malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, മേയ് 31, ചൊവ്വാഴ്ച

പ്രണയംആകാശത്തിനും മോഹത്തിനും
അതിരുകളില്ല.
നിന്നിലേക്കെത്തുവാൻ എനിക്ക്
കഴിയുന്നില്ലല്ലോ?!
നീയാണെന്റെ ആകാശം
നീയാണെന്റെ മോഹവും

പ്രണയംഞാനുംനീയുംസംസാരിക്കുമ്പോൾ
ഞാൻഞാനല്ല
നീനീയുമല്ല
നീയൊരുടീച്ചറും,ഞാനൊരു വിദ്യാർത്ഥിയും
നിനക്ക്പറയുവാനേറെ
വാതോരാതെവിസ്തരിച്ച്
നാടുംനാട്ടുഭാഷയുംപറഞ്ഞുവരു
മ്പോൾ
അതിനൊരുഅൗദ്യോഗികഭാഷ്യം
എനിക്ക് ജിജ്ഞാസയും.
ഞാനുംനീയുംസംസാരിക്കുമ്പോൾ
ഞാൻഞാനല്ല
നീനീയുമല്ല
ഏതോപുരാതനപുണ്യഗേഹ ത്തിലെ
ഇരുണ്ടഅകത്തളത്തിലെ
കോൽവിളക്കിന്റെവെട്ടത്തിൽ
സപ്രമഞ്ചകട്ടിലിൽ
എല്ലാംഅടക്കിഭരിക്കാൻകെൽ
പ്പുള്ളതറവാട്ടമ്മ.
ഞാനുംനീയുംസംസാരിക്കുമ്പോൾ
ഞാൻഞാനല്ല
നീനീയുമല്ല
നിന്നിലെഒരുഗൂഢമായചിരി
ഞാൻകേൾക്കുന്നു
എന്നിലെഒരുഗൂഢമായചിരി നീയും
വാക്കുകൾവിരിയുമ്പോൾ
മനസ്സിൽചിലവേഷങ്ങളാടുന്നു
നാണത്തിന്റെഒരുനെയ്ത്തിരി
തെളിയുന്നു
നിനക്ക്ഫോൺവെയ്ക്കാൻഎന്തോ
 തിടുക്കമുള്ളതുപോലെ.
എനിക്കെന്തൊക്കെയോപറയണ
മെന്നുണ്ട്
പ്രണയികൾപറയേണ്ടുന്നവർത്ത
മാനങ്ങൾ
പക്ഷെ;ടീച്ചറുടെചോദ്യത്തിന്
ഉത്തരംമുട്ടുന്നകുട്ടിയായിമാറുന്നു
അതുകൊണ്ടായിരിക്കണംനീവാ
ക്കുകൊണ്ടെന്റെചെവിക്ക്പിടി
ക്കുന്നത്
പേടിത്തൊണ്ടനെന്ന്പേരുചാർ
ത്തിയത്.
പ്രണയത്തിന്റെപേര്പേടിത്തൊ
ണ്ടനെന്നാണെങ്കിൽ
എനിക്ക്നീയിട്ടപേരുമതി

2016, മേയ് 30, തിങ്കളാഴ്‌ച

വിടരാതെ പോകുന്നത്രാത്രിയുടെചില്ലകൾവളർന്ന്
കവരുംപടർപ്പുംവെയ്ക്കുന്നു
മുളക്കുടിലിരുന്നകാറ്റ്മൗനമായ്
തേങ്ങുന്നു
മേലെകുന്നിൽനിന്ന്കനലുകൾ
തിളയ്ക്കുകയും
കരിമ്പുക,യുയരുകയുംചെയ്യുന്നു
നിറങ്ങളില്ലാതിരുന്നഅവളുടെ ബാല്യ
കൗമാരത്തിന്റെജീവിത
ചുമരിനുമേലെ
കാലംയൗവ്വനത്തിന്റെപുതിയ
നിറങ്ങൾചാർത്തിക്കൊടുത്തു
അഴിഞ്ഞുപോയചമയങ്ങൾമാറ്റി
പുതിയചമയങ്ങളണിയിച്ചു
കാലമെന്നശില്പിഅറിഞ്ഞിരി ക്കില്ല
ഒറ്റുകാരാണ്ചുറ്റുമെന്ന്
വിടരുംമുമ്പേകൊഴിയാനുള്ള തെന്ന്
കൈനീട്ടിവാങ്ങിയത്കഴുകുകളാ
യിരുന്നു
ഇന്നത്തെരാത്രിക്ക്ചോരയുടെ മ
ണമാണ്
ഒറ്റുകൊടുക്കപ്പെട്ടവൾഅഗ്നിയില
ണഞ്ഞു
തള്ളിപ്പറയാനുള്ളവർക്ക്കോഴി
കൂകുംവരെകാത്തുനിൽക്കേണ്ട

ഓർമ്മ ചിത്രങ്ങൾമഴമരച്ചില്ലയിലെകാറ്റിനെയുണ
ർത്തുന്നു
ഉടഞ്ഞുപോയരണ്ട്കണ്ണാടിക്കൂടു
കളാണ്
അവളുടെ കണ്ണുകൾ
പുറത്തുനിന്നമഴഅകത്തേക്ക് വന്ന്
കൺപോളകളിൽപെയ്യുന്നതു പോലെ
അവളുടെകവിളിലൂടെഒരുവലിയ
നദിയൊഴുകുന്നു
ജനലഴികളിൽമുഖമമർത്തിനിന്ന
മഴ
സങ്കടത്തോടെകാറ്റിനൊപ്പം അകലേ
ക്കോടിമറഞ്ഞു.
ആഘോഷങ്ങൾഇറങ്ങിപ്പോയഒരു
ജീവിതം
നാളികേരമുറിയിൽകത്തുന്നഒരു
തരിവെളിച്ചം
കളഞ്ഞുപോയതൊന്നുംതിരിച്ചു
കിട്ടില്ലെന്നറിയാം
കണ്ണുകളിൽനീറ്റുകക്കപുകയുന്നു
കണ്ണീർവെളുപ്പുകൾപൊടിഞ്ഞ്
തൂവുന്നു
കൊളുത്തിവെച്ചവിളക്കാണ്പൊ
ലിഞ്ഞുപോയത്
ഇനിഅവന്റെഓർമ്മചിത്രങ്ങളി

