും, -
വെടിയുണ്ടകളും
പാറി വന്ന പത്രത്താള് മലർന്നു
കിടക്കുന്നു സോഫയിൽ
കാണാതാവുന്നുണ്ട് ദിനവും കുറേ
പെൺകുട്ടികളെ
ബലാത്സംഗം, കൊലപാതകം, മാ
ട്ടിറച്ചി
പത്രത്തിൽ നിന്നു,മൊരു പശു
അടുക്കളയിലേക്കിറങ്ങുന്നു
ഒരു ദളിതൻ മരക്കൊമ്പിലാടുന്നു
നിലാവും,നീരും കണ്ണിൽ നിന്നൊ
ഴുകുന്നു
ഛെ, ഇന്നെന്തു കറിവെയ്ക്കും ?!
സാമ്പാറ്, ഉപ്പേരി, .......
ദാ, ഗേയ്റ്റിൽ നിന്ന് സ്കൂട്ടറിന്റെ
ഹോണടി
ഉച്ചയൂണിന് നേരമായി
കേൾക്കാമിനി പൂരമില്ലാതെ
ഒരു വെടിക്കെട്ട്.

ആസക്തി



രാത്രികൾ നീല പ്രകാശത്താൽ
അനാച്ഛാദനം ചെയ്യപ്പെടുന്നു
തൃഷ്ണയുടെ ചരടുകൾ കൊണ്ട്
ചുറ്റിവരിയുന്നു
തീവ്രവർണ്ണ ഭ്രമങ്ങളാൽ ഇന്ദ്രിയ
ങ്ങൾ തുറക്കപ്പെടുന്നു
നീ, തീവ്രഗന്ധിയായൊരു നിശാ
പുഷ്പം
രോമകൂപങ്ങൾ തോറുംകത്തി
പ്പടർന്ന്
കെട്ടടങ്ങുന്ന തീജ്വാല
ഒരു നരഭോജിയെപ്പോലെ തുണ്ടം
തുണ്ടമാക്കി
അകമേദഹിപ്പിക്കപ്പെടുന്ന ആസക്തി