malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ഓഗസ്റ്റ് 28, ശനിയാഴ്‌ച

അവാര്‍ഡ്

എന്റെ പേന തുമ്പിലൂടെ
വിരിഞ്ഞു വരുന്ന കറുത്ത പൂവുകള്‍ക്ക്
ഉണ്മയുടെ വെന്മയെന്നു
നന്മയുടെ സുഗന്ധമെന്നു
ഗര്‍ജന ത്തിന്റെ കടലാഴവും
സ്ഫോടനത്തെക്കാള്‍
ശക്തിയുമെന്നു
ശിലയെ അലിയിക്കുകയും
ശിലയാക്കി മാറ്റുകയും
ചെയ്യുമെന്ന്
ഭരണത്തിനു മരണം പലപ്പോഴും -
അങ്ങിനെ എന്ന്
നുള്ളി യെടുത്തെറിഞ്ഞാല്
അള്ളി പ്പിടിക്കുമെന്നു
കണ്ടില്ലെന്നു നടിച്ചാല്‍
കണ്ണില്‍ കുത്തു മെന്നു ,മസ്തിഷ്ക്ക -
ത്തിനകത്ത്
അണു ബോംബു പോലെന്നു
സഹനത്തിന്റെ നെല്ലിപ്പടി കണ്ടെന്നു
അതുകൊണ്ട്
കണ്ണും, കൈ വിരലും
ഞങ്ങള്‍ എടുക്കുന്നു
അടുത്ത അവാര്‍ഡിന്
ശി പാര്‍ശ ചെയ്യുന്നു

ഓര്‍മ്മ ക്കാലം

പുല്ലിട്ട വീടാണ്
പഴയ തറവാടാണ്
പുളിമര മടയാളം
കോഴി കൂവിയാല്‍ നേരം വെളുക്കും
കാക്ക ചേക്കെറിയാല്‍-
നേരമിരുട്ടും
നിഴലിന്റെ നീളവും, വിമാനത്തിന്റെ ശബ്ദവും
സമയത്തിന്റെ സൂചികള്‍ ആണ്
രാവിലേയും വൈ കുന്നേരവും
ഭസ്മ ക്കുറിയാല്‍-
മൂന്നു വര വരച്ച്
അമ്മൂമ്മ നാമം ജപിക്കും
രാമായണത്തിലെ വരികള്‍ ചൊല്ലും
അടുപ്പിന്റെ പൊട്ടിച്ചിരിയില്‍
കായല്‍ മീനിന്റെ വെട്ടിത്തിളയും
മൂകമായ അടുപ്പിലെ കരിഞ്ചേരയുടെ-
വാസവും അനുഭവം
എങ്കിലും ഇഷ്ട്ടമാണ്
നാളെയെ ക്കുറിച്ച് ഓര്‍മിച്ചു കൊണ്ട് -
ഉറങ്ങാന്‍
ആ ഓര്‍മ്മയില്‍ അതി രാവിലെ ഉണരാന്‍

2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

പുഴ ഒരു സ്വപ്നം

പുഴ ,പൂതലിചൊരോര്‍മ്മ
പൂഴിയിലൊളിച്ച-
പുഴയുടെ അവസാന ത്തുള്ളികളാണ്
ലോറി പോയ റോഡിന്റെ ഇരു വശങ്ങളിലും
യന്ത്ര കൈ കള്‍ വാരി എടുക്കുകയാണ്
കുടല്‍ മാലയും, ഹൃ ദയവും ,തല ചോറും
കുഞ്ഞു നാളിലെ ഓര്‍മ്മയില്‍ നിന്നും
കളി വീടുകള്‍ അടിഞ്ഞു-
പോയിരിക്കുന്നു
വെബുസൈറ്റില്‍-
നിറഞ്ഞു തുള്ളുന്ന പുഴ
മണല്‍ ക്കാടുകള്‍
പുഴ ഒഴുകും വഴികള്‍ ,ചരിത്രങ്ങള്‍ ,കഥകള്‍
പുളയ്ക്കുന്ന മത്സ്യങ്ങള്‍ ആയുള്ള
ആഗ്രഹങ്ങള്‍ ക്കൊടുവില്‍
പുഴ തേടിയുള്ള യാത്രയില്‍
തവളക്കണ്ണന്‍ കുഴികളും
കലങ്ങിയ കണ്ണീരും .
പുഴയിപ്പോള്‍ കുത്തി യൊഴുകി
വെബുസൈറ്റില്‍ നിന്ന് മോണിറ്ററിന്റെ-
കവാടം തല്ലി തകര്‍ത്തു
സെന്റെര്‍ ഹാളില്‍ നിന്ന് കിടപ്പ് മുറിയിലേക്ക്
കഴുത്തോളം, മൂക്കോളം
അവസാനത്തെ ശ്വാ സത്തിന് ,ഒരു തുള്ളി വെള്ളത്തിനു
പിടഞ്ഞു പിടഞ്ഞു ഞാന്‍