എന്റെജീവിതമെന്ന് വിതുമ്പുന്നു

2016, മേയ് 29, ഞായറാഴ്‌ച

ചിറകറ്റ ശലഭംഎല്ലാംതല്ലിതകർക്കാൻപാക ത്തിൽ
ആർത്തലക്കുന്നഒരുസമുദ്രമു
ണ്ടവളുടെ കണ്ണിൽ
അനാദിയായകാലത്തിനപ്പുറം
കല്പങ്ങളും,യുഗങ്ങളുംകടന്ന്
കാലത്തിന്റെനേർക്ക്തൊടുക്കാൻ
ആവനാഴിയിലിനിയുംഅമ്പുണ്ടെ
ന്ന മട്ടിൽ
അവളിരിക്കുന്നു.
പ്രായമില്ലാത്തഓർമ്മകൾഉമ്മറ
വാതിൽതുറന്ന്
പുറത്തേക്കിറങ്ങുന്നു
പുള്ളിപ്പാവാടയും, പൂക്കളുമുള്ള
അവളുടെബാല്യകൗമാരംഎന്നിൽ
ഓടിക്കളിക്കുന്നു
ചിറകറ്റചിത്രശലഭമാണിന്നവൾ
പൊട്ടിപ്പോകുന്നുദുഃഖത്തിന്റെ
ഒരുകരുഎന്നിൽ
ആരോവലിച്ചെറിഞ്ഞഒരുഉടഞ്ഞ
ശില്പംപോലെഞാൻ
അപ്പോഴുംകാലത്തിന്റെനേർക്ക്
കൈകൂപ്പി
ഒരുക്ലോക്ക്ചുമരിൽനിശ്ചലമായി
നിൽക്കുന്നു
അവളുടെമുഖമാണിപ്പോൾക്ലോ ക്കിന്.

2016, മേയ് 27, വെള്ളിയാഴ്‌ച

മരണംപെട്ടെന്നൊരുദിവസംബന്ധങ്ങ ളെല്ലാം
അറുത്ത്മുറിച്ച്നമുക്ക്പോകേ
ണ്ടിവരും
ആടിത്തീർക്കാൻകഴിയാതെരംഗം
വിടേണ്ടിവരും
അധികാരംഊർന്നുപോയവിരൽ
പഴുതുകളിലൂടെ
തണുപ്പരിച്ചുകയറും
ഗർജ്ജനംഒടുങ്ങിയചങ്കും, വീരം
കെട്ടകണ്ണുംഅടഞ്ഞിരിക്കും
ധിക്കാരത്തിന്റെമുഖാവരണം നേർത്ത്
വാത്സല്യവും,സ്നേഹവുംതുടിച്ച്
ശാന്തതമുഖത്ത്കളിയാടും
നനുത്തഒരിതളിന്റെസ്പർശംപോ
ലെതോന്നുമപ്പോൾ
മുള്ളുകളുള്ളപുറന്തോടിനകത്തെ
പതുപതുത്തഉള്ളോടെമുന്നിൽകി
ടക്കും
നിഴലുപോലെനിന്നവരൊക്കെഒഴി
ഞ്ഞുപോകും
ഒരിക്കലുംവേറിട്ടുപോകാത്തഒരു
നിഴലിന്റെദു:ഖംപോലെ
ഒറ്റയ്ക്ക് ഇല്ലായ്മയിലേക്ക്അയാ
ൾമാത്രം

2016, മേയ് 26, വ്യാഴാഴ്‌ച

കത്തിയമർന്നകൊന്നമരംതിറമ്പിനിൽക്കുന്നവാതിൽതുറന്ന്
കടക്കുമ്പോൾ
നിന്റെഉച്ഛ്വാസങ്ങളുടെവിങ്ങൽ
ഞാനറിയും
വിയർപ്പിന്റെഉപ്പുഗന്ധമറിയും
അപ്പോൾനിന്റെപ്രണയത്തിന്റെ
ചരട്
കണ്ണിലൂടെയൂർന്നിറങ്ങിഎന്നിൽ
കോർത്തിണക്കിനിൽക്കും
ചൂടുമാറാത്തകട്ടിലിൽവേദനതി
ന്ന്ഞാനിരിക്കും
സങ്കടത്തിന്റെഒരുകടൽഉച്ചനേര
ത്തെ
പാടമണ്ണിന്റെചൂടായ്ദേഹത്ത്
പടരും
തീമുളയ്ക്കുന്നമനസ്സും,വാടിയ
ശരീരവുമായി
ഞാനൊരുസ്വപ്നാടകനെപ്പോലെ
പുറത്തേക്കിറങ്ങിനടക്കും
കത്തിയമർന്നയെന്റെകൊന്നമരം
പൂത്തുനിൽക്കുന്നതുമോർത്ത്

