malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ഡിസംബർ 27, തിങ്കളാഴ്‌ച

അറിവെഴുത്ത്

കൊതി പെരുത്ത് പെരുത്ത്
വായിലെ വെള്ളത്തില്‍
നനഞ്ഞു കുതിര്‍ന്നു
വായില് വെച്ചപോഴാണ്
കവര്പ്പാണെന്നറിഞ്ഞത്
മധുരിച്ചു തുടങ്ങിയപ്പോഴാണ്
കവിത യാണെന്നറിഞ്ഞത്

എഴുത്ത്

പേടിപ്പിക്കുന്ന തരത്തിലാണ്
പ്രായം കടന്നു പോകുന്നത്
ചൂടാറിയ ജീവിതമാണിന്നു ശരീരം
എങ്കിലും മരിച്ചു പോയമനസ്സില്‍നിന്നു
തിളച്ചു തൂവിപ്പോയി ഇന്നലെ രാത്രി -
ഒരു സ്വപ്നം
സ്വപ്നത്തില്‍ കുത്തിയൊഴുകുന്ന
ഒരു പുഴ മാത്രമെ ഉണ്ടായിരുന്നുള്ളൂ
കാലത്തിന്റെ ഒഴുക്കാണതെന്ന്
നിനക്കറിയാമല്ലോ
എത്രയും പെട്ടെന്ന് ഞാനവിടെ എത്തും
എന്ന് പറയാന്‍ മാത്രമാണീയെഴുത്ത്

2010, ഡിസംബർ 22, ബുധനാഴ്‌ച

ദാമ്പത്യം

സ്നേഹത്തിനും വെറുപ്പിനുമിടയിലെ
ചെറു കള്ളിയില്‍ അടയ്ക്കപ്പെട്ടത്‌
ഇരുമനസുംഅന്യോന്യംവായിച്ചെടുക്കുന്നത്
അവന്റെ മനസ്സിലെന്തെന്ന് അവളും
അവളുടെ വികാരമെന്തെന്നുഅവനും-
അറിഞ്ഞതായി ഭാവിക്കാത്തത്
ഒന്നിനും കൊള്ളാതവളെന്നു-
കലമ്പുംപോഴും
സ്നേഹമില്ലാത്തവനെന്നു -
പുലമ്പുംപോഴും
ബന്ധത്തിന്റെവേരില്‍ ഉറച്ചുനില്‍ക്കുന്നത്
അടുത്തിരിക്കുമ്പോള്‍ അകന്നു നില്‍ക്കുന്നതും
അകന്നു നില്‍ക്കുമ്പോള്‍ തുടുത്തു നില്‍ക്കുന്നതും
വീട്ടിലെത്താന്‍അല്‍പ്പംവൈകിയാല്‍
വേവലാതിയുടെ വേലി പൊളിക്കുന്ന
സ്നേഹ സരിത്ത്

ചിത്രം

അവള്‍ മോഡലായി
അവന്റെ ക്യാന്‍വാസില്‍
അവളുടെ സൌന്തര്യം വരച്ചു -
ചേര്‍ത്ത് കണ്ടിരുന്നു
ദിവസങ്ങള്‍
ആഴ്ചകള്‍
മാസങ്ങള്‍ -അവസാനം
മടുത്ത് അവള്‍
ക്യാന്‍വാസില്‍ കയറി സ്ഥിരതാമസ മുറപ്പിച്ചു

യാത്ര

ഇത് തന്നെയാണ് അവള്‍ആഗ്രഹിച്ചിരുന്നത്
കെട്ടുപാടുകള്‍ഇല്ലാതെ വിലക്കുകളില്ലാതെ
ചുററിനടക്കണം
കായലിലൂടെ കറങ്ങണം
നഗരങ്ങളായ നഗരങ്ങളെല്ലാം
പറന്നു നടക്കണം
ഭര്‍ത്താവിനാലും കുട്ടികളാലും
തളയ്ക്കപ്പെടാതെ പുറരാജ്യങ്ങളിലേക്ക്പറക്കണം
ഇപ്പോഴാണ് എല്ലാംഒത്തുവന്നത്
നാല്ചുമരുകള്‍ക്കു അകത്തുനിന്നും
നാട്ടുംപുറത്ത് നിന്നും
സഞ്ചാര സാഹിത്യങ്ങളിലൂടെ
ഒരു ലോകയാത്ര

2010, ഡിസംബർ 17, വെള്ളിയാഴ്‌ച

ശംഖ്

ആര്‍ത്തലച്ചൊഴുകുന്നഒരു നദിയാണവന്‍
ചക്രവാളത്തില്നിന്ന്ഉത്ഭവിച്ചു -
ചക്രവാളത്തില് അവസാനിക്കുന്നമഹാനദി
പുളയുന്നജലസര്‍പ്പം
ആകാശത്തേക്ക് നാവുനീട്ടുംതിരമാലനാവുകള്‍
ചൂഴികളും, മലരികളും നിറഞ്ഞ ഭ്രാന്തന്‍ നദി
സ്വപ്നങ്ങളൂടെ നിറകുടം
പുലരികളൂടെ കാഹളം
ആദിനാദം
സംഗീതങ്ങളുടെ കലവറ
സൌന്ദര്യങ്ങളൂടെനിറപറ
ഒരുകുഞ്ഞുപൂവും
ഒരുമഞ്ഞുകാലവും
ഓളങ്ങള്‍ ഓംകാരമായി ഇന്നും
ഈ കുഞ്ഞു ശംഖിനുള്ളില്‍

കുടുങ്ങിപ്പോയത്

തൊട്ടിലാട്ടിയപ്പോഴാണ്
ഞെട്ടിയുണര്‍ന്നത്
പൊട്ടിച്ചിരിയാണ് പരിസര -
ബോധമുണ്ടാക്കിയത്
കുന്നിടിക്കുംപോള്‍ കുടുങ്ങിപ്പോയതാണ്
യന്ത്രക്കയ്യില്‍
കുഞ്ഞുങ്ങള്‍ ആയിരിക്കണം കുന്നു-
വിറ്റിട്ടുണ്ടാവുക
തറവാട് വക ശ്മശാനം
കരിയിലകള്‍ക്കും ,വേരുകള്‍ക്കു മിടയില്‍
മണ്ണിലമര്‍ന്നു
കവിതയില്‍ പൂഴ്ന്നാണ് കിടന്നിരുന്നത്
മണ്ണിനുമേലെ പച്ചപ്പായാണ്
ഞാന്‍ കണ്ണും നീട്ടിയിരുന്നത്
അവസാനത്തെയുറക്കവും
ഒഴിപ്പിക്കപ്പെടുകയാണ്
യന്ത്രത്തിന്റെ ഡ്രൈവര്‍ആഞ്ഞെറിയുകയാണ്
പുഴയിലെ ഏതോ കുഴിയിലേക്ക്

2010, ഡിസംബർ 15, ബുധനാഴ്‌ച

നൊസ്റ്റാള്‍ജിയ

പണ്ട് ഞാന്‍പാറി ക്കളിച്ചവയലാണീ
ഫ്ലാറ്റിന്റെ മുറ്റമെന്നോര്ത്തിടുമ്പോള്‍
ചെറു മീനിന്‍പറ്റങ്ങള്‍ തെളിനീരിലെന്നപോല്‍
ഓര്‍മ്മകളുള്ളില്‍ ചാഞ്ചാടിടുന്നു
എന്നുംപതിവായിവയലിന്‍വരമ്പിലായ്
കാത്തുനില്‍ക്കാറുള്ളപെണ്‍കിടാവ്
പൂവില്‍പരന്നുള്ളമഞ്ഞിന്റെമുത്തുപോല്‍
പുഞ്ചിരി തൂകുന്ന പൊന്കിനാവ്
അറിയാതൊരുവേള തൊടുവാനൊന്നാഞ്ഞപ്പോള്
മിന്നിമറഞ്ഞൊരു പൊന്‍ തിടമ്പ്
വിരിയാനായ്‌വെമ്പുന്നവെള്ളാമ്പല്‍പൂവുപോല്‍
നാണത്താല്‍ കൂമ്പുന്നകുഞ്ഞുപൂവ്
വയലിന്റെ വേലിയായ് പടര്‍ന്നുള്ള മുള്ളാണീ-
ഉയര്‍ന്നു നിനീടുനീയിരുമ്പുഗേറ്റ്
ഇടവഴിത്താരയാണിന്നു ഞാന്‍ നില്‍ക്കുന്ന
വീതിയേറീടിന ടാറ് റോഡു
എവിടെയുണ്ടാകുമാബാല്യകാലസഖി
വേദനയുള്ളില്‍ നുരഞ്ഞിടുന്നു
ഓര്‍ക്കുന്നുണ്ടാകുമോ അവളുമാ കുസൃതികള്‍
ഒരുവേള യെങ്കിലൂമീമുഖവും
കണ്ണെത്താദൂരെകതിര്‍മാലചൂടിയ
വയലെല്ലാം ഫ്ലാറ്റായിഉയര്‍ന്നുപോയി
എങ്കിലും ഒടുക്കത്തെ നൊസ്റ്റാള്ജിയായെന്നു
ഫ്ലാറ്റാക്കാന്‍ കഴിയില്ല എന്നോര്‍മ്മകള്‍

കാള്‍ മാര്‍ക്സിനു

ഹരിത സ്വപ്നങ്ങള്‍ തരികയാണിന്നും
കറുത്ത നീതികള്‍ വാഴുന്നിടങ്ങളില്‍
ഇടറി വീഴുന്നമനുഷ്യന്റെ കാതിലെക്കിടിമുഴക്കമായ്
ഇവിടെ നിന്‍ വാക്കുകള്‍ .
തുടലുപൊട്ടിച്ചെറിയുവാന്‍അടിമകള്ക്കറിവ്നല്‍കിടും -
നിന്‍തത്വശാസ്ത്രം.
കറുത്ത ശക്തിതന്‍കുരുതി ദാഹത്തെ
അരുണ രോഷത്താല്‍ അടക്കി നിര്‍ത്തിയും
മോചനംതേടി മേചപാതയില്‍
സംഘ ബോധത്തിന്‍ പന്തമായതും
തൊഴില് ചെയ്വോര്‍ക്ക് തെളിമയാര്‍ന്നുള്ള
ജീവിതത്തിരിതെളിച്ചുതന്നതും
ഇന്നു മെന്നുമിവിടെ ഭൂവില്‍
ഉയര്‍ന്നുനിന്നിടുംനിന്റെവാക്കുകള്‍
എവിടെ മനുഷ്യന്റെ ഹൃദയം തുടിക്കുന്നുവോ
എവിടെമാനവക്കാല്പ്പാടുതെളിയുന്നുവോ
അവിടെ നിന്‍വാക്ക് കാവലാളായിടും
അവിടെനിന്‍നാമംഒളിയായ്ചിതറിടും
എവിടെ മാറാല മാറാപ്പു കെട്ടുന്നുവോ
എവിടെ മേലാളര്‍ വാണരുളുന്നുവോ
എവിടെനിസ്വവര്‍ഗ്ഗംപിടയുന്നുവോ
എവിടെ നീതി പിടഞ്ഞു വീഴുന്നുവോ
അവിടെ വിദിഉല്‍ കണങ്ങളായെത്തിടും
അവിടെ നിന്‍വാക്ക് ഉറങ്ങാതിരുന്നിടും

ജീവിത നൌക

സിരകളില്‍ ഒരുതുള്ളിച്ചോരയില്ലെന്നു
കണ്ണില്‍ഒരിറ്റുവെളിച്ചമില്ലെന്നു
തലയ്ക്കുള്ളില്‍ കത്തുന്നതീപ്പാമ്പെന്നു
കണ്ടവരെല്ലാം അകന്നുമാറുന്നു
അടുത്ത്ചെല്ലുമ്പോള്‍ആട്ടിയോടിക്കുന്നു
മനസ്സിലായില്ലെന്ന് മക്കള്‍
നാണക്കേടെന്നു നാട്ടുകാര്‍
ബുദ്ധിമോശംവന്നഒരുവനെന്നുബന്ധുക്കള്‍
പായ്ച്ചിറകില്ലാത്ത ഒരു നൌക
ചുറ്റി പായുകയാണ്
കണ്ണീരാഴിയിലൂടെ
തൂക്കു പാറയില്‍ ചെന്നിടിക്കാന്‍
തിരമാലകളെപ്പോലെചിതറിത്തെറിക്കാന്‍

ജീവന്റെഅന്നല്‍പക്ഷി

വഴിതെറ്റിയലയുന്ന
വെള്ളരിപ്രാവ്ഞാന്‍
കുത്തി നോവിക്കയാണുള്ളം
വേദനയുടെകാരമുള്ളുകള്‍
അലഞ്ഞലഞ്ഞങ്ങാടിയിലെത്തിയ
അജമാണ് ഞാന്‍
പ്രണയത്തിന്റെ കടലാസ് പൂക്കള്‍
ഹൃദയത്തിലേറ്റിത്തന്നവളെ
ആഴങ്ങളിലെല്ലാമലഞ്ഞു
ഏതാഴിയിലാണ് നീയുള്ളത്
സ്മൃതിരൂപത്തില്‍കിടക്കുന്ന
മുത്തുകള്‍ ഓരോന്നെടുത്ത്
ചരടില്‍കോര്‍ക്കാന്‍ശ്രമിക്കുന്നുണ്ട് ഞാന്‍
എന്തു ചെയ്യാം
മുത്തുകളെല്ലാം ചിതറിപ്പോകുന്നു
വെളിച്ചത്തിലേക്ക് ഇരുട്ട് വീഴുന്നു
മനസ്സിനെ കൈപ്പിലും, മടുപ്പിലും മുക്കുന്നു
സ്മൃതിയുടെ നീല ഞരമ്പുകള്‍
വറ്റി പോയിരിക്കുന്നു
മൃതിയെന്നെ വിളിക്കുന്നു
അഗാധതയില്
പ്രണയ പുഷ്പ്പവുമായി
നീകാത്തിരിക്കുന്നു
ഒരന്നല്‍പക്ഷിയായി
ഞാന്‍ നിന്നിലേക്ക്‌ പറക്കുന്നു

വിശ്വാസംഅതല്ലെഎല്ലാം

കോരന്റെ കുമ്പിളില്‍
കയ്യിട്ടു വാരിയില്ല
കട്ടെടുത്തില്ല
തട്ടിപ്പറിച്ചില്ല
കോടികള്‍കൊയ്ത്തുകൂട്ടിയത്
കുഴല്‍പ്പണമായല്ല
കോരന്‍ കൊണ്ട് ക്കൊടുത്തു :
ചാനലിലെചാരിത്ര്യപ്രസംഗംകേട്ട്
ചന്തമുള്ളചാരക്കണ്ണിലെ
നക്ഷത്രപുളപ്പുകണ്ട്
മേനിക്കൊഴുപ്പു കാട്ടി
ചിന്തയുടെ ചിറകരിഞ്ഞത് അറിയാതെ .
സംസ്ക്കാരത്തിന്റെ
ശവ സംസ്ക്കാരവും നടത്തി
ബന്ധങ്ങളും ,വിശ്വാസങ്ങളും -
അതല്ലെ എല്ലാം ...!
കോരനിപ്പോള്‍ കേഴുകയാണ്
കാണാതെ പോയ
കുമ്പിളിനെക്കുറിച്ചു.
ഇനിയുംവരുംചാരക്കണ്ണൂം നീട്ടി
പുളകത്തിന്റെപുതുമണംവീശി
കുമ്പിളും, കഞ്ഞിയും നല്‍കാന്‍
മണി മാളികയും, ക്ഷേമ രാഷ്ട്രവും പണിയാന്‍
പക്ഷെ.,
അപ്പോഴും കൊണ്ട് കൊടുക്കണം
കോരന്‍ ........

അമ്മ മനസ്സ്

മനസ്സിന്റെ മാറാപ്പിനുള്ളിലിന്നും
കീറാതൊരോര്മ്മകള് യേറെയുണ്ട്
പാല്‍പ്പുഞ്ചിരിതന്‍മധുരമുണ്ട്
പിച്ചിതന്‍ പിച്ചവച്ചീടലുണ്ട്
ചൂണ്ടു വിരല്‍കളില്‍ തൂങ്ങിയാടും
ചൂടുള്ളചിന്തതന്‍തുണ്ട്മുണ്ട്
മാറാലമായ്ച്ചുവെളിച്ചമേകും
മൌനാനു രാഗമതേറെയുണ്ട്
എന്നെ അഗതി മന്ദിരത്തിനുള്ളില്‍
പാര്‍പ്പിക്കാന്‍ പ്രാപ്തനായ് മാറിയവന്‍
എന്നും തുറന്നു വച്ചുള്ളൊരെന്റെ
അറവാതില്‍താഴിട്ടുപൂട്ടിയവന്‍
അവനെന്‍ മകന്‍ പേരക്കിടാങ്ങളൊത്ത്
സോല്ലാസം മദിച്ചു ജീവിച്ചിടുന്നു
കണ്ണ്നീരുപ്പുകുറുക്കിഞാനോ
കാണുവാന്‍വെമ്പലാല്‍കാത്തിരിപ്പു
കാലംവഴിയെപറഞ്ഞുതരും
കാണാത്തകാഴ്ച്ചകള്‍കാട്ടിത്തരും
പിന്നെപഴിച്ചിട്ട്കാര്യമില്ല
പതംപറഞ്ഞുമനംതളര്ന്നിടേണ്ട
എങ്കിലുംമകനെ പ്രാര്‍ത്ഥിച്ചിടാമീയമ്മ
അമ്മയ്ക്ക് വന്നു ച്ചേര്ന്നുള്ളോരീദുര്‍ഗ്ഗതി
വന്നിടല്ലേഎന്റെ പൊന്‍മകന്

മരുഭൂമിയുണ്ടാകുന്നത്

കാടു ചിലപ്പോള്‍
മരുഭൂമിയാണെന്ന്തോന്നും
അകപ്പെട്ടു പോയാല്‍
അടഞ്ഞുപോകുന്നവഴികള്‍
അകത്തോട്ടുപോകുംതോറും
മനുഷ്യ മനസ്സെന്നു തോന്നും
ആഴവും ,ഇടതൂര്‍ന്നുവളരുംഇരുട്ടും
ഹിംസ്ര മൃഗത്തിന്റെ അമറലും
അരുമ മൃഗത്തിന്റെ കുറുകലും
വളഞ്ഞു പുളഞ്ഞുള്ളോരൊഴുക്കും
മരംകോച്ചുംതണുപ്പിന്‍വിയര്‍പ്പും
ദിക്കറിയാത്ത പച്ചപ്പ്‌ കണ്ടാല്‍
മരുഭൂമിഎന്നെതോന്നു

അരളി പ്പൂവ്

മരിച്ചു പോയച്ഛന്റെ കണ്ണില്‍നിന്ന്
ഒരിറ്റുകണ്ണീര്‍കവിളിലേക്കുവീണത്‌കണ്ട്
പൊട്ടിക്കരഞ്ഞുപോയമകന്‍
അനാഥത്വത്തിന്റെ നുകവും പേറി
നടക്കേണ്ടി വന്നവന്‍
വാളുപോലെയാടുന്നഭാവിയിലേക്കിറങ്ങിയവന്‍
ഒരു കുഞ്ഞു പൂവുമായി
കല്ലറടെയു മണ്ണില്‍മുട്ട്കുത്തികരയുമ്പോള്‍
അടക്കം ചെയ്ത ,യച്ഛന്‍ അരുതെന്ന് പറയുമെന്നും
അടക്കിപ്പിടിക്കുമെന്നും കരുതുന്നവന്‍
ഇരുണ്ട രാത്രികളില്‍കത്തിനിന്നനക്ഷത്രങ്ങളെ
കാറ്റൂതിക്കെടുത്ത്മെന്നുപുകഞ്ഞുപോകുന്നവന്‍
വെളുത്തചുമരുകള്‍നിലാവുള്ളരാത്രികളില്‍
പുഴയെന്നുപതഞ്ഞൊഴുകുന്നവന്‍
അവനാണ് സെമിത്തേരിയിലെ
പൊന്തക്കാട്ടിനുള്ളില്‍
അരിളി പ്പൂവായ് പൂത്തു പോയവന്‍

2010, ഡിസംബർ 11, ശനിയാഴ്‌ച

ചിലരങ്ങനെയാണ്

ചിലരങ്ങനെയാണ് ,
കണ്ടാല്‍ത്തന്നെയറിയാംകുറേ കാര്യങ്ങള്‍
വായിച്ചെടുക്കാംചിലതെല്ലാം-
മുഖത്ത് നിന്ന്
ചിലതൊക്കെ തട്ടാതെ മുട്ടാതെ പറയും .
ചിലരങ്ങനെയാണ് ,
കണ്ടു കഴിഞ്ഞാല്‍പ്പിന്നെ
കെട്ടിയിട്ടത്പോലെയാണ്
വാതോരാതെ വെറുപ്പിക്കും പറഞ്ഞു പറഞ്ഞു
പൊടിപ്പും തൊങ്ങലും ചേര്‍ത്ത്
കഥയുടെ ഭാണ്ഡക്കെട്ട് തുറക്കും .
ചിലരങ്ങനെയാണ്,
കണ്ടാലാണെങ്കില്‍ ഒന്നും പറയില്ല
ഒന്നും ചോദിക്കാനും തോന്നില്ല
അകം ചുട്ടു നീറുംപോഴും
പുറംശാന്തമായിരിക്കും
ചിരിയുടെചില്ലഎന്നുംപൂത്തിരിക്കും
സുഖ വിവരം തിരക്കും ,സഹായ ഹസ്ത്തം നീട്ടും
എല്ലാം ഭദ്രമെന്ന് മറ്റുള്ളവര്‍ കരുതുംപോഴായിരിക്കും
എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്
എല്ലാം അവസാനിപ്പിക്കുക
പരിഭവമില്ലാതെ, പരാതിയില്ലാതെ
എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് .

