malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, ജൂലൈ 31, ഞായറാഴ്‌ച

മുക്കുറ്റി മഞ്ഞ



പല പാടും തിരഞ്ഞു
കാത്തു കാത്തിരുന്നു ഞാൻ
യെൻ പ്രണയപ്പൂവിനെ
നെഞ്ചോടു ചേർത്തവളെ
പാതിരാ പനിമതി കുളിരും -
കോരിവന്ന് കോൾമയിർകൊ
ള്ളിക്കുന്നു
ഹൃദയം പിടയുന്നു.
പ്രണയപർവ്വതശൃംഗമേറിയോർ
ഞങ്ങൾ, യെന്നാൽ
പറയാതവളെന്തേ മറഞ്ഞിരിക്കു
ന്നി ,ന്ന്
ജീവവായുവിൽ, സുപ്രകാശത്തിൽ,
ചോലതെളിനീരിൽ, പൂക്കളിൽ,
 പൂന്തെന്നലിൽ, തളിരിതളിൽ
 തെളിഞ്ഞിരുന്നു യെന്നു,മാപ്ര
ണയം.
ഇന്നു പല പാടുംതിരഞ്ഞു
കാത്തു കാത്തിരുന്നു ഞാൻ
കണ്ടില്ല,യെന്നാലും
മുക്കുറ്റി മഞ്ഞയായെന്നുമുണ്ട് നീ
യെന്നുള്ളിൽ

2016, ജൂലൈ 30, ശനിയാഴ്‌ച

കണ്ണീർക്കാലം



ഉപാധിയില്ലാത്ത പ്രണയം
അപായത്തിലെന്ന പോലെ,യ
വന്റെ,യവസ്ഥ.                          
 ഉഴുതനിലത്തുവീണവിത്തുപോലെ
യാണ്
അവളോടുള്ള പ്രണയം അവനിൽ
മുളയിട്ടത്
തളിരുകൾ വളരുന്നു, ശിശിരം വസ
ന്തത്തിന് വഴിമാറുന്നു
പുതുനാമ്പുകൾ പൊങ്ങുന്നു
മഞ്ഞു പറ്റിയ മരച്ചില്ലയിലെ വെള്ള
 വലപോലെ
മനസ്സിൽ വലവിരിച്ചിരിക്കുന്നു
പൊൻ മീനുകളുടെ ചിതമ്പലുകൾ
പോലെ
പ്രണയ നക്ഷത്രങ്ങൾ തെളിഞ്ഞു
വരുന്നു
രാവിന്റെ, യേതോ യാമത്തിൽ
ചന്ദന നിറമുള്ള ചുമലുകളുടെ
പിന്നിൽ
പ്രകാശംപരത്തുന്നരണ്ടുചിറകു
ക ളിൽ
അവൾ പറന്നിറങ്ങുന്നു
സ്ത്രീഹൃദയത്തിന്റെ മൃദുലത യോടെ
അലിവ് കൊണ്ടുണ്ടായ കണ്ണീരോടെ
തന്റെ കൊഴുത്ത കൈകളാൽ അവ
നെപുണരുന്നു
പരസ്പരം കൈകോർത്ത അവരി
ൽനിന്ന്
കൊച്ചു കുഞ്ഞുങ്ങളുടേതു പോലെ
നെടുവീർപ്പുതിരുന്നു
കണ്ണീർക്കണം പോലെ മഞ്ഞുതിർന്ന
രാവിൽ
വൃക്ഷങ്ങൾ ഭൂമിയിലേക്ക്തലകുനി
ച്ച് നിൽക്കുന്നു.
ഇന്നവൾ അവനെ കണ്ടെന്ന് മാത്രം
വരുത്തിതീർക്കുന്നു
പലതും കേട്ടില്ലെന്ന് നടിക്കുന്നു
ഒന്നും മിണ്ടാതെ പോകുന്നു
ചതുപ്പുനിലത്തിലെ നീരാവിയെന്ന
കണക്കെ
അവനിൽ ദുഃഖം
അവസാനമില്ലാതെ ആണിന്റെ
കണ്ണീരുതിരുന്നു.

