malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, ജനുവരി 31, ശനിയാഴ്‌ച

മടക്കം


കോട്ട മതിലിനകത്തെ
കൂറ്റൻ കൊട്ടാരത്തിനകത്ത്
കിട്ടുന്നില്ല
മിനു  മിനുത്ത മൊസൈക്കിലും
നനു നനുത്ത  എയർ കണ്ടീഷനിലും
കിട്ടുന്നില്ല
എന്റെ ചോർന്നൊലിക്കുന്ന
കുടിലിലെ
ചാണകം മെഴുകിയ കോലായിലെ
ആ സുഖവും സമാധാനവും

മണ്ണ്ഒരുതുണ്ട് നന്മ മനസ്സിലുണ്ടാവണം
മണ്ണിനെ സ്നേഹിച്ചിടൂവാൻ
മണ്ണേകി ജീവൻ യെന്നതോർ മ്മിക്കണം
ജീവിതം മണ്ണിലാണെന്നും
നട്ടു നനയ്ക്കുക നന്മതൻ നാമ്പ് നാം
സ്വർഗമീ ഭൂമിയിൽ തീർക്കാം
മനുഷ്യന്റെ മാത്രമല്ലീ മണ്ണെന്നോർക്കുക  
സൂക്ഷ്മമാം ജീവികളേറെ
ലക്ഷോപ ലക്ഷമാം ജീവ ജാലങ്ങൾക്കും
രക്ഷ യേകുന്നതീ മണ്ണ്
കുന്നും,കുഴികളും,ചതുപ്പ്,സമതലം
കാടും ,കടലുമീ കാണാ കയങ്ങളും
എല്ലാമിഴചേർന്ന് വർത്തി ച്ചിടുംപോഴേ
ജീവിതം സാധ്യ മെന്നോർക്ക

യുദ്ധംവേലികെട്ടി വേർതിരിക്കുന്നു ഭൂവിനെ
ഇരു രാജ്യമെന്ന് കല്പ്പിച്ച് തുല്യം ചാർത്തുന്നു
കാവലാ ളാക്കുന്നു മർത്യനെ
കരതലാ മലകമാക്കുന്നുപ്രാണനെ
മഞ്ഞു മലകളിൽ മാലേറിടും
മുള്ള് വേലിക്കിരു പുറങ്ങളിൽ
കേൾക്കുന്നു ഹൃദയ താളങ്ങളിൽ
മൃത്യുവിൻ പാദ പദനം
ജന്മ നാടിനെ സ്വ സോദരരെ
കാത്തിടൽ കർമ്മ മായ്
ഇട നെഞ്ചിൽ തൊട്ടവനെങ്കിലും
കൊതിയുണ്ടേറെ കാതങ്ങൾക്കപ്പുറം
കണ്ണിലെണ്ണ യൊഴിച്ചു പ്രാർത്ഥനയാൽ
കാത്തിടുന്നോരീ,യമ്മയെ ,ഭാര്യയെ
സ്വരക്തത്തിൽ പിറന്നൊരീ,യുണ്ണി -
പൂവിനെ
മാറോട് ചേർത്തൊന്നാശ്ലേഷിക്കുവാൻ.
വെടിയൊച്ചയും,വിലാപവും  നിലക്കാ-
മലമടക്കുകളിൽ
ചെന്നിണം ചിതറി യാത്ര യാകുമ്പോഴും
ഇട നെഞ്ചിൽ ചേർത്ത് പിടിക്കുന്നു
നെറ്റിയിൽ ചോപ്പും ചാർത്തി
ചേർത്തു നിർത്തിയോളെ
വർണ്ണ ചിപ്പിയാകുമെന്നെ സ്നേഹ-
തീർത്ഥത്താൽ
മുത്താക്കി മാറ്റിയോരമ്മയെ
കാത്തു കാത്തിരുന്നിട്ടും കാണാതെ -
പോയ
കനവിൻ പൂമൊട്ടിനെ
എങ്കിലും അവാസാന ശ്വാസത്തിലും
കരമുയർത്തുന്നു
മരണത്തിൻ അഗ്നി നാമ്പ് പടർത്തുന്ന
കൊടും ശ ത്രുവേ ഇരട്ടക്കുഴൽ തോക്കുമായ്‌
നെഞ്ചോട് നെഞ്ച് നേരിടുന്നു
ലോകമേ,യീ യുദ്ധം ദുഖമല്ലാതെ
നാശ മല്ലാതെ യെന്തു വിതച്ചിടുന്നു 