2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

പ്രണയം ആഗോള വല്‍ക്കരിക്ക പ്പെടുമ്പോള്‍

പ്രണയം മരിക്കുന്നു
പ്രാണന്‍ പിടയുന്നു
പാപ ലോകത്തിന്‍ നടുവില്‍
പ്രണയം പണത്തിനു വിലപേശി വാങ്ങുവാന്‍
തെരുവില്‍ ലഭിക്കുന്ന വസ്തു
വ്യഭി ചാരമെന്നത്
ആഭി ജാത്യത്തിന്റെ
ആദ്യമായ് വെക്കും ചുവടു
വികാരങ്ങള്‍ നഗര മാലിന്യ കൂമ്പാരത്തില്‍
ചിതറും പളുങ്ക് മണികള്‍
പേടിയാണിന്നു
പുറതേതകിറങ്ങുവാന്
പ്രണയ പ്പരസ്യങ്ങള്‍ എങ്ങും
പ്രയിക്കുവാന്‍ പരി ശീലനം കിട്ടിയ
പ്രാണനെടുക്കുവോര്‍ ചുറ്റും
പ്രണയങ്ങള്‍ പൂത്തു തളിര്‍ത്ത തണല്‍ മരം
പണം കായ്ച്ചു നില്ക്കയാണിന്നു
ആഗോള ചന്തയിലെക്കായ് പ്രണയം
കയറ്റി യയയ്ക്കയാണിന്നു

രണ്ടു കാലങ്ങള്‍

ചിരിച്ചു ചിരിച്ചു കരഞ്ഞു പോയുളൊരു
കാലമാണന്നെന്റെ മുന്നില്‍
ചിരിക്കുള്ളിലെങോ-
മറഞ്ഞിരുന്നുളൊരു
കാലമാണിന്നെന്റെ മുന്നില്‍
പൂവിന്‍ മടി ത്തട്ടില്‍ പൂമ്പാറ്റ യായുള്ള
കാലമാണന്നെന്റെ മുന്നില്‍
പൂവിടാന്‍ കാത്തെന്റെ പൂക്കാലമെല്ലാം
കൊഴിഞ്ഞുള്ള കാലമാം മുന്നില്‍
പൂവിളി പ്പാട്ടിന്റെ ഈ ണത്തിലാടുന്നതുമ്പി -
കളാണന്നു നെഞ്ചില്‍ ,ചിറകറ്റു വീണുള്ള
തുമ്പി തന്‍ രോദന മാണിന്നിടനെഞ്ചിനുള്ളില്
ഓണ പ്പുടവതന്‍ പുത്തന്‍ മണത്തില്‍മദിച്ചിരുന്നുഅന്നെന്‍ -
മനസ്സ്
ഇന്ന് നാറും തുണിക്കെട്ട് മാറോടു ചേര്‍ക്കവേ
വേപഥു കൊള്ളും മനസ്സ്
മുത്തശശി ,മുല്ലയായ് പൂത്തു വടര്‍ന്നു
സുഗന്ധം പരത്തിയിരുന്നു
അച്ഛനു മമ്മയും കൈ കാല്‍ വളരുവാന്‍
കാത്തു കാത്തന്നു ഇരുന്നു
കഞ്ഞിര ക്കൊമ്പിലെ കാക്കയായ് ഇന്ന് ഞാന്‍
കാത്തു കാത്തിരിക്ക യാണെല്ലോ
കാലന്റെ കാലൊച്ച കേള്‍ക്കുവാനായി
കാത്തു കാത്തിരിക്ക യാണെല്ലോ