2016, ജൂലൈ 27, ബുധനാഴ്‌ച

പ്രണയം അഥവാ ഹൃദയനൊമ്പരം



പ്രഭാതത്തിന്റെ മനോഹാരിത
യോടെ
ആകാംക്ഷയോടെ
അവൾ കവാടത്തിൽ കാത്തിരിക്കു
മായിരുന്നു
അനിയന്ത്രിതമായ പ്രേമാവേശമവ
ളുടെ
മിഴികളിൽ തെളിയുമായിരുന്നു
അവളുടെ, യളവറ്റ,യാഹ്ലാദത്തിൽ
അവനും തിമർത്തു പെയ്തു
അവളിന്ന് ക്ഷീണിച്ച മെഴുതിരി
നാമ്പു പോലെ ഉൾവലിയുന്നു
ജലപ്പരപ്പിൽ വൃത്തങ്ങൾ വിടരു
മ്പോലെയുള്ള
അവന്റെ, യുൾപ്പരപ്പിൽ
അറുതിയില്ലാത്ത ശൂന്യത, തളംകെ
ട്ടുന്നു
ചിന്തകളെ ധൂമപടലമാക്കി ചുരു ക്കുന്നു
പുഷ്പ്പനുരകൾ പോലെ ഒഴുകിയി
രുന്നബോധം
പൊള്ളയെന്നറിഞ്ഞ് അളവറ്റ ഭാര
ത്തിൽ തൂങ്ങുന്നു
ഇന്നവർ ഇരുവശത്തും രണ്ട് സ്തൂപ
ങ്ങൾ പോലെ നിശ്ചലമായി
ഉതിർന്നു വീണ പ്രേമാക്ഷരങ്ങളുടെ
അർത്ഥം മറന്ന്
അവൻ ചോരയൊലിക്കുന്ന ഹൃദയ
ത്തിലേക്ക് നോക്കുന്നു
അവൾ കൈ വീശി കാട്ടിലെക്ക് നട
ക്കുന്നുവോ?
അതോകാട് അവളിലേക്ക് വരുന്നു
വോ?!

2016, ജൂലൈ 26, ചൊവ്വാഴ്ച

കൊഴിഞ്ഞു പോയ ദിനങ്ങൾ



മധുരമായ,യാലസ്യത്തോടെ
കെട്ടുപിണഞ്ഞ മുടിയും
വിടർന്ന അധരങ്ങളും
ആരെയും ആകർഷിക്കുന്ന
കണ്ണുകളുമുള്ള പെൺകുട്ടി
അവളിന്ന് പുതിയ, യാളായി
രിക്കുന്നു
പറഞ്ഞു കൊണ്ടിരിക്കുമ്പോൾ
നടന്നു മറയുന്നു
അങ്ങനെയായിരുന്നില്ലല്ലോ അവൾ.
എത്രമാത്രം പ്രണയിക്കുന്നുണ്ട്
അവനവളെ
അവന്റെ ഹൃദയം ഗോപുരമണി
കൾ പോലെയിടിക്കുന്നു
വിവരിക്കാനാവാത്ത വിധംവികാ
രഭരിതനാകുന്നു
ഒരു പക്ഷിയുടെ യെന്ന പോലെ
അവളുടെ ചുമലിൽ കൈ ചേർക്കാ
നാഗ്രഹിക്കുന്നു
കുട്ടിക്കഥയിലെ സ്നേഹംചൊരിയു ന്ന
 നല്ല യക്ഷികൾ
യഥാർത്ഥമെന്ന് തോന്നുന്നു
അവൻ പുറത്തെ ശീതകാല
സായാ ഹ്നം നോക്കി നിന്നു
അവനിലെ ദു:ഖഭാവം പോലെ
തെരുവുവിളക്കിന് വിഷാദ ഭാവം
ഇരുട്ട് ചാരം പോലെ പൊടിഞ്ഞ്
വീഴുന്നു
അവളിലുമുണ്ടാകുമോ ദുഃഖം.
ചൂടും, മൃദുത്വവും, പ്രകാശവും
ഒരാശ്ലേഷത്തിലെന്ന പോലെ മാധു
ര്യമുള്ള സുഗന്ധമായിരുന്നു
കഴിഞ്ഞു പോയനാളുകൾക്ക്
ഇനിയും മടങ്ങി വരുമോ,
ആദിനങ്ങൾ

2016, ജൂലൈ 24, ഞായറാഴ്‌ച

പ്രണയ രാവിൽ



ഒരു തണുത്ത കാറ്റ് നനഞ്ഞ മണ്ണി
ൻറേയും
വിരിയുന്ന പൂക്കളുടേയും മഞ്ഞു
മണവും വഹിച്ച്
ജനലരികിലേക്കെത്തി
സങ്കൽപ്പത്തെ ശാന്തമാക്കാൻ അപ്പോഴും
അവനിൽ ഉറക്കം എത്തിനോക്കി
യിരുന്നില്ല
കണ്ണടച്ചാൽ അവളുടെ മുഖം പ്രത്യ
ക്ഷപ്പെടും
അവളുടെ മഞ്ഞ വസ്ത്രങ്ങൾ തെളി
യും
തന്റെ തോളുകളിൽ അവളുടെ
ചുണ്ടുകൾ
അമരുന്നതായ് തോന്നും
നിലാത്തിരികൾ ഒരു മോഷ്ട്ടാവി
നെപ്പോലെ,യകത്തു കടക്കുന്നു
കുറിഞ്ഞിപൂച്ച പതുക്കെമുറിയി ലേക്ക്
നുഴഞ്ഞു കയറുന്നു
ഓമനേ,യതു നീയായിരുന്നെങ്കിൽ
പ്രണയമെന്നിൽ ഒരു വെള്ളരി
പ്രാവായ്
കുറുകി നടക്കുന്നു