ജീവിതത്തിലേക്കിറങ്ങുമ്പോൾസ്വപ്നങ്ങളുടെ തുടർച്ചയെ
സ്വപ്നം കാണാൻ ശ്രമിച്ച്
പരാജയമടഞ്ഞ
വിഷാദത്തിനു വിധേയനായി
അൽപ്രാക്സിൽ അഭയം തേടിയ
ഒരു ഹതഭാഗ്യൻ.
സ്വപ്നത്ത്തിലെന്നും മരിച്ചവരെ
മാത്രം കാണുന്നു
കളിപറയുന്നു,ചിരിക്കുന്നു
കുടുംബ പ്രാരാബ്ദ്ധം
പങ്ക് വെയ്ക്കുന്നു
പൊടുന്നനെ ഞെട്ടിയുണർന്നു
തൊട്ടു നോക്കുന്നു
ജീവിച്ചിരിപ്പുണ്ടെന്ന്
തിരിച്ചറിയുന്നു
ജീവിച്ചിരിക്കുന്നവരെ
സ്വപ്നം കാണാത്ത
ജീവിത മെന്ത് ജീവിതമെന്നു
ഓർമ്മിച്ചെടുക്കുന്നു
തിരക്കിട്ട്  ജീവിതത്തിന്റെ
ഒറ്റയടി പ്പാതയിലേക്ക്
ഊളിയിട്ടിറങ്ങുന്നു
കാറ്റ് കടലിനെ കിക്കിളിയാക്കുന്നു
തിരകൾ ചിരിച്ച് തുള്ളി കുത്തി മറയുന്നു
പ്രണയത്തിന്റെ ഒറ്റ യിലയിൽ
പച്ചപ്പ്‌ പടരുന്നു
..............................................................
അൽപ്രാക്സു-വിഷാദ രോഗത്തിനുള്ള മരുന്ന്

2015, ജനുവരി 30, വെള്ളിയാഴ്‌ച

സദാചാരം
ഞാനും,നീയും
ഉസ്ക്കൊളില് പഠിക്കുമ്പം
ഒറ്റ ബെഞ്ചിൽ തൊട്ട് തൊട്ടിരുന്നു
ഉച്ചയിലെ ഒച്ചയിലെക്കിറങ്ങാതെ
ഒറ്റ പുസ്തകത്തിലെകീറിയതാളിൽ
വിശപ്പിനെ വായിച്ചു
മുഷിവൊട്ടു മില്ലാതെ മഷി ത്തണ്ട്
വീതിച്ചു
മോട്ടാമ്പുളിയും,കൊട്ടക്കായും
പങ്കു വെച്ചു
കീറിയ ഓല ക്കുടയിൽ
നീ നനയാതെ ഞാനും
ഞാൻ നനയാതെ നീയും
ഒറ്റ വരമ്പിൽ ഒട്ടിയൊട്ടി നടന്നു
അന്നൊന്നു മുണ്ടായിരുന്നില്ല
ആ വേർതിരിവ്
ആണും,പെണ്ണും ജാതി മതവും.
ഇന്ന് അടുത്തടുത്ത വീടായ
എന്റെ മക്കളും നിന്റെ  മക്കളും
ദൂരെ പാടകലെയായി
അവർ ആണായി,പെണ്ണായി
അടുക്കാൻ പറ്റാതായി
ജാതിയും,മതവുമായി
അകലേണ്ടവരായി
സദാ ചാരത്തിന്റെ  ചാരന്മാരായി

കവിതചിലർ പറഞ്ഞു
നിറമില്ല
ചിലർ പറഞ്ഞു
മണമില്ല
ചിലർ
ഭംഗിയേ യില്ല
മറ്റു ചിലർ
അലങ്കാരങ്ങൾ ഒട്ടുമില്ല
ചിലർ രുചിച്ചു നോക്കി
കൈപ്പെന്നും,കവർപ്പെന്നും
എരുവും,പുളിയു മുണ്ടെന്നു
ചെറു ചെറു സംസാരം
ഇപ്പോൾ പറയുന്നുണ്ടാവും
മധുരിക്കുന്നെന്നു!
മൂത്തോറെ  വാക്കും
മുതു കവിതയും
ആദ്യം കയിക്കും
പിന്നെ മധുരിക്കും