2010, ഡിസംബർ 10, വെള്ളിയാഴ്‌ച

തുന്നി ചേര്‍ത്ത ജീവിതങ്ങള്‍

തിണര്‍ത്ത് പൊന്തിയ ഓര്‍മ്മകളില്‍
ഉണ്ട്, തുന്നിക്കൂട്ടിയകുറേജീവിതങ്ങള്‍
പണിക്കിറങ്ങുമ്പോള്‍ വെയ്ലിലെക്കടര്ത്തിയിട്ട-
തെങ്ങോലയാല്‍
കുളി കഴിഞ്ഞിരിക്കുമ്പോള്‍ കീറപ്പായ
നെയ്തുകൂട്ടുന്നഅമ്മ
നിറം മങ്ങി കീറിപ്പോയ കുപ്പായത്തെ
നിറമുള്ള സ്വപ്നങ്ങളും ചേര്‍ത്ത് തുന്നിക്കൂട്ടുന്ന
കെട്ടു പ്രായംകെട്ടചേച്ചി
കീറിപ്പോയ തൊപ്പിപ്പാളയും
വേര്‍പ്പിന്റെ ഉപ്പ്പരലുമായി
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി തുന്നാന്‍
പാടുപെടുന്നയപ്പന്‍
പണിയൊന്നും ചെയ്യാതെപീടിക ത്തിണ്ണ നിരങ്ങി
കീറിപ്പോകുന്നജന്മത്തെതുന്നിക്കൂട്ടാനറിയാത്ത ഏട്ടന്‍
ഇതിനെല്ലാമിടയില്‍
ബാല്യത്തിന്റെ ഓര്‍മ്മകളെ
ഇഴ ചേര്‍ത്ത് തുന്നാന്‍
പാടു പെടുകയാണ് ഞാന്‍

ഒരമ്മയുടെചിന്താശകലം

പിച്ചവെച്ചോടിനടക്കുമെന്നോമനെ
പൂക്കുനുണ്ടുള്ളില്‍ പ്രകാശരേണു
നീവരും നാളുകള്‍ക്കെത്രയോമുമ്പെഞാന്‍
ഓടി ക്കളിച്ചതല്ലേയന്കണം
അന്നു മെന്നമ്മയും ഓര്ത്തിരിക്കില്ലേഞാന്‍
ഓര്‍ക്കുന്ന പോലെയാകുഞ്ഞുകാലം
അന്നെന്‍ വിരലില്‍ പിടിച്ചു കൊണ്ടെന്നച്ഛന്
സ്നേഹ പ്പടവ് കയറിയതും
പഞ്ചാരമുത്തങ്ങള്‍ തന്നു കൊണ്ടെന്നുള്ളില്‍
ഉണ്മ യെന്തെന്നോതി നല്കിയതും
ഒന്നും മറക്കാതെ ഇന്നു മുന്ടെന്നുള്ളില്‍
ഉണ്ണീ യതുള്ളില്‍ നിറച്ചിടേണം
അച്ഛന്റെ യുള്ളിലെ സ്പന്ദനമാണുനീ
തല്‍ക്ഷണമോര്‍മ്മയിലെത്തിടേണം
നിന്‍ച്ചുണ്ടു തട്ടുമ്പോള്‍കോരിത്തരിക്കുന്നു
നെഞ്ചിലെ പീയുഷം ചാലിടുന്നു
ഞാനു മെന്നമ്മതന്‍ മാറിലെമധുവന്ന്
മതിവരാതെത്രനുകര്‍ന്നിരുന്നു
ഇന്നു ഞാന്‍ ഓര്‍ക്കുന്നോരോര്‍മ്മകള്‍ഒക്കെയും
അമ്മയായ് ക്കുഞ്ഞിനെ ലാളിക്കെ,യോമനെ നീയും -
അതോര്‍ക്കുമായി രിക്കുമല്ലേ .

2010, ഡിസംബർ 3, വെള്ളിയാഴ്‌ച

മധു വിധു

കദനത്തിന്‍ കരി മേഘം നീങ്ങി
മണ്ണിന്‍ മധു വിധു വായി
വളര്‍ മഴവില്ലിന്‍അരുണിമകവിളില്‍
കുങ്കുമ രാഗം ചാര്‍ത്തി
അധരങ്ങള്‍ അടര്‍അല്ലികളായി
താരുന്ണ്യ ക്കുളിര്‍ചൂടി
ജഘനം, മാറും തുടുത്തു കൊഴുത്തു
പുഷ്പ്പിണി യായി ഭൂമി
ബാലേ, നിന്നുടെ മാദക ഗന്ധം
മദിരോത്സവസുഖസാരം
പഞ്ചാര പ്പുതു പുഞ്ചിരി നീട്ടി
മാന്തളിര്‍ മാടി വിളിപ്പൂ
ഭ്രമണം ചെയ്‌വൂ വാടികള്‍ തോറും
ഭ്രമരം മൂളി പ്പാട്ടാല്‍
പുലരി വെളിച്ചം കണ്ണ് മിഴിക്കെ
മഞ്ഞു പുതപ്പുകള്‍ നീക്കേ
കുഞ്ഞു നുണക്കുഴി നീട്ടീ വേണ്മലര്‍
കരളില്‍ കതിരില ചിതറി
പ്രണയത്തിന്‍ പുതു നാമ്പ് കിളിര്‍ത്തു
ഉജ്വല കിരണ പ്രസരം
നീലിമ യാര്‍ന്നൊരു നീള്‍മിഴിനീട്ടി
ബ്ഭൂമി പ്പെണണവള്‍ നോക്കേ
കുളിരിന്‍ കിങ്ങിണി മാലയുമായി
നീലാകാശംചാരെ

പുറന്പോക്കിലേക്ക് തള്ള പ്പെടുന്നവര്‍

കുളക്കടവിലും
ബസ് സ്ടോപ്പിലുമാണ്കണ്ടിരുന്നത്‌
കളി വാക്ക് പറഞ്ഞു ചിരിപ്പിക്കാന്‍
വലിയ മിടുക്കാണ്
കല്ല്‌ പെന്‍സിലിനു കരയരുത്തെന്നൂം
കുറുമ്പ് കൂടുന്നു വെന്നും പറയും
കളര്‍ വസ്ത്രങ്ങളും, തെളിഞ്ഞമുഖവും .
കാലണഎന്നും കീശയിലിട്ടുതരും
നാരങ്ങ മിഠായുടെ മണമായിരുന്നു അവര്‍ക്ക് .
കയ്യിലെ കടലാസ് പൊതിയില്‍
അവരുടെ ജീവിത മാണെന്ന് പിന്നീടാണ് അറിഞ്ഞത്
പുറമ്പോക്കിലെ കുഞ്ഞു കൂരയിലെ കൂട പ്പിറപ്പൂകളെ
വലിയവരാക്കിയപ്പോള്‍
അവര്‍ പുറന്പോക്കിലേക്ക് തള്ളി പോലും
ഇപ്പോഴും കാണാറുണ്ട്‌ ഇടയ്ക്കിടെ
പീടിക കോലായില്‍ ഭാണ്ഡക്കെട്ടും എല്ലും തൊലിയുമായി
കരഞ്ഞു പോകാറുണ്ട് ഞാന്‍
കൊടുത്തിട്ടും ഒന്നും വാങ്ങുന്നില്ലല്ലോ
ഒന്ന് ചിരിക്കുക പോലും......

ക്ഷണം

ക്ഷണികാന്‍ പോയതായിരുന്നു
വിവാഹത്തിനു
ക്ഷണികാതെവന്നത് മരണം
എന്തെല്ലാം പുകിലായിരുന്നു
ഇന്നലെ വരെ
അടുക്കളയിലും, അങ്ങാടിയിലും,-
പന്തലിലും, പറമ്പിലും
പൊന്നിന്റെ മിന്നലില്‍
പുരയുടെ ആധാരം പണയം വെച്ചതിന്റെ
വ്യസനമൊന്നും ഉണ്ടായിരുന്നില്ല
കണ്ണിലൊരു കള്ള ചിരിയും ഒളിപ്പിച്ചിരുന്നു
അച്ഛന്‍ പറയുന്നുണ്ടായിരുന്നു ഇടയ്ക്കിടെ
അമ്മയോട്
മകള്‍ക്ക്വന്നമഹാഭാഗ്യത്തെക്കുറിച്ച്
ആ അച്ഛന്റെ ജീവനാണ്
പറിച്ചു വെള്ള ത്തു്ണിയില് പൊതിഞ്ഞു കെട്ടിയത്
പറിഞ്ഞു പോകുന്നുണ്ട്
അവളുടെ ജീവനും
അടക്കാനാവാത്ത കരച്ചിലായി

കുഞ്ഞു പാവാടക്കാരി

കാരണം ഒന്നു മില്ലാതെ യാണ്
കലാപം തുടങ്ങിയത്
കുഞ്ഞു പാവാട ക്കാരിക്കു
കാലത്തിലേക്ക് കുതിക്കേണ്ട
കാലുതന്നെയാണ് നഷ്ട്ട മായാത്
"ദളം കൊഴിഞ്ഞു പോയ
എന്റെ പൂമ്പാറ്റ ക്കുഞ്ഞേ "-
കരഞ്ഞു തീര്‍ക്കാന്‍ മാത്ര മായൊരു ജന്മത്തിനു
എന്തു തെറ്റാണ് നീ ചെയ്തത് ?
ചോര തുടിക്കുന്ന ഹൃദയത്തിലേക്ക്
ക്രൂര നഖ മിറക്കിയ കാപാലികരെ
നിങ്ങള്‍ ഓര്‍ക്കുമോ
കത്തിദഹിക്കുന്ന കുഞ്ഞു ഹൃദയത്തെ
ഒന്നോര്ത്തോളൂ
ആ നോട്ടവും,
ആ നിശബ്ദതയും,
ആ ജീവിതവും,
നിന്റെ രാവും
നിന്റെ പകലും
ചുട്ടു പൊള്ളിക്കും
അവളുടെ പുള്ളി പാവാടയിലേക്ക്
തെറിച്ചു വീണ ചോര ത്തുള്ളി
അത് നിന്റെ അവസാനത്തെ ദാഹ നീരാവും ......

അച്ഛമ്മ

"നൊണ്ണിരിഞ്ഞിററ് നിക്കാന്‍ കൈന്നില്ല "
അച്ഛമ്മ യിടയ്ക്കിടെ നീട്ടി ത്തുപ്പും
ഇടിച്ച പാക്ക് തളിര്‍ വെററയില് പൊതിഞ്ഞ്
ഞ്റു ഞ്രാ കടിക്കും
ചൂരും വീര്യവും നോക്കി
പൊകേല മാറ്റി, മാറ്റിയിടും
ഇത് പട്ട, ഇത് കുതിര വാലന്‍
ജാപ്പാണന്‍ കിട്ടിയാല്‍
മണംവലിച്ചുകയറ്റിനീട്ടിതുമ്മും
കാലണ കടത്തിന് നാല് കണ്ടി പറമ്പും കടന്ന്
നായനാരെ വീട്ടില്‍ പോയതും ,നാണം കെട്ടതും
മൂക്ക് ചീറ്റും ഉടുത്ത തോര്‍ത്ത് മുണ്ടില്‍
വെള്ള കീറിയാല്‍ തള്ള വിരല്‍ കുഞ്ഞിന്റെ വായില്‍ തിരുകി
കുളുത്തിന്‍ വെള്ളം കലത്തില്‍ പേറി
കട്ടയുടക്കാന്‍ കണ്ടത്തില്‍ പോയത്
മുട്ടി മുട്ടി പ്പറയും
കണ്ണീരുപ്പിട്ടു അമ്മിഞ്ഞ കുടിച്ച
കാലത്തിനപ്പുറം കടന്ന് പോയ
കുഞ്ഞി പെണ്ണിനെ ക്കുറിച്ച്
കണ്ണീരോടെ കണ്ഠ മിടറി പ്പറയും
കാലത്തിന്റെ കൊഞ്ഞനം കുത്തലില്‍
കൂനിയിരിക്കുംപോള്‍
കഴിഞ്ഞു പോയ കഷ്ട്ടപ്പാടില്ലാതെ
കുഞ്ഞുങ്ങള്‍ കഴിയുമ്പോള്‍
കോരിത്തരിക്കും ,കുലുങ്ങി ച്ചിരിക്കും

2010, ഡിസംബർ 2, വ്യാഴാഴ്‌ച

ചാരം മൂടിയ ഓര്‍മ്മകള്‍

കാറ്റാണ്കൂട്ടിക്കൊണ്ട്പോയത്
കഴിഞ്ഞ കാലത്തിലേക്ക്
കൊക്കോ മാവിന്റെ കൊമ്പില്‍ നിന്നാണ് വന്നത്
കയ്യില്‍കുറെമധുരിക്കുന്നഓര്‍മ്മകളുമായി
മണ്ണപ്പംചുട്ടകണ്ണന്‍ചിരട്ടഅതുപോലെയുണ്ട് -
മണ്ണ് മൂടാതെ
കോലംകെട്ടികാത്തിരിപ്പാണ്
ശീമക്കൊന്ന പൂക്കള്‍
പട്ടുടുത്ത് പുറപ്പാടിനോരുങ്ങി
മുരിക്കിന്‍ പൂക്കളും
നാണിച്ച പെണ്ണ് ചൂളി യിരിക്കുംപോലെ
തൊട്ടാവാടികള്‍
വെള്ളരി ക്കണ്ടത്തിലെ
നാടക ക്കളരിയിലെക്കൊന്നിറങ്ങി
വയലെല്ലാം തീ പ്പിടിച്ചിരിക്കുന്നു
തീഗോളംആകാശത്തെ വിഴുങ്ങുന്നു
അതിനുള്ളില്‍ കത്താതെ ഞാന്‍ മാത്രം .
പൊട്ടിത്തെറിച്ച് കൊണ്ട്
എല്ലാംകത്തിതീരുന്നു
ഇപ്പോള്‍ വയലുകളെയില്ല
വര്‍ണ്ണ പ്രകാശങ്ങളില്‍ മുങ്ങിക്കുളിച്ച
കെട്ടിടങ്ങള്‍ മാത്രം
ഇപ്പോള്‍ ഞാന്‍ മാത്രം കത്തുന്നു
ഓര്‍മ്മകളെ ചാരങ്ങള്‍ മൂടുന്നു
പുക പിടിച്ച തറയിലേക്കു ഞാന്‍ തല -
പൂഴ്ത്തുന്നു

2010, നവംബർ 30, ചൊവ്വാഴ്ച

തിമിരം

എടുത്ത്‌ യെറിയാന്‍ കഴിയാത്തത് കാരണം
ഒരു കണ്ണ് പുറപ്പെട്ടു പോയി
എന്നിട്ടും
വീണ്ടും, വീണ്ടും അരുതാത്തത് മാത്രം....!
ഇനിയെന്തെല്ലാം കാണണമെന്ന്
ഒരു കണ്ണീര്‍ ത്തുള്ളി കുഴഞ്ഞു വീണു
ഒരു തരി മണ്ണ് പറഞ്ഞു
കുളിര് കോരുന്നു
നിന്റെ പടര്ച്ചയില്‍ ഞാന്‍
പൂത്തുലയുന്നു
ഇപ്പോള്‍ കണ്ണ് മടങ്ങി വന്ന്
കൂനി ഇരിപ്പാണ്
തിമിരത്തിന്റെ വാതിലും ചാരി

ബാല്യകാലസഖി

കളഞ്ഞു പോയ കല്ല്‌പെന്‍സിലിനു പകരം തന്നിട്ടുണ്ട്
കണീര് തുടച്ചു തന്നിട്ടുണ്ട്
കണ്ണിമാങ്ങ പെറുക്കിയും
കളിവാക്കു പറഞ്ഞും
സ്നേഹത്തിന്റെ ഉറവയായവള്‍.
കണ്ടിടുണ്ട് ഞാന്‍
കിടപ്പിലായ അമ്മയെ കുളിപ്പിച്ച്
കഞ്ഞി കുടിപ്പിച്ച് കണ്ണീര് ഉടുപ്പണിഞ്ഞു
ചിരിയും ചുണ്ടില്‍ തിരുകി
സ്നേഹത്തിന്റെ തെളിനീരിനെ.
കിടക്കുന്നുണ്ട് ഉള്ളിലിന്നും
നീറി നീറി ഒരു കണ്ണീരുപ്പ്

2010, നവംബർ 12, വെള്ളിയാഴ്‌ച

കുപ്പി

ഊളിയിടണം ആകാശ കടലില്‍
പറന്നു പൊങ്ങണം
കടലിന്റെ വിഹായസ്സില്‍
ഉയര്‍ന്നു ചാടണം
താഴ്വരകള്‍
ഊര്ന്നു ഇറങ്ങണം
വന്‍ മതിലുകള്‍
കീറിയെറിയണം
ഒരു ചിരി
കാറി ത്തുപ്പണം
ഒരു തെറി
എത്രയോ നിറഞ്ഞൊഴിഞ്ഞിട്ടും
തരപ്പെട്ടില്ലിതുവരെ
അത് പോലൊരു ലഹരി

മരണ കാരണം

മന:പ്രയാസമൊന്നും
ഉണ്ടായിരുന്നില്ലെന്ന് മക്കള്‍
മുഖം തന്നിരുന്നില്ലെന്നു
ബന്ധുക്കള്‍
കൂര്‍ത്ത വാക്കുകളേററ്
ഹൃദയം മുറിഞ്ഞിരുന്നെന്നും
കുറെ ചോദ്യങ്ങള്‍ ബാക്കി
ഉണ്ടായിരുന്നെന്നും
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

മേഘം

അലഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് കുറെ ദിവസമായി
ഒരു യാചക മേഘം
കറുത്ത് മുഷിഞ്ഞുകീറിയ കുപ്പായത്തിനുള്ളിലെ
വെളുത്ത നിറം കണ്ടാലറിയാം
ഏതോ വലിയ വീട്ടിലേതെന്നു
ചീറിയടിച്ചു പോലും മക്കള്‍
അപ്പനല്ലെന്നു
മിന്നി പറഞ്ഞു പോലും
പരിഷ്ക്കാര മില്ലെന്നു
കൊട്ടിയടച്ചു പോലും
പടി കടത്താന്‍ കൊള്ളില്ലെന്ന് .
ഇന്ന് ഉച്ചയ്ക്കാണ് ഇടറിവീണ്
ഓടയിലൂടെ ഒലിച്ചു പോയത്

മേഘം

അടുക്കളയില്‍

അടുക്കളയുടെ അകം എന്നും നിറഞ്ഞിരിക്കുന്നു
പല വ്യഞ്ജനങ്ങള്‍ പല തട്ടുകളില്‍ വെച്ചിരിക്കുന്നു
കൊതി പെരുക്കുന്ന മണം -
കറികള്‍ വിളന്പികൊണ്ടിരിക്കുന്നു
കത്തികറിക്ക് നുറുക്കിക്കൊണ്ടിരിക്കുന്നു
പാത്രങ്ങള്‍ കഴുകി നിരന്നിരിക്കുന്നു
എണ്ണകളില്‍ കുളിച്ചു കടുക്
കറികളിലേക്ക് പൊട്ടിത്തെറിക്കുന്നു
ചരിഞ്ഞിരുന്നു ചിരവകള്‍ നാക്കിട്ടടിക്കുന്നു
തീന്‍മേശകള്‍ നിറയുകയും
ഒഴിയുകയും ചെയ്യുന്നു
അടുക്കളക്കാരിയുടെ വയറിനകം
എന്നും ഒഴിഞ്ഞു തന്നെ ഇരിക്കുന്നു

അത് അപ്പന്‍

കടഞ്ഞെടുത്ത കരിവീട്ടികാതല്‍പോലെ
കറുത്ത് തടിച്ച അപ്പന്‍
മണ്ണിന്റെ കണ്ണ്
ഇന്ന നേരമെന്നോ ,ഇത്ര നേരമെന്നോ ഇല്ലാതെ
എന്നും മണ്ണില്‍ പണി
പല്ല് തേക്കുമ്പോ ഒരു കൊടിത്തല കെട്ടും
കശുവണ്ടി പെറുക്കികൂട്ടും
കല്ല്‌ വെട്ടുകുഴിയിലെ തെങ്ങോല നോക്കി
കഞ്ഞിക്കരികില്‍ ഇരിക്കുമ്പോള്‍
കോരിക്കുടിക്കാന്‍ പ്ലാവില കൂട്ട് വരും
താളും, തകരയും ഒപ്പം കൂടും
മാവില ചൂടാറ്റി കൊടുക്കും
കണ്ണി മാങ്ങ ഉപ്പിലിട്ടതില്‍ കാത്തിരിക്കും
ഇന്നും നോക്കിയിരിക്കുന്നുണ്ടാവും -
കാടുകള്‍ക്കിടയില്‍
അപ്പന്റെ മണത്തിനായി കാത്തിരിക്കുന്നുണ്ടാവും
ഒരു വാഴ മാത്രം തടിച്ചു വളര്‍ന്നു
വലിപ്പമാര്‍ന്ന കരുത്തുള്ള ഒരു കുല നീട്ടി ഇരിപ്പുണ്ട്
അത് അപ്പന്റെ നെഞ്ചിലാണെന്ന്
അമ്മ ചൂണ്ടി പറഞ്ഞു തന്നു

2010, നവംബർ 6, ശനിയാഴ്‌ച

അങ്ങനെ ഒരു വീട്

പാതി രാത്രിയിലും പാത്രങ്ങള്‍ കഥ പറയുന്ന
ഒരടുക്കള
പത്തായത്തിനു മുകളിലെ കൂര്‍ക്കം വലി
ഇരുട്ടിനെ കൂട്ടുകാരിയാക്കി
കഴിഞ്ഞ കാലം കൊറിച്ചുകൊണ്ട്
ചവച്ചു ചുവപ്പിച്ചു കോളാമ്പി നിറയ്ക്കുന്ന
ഒരു മുത്തശ്ശി
കൊറ്റി ഉതിക്കുംപോഴേ ഇരുട്ടിനെ കൊഞ്ഞനം
കുത്തുന്ന അടുപ്പ്
അകത്തെ ഇരുട്ടിനെ അടിച്ചു തുടച്ചു
ഇറയവും, മുറ്റവും ചാരമിട്ടു കഴുകിയ
പാത്രം പോലെ വ്രയ്ത്തിയാക്കി
അതാതിടത്ത് അടുക്കി വെയ്ക്കുന്ന അമ്മ
വേണമായിരുന്നു ഇന്ന് അങ്ങനെ
ഒരു വീട്
ആളനക്കവും അടുപ്പിന്‍കല്ലുമില്ലാത്ത
അടുക്കളയില്‍
ഗ്യാസും, കറന്റും ഉണ്ടാക്കുന്ന
മനം മടുക്കുന്ന ഭക്ഷണത്തിനു മുന്‍പില്‍
കൈയും ,വായും അറിയാതെ
കണ്ടാല്‍ മിണ്ടാന്‍ നേരമില്ലാതെയുള്ള
ഈ അറയുടെ സ്ഥാനത്ത്
വേണമായിരുന്നു
അങ്ങനെ ഒരു വീട്