2016, ജൂലൈ 23, ശനിയാഴ്‌ച

ചുവന്ന നാട്



പുഴയിലൂടെ ഒരു പാട് വെള്ളമൊ
ഴുകി
കടത്തു തോണികടവ്കടന്നുപോയി
പാലം പാറാവുകാരനായി
പലരും ജനിച്ചു പലരും മരിച്ചു
മനുഷ്യരേക്കാൾ ആശയങ്ങൾ ജനി
ക്കുകയും മരിക്കുകയും ചെയ്തു
നല്ലതിൽ കുറേ,യേറെയും
ചീത്തയിൽകുറച്ചുംനശിച്ചുപോയി
കൊടുങ്കാടുകൾ ഒറ്റ മരവും തരിശ്ശു
ഭൂമിയുമായി
കാട്ടുമൃഗങ്ങളിൽ പലതും ചില മനുഷ്യരായ്
രൂപാന്തരപ്പെട്ടു
നരൻ ചത്ത് നരിയായി നാരിയെ
കടിച്ചുകീറി.
നവീനവും, സുന്ദരവുമായ ചില
തൊക്കെ
പൂർണ്ണ വളർച്ചയെത്തി
വളർച്ചയെത്താത്ത ചിലതായിരി
ക്കണം
ഭീകരതയുടെ ബോംബായി പൊട്ടി
ത്തെറിക്കുന്നത്

ഗഗനചാരി



ഉച്ച തെറ്റിയെൻ പ്രായം
ഉച്ചിയിൽ കത്തുന്നു പ്രണയം
പഴയോർചവച്ചൊരു പാട്ടു ചെ
ല്ലത്തിലെ
പൊട്ടും പൊടിയുമെന്നുള്ളിൽ
പാക്കു ചതയ്ക്കുന്ന ശബ്ദമെന്നു ള്ളിൽ
തമരടിനാദത്തിന്നോർമ്മ
തിമിരം നിറഞ്ഞൊരീ കണ്ണിനക
ക്കണ്ണിൽ
താരിളം പൈതലിൻ കാഴ്ച്ച
പൂവാട ചുറ്റിയ കാടും, കതിർക്കുല
യാട്ടിനിന്നീടും വയലും
കാവും, കുളങ്ങളും, കുട്ടികളാം ഞ
ങ്ങൾ
കാട്ടും കുസൃതിയുമെല്ലാം
കണ്ണും, കരളും,കവിതയുമാണെ ന്റെ
മണ്ണെന്ന് വീമ്പു പറഞ്ഞ നാൾ
പെണ്ണാണ് മണ്ണെന്നും, മാതൃത്വ
മാണെന്നും
പാടീനടന്നു പറഞ്ഞ നാൾ
ഓർമ്മക്കടലുകൾ ഉള്ളിൽ പെരു
കുന്നു
കടലെടുത്തു പോയെന്റെ മണ്ണ്
ഇണയും,പ്രണയവും, ഓർമ്മയുമു
ണ്ടെങ്കിലും
മണ്ണില്ലാ ഞാൻ ഗഗനചാരി

2016, ജൂലൈ 22, വെള്ളിയാഴ്‌ച

എന്റെ കവിത



ഒറ്റയ്ക്കിരുന്നു ഞാൻ
ഓർത്തവ,യൊക്കെയും
നിന്നെക്കുറിച്ചായിരുന്നു.
ഒരു നാളിൽ കാണുമെന്നോ
ർത്തോർത്തിരുന്നു ഞാൻ
കാണാതെ പോകയോ,മൽസഖി.
എന്നന്തരംഗതുടിപ്പിൽ നിറയേയും
നീയെന്ന മന്ത്രണംമാത്രം.
ഓർക്കുവാൻ മാത്രമേ, യോമലേ
നമ്മൾക്ക് കാലംകനിയു, വെന്നാ
യിരിക്കാം
നിയതിതൻ നിയമവുമായിരിക്കാം
കാലപ്പകർച്ചയാൽ പലപലമാ റ്റങ്ങൾ
നമ്മളിരുവർക്കുംവന്നുചേരാം
എങ്കിലു,മോമലേ, യെന്റെകവിത
യായ്
നീ,യെന്റെകൂടെയുണ്ടാകുമെന്നും
മിണ്ടിയില്ലെന്നു നീ പരിഭവിക്കേ
ണ്ടടോ
മിണ്ടാട്ടം മാത്രമോ,യീ പ്രണയം?!
പ്രണയത്തിനർത്ഥമിതെന്തെന്ന്
നിന്നുടെ
ഹൃദയത്തിൽ കൈചേർത്തു നോക്കുപ്രീയേ.

2016, ജൂലൈ 21, വ്യാഴാഴ്‌ച

വേരുറച്ച മതിൽ



ഇക്കരെയ്ക്ക് വരാൻ നീയും
അക്കരെയ്ക്ക് വരാൻ ഞാനും
ഏറെ കൊതിക്കുന്നു
നമുക്കിടയിൽ ഒരു പുഴയുണ്ട്
തടഞ്ഞു നിർത്തുവാൻ കഴിയാത്ത
അടിയൊഴുക്കിനാൽ ദൃഢമായ
പുഴ
എങ്കിലും;നമ്മുടെ പ്രണയംകമ്പി
യില്ലാകമ്പിവഴി
അക്കരെ,യിക്കരെ യാത്രയിലാണ്
വാഴ കൈയ്യിലിരുന്ന് ഒരു കാക്ക -
യെന്നും വിളിച്ച് ചോദിക്കുന്നു:
എങ്ങനെയുണ്ട് നിങ്ങളുടെപ്രണയം
ദാഹിച്ചുവലഞ്ഞ കാക്ക കല്ലുകൾ
പെറുക്കിയിട്ട്
പാത്രത്തിലെ ജലമുയർത്തിയ
കഥയാണെനിക്കപ്പോൾ ഓർമ്മ
വരിക
ഒരു ബന്ധത്തിനുംതകർക്കാൻ കഴി
യില്ല പ്രണയത്തെ