അല്പ്പ മെങ്കിലും ശൈത്യ മാസമെങ്കിലും
ഉള്ളം ചുട്ടു പൊള്ളുന്നു
ചുടു നെയ്‌ ത്തുള്ളിപോലെ
അശ്രു കണങ്ങൾ പൊഴിയുന്നു
ക്രൂദ്ധയാം മധു മക്ഷിക
ആരെ മുന്നിൽ കണ്ടുവോ
അവരെദംശിക്കുമ്പൊൽ
ദുഖമേ നീ യെന്തിനായ്
ഹൃദയത്തിൽ കുത്തീടുന്നു
എന്തു ഞാൻ ആശിച്ചാലും
വിഘ്നങ്ങൾ മാത്രം ബാക്കി
വിജയം ഒരിക്കലും കാണുവാൻ
കഴിയില്ലെന്നോ
തെറ്റെതും ചെയ്തില്ല ഞാൻ
തോറ്റു പോയിടുന്നെന്നും
ജീവിത കളങ്ങൾക്കു പുറത്തായ്
പോയീടുന്നു
സുഖം ലഭിച്ചില്ലെങ്കിലും
സഹിയാതാകും വണ്ണം
എല്ലാം സുഖിക്കുന്നവർ
എന്തിനായ് വഞ്ചിക്കുന്നു
നശിപ്പിച്ചു നിലം പതിപ്പിച്ചു
എന്നാലുമീ കരിയിലയെ
ചവുട്ടി യരച്ചു രസിച്ചു
കളിച്ചീടുന്നു
സ്നേഹത്തിൻ ചെറു പക്ഷി
മാറിൽ കൂടുകൂട്ടിയും
ആ പക്ഷിതൻ മധു കൂജനം
തനിക്ക്‌ കേൾക്കൂവാനും
കഴിയുന്നൊരു കാലം
ഉണ്ടാമോ യെനിക്കിനി

പ്രണയംപ്രണയം
പൂവ് പോലെയാണ്
അത്
പറിച്ചെടുത്ത്
മാറ്റി വെച്ചാൽ
വാടി വികൃതമായി
പോകും
                 (2)
അന്ന്,
കാച്ചിയ എണ്ണയുടെയും
കാട്ട് തേനിന്റെയും
കൂടിക്കലർന്ന ഗന്ധം
വയൽ കടന്ന്
വിശേഷം പറയുവാൻ
എത്തിയിരുന്നു
നീ വന്നുവെന്ന്
            (3)

ആകാംക്ഷയുടെ
ആയിരാമത്തെ
തവണയും
ഞാൻ വാതിലിൽ
ചെന്ന് നോക്കുന്നു
ഏതോ നനുത്ത
ശ ബ്ദത്ത്തിൽ
എന്റെ നിരാശയുടെ
പഴുത്തയിലകൾ
കൊഴിയുന്നു

മനുഷ്യാ....ഒരു നിമിഷംഭൂവാ,മമ്മ മക്കളെയെല്ലാം
ഭാവിയിലേക്ക് നടത്തുന്നു
അജ്ഞതയാകുമിരുട്ടിനെ
മാറ്റി
ജ്ഞാന വെളിച്ചം പകരുന്നു
ജലവും വായുവും ഇരുളും വെട്ടവും
എന്നതുപോലെ ധന്യ സ്മൃതിയാൽ
നറു വിഭവങ്ങൾ നേരും നെറിയാൽ
എല്ലാവർക്കും വീതിപ്പൂ
വർഷം നോക്കൂ ഹർഷം തൂകും
കർഷക തരുണികളെന്നത്പോലെ
കൈ തോടുകളോ കുടി വെള്ളവുമായ്
കുണുങ്ങി നടപ്പൂ ഗ്രാമം തോറും
എന്നും മധുരോത്സവവു  മൊരുക്കി
കുസുമങ്ങൾ തൻ കുസൃതികൾ കാണാം
വരി വരി യായെത്തും കരി വണ്ടുകൾ
കവിതകൾ മെല്ലെ മൂളീടുന്നു
ദ്വേഷം ഹൃത്തിൽ കുത്തി നിറച്ച്
വേഷം കെട്ടി നടപ്പൂ മനുജൻ
അതിരില്ലാത്തോരാർത്തികൾ
മൂത്ത്
കാർക്കോടകനായ് കൊത്തിവലിക്കെ
ഒർക്കുന്നില്ല ദേഹം വിട്ട് പിരിയും ജീവൻ
കൊണ്ട് പൊവുകയില്ലീ സമ്പാദ്യങ്ങൾ 