സ്വാതന്ത്ര്യത്തിനായ്

മനുഷ്യന്‍ മതില്‍ കെട്ടിനുള്ളിലിന്നും
മത, ജാതി തന്‍ ബന്ധനത്തിലിന്നും
മുക്തരായീടേണം-
മാനവ മാനസം
എങ്കിലേ സ്വാതന്ത്ര്യം വന്നു ചേരു
എങ്കിലേ മോചനം സാധ്യ മാകൂ
സ്വാതന്ത്ര്യം പത്ര പരായണമോ
ആരാധനയ്ക്കുളോരവകാശമോ
ആവശ്യ മാണിവ ഒക്കെയു മെങ്കിലും
ഭക്ഷണം, വസ്ത്രവും പാര്‍പ്പിടവും
സ്നേഹം നിറഞ്ഞുള്ള മാനസവും
എങ്കിലേ സ്വാതന്ത്ര്യം വന്നു ചേരു
എങ്കിലേ മോചനം സാധ്യ മാകൂ
ബുദ്ധനും, ടാഗോറും ,ഗാന്ധിജിയും
പുസ്തക ത്താളില്‍ ഒടുങ്ങിടുമ്പോള്‍
വര്‍ഗീയതകളും ,അധിനി വേശങ്ങളും
കൊടി കുത്തി വാഴാന്‍ ഒരുമ്പെ ടുമ്പോള്‍
സംഘ ബോധത്തിന്റെ അറിവിന്റെ നേരിന്റെ -
കൊടിയടയാളം നമുക്കുയര്ത്താം
എങ്കിലേ സ്വാതന്ത്ര്യം വന്നു ചേരൂ
എങ്കിലേ മോചന സാധ്യ മാകൂ

പണം തന്നെ ഗുണം

ചോരച്ച ബ്രഹ്മാണ്ഡ സത്യങ്ങളെ
നിങ്ങള്ക്കിലലീ വിലയിലലീ പാരിടത്തില്‍
നീറുന്ന ദുഖത്താല്‍ നോവുമാത്മാവിനെ
കാണുവാന്‍ ആളിലലീ പാരിടത്തില്‍
കാടകം നെഞ്ചതീലേററി നടക്കുന്നു
കാടരായ് മാറുന്നു മക്കളെല്ലാം
ചിന്തയ്ക്ക ശേഷവും ശക്തിയില്ലാതയായ്
മസ്തിഷ്ക്കം കാകോള വാസമായി
കച്ചയണിയുന്നു കാര്യമറിയാതെ
കൈ നിറയെ കാ ശു മാത്രം മതി
പത്തി വിരിച്ചു പിന്നാമ്പുറത്തെത്തി
പതുങ്ങി യിരിക്കും മരണ മെന്നാകിലും
പണമെണണി പകിട കളിച്ചു രസിക്കുന്ന
മൂഢരും ,മൂകരുമെല്ലോ എങ്ങും
ശുദ്ധ സംഗീതത്തില്‍ പാഷാണമിററിക്കും
ഭോഷന്‍ മാരാണിന്നീ നാട്ടിലെങ്ങും
ആസനത്തില്‍ വേര് കിളുര്ത്തെന്നറിഞഞീടില്‍
തണലായി എന്ന് ചിരിചിടൂവോര്‍
ചോരച്ച ബ്രഹ്മാണ്ഡ സത്യങ്ങളെ
നിങ്ങള്‍ ക്കില്ലീ വിലയില്ലീ പാരിടത്തില്‍

സ്വന്തമെന്നു പറയാന്‍

അവളെന്റെ കഞ്ഞി യായിരുന്നു
ബീഡി വാങ്ങാനും ,ഇടയ്ക്കൊരു -
സിനിമയ്ക്കും കൂടി കാശു തന്നു
ചെറിയൊരസുഖംവന്നാല്‍
കണണീരോടെ കാവലിരിക്കും
കാണാതിരിക്കാന്‍ കഴിയില്ലെന്ന്
എന്റെ കണ്ണും പറയും
കാലം മാറി
കാറായി ബംഗ്ലാവായി കാഴ്ച ക്കാരുമായി
പഴയതെല്ലാം കളഞ്ഞപ്പോള്‍
അവളെയും കളഞ്ഞു
ഇന്നിപ്പോള്‍ എന്റെതായിട്ടു -
എന്താണ് ഉള്ളത്
എന്റെ കഞ്ഞി കുടിക്കാന്‍
ഇനിയാരാണ് ഉള്ളത്