2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

മ്യാവു

മ്യാവുയെന്നവിളിയാണ്
മനോരഥത്തില്നിന്നും ഉണര്‍ത്തിയത്
കൈക്കുഞ്ഞു കരയുന്നത്പോലൊരുവിളി
കാല്‍വെള്ളയില്‍ മുഖമുരസ്സിയപ്പോള്‍
കുഞ്ഞുകൈകള്‍കിക്കിളി കൂട്ടുന്നപോലെ
കട്ടിലിനുചുറ്റും കറങ്ങിനടന്നുകരഞ്ഞുവിളിക്കും
നടക്കുമ്പോള്‍കൂടെനടന്നു,കണംകാലില് തട്ടിക്കൊണ്ടിരിക്കും
അത്താഴവുംകഴിച്ച് രാത്രിപുറത്തേക്ക്ഇറങ്ങിയതാണ്
തിരിച്ചു വന്നതേയില്ല .
എന്നില്‍ കുടിയേറിയ ഒരു മ്യാവു വീണ്ടുമുയരുന്നു
കൈകാല്‍ വിരലുകള്‍ കൂര്‍ത്ത നഖങ്ങളാകുന്നു
കൃഷ്ണ മണികളിലെ വെളിച്ചംതീപച്ചയാകുന്നു
നട്ടെല്ലിന്റെ അറ്റം കിളിര്‍ത്തു വാല്‍നീണ്ട് വരുന്നു
കട്ടിലില്‍നിന്നും ചാടിയിറങ്ങി കാട്ടിലേക്ക് നടക്കുന്നു
കാട്ടിലെങ്ങും ഒരു കണ്ടന്‍ പൂച്ചയുടെ
മ്യാവു തേങ്ങുന്നു

സമകാലീക വാര്‍ത്ത

സകകാലീക വാര്‍ത്തകളില്‍
സമാശ്വസിക്കാന്‍വകയൊന്നുമില്ല
സത്യത്തിന്റെഅര്‍ഥം ചതിയെന്നാണ്
ശാലീന സൌന്ദര്യം
മാംസളതയുടെ മനംമയക്കലാണ്
മനോവ്യാപാരംപോലും മാംസ വാണിഭമാണ്
നീലപല്ലുകളില്‍ നീറിപ്പിടയുകയാണ് യുവത്വം
പടുത്തുയര്‍ത്തുന്നു അതില്‍നിന്നുംചിലര്‍-
സ്വപ്ന സാമ്രാജ്യം
പിഴച്ചപോക്കിന്നിലമൊരുക്കുന്നവരെ എന്തുപേരിട്ടാണ്‌ -
വിളിക്കുക ?
പണത്തിനുവേണ്ടിമാത്രം ആടിത്തിര്‍ക്കാന്‍ -
ചില ജീവിതങ്ങള്‍
അറിയുന്നില്ലിവര്‍ തേച്ചാലും, മാച്ചാലും-
പോകാത്തതഈപിഴച്ച തഴംപെന്നു
അറിയുന്നില്ലിവര്‍ ഇനിയൊരു തിരിച്ചു പോക്ക്
മരീചികയെന്നു.
-------------------------------------------------------
നീലപല്ല് =ബ്ലൂടൂത്ത്
----------------

പ്രണയ പക്ഷികള്‍

മുറ്റത്തെ മാക്കൊമ്പിലെ
ഇണക്കുരുവികളെ
ഞാന്‍ പ്രണയപക്ഷിയെന്നുവിളിച്ചു
മന്ദാരത്തിന്റെ മധുവുണ്ട്
മുന്തിരി വള്ളിയിലെന്നപോലെ-
ഊഞ്ഞാലാടി
സച്ചിദാനന്ദന്റെ കവിതയിലേക്ക്
സാകൂതം നോക്കി ,പിന്നെ മൂളി
മകളവയെ മണിക്കുട്ടി, മണിക്കുട്ടി എന്ന് വിളിച്ചു
മധുരമുള്ളമാമ്പഴം മകള്‍ക്കായവനുള്ളിയിട്ടു
ഇറയത്തെ കസേരയിലിരുന്ന്-
എന്നും ഞാന്‍ വായിക്കുന്ന പുസ്തകത്തിലേക്ക് -
അവ പറന്നിറങ്ങി
വേദനയുടെമുള്ളുകള്‍ കൊത്തിയെടുക്കാന്‍എന്നോണം .
മകളും, ഭാര്യയും മറുനാട്ടിലേക്ക് പറന്നു
ഞാനുമെന്നോര്മകളും ഇറയത്തുതന്നെയിരുന്നു
എന്റെ പ്രണയപക്ഷികളെ നിങ്ങള്‍എവിടെയാണ്
തണുപ്പുള്ള ഈപ്പുലരിയില്
മന്ദാരത്തിന്റെ മണവും നുകര്‍ന്ന്
ഇന്നുമീ മാവുമരവും ഞാനും.
വരുമൊ ഒരിക്കലെങ്കിലും
ഈമിഴിനീരിനെകൊത്തിയെടുക്കാന്‍

വന്യ സൌന്ദര്യം

മഞ്ഞിന്‍ വെളുപ്പും ,മിനുപ്പും, തണുപ്പും
കമനീയ കോട പുതച്ചുള്ള നില്‍പ്പും
മലരും, തളിരും രസമണിപോലെ
ഹിമകണംചാര്‍ത്തിയ ചാരുപ്രഭാതം.
ചിത്രശലഭങ്ങള്‍ അങ്ങിങ്ങ്പാറുന്നു
കുറുകുംപിറാവുകള്‍ ,കൂകുംകുയിലുകള്‍
മൈനകള്‍പാടി ലതനൃത്തമാടി
കാട്ടുറോസ്സിന്റെ പടര്‍പ്പില്‍കരിവണ്ട് -
പ്രണയപ്പരാഗങ്ങള്‍ ഏകുന്നകാഴ്ചകള്‍
പവിഴപ്പുറ്റെന്നത് തോന്നുന്ന പോലൊററ-
പൂത്തുള്ളചമ്പകമെത്ര മനോഹരം
കൂവളചില്ലയിലാടും കുരുവികള്‍
കാടതന്‍കാട്ടു പടര്‍പ്പിലെമേളങ്ങള്‍
നിശ്ചലച്ഛായ പതിഞ്ഞതടാകവും
നിശ്ച്ചയം അത്ഭുതം ഈവനാരാമവും
ആര് വരച്ചതീ സ്വര്ഗ്ഗീയ ചിത്രം
അല്ലയോ വിശ്വമെ എന്തിതിന്‍ രഹസ്യം

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

സ്വപ്നജീവി

എന്റെ ഗ്രാമം എന്റെ ഞരമ്പുകളിലുണ്ട്
ഒരു തെളിനീര്‍ ചാല് ഹൃദയത്തിലും
ഭാന്തിപെണ്ണിന്റെ മുടിപോലെ
പാറിപ്പറക്കുന്ന തെങ്ങോലകളും
കവിതമൂളുന്ന കാറ്റും
പുതു മണ്ണിന്റെ ഗന്ധം ,ആദ്യത്തെ മഴ ത്തുള്ളികള്‍
നിലാവിന്റെ കീറും ,നനുനനുത്ത തണുപ്പും
നെല്ല് മൂര്‍ന്ന വയല്‍ മണം
തലപ്പന്ത് കളിയുടെ യാരവം
താളിപ്പത പുരണ്ടന്നനക്കല്ലും
നീന്തി തുടിക്കലിന്റെ മേള പ്പതയും
കെട്ടുപിണഞ്ഞ നാഗങ്ങളെ പ്പോലെ
ഞാന്നു കിടക്കുന്ന തടിയന്‍ വള്ളികള്‍
കൂട്ട്കാരും, കഴിഞ്ഞകാലവും
സിരകളിലൂടോഴുകുന്ന
ഒരു സ്വപ്ന ജീവിയാണ് ഞാന്‍

പ്രണയത്തിന്റെ ചിഹ്നം

പ്രണയത്തെ ക്കുറിച്ച്
പലരും പറഞ്ഞു കേട്ടിട്ടുണ്ട്
അന്നൊന്നുംപ്രണയഭാഷ എന്തെന്ന് അറിഞ്ഞിരുന്നില്ല
എന്തു തന്നെ ആയാലും
പ്രണയത്തിന്റെ ഭാഷ സംസാരമോ , സംസര്ഗ്ഗമോഅല്ല
പുഞ്ചിരിയും ,പൊട്ടിച്ചിരിയുമല്ല
ആലിങ്കനവും,അധരചുംബനവും അല്ല
പ്രണയിച്ചിരുന്നവരെല്ലാരും
വിവാഹിതരായില്ല
വിവാഹിതരായവരെല്ലാം
പ്രണയിചിരുന്നില്ല
പിന്നെ എന്താണ് പ്രണയത്തിന്റെ ചിഹ്നം ?!
മഞ്ഞു പെയ്തിറങ്ങുന്ന ഒരു പുലരിയിലാണ്
പ്രണയത്തെ ക്കുറിച്ച് അവന്‍
പറഞ്ഞു തുടങ്ങിയത്
അവന്റെമനസ്സ് വായിച്ചത്പോലെയാണ്
ജാലകപ്പടിയിലെ നനുത്ത തത്തയെ പ്പോലെ
അവളുടെ കിളി മൊഴി
മൊബൈലില്‍ നിന്ന് റിംഗ് ടോണായി ഉയര്‍ന്നത്

മറക്കില്ലൊരിക്കലും

വാള് പോലെ ഉയരത്തില്‍
ചായ, യാറ്റുന്ന രാമേട്ടന്‍
കാലന്‍കുടയും കുത്തിപ്പിടിച്ചു
പത്ര പാരായണത്തിനെത്തുന്ന -
ആശാന്‍ അച്ചുതന്‍
രാവിലെപോയാല്‍ വൈകുന്നേരംവരുന്ന
ഏക ബസ്സ്
സിനിമാപോസ്റ്ററൊട്ടിച്ചു ,നോട്ടിസ്സുവാരി വിതറി-
വികാരത്തിന്റെ വേലിയേറ്റ മുണ്ടാക്കുന്ന നായരേട്ടന്‍
പുസ്ത്തകങ്ങള്‍ മാറോടു ചേര്‍ത്ത്
നക്ഷത്രങ്ങള്‍ മിന്നി മായുന്നത് പോലെ
പ്രകാശങ്ങള്‍ ഉതിര്‍ത്തു
പാവാട ഉലഞ്ഞ ശബ്ദമുണ്ടാക്കി
സ്കൂളിലേക്ക് നടന്നുപോകുന്ന പെണ്കുട്ടികള്‍
ആലിക്കയുടെ കാളവണ്ടി
'ചെന'-കൂട്ടാന്‍ പൂവന്‍കോഴികളെ തേടിനടക്കുന്ന
ഇസ്ഹാഖ് -ക്ക
വിസ്മ്ര് തിയിലേക്ക്മറഞ്ഞുപോയ
കുറെ കാഴ്ചകള്‍
ഇന്നുംമനസ്സില്‍ സ്വര്കൂട്ടി
തിരയാറുണ്ട് ഞാന്‍
ചെപ്പിനകത്ത് സൂക്ഷിച്ച മഞ്ചാടി മണിപോലെ -
നിലത്തേക്കു ചെരിഞ്ഞു
പരത്തി വെച്ച് എണ്ണി കൂട്ടാറുണ്ട്
എന്റെ യാഗ്രാമ്യസൌന്ദര്യത്തെ -
അക ക്കണണ് കൊണ്ട് കാണാറുണ്ട്‌

ഒരിക്കലെങ്കിലും

പുളിയന്‍പറമ്പിലെ
മാങ്ങാപ്പുളിയിന്നും മനസ്സിലുണ്ട്
പുള്ളിപൂമ്പാറ്റകള്‍ പാറികളിക്കുന്ന
വെള്ളപാവാടയുടുത്തഅവളും
കണ്മുനകൊണ്ട് കുത്തിയും ,കൊഞ്ഞനം -
കാട്ടി കരയിച്ചും
പീചാം കുഴല്‍ പൊട്ടിച്ചപ്പോള്‍
ഊതി പറത്തിയ തൊട്ടാവാടി കുമിള പോലെ
കണ്ണിരിററിയതുംഇന്നും ഓര്‍മ്മയുണ്ട്
കുഞ്ഞുനാളിലെ കരയിച്ചകൂട്ടുകാരന്‍
കൂട്ടിനായിന്നും കൂടെഞാനുണ്ട്
പുളിച്ചു പോയെന്റെ ജിവിതം !
ഇന്നും കരഞ്ഞു പോകുന്നു ആ കിളി മനസ്സും !!
ഒരിക്കലെങ്കിലും കരയാതെ നോക്കുവാന്‍
കഴിയുമോ എനിക്കൊരിക്കലെങ്കിലും ....?

വേതാള പര്‍വ്വം

കറി കത്തി കൊണ്ട് കത്തിരിക്ക -
മുറിച്ചത് പോലെയാണ്
കൈപ്പത്തി മുറിച്ചത്
കുടഞ്ഞെറിയാന്‍ കഴിയാത്തത്കൊണ്ടാണ്
കുടല്‍മാല ബാക്കിയായത്‌
ഇരുളിന്റെ മറവില്‍ എന്നതൊക്കെ ആലങ്കാരികം മാത്രം
വെളിവ് കെട്ടവര്‍ക്ക് വെളിച്ചപ്പാട് തുള്ളാന്‍
വെളിച്ചം തന്നെ,യുത്തമം
അഹന്തയുടെ അധികാരത്തിനു -
മൃഗമനസ്സുകളുടെ വേതാള പര്‍വ്വം
ചോരകൊണ്ട് ഭൂപടം പണിത്‌
തലയില്ലാത്ത 'ഇസങ്ങള്‍ക്ക്'-
താലി കെട്ടാനുള്ള മൂഢ സ്വര്‍ഗ്ഗത്തിലെ -
കാവല്‍പ്പടയുടെ പടപ്പുറപ്പാടു.

അവസാനത്തെ അത്താഴം

അര്‍ത്ഥമുള്ളവന്റെ മകനായി പ്പിറന്നു
അനര്ത്ഥങ്ങള് മാത്രം കൂട്ട് വന്നു പിറവി
തന്നെ അക്ഷര തെറ്റെന്നു -
മനസ്സിലായി
അര്‍ത്ഥങ്ങള് ചോദിക്കരുതെന്ന് വിലക്കി
കൂട്ട്കാരെന്നുകരുതി കൂടെചെന്നു,കൂട്ടില്‍ -
എത്തിയപ്പോഴാണ് അറിഞ്ഞത്
ആട്ടിന്‍ തോലിട്ട ചെന്നായെന്നു
അവസാനത്തെ അത്താഴം എനിക്കുള്ളതല്ല -
അവരുടെ സംതൃപ്തിക്ക്.

2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

ജയില്‍

കിളിയാണ് കാര്‍ഡു എടുത്തത്
കാക്കാലത്തിയാണ് കണക്കുകൂട്ടി പറഞ്ഞത്
രാജ യോഗമെന്ന് യോഗിനിയും
കൈയില്‍ വരയില്ലാത്തതിനാല്‍
മരണവുമില്ലെന്നു-
കൈ നോക്കിയവരെല്ലാം കട്ടായമായിപ്പറഞ്ഞു .
വിശന്ന വയറാണ് കൈയ്യെ കണ്ണാടി ചില്ലിലേക്ക് -
ആനയിച്ചത്
കാലവും കാത്തു ഇന്ന് കല്‍ത്തറൂങ്കില്
തല വര മാത്രം ആരും കണ്ടില്ല .

ഒരു പിടി ഓര്‍മ്മകള്‍

ഞാറ്റു കണ്ട കൂവലില്‍
ചെറുമി വെള്ളം തേവലില്‍
നാട്ടി പാട്ടിന്‍ ഈണം
പടുക്കയില്‍നിന്നു, മാണിചാലിലൂടൊഴുകിടുന്ന
വെള്ളത്തിനു തുടി താളം
മകര മാസപ്പറ ആടി യണഞ്ഞെത്തുന്നവെളിച്ചപ്പാടിന് ദ്രുത താളം
പുള്ളുവ വീണതന് സ്വരം പോലെ
ഓട്ടു മൊന്തയില്‍ പാല്‍ കറക്കുന്നതിന്‍ ശ്രുതി
ആലയിലാടും കുട മണി നാദവും
കലപില ശബ്ദവും പുലര്‍കാല മേളം
ചാണകം മെഴുകി കറുപ്പിച്ച മുറ്റത്ത്
കവുങ്ങിന്‍ പൂക്കളും, മാവിന്‍ ഇലകളും
കുട്ടികള്‍ ഓടി കളിക്കും പുകില്‍ മേളവും
അക്കൂട്ടുകുടുംബവും ,കണ്ണെത്താ പാടവും
മറക്കാത്ത ഒരു പിടിയോര്‍മ്മ -
പെറുക്കട്ടെ ഞാന്‍

തീവ്ര വാദിയുടെ അവസാനം

നീ ജനിച്ച നാള്‍ മുതല്‍ ഞാനുമുണ്ട് കൂടെ
ഓരോ നീക്കങ്ങളും ശ്രദ്ധിച്ചു കൊണ്ട്
നിന്റെ ബുദ്ധിയില്‍ വിതച്ചതെല്ലാം
പാഴ് വിത്തുകളാണ്
നീ കൊയ്ത്തു കൂട്ടുന്നത്‌ പതിരുകളും
നിന്നെ തടയാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍
നിന്റെ കര്‍മ്മങ്ങള്‍ നിന്റെ മരണത്തിനു ആക്കം കൂട്ടുന്നു
നിന്റെ ഉഷ്ണ കാലവും, ശീതകാലവും -
ഞാന്‍ നല്‍കിയ സമ്മാനം
നിന്റെ സൂര്യോദയത്തില്‍ നിന്ന് -
അസ്ഥമനത്തിലെക്കുള്ള ദൂരം അധി വിദൂരമല്ല
സൗ ഹൃദങ്ങള്‍ ഛേദിച്ച്
ഹൃദയത്തെ തകര്‍ക്കുന്നവനെ
നിന്നെ തകര്‍ക്കാന്‍ ഒരഗ്നി ഗോളമായി
ഞാന്‍ കൂടെത്തന്നെയുണ്ട്

മദമിളക്കം

മദങ്ങള്ക്ക് മദമിളകിയതാണ്
ചേരിനിവാസികള്‍ ചേരിതിരിയാന്‍ കാരണം
ഒറ്റ നിമിഷം കൊണ്ടാണ്
ഒന്നിച്ചു നിന്നവര്‍ ഒറ്റ തിരിഞ്ഞു പോയത്
മനുഷ്യമനസ്സിലേക്കാണ്‌ മൃഗത്തിന്റെ കുടിയേറ്റം
സ്വന്തം മാംസത്തെ യാണ്
മാംസത്തോടെ പറിചെറിഞ്ഞത്
സ്വന്തം ചോരയെയാണ് ചാലിട്ടു ഒഴുക്കിയത്
മരിച്ചു വീണവരെ മനുഷ്യരാരും (മതങ്ങളും )-
തിരിഞ്ഞു നോക്കിയില്ല

സേവ്

എന്നെ ക്ഷണിച്ചപ്പോള്‍
അന്ന്, നീ പറഞ്ഞു
മൊത്തമായും നിന്നെ ഹൃദയത്തിന്റെ ഉള്ളറയില്‍ -
സേവ് ചെയ്തെന്ന്
അങ്ങിനെയാണ് യൌ വനത്തിന്റെ പല ഉള്ളറകളിലും
നമ്മള്‍ ഇറങ്ങി ചെന്നത്
നീ മാത്ര മറിഞ്ഞ എന്നെ ഇന്ന് സുഹൃത്തിന്റെ-
മൊബൈല്‍ ഫോണില്‍ കണ്ടപ്പോഴാണ് അറിഞ്ഞത്
ബ്ലൂടൂത്തിലെ ഉള്ളറയിലാണ് എന്നെ സേവ് ചെയ്തതെന്ന്

കവിതയുടെ ജനനം

വിട്ടില്‍ ഉള്ളപ്പോള്‍ വെറുതെയിരിക്കുന്നത്
എനിക്ക് വെറുപ്പാണ്
വായനയുടെ വാതിലും തുറന്നാണ് ഇരിക്കുക
കുട്ടികളും, കൂട്ട് കാരിയും പുറത്തേക്ക് ഇറങ്ങിയാല്‍
വീടിന്റെ നാല് ചുമരുകളാണ് കൂട്ടിരിക്കുക
കുഞ്ഞു നാളിലെ ഓര്‍മ്മകളാണ്
കവിത ആദ്യം പറഞ്ഞുതന്നത്
നാട്ടു വഴികളെ വെട്ടി മുറിക്കുകയും
പുത്തന്‍ പണക്കാരുടെ പുതിയഇരുനിലക്കെട്ടിടം
മതില് കെട്ടി മാളമാക്കിയതും
പറമ്പിന്റെ പുറം പോക്കിലേക്ക് വന്നു കവിതയായി
പച്ച പായലുപിടിച്ച കദനത്തിന്റെ വീട്ടിലിരുന്നു
അപ്പക്സിന്റെ കടും പച്ച ചായത്തിലേക്ക്-
കുട്ടികള്‍ ചിരിക്കുമ്പോള്‍
കരഞ്ഞു പോകുന്ന മനസ്സില്‍
വിഫലമായിപ്പോയ ഒരു മനുഷ്യ ജന്മത്തിന്റെ
കവിത പിറക്കുന്നു

ഒരു പ്രഭാത കാഴ്ച

തട്ട്കടയിലെ ആവിപറക്കുന്ന ചായ കുടിച്ച്
വറുത്തു വെച്ച പത്രത്തിലെ വാര്‍ത്തയും കൊറിച്ച്
ചിന്തയ്ക്ക് ഭാരം കൂട്ടി ക്കൊണ്ട്
വിണ്ടി പിന്നെയും നീങ്ങി
സൂര്യന്‍ ആകാശത്തിന്റെ ജാലകം
തുറക്കാനുള്ള തിടുക്കത്തിലാണ്
കുരിശേറ്റപ്പെട്ടമരണം ,കൂച്ച് വിലങ്ങില്‍ പ്പെട്ട മരണം ,-
കാമത്തില്‍ കത്തിയമര്‍ന്ന മരണം ,-
പത്ര താളുകളില്‍ മരണങ്ങളുടെ പ്രളയം
പൊട്ടിയ കണ്ണടയും ,നരവീണ താടി രോമവും
കൈയില്‍ മുറുക്കി പിടിച്ച മഞ്ഞിന്റെ നിറമുള്ള -
ഒരു പെണ്‍കുട്ടിയുടെ ജഡം
ചിന്തയിലേക്ക് ഒരു മഞ്ഞു വിഴ്ച ,മരവിപ്പ്
ഓര്‍മ്മയുടെ അഭ്ര പാളികള്‍ ശൂന്യം .