2016, മേയ് 25, ബുധനാഴ്‌ച

ജ്വലിക്കുന്നഒറ്റത്തിരിവേദനയുടെമുള്ളുകളെന്നെ
ഉടക്കിവലിക്കുന്നു
ആധിയുടെആൾരൂപംപോലെ
യവൾ
യുവത്വത്തിന്റെമുഖത്ത്കാലം
കോറിയിട്ട
വാർദ്ധക്യത്തിന്റെഅടയാളങ്ങൾ
കാണുന്നുണ്ട്ഞാൻഅവളുടെയു
ള്ളിൽ
ആർത്തുപെയ്യുന്നപേമാരിതിര യായ്
കണ്ണുകളിൽഉയർന്നു പൊങ്ങുന്നത്
എങ്കിലും;പെയ്യാത്തരണ്ട്പെരുമഴ
പോലെഅവളുടെകണ്ണുകൾ.
സഹനത്തിന്റെസ്ത്രീരൂപമാണവൾ
ഭയപ്പെട്ടുപോകുന്നുണ്ട്ഞാൻ
ഏതുനിമിഷവുംകെട്ടുപോകുന്ന
ഒരു മൺവിളക്കവളെന്ന്
എങ്കിലും; എനിക്കറിയാം
പെയ്യാതെവിങ്ങുന്നആമനസ്സ്
ജ്വലിച്ചുനിൽക്കുന്നഒറ്റത്തിരി യെന്ന്

2016, മേയ് 23, തിങ്കളാഴ്‌ച

തഥാഗതന്റെദുഃഖംതഥാഗതന്റെവഴിതന്നെയായി
രുന്നില്ലെ
നിനേറെയുംവഴികൾ
നീ നീട്ടിയബോധിതളിരുകളിൽ
കാരുണ്യമായിരുന്നില്ലെ
അടഞ്ഞുപോയഒരുപാടുകണ്ണുകൾ
തുറപ്പിക്കുവാനുള്ളവെളിച്ചം
നിന്റെമനസ്സിനുണ്ടെന്നെനിക്ക റിയാം
എന്തുസുന്ദരമാണ്നിർമ്മലമായ
കണ്ണുകളോടെനോക്കിയാൽ,യീ ലോകം
അല്ലേ?
എത്രപേർക്കുണ്ട്ആകണ്ണുകൾ ?
കേൾക്കുന്നുണ്ട്ഞാൻനിന്റെ
തളർന്നനെഞ്ചിലെവിതുമ്പൽ
സ്നേഹംപോലെതീവ്രംമറ്റെ
ന്തുണ്ട്
മൂപ്പെത്തുംമുമ്പേപൊഴിഞ്ഞു
പോയില്ലെ
നെഞ്ചേറ്റിയസ്വപ്നങ്ങളൊക്കെ.
പൊള്ളിക്കുന്നുണ്ട്എന്റെ നെഞ്ചം
നിന്റെകണ്ണീർ.
ഒലിച്ചിറങ്ങുന്നകണ്ണീർ താടിയുടെ
വനപ്രദേശത്ത്അഭയംകൊള്ളുന്നു
വലിയൊരുനദിയായ്കണ്ണിലേക്കു
തന്നെതിരിച്ചെത്തുവാനെന്നോണം

പട്ടിണിവേനൽവിളയുന്നപാടങ്ങളിൽ
മൊരിച്ചെടുത്തതുപോലെനിത്യ
ദാരിദ്ര്യം
പട്ടിണിയിൽചുട്ടെടുത്തകളിമൺ
രൂപങ്ങൾപോലെഅവരിരിക്കുന്നു
കരിഞ്ഞുപോയനെന്മണികൾപോ
ലെ
കണ്ണീരുതിരുന്നു
ആർത്തിരമ്പുന്നുണ്ട്എന്റെ നെഞ്ചി
ൽഒരുകാലവർഷം
അവരുടെ,യോർമ്മകൾചിറകു
നനഞ്ഞ
ഒരുപക്ഷിയായെന്നിൽ
പറ്റിച്ചേർന്നുനിൽക്കുന്നു
പുറത്തേസന്ധ്യപോലെകനംവെയ്
ക്കുന്നുണ്ടിപ്പോൾ
എന്നിലൊരു ദു:ഖം

2016, മേയ് 21, ശനിയാഴ്‌ച

ഉടഞ്ഞ കവിതഎന്റെ ദു:ഖം അദമ്യമാകുന്നു
സമയം പോകുന്നുയെന്ന തോന്നൽ
രൂഢമാകുന്നു
നാം അപരാഹ്നത്തിലാണിപ്പോൾ
പശ്ചിമാകാശത്തിന്റെ വിളർപ്പ്
കൂടി വരുന്നു
ഉറവകളുടെ ഇളം ചൂടുള്ള ജല
പൂരം
പല തവണ ആർത്തലച്ച് കുതിപ്പ്
കിട്ടാതെ പിൻ വാങ്ങുന്നു
നിശ്ചലമായി കണ്ണീരൊഴുക്കയ
ല്ലാതെ
എന്റെ ദു:ഖമാരോട് പറയാൻ
ഹൃദയമുകുരത്തിൽ നിന്റെ രൂപം
മാത്രം
പ്രതിബിംബിക്കുന്നു
ഹൃദയകുഹരത്തിൽ പ്രണയ പ്രളയം
മർദ്ദമുയർത്തുന്നു
പടവുകളിൽ ചകിതരായ് നമ്മൾ
രണ്ടു പേർ
വികാരോജ്ജ്വലമായ ആവേശത്തെ
അകലങ്ങൾ മഞ്ഞുമലയുടെ നിരോ
ധം തീർക്കുന്നു
അക്ഷരങ്ങളും, വാക്ക്യങ്ങളും,
വൃത്തബന്ധങ്ങളും, ഛന്ദസ്സും ചിത
റിത്തെറിച്ച
ഉടഞ്ഞ കവിതയായ് ഞാൻ ഉരുകി
തീരുന്നു
ഈ രാത്രിയെ കരഞ്ഞ് കരഞ്ഞ് ഞാൻ
കഴുകി വെളുപ്പിക്കട്ടെ.