കുപ്പേട്ടന്‍

ഇടമുറിയാത്ത മഴയ്ക്കിടയിലൂടെ
തൊപ്പി ക്കുടയും തലയില്‍ ചൂടി
മുറുക്കാന്‍ ചാറും നീട്ടി ത്തുപ്പി
കുപ്പേട്ടന്‍ ഞെങ്ങോല് പിടിച്ചാല്‍ പിന്നെ
ഏതു കള്ള കാളയും പറപറക്കും
വടക്കന്‍ പാട്ടിന്റെ വരികള്‍ക്കൊപ്പിച്ചു
നുരി വെച്ച് വരുന്ന പെണണുങ്ങളോടു
കളി പറഞ്ഞും ,മറു പാട്ട് പാടിയും
ഞെങ്ങോലമര്‍ത്തി ചൂരല് ചുഴറ്റുമ്പോള്‍
താളത്തില്‍ മുന്നേറും കാളകള്
ഞാറിന്റെ തലയരിയും പെണണുങ്ങളോടു
അടിയാന്റെ തലയറുത്ത കഥ പറയും കുപ്പേട്ടന്‍
ചാളേല് പെറ്റു കിടക്കുന്ന പെണ്ണിനെ
ചേറിലിറക്കി പണിയിച്ചതും
പൂപ്പോലത്തെ ഇളം പൈതലിനെ
ഉറുമ്പരിച്ചു കൊന്നതും
ഉടഞ്ഞ ചന്കാലെ ,കരഞ്ഞ വാക്കായി ഓതും -
കുപ്പേട്ടന്‍
അന്തി കള്ള് അല്‍പ്പം ചെന്നാല്‍
കണ്ണീരിന്റെ കരിങ്കടല്‍ മഹാ മൌനത്തില്‍ -
ഒളിപ്പിച്ച്
ഉടഞ്ഞ ശംഖു പോലെ
ചിതറി നടക്കും കുപ്പേട്ടന്‍

ഓണ ദിനത്തില്‍

ഓണക്കിളി ഓണപ്പാട്ടും
പാടിയാടിവാവാ
താമര ത്തേന്‍-
തുമ്പികളെ കൂടെ നിങ്ങളും വാവാ
അത്തം പത്തിനോണ മിന്ന്
പത്തു കളം തീര്‍ക്കാന്‍
പൂക്കളുമായ്‌ പുഞ്ച വയല്‍ -
കാറ്റെ നീയും വാവാ
ഓണത്തപ്പ കുടവയറാ-
ഓലക്കുട ഏന്തി
കണ്മണിക്കു കണിയായ്നീ
ഓണനാളില്‍ വാവാ
മാന്തളിരിന്‍ മധുവുമുണ്ട്
മഞ്ഞ ക്കിളി പാടി
മാരിവില്ലിന്‍ പൂക്കള്‍ കണ്ട്
മാമയിലും പാടി
ഓലത്തുമ്പില്‍ ഓലേഞ്ഞാലി
ഉയലാടി പാടി
ഓര്‍മ്മയിലെ വള്ളം കളി
കളകളങ്ങള് പാടി
തൂനിലാവുദിച്ച പോലെ
തുമ്പ പുഞ്ചിരിപൂ
തുമ്പി തമ്പുരുവും മീട്ടി
തുമ്പി തുള്ളീടുന്നു

2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

സത്യമാകുന്നതു മരണം മാത്രം

മരണമേ ,നീ
സത്യ മാകുന്നു
ശാശ്വത സത്യ മാകുന്നു
ജനിച്ച നാള്‍ തൊട്ടരൂപി യായി നീ
പിന്തുടരുന്നു
സത്യത്തിന്റെ മൂര്‍ത്ത മാമൊരു
സമയവും തേടി
ചിലര്‍ നിന്നെ ക്രൂരനെന്നും ,-
പേപ്പട്ടിയെന്നും-
വിളിക്കുന്നു
കര്‍മ്മം ചെയ്യുക യല്ലാതെ
കാണാതെ കരുണ ചൊരിയുക യല്ലാതെ
നിനയ്ക്കെന്തു ചെയ്യുവാന്‍ കഴിയും
ദുഷ്ട്ടരാം ചിലര്‍ കാട്ടും
കോപ്രായങ്ങള്‍ അത് കണ്ട്
കുടില ബുദ്ധിയില്‍ ലജ്ജിച്ച്
തല കുനിക്കയല്ലാതെ
നിനയ്ക്കെന്തു ചെയ്‌വാന്‍ -
സാധിക്കും
കഴിയില്ല സത്യത്തിനു പൊളി പറയുവാന്‍
കഴിയില്ല സുന്ദര മുഖവുമായ്
മുന്നില്‍ നില്‍ക്കാന്‍
സത്യത്തിന്‍ മുഖം വികൃത മാണ്
അത് ശാശ്വത വുമാണ്