കാക്ക

വേപ്പ് മരത്തിനപ്പുറം
വാര്‍ക്ക കെട്ടിടത്തിനു മേലെ
കാക്ക, കാത്തിരിക്കയാണാരെയോ !
വിരുന്നു കാരനെക്കുറിച്ച്
വിവരം തരാനാവും
വെളുപ്പിനെ ഉണര്‍ത്തുന്നതും
സന്ധ്യയെ ചേക്കേറ്റുന്നതും
അവനാണെല്ലോ.
നാട്ടു വഴിയിലൂടെ നടന്നു വരുന്ന
മീന്‍ കാരന്‍ കാക്ക കൊട്ടയ്ക്ക് മുകളില്‍
ഉപ്പില ചപ്പുവീശുന്നുന്ടെങ്കിലും
കാക്ക കണ്ണിനെ തടുക്കാന്‍ കഴിഞ്ഞില്ല .
ഒരു മീന്‍ വിരുന്നു പോയെന്ന്
വിളിച്ചു പറയുകയാണ്‌ ഇപ്പോള്‍ കാക്ക

2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

അച്ഛന്റെശബ്ദം

ചോരുന്ന ഒറ്റ മുറിയില്‍
ചോരാത്ത സ്നേഹവുമായി
ഒരമ്മയും മകളും
മഴ കനക്കുന്ന രാത്രിയില്‍
ഒരു കുടന്ന യോര്‍മ്മകള്‍
മല കടന്നു വന്ന്
മനസ്സില്‍ ത്തിള തിളയ്ക്കും
ചോരയുടെ ഗന്ധം ചേര്‍ത്ത് പിടിച്ച -
കൈകളില്‍ എന്ന് തോന്നും !
ഇറങ്കല്ലിന്റെ യനക്കം അച്ഛന്റെ കാലൊച്ച എന്നും
അച്ഛന്റെ മണമാണിപ്പോള്‍ ആ മുറിയിലെങ്ങും
ആ ഹ്ലാദ ത്തിന്റെ ഒരല അമ്മയിലും മകളിലും
ഉറഞ്ഞു തുള്ളി അകന്നു പോകുന്ന മഴയ്ക്ക്‌ ,
മലഞ്ചെരുവിലൂടെ-
മരണം വലിച്ചു കൊണ്ട് പോയ
അച്ഛന്റെ ശബ്ദം

2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

ഉഷസ്സ്

പൂര്‍വ്വ ദിങ് ഭാഗ മുണര്‍ന്നെണീററ്
പോന്നുഷ സിന്റെ തിരി തെളിച്ചു
വാനിലെ മുറ്റത്ത് മുത്തു പോലെ
വാടി യടിഞ്ഞുള്ള പൂക്കളെങ്ങും
തുഷാരം തുടിക്കും തടത്തില്‍ ചെന്ന്
സൂര്യാംശു മുങ്ങി കുളിച്ചു തോര്‍ത്തി
പൂത്താല മേന്തും ഗിരി നിരയില്‍
പൂമ്പട്ടു ചേല് വിടര്ത്തിടുന്നു
ചേലെഴും താഴ്വര തോപ്പിലേക്ക്
കുണുങ്ങി കുണുങ്ങി നടന്നിടുന്നു
നൃത്തം ചവിട്ടും കല്ലോലി നിയേ
മുക്ത കണ്ഠം പ്രശം സിച്ചിടുന്നു
പഞ്ച വര്‍ണ്ണ ക്കിളി പൈതലിനു
പിഞ്ചിളം ചൂട് പകര്‍ന്നിടുന്നു
പുഞ്ച നെല്‍ പാട വരമ്പിലെത്തി
നവോഢയെ പോലെ കുണ്‌ങ്ങിടുന്നു

2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

ഇതും മലയാളി

നാലാ ളറിയാതെ
രായ്ക്കു രാമാനം
നാട് വിട്ടുള്ള ഒരു രാരിച്ചന്‍
പാതിരാ നേരത്ത് പേമാരി പെയ്യുമ്പം
പത്തേ മാരിയില്‍ പയോധി കടന്നവന്‍
പോരുമ്പോള്‍ ഒരു കെട്ടു പൊങ്ങച്ചം കൊണ്ടന്ന്-
പാത വക്കത്താകെ പൊട്ടിച്ചു വിതറിയോന്‍
നാല്‍ ക്കവല തോറും നാലാള് കൂടുമ്പോള്‍
നാട്ടു വാര്‍ത്ത മാനമി രാരിച്ചന്‍
അല്പ്പന് അര്‍ത്ഥം കിട്ടിടുകില്‍ -
അര്‍ദ്ധ രാത്രിയില്‍ , കുട പിടിച്ചിടു മത് കട്ടായം
പാവങ്ങളെ കണ്ടാല്‍ പത്രസുകാട്ടും
പുച്ചി ച്ച് തള്ളും പുതു പ്പണക്കാരന്‍
കോട്ടും, സൂട്ടും പിന്നെ ചുണ്ടില്‍ സിഗ രറ്റും
സായിപ്പ് ചമയുന്ന പൂവാലന്‍
മലയാള മാകെ മറന്നെന്നു ചൊല്ലി
മാനം കെടുത്തും മലയാളി
കറന്നു കുടിക്കാതെ മൂര്‍ന്നു കുടിക്കുന്ന
കൂപ മണ്ഡൂകമാം തെമ്മാടി
പെറ്റമ്മ തന്‍ നെഞ്ചു നോക്കി ചവിട്ടുന്ന
മുല പറിച്ചിടുന്ന കൊലയാളി

കേരളം

നാകം പോലൊരു നാടുണ്ടേ യതില്‍
നാനാ ജാതി മത മുണ്ടെ
ഉണ്ടേ സ്നേഹ മരന്ദം കൊണ്ട്
നെയ്തൊരു പൊതു സം സ്ക്കാര മതും
ഒരമ്മ പെറ്റൊരുണ്ണികളെ പ്പോല്‍
പറ്റി യുരുമ്മി യിരിക്കുന്നോര്‍
പല പല രീതികള്‍ വി ശ്വാ സങ്ങള്‍
ഹൃദയത്തിന്‍ മലര്‍ വാടി കളില്‍
ഉദയ ക്കതിരായ് മാറ്റിടുന്നൊരു
ഉണ്മ യുയര്‍ത്തും നാടുണ്ടേ
പൂവുകളെ പ്പോല്‍ പുളകം വിതറും, കേരള -
മെന്നൊരു നാടുണ്ടേ

കണ്ണീര്‍ പ്പാടം

പണ്ടെന്റെ കൌ മാരത്തില്‍
കൌ തുകം പകര്‍ന്നുള്ള
പാട മാണെടോ കാണും
പഞ്ച നക്ഷത്ര ഹോട്ടല്‍
വരിഷ പ്പാടത്തിന്റെ വരമ്പാം -
ഞരമ്പി ലൂടെ ത്ര യോ നടന്നു ഞാന്‍
യൌവനത്തി ലെക്കെടോ
കൊക്ക പോല്‍ വളഞ്ഞുള്ള കൊറ്റി യമ്മാവാന്‍ വന്ന്-
ക്രൂധ നായുള്ള കാള ക്കൂററന്റെ കുറുമ്പിനെ
കാതില്‍ കിന്നാരം ചൊല്ലി മയക്കി കിട ത്തിടും
കഴു ത്തോളം വെള്ളത്തില്‍ കളിച്ചു രസിക്കുന്ന
കുരുന്നു ഞാറിന്‍ പച്ച പട്ടു പോല്‍ തിളങ്ങിടും
വരമ്പിന്നരികിലായ് ഞണ്ടുകളെ കണ്ടിടാം
ഇറുക്കിലവ നമ്മെ ,കണ്ണിന്നു കുളിരേകി
ഇറുക്കി ടുന്നുന്ടെടോ ഇന്നെന്റെ കരളിനെ
ഇക്കാണും മാലോകര്‍ തന്‍ കാട്ടിടും ദുഷ് വൃത്തികള്‍

സ്നേഹ ഹൃദയം

എന്തിനായ് മാര്‍ബിളില്‍ തിര്‍ക്കുന്നു കല്ലറ
പേരെഴുതി ക്കുത്തി നിര്‍ത്തുന്നു ഫലകവും
ഉണ്ടാ മെവിടയോ പ്രാണ ഫലക ത്തില്‍
പ്രേമ ലിഖി തം കുറിച്ചുള്ള നെഞ്ചകം
ദുരിത കാലത്തിന്‍ വിലാപ മുയരവേ
ചേലെഴും ആ രൂപം ചാരമായ് ത്തിരവേ, ജന്മാന്തര സ്നേഹം വഴിയുമാ ഹൃ ത്തടം
അഗ്നി യായ് കത്തി പ്പിട ഞ്ഞിടു ന്നുണ്ടാകാം
വേണ്ടൊരു കല്ലറ തന്നെയും ജിവന്റെ -
ജീവനില്‍ തന്നെ അടക്കി യിട്ടുണ്ടാകാം
സ്നേഹ ബന്ധ ത്തെ യറുക്കുവാന്‍ കഴിയില്ല
ഏതു ദുഃഖ ത്തിന്റെ ശ്യാ മ തീര ത്തിനും

കാര്യ മില്ലാത്ത കാര്യം

സ്വാതന്ത്ര്യവും, മതേ തരത്വവും
ഒന്നാം ക്ലാസ്സില്‍ നിന്നും ഓടി പ്പോയി
പൊതു യിടങ്ങള്‍ക്ക് ഇട മില്ലാതായി
കൂട്ടുകാര്‍ കണ്ടാല്‍ മിണ്ടാതായി
എത്ര വീടും, പറമ്പും കയറിയാണ് അന്നൊക്കെ -
വീട്ടില്എത്തുക
പാട വരമ്പിലൂ ടെ നട ക്കുമ്പോള്‍
എത്ര പാല്‍ നെല്ലാണ്
പാതി രാക്കി തുപ്പിയത്
അന്ന് ,സ്കൂളില്‍ മണി അടിച്ചി രുന്നത്
ഹെഡ് മാഷോ അല്ലെങ്കില്‍ ഞാനോ ആയിരുന്നു
മണി ക്കാരിന് വേണ്ടി വിരല്‍ കടിച്ച്-
മുറി ച്ചിരുന്നു എന്റെ കൂട്ട് കാരന്‍
ഇന്ന്, മണിയടി ക്കാരാണെങ്ങും
കല്ല്‌ വെച്ച നുണയ്ക്ക് മുന്നില്‍
സത്യ ത്തിന്റെ മുന അടര്‍ന്നു വിഴുന്നു
കൂട്ട് കാരും,കുടുംബക്കാരുംഅന്യംനിന്ന്പോയഇക്കാലത്ത്
പഴയ കാലത്തെ ക്കുറിച്ചു എന്തി നാണ്
ഞാന്‍ ചിന്തി ക്കുന്നത്
മഞ്ഞളും ,മൈ ലാഞ്ചിയും
പെണ്ണി ന്റെ സൌന്ദര്യവും
ഇന്ന് ബ്യൂട്ടി പാര്‍ലറില്‍
ഭാര്യ പാര്‍ലറില്‍ നിന്ന് ഇറങ്ങുക യാണ്
മകള്‍ ഊഴവും കാത്തി രിപ്പും
എനിക്ക് കാര്യ മില്ലാ ത്ത കാര്യത്തെ ക്കുറിച്ചു
ഇനിയും ചിന്തി ക്കാം
കാവല്‍ ക്കാരന് പണി വേറെ യൊന്നു മില്ലല്ലോ

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

പാടം ഇന്ന്

പാടമിന്നും ബാക്കിയുണ്ട്
പപ്പട വട്ട ത്തില്‍
പടര്‍ന്നു കയറുന്ന പച്ചപ്പില്‍
സൗ ഹൃദ ത്തിന്റെ പച്ച ക്കുതിരകള്‍
തുള്ളി ക്കളി ക്കാറുണ്ട്
നിറ യൌവ്വ നത്തിലെ
സമൃദ്ധി യുടെ നാളുകള്‍
കതിരായ് കന വിലും നില്‍ക്കാറുണ്ട്
നിലാവുള്ള രാത്രി യില്‍
നട വരമ്പിലെ പൊത്തില്‍ നിന്ന്
പേക്കാച്ചികള് ഇറങ്ങി വരാറുണ്ട് ഓര്‍മ്മകളായി
പടു വൃദ്ധ യായ പാടത്തെ
തിരിഞ്ഞു നോക്കാറില്ല ആരും .
കാലികളും, കളക്കുടയും കണ്ട കാലം മറന്നു
കൊയ്ത്തു കാരും ,വടക്കന്‍ പ്പാട്ടും എങ്ങോ മറഞ്ഞു
പഴയ കാല ത്തിന്റെ ഓര്‍മ്മയുമായി
ഓര്‍മ്മ തെ റ്റു പോലെ
പാട മിന്നും ബാക്കി യുണ്ട്
പപ്പട വട്ട ത്തില്‍

കണ്ണീര്‍ തടാകം

കന്നത്തം കുന്നോളം ഉള്ളവര്‍ നാം
കുന്നിനെ കൊല്ലുവാന്‍ എന്തെളുപ്പം
കന്നിനെ നിത്ത്യവും കൊല്ലുവോര്‍ നാം
കുന്നിനെ ക്കൊല്ലുവാന്‍ എന്തെളുപ്പം
കുന്നി ക്കുരു വിനെ കാട്ടി നമ്മള്‍
കുന്നെന്ന സങ്കല്പം നെയ്തി ടാനായ്
കിട്ടികളെ പഠിപ്പിക്കുന്നു നാം
ഗൂഗി ളില്‍ വേഗം തിരഞ്ഞി ടുന്നു
മുത്ത ശ്ശി കഥ കളില്‍ മാത്ര മായി
കുന്നിന്നു കൂനി യിരുന്നിടുന്നു
കുന്നു ഇറങ്ങി പ്പോയ കുഴികള്‍ ഇന്ന്
കണ്ണീര്‍ തടാക മായ് മാറി ടുന്നു

ഓര്‍മ്മ ക്കാട്

പച്ച മരത്തിന്‍ തണ ലില്‍
ഉച്ച നേരത്ത് ഒന്നിരിക്കെ
പിച്ച വെച്ചെ ത്തുന്ന തെന്നല്‍
മന്ദ മായ് എന്നെ തഴുകെ
ആലസ്യ മൊട്ടൊന്നു മാറി
മനം മഞ്ഞ ക്കിളി യായി പാറി
പച്ച മര ത്തിന്‍ മനസ്സില്‍ -
നിന്നോ രോടക്കുഴല്‍ വിളി കേള്‍പ്പൂ
കാരണ മെന്ത റിഞ്ഞില
പെട്ടെന്നേന്‍ മനം രാധയായ് മാറി
വിസ്മയ മൊററ ഞൊടിയില്‍, വൃന്ദാവനമായി മാറി
ഓര്‍മ്മകള്‍ ഗോക്കളായ് മേഞ്ഞു
കാളിന്ദിയില്‍ ഓളമായ് പാഞ്ഞു
കിളികള്‍ ഇരുളില്‍ മറഞ്ഞു, നക്ഷത്രം എങ്ങോ മറഞ്ഞു
കാര്‍ മേഘ മെങ്ങും നിറഞ്ഞു
കാളിയന്‍ പത്തി വിരിച്ചു
മരത്തിന്‍ മുറ വിളി കൊണ്ട്
മാറ്റൊലി കൊള്ളൂ ന്നിതെങ്ങും
നട്ടുച്ച വെയ്ലിന്‍ കയത്തില്‍
ഞെ ട്ട റ്റു വിണത് പോലെ
മുറിഞ്ഞ മര ക്കുറ്റി പോലെ
കുന്തി ച്ച് ഞാന്‍ അങ്ങിരിപ്പൂ

കുഞ്ഞാലിക്ക ഒരു കവിത

കഞ്ഞാലിക്ക കവിയും -
കഥ യില്ലാ ത്ത വനു മാണ്
നാല്‍പ്പത്തി അഞ്ചാമത്തെ വയസ്സിലും
നാലര വയസ്സി ന്റെ ബുദ്ധി യാണ്
മുട്ടിലിഴയുന്ന കുട്ടിയെ പ്പോലെ
മട്ടലുരുട്ടി നട പ്പാണ്
കിണ്ണം മണി യുന്ന ശ ബ്ദ ത്തില്‍
വാവട്ട ടിന്‍ പാത്ര ത്തില്‍
തല യിട്ട് താളം പിടിച്ചു പാട്ട് പാടും
കാ ശു കൂടുതല്‍ കിട്ടിയാല്‍
കദീ ശ യും കോയിന്നനും-
കിന്നാരം പറഞ്ഞ കവിത ഉണ്ടാക്കി പാടും
മൊട്ട തലയിലെ വട്ട ക്കെട്ടും
സോക്സില്ലാത്ത ഷൂസും
കള്ളി ലുങ്കിയും വേഷം
എണ്ണി ക്കെട്ടി വെച്ച
മത്തി ക്കൊട്ടയും തലയില്‍ വെച്ച്
കൂവിപ്പാഞ്ഞു നടക്കും
മത്തിക്കെന്നും പത്ത് രൂപ വില
അഞ്ചു രൂപയ്ക്ക് വേണ്ടവര്‍
പൊതി യഴിച്ചു പകുതി എടുക്കണം
എണ്ണം തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല
ഒന്ന്, ഒന്ന് ഒന്ന് എന്ന്
വിരലില്‍ എണ്ണും
കഥ യില്ലാത്ത്തവന്‍ എങ്കിലും
കരുണ യുള്ളവനാണ് കുഞ്ഞാലിക്ക
കരയുന്ന കുഞ്ഞിനെ കളി പറഞ്ഞു ചിരിപ്പിക്കും
കുഴങ്ങി നില്‍ക്കുന്ന വരുടെ കൂടെ തന്നെ നില്‍ക്കും

വിത്ത്

ഓര്‍മ്മകളെ
വന തടങ്ങ ളിലൂടെ നടക്കുവാന്‍ വിട്ട്
ആസുര താളങ്ങള്‍ ഓര്‍ത്ത്
ഘ ന നീലമായ അടിചെറിനു താഴെ
വന്ധ്യമായ മണ്‍ തട ത്തിനുള്ളില്‍
ആഗ്നേ യ ത്തിന്റെ
അടി ത്ത ട്ടി നുള്ളില്‍
ഏതോ അപാര ധൂസരിമയാല്‍ മൂടി
പിറവി യെടു ക്കേണ്ട ത്തിന്റെ
അറി വിനെ മറന്ന്
പ്രകൃതി ബീജമായ വിത്ത്
മണ്ണിന്റെ അടി ത്തട്ടില്‍
അമര്‍ന്നു കിടന്നു

അറി വിന്റെ വഴി

അറി വിന്റെ ആഴങ്ങള്‍ ഏറിടുമ്പോള്
പാവന മാകുന്നു പുല്‍ ക്കൊടിയും
വി ശ ന്നു വലഞ്ഞ വിവ ശ ന വന്‍
ചാഞ്ഞു വൃക്ഷത്തിന്റെ വല്‍ ക്കലത്തില്‍,ശ്രെഷ്ട്ടനാം -
വൃക്ഷ വിരല്‍ ത്തുമ്പുകള്‍
വി ശ റിയായ് വി ശി അവനു മേലെ
മൃ ദുലമാം ശാ ഖ പതുക്കെ താഴ്ത്തി
ഒരു പഴം ക്ഷു ത്താറ്റാന്‍ ആയി ഏകി
ദാഹ ജലം വേഗമേകാനായി
വേടിന്‍ ചുരുളു മഴി ചിടുന്നു
വിത്തിന്‍ ജരായു വായുള്ള പഴം
ഭ ക്ഷി ചി ടുന്നത് പാപ മല്ലെ, ഗ്രിഷ്മ -
ത്തിലേക്ക് കരുതിയുള്ള
ദാഹ ജലമതെ നിക്ക് തന്നാല്‍
പൈ ദാഹമാ റ്റാന്‍ കഴി ഞ്ഞിടാതെ
പാപമി വൃക്ഷം ന ശി ക്കയില്ലേ
അന്തര്‍ ഗത മറിഞ്ഞുള്ള വൃക്ഷം
മന്ദം മൊഴിയുന്നു അവനോടായി
കോടാനു കോടിയാം വിത്തു കളില്‍
മുള പൊട്ടിടുന്നത് ഏതാനും മാത്രം
മുള പൊട്ടാതവയെല്ലാം മുക്തി നേടി
മണ്ണി തില്‍ തന്നെ ലയിച്ചു ചേരും
പൈ ദാഹം മാറ്റൂ വിരുന്നു കാരാ
അരു താത തെല്ലിവ എന്നതോര്‍ക്ക
അറി ഞ്ഞു തരുന്നതില്‍ പാപ മില്ല ,ആകാംക്ഷ -
തെല്ലുമേ വേണ്ടതില്ല
നല്ല വഴി യിലെ നേടി ടാവൂ
നല്ലവ മാത്രമേ ചെയ്തി ടാവൂ
അര്‍ഹത യില്ലാതെ നേടുന്നതെ
പാപ മായ് വന്നു ഭവിക്ക യുള്ളൂ