2016, മേയ് 19, വ്യാഴാഴ്‌ച

വിരഹംവിലാപങ്ങൾ ശ്വാസം മുട്ടി മരിക്കുന്ന
നിസ്സഹായമായ രണ്ട് വൻകരകളാ
ണ് നമ്മൾ
നമുക്കിപ്പോൾ സുഖദമായ ശയ്യകളോ,
സുഭഗമായ ശരീരങ്ങളോ, സുഖഭോഗങ്ങളോ
അല്ല വേണ്ടത്
നെടുവീർപ്പുകളുടെ നെരിപ്പോടു
ക ളെ
അണയ്ക്കുവാനൊരു ഒത്തുചേരൽ
ആർദ്രമായനിന്റെ നിശ്ചല ദൃഷ്ട്ടികൾ
ഞാൻ കാണുന്നു
ഉളള്‌ യിളകി മറിയുമ്പോഴും
ക്ഷോഭ രഹിതമായ
അത് ലാന്റിക്കിന്റെ ജലരാശി പോലെ നീ.
എന്റെ കൈ പിടിച്ച് ഹൃദയത്തോ
ടടുപ്പിക്കുവാൻ നീ വെമ്പുന്നു
സ്നേഹാർദ്രമായ ആ ഹൃദയമിടി
പ്പ് എന്റെ കൈവെള്ളയിൽ പതി
ക്കണം.
അസ്വസ്ഥതയോടെ ഞാൻ മുറിയി
ലുലാത്തി
ഹോ! എഴുതി കഴിഞ്ഞപ്പോൾ മന
സ്സിനെ ന്ത് ലാഘവത്വം

പ്രണയകവിതപലപ്പോഴും പ്രണയകവിത
യെഴുതുവാൻ
 കൊതിച്ചിരുന്നിട്ടുണ്ട് ഞാൻ
കൊറിക്കുവാൻ പോലും കിട്ടില്ല
ഒറ്റവാക്കും
കടിച്ചിറക്കും ഞാൻ കഴിവുകേടി
നെ
ചുരുട്ടിയെറിയും മനസ്സിനേയും
 ശരീരത്തേയുംകട്ടിലിലേക്ക്.
പക്ഷെ;
ചാറ്റു ചെയ്യുന്ന ചതുരപ്പെട്ടിയിൽ
അവളുടെ മുഖമൊന്ന് കണ്ടാൽ മതി
വാക്കിന്റെ പെട്ടകം തുറക്കുക യായി
കവിതേ ഞാൻ പ്രണയിക്കുന്നത്
നിന്നെയോ, അവളെയോ?!

2016, മേയ് 18, ബുധനാഴ്‌ച

പ്രണയകവിതകൾ
ഈറൻ മേഘമുള്ള രാത്രി
യിൽ
നീയാണെന്റെയുള്ളിൽ
ഉറങ്ങാതിരിക്കും ഞാൻ
മനസ്സിന്റെ മണിമുറ്റത്തേക്കിറങ്ങും
നീയെന്നിൽ പെയ്തു പടരുവാൻ
കൊതിക്കും
                   ................
എപ്പോഴെങ്കിലും
ഒരു ഭ്രാന്തൻ കാറ്റ്
നിന്നിൽ ചീറിയടി
ക്കാറുണ്ടോ.
എങ്കിൽ, പ്രണയമേ
അതിനെയല്ലെ നാം
പ്രണയമെന്ന് പേര്
ചൊല്ലി വിളിക്കാറ്
               .............
എന്നാണ് നിന്നിൽ ഞാൻ
ഇടവപ്പാതിയായി പെയ്
തിറങ്ങിയത്
എന്നാണ് നിന്നിൽ പ്രണയ
ത്തി ന്റെവിത്ത്
മുള പൊട്ടിയത്
         .................
വിവശയായ് വീശുന്ന
കാറ്റ് പറഞ്ഞു:
അവൾ പ്രണയാതുരുമായ
അവശതയിലാണ്.
'' കാറ്റേ നീ വീശരുതിപ്പോൾ
അവൾ എന്നിൽ മൂർച്ഛിച്ചു
കൊണ്ടിരിക്കുന്നു
പൊട്ടി പോകരുതാ കെട്ടുവള്ളം
               ...................
നമുക്കെന്നും ദു:ഖവെള്ളി
എന്നാണ് നമ്മുടെ ഞായർ
                 .............
നമ്മുടെ പ്രണയം കായൽ ജലം
 പോലെയാണ്
ഒരിക്കലും സന്ധിക്കാതെ
ഇരുധ്രുവങ്ങളിൽ
               ...............
പൂവിനോട് അനുവാദം വാങ്ങി
യല്ല
വണ്ട് മധു നുകരുന്നത്
ഏതുപൂവുംവണ്ടിനൊരുപോലെ
പക്ഷെ;പ്രണയമേ
നീ വിശുദ്ധ പുഷ്പം
നിന്നിലെ മധുനുകരാൻ
ഞാൻ യോഗ്യനോ?
                  ................
നിന്റെ മിഴികൾ ഞാൻ
കണ്ടിട്ടില്ല
നിന്റെ മൊഴികൾ ഞാൻ
കേട്ടിട്ടില്ല
നീ ആർത്തിരമ്പുന്ന ഒരു കട
ലാണെന്നെനിക്കറിയാം
ആതിരകൈകൾ എന്നാണെ
ന്നെ
വലിച്ചെടുക്കുക
ആ മാറി ലൊന്നമർന്നു പുണ
രുവാൻ
               ..................
നിന്റെ കണ്ണുകളാകുന്ന
തിളങ്ങുന്ന പളുങ്കുപാത്ര
ത്തിലെ
സ്വച്ഛമായ ജലത്തിൽ
നീന്തി തുടിക്കുന്നുണ്ട്
എനിക്കിഷ്ട്ടമുള്ള കൃഷ്ണ
മണി മത്സ്യം
                  ...........:
ഒടുങ്ങാത്ത വിശപ്പോടെ
ഓടി വന്ന കുട്ടികൾ
ചുറ്റും തിക്കിതിരക്കുന്നതു
പോലെ
ആർത്തിയോടെ തിക്കിതിര
ക്കുന്നുണ്ട്‌
അവളിൽ അവന്റെ പ്രണയ -
ക്കണ്ണുകൾ
                   ................
അന്ന് എന്റെ കണ്ണിലേക്കുറ്റു
നോക്കി
അവൾ പറഞ്ഞു:
നിന്നിലൊരു ചങ്ങമ്പുഴ കണ്ണട
യുണ്ടെന്ന്.രമണനും ചന്ദ്രികയും
കളിച്ച്
എന്നെ മരണത്തിലേക്ക് തള്ളിയിട
രു തെന്ന് ഞാനും
                   ............
കണ്ടുമുട്ടിയാൽകൊതിച്ചിരുന്നില്ലെ
ഒരു പാട് പറയാൻ
കണ്ടപ്പൊഴോ?
ഞാൻ മൗനത്തിന്റെവാത്മീക ത്തിൽ
ഉണ്ടായിരുന്നില്ല വാഗ്മിയായ
തിനാൽ
നിനക്ക് വാക്കുകളും
              .............
ആലിലകളിൽ അശാന്തിയുണർ
ത്തുന്ന കാറ്റെന്ന്
നീ തന്നെയല്ലെ പറഞ്ഞത്
എന്നിട്ടുമെന്തേ,
ഇന്നു നിന്റെ ചെവിയിൽ മൂളു
മ്പോൾ
കുടുകുടാ ചിരിക്കുന്നത്
                      ....:...........
നീ ജലമെല്ലാം വറ്റിയ ഒരു നദി
ഞാൻ ഒഴുക്കുകൾ മറന്ന മണൽ
പ്പരപ്പ്
എന്നാൽ, വറ്റിയിട്ടില്ല നമ്മിലെ
പ്രണയ നദി
                      ....................
പെട്ടെന്ന് വായിച്ചു തീർന്നാലോ
യെന്നു കരുതി
ഇഷ്ട്ട കവിത വായിക്കാതെ
മടക്കി വെയ്ക്കുന്നതു പോലെ
ഞാൻ നിന്നെ തൊടാതിരിക്കുന്നു
നമ്മിലെ മധുരം പെട്ടെന്ന് നഷ്ട്ട
പ്പെട്ടു പോയാലോ
                      ....................