2016, ജൂലൈ 20, ബുധനാഴ്‌ച

പ്രണയ നൊമ്പരം



കാലമേ, കറുത്ത കോട്ടിട്ടനിൻ
ന്യായവിധിയിൽ ഞാൻ തൃപ്ത
നല്ല
പാർത്തു നിൽക്കുന്നു നീ
കരുതി നിൽക്കുന്നു നീ
കരുതിയാണു നിൻ ലക്ഷ്യം.
പ്രണയ മിന്നെന്നെ പുറത്തു നിർത്തി
പടിയടച്ചു പോയല്ലോ!
പ്രണയമെന്നത് പറഞ്ഞു പോകു
വാൻ
വെറും പാഴ്വാക്ക് മാത്രമോ പ്രീയേ
സ്നേഹമാണെല്ലനാംയെന്നും കൊ
തിച്ചത്
പ്രീയേ, നീയെനിക്കു തന്നതത്രയും
വേദന മാത്രമാണല്ലോ.
വസ്ത്രം പോലെ നീ, യൂരിയെറി
യുന്നു
പ്രണയത്തിനർത്ഥമിതെന്ത്
പോവുക പുത്തൻ പാതതേടിനീ
കാത്തുനിന്നിടുംപനീർതോപ്പുകൾ.
ഓർക്കണംഒരിക്കൽമാത്രമെങ്കിലുംനീ!
ദേഹത്തിൽ ദേഹിയെന്ന പോൽ
എനിക്ക് നിന്നോട് പ്രണയം

2016, ജൂലൈ 19, ചൊവ്വാഴ്ച

പ്രണയ ചേതന



നെടു,മ്പാതിരാവിൽ
പ്രണയ മഴയെന്നെ
പെരിയൊരാലിംഗനത്തിൽ
മൂടവേ
വരച്ചുവെച്ചൊരാ നിൻമുഖ
മെന്നുള്ളം
ഇക്കിളിയാൽ നനച്ചീടവേ
മുളയ്ക്കുന്നു യെൻ കാതിൽ
വരൾച്ചയും നോവും സഹിച്ച
നിൻവാക്കിൻ വിതുമ്പൽ
നോവിലെ നേരിനെ നെഞ്ചോട്
ചേർത്തു ഞാൻ
സാന്ത്വനമേകാൻ ശ്രമിക്കവേ
ഹൃദയമെന്നോട് മന്ത്രിച്ചിടുന്നുണ്ട്:
ഒരു പാഴ് കണ്ണീരിൻ നനവല്ല പ്രണയം
ചേർന്നു നിന്നു നീ ചൊരിയുന്ന
തെന്നിൽ
ചോരയെന്നു ഞാനറിയുന്നു
കണ്ടതും, കേട്ടതും, ചൊല്ലിയതു
മല്ല
പ്രണയമെന്നു ഞാനറിയുന്നു
മറഞ്ഞതൊന്നുമേ കിനാവല്ല,
നീ -യെന്റെ പ്രണയമെന്നറിയുന്നു
വളരുന്നുണ്ടവ, വഴിപിഴക്കാതെ യെൻ
ഹൃദയത്തിൻ നെടുമ്പാതയിൽ
പ്രണയമേ നിന്റെ പ്രണയം
ചടുലമാക്കുന്നു, യെൻ ചേതന

2016, ജൂലൈ 18, തിങ്കളാഴ്‌ച

പ്രണയ ഹർഷം



അവളിടയ്ക്കിടേ പറഞ്ഞു കൊണ്ടിരുന്നു:
എന്റെ മനസ്സിപ്പോൾ ശൂന്യമെന്ന്.
കോടമഞ്ഞിൻ പുതപ്പു പോലെ
ശ്വാസം മുട്ടിച്ചിരുന്നു അവനെ, യാ
വാക്കുകൾ.
തലച്ചോറിൽ ഒരു വെടിയുണ്ടയു
മായ് അവൻ നടന്നു.
രണ്ട് മെഴുകുതിരികൾ പോലെ
അവർ ഉരുകിത്തീരുമ്പോഴും
പ്രണയത്തിന്റെ സുഖമുള്ള ഹർഷം
അവരിൽ നിറഞ്ഞു നിന്നിരുന്നു
വികാരാധീനമായ അവന്റെ സ്വര
ത്തിലെ
വാത്സല്യവും അവൾ തിരിച്ചറി
 ഞ്ഞിരിക്കാം
അവന്റെ ആദ്രമായ കണ്ണുകൾ
കണ്ടിരിക്കാം
അതുകൊണ്ടായിരിക്കാം അവൾ
പറഞ്ഞു കൊണ്ടിരുന്നു:
സത്യം പറയുന്നു, എനിക്ക് നിന്നോട്
പ്രണയമാണ്.
അവസാനത്തെ ദുഃഖ സാന്ദ്രമായ,
യീണവും മാഞ്ഞു പോയപ്പോൾ
അവൻ ഗിത്താറിന്റെ കമ്പികൾ
മീട്ടി, താളം പിടിച്ചു
ഓരോ പേശിയും നടനമാടാൻ
തുടങ്ങി
ഓജസുറ്റ സ്വരങ്ങളുയർന്നു
രാവിന്റെ പരിപൂർണ്ണ, യേകാന്ത
തയിൽ
ദൂരെ ദൂരെ മഞ്ഞു പെയ്യുന്ന കന്യാ
വനങ്ങളിൽ വളരുന്ന
ആപ്രണയപുഷ്പ്പത്തെ നെഞ്ചോട്
ചേർത്ത്
സുഖമുള്ള സുഷുപ്തിയിൽ ലയിച്ചു