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

വളര്‍ച്ചയ്ക്കു മപ്പുറം

നാടെല്ലാം നഗര മായപ്പോള്‍
പുരോഗതി എന്ന് പുതുമക്കാര്‍
പുരോഗതിയുടെ വേരുകള്‍ ആഴ്നത്
അഴിമതി യുടെ നാറുന്ന ചെളി ക്കുണ്ടില്‍
സപ്ത വര്‍ണ്ണങ്ങളുടെ
പൊതി ക്കെട്ടിനുള്ളില്‍
പൊട്ടി തെറിക്കാനുള്ള ബോംബിന്റെ വെമ്പല്‍
തുറന്നു ചിരിക്കുമ്പോള്‍ കവിളത്ത് തെളിയുന്നത്
നുണ ക്കുഴിയുടെ ചതി ക്കുഴികള്‍
പ്രണയ മെന്ന സൂത്ര വാക്യം
പണ മുണ്ടാക്കാനുള്ള കുറുക്കു വഴി
സേവനത്തിന്റെ പാത
വഞ്ചനയുടെമാളത്തിലേക്ക്
സ്വാതത്ര്യ ത്തിന്റെ മാല കൊരുത്തതു
അടിമത്ത ത്തിന്റെ ചങ്ങലയില്‍
പുരോഗതിയുടെ കെട്ടില്‍ മുട്ടി ,ശ്വാ സം മുട്ടുന്ന ജിവന്റെ -
തു ടിപ്പുകള്‍

2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

നഗര (നരക )യാത്ര

നാട്ടുംപുറത്ത്കാരന്
നഗര സഞ്ചാരം ഒരു
നരക വേദന യാണ്
നഗ്നതയിലെക്കുള്ള
കണേണറിനു നഗരത്തില്‍
തിരക്കാണ്
സപ്ത വര്‍ണ്ണങ്ങളുടെ കമ്പോളത്തില്‍
നീലയിലേക്കു നിളന്‍ വരിയാണ്
പണത്തിനു വേണ്ടി പരസ്യ പലക യാവാന്‍
പെണ്‍ കുട്ടികള്‍ തിരക്കിലാണ്
വില കൂടിയ വസ്ത്രങ്ങളുടെ പരസ്യത്തില്‍
വസ്ത്ര മില്ലാത്ത യുവതിയാണ്
സ്വര്‍ണ്ണ ക്കടയുടെ യുള്ളില്‍
സ്വര്‍ണ്ണം പോലും നാണിക്കുന്നു
പെണ്‍ പടയുടെ പടപ്പുറ പ്പാടില്‍
ആഡംബര മോഹത്തിന്റെ
ബലിയാടായി ബ്ലേഡു കാരനാല്‍-
ഒരു വള്‍ ആംബുലന്‍സില്‍ ആ ശു പത്രിയിലേക്ക്
അറുത്തിട്ട കോഴിയെ പ്പോലെ
പിടയുന്ന മനസ്സും
കപട ദൃ ശ്യ ത്തിനു സാക്ഷി യാവേണ്ടി വരുന്ന
മനസാക്ഷി ക്കുത്തുമായ് നഗര ത്തിന്റെ
നാറ്റങ്ങളെ ആട്ടിയകറ്റി,നഗര (നരക )ത്തില്‍ നിന്ന്
നാട്ടും പുറത്തേക്ക് യാത്ര

2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

പ്രവാസത്തിന്റെ അവസാനം

കിഴക്ക് പുലരി തിരി തെളിക്കേ
വര്‍ദ്ദിതാ ഹ്ലാദത്താല് അവള്‍ ഉണര്‍ന്നു
ആലസ്യ മോലും മിഴി രണ്ടിലും
അവികല ശാന്തി നിറഞ്ഞിരുന്നു
പ്രാണന്റെ പാതിയാം പ്രിയ കാന്തന്‍
പ്രവാസം കഴിഞ്ഞ്-
ഇന്ന് ഇങ്ങു എത്തു മല്ലോ
സുമംഗലി യാമവള്‍-
നേരെ ചൊവ്വേ
കണ്ടതില്ല ഇത് വരെ കൊതി തീരവെ
മൂന്നാം ദിവസത്തില്‍ പോയതല്ലേ
വത്സരം മൂന്നു തികഞ്ഞതല്ലേ
ഇന്ന് വൈ കുന്നേരം ആവും പോഴേ ക്കെത്തും -
അരികില്‍ നവ വസന്തം
കനക ക്കിനാക്കള്‍ കരളി നുള്ളില്‍
കിക്കിളി കൂട്ടി കുസൃതി കാട്ടി
ചൊടിയില്‍ വിരിയുന്ന പുഞ്ചിരി പ്പൂ
ലജ്ജ ഇറുത്തു-
ഞൊടിയിടയില്‍
നീല ക്കണണാടിക്കു മുന്നില്‍ നിന്നും
നീള്‍മിഴി യാളവള്‍ തെറ്റണില്ല
ഇന്നീ പകലിനി തെന്തു നീളം
ഇന്നീ ഹൃദയത്തിനു എന്തു താളം
നന്ധ്യാംബര ശര ദിന്ദു പോലെ ,ഗേറ്റിങ്കല്‍ -
ആ തന്വി അക്ഷമയായ്
പൊട്ടിക്കരയു മലര്‍ച്ചയോടെആര്‍ത്ത-
നാദത്തിന്‍ അകമ്പടിയാല്‍
വെള്ള വിരിയില്‍ എന്‍ പ്രിയ കാന്തന്‍ .
ഒരു വാക്ക് മിണ്ടി പറഞ്ഞതില്ല
ഒരു നോട്ട മെങ്കിലും നോക്കിയില്ല
വിവിധ വികാര വിവ ശ യായി
ചേതന യററവള്‍ ചാഞ്ഞു പോയി

2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

ഓണം ബ്ലോഗ്‌സ്പോട്ട് ഡോട്ട് കോം

കാതങ്ങള്‍ ക്കപ്പുറത്ത്
മൊബൈല്‍ ഫോണില്‍ നിന്നും
മുത്തശ്ശി മൊഴി, മുല്ല പ്പൂവായെന്‍ -
കാതില്‍ തൊട്ടു
ഓണമാണുണ്ണിഇന്ന്
കുളിച്ചു തൊഴേണം നീ
പ്രാര്‍ ത്ഥി ക്കാംനിനക്കായ് ഞാന്‍
പായസ്സം കഴിപ്പിക്കാം .
'ഓണം ഞാന്‍ ഇതേവരെ
കണ്ടതായ് ഓര്‍മ്മ യില്ല
മുത്ത ശ്ശി ചൂടും മുല്ല പൂ മാത്ര -
മേന്നോര്‍മ്മയില്‍
മലരണി ഞെത്തും ഗ്രാമ വസന്തം -
കണ്ടിട്ടില്ല
ഓണ പ്പൂക്കളും ഓണ ത്തുമ്പിയും -
കണ്ടിട്ടില്ല
കോട്ട പോല്‍ കെട്ടിടവും ,കൊണ്ക്രീററ്-
മുറ്റങ്ങളും
അര്‍ ണ്ണ വം പോലുള്ളൊരു
പത്തനം മാത്രം കണ്ടു '.
ഓര്‍മ്മയില്‍ പരതുന്നു
ഓര്‍ക്കുട്ടില്‍ തപ്പി നോക്കാം
നിറം ചാര്‍ത്തിയ ഉപ്പു പരലും ,-
പ്ലാസ്ററിക്പൂവും
ചന്ത മുണ്ടെന്നാകിലും
ചിന്തയില്‍ നില്‍ക്കുന്നില്ല
ഉണ്ടല്ലോ സുഹൃത്ത് ഒരാള്‍ -
മലയാള ക്കരയില്‍
നോക്കിടാം അദ്ദേ ഹത്തിന്‍
ബ്ലോഗിലീ-
ഓണം ഒന്ന്
മുല്ലപ്പൂ, മുക്കുറ്റിയും ,കാക്കാപൂ, കൃഷ്ണ പ്പൂവും
ഓണപ്പൂക്കളെല്ലാമേ
പേരുമായ് സവിസ്തരം .
അതില്‍ നിന്നൊരു തുമ്പ
പൂവെന്റെ കാതില്‍ വന്ന്
മന്ദ മായ്ചൊല്ലീടുന്നു
മുത്ത ശ്ശി മൊഴി യായി
ഓണമാണ് ഉണണീ ഇന്ന്
കുളിച്ചു തൊഴേണം നീ
പ്രാര്‍ത്ഥി ക്കാം നിനക്കായ് ഞാന്‍
പായസ്സം കഴി പ്പിക്കാം

2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

കടലില്‍ നിന്ന് കടലിലേക്ക്

കടലെത്ര കരഞ്ഞതാണ്
പോകണ്ടാ ,പോകണ്ടാന്നു
എന്നിട്ടും.,
തിരയുടെ കൈ പിടിച്ച്
തീരത്തിലേക്കു
വായുവിന്റെ കടലില്‍
വായുവിനായി പ്പിടയുമ്പോള്‍
കറുത്ത മാലാഖ കോരിയെടുത്ത്
കുന്നുംപുറത്ത് വെച്ചപ്പോള്‍
അവസാന ആഗ്രഹം
ഒന്നേ ഉണ്ടായിരുന്നുള്ളൂ
അള്ളാ, കണ്ണ് അവസാനമേ കൊത്തി യെടുക്കാവൂ
വാലില്‍ നിന്ന് തുടങ്ങി
മാംസവും, തലയോട്ടിയിലെ മജ്ജയും വലിച്ചെടുത്ത്
അവസാനം കണ്ണും .
അസ്ഥി പഞ് ജരം
പൊടിഞ്ഞ് അലിഞ്ഞ്-
ഒഴുകി കടലിലേക്ക് ഇറ്റിറ്റു.......

2010, ഓഗസ്റ്റ് 28, ശനിയാഴ്‌ച

അവാര്‍ഡ്

എന്റെ പേന തുമ്പിലൂടെ
വിരിഞ്ഞു വരുന്ന കറുത്ത പൂവുകള്‍ക്ക്
ഉണ്മയുടെ വെന്മയെന്നു
നന്മയുടെ സുഗന്ധമെന്നു
ഗര്‍ജന ത്തിന്റെ കടലാഴവും
സ്ഫോടനത്തെക്കാള്‍
ശക്തിയുമെന്നു
ശിലയെ അലിയിക്കുകയും
ശിലയാക്കി മാറ്റുകയും
ചെയ്യുമെന്ന്
ഭരണത്തിനു മരണം പലപ്പോഴും -
അങ്ങിനെ എന്ന്
നുള്ളി യെടുത്തെറിഞ്ഞാല്
അള്ളി പ്പിടിക്കുമെന്നു
കണ്ടില്ലെന്നു നടിച്ചാല്‍
കണ്ണില്‍ കുത്തു മെന്നു ,മസ്തിഷ്ക്ക -
ത്തിനകത്ത്
അണു ബോംബു പോലെന്നു
സഹനത്തിന്റെ നെല്ലിപ്പടി കണ്ടെന്നു
അതുകൊണ്ട്
കണ്ണും, കൈ വിരലും
ഞങ്ങള്‍ എടുക്കുന്നു
അടുത്ത അവാര്‍ഡിന്
ശി പാര്‍ശ ചെയ്യുന്നു

ഓര്‍മ്മ ക്കാലം

പുല്ലിട്ട വീടാണ്
പഴയ തറവാടാണ്
പുളിമര മടയാളം
കോഴി കൂവിയാല്‍ നേരം വെളുക്കും
കാക്ക ചേക്കെറിയാല്‍-
നേരമിരുട്ടും
നിഴലിന്റെ നീളവും, വിമാനത്തിന്റെ ശബ്ദവും
സമയത്തിന്റെ സൂചികള്‍ ആണ്
രാവിലേയും വൈ കുന്നേരവും
ഭസ്മ ക്കുറിയാല്‍-
മൂന്നു വര വരച്ച്
അമ്മൂമ്മ നാമം ജപിക്കും
രാമായണത്തിലെ വരികള്‍ ചൊല്ലും
അടുപ്പിന്റെ പൊട്ടിച്ചിരിയില്‍
കായല്‍ മീനിന്റെ വെട്ടിത്തിളയും
മൂകമായ അടുപ്പിലെ കരിഞ്ചേരയുടെ-
വാസവും അനുഭവം
എങ്കിലും ഇഷ്ട്ടമാണ്
നാളെയെ ക്കുറിച്ച് ഓര്‍മിച്ചു കൊണ്ട് -
ഉറങ്ങാന്‍
ആ ഓര്‍മ്മയില്‍ അതി രാവിലെ ഉണരാന്‍

2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

പുഴ ഒരു സ്വപ്നം

പുഴ ,പൂതലിചൊരോര്‍മ്മ
പൂഴിയിലൊളിച്ച-
പുഴയുടെ അവസാന ത്തുള്ളികളാണ്
ലോറി പോയ റോഡിന്റെ ഇരു വശങ്ങളിലും
യന്ത്ര കൈ കള്‍ വാരി എടുക്കുകയാണ്
കുടല്‍ മാലയും, ഹൃ ദയവും ,തല ചോറും
കുഞ്ഞു നാളിലെ ഓര്‍മ്മയില്‍ നിന്നും
കളി വീടുകള്‍ അടിഞ്ഞു-
പോയിരിക്കുന്നു
വെബുസൈറ്റില്‍-
നിറഞ്ഞു തുള്ളുന്ന പുഴ
മണല്‍ ക്കാടുകള്‍
പുഴ ഒഴുകും വഴികള്‍ ,ചരിത്രങ്ങള്‍ ,കഥകള്‍
പുളയ്ക്കുന്ന മത്സ്യങ്ങള്‍ ആയുള്ള
ആഗ്രഹങ്ങള്‍ ക്കൊടുവില്‍
പുഴ തേടിയുള്ള യാത്രയില്‍
തവളക്കണ്ണന്‍ കുഴികളും
കലങ്ങിയ കണ്ണീരും .
പുഴയിപ്പോള്‍ കുത്തി യൊഴുകി
വെബുസൈറ്റില്‍ നിന്ന് മോണിറ്ററിന്റെ-
കവാടം തല്ലി തകര്‍ത്തു
സെന്റെര്‍ ഹാളില്‍ നിന്ന് കിടപ്പ് മുറിയിലേക്ക്
കഴുത്തോളം, മൂക്കോളം
അവസാനത്തെ ശ്വാ സത്തിന് ,ഒരു തുള്ളി വെള്ളത്തിനു
പിടഞ്ഞു പിടഞ്ഞു ഞാന്‍

2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

പ്രണയം ആഗോള വല്‍ക്കരിക്ക പ്പെടുമ്പോള്‍

പ്രണയം മരിക്കുന്നു
പ്രാണന്‍ പിടയുന്നു
പാപ ലോകത്തിന്‍ നടുവില്‍
പ്രണയം പണത്തിനു വിലപേശി വാങ്ങുവാന്‍
തെരുവില്‍ ലഭിക്കുന്ന വസ്തു
വ്യഭി ചാരമെന്നത്
ആഭി ജാത്യത്തിന്റെ
ആദ്യമായ് വെക്കും ചുവടു
വികാരങ്ങള്‍ നഗര മാലിന്യ കൂമ്പാരത്തില്‍
ചിതറും പളുങ്ക് മണികള്‍
പേടിയാണിന്നു
പുറതേതകിറങ്ങുവാന്
പ്രണയ പ്പരസ്യങ്ങള്‍ എങ്ങും
പ്രയിക്കുവാന്‍ പരി ശീലനം കിട്ടിയ
പ്രാണനെടുക്കുവോര്‍ ചുറ്റും
പ്രണയങ്ങള്‍ പൂത്തു തളിര്‍ത്ത തണല്‍ മരം
പണം കായ്ച്ചു നില്ക്കയാണിന്നു
ആഗോള ചന്തയിലെക്കായ് പ്രണയം
കയറ്റി യയയ്ക്കയാണിന്നു

രണ്ടു കാലങ്ങള്‍

ചിരിച്ചു ചിരിച്ചു കരഞ്ഞു പോയുളൊരു
കാലമാണന്നെന്റെ മുന്നില്‍
ചിരിക്കുള്ളിലെങോ-
മറഞ്ഞിരുന്നുളൊരു
കാലമാണിന്നെന്റെ മുന്നില്‍
പൂവിന്‍ മടി ത്തട്ടില്‍ പൂമ്പാറ്റ യായുള്ള
കാലമാണന്നെന്റെ മുന്നില്‍
പൂവിടാന്‍ കാത്തെന്റെ പൂക്കാലമെല്ലാം
കൊഴിഞ്ഞുള്ള കാലമാം മുന്നില്‍
പൂവിളി പ്പാട്ടിന്റെ ഈ ണത്തിലാടുന്നതുമ്പി -
കളാണന്നു നെഞ്ചില്‍ ,ചിറകറ്റു വീണുള്ള
തുമ്പി തന്‍ രോദന മാണിന്നിടനെഞ്ചിനുള്ളില്
ഓണ പ്പുടവതന്‍ പുത്തന്‍ മണത്തില്‍മദിച്ചിരുന്നുഅന്നെന്‍ -
മനസ്സ്
ഇന്ന് നാറും തുണിക്കെട്ട് മാറോടു ചേര്‍ക്കവേ
വേപഥു കൊള്ളും മനസ്സ്
മുത്തശശി ,മുല്ലയായ് പൂത്തു വടര്‍ന്നു
സുഗന്ധം പരത്തിയിരുന്നു
അച്ഛനു മമ്മയും കൈ കാല്‍ വളരുവാന്‍
കാത്തു കാത്തന്നു ഇരുന്നു
കഞ്ഞിര ക്കൊമ്പിലെ കാക്കയായ് ഇന്ന് ഞാന്‍
കാത്തു കാത്തിരിക്ക യാണെല്ലോ
കാലന്റെ കാലൊച്ച കേള്‍ക്കുവാനായി
കാത്തു കാത്തിരിക്ക യാണെല്ലോ

സ്വാതന്ത്ര്യത്തിനായ്

മനുഷ്യന്‍ മതില്‍ കെട്ടിനുള്ളിലിന്നും
മത, ജാതി തന്‍ ബന്ധനത്തിലിന്നും
മുക്തരായീടേണം-
മാനവ മാനസം
എങ്കിലേ സ്വാതന്ത്ര്യം വന്നു ചേരു
എങ്കിലേ മോചനം സാധ്യ മാകൂ
സ്വാതന്ത്ര്യം പത്ര പരായണമോ
ആരാധനയ്ക്കുളോരവകാശമോ
ആവശ്യ മാണിവ ഒക്കെയു മെങ്കിലും
ഭക്ഷണം, വസ്ത്രവും പാര്‍പ്പിടവും
സ്നേഹം നിറഞ്ഞുള്ള മാനസവും
എങ്കിലേ സ്വാതന്ത്ര്യം വന്നു ചേരു
എങ്കിലേ മോചനം സാധ്യ മാകൂ
ബുദ്ധനും, ടാഗോറും ,ഗാന്ധിജിയും
പുസ്തക ത്താളില്‍ ഒടുങ്ങിടുമ്പോള്‍
വര്‍ഗീയതകളും ,അധിനി വേശങ്ങളും
കൊടി കുത്തി വാഴാന്‍ ഒരുമ്പെ ടുമ്പോള്‍
സംഘ ബോധത്തിന്റെ അറിവിന്റെ നേരിന്റെ -
കൊടിയടയാളം നമുക്കുയര്ത്താം
എങ്കിലേ സ്വാതന്ത്ര്യം വന്നു ചേരൂ
എങ്കിലേ മോചന സാധ്യ മാകൂ

പണം തന്നെ ഗുണം

ചോരച്ച ബ്രഹ്മാണ്ഡ സത്യങ്ങളെ
നിങ്ങള്ക്കിലലീ വിലയിലലീ പാരിടത്തില്‍
നീറുന്ന ദുഖത്താല്‍ നോവുമാത്മാവിനെ
കാണുവാന്‍ ആളിലലീ പാരിടത്തില്‍
കാടകം നെഞ്ചതീലേററി നടക്കുന്നു
കാടരായ് മാറുന്നു മക്കളെല്ലാം
ചിന്തയ്ക്ക ശേഷവും ശക്തിയില്ലാതയായ്
മസ്തിഷ്ക്കം കാകോള വാസമായി
കച്ചയണിയുന്നു കാര്യമറിയാതെ
കൈ നിറയെ കാ ശു മാത്രം മതി
പത്തി വിരിച്ചു പിന്നാമ്പുറത്തെത്തി
പതുങ്ങി യിരിക്കും മരണ മെന്നാകിലും
പണമെണണി പകിട കളിച്ചു രസിക്കുന്ന
മൂഢരും ,മൂകരുമെല്ലോ എങ്ങും
ശുദ്ധ സംഗീതത്തില്‍ പാഷാണമിററിക്കും
ഭോഷന്‍ മാരാണിന്നീ നാട്ടിലെങ്ങും
ആസനത്തില്‍ വേര് കിളുര്ത്തെന്നറിഞഞീടില്‍
തണലായി എന്ന് ചിരിചിടൂവോര്‍
ചോരച്ച ബ്രഹ്മാണ്ഡ സത്യങ്ങളെ
നിങ്ങള്‍ ക്കില്ലീ വിലയില്ലീ പാരിടത്തില്‍

സ്വന്തമെന്നു പറയാന്‍

അവളെന്റെ കഞ്ഞി യായിരുന്നു
ബീഡി വാങ്ങാനും ,ഇടയ്ക്കൊരു -
സിനിമയ്ക്കും കൂടി കാശു തന്നു
ചെറിയൊരസുഖംവന്നാല്‍
കണണീരോടെ കാവലിരിക്കും
കാണാതിരിക്കാന്‍ കഴിയില്ലെന്ന്
എന്റെ കണ്ണും പറയും
കാലം മാറി
കാറായി ബംഗ്ലാവായി കാഴ്ച ക്കാരുമായി
പഴയതെല്ലാം കളഞ്ഞപ്പോള്‍
അവളെയും കളഞ്ഞു
ഇന്നിപ്പോള്‍ എന്റെതായിട്ടു -
എന്താണ് ഉള്ളത്
എന്റെ കഞ്ഞി കുടിക്കാന്‍
ഇനിയാരാണ് ഉള്ളത്