2016, മേയ് 17, ചൊവ്വാഴ്ച

നരഭോജികൾഒറ്റുകാരുടെ മുഖമാണ്
ചുറ്റും
ചുറ്റി തിരിയുന്നുണ്ട്
കഴുക കൂട്ടങ്ങൾ
വെറി പിടിച്ച കുട്ടങ്ങൾക്ക്
ഇത് വറുതിയില്ലാത്ത കാലം
കൊഴുത്ത പെണ്ണിനെ കണ്ടാൽ
കൊക്ക പ്പുഴുക്കളാകും
ഇരുട്ടിന്റെ സങ്കേതങ്ങളാണവർ
നരക സാകേതത്തിലെ നരഭോ -
ജികൾ

2016, മേയ് 16, തിങ്കളാഴ്‌ച

കൊയ്ത്ത്പത്തായം വയറൊഴിഞ്ഞു
പട്ടിണിയുടെ,യെട്ടുകാലികൾ
വല നെയ്തു
ചക്കേം,മാങ്ങേംചൂര്കെട്ടുപോയ്
പൊട്ടിയ ചട്ടിയിൽ വറുതി പെറ്റു
കിടന്നു
പൊറുതിമുട്ടിയ ചക്കിയും
മുക്കണ്ണനോട് മിണ്ടാതെയെങ്ങോ
മറഞ്ഞു
ഞെട്ടിയെഴുന്നേൽക്കാൻ ഒട്ടൊന്നു
പറക്കാൻ
മുട്ടൻകാളയെവിടെ,കലപ്പയെവിടെ
വിത്തെവിടെ, കൈക്കോട്ടെ വിടെ
കത്തുംവെയി ലത്ത് വിയർത്തു കുളിക്കാൻ
കർഷകരെവിടെ
വയലെവിടെ, മനസ്സെ വിടെ.
വിതച്ചു കൊയ്യുന്നുണ്ട് നാം വികാ
ര ങ്ങളെ
മൊബൈൽ ഫോണിൽ, കമ്പ്യൂട്ടറുക
ളിൽ

2016, മേയ് 12, വ്യാഴാഴ്‌ച

പ്രണയനഷ്ട്ടംനിന്റെ പ്രണയത്തിന്റെ
പനിനീർപ്പൂവിൽ നിന്ന്
ഒരിതള്, യെനിക്ക്നൽക്കുക
ഞാൻ പ്രണയത്തിന്റെ
ഒരു വസന്തം വിരിയിക്കാം
നീ സന്തോഷത്തിന്റെ ഒരു
കണിക നീട്ടുക
ഞാൻ സ്നേഹ നദിയാൽ
നിന്റെ ദു:ഖത്തെ കഴുകി
തുവർത്താം
നീയാണെന്റെ ശൈത്യവും
വേനലും
നീ,യെന്റെ യുദ്ധഭൂമിയിലെ
വെള്ളരിപ്രാവ്
നീ,യെന്റെ സമാധാനത്തിന്റെ
ഒലീവില
പ്രീയേ, യെന്നാണെന്റെ ചൊടി
യിൽ
നീ ചുംബനങ്ങൾ വർഷിക്കുക.
നിന്റെ കാൽപ്പാദങ്ങളാണ്
എന്നെ കാൽപ്പനികതയിലേക്ക്
കൂട്ടിക്കൊണ്ട് പോയത്.
മധുചഷകം ചേർത്തുവെക്കുന്ന
എന്റെ ചുണ്ടുകളിൽ
ആരാണ് വിഷചഷകം ചേർക്കു ന്നത്
വിടർന്ന ചൊടിയിലേക്ക് ആരാണ്
വിഷപ്പല്ല് കോർക്കുന്നത്
നഷ്ട്ട കാലമേ നിന്റെ പേരോ
പ്രണയം