കവിത ഒരു ഓടമാണ്



കവിത ഒരു കടവാണ്
അല്ല,ല്ല ഒര് ഓടമാണ്
ആർക്കുമതിൽ കയറാം
അതിനൊരോളമുണ്ട്
കയറുമ്പോൾ സൂക്ഷിക്കണം
നിൽക്കാനൊരു പഠിപ്പുണ്ട്
പടിയിലിരിക്കാനുമുണ്ടൊരു
പഠിപ്പ്
മറിയാതെ സൂക്ഷിക്കണം, കാറ്റി -
നെതിരെ തുഴയാനും
അക്കരെയ്ക്കാണ് യാത്ര ,എത്ത
ണമെന്നില്ല
നീന്തം പഠിച്ചതുകൊണ്ട് മാത്രം
കാര്യമൊന്നുമില്ല
കൈ തളർന്നാൽ തീർന്നു
അക്കരെയും കാത്തിരിപ്പുണ്ട്
ആൾക്കാർ
അക്കരെയെത്തിയാൽ ഇക്കരെ
ഞാണിൻമേൽ കളിയാണ്
എത്തിയാൽ എത്തി
സൂക്ഷിച്ച് പോണേ
വള്ളപ്പാതയിലുമുണ്ട്
സീബ്രാ വരകൾ
വെള്ളത്തിൽ മരിച്ചവരെപ്പോ
ഴാ ണ്
വട്ടംചാടുക ,യെന്നറിയില്ല
അടിച്ചാൽ തീർന്നു
കയത്തിന്റെ കോടതിയിൽ
അപ്പീലില്ല
ഗോവിന്ദച്ചാമിയായി കൊഴുത്തി
രിക്കാൻ കഴിയില്ല.
കവിതയിൽ കയറുമ്പോൾ സൂക്ഷി
ക്കണം
കയറും പറിച്ച് കയറാനുള്ളതല്ല
കവിത
ഓർക്ക്;ജീവിതമാണ് സൂക്ഷിക്കണം

2016, ജൂലൈ 16, ശനിയാഴ്‌ച

പ്രാർത്ഥന



പ്രണയം എത്ര സുന്ദരമായ പദം
സൂക്ഷിക്കണം;പളുങ്കുപാത്രമാണ്
പ്രണയം
വീണുടഞ്ഞാൽ ചില്ലു ചീളുകൾ
തറഞ്ഞു കയറുന്നത് ഹൃദയത്തി
ലായിരിക്കും
മാറ്റാൻ കഴിയില്ല പ്രണയത്തിന്റെ
പ്രാണവേദന
കണ്ടു പിടിച്ചിട്ടില്ല ഇന്നേവരെ ഒരു
വൈദ്യശാസ്ത്രവും
പ്രണയ മുറിവ്മാറ്റുവാനുള്ള മരുന്ന്
നേരിടരുത് ഒരിക്കലും പ്രണയത്തെ
നെഞ്ചൂക്കുംകൈക്കരുത്തുംകൊണ്ട്
പ്രണയത്തെപ്രണയംകൊണ്ട്മാത്രം
നേരിടുക
പ്രണയം പ്രാർത്ഥനയാണ്

2016, ജൂലൈ 13, ബുധനാഴ്‌ച

കിനാവ്



ഇലച്ചാർത്തുകളിൽ നിന്ന്
ഇരുട്ട് പുറത്തേക്കിറങ്ങിയപ്പോൾ
പ്രണയത്തിന്റെ പുല്ലാനിക്കാടിന
രികിലേക്ക്
അവർ ഇറങ്ങി നിന്നു
നിലാവും മഞ്ഞും അവരെ പൊതി
ഞ്ഞു
മുന്നിലെ ചക്രവാളം ആഭിചാരത്തി
ൽ പെട്ടെന്നോണം ഇരുണ്ടുതുടങ്ങി
മഴയുടെ,യാലഭാരമുണ്ട്.
ആകാശക്കാവിലെ പേരറിയാ ദൈ
വങ്ങൾക്കു മുന്നിൽ
ആരോകൊളുത്തി വെച്ച ചന്ദ്രദീപ
ത്തെ
കാറ്റുകൊണ്ടു വന്ന കരിങ്കാറുകൾ
മറച്ചു പിടിച്ചു
മുന്നോർക്കുടം പോലെ തുടുത്തു നി
ൽക്കുന്നു മഴക്കാറ്
കാലത്തിന്റെ നീർ പെരുമയിൽ പ്ര
ണയം ഒഴുകിപ്പരക്കുന്നു
ഇപ്പോൾ മധുരക്കിനാവിന്റെ ആലിലയിൽ
കിടക്കുന്നു പ്രണയം