കുപ്പേട്ടന്‍

ഇടമുറിയാത്ത മഴയ്ക്കിടയിലൂടെ
തൊപ്പി ക്കുടയും തലയില്‍ ചൂടി
മുറുക്കാന്‍ ചാറും നീട്ടി ത്തുപ്പി
കുപ്പേട്ടന്‍ ഞെങ്ങോല് പിടിച്ചാല്‍ പിന്നെ
ഏതു കള്ള കാളയും പറപറക്കും
വടക്കന്‍ പാട്ടിന്റെ വരികള്‍ക്കൊപ്പിച്ചു
നുരി വെച്ച് വരുന്ന പെണണുങ്ങളോടു
കളി പറഞ്ഞും ,മറു പാട്ട് പാടിയും
ഞെങ്ങോലമര്‍ത്തി ചൂരല് ചുഴറ്റുമ്പോള്‍
താളത്തില്‍ മുന്നേറും കാളകള്
ഞാറിന്റെ തലയരിയും പെണണുങ്ങളോടു
അടിയാന്റെ തലയറുത്ത കഥ പറയും കുപ്പേട്ടന്‍
ചാളേല് പെറ്റു കിടക്കുന്ന പെണ്ണിനെ
ചേറിലിറക്കി പണിയിച്ചതും
പൂപ്പോലത്തെ ഇളം പൈതലിനെ
ഉറുമ്പരിച്ചു കൊന്നതും
ഉടഞ്ഞ ചന്കാലെ ,കരഞ്ഞ വാക്കായി ഓതും -
കുപ്പേട്ടന്‍
അന്തി കള്ള് അല്‍പ്പം ചെന്നാല്‍
കണ്ണീരിന്റെ കരിങ്കടല്‍ മഹാ മൌനത്തില്‍ -
ഒളിപ്പിച്ച്
ഉടഞ്ഞ ശംഖു പോലെ
ചിതറി നടക്കും കുപ്പേട്ടന്‍

ഓണ ദിനത്തില്‍

ഓണക്കിളി ഓണപ്പാട്ടും
പാടിയാടിവാവാ
താമര ത്തേന്‍-
തുമ്പികളെ കൂടെ നിങ്ങളും വാവാ
അത്തം പത്തിനോണ മിന്ന്
പത്തു കളം തീര്‍ക്കാന്‍
പൂക്കളുമായ്‌ പുഞ്ച വയല്‍ -
കാറ്റെ നീയും വാവാ
ഓണത്തപ്പ കുടവയറാ-
ഓലക്കുട ഏന്തി
കണ്മണിക്കു കണിയായ്നീ
ഓണനാളില്‍ വാവാ
മാന്തളിരിന്‍ മധുവുമുണ്ട്
മഞ്ഞ ക്കിളി പാടി
മാരിവില്ലിന്‍ പൂക്കള്‍ കണ്ട്
മാമയിലും പാടി
ഓലത്തുമ്പില്‍ ഓലേഞ്ഞാലി
ഉയലാടി പാടി
ഓര്‍മ്മയിലെ വള്ളം കളി
കളകളങ്ങള് പാടി
തൂനിലാവുദിച്ച പോലെ
തുമ്പ പുഞ്ചിരിപൂ
തുമ്പി തമ്പുരുവും മീട്ടി
തുമ്പി തുള്ളീടുന്നു

2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

സത്യമാകുന്നതു മരണം മാത്രം

മരണമേ ,നീ
സത്യ മാകുന്നു
ശാശ്വത സത്യ മാകുന്നു
ജനിച്ച നാള്‍ തൊട്ടരൂപി യായി നീ
പിന്തുടരുന്നു
സത്യത്തിന്റെ മൂര്‍ത്ത മാമൊരു
സമയവും തേടി
ചിലര്‍ നിന്നെ ക്രൂരനെന്നും ,-
പേപ്പട്ടിയെന്നും-
വിളിക്കുന്നു
കര്‍മ്മം ചെയ്യുക യല്ലാതെ
കാണാതെ കരുണ ചൊരിയുക യല്ലാതെ
നിനയ്ക്കെന്തു ചെയ്യുവാന്‍ കഴിയും
ദുഷ്ട്ടരാം ചിലര്‍ കാട്ടും
കോപ്രായങ്ങള്‍ അത് കണ്ട്
കുടില ബുദ്ധിയില്‍ ലജ്ജിച്ച്
തല കുനിക്കയല്ലാതെ
നിനയ്ക്കെന്തു ചെയ്‌വാന്‍ -
സാധിക്കും
കഴിയില്ല സത്യത്തിനു പൊളി പറയുവാന്‍
കഴിയില്ല സുന്ദര മുഖവുമായ്
മുന്നില്‍ നില്‍ക്കാന്‍
സത്യത്തിന്‍ മുഖം വികൃത മാണ്
അത് ശാശ്വത വുമാണ്

പുതു വഴി

ഒരു കൊച്ചു മാമ്പഴ കൊതിയുമായി
മാഞ്ചോട്ടില്‍ ഒന്നിച്ചു നിന്നവരെ
ഒരു പാടു കേളികളാടിയാടി
ഇന്നിക്കവലയിലെത്തി നമ്മള്‍
ഇനി വഴി പിരിയുവാന്‍ നേരമായി
ഇനി പുതു കൂട്ടിനും കാലമായി
വേദന വേരോടറുത്തീടുവാന്
ആവില്ല മമ മാനസ്സത്തില്‍ നിന്നും
ഓര്‍മ്മകള്‍ ഒരു കൊച്ചു നീറ്റലായും
മാമ്പഴ പ്പുളിയും ,മധുരവുമായ്
എന്നുമി ഹൃത്തില്‍ നിറഞ്ഞു നില്‍ക്കും
ഒന്നൊഴിയാതെ ഞാന്‍ ഓര്‍ത്തു വെയ്ക്കും
പുതു വഴി തേടി പ്പിരിയുന്നോരെ
സോപാനമോരോന്നു മേറുവോരെ
മടിയാതൊരു മന മുണ്ടാവേണം
ഇട നേര മൊന്നു തിരിഞ്ഞു നോക്കാന്‍
എങ്കിലാ മാഞ്ചോട്ടില്‍ എത്തിച്ചേരാം
മാമ്പഴ ച്ചാറിന്‍-
വിരല്‍ കുടിക്കാം
കള്ളമില്ലാത്തോരാ കുഞ്ഞു മനം
കൂട്ട് കാരോത്ത് ചുവടു വെയ്ക്കാം

നന്മയുടെ ഓണം

ഓണക്കാലമടുത്താല്‍
ഓര്‍മ്മയുടെ ഒരു കുടന്ന -
പൂവുമായെത്തും
അടുത്ത വീട്ടിലെ നാരായണി ചേച്ചി
അച്ഛനു ,മമ്മയു മില്ലാതെ
അനാഥയായി-
പോയവള്‍
സ്വന്തവും ബന്ധവുമില്ലാതെ
ഒറ്റയ്ക്ക് ജീവിതം നയിക്കേണ്ടി വന്നവള്‍
ശനിയും-
സംക്രാന്തിയും ഇല്ലാതെ
ഒറ്റപ്പെട്ടു പോയവള്‍
മനസ്സറിയാതെ ഗര്‍ഭിണിയായി
മനോരാജ്യം കണ്ടിരുന്നവള്‍
'ആരാണാളെന്നു ചോദിച്ചാല്‍ '
ആരെന്നറിയാതെ
ആരെയും ചൂണ്ടി കാണിക്കുന്നവള്‍
അറിയപ്പെടുന്ന ചിലരെ ക്കുറിച്ച്
ആണ്‍കുട്ടികള്‍ ഞങ്ങള്‍ വാതു വെയ്ക്കും
അമ്മയ്ക്കായിരുന്നു വേവലാതി
ആണും തുണയും ഇല്ലാതവളെ ക്കുറിച്ച്
ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോഴാണ്
ഉണ്ണി പിറന്ന കാര്യം ഞാനറിഞ്ഞത് .
ആഹാരത്തിനായി അടുത്ത വീട്ടിലെല്ലാം
കാലത്ത് മുതല്‍ കയറി യിറങ്ങും
ഓണക്കാലത്ത് പൂക്കളുമായാണവര്‍
എന്റെ വീട്ടില്‍ വരിക
അമ്മയെന്നും ഓണക്കോടി ആദ്യമെടുക്കുക
ആ അമ്മയ്ക്കും കുഞ്ഞിനുമാണ്
മുറ്റത്തെ പൂക്ളകത്തിനേക്കാള്-
ഭംഗി അപ്പോള്‍ അമ്മയുടെ (നന്മ )മുഖത്തായിരിക്കും -
കാണുക

2010, ജൂലൈ 31, ശനിയാഴ്‌ച

ഭാദ്രം

ചിങ്ങ പ്പുലരി പുതു പുലരി
ചിത്തിര പൂപ്പോല്‍ ചിരി വിടര്‍ത്തി
ചന്തത്തില്‍ തൂ മഞ്ഞിന്‍ ചാര്‍ത്തണിഞ്ഞു
കുണുങ്ങി കുണ്‌ങ്ങും-
നെല്‍ പ്പാടങ്ങളും
പുത്തനാം മാരുതി യൊന്നു വന്നു
പൂമോട്ടില്‍ മന്ദം പുണര്‍ന്നീടവേ
പുളകത്താല്‍-
പൂത്തു വിടര്‍ന്നു പോയി
പൂമണം എങ്ങുമേ തൂവിപ്പോയി
പൂവാലന്‍ തുമ്പിയും കൂട്ടുകാരും പച്ചില ക്കാട് കടന്നു വന്നു
മധുവൂറും പൂവിന്റെ കാതിലെന്തോ
മധുരമായ് മെല്ലെ മൊഴിഞ്ഞിടുന്നു,പരശത-
സസ്യ മൊരുമയോടെ
മേളിപ്പു-
അവികല ശാന്തിയോടെ

പാഥേയം

വേണ്ട, ഓര്‍മകളുടെ സഞ്ചി തുറക്കേണ്ട
പോവുകയാണ് ഞാന്‍
പാഥേയം തേടിയുള്ള യാത്ര
പരീക്ഷണന്‍എങ്കിലും
പ്രതീക്ഷയുടെ ഒരു തരിയുമായി ഞാനിറങ്ങുന്നു
ആ ശി ചതെല്ലാം ലഭിക്കു മെങ്കില്‍
എന്തര്‍ത്ഥ മാണീജീവിതത്തിനു ഉള്ളത്
ഏററത്തിനു-
ഒരിറക്കവും
സുഖത്തില്‍ ഒരു ദുഃഖ വും
ഇത് കാലത്തിന്റെ കണിശം
ചതുപ്പുകളിലൂടെ യാണ് യാത്ര
ചതി ക്കുഴികളാണ്ഏറുന്നത്
എവിടെ യെങ്കിലും ഉണ്ടാകുമോ ഒരു
ശാ ദ്വല-
ഭൂമി
വസന്തങ്ങളുടെ
വര്‍ണ്ണ രാജികളിലേക്കാണ്
അക ക്കണണ് നീളുന്നത്

അര്‍ത്ഥമില്ലാത്ത കാലം

ആത്മാര്‍തഥതയ്ക് എന്തൊരര്‍തഥമീ ലോകത്ത്
അനുനിമിഷം ആത്മാവ് നശിക്കുമീ കാലത്ത്
മണി വീണ കൊണ്ടിന്നോരാവശ്യ മില്ലിന്നു
പൊന്മണി ക്കിലുക്കമാണിന്നുകാതോരത്ത്
പൊന്നും, പണവും, പ്രതാപവും ഉണ്ടെങ്കില്‍
പാരില്‍ പരമാനന്ദ മായി വസിചിടാം
നാണയ ത്തുട്ടിന്‍ കിലുക്കമത് ഇല്ലെങ്കില്‍
നായയായ് നാട് നീളെ യലഞ്ഞിടാം
ഉച്ച നീച്ചത്വവും ,അന്ത വിശ്വാസവും
അക്രമവുംപിന്നെ അനാചാരങ്ങളും
പട്ടു കിടക്കയില്‍ പൂവിട്ടു പൂജിക്കും
ദുഷ്ട്ടരായു്ളോര്‍ ഇവിടെ തഴയ്ക്കുന്നു
ഹാ !വെറും കാമത്തില്‍ ആര്‍ത്തി പൂണ്ടുളോര്‍ക്ക്
തായും, ജായയും കണ്ടാലറിയില്ല
തീവ്ര വാദത്തിന്‍ കരാള ഹസ്ത്തങ്ങലളാല്‍
കഷ്ട്ടം !നിണത്തില്‍-
കലാശിപു
മാനവന്‍
ഈ വിധ മാകുവാന്‍ എന്തയ്യോ കാരണം
നിര്‍വ്വികാരരായിനാം മാറിയതെന്തഹോ

2010, ജൂലൈ 30, വെള്ളിയാഴ്‌ച

മാറേണ്ടത്

തളിരിട്ട പ്രണയ മായിരുന്നു
എത്ര വേഗ മാണ്
മരു പ്പറമ്പില് പ്പെട്ട
മലര് പോലെ കരിഞ്ഞു പോയത്
നിരഘമായതിനെ നിരസിക്കുവാന്‍ കഴിഞ്ഞില്ലെനിക്ക്
കരളുക യാണിന്നെന്റെ കരളിനെ
ചിന്തയുടെ ചിതലുകള്‍
പണവും പ്രതാപവു മായിരുന്നില്ല
ജാതിയോ മതമോ ആയിരുന്നില്ല
ശരീരമൊ സൌന്ദര്യമോ ആയിരുന്നില്ല
ചിന്തകളെ ഭരിച്ചി രുന്നത്
ഹൃദയം ഹൃദയത്തെ യായിരുന്നു
ചിത്തത്തില്‍ ചീത്ത വിചാരങ്ങള്‍ -
ഇല്ലാതിരുന്നിട്ടും
സ്നേ ഹത്തിന്റെ സ്വര്‍ഗ്ഗ ഗംഗയില്‍
ഒഴുക്ക പ്പെട്ടത്
മാതാന്ധതയുടെകാകോള മായിരുന്നു
സമുദായമേ, സമയമായ്
നിന്റെ തടവറ തച്ചുടയ്ക്കുവാന്‍

ഞാന്‍ മനുഷ്യനാണ്

യേശു പറഞ്ഞു
'പാപം ചെയ്യാത്തവര്‍
കല്ലെറിയട്ടെ '.
പാപത്തില്‍ നിന്ന്
പാലായനം ചെയ്യാന്‍
ആര്‍ക്കാണ് കഴി യുക ?!
ചിന്തയുടെ കടന്നല്‍ ക്കൂടു
തലയില്‍ ഇളകിയിരിക്കുന്നു
ഏകാന്തത എവിടെയോ
കളഞ്ഞു പോയിരി ക്കുന്നു
നദി സാവധാനം സമുദ്രത്തിലേക്ക് -
ഒഴുകുന്നു
സമുദ്രം സംഹാര രുദ്രയെ പോലെ
അലറി ത്തുള്ളുന്നു
ഓരോ തിരമാലയും
തീരത്ത് വന്നു പറയുന്നു
'നീ ഏകനാണ്
നീ പാപിയാണ്
നീ ദുഖിതനാണ്
നീ അന്ധനാണ്
നീ ബന്ധനത്തിലാണ് '-
ഞാന്‍ അറിവിന്റെ അക്ഷയ ഖനി
നീ വരിക ആ വോളം പാനം ചെയ്ക
തിരകള്‍ കൈ നീട്ടി നീട്ടി വരുമ്പോള്‍
അവന്‍ അട്ടഹസിക്കും മട്ടില്‍ പറഞ്ഞു
ഞാന്‍ മനുഷ്യനാണ്, മനുഷ്യനാണ്
പാറ ക്കെട്ടുകളില്‍ തട്ടി അലയടിച്ച്‌
ആയിരം വാക്കുകളായത്.
പാപം കഴുകിയ പാദവുമായവന്
തിരിച്ചു നടന്നു

മാമ്പൂക്കാലം

മാമ്പൂ മണ മുതിരും മുമ്പേ
മാഞ്ചോട്ടില്‍ എത്തും
ഞങ്ങള്‍ ഉണ്ണികള്‍
ഉണ്ണി തിരിയാ കണ്ണി മാങ്ങ കള്‍
ഉപ്പു കൂട്ടി ഞങ്ങള്‍ തിന്നിടും
കാണാതെ കപ്പമുളക്കൂട്ടി
അപ്പു തിന്നതറിയുംകണ്ണീരുറവയില്‍
പച്ച വെള്ളവും മോന്തി
പച്ചില ക്കാട്ടില്‍ ഇരുന്നിട്ടും
കാറ്റിനോട് കെഞ്ചിയും
പൂവാലനോടു കൊഞ്ചിയും
കാക്കകള്‍ കൊമ്പില്‍ ചേക്കേറും വരെ
കാത്ത്തിരിക്കുമാ ,മാന്തോപ്പില്‍
ഞങ്ങള്‍ ഉണ്ണികള്‍

2010, ജൂലൈ 24, ശനിയാഴ്‌ച

വേണ്ടതൊരു സൂര്യോദയം

വിശപ്പിന്റെചരിവിലേക്ക്‌
വിരുന്നു വന്നവന്‍
വേദനയുടെ വരമ്പിലൂടെ
മഞ്ഞു മൂടിയ ഓര്‍മ്മകള്‍ താണ്ടി നടന്നവന്‍
മയില്‍പ്പീലിയും, വളപ്പൊട്ടുമുള്ള-
ഒരു ഭൂതമവന് ഉണ്ടായിരുന്നില്ല
പകലിന്റെ മേലങ്കി ഊര്ന്നു വീഴുമ്പോള്‍
ഇരുണ്ട രാത്രിയുടെ ,
ഭയത്തിന്റെ ആഴമാണ്
അവനെ വര്‍ത്തമാനത്തില്‍ എത്തിച്ചത്
തല തിരിഞ്ഞ ഒരു തല മുറയുടെ
താണ്ഡവമാണിന്നു,മരണ -
ക്കയങ്ങളാണിന്നു -
ചുറ്റിലും
അറ്റ് വീഴുന്ന ജീവിതങ്ങളാണ് ചുറ്റിലും
അറുത്തു മാറ്റ പ്പെട്ട നാവുകളായി
അനങ്ങാതിരിക്കുന്നവര്‍ -
എങ്ങും .
നഷ്ട്ടപ്പെടാന്‍ ഒന്നും ഇല്ലാത്തവന്
ശിഷ്ട്ട-
മുള്ളവയ്ക്ക്-
ആയെങ്കിലും
ഉയര്ത്തു എഴുന്നേല്‍ക്കാതെ വയ്യ
അടഞ്ഞ വാതിലുകള്‍ എല്ലാം
തുറക്കുവാനുള്ള ശക്തി
വിശക്കുന്ന-
വയറിനെല്ലാതെ
ഏതു ധനത്തിനാണ് ഉള്ളത്

വേദന ക്കൂട്

വെറുപ്പിന്റെ ബീജങ്ങള്‍
വളര്‍ന്നു വരുന്നത് അവനറിഞ്ഞു
വേദനയുടെ കള്ളി മുളളുകളാണ്
നെഞ്ചില്‍ ഉടക്കി വലിക്കുന്നത്
അമ്മയ്ക്ക് പകരമായ്
പാരില്‍ ആരാണ് ഉള്ളത്
കയറി ക്കിടക്കാന്‍ ഒരു കുടിലും
കൈ നിറയെ കാശും ഇല്ലാത്തവന്
ബന്ധമെന്ന് അവകാശ പ്പെടാന്‍
എന്താണ് ഉള്ളത്
നരച്ച ആകാശം മഴയ്ക്ക്‌ വേണ്ടി
ഒരുങ്ങുകയാണ്
വേദനയുടെ കനല്‍ ക്കട്ടയില്‍
മനസ്സുരുകി ഒഴുകുക യാണ്
ചിതല്‍ പിടിച്ച കവിളില്‍
ഒരിറ്റു കണ്ണീര്‍ വീണു ചിതറി
മീഞ്ച്ല്ല് കൊത്തി പെറുക്കിയ കാക്കകള്‍
കാറ്റിനോട് അടക്കം പറയുന്നു
കാറ്റ് മരങ്ങള്‍ക്ക് മീതെ -
പറന്നു പോകുന്നു
പോകുന്നു ഞാനും
എങ്ങോട്ടെന്നില്ലാതെ
അമ്മയുടെ ഓര്‍മ്മയുമായി ,സ്നേഹത്തിന്റെ
പഞ് ജരവും തേടി

2010, ജൂലൈ 23, വെള്ളിയാഴ്‌ച

ഗബ്രിയേല്‍

തൂക്കുമരം ഇപ്പോഴും നിശ്ചല മല്ല
ആത്മാവില്‍ ആഹ്ലാദത്തിന്റെ
ചെങ്ങിലയുമായി അവന്‍ നടന്നടുത്തു
ഗബ്രിയേല്‍ യേശുവിനെ ഒര്മിപ്പിക്കുന്നവന്‍ .
അധികാരികള്‍ക്ക് അടിമകള്‍ വേണമായിരുന്നു
കാമം കഴുകാനും ,ചന്തയില്‍ വില്‍ക്കാനും .
കറുത്തവര്‍ കഴുതകള്‍ എല്ലെന്നു
അവന്‍ പറഞ്ഞു കൊടുത്തു
ഗബ്രിയേല്‍ സ്വാതന്ത്ര്യത്തിന്റെ സമര നായകന്‍
ഇടിമിന്നലും, കൊടുംകാററുമായവന്‍,ഇരമ്പുന്ന -
രക്തക്കടല്‍ പോലെ
ചുവന്ന ആകാശതതിലേക്ക്നോക്കി
അവന്‍ നടന്നു കയറി
മരണമെന്ന മഹത്വ മേറ്റ് വാങ്ങുവാന്‍
കറുത്തവരുടെ-
സ്വാതന്ത്ര്യ മൂര്‍ത്തി
പിടയുന്ന കൊലക്കയര്‍
സ്വാതത്ര്യ ഗീതം പാടുന്ന -
വയലിന്‍ തന്ത്രികളുടെ തുടിപ്പുകള്‍ ആണെന്ന്
അവന്റെ ഹൃദയം വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു
------------------------------------------------------
ഗബ്രിയേല്‍ :-
ആയിരത്തി എണണൂറാം-
ആണ്ടില്‍ സ്വാതന്ത്ര്യത്തിനും ,നീതിക്കും വേണ്ടി വേര്ജീനിയായിലെ
കറുത്തവര്ഗ്ഗക്കാര്-
നടത്തിയ ഉജ്ജ്വല പോരാട്ടത്തിന്റെ സമര നായകന്‍