വീട്ടിലേക്ക്പണ്ട് വീട്ടിലേക്കേറെ
വഴികളുണ്ടായിരുന്നു
നടവഴിയെ,ഇടവഴിയെ
അയലത്തെവീടിൻ
അടുക്കള വഴിയെ
പിന്നെ പിന്നെ
വീടിനു ചുറ്റും വീടുകളേറെ
യുയർന്നു
വീട് വിട്ട്  വീട്ടിലേക്ക്ഞാൻ
ചേക്കേറി
ഇന്ന് കാത്തിരുന്നു വിളിക്കുന്നുണ്ട്
പൂവും നീരും തലയിലിറ്റിച്ച്
മടക്കിക്കൊണ്ട് പോകുന്നുണ്ട്
ഉണ്ടാകുമോ സ്നേഹത്തിന്റെ
ഒരു കരസ്പർശം?!
തലചായ്ക്കാൻ ഇത്തിരിയിടം ?!!
ആരാന്റെ വീട്ടിൽ?!!

2015, ജനുവരി 17, ശനിയാഴ്‌ച

സൌന്ദര്യംപകൽ പൂരത്തിൽ  മുത്തുക്കുട പോൽ
പടിക്കൽ പേരാൽ നില്ക്കുന്നു
പകലോൻതൻ പ്രകട മരീചികളേറ്റ്
പള പള മിന്നുന്നു
തിങ്കളു ദിച്ചതു പോലൊരു മങ്ക -
കൊങ്ക മറച്ചൊരു കാർക്കൂന്തലതിൻ -
നെറുകയിൽ
കുവലയ മാലയണിവൂ
ഗൃഹാങ്ക ണത്തിൻ ഒരത്തുണ്ടേ
കുഞ്ഞു കവുങ്ങൊന്നു
കുമ്പാള ക്കോണകവുംചുറ്റി
കുണുങ്ങി നില്ക്കുന്നു
കോമളാനനം കാറ്റിൻ കൈയ്യാൽ
ഇക്കിളി പാകുമ്പോൾ
കനകാംഗിയുടെകാന്തി കന്ദളമെങ്ങും
തൂവുന്നു 

എത്രയലഞ്ഞിട്ടുംമുത്തശ്ശിയാണ്  മനസ്സിലേക്ക്
ഒരു പുഴയെ ഒഴുക്കി ക്കൊണ്ട് വന്നത്
നിറയെ പച്ചപ്പുള്ള ഒരു നാടിനേയും
ഒരു പുഴയിലൂടെ രണ്ടുതവണ
പോവാൻ പറ്റാത്തത് പോലെ
ചുണ്ടിൽ നിന്നുമടർന്ന ശബ്ദത്തെ
തിരിച്ചെടുക്കാൻ കഴിയാത്തത് പോലെ
ഹൃദയത്തിലണിഞ്ഞ ആഗ്രഹത്തിന്റെ
കങ്കണത്തെ ഊരി മാറ്റുവാൻ കഴിയുന്നില്ല
എത്ര യലഞ്ഞിട്ടും കണ്ടെത്തുന്നില്ല
അങ്ങിനെയൊരു നാടിനെ,പുഴയെ

ചുംബനക്കവിതനിയമങ്ങൾ നിർമ്മിച്ചിരിക്കുന്നത്
നല്ലതിന്
അവകാശങ്ങൾ അംഗീകരിക്കയാണ്
വേണ്ടത്
അക്രമിക്കയല്ല
ചുംബനത്തിന്റെ സമരത്തിൽ
ചോരയല്ല ചീന്തേണ്ടത്
സദാചാര ചിന്തകരുടെ
കാമനകളെ യാണ്
കവിതയ്ക്ക് കൈ വിലങ്ങുകളെ
തകർക്കുവാൻ കഴിയും
ചുംബനങ്ങൾക്ക് നിയമങ്ങളെ
നിർമ്മിക്കുവാനും
കൈവിലങ്ങണിഞ്ഞ
ചുംബനമാണ്
ഇന്നെന്റെ കവിത

ഗർഷോംഞാൻഗർഷോം
ജീവിതത്തിൽ നിന്നും
തിരസ്കൃതനായവൻ
വേദനയുടെവേനൽ
പ്പുറങ്ങളിലൂ ടെ
മൌനത്തിന്റെഘോഷ
യാത്രയെ
പിൻതുടർന്ന
ഒരു വഴിപോക്കൻ
മരുഭൂമിയുടെ വന്യതയിലേക്ക്
പാലായനത്തിലാണ് ഞാൻ
ഇടയൻ മാരുടെ ഇടയിലേക്ക്
പ്രവാചകൻ മാരിലേക്ക്
ക്രിസ്തുവിലേക്ക്,കൃഷ്ണനിലേക്ക്
ബുദ്ധനിലേക്ക്
ഇസ്രായേലിന്റെ ലോക ഭൂപടത്തിൽ
യുദ്ധം കടിച്ചു കീറിയ
പാലസ്തീനിനെ നോക്കൂ
മനുഷ്യൻ മാത്രമല്ല
രാജ്യവും ചിലപ്പോൾ
ഗർഷോമായി മാറുന്നു