പ്രണയപ്പാതി



എത്രയടുത്തിരിക്കുന്നു നമ്മൾ
പരസ്പരം തൊടുന്നു, കെട്ടിപ്പിടി
ക്കുന്നു, ഉമ്മ വെയ്ക്കുന്നു
എത്ര സുതാര്യം മനസ്സുകൾ
എങ്കിലും; എത്രയതാര്യം ശരീര
ങ്ങൾ
തമ്മിൽ കാണുന്നില്ല നമ്മൾ
കാണുന്നതെല്ലാം മനക്കണ്ണാൽ
കേട്ടിടാംചെത്തംകണ്ണീർച്ചുനക്കും -
വാക്കായ്, നെടുവീർപ്പായ്
നെയ്തുകൂട്ടുന്നുണ്ട് രാവിൽ നൂറാ
യിരം നിറമുള്ള സ്വപ്നം
ശാഖോപശാഖകളായി പടർവള്ളി
യായുള്ളങ്ങൾതോറും
നുള്ളി വെയ്ക്കുന്നുണ്ട് ഞാൻ നിൻ
കൈത്തണ്ടയിൽ
അതിൻവടുനിത്യംതൊട്ടുതലോടി
പ്രണയപ്പാതിയായ്,യെന്നുമുണ്ടാ
വണം

2016, ജൂലൈ 12, ചൊവ്വാഴ്ച

മഴ വന്നാൽ ....!



കുന്നിന്റെ പാദംചാരി ഒരു പുഴ
യൊഴുകുന്നു
കരതിങ്ങിപ്പൊന്തി പുഴ, കാഴ്ച്ച_
കാണാൻ മത്സരിക്കുന്നു
കയറു പൊട്ടിച്ച് പായുന്നുണ്ടൊരു
തോണി പടിഞ്ഞാട്ടേക്ക്
കള്ളുകുടിച്ച് ആടിയാടിവന്നൊരു
കാറ്റ്
"മാനത്ത്നിക്കണ ചന്തിരനെപ്പോലെ
ഉള്ളുതുറന്ന് ചിരിച്ചടി പെണ്ണേ " ന്ന്
കിന്നരിക്കുന്നു പുഴയോട്
ആരോ പറിച്ചെറിഞ്ഞ ഒരു, യെറു
മ്പിൻകൊട്ട കാട്ടിൽതങ്ങി
എറുമ്പുകൾ കൂട്ടത്തോടെ ജീവനും
കൊണ്ടോടുന്നു കരയിലേക്ക്

2016, ജൂലൈ 11, തിങ്കളാഴ്‌ച

പ്രവാസി



ഓണവും, വിഷുവും, ക്രിസ്തുമസും
കേരളത്തിൽ നിന്ന് കത്തുകളിലേറി
വന്നൊരു കാലമുണ്ടായിരുന്നു
ഊഷരതയുടെ നാട്ടിൽ അനുരാഗ
മില്ല
അമ്മമാരോ, കുഞ്ഞുങ്ങളോയില്ല
സൂര്യതാപത്താൽ ജീവൻ കെട്ടുപോ
യ മണ്ണിൽ നിന്ന്
കോൺക്രീറ്റ് വിപ്ലവത്തിന്റെ നാട്ടിൽ നിന്ന്
കുന്നുകൾക്ക് മുകളിലെ പുക പറ്റി
യ, യാകാശത്തിലൂടെ
വിപ്രലംഭശൃംഗാരത്തിന്റെ മേഘ
സന്ദേശങ്ങൾ അയയ്ക്കാറുണ്ട് പ്ര
വാസികൾ.
ഗ്യാസ് ചേമ്പറിലേക്ക് നടക്കുന്ന ജൂത
ൻമാരെപ്പോലെ
ജീവനും കൈയിൽ പിടിച്ച് അവ
രൊഴുക്കിയ ചോരയിൽ നിന്നാണ്‌
നാം തഴച്ചു വളർന്നത
ഇന്ന്;നമ്മളൊക്കെ പ്രവാസികൾ
മണ്ണിൽ ചവുട്ടാൻ മടിക്കുന്നവർ
ഫൈവ് സ്റ്റാറിൽ ഫുഡ്ഡ്, ഏ.സിക്കാ
റിൽ യാത്ര
" പത്തായം പെറും ചക്കി കുത്തും
നമ്മൾ ഗാന്ധി തല കൊയ്തുകൂട്ടും