അഹല്യ

കാമ ക്കുരുക്കില്‍ കുരുങ്ങിയോരഹല്യ
ശ്രീരാമ ചന്ദ്രന്റെ പാദ സ്പര്‍ശത്തിനായ്
കാലങ്ങള്‍ കാത്തു കൊടുംകാട്ടില്‍ പണ്ട് നാള്‍
ഉണ്ടിന്നും അറിയാതെ
തെറ്റില്‍ തെറിച്ചുള്ള
കല്ലുപോലായുള്ള അഹല്യമാര്‍ ചുറ്റിലും
ഇല്ല വരില്ലെന്നത് ഓര്‍ക്കുകൊരു രാമനും
കാത്തിരിക്കെന്ടൊരു
പാദ സ്പര്‍ശത്തിനായ്
സഹതാപ മല്ലിന്നു
വേണ്ടതെന്നോര്‍ക്കുക
വേണ്ടതറിവിന്റെ-
വെട്ടമെന്നു ഓര്‍ക്കുക
ഉണരുക നിയമത്തിന്‍
ഖഡ്ഗ-
മുയര്ത്തുക
നീതിക്കായ് പോരാട്ട -
കാഹള മൂതുക

കൂട്ടം തെറ്റിയവര്‍

മനസ്സിലേക്ക് അനാഥത്വം
പടര്‍ന്നു കയറുമ്പോള്‍
കഴിഞ്ഞ കാലത്തിന്റെ ഞെട്ടലിലേക്കും -
വിശപ്പിന്റെ-
ചരിവിലേക്കു മാണ് അവന്‍ എത്തുക
മഴ മിഴാവ് കൊട്ടിയ ആ രാത്രിയില്‍
ഞെട്ടി ഉണര്‍ന്നപ്പോള്‍ കണ്ടത്
കട്ട പിടിച്ച കറുത്ത ചോരയില്‍ കുളിച്ച
ജഡംഅമ്മയുടെതോ,അച്ഛന്റെതോ?
ഓര്‍മ്മയുടെ നൂലിഴയും പൊട്ടിച്ച്
ബാല്യം കടന്നു പോയിരിക്കുന്നു
ദയനീയമായ നോട്ടവും
കരച്ചിലിന്റെ ദുര്‍ബലതയും
അന്നാണ് മനസ്സിലായത്‌
തിരിഞ്ഞു നോക്കാതെ
തിരക്കിട്ട് പോകുന്നവരുടെയും
കേട്ടറിഞ്ഞു വഴി മാറി -
പ്പോയവരുടെയും ആത്മാര്‍തഥത-
അന്നാണറിഞ്ഞത്
കൂട്ടുകാരെന്നു പറഞ്ഞു വന്നവര്‍
അന്നാണ് കൂട്ടം തെറ്റി പോയത്

ഓണക്കാലം

വീണക്കമ്പികള്‍മീട്ടുക തുമ്പി
പൊന്നിന്‍ ചിങ്ങം വരവായി
വാര്‍ മഴ വില്ലിന്‍ പൂക്കള്‍ വിരിപൂ
നീലിമയാര്ന്നോരാകാശം
സ്വാഗതമോതുന്നു
നെല്ലിന്‍ കതിര്‍ ക്കുല
താളത്തില്‍ നീളേ പാടത്ത്
തുമ്പയും, തെച്ചിയും, പിച്ചക പ്പൂക്കളും
പുഞ്ചിരി തൂകും മുറ്റത്ത്
പഞ്ച വര്‍ണണക്കിളി-
പാട്ടുകള്‍ പാടുന്നു
പൊന്നിന്‍ ചിങ്ങം വരവായി
കാറ്റുകള്‍ വന്നീ-
കാതുകള്‍ തോറും
കിന്നാരം മൊഴി ഞഞീടുനനു
ചുറ്റി വരുന്നൊരു ചാറ്റല്‍ മഴയും
പുന്നാരം ചൊല്ലീടുന്നു
എന്റെ ഹൃദയവും താളം കൊട്ടുന്നു
പാണന്റെ വീണയും പാടുന്നു

റേഡിയോ

ചാക്കോച്ചന്റെ ചായക്കടയിലെ
പഴയ റേഡിയോയില്‍ നിന്നാണ്
ഞാനാദ്യമായി പാട്ട് കേട്ടത്
പലഹാര പെട്ടിയുടെ മുകളില്‍
കുത്തനെ നില്‍ക്കുന്ന ഏരിയലില്‍ നിന്ന്
ഒരു ചെമ്പു കമ്പി താഴേക്ക്‌ നിലത്തിട്ടു -
ഏര്‍ത്ത് പിടിപ്പിച്ച് .
രാവിലെ എന്നും ഞങ്ങള്‍ കുട്ടികള്‍
കടയ്ക്ക് ചുറ്റും കൂടി നില്‍ക്കും
വാര്‍ത്തയും, പാട്ടും കേള്‍ക്കുമ്പോഴും
കണ്ണ് പലഹാര പെട്ടിയില്‍ ആയിരിക്കും
സ്വാദുള്ള ഭക്ഷണം കഴിച്ച പോലെ
ഉമി നീര് ഇറക്കി ക്കൊണ്ടിരിക്കും
ചൂലുമായി ചാക്കോച്ചന്‍
ആട്ടി ഒടിക്കുംപോഴാണ്
ചിതറി ഓടുകയും
സ്കൂളിന്റെ കാര്യം ഓര്‍ക്കുകയും ചെയ്യുക
ആഗ്രഹങ്ങള്‍ പറഞ്ഞു കൊണ്ട്
ഉറങ്ങാതെ കരഞ്ഞ
എത്രയോ രാത്രിക്ക് ശേഷ മാണ്
അച്ഛന്‍ ആദ്യമായി ഒരു 'മര്‍ഫി' -
റേഡിയോ വാങ്ങിയത്
അയല്‍ക്കാരെആശ പിടിപ്പിക്കാന്‍ -
അച്ഛനെന്നും പാട്ട് ഉച്ചത്തില്‍ വെയ്ക്കും
ശബ്ദംഅസഹ്യ മാകുമ്പോള്‍
ഇതൊരു മറപ്പായല്ലോ എന്ന് അമ്മ
ഒച്ച ഉയര്‍ത്തി പ്രാകും

തെറ്റിയ കണക്കുകള്‍

കണക്കു മാഷിന്റെ കണ്ണ് ഉരുട്ടലാണ്
ഇന്നുമെന്റെ ഉള്ളില്‍
കല്ല്‌ വെട്ടു കുഴിയില്‍ കാണാതെ -
കുത്തിയിരുന്ന ദിങ്ങളും .
എന്റെ കുഞ്ഞുനാളിലേ
കണക്കു കളവു പോയി
പെരുക്ക പട്ടിക പേടിയെ പെരുപ്പിച്ചു
അത്ഭുത മെന്നു പറയട്ടെ
പെരുക്ക പട്ടികയിലെ ഏതെങ്കിലും
ഒരു ശീല്മാത്രം ചോദിച്ചാല്‍
പെട്ടെന്ന് തന്നെ എനിക്ക് ഉത്തരം -
പറയാന്‍ കഴിഞ്ഞിരുന്നു !
പൊട്ടിയ സ്ലേറ്റില്‍ ഗുണിക്കണം
എന്ന ചിഹ്നത്തില്‍
തെറ്റുകള്‍ മാത്ര മിടുമ്പോള്‍ ,
കത്തുന്ന കൈ വെള്ള
മുറുക്കെ തിരുമുമ്പോള്‍
ഓര്‍ത്തിരുന്നില്ല ഞാന്‍
കണക്കു മാഷിന്റെ ജീവിതം
ഇങ്ങനെ പിരിഞ്ഞു പോകുമെന്ന്
ഇന്ന് എല്ലാ കണക്കുകളും തെറ്റി
അമ്പല മുറ്റത്തെ ഇടിഞ്ഞു പൊളിഞ്ഞ -
തറയിലിരുന്നു
കൈ വിരലുകളില്‍ കണക്കുകള്‍
കൂട്ടി കൊണ്ടിരിക്കയാണ് എന്റെ മാഷ്‌

2010, ജൂലൈ 21, ബുധനാഴ്‌ച

കള്ള്ഷാപ്പ്‌

അപ്പന് അല്‍പ്പമെങ്കിലും
സമാധാനത്തിന്റെ
പച്ച നിറമുള്ള ഒരിട വേളകിട്ടുന്നത്
കുന്നും പുറത്തെ കള്ള് ഷാപ്പില്‍ എത്തുമ്പോഴാണ്
ദുഖവും, ദാരിദ്ര്യവും മറന്നു
പഴയ ഓര്‍മകളില്‍ നിന്ന്
കലാ ശ ങ്ങളും ,കവിത്തങ്ങളും
പുറത്തേക്ക് വരുന്നത് അപ്പോഴാണ്‌
ഷാപ്പിന്റെ ഒഴിഞ്ഞ മൂലയില്‍
ഒരു കുപ്പി കള്ളില്‍ നിന്ന്
ഒരു കവിള്‍കഴിച്ചാലാണ്
ചുറ്റുമൊന്നു കണ്ണോടിക്കുക
കള്ളിന്റെ വെളുത്ത കുപ്പികള്‍
കൊക്കുകളെ പ്പോലെ
മേശ മേല്‍ ചേക്കേറുകയും
തിരിച്ചു പറക്കുകയുംചെയ്യുന്നത്
അപ്പോഴാണ്‌ കണ്ണില്‍ പെടുക
കള്ളിന്റെ കണക്കുകള്‍ -
കറുത്ത വരകളായി
ചുമരില്‍ നിന്ന് അപ്പോഴാണ്‌ കണ്ണില്‍
കുത്തുക
ബാക്കി കള്ള് 'ഗുളുഗുളു '-എന്ന്
തൊള്ളയില്‍ നിന്ന് -
താഴേക്കു ഒഴുക്കി
പെട്രോ മാക്സിന്റെ ശ്രുതിക്ക് -
ഒപ്പിച്ച്
നാടന്‍ പാട്ടിന്റെ കെട്ട് പൊട്ടിച്ച്
അപ്പോഴാണ്‌ തൊട്ടു കൂട്ടാന്‍ തുടങ്ങുക

ഓര്‍മ്മയുടെ ഒരു നിമിഷം

വാട്ടിയ വാഴയിലയുടെ
മണവുമായെത്തുന്നകൂട്ടുകാരോട് -
തോന്നിയിരുന്നു അസൂയ
കുറുക്കൂട്ടിയിലയില്‍കുരുങ്ങിപ്പോയ -
സ്കൂള്‍ ജീവിതത്തില്‍ .
നിവര്‍ത്തി വെച്ച ഇലയിലേക്ക്
ഇത്തിരിക്കൂടി ഉപ്പുമാവിടാന്‍
പപ്പെട്ടനോടുകെഞ്ചി പറയാറുണ്ട്‌
നിറയാത്ത വയറിന്റെ -
വെറിയൊന്നു മാറ്റാന്‍ .
ഉണ്ട കണ്ണുകള്‍ ഉയര്‍ത്തി നോക്കുമ്പോള്‍
കൂമ്പിയ മുഖം കുനിഞ്ഞു പോകാറുണ്ട്
അറിയാതെ ലജ്ജ കൊണ്ട് .
ഉപ്പു മാവിന്റെ കരിഞ്ഞ കട്ട
ഇലയിലേക്ക് തട്ടിയിടുമ്പോള്‍
മെല്ലെ മുഖമിയര്ത്തി നോക്കും ഞാന്‍
സ്വന്തം ജീവിതത്തെ എന്നോണം .
ഉപ്പു മാവിന്റെ അവസാനത്തെ തരിയും
നുള്ളി പ്പെറുക്കികഴിയുമ്പോഴാണ്
കുഞ്ഞു വയറും പൊത്തി കരയുന്ന
കുഞ്ഞു മോളുടെ മുഖംഓര്‍മ്മയിലെത്തുക
അതുകൊണ്ടായിരിക്കണം
ഇന്നുമൊരു കുഞ്ഞു കരയുമ്പോള്‍
ഒരു നിമിഷം
ഒന്ന് തിരിഞ്ഞു നോക്കി പോവുന്നത്

2010, ജൂലൈ 20, ചൊവ്വാഴ്ച

കളഞ്ഞുപോയത്

മനസ്സുകള്‍ എന്നാണു
കൈ മോശംവന്നു പോയത്
ഹൃദയ വാതിലുകള്‍ എന്നാണു
കൊട്ടിയടക്ക പ്പെട്ടത്
അഥിതികളെസല്ക്കരിച്ചിരുന്ന
അഭിമാനം കാത്തിരുന്ന
അയല്ക്കാരെവിടെയാണ്
ഒരു തുടം എണ്ണ
ഒരു ചിരട്ട ഉപ്പു
അര ഗ്ലാസ്സ് പഞ്ച സാര
കാസേറ് അരി
അടുക്കള വാതിലിലൂടെ
അയല്‍ -
വക്കത്തേക്കു ഓടുന്ന
നാടന്‍ പെണ്ണും
അല്ലലറിയിക്കാതെ
ഏക മനസ്സായി എല്ലാമൊരുക്കുന്ന
സൌഹൃദവും എവിടെ പോയി .
ഒരു ചക്ക ഉണ്ടെങ്കില്‍
അരമുറി അയല്‍ക്കാരന് കൊടുത്ത
കാലമുണ്ടായിരുന്നു .
ഇന്ന്
കെട്ടി ഉയര്ത്തിയിരിക്കയാണ്
കടക്കാതിരിക്കാനും
കാണാതിരിക്കാനും
കന്‍ മതിലുകള്‍
ഹൃദയത്തിനു അകത്തും, പുറത്തും

2010, ജൂലൈ 13, ചൊവ്വാഴ്ച

പ്രണയ പൂര്‍വ്വം

ആശയുടെ ഒരാകാശം തന്നെ തന്നവന്‍
ആനന്ദത്തിന്റെ ഒരലകടല്‍-
സമ്മാനിച്ചവന്‍
എന്ന് മുതല്‍ക്കാണ്
മൌനത്തിന്റെ മഹാ മതില്‍
കെട്ടി ഉയര്‍ത്തിയത്‌
ഇഷ്ട്ടങ്ങള്‍ എന്ന് ധരിച്ചതെല്ലാം
അനിഷ്ട്ടങ്ങളായി മാറിയത്
വേദനയുടെ ഒരു ചീള്‍
എവിടെയോ തറഞ്ഞു കയറുന്നു
കണണുകളറിയാതെ-
നിറഞ്ഞു പോകുന്നു
സ്നേഹത്തിന്റെ വാതിലുകള്‍
എന്നാണു കൊട്ടിയടക്ക പ്പെട്ടത്
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
എന്തെ കാണാതെ പോയത്
സംശയിച്ചു-
പോകുന്നു ഞാന്‍
വഞ്ചനയുടെ-
നെഞ്ചകമാണോ-
എനിക്ക് തുറന്നു തന്നത്
എങ്കിലും -"അടരുവാന്‍ വയ്യ -
നിന്‍ ഹൃദയത്തില്‍ നിന്നെനിക്ക് -
യേത് സ്വര്‍ഗ്ഗം വിളിച്ചാലും ".

സഞ്ചാരി

സത്രത്തിന്റെ നനുത്ത തറയില്‍ കിടന്ന്-
അയാളോര്‍ത്തു
ജീവിതം ഒരു യാത്രയാണ്
ലക്ഷ്യങ്ങള്‍ തേടിയുള്ള യാത്ര
മുറിയുടെ മൂലയില്‍
ചോര്‍ന്നൊലിച്ച മഴ വെള്ളം
വ്യഥയുടെ ഒരു കുരുന്നു തടാകമായ് -
പരന്നു കിടക്കുന്നു
പുറത്ത് തെരുവിലൂടെ തേങ്ങി കരഞ്ഞു കൊണ്ട്
ഒരു കാള വണ്ടി ,
ഭയന്നിട്ടെന്നോണം മൂങ്ങയുടെ ഒരു മൂളല്‍
നിലയില്ലാ കയത്തില്‍ നിന്നും
നിസ്സഹായതയുടെ നില വിളി -
രണ്ടിറ്റു കണ്ണീരായ് മുട്ട വിളക്കിന്റെ -
നിര്‍ജ്ജീവ മായ പ്രകാശ ത്തിലേക്ക് -
വീണപ്പോള്‍
ഇരുട്ടിന്റെ ഓല ക്കെട്ടുകള്‍ ക്കിടയില്‍
ശ്വാസം കഴിക്കുവാന്‍ അയാള്‍ ബദ്ധ പ്പെട്ടു
യാതനയുടെ യാമങ്ങള്‍ കടന്നു പോയപ്പോള്‍
സഞ്ചാരി വീണ്ടുമുണര്‍ന്നു
പ്രഭാതം മലര്‍ന്നു കിടന്ന് കൈ കാലിട്ടടിക്കുന്നു
പേററ് ചോരയുടെ തുള്ളികള്‍
മാനത്ത് അങ്ങിങ്ങ് പറ്റിക്കിടക്കുന്നു

2010, ജൂലൈ 12, തിങ്കളാഴ്‌ച

ഡിററക്ടീവ് നോവല്‍

മനോരമയും, മംഗളവും
മനോരാജ്യവും, പൌരദ്ധ്വനിയും
ഒരുക്കിയിരുന്നു ഒരിക്കെല്‍
വായനയുടെ ഒരു വസന്തം
ഡിററക്ടീവ്ബാല ചന്ദ്രനും ,സീമയും-
പുഷപ്പ രാജും, ഷെര്‍ലക്ക്‌ ഹോംസും
രാത്രിയുടെ ഇരുട്ടിനെ കീറി മുറിച്ച്
ഉറക്കത്തിന്റെ ഉള്ളറകളിലേക്ക്-
ഊ ര്ന്നിറങ്ങിയിരുന്നു
പിന്നെയെന്നോ പറഞ്ഞു തന്നു
പൊന്‍കുന്നം വര്‍ക്കി ,കന്നി -
മണ്ണിനെയും, പെണ്ണിനേയും കുറിച്ച്
ഇപ്പോള്‍ ഡിറ്റക്ടീവ് നോവല്‍ വായിക്കാറെയില്ല
കുഞ്ഞു കുട്ടിയും ,പരാധീനതയുമായി -
കഴിഞ്ഞു കൂടുന്നു
അതുകൊണ്ടായിരിക്കണം
എന്റെ കവിതയില്‍
ദുഖത്തിന്റെ ഒരു നനവ്‌
പററിചേര്ന്നിരിക്കുന്നത്

ടെലഗ്രാം

നിറഞ്ഞ സന്ധ്യയ്ക്ക്
നിരത്തിലേക്ക് ഇറങ്ങിയതാണ്
മറഞ്ഞു തീരും വരെ
മറ പറ്റി നോക്കിയതാണ്
മുഖം കണ്ടാലറിയാം
മുറിഞ്ഞ മനസ്സ് മുങ്ങുക യായിരുന്നു -
ദുഖത്തില്‍
ടെലഗ്രാം വായിച്ചു കൊടുത്തപ്പോള്‍
അറിയാത്ത അക്ഷരങ്ങളെ
ആരാധനയോടെ കണ്ടവന്‍
മരണമൊളിഞ്ഞിരിക്കുന്ന-
അക്ഷരങ്ങളും നോക്കി ആശ യറ്റവനെ പ്പോലെ
ഇടറിയ പാദത്താല്‍
ഇറങ്ങി നടന്നതാണ്
മുറിഞ്ഞ ബന്ധമെങ്കിലും
എങ്ങിനെ മറക്കും
ഇന്നും -
ആ വഴി പോകുമ്പോള്‍
എത്തി നോക്കാറുണ്ട് ഞാന്‍
ഇട വഴിയില്‍ നിന്ന്
ഇറങ്ങി വന്ന നിരത്തിലേക്ക്

2010, ജൂലൈ 8, വ്യാഴാഴ്‌ച

മരണത്തിനു മരണമില്ല

ഉറക്കമില്ലാത്ത ഒരു രാത്രി കൂടി
സമ്മാനിച്ചു കൊണ്ട്
മരണത്തിനു മാത്രം മരണമില്ലെന്ന്
അറിയിച്ചു കൊണ്ട്
കനത്ത മഴയുടെ കഴുത്തററവുംകടന്ന്
കോളനിയില്നിന്നു-
അലര്‍ച്ചകളും ,ആര്‍ത്ത നാദങ്ങളും ഉയര്‍ന്നു
പുലരുന്നതിനു തൊട്ടു മുന്പ്
ചത്തു വീണു കൊണ്ടിരുന്ന
മഴ ത്തുള്ളികളിലൂടെ
ചില്ല് പൊട്ടിയ റാന്തല് മായി
ആളുകള്‍ ഇറങ്ങി
മദ മിളകിയവര്‍
മാളത്തില്‍ ഒളിച്ചിരുന്നു
മരിച്ചു വീണവരുടെ-
ചോര പാടുകള്‍
മഴ കഴുകി തുവര്ത്തിയിരുന്നു .
ഇതൊന്നും വാര്‍ത്ത യല്ലാതായി -
തീര്‍ന്നിരിക്കുന്നു
മരണമെന്ന് കേട്ടാല്‍
മായാത്ത പുഞ്ചിരി യുമായി
മാറി പോവുകയാണ് എല്ലാരും !
ഉറങ്ങാന്‍ കഴിയുന്നില്ല എനിക്ക് രാത്രിയുടെ
മൌനത്തില്‍ മടുത്ത്
മൂകത മൂത്ത കാറ്റുമുറങ്ങി-
പോയാല്‍
മാളങ്ങളില്‍ നിന്ന്
മരണ മിറങ്ങില്ലെന്നു ആര് കണ്ടു ?!

