malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

പ്രണയ ചിന്ത



മറക്കാൻ ശ്രമിക്കുന്ന
പ്രണയ ചിന്തകൾ
ചാക്കിൽക്കെട്ടികളയാൻ
കൊണ്ടു പോയ പൂച്ചയെ
പ്പോലെയാണ്
വീട്ടിലെത്തുമ്പോഴേക്ക്
തിരിച്ചെത്തി കാത്തിരി
പ്പുണ്ടാവും പൂച്ച

2016, ഫെബ്രുവരി 28, ഞായറാഴ്‌ച

കവിത



നിർത്താം നമുക്കിനിയിന്നീ
കവിതയും കഥകളും
വിരുതരേ നിങ്ങൾക്കു മുറക്കില്ലേ
വിളയാട്ടമിതെന്തീ പാതിരാത്രി യിലും
അയ്യോ! കണ്ടില്ലെ കുഞ്ഞുമോളവൾ
തൂങ്ങി വീഴുന്നത്
സമയം പോകുന്നതറിയില്ല,യീ
സുമങ്ങളോടൊത്തുചേർന്നാൽ
കവിതയും, കുഞ്ഞുങ്ങളുമൊന്നു
പോൽ
കരളിൽ കിക്കിളിയിട്ടു നടപ്പോർ
കിടന്നിട്ടും വരുന്നില്ലല്ലോ ഉറക്കം
കിക്കിളിയിട്ടുണർത്തുന്നല്ലോ
വിടരുന്നു പൂവുപോൽ കവിത
കൈവിരലിൽ നിന്നൂർന്നിറങ്ങുന്നു
പുലരി കൺമിഴിച്ചു നോക്കവേ
തൊടിയിൽ പൂത്തുനിൽക്കുന്നിതാ
കവിതകൾ

ആദ്യരാത്രി



പൂത്ത പിച്ചകം പോലെ
സുഗന്ധം പരത്തിയും
ചുടു വീർപ്പിട്ടും നിൽപ്പൂ
വരവർണ്ണിനി വധു
എന്തു ഞാൻ ചൊല്ലീ ടേണ്ടു
യെന്നറിയാതെ വരൻ
ചഞ്ചല ചിത്തൻ വിരിമെത്ത
യിലിരിപ്പുണ്ട്
പാതി തുറന്ന കിളിവാതിലിനു
ള്ളിലൂടെ
ഒളിഞ്ഞു നോക്കുന്നുണ്ട് മാനത്തെ
മധുചന്ദ്രിക
ചുറ്റിലുംനർമ്മംചിന്നിനിൽക്കുമാ
വെട്ടം നോക്കി
നാണവും നുണഞ്ഞവൾ ജനൽ
ചാരി നിൽപ്പായി
പിന്നിൽ വാതിൽപ്പാളികളടയും
ക്വാണം കേൾക്കേ
കാലടിച്ചെത്തംകാതിൽകുസൃതി
കാട്ടീടവേ
രോമാഞ്ചകഞ്ചുകത്താൽ മെയ്യാകെ
മൂടീടുന്നു
രാക്കിളിയിണയുമായ് ചങ്ങാത്തം
കൂടീടുന്നു
വാരൊളി ചന്ദ്രികതൻവർത്തുളമി -
ഴി പൊത്തി
പെണ്ണിനും ചെറുക്കനും അവർക്കി
ന്നാദ്യരാത്രി

വൃദ്ധസദനം


കാത്തിരിപ്പുണ്ട് രണ്ടു കണ്ണുകൾ
ഓർത്തിരിപ്പുണ്ട് രണ്ട് കാതുകൾ
താൻ ചൊല്ലിപ്പഠിപ്പിച്ചു, തന്നെചൊല്ലി
 കേൾപ്പിച്ചുള്ളൊരാ, - ച്ചെത്തമൊന്നു
 കേൾക്കുവാൻ
ഉമ്മകളാലെ ഞാനുണ്മകളേകിയ
പൂമുഖമൊരു നോക്ക് കാണുവാൻ
കാത്തു കാത്തിരിപ്പുണ്ട്ആ രണ്ടു
കണ്ണുകൾ, കാതുകൾ
ഈ വൃദ്ധസദനത്തിലിവിടെ


2016, ഫെബ്രുവരി 22, തിങ്കളാഴ്‌ച

പ്രണയം



മധുമാസ രാവൊന്നിൽ
മന്ദാര മലരിന്ന്
പ്രണയാഭിവാഞ്ഛ തുടിച്ചു നിന്നു
മാധവനെക്കാത്തു നിൽക്കുന്ന രാധ
യെപ്പോലെ പ്രണയ വിവശയായി
കൊങ്കകൾ കൂർപ്പിച്ചു കാട്ടുപെ ണ്ണാം കുന്നും
കാത്തിരിക്കുന്നുണ്ട് കാമുകനെ
മാധുര്യമൂറുമാമഞ്ജുരാഗത്തിൽ
പ്പാടി
പ്രേമത്തിൻസാരത്തെപൈങ്കിളിയും
അംബര വീഥിയിലമ്പലമുറ്റത്തോ
രമ്പിളിയുണ്ടൊളി വീശി നിൽപ്പൂ
തൊണ്ണൂ തുറന്നുളള താരകക്കുഞ്ഞു
ങ്ങൾ
പുഞ്ചിരി പൂക്കൾ വിതറിടുന്നു
കാഞ്ചന പൂങ്കുല വീശുന്നു മാമരം
ശാഖോപശാഖാകരത്തിനാലേ
മുല്ലകൾ പൊങ്കരവല്ലിയാൽ ബ_
ന്ധിച്ചു
നിൽക്കുന്നുകണ്ണനുംരാധയുംപോൽ