2016, മേയ് 11, ബുധനാഴ്‌ച

എന്റെ വീട്പട്ടണപ്രാന്തിൽ നിന്നും അവധി
യൊന്നെടുത്തു ഞാൻ
ഫ്ലാറ്റിൻ പെട്ടകം പൂട്ടി നാട്ടിലേക്ക്
ഗമിപ്പൂ
പറമ്പിൻ കൊള്ളിൽ ഞാനെൻ
കാലു കുത്തീടുന്നേരം
ആർത്തു ചിരിച്ചെത്തുന്നു കളിക
ളെല്ലാരും കൂടി
കണ്ണിനു മുന്നിൽ കളി ചിരിച്ചു
തിമർക്കുന്നു
വികൃതി പിള്ളേർ വെള്ളം കണ്ണിൽ
നിന്നുംതേവുന്നു
ചുമരിൽ പടം വെട്ടിയൊട്ടിച്ചതതു
പോലെ
കാത്തിരിപ്പുണ്ട് യിന്നുംഒരുനോ
ക്കെന്നെക്കാണാൻ
ചുമരിൽ കരിക്കട്ട കൊണ്ടു ഞാൻ
കോറിയിട്ട
ചിത്രങ്ങൾ ചൂരലുമായ് പമ്മിക്കാ
ത്തിരിപ്പുണ്ട്
അറിയാതെ കാൽവണ്ണ തടവിപ്പോ
കുന്നു ഞാൻ
എനിക്കായ് കണ്ണീർ തൂവി ഓടിയെ
ത്തുന്ന മ്മൂമ്മ
പിടിപൊട്ടിയ കപ്പ്, കീറിയ പുല്ലു
പായ
അമ്മ മണമാണെങ്ങും പഴയൊരാ,
കത്തളത്തിൽ
എതാനും സംവത്സര സ്മാരകമല്ലെ നിക്ക്
ഒച്ച് വീടേന്തീടുമ്പോൽ
ഏറ്റുന്നു ഞാനാ വീട്

രഹസ്യംബീഡിയുടെ ഒറ്റക്കണ്ണ് തെളിയുന്ന
രാത്രികളെയിന്നുമെനിക്ക് ഓർമ്മ
യുണ്ട്
ഇതുവരെ ജീവിച്ച ജീവിതത്തെ
കെട്ടി ഞാത്തിയിടാൻ തോന്നാറുണ്ട്
അപ്പൊഴൊക്കെ
മുഴുമിപ്പിക്കാത്ത വാക്കു പോലെ
ജീവിതം മുഴുമിപ്പിക്കാതെ പോയ,
യച്ഛൻ.
ജീവിതം വാണിഭമാണെന്ന് പതുക്കെ
യാണ് ഞാൻ തിരിച്ചറി ഞ്ഞത്
എന്തെന്തു രഹസ്യങ്ങളാണ് നാം
 വാണിഭം ചെയ്യുന്നത്
ഓരോ ആളും രഹസ്യങ്ങളുടെ ഒരു
കലവറയാണ്
ചിലപ്പോഴെങ്കിലും ഈ രഹസ്യ മല്ലെ
ജീവിതംഅസംബന്ധമെന്ന് നമ്മെ
തോന്നിപ്പിച്ചത്
എത്ര രഹസ്യങ്ങൾ മൂടിവെച്ചിട്ടുണ്ട്
നിന്റെ യാ ചിരിയിൽ സ്നേഹ പ്രകടനത്തിൽ
ആവശ്യത്തിലേറെ രഹസ്യത്തിന്റെ
ജീവിതം കുടിച്ചവരെയെനിക്ക റിയാം
എന്തു നല്ല ജീവിത മിന്നവരുടേത്.
എനിക്കിപ്പോൾ ജീവിതത്തെക്കുറി
ച്ച് വേവിലാതിയേയില്ല
രാവിലെയിറങ്ങിപ്പോകുന്നത് എവിടേക്കെന്ന്
നാമിപ്പോൾ പരസ്പരം തിരക്കാറി
ല്ലല്ലോ
എന്തേ തിരിച്ചു വരാൻ വൈകിയ
തെന്നും
വെച്ചടിവെച്ചടി കയറ്റമായിരുന്നി
ല്ലെ നമുക്ക്
നമ്മേ മൂടിവെയ്ക്കാൻ വലിയൊരു
മതിലുമുണ്ടായില്ലെ
നമുക്ക്ഇണ ചേരാൻ ഈ ജീവി തവും