മുദ്രപ്പെടുന്ന ചുംബനങ്ങൾ
ചുണ്ടുകളുടെ
ചിറകിലേറിയാണ്
ചുംബനങ്ങൾ
മുദ്ര പ്പെടുന്നത്.
ചുര മിറങ്ങിയ
ദുഖത്തിന്
സ്നേഹത്തിന്റെ
ഒരു സമ്മാനം
ഉമ്മയുടെ ഉദ്യാന-
ത്തിൽ വെച്ച്
അമ്മ നല്കിയ
ഉണ്മയുടെ
ആദ്യ സമ്മാനം
ചുംബനങ്ങൾ
ഏറെയുണ്ട്
സ്നേഹത്തിന്റെ
സഹനത്തിന്റെ
പ്രണയത്തിന്റെ
രതിയുടെ
കുമ്പസാരത്തിന്റെ
പെസഹയുടെ
കഴിയില്ലഒരിക്കലും
സദാചാരത്തിന്റെ
ഖഡ്ഗംകൊണ്ട്
ചുംബനത്തിന്റെ
ചിറകരിയുവാൻ  

പുഴയടയാളങ്ങൾകരയിൽ പിടിച്ചിട്ട
മീനിനെപ്പോലെ
പിടഞ്ഞു പിടഞ്ഞാണ്
പുഴ മരിച്ചിട്ടുണ്ടാവുക
'ഇവിടെ ഒരു പുഴയുണ്ടായിരുന്നു'
ചരിത്ര,യദ്ധ്യാപകൻപറഞ്ഞുതന്നത്  -
യിന്നു മോർമ്മയിലുണ്ട്
മോഹന്ജോദാരോ,ഹാരപ്പ
കാലം കടന്നു വന്ന യിവൾ
ആരപ്പായെന്നു അത്ഭുതം കൂറിയ
കാലമുണ്ടായിരുന്നു
പിന്നീടവൾ ജലദേവതയും, അമ്മയുമായി.
അമ്മയും, ദേവിയുമായി ആരാദിച്ചവരാൽ-
തന്നെ
ബലാത്സംഗം ചെയ്യപ്പെട്ട്
വാസവ ദത്തയെപ്പൊലെ
മൂക്കും,മുലയും ചെത്തി കരചരണങ്ങൾ
ഛെദിക്കപ്പെട്ടു    
ബാക്കിയുണ്ടാവും എത്ര മായ്ച്ചാലും
മായാത്ത
ചില പുഴയടയാളങ്ങൾ
കണ്ണീർ പുഴയുടെ ബാക്കിപത്രമായ
ഇവളെപ്പോലെ  

മതിൽമനസ്സിലുള്ളത് പ്രവർത്തിയിൽ
പ്രതി ഫലിക്കുമായിരിക്കും
അതുകൊണ്ടായിരിക്കണം
വീ ടെടുക്കുന്നതിന്നു മുന്നേ
തമ്മിൽ പരിചയപ്പെടുന്നതിനു
മുന്നേ
ഒന്നു മില്ലെങ്കിലും ഒരു നോക്ക്
കാണുന്നതിനു മുന്നേ
ഇങ്ങനെ യൊരെണ്ണം
കെട്ടി പൊക്കിയിട്ടുണ്ടാവുക 

മുൻപ് തന്നെചില്ലക്ഷരത്തിന്റെ
ചില്ലയിൽ നിന്ന് തന്നെ
കൂട്ടക്ഷരങ്ങളുടെ
കൂട്ടു കെട്ടിനാലെന്നു
കുറ്റ പ്പെടുത്തുന്നതിന്
മുൻപ് തന്നെ
കൂട്ടില്ലാതവെന്റെ കൂടെ -
ക്കൂടി
കല്പ്പിച്ച് തന്നതായിരിക്കാം
ജീവിതത്തിൽ നിന്നും
അടർന്നു വീഴുന്ന ദുഖത്തിന്റെ
കണ്ണീർ കവിത