പുതു വഴി

ഒരു കൊച്ചു മാമ്പഴ കൊതിയുമായി
മാഞ്ചോട്ടില്‍ ഒന്നിച്ചു നിന്നവരെ
ഒരു പാടു കേളികളാടിയാടി
ഇന്നിക്കവലയിലെത്തി നമ്മള്‍
ഇനി വഴി പിരിയുവാന്‍ നേരമായി
ഇനി പുതു കൂട്ടിനും കാലമായി
വേദന വേരോടറുത്തീടുവാന്
ആവില്ല മമ മാനസ്സത്തില്‍ നിന്നും
ഓര്‍മ്മകള്‍ ഒരു കൊച്ചു നീറ്റലായും
മാമ്പഴ പ്പുളിയും ,മധുരവുമായ്
എന്നുമി ഹൃത്തില്‍ നിറഞ്ഞു നില്‍ക്കും
ഒന്നൊഴിയാതെ ഞാന്‍ ഓര്‍ത്തു വെയ്ക്കും
പുതു വഴി തേടി പ്പിരിയുന്നോരെ
സോപാനമോരോന്നു മേറുവോരെ
മടിയാതൊരു മന മുണ്ടാവേണം
ഇട നേര മൊന്നു തിരിഞ്ഞു നോക്കാന്‍
എങ്കിലാ മാഞ്ചോട്ടില്‍ എത്തിച്ചേരാം
മാമ്പഴ ച്ചാറിന്‍-
വിരല്‍ കുടിക്കാം
കള്ളമില്ലാത്തോരാ കുഞ്ഞു മനം
കൂട്ട് കാരോത്ത് ചുവടു വെയ്ക്കാം

നന്മയുടെ ഓണം

ഓണക്കാലമടുത്താല്‍
ഓര്‍മ്മയുടെ ഒരു കുടന്ന -
പൂവുമായെത്തും
അടുത്ത വീട്ടിലെ നാരായണി ചേച്ചി
അച്ഛനു ,മമ്മയു മില്ലാതെ
അനാഥയായി-
പോയവള്‍
സ്വന്തവും ബന്ധവുമില്ലാതെ
ഒറ്റയ്ക്ക് ജീവിതം നയിക്കേണ്ടി വന്നവള്‍
ശനിയും-
സംക്രാന്തിയും ഇല്ലാതെ
ഒറ്റപ്പെട്ടു പോയവള്‍
മനസ്സറിയാതെ ഗര്‍ഭിണിയായി
മനോരാജ്യം കണ്ടിരുന്നവള്‍
'ആരാണാളെന്നു ചോദിച്ചാല്‍ '
ആരെന്നറിയാതെ
ആരെയും ചൂണ്ടി കാണിക്കുന്നവള്‍
അറിയപ്പെടുന്ന ചിലരെ ക്കുറിച്ച്
ആണ്‍കുട്ടികള്‍ ഞങ്ങള്‍ വാതു വെയ്ക്കും
അമ്മയ്ക്കായിരുന്നു വേവലാതി
ആണും തുണയും ഇല്ലാതവളെ ക്കുറിച്ച്
ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോഴാണ്
ഉണ്ണി പിറന്ന കാര്യം ഞാനറിഞ്ഞത് .
ആഹാരത്തിനായി അടുത്ത വീട്ടിലെല്ലാം
കാലത്ത് മുതല്‍ കയറി യിറങ്ങും
ഓണക്കാലത്ത് പൂക്കളുമായാണവര്‍
എന്റെ വീട്ടില്‍ വരിക
അമ്മയെന്നും ഓണക്കോടി ആദ്യമെടുക്കുക
ആ അമ്മയ്ക്കും കുഞ്ഞിനുമാണ്
മുറ്റത്തെ പൂക്ളകത്തിനേക്കാള്-
ഭംഗി അപ്പോള്‍ അമ്മയുടെ (നന്മ )മുഖത്തായിരിക്കും -
കാണുക