അമ്മ കാത്തിരിക്കുന്നുകാത്തിരിപ്പുണ്ടിന്നു,മമ്മ
മകനേ, കാത്തു കാത്തിരിപ്പുണ്ടി
ന്നു, മമ്മ
കാത്തു കണ്ണിലെ,യെണ്ണ വറ്റിയെ
ന്നാലും
പടുതിരി കത്തുമീ നാളിലും
കാത്തു കാത്തിരിപ്പുണ്ടൊരമ്മ .
രണ്ടു നേരമാമുറിയിൽ വന്നിടും
കഴിഞ്ഞ ഓർമ്മ തൻ കണ്ണുനീർ
തൂകിടും
മുറി, മുടങ്ങാതെ, യടിച്ചുവാരിടും
വിരിച്ചു വെയ്ക്കു മാമെത്ത.
ഷൂസുകൾ സൂക്ഷിച്ച് തുടച്ചിടും
വസ്ത്രങ്ങളിൽ ചുടുനിശ്വാസവും
ചേർത്തു മടക്കി വെച്ചിടും
അലമാരയിൽ അലസമിരിക്കുമാ
ഷർട്ടിൽ,
ചില്ലsർത്തിച്ചാടുവാൻ ചിരിച്ചു നി
ൽ ക്കു മാഫോട്ടോയിൽതൊട്ടു ത ലോടി                                              തിടം വെച്ച നാളുകളെണ്ണി,യെണ്ണി
ക്കരയുന്നൊരമ്മ .
എത്ര ,യമ്മമാരിങ്ങനെ,യ സ്ഥിയു
രുകിയിവിടെ
കാത്തിരിപ്പുണ്ടാവാം
മകനെ, കാത്തിരിപ്പുണ്ടാവാം

സ്മൃതചിഹ്നംഅവന്റെ പാതി വിടർന്ന കണ്ണിലേ
ക്കവൾ നോക്കി
ആ കണ്ണിൽ നിഴലിട്ടിരിക്കുന്നു
വേദനയും, സ്നേഹവും
ആകണ്ണുകൾ അവളെ അടക്കിപ്പിടി
ച്ചിരിക്കുന്നു
അവളും ഇങ്ങനെ കെട്ടിപ്പിടിച്ചിട്ടില്ല
യിന്നുവരെ ,യവനെ
ഇത്രയും സഹാനുഭൂതിയോടെ .
അവളുടെ കണ്ണുകളെ അവനിൽ നിന്ന്
പതുക്കെ,യവ ളെടുത്തു നീക്കി
വയ്യ, യിനിയൊരിക്കൽക്കൂടി നോ
ക്കു വാൻ
നീയെനിക്ക്:
പിതാവ്,
ഭർത്താവ്,
കാമുകൻ,
മകൻ
സ്വീകരിക്കാനാവില്ല ,യെനിക്കീ,യ
നുശോചനം
ചോദ്യചിഹ്നങ്ങളുടെ ഒരു ജാഥ എ
 ന്നിൽ നിന്ന് തുടങ്ങുന്നു
ഒരു പ്രശ്നത്തിനും ഉത്തരം കണ്ടെ
ത്താൻ വിടാതെ
ഒരു ചോദ്യത്തിനുംഉത്തരം നൽകാതെ
എന്നെ നീ വിട്ടെന്ന് എനിക്ക് കരുതു
വാൻ കഴിയില്ല
നിന്നെ ഞാൻ വിടില്ല, നിന്നെ ഞാൻ
വിടില്ല
വെറുമൊരു സ്മൃതചിഹ്നമാകുവാൻ
 നിന്നെ ഞാൻ വിടില്ല

2016, മേയ് 10, ചൊവ്വാഴ്ച

എന്റെ പ്രണയംപ്രണയിച്ചവൻ പാതിയിലുപേ
ക്ഷിച്ചെന്ന്.
അവൾ പറഞ്ഞു:
ഞാൻ കൂട്ടം തെറ്റിയ കിളി
കോറിയിട്ടിരുന്നു കുഞ്ഞു ചിറകി
നാൽ
കുറേ സ്വപ്നങ്ങളെ
ചേറിയിട്ട വന്നലയായ്
പറന്നു പോയില്ലെയെല്ലാം.
വിളഞ്ഞ നെൽപ്പാടംപോലെ അവ
ളുടെ മഞ്ഞ വസ്ത്രങ്ങളുടെയിളകി
യാടൽ എന്റെ മുന്നിൽ.
പ്രണയം കിളിയോ, വേടനോ?
ഒരു പിടിയുമില്ല!
ഒരു പന്ഥാവിനായ് ഉഴറുന്ന മിഴി
യിൽ
തുളുമ്പി നിൽക്കുന്നു ഒരു കടൽ
അവളെന്ന കിളി അതിൽ പതിക്കുമോ?
കരയിലണയുമോ?.
പ്രണയമെന്ന പദം എന്നോ മറന്നു
പോയവൻ ഞാൻ
ചത്ത പക്ഷിയുടെ പക്ഷമാണെന്റെ
പ്രണയം2016, മേയ് 6, വെള്ളിയാഴ്‌ച

പ്രണയംമധുമക്ഷികതൻ
മൃദു ചൊടിയിണകൾ
പൂ, ങ്കവിളിൽ കവിത
രചിക്കുന്നു.
കുളിരിൻ കൈകൾ
കുവലയമിഴികൾ
മന്ദംതഴുകിയടയ്ക്കുന്നു
മധുരവികാരം, മൃദുല തരംഗം
തരളിത വിജ്രംഭിതഗാത്രം
പ്രണയ പരാഗം പാരിതിലെങ്ങും
മാദക ഗന്ധം തൂകുന്നു
കാമന തന്നുടെ കേളി കളല്ലീ
കാലത്തിന്നെ നടത്തിപ്പു
പ്രണയം പ്രാർത്ഥനയാകുന്നു
പ്രണയം അർത്ഥനയാകുന്നു

നീ, അവനാൽ.....!
പെണ്ണേ ,നീയാണവനെ
പ്രണയമെന്തെന്ന് പഠിപ്പിച്ചത്
ആ പുരാതന ഗേഹത്തിലെ
പവിഴ തൊത്തുകൾ കാട്ടിക്കൊടു
ത്തത് .
പെണ്ണേ,നീയാണവന് വഴികാട്ടിയാ യത്
കൂടെ കൂട്ടി കൈപിടിച്ച് നടത്തി ച്ചത്.
പെണ്ണേ,നീയാണവനെ അവനാക്കി
മാറ്റിയത്
ഹൃദയരക്തം അമൃതാക്കി അമ്മി ഞ്ഞയാക്കി
ഉൺമയിലേക്ക് നയിച്ചത്
നീ;
അമ്മ
മകൾ
പ്രണയിനി
എന്നിട്ടും നീ
അവനാൽ തന്നെ ......!