2016, ജൂലൈ 8, വെള്ളിയാഴ്‌ച

ജീവിതം



മൊട്ടാമ്പുളിയുടെ
മണമാണവൾക്ക്
മിണ്ടിയിട്ടില്ല അവളെന്നോട്
അന്നേവരെ
ചട്ടപോയ ബുക്കുകൾ മാറോട്
ചേർത്ത്
മണ്ടിപ്പാഞ്ഞ് നടക്കും
മൊട്ടാമ്പുളി മൊട്ടിട്ട പെറ്റിക്കോട്ട്
മറച്ച
നെഞ്ചിലേക്ക് നോക്കി ഞാൻ
കുളക്കടവിലിരിക്കും
ശ്രീകൃഷ്ണനെന്ന് കളിവാക്ക് പറഞ്ഞ്
കൂട്ടുകാരുമൊത്ത് ചിരിച്ച് കുഴയും
കാലമെത്ര വേഗമാണ് കൊഴിഞ്ഞു
പോയത്
ബാല്യമെത്ര വേഗമാണ് പടംപൊ
ഴിച്ചത്.
ഇന്ന് കുളവും, കുളക്കടവുമില്ല.
ഇന്നും;ഞങ്ങളവിടെയെത്തുമ്പോൾ
അവളിലൊരു നാണമുണരും
എന്നിലൊരു മന്ദഹാസവും
പിന്നെ പരസ്പരം കൈകോർത്ത്
ഒന്നിനൊന്ന് താങ്ങായ് പതുക്കെ
നടക്കും
പ്രണയം പശ്ചിമാകാശത്ത് ഒരു
ശോണരേഖയായിന്നും

2016, ജൂലൈ 5, ചൊവ്വാഴ്ച

അവളേയും കാത്ത്



അവൻ കരയാതെ കരഞ്ഞു
കൊണ്ടേയിരിക്കുന്നു
പ്രണയിക്കുന്നവളെ കാണാ
ത്തതിനാലും
വരുംകാല പ്രതീക്ഷകളില്ലായ്മ
യാലും
അങ്ങകലെ ഒരു കോണിൽ നിസ്സം
ഗതയോടെഓർമകളയവിറക്കി.
മനസ്സിലെ ദുഃഖങ്ങളാകെ അണ
പൊട്ടിയൊഴുകുന്നു
ജീവിതത്തിന്റെ താഴ്വരയിലേക്ക്
ഒരു തോടായി
രാത്രിയുടെഅവസാനയാമത്തിലും
തുടയ്ക്കാതെ കിടക്കുന്ന കണ്ണീർ
കവിളിലൊരു കണ്ണാടി പോലെ
തിളങ്ങുന്നു
നിന്നെകാണാത്തഓരോനിമിഷവും
കാർന്നുതിന്നുകയാണ്കാലൻ
എന്റെ കരളിനെ

പീഡനം



ഞാനിവിടെയുണ്ട്
പക്ഷേ, ഇനിയിത് ഞാനല്ല
നിങ്ങൾ ഉഴുതുമറിച്ച ശരീരം,
കുഴഞ്ഞു പോകുന്ന കാലുകൾ,
ചോരകിനിയുന്ന മനസ്സ്, യിനി
യെന്റെതല്ല.
നിങ്ങളുടെ കൈകൾ ഇപ്പോഴും
എന്റെകൈകളെചുറ്റിവരിയുന്നു
വസ്ത്രങ്ങളിൽ, ഷാളിൽ, മുടിയിൽ
പിടിച്ചു വലിക്കുന്നു
വരണ്ടകണ്ണിലെപതുക്കെയൂറിവ
രുന്ന
കണ്ണീർച്ചാല്ലുകളാണെനിക്കിപ്പോൾ
അല്പ്പമാശ്വാസം.
നിങ്ങൾക്കെന്തുമാകാം, ജന്മിത്വത്തി
ന്റെ
അധികാരംപോലെ
അത് മണ്ണിൽ തുടങ്ങി മാനഭംഗത്തി
ലവസാനിക്കുന്നു
കവിതയെപ്പോലെ പീഡിപ്പിക്ക
പ്പെട്ടിട്ടില്ല
ഒരു കള്ളനും ഇന്നേവരെ.

2016, ജൂലൈ 4, തിങ്കളാഴ്‌ച

എന്നിട്ടും!



എന്തിനിത്രയെന്ന് നിങ്ങൾക്ക്
തോന്നാം
എങ്ങനെ പറയാതിരിക്കും
മുന്നാള് - അടിച്ചു പിരിയു
മെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
ജാതകംഞങ്ങൾ നോക്കിയിട്ടില്ല
എന്റെ നക്ഷത്രം അവൾക്കോ
അവളുടെ നക്ഷത്രം എനിക്കോ
അറിയില്ല
ഒന്നറിയാം, ഞങ്ങൾ അകലങ്ങ
ളിൽപാർത്ത്
അടുത്തിരിക്കുന്ന രണ്ട് പ്രണയ
നക്ഷത്രങ്ങളാണെന്ന് .
പറഞ്ഞു പറഞ്ഞു വരുമ്പോൾ
അവൾ പറയും
ഞാൻ മരിച്ചാൽ നീയറിയില്ല
(ഞാൻമരിച്ചാൽനീയറിയുമോ?!)
പ്രണയത്തിന് മരണമില്ലെന്ന്
എന്നേക്കാൾ അവൾക്കറിയാം
എന്നിട്ടും! ചോരയിൽ മുക്കി
ഒരു വാക്ക്
അവൾ എന്നിലേക്കെറിയുന്നു
പെണ്ണേ, ഹൃദയത്തിലാണ് നിന്റെ
പാർപ്പ്
നിന്നേയുംകൊണ്ടേ ഞാൻപോകൂ