2010, ജൂലൈ 5, തിങ്കളാഴ്‌ച

തകരുന്ന ജീവിതങ്ങള്‍

മതത്തിന്റെ വേലി ക്കെട്ടുകള്‍
മരണത്തെക്കാള്‍ ഭയാനകമെന്നു
അന്നവള്‍ തിരിച്ചറിഞ്ഞു
സ്നേഹവും, പ്രണയവും
മതില്‍ കെട്ടിനുള്ളിലെ
മൃത്യു വെന്നും
ജലാര്‍ദ്ര മായ കണ്‍ പീലികള്‍
കനം വെച്ചപ്പോള്‍
കാല്‍ മുട്ടില്‍ കവിള്‍ചേര്‍ത്തവള്‍
തേങ്ങി
കൊന്ന പൂവിന്റെ അല്ലികള്‍ മുറ്റത്ത്
പാറി വീണിരിക്കുന്നു
മേടത്തിന്റെ കാറ്റ് മുറ്റത്താകെ
കളിച്ചു നടക്കുന്നു
ചുമരില്‍ തല ചായ്ച്ചു
ചരിഞ്ഞു വീഴുന്ന നിഴലിലേക്ക്‌ കണ്ണും നട്ട്
മോഹങ്ങളുടെ ഒരു വിഷു കൂടി കടന്നു പോകുന്നു
കളഞ്ഞു പോയ ജീവിതം പോലെ
മനസ്സൊരു നനഞ്ഞ കിളിയായി
തൂവലെല്ലാം കണ്ണീര്‍ മഴയില്‍
നനഞ്ഞൊട്ടി
മതത്തിന്റെ വേലിക്കെട്ടിനുള്ളില്‍ നിന്ന്
ഒരു ശബ്ദം-
മാത്രം തേങ്ങി
'ഇനി കാണുക എന്നോന്നുണ്ടാവില്ല
നാം മരിച്ചെന്നു നമുക്ക് കണക്കാക്കാം '
കഥ-
പറഞ്ഞ കണ്ണുകളെ ,ചുംബിച്ച ചുണ്ടുകളെ
വിടപറയാന്‍ വാക്കുകള്‍ ഇല്ലല്ലോ എനിക്ക്
പറിച്ചു മാറ്റാന്‍ ഒരു മനസ്സും

മഴ ഒരു കണ്ണീര്‍ കുടം

മഴ കനക്കുന്ന രാത്രിയില്‍
ചിറകു വിടര്‍ത്തി
പാറി വരുന്ന മഴ പോലെ
ഓടിയെത്തും കഴിഞ്ഞു പോയ -
കുട്ടി ക്കാലം .
അറിയാതെ യിളക്കും
വാതിലിന്റെ സാക്ഷ
ഹൃദയത്തിലേക്ക് ഇരച്ചു കയറും
വേദനയുടെ ഒരു കാറ്റ്
മുറ്റത്തെ കോണില്‍
പൂത്തു വിടര്‍ന്ന വാകയുടെ
പൂക്കളെല്ലാം പാറി വീണിരിക്കും .
ഇടയ്ക്ക് ഓരോ പൂവുകള്‍
കൂട്ടം പിരിഞ്ഞു ഒഴുകി പോകുന്നുണ്ടാകും
ചീന്തി പൊലിയുന്ന പ്രകാശത്തില് നിന്ന്
വലിച്ചു അകത്തേക്ക് കയറ്റാനും
മഴയിലേക്ക്‌ ഇറങ്ങരുത് ...ഇറങ്ങരുത് -
എന്ന് പറയാനും
അമ്മയുണ്ടായിരുന്നെങ്കിലെന്നു
ആഗ്രഹിച്ചു പോകുന്നു
തൊടിയില്‍ നിന്ന് പാടത്തിലേക്കും
പാടത്തിനപ്പുറം പറമ്പിലേക്കും
ഞാറിന്റെ മുടി തുമ്പിലൂടെ
തുള്ളി തുള്ളി തോട്ടിലൂടെ
മഴ യൊഴുകിയ-
ഒരു ദിനമാണ്
കൂട്ടം പിരിഞ്ഞ പൂവിനെപ്പോലെ
അമ്മയും ഒഴുകി പ്പോയത്

ഭോപ്പാല്‍ ഇനിയെന്ത് ?

ഭോപാല്‍
തൂങ്ങിയാടുന്ന കൊല ക്കയര്‍
ആരാച്ചാര്‍ ആന്ഡേഴ്സന്‍ടെ
കോമ്പല്ലുകള്‍
അശരണരില്‍
ആഴ്ന്നിറങ്ങി ക്കൊണ്ടിരിക്കയാണ്
വടക്ക് നിന്ന് വരുന്ന കാറ്റിനു
മീഥൈ്ന്‍ഐസോസൈണേററിന്‍ടെ-
ഗന്ധം
റോഡരികിലും,-
കട ത്തിണണയിലും
കരിയില പോലെ
കരിഞ്ഞു വീണ മനുഷ്യര്‍
കരിമുളയാണ്-
ഇന്നും കിളിര്‍ത്തു വരുന്നത്
സങ്കട കടല്‍ വറ്റുന്നെ യില്ല
വിലാപങ്ങളുടെ വിളയാട്ടം
അവസാനിക്കുന്നില്ല
മരിച്ചിട്ടും തുറിച്ചു നോക്കുകയാണ്
പിഞ്ചു കണ്ണുകള്‍
അധികാരി വര്‍ഗ്ഗത്തിന്റെ
അകക്കണ്ണ് തുറക്കുന്നെയില്ല
മദിച്ചു-
രമിക്കുന്നുണ്‍ട്-
ഒരു കൂട്ടര്‍
കടല്‍ കടന്നു വന്നവര്‍
മരണം കന്യാദാനമായി
നല്‍കിയവര്‍

കേളുമാഷ്

തോളിലൊരു തൊള്ള തുറന്ന ബാഗും
കൈയില്‍ ഒരു കാലന്‍കുടയുമായി
കേളു മാഷ്‌ വന്നാല്‍
മടിയന്‍ കുട്ടിയുടെ മണ്ടയ്ക്ക്
കിഴുക്കും പോലൊരു തട്ടാണ്
കസേരയിലെ പൊടി .
കേട്ടെഴുത്ത് തെറ്റിച്ച കുട്ടിയുടെ
ചെവി തിരിക്കുംപോലൊരു തിരിയാണ്
ടൈംപീസിന്റെ-
ചാവി .
തട്ടിക്കൊണ്ടു തരം-
തിരിച്ച
ക്ലാസിലേക്കൊന്നു
ഏന്തി നോക്കിയാല്‍ മതി
കുട്ടികളുടെ തട്ടും, മുട്ടും
താനേ നിര്‍ത്താന്‍ .
നാലാം ക്ലാസ്സ് 'ബി 'യിലെ
പെണ്‍കുട്ടികളെ
ഓട്ടയാക്കിയ-
തട്ടിയിലൂടെ
ഒറ്റ കണ്ണ് വെച്ച് ഒളിഞ്ഞു നോക്കുന്നവര്‍
ഓര്‍ക്കാ പുറത്താവും
ചൂരലിന്റെ ചൂട് അറിയുക .
കേളു മാഷെന്ന് കേട്ടാല്‍
കുട്ടികള്‍ ഒന്ന് ഞെട്ടും
നാലാം ക്ലാസ്സിലെ നാണപ്പന്‍ മാത്രം
നേരിട്ട് പോകും
ഉപ്പുമാവും ,പാലുമുണ്ടാക്കാന്‍
ഗോതമ്പും ,പാല്‍പ്പൊടിയും എടുക്കാന്‍ .

2010, ജൂലൈ 3, ശനിയാഴ്‌ച

മനസ്സൊഴുകും വഴി

ശൂന്യത
മഹാ ശൂന്യത
പ്രപഞ്ചത്തിന്റെ ഏതോ മഹാ -
ദുഃഖം പോലെ
ഇരുണ്ട ശൂന്യത
കടല്‍ തിരകള്‍ പോലെ
മണല്‍ തരികള്‍ മാത്രം
വ്യാപിച്ചു കിടക്കുന്ന
അനന്തമായ മരുഭൂമി പോലെ
കാറ്റിന്റെ തേങ്ങല്‍ മാത്രം -
കര്ണണത്തിലേക്കെത്തുന്നു
അവസാനത്തെ പഥികന്റെ
കാല്‍പ്പാടുകളും മാഞ്ഞു പോയ
മനസ്സെന്ന മരുഭൂമി
പൊള്ളുന്ന രാത്രിയിലൂടെ-
യാത്ര
കൊഴിഞ്ഞു വീണ നനുത്ത
ഒരു പക്ഷി ത്തൂവല്‍ പോലെ
ക്രൂദ്ധ മദ്ധ്യാഹ്നങ്ങള്‍ ഇല്ലാതെ
വികാരങ്ങളുടെ-
വേലിയേറ്റ മില്ലാതെ
ഇരുട്ടിലൂടെ പച്ചപ്പുകള്‍ ഇല്ലാതെ
പാറ ക്കെട്ടുകള്‍, പിളര്‍പ്പുകള്‍ ,
ഗര്‍ത്തങ്ങള്‍ പിന്നിട്ട്
അവസാനിക്കാത്ത വഴിയിലൂടെ
ഇരുള്‍ പാതകളെ വകഞ്ഞു മാറ്റി
മനസ്സിന്റെ യാത്ര

കര്‍മ്മ കാണ്ഡം

ജീവ വൃക്ഷത്തിന്റെ
കൊമ്പില്‍ നിന്ന്
ഒരിലകൂടി താഴേക്കു പതിച്ചു
മണ്ണ് ചോദിച്ചു
യാത്രക്കാര
എത്ര ജന്മങ്ങള്‍ താണ്ടിയാണ്
നീ ഇവിടെ എത്തിയത്
മണ്ണിന്റെ മാറിലേക്ക്‌
തല ചായ്ച്ചുകൊണ്ടു
ഇല പ്രതി വചിച്ചു
ജന്മ ജന്മാന്തരങ്ങളായുള്ള
യാത്രയാണ്
ഇനിയും യാത്രയിലാണ്
കര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള യാത്ര
നിന്നില്‍ പുതഞ്ഞ്
നിന്നില്‍ ലയിച്ച്
പുത്തന്‍ നാമ്പുകള്‍ക്ക്
പുഷ്ട്ടി നല്‍കി പൂത്തു വിടര്‍ന്നു
കായും, കനിയുമായി
ജന്മ ജന്മാന്തരങ്ങളിലൂടെ -
യാത്ര
അനാദി മുതല്‍ അന്ത്യം വരെ

നമുക്കും വളരാം

കൂട്ടരേ നട്ടിടാം
തൈ -
ഒന്ന് നമ്മള്‍ക്ക്
ഒരുമയോടൊരുമെയ്യായ്
ഒത്തു ചേര്‍ന്ന്
അരുമയാം ചെടിയത്
വളരുന്നത്‌ പോലെ
വളരട്ടെ നമ്മുടെ ചെറു മനവും
എല്ലാര്‍ക്കും ഒന്നുപോല്‍
തണലേകും-
മരം പോലെ
തുണയാകാം
മത, ജാതി ചിന്ത വിട്ട്

മറ്റൊരു യാത്ര

മനസ്സ് യാത്ര പോവുകയാണ്
യാത്ര, അനന്തമായ യാത്ര
അനാദിയുടെ ആകാശത്തിലൂടെ
യുള്ള യാത്ര
ജീവിതത്തിന്റെ മറുകരയിലെക്കാണ്
അപരാഹ്നത്തിന്റെ മഞ്ഞ വെളിച്ചം നയിക്കുന്നത് .
ശംഖിനുള്ളിലെ-
ക്ഷോഭിച്ച കടലാണ്
പലപ്പോഴും മനസ്സ്
ചിലപ്പോള്‍ അലയൊഴിഞ്ഞ -
കടല്‍ പോലെയും
രാമ പാദ-
സ്പര്ശത്താല്‍
മോചിതയായ അഹല്യയെ പോലെ
ഈ അപരാഹ്നതിനു
ഒരു പുലര്‍കാല ആഗ്രഹമോ
വേണ്ട ഈ വൃദ്ധ മനസ്സിന് തിരിച്ചു പോകേണ്ട ,ദൂരെ
കാടുകള്‍ക്കും,-
മരങ്ങള്‍ക്കും അപ്പുറം
കാണാത്ത കാഴ്ചകള്‍ കണ്ട്
മനസ്സ് മറ്റൊരു യാത്ര
പുറപ്പെടുകയാണ്
ദൂരേക്ക്‌ ,ദൂരേക്ക്‌ ............

ഉറഞ്ഞാട്ടം

അന്നത്തെ മഴയ്ക്ക്‌
കുന്തിരിക്കത്തിന്റെ മണമായിരുന്നു
ചന്ദന ത്തിരിയുടെഗന്ധമായിരുന്നു
ചിന്തകള്‍ ചിതയായെരിഞ്ഞ
ബുദ്ധികള്‍ മന്ദീഭവിച്ചുപോയ
ഒരു ദിനം
പേയിളകിയ കാറ്റ് പാഞ്ഞു പോയ വഴിയെല്ലാം
മരണം വിതച്ചിരുന്നു
താഴേയ്ക്ക് പതിച്ചിരുന്ന
ഓരോ മഴത്തുള്ളിയും
ഉറഞ്ഞാടുകയാണ്
അലമുറകളുടെ -
ഇടി വാളുകളാണെങ്ങും
മിന്നി പൊലിയുന്നത്
വെള്ള വിരിയില്‍ പ്പൊതിഞ്ഞു
ഓര്‍മയുടെ കയങ്ങളിലേക്ക്
എത്ര പേരാണ് ഊളിയിട്ടു പോയത്
കരിന്തിരി കത്തിയ ആ ദിനത്തിന്
നാളികേര മുറിയുടെ
വെന്ത നിറമായിരുന്നു

ഓര്‍മയുടെ രക്തം

വ്യഥകളുടെഒരുചുഴി
മനസ്സിനകത്ത് കറങ്ങി കൊണ്ടിരിക്കയാണ്
കടല്‍ കമിഴ്ത്തിയത് പോലെ
മഴ പെയ്ത ഒരു കാലം
കാലവും ഓര്‍മയും നദി രണ്ടായി
പിളര്‍ന്നത് പോലെ ഒരു വിടവ് -
ജീവിതത്തില്‍ ഉണ്ടാക്കിയിരിക്കുന്നു
കൂരിരുട്ടത്ത് പീടിക ത്തിണ്ണയില്‍
കുന്തിച്ചിരുന്നു
നേരം പുലര്‍ത്തിയ നാളുകള്‍
പീഡാനുഭവതതിന്റെ
കുരിശും ചുമന്നു
കാല്‍ വരിയിലെക്കുള്ള
യാത്രയായിരുന്നു അത്
അനുഭവങ്ങളായിരുന്നു
എനിക്ക് അറിവ് തന്നത്
അറിവായിരുന്നു കൈ പിടിച്ചുയര്ത്തിയത്
ഇന്നും
ഈ സമശിതോഷ്ണ
മുറിയിലിരിക്കുംപോഴും
ഒരു നേരമെങകിലും
ഓര്‍ക്കുന്നു ഞാന്‍
കഴിഞ്ഞതെല്ലാം മറക്കാതിരിക്കുവാന്‍ ഹൃദയത്തില്‍
തറച്ച ഒരാണി
പറിച്ച് എടുക്കാതിരി ക്കുന്നതാണ് നല്ലത്
ഓര്‍മകളുടെ രക്തം
കിനിഞ്ഞ്
ഇറങ്ങുന്നതാണ് നല്ലത്

ബലിയാടുകള്‍

സംസ്ക്കാരങ്ങള്‍
ചൊട്ടതൊട്ടു പോകുമ്പോള്‍
ഹൃദയത്തില്‍ ഉറഞ്ഞാടുന്നത്
ഓം കാളി മന്ത്രം
ബലിക്കല്ലില്‍ പിടഞ്ഞു കൊണ്ടിരിക്കുന്നത്
സമാധാനത്തിന്റെ
വെള്ളരി പ്രാവ്
കൊത്തിയരിയപ്പെടുന്നത്
ശാന്തി മന്ത്രം
ഉച്ചഭാഷിണികള്‍
ഉച്ചൈസ്തരം മാടി-
വിളിക്കുകയാണ്‌
സമാധാനത്തിന്റെ പേരില്‍
ബലിയാടുകളെ

2010, ജൂൺ 27, ഞായറാഴ്‌ച

ചതി ക്കുഴി

പ്രണയവും, കാമവും
കത്തിയെരിയുന്ന മരു ഭൂമി
കുത്തിയൊലിക്കപ്പെട്ട
ബന്ധങ്ങലാണ്ചുറ്റും
കുത്തി നോവിക്കയാണ്
കള്ളിമുള്‍കാടുകള്‍
പ്രതീക്ഷയുടെ കപ്പലാണ്
മണല്‍ തിട്ടില്‍ അടിഞ്ഞത്
കാത്തിരിക്കുന്നുണ്ടാകും
കാതങ്ങള്‍ക്കപ്പുറത്ത്-
കണ്ണും നട്ട്
കാതിലൊരു കുളിര്‍ മഴ പെയ്യാന്‍
കരയുന്ന കുഞ്ഞിനു കുഞ്ഞുടുപ്പും, -
കളിപ്പാട്ടവും നല്‍കാന്‍ .
കരളിന്റെ നീരൊഴുക്കറിയില്ലല്ലോ
കല്‍ ത്തുറുന്കിന്റെ
കാരിരുംപുകള്‍ക്ക്
കാത്തിരിക്കുന്നവര്‍ ഇനി എന്നാണറിയുക
പറന്നിറങ്ങിയത്
ചതി ക്കുഴിയിലെന്നു

2010, ജൂൺ 22, ചൊവ്വാഴ്ച

വേണമൊരു സ്വാതന്ത്ര്യ സമരം

തലമുറ തലമുറയായുള്ളപൈതൃകം
തലയറുത്തീടുന്നു-
വന്നെത്തു മതിഥി്കള്‍
ഇവിടെ ഈ കുടിവെള്ളമെല്ലാം-
ഇവരൂറ്റി
വായുവിലാകെ വിഷം കലക്കി
പുഴകള്‍ക്ക് മരണ വാറണ്ട് എഴുതി -
അവരേകി
നന്മയെല്ലാം നാമവര്‍ക്ക്‌ തീറെഴുതി
ഒടുവിലീ നാടിന്റെ ഉടമകളാക്കുവാന്‍
താല പ്പൊലി-
ഏന്തി നില്‍പ്പു-
നമ്മള്‍
സ്വകാര്യ വല്‍ക്കരണ കുഞ്ഞിനെ നമ്മള്‍
ലാളിച്ചു ലാളിച്ചു വളര്ത്തിടുന്നു
ദിനം പ്രതി എന്നോണം വളര്‍ന്നത്‌ ഭൂതമായ്
കൊരവള്ളി കേറി പ്പിടിചിടുന്നു
സ്വാര്‍ഥ ജഡിലമാം-
കുടില തന്ത്രങ്ങള്‍
നാം കാണാതെ ഇരുളില്‍ നടന്നു തപ്പും
കപടത ഏറിയോര്‍-
കുടില തന്ത്രങ്ങളാല്‍ ഞൊടിയിട കൊണ്ട് തീര്‍ത്തിടുന്നു
തടവറ
ഇനിനോക്കി നില്‍ക്കുവാന്‍ കഴിയില്ല
നമ്മള്‍ക്ക് ഞൊടിയിട
സടകുടഞ്ഞെഴുന്നെല്‍ക്ക്-
കൂട്ടരേ
തുടരാം ഇനിയുമൊരു സ്വാതന്ത്ര്യ സമരം
അധിനി വേശത്തിനെതിരെ
അവസാന സമരം

2010, ജൂൺ 21, തിങ്കളാഴ്‌ച

ഒരു തൈനട്ടാല്‍

ഒരു തൈ നട്ടുനനയ്ക്കേണം നമ്മള്‍
പല തൈ ആയി വളര്‍ന്നീടാന്‍ പല തൈ -
തൈ ആയി വളര്ന്നാലോ അത്
പല തണലായി മാറൂലോ
പല തണലായി വളര്ന്നീടീലത്
തുണയായ് തഴുകി ഉണര്ത്തൂലോ
പാരിനു നന്മകള്‍ ഏകീടും അത്
ജീവനമായി വളര്‍ന്നീടും
നീരദമിഴികള്‍ ഉയര്ത്തീടും അത് നാടിനു
നീരലയെകീടും മലര്‍ വിരിയെങ്ങും
വിരിച്ചീടും അത് മാദക ഗന്ധ മുയര്ത്തീടും
നാണം കൊള്ളും കന്യകയെപ്പോല്‍
നാടിന്‍ മുഖമത് മാറ്റീടും
മധുരം തൂകും ജീവിത മേകാന്‍
മടികൂടാതെ തൈ നട്ടോളു
സമ്പല്‍ സമൃതിയും ,ഐശ്വ ര്യങ്ങളും
കുടികൊള്ളുന്നു ഒരു ചെറു തൈയില്‍

സങ്കീര്‍ത്തനം

വായിച്ചെ ടുത്തിടാം
പ്രപഞ്ചത്തിന്‍ ഭാഷ
അകക്കണ്ണ് കൊണ്ട് നമുക്ക്
വാക്കുകള്‍ തന്‍ മൃദു മന്ത്രണം -
കേട്ടിടാം
ജീവിതാനുഭവം കൊണ്ട്
പ്രകൃതി ഇല്ലെങ്കില്‍ മനുഷ്യനില്ല
ജീവ ജാലങ്ങളും ഇല്ല
പ്രകൃതിയും മനുജനും രണ്ടെല്ല ഒന്നെന്നു
തിരിച്ചരിവുണ്ടായിടേണം
എങ്കിലേ വര്‍ണ്ണ പ്രപഞ്ചം വിടരൂ
മനതാരില്‍ എന്നതോര്‍ക്കേണം
പക്ഷി പാടുന്നത് കേള്‍ക്ക
നിങ്ങള്‍ പൂവിരിയുന്നതു കാണ്ക
മാമാരച്ചില്ലകള്‍ തലയനക്കുന്നതും
കഥ പറയുന്നതും കാണ്ക
മഴയില്‍ മിഴിയൊന്നു നീട്ടു
മോഹങ്ങള്‍ കോരിക്കുടിക്കു
വാനിലെ വേലത്തരങ്ങള്‍
മണ്ണിലെ താള ലയങ്ങള്‍
ജീവന സംസ്കൃതി യല്ലോ
ഈ ജീവിത സങ്കീര്‍ ത്തന ങങള്‍