2016, മേയ് 4, ബുധനാഴ്‌ച

പുഴ ഒരു പച്ചക്കടലാകുമ്പോൾപാറയ്ക്കും പൂഴിക്കുമിടയിൽ
കൈ ചൂണ്ടി അമ്മമ്മ പറഞ്ഞു:
ഇത് പുഴയുടെ പാട്.
പഴയൊരു പുഴയെ,യോർത്ത
പ്പോൾ
ആശ്ചര്യം കൊണ്ട് എന്റെ മിഴി
യി ലൊരു മീൻ പിടഞ്ഞു
"കറുത്ത തോണിക്കാരാ.....
കടത്തു തോണിക്കാരാ....
പഴയൊരു പാട്ടിന്റെ ഓളങ്ങളല
യടിച്ചു.
ഓർമ്മയിൽ;
വേനലിലും, മഴയിലും നിറഞ്ഞൊ രു പുഴ
കൈവഴികളാൽ കണ്ടത്തിലേക്കിറ ങ്ങുന്നു
എന്നുംഒരു പച്ചക്കടൽ തീർക്കുന്നു.
ഞാൻ പോകുന്നു
എനിക്കൊരു പുഴ കാണണം
വയൽ കാണണം
തിരിച്ചുവിളിക്കരുത്
എന്നെങ്കിലും തിരിച്ചു വരും
പുഴയെയറിയാത്ത ഒരു തലമുറ
യ്ക്ക്
പാറയ്ക്കും പൂഴിക്കുമിടയിലേക്ക്
വിരൽ ചൂണ്ടി
പുഴയുടെ പാട് കാട്ടിക്കൊടുക്കു വാൻ
പച്ചക്കടലിന്റെ പാടത്തെ ഓർമ്മി
പ്പിക്കുവാൻ
അവരാരെങ്കിലുംഅന്ന്പുഴകാ
ണാൻ പോകുമോ?
അവരീ രൂപത്തിൽ തന്നെയായിരി
ക്കുമോ അന്ന്!
അവർക്ക് കണ്ണുണ്ടാവുമോ !
കാതുണ്ടാവുമോ!
അവർക്കു കണ്ണടയുണ്ടാവും
പച്ചക്കണ്ണട അതു തീർച്ച

2016, മേയ് 3, ചൊവ്വാഴ്ച

നിർഭയനിളേ, നിലവിളിക്കുന്നിവിട, മ്മമാർ
ഉമിത്തീയായ് നീറി നീറി കത്തുന്നു
നെഞ്ചകം
നിർഭയമായ് ജീവിക്കുവതെങ്ങനെ
'നിർഭയ' - മാരിവിടെയേറീടുന്നു
നേരിന്റെ നാരായവേരറുത്തി വി
ടെങ്ങും
നരഭോജികൾ നുരഞ്ഞു പൊന്തുന്നു
നറുമണമെങ്ങും പരത്തേണ്ടുന്ന
പൂക്കളെ
ഞെരിച്ചുനീരൂറ്റിയെറിയുന്നു
കാമദാഹികൾ കോമരം തുള്ളുന്നു
ക്രൂരത കൊടികുത്തിവാഴുന്നു
ആയിരം സ്വപ്നങ്ങൾ നെഞ്ചിലേറ്റി
യോൾ
അരുമയാം മകൾ
അകത്തളങ്ങളിൽ അടച്ചിരുന്നാലും
അറുത്തുമാറ്റുന്നു അരിഞ്ഞു വീഴ്
ത്തുന്നു
കാമ കരാളസർപ്പങ്ങളെങ്ങും
കൊത്തിവീഴ്ത്തുന്നു
നിളേ, നീ മക്കളാൽ പീഡിതയാ യവൾ
നീരില്ല നിന്നിലുംകണ്ണീരു വാർക്കു
വാൻ
നീറുന്നു അമ്മമാർ ആറ്റു നോറ്റു ണ്ടായ
അരുമയാം മകളെ, യെങ്ങനെ കാത്തു രക്ഷിച്ചിടും

അമ്മകണ്ടു മറന്ന ആ മുഖം ആരുടേതാണ്?
എവിടെ നിന്നാണാമുഖം
എന്നോടൊപ്പം ചേർന്നത്!
എന്റെ നെഞ്ചം ചവുട്ടി തുറന്ന്
ആമുഖം ഹൃദയത്തിലിരിപ്പാ യല്ലോ.
ചിലപ്പോൾ അമ്മയുടെയതേ ശബ്ദം,
അച്ഛന്റെ മുഖഭാവം
ചിലപ്പോൾ അമ്മൂമ്മയുടെ കു സൃതി,
എനേറെതു പോലെ ചിരി
ഇട നേരങ്ങളിൽ കൂട്ടുകാരിയുടെ
കളിക്കുറുമ്പ്
പൊടുന്നനെ ഇറ്റുവീഴുംകണ്ണീർ നനവ്
ഇപ്പോഴെനിക്കറിയാം
എന്റെ നെഞ്ചം ചവുട്ടിത്തുറന്ന്
ഹൃദയത്തിലിരിപ്പുറപ്പിച്ചത്
എന്റെ അമ്മയല്ലാതെ മറ്റാരാണ്