2016, ജൂലൈ 3, ഞായറാഴ്‌ച

പ്രണയമഴ



നിന്റെ ചാറ്റൽ മഴയിലാണ്
എന്നിലെ പ്രണയ വിത്ത് മുള
യിട്ടത്
എത്ര മഴ കൊണ്ടു നമ്മൾ
 തമ്മിൽ
ചൂടുള്ള കുളിരായിരുന്നു
എന്തെന്തു സ്വപ്നങ്ങൾ പങ്കു
വെച്ചു
എന്തെന്തു മോഹങ്ങൾ തളി
രിട്ടു
ഇന്നും അനുസരണയില്ലാത്ത
കുട്ടികളെപ്പോലെ
കൈകൾ കോർത്ത് നമ്മളിറ
ങ്ങുന്നു
പാതിരാമഴ കൊള്ളാൻ
പ്രണയത്തിന്റെ പെയ്തൊ
ഴിയാത്ത
മരമായ് നമുക്ക് മാറണം
പാതിരാ പൂക്കളായ്സുഗന്ധം
പരത്തണം.
ഈ കൂരിരുട്ടിൽ, തോരാമഴയത്ത്
എന്നെ തനിച്ചാക്കി നീ പോയേ-
ക്കരുതേ

2016, ജൂലൈ 2, ശനിയാഴ്‌ച

കുടിൽ



ലജ്ജാലുവും മൗനിയുമായി
അഹംഭാവമൊട്ടുമില്ലാതെ
കൂട്ടാമായിരിക്കുന്നുണ്ട്
കുടിലുകൾ
നിങ്ങളാഗ്രാമത്തിലേക്കൊന്നെ
ത്തിനോക്കൂ
കാറ്റുകൾക്കും പറയാനുണ്ട് കഥ
കളേറെ
ആകുടിലിലേക്കൊന്ന് കയറി നോക്കൂ
അവയൊരു വിപ്ലവം നയിക്കുക
യാണെന്ന് കാണാം
പട്ടിണിക്കെതിരെ, രോഗത്തിനെ
തിരെ,
നിരക്ഷരതയ്ക്കും, അടിച്ചമർത്ത
ലിനുമെതിരെ.
നിങ്ങൾക്കവരെ ആക്ഷേപിക്കാം!
ആക്രമിച്ചവർക്കെതിരെ അടിയു
റച്ചു നിന്നതിന്റെ
കഥയാണവർക്ക് നിങ്ങളോട് പറയാ
നുളളത്
നിങ്ങളേപ്പോലുള്ളവർ പല നില
കളിലായി
തലയുയർത്തി നിൽക്കുന്നത്
ഞങ്ങളെപ്പോലുള്ളവരുടെ രക്ത
ത്തിൽ
ചവുട്ടിയാണെന്ന കഥ

റമദാൻ



പുണ്യങ്ങളുടെ പൂക്കാലം
ഇലാഹിലേക്കുള്ള തീർത്ഥ
യാത്ര
കാരുണ്യത്തിന്റെ കവാട
ങ്ങൾനാംതുറക്കുക
മുസല്ലകൊണ്ട് അവശന്റെ
കണ്ണുനീരൊപ്പുക
ആർത്തന് അപ്പമാവുക
നിന്റെ ഫിത്വർസക്കാത്ത്
നിസ്വനും, നിസ്സഹായനും
കൈനീട്ടമാകട്ടെ
നിന്റെ തക്ബീർധ്വനി
അടിച്ചമർത്തപ്പെട്ടവന്റെ
വിലാപത്തിനോട്
ഐക്യദാർഢ്യം പ്രകടിപ്പി
ക്കട്ടെ
പെയ്തിറങ്ങട്ടെ നിന്നിൽനി
ന്നുമീ
കാരുണ്യത്തിന്റെ കുളിർനി
ലാവ്

മഴനിലാവ്



മഴമേഘപെണ്ണവൾ
പാൽക്കുടവുംപേറി
മനോജ്ഞനിശീഥത്തിൽ
വന്നിരുന്നു
നിർനിദ്രമാമെൻ മനോ
മയവീഥിയെ
പാലാഴിയാക്കിപരില
സിച്ചു
പരിരംഭണത്തിന്റെവേള
യിലൊന്നുമേ
പരിഭവമൊന്നുംനീ ചൊ
ല്ലിയില്ല
പതിവായി,യെന്തെല്ലാം
ചൊല്ലുന്നു പ്രീയേനാം
അന്ന്പതിവുഞാൻതെ
റ്റിച്ചുവോ
ഇന്നു പരിഭവമെന്തിതു
ചൊല്ലുക
പാൽക്കുടമെന്തേ മറച്ചു
നീയും
മഴമേഘ പെണ്ണേ, കവിതേ
യെൻ പെണ്ണേനീ
വദനംകറുപ്പിച്ചുനിന്നി
ടുകിൽ
നിന്നെക്കുറിക്കുവാൻ
വാക്കുകളില്ലെന്റെ
മനതാരി, ലെന്നു നിനച്ചിടുക