2016, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ക്ഷമ



റോഡിന്റെയരികിലൊരു
മൈൽ ക്കുറ്റിയിരിക്കുന്നു
വെയിലേറ്റ് മഴയേറ്റ് മഞ്ഞേറ്റിരിക്കുന്നു
മഞ്ഞച്ച കാഴ്ച്ചകളിതെത്ര കണ്ടിരിക്കാം
കാണാ കഥകളതെത്ര കേട്ടിരിക്കാം
ഈ റോഡു പോകുന്നതെങ്ങോട്ടാ യിരിക്കാം
രണ്ടറ്റമില്ലാത്ത,യീറോഡിനരികെ
കുന്തിച്ചിരിക്കുന്നതെത്രയായിക്കാം
ഇത്രയുംക്ഷമ നമുക്കുണ്ടായിരുന്നെ
ങ്കിൽ
എത്രമുന്നേനാം മനുഷ്യരായ് തീർന്നേനെ

2016, ഫെബ്രുവരി 17, ബുധനാഴ്‌ച

പൂതം



ഇടശ്ശേരിപ്പാട്ടിലെ പൂതമാണോ
യീ, പാതിരാദീപം തെളിച്ചു വെച്ചു
അമ്പിളിപൂങ്കുലമെയ്യിൽചാർത്തും
കോൺക്രീറ്റ് തൂണുമീ പൂതമാണോ
കുത്തു മുലകളീ ബോംബാണോ
കുടൽമാല ചേലൊത്ത പൂമാല്യം
അഞ്ചിതമാർന്നുള്ളനൃത്തമാണോയീ
കശ്മലർകാട്ടും കരാള നൃത്തം
ചാതുർവർണ്ണ്യത്തിന്റെ ചേലാ ണോ
നിന്റെ ചോരയ്ക്കുംനിറംചോപ്പാ
ണോ
പൂതം നീ പാറ്റി തുപ്പുമ്പോഴെല്ലാം
കറുത്ത മക്കൾ ചുവക്കുന്നു
ചോരത്തുള്ളി പടരുന്നു

2016, ഫെബ്രുവരി 14, ഞായറാഴ്‌ച

സന്ധ്യ



വാനിൻ വയലിൽ കൊയ്തൊരു
കറ്റകൾ
കതിരോൻ കെട്ടിപ്പോകുന്നു
കാറ്റലപോലെ പാടിയ പറവകൾ
ചേക്കേറാനായ് പോകുന്നു
പൈദാഹങ്ങൾ തീർത്തൊരു പൈക്കൾ
ആലയിലണയാൻ പോകുന്നു
കേളികളാം പൊടിപൂരമിറങ്ങി
കുട്ടികളും കൂടണയുന്നു
മത്തുപിടിച്ചൊരു മധുമക്ഷികകൾ
മന്ദം മന്ദംപാറുന്നു
സിന്ദൂരപ്പൂ തൂകിയ വാനം
സന്ധ്യാരാഗം മൂളുന്നു

2016, ഫെബ്രുവരി 10, ബുധനാഴ്‌ച

തീവണ്ടി



ഇരപിടിക്കാനെന്നോണം
ഇഴഞ്ഞു വരുന്നു
ഉരുക്കിന്റെ ഉരഗം

തുരുമ്പ്



തുരുമ്പ്പിടിച്ചഇരുമ്പ്
പെട്ടി,അറവാതിൽ,
മാറാലയിൽ,മണ്ണടരുകളിൽ
മൂടിപ്പോയ
മറഞ്ഞു പോയ കാലങ്ങൾ.
തുരുമ്പ്ഒരുചിഹ്നമാണ്
ഗതകാല ഓർമ്മകളുടെ
സൂചക മുദ്രയാണ്
രഹസ്യങ്ങളുടെ, പുരാവൃത്ത
ങ്ങളുടെ.
ഓരോ തുരുമ്പ് തരികളിലും
തരിമ്പുമില്ല കാര്യങ്ങളെന്ന്
കരുതുവാൻ കഴിയില്ല
ഒരു ചരിത്ര വിദ്യാർത്ഥിക്കും

2016, ഫെബ്രുവരി 7, ഞായറാഴ്‌ച

പ്രണയം



പ്രണയം
പുളിയുറുമ്പു
പോലെയാണ്
പറിച്ചെറിഞ്ഞാലും
നീറിക്കൊണ്ടേയിരിക്കും

പട്ടണം



പെട്ടെന്ന് തിളച്ചു
മറിയുന്നതും
എളുപ്പത്തിലാറി
തണുക്കുന്നതുമായ
യൊന്ന്

പഴമ, പുതുമ



പെരുക്കി, പെരുക്കി
പർവ്വതീകരിക്കുന്നത്
പഴയ, യൂറ്റം
അരിച്ചു കുറുക്കി
അരക്കഴഞ്ചാക്കുന്നത്
പുതിയ ഗമ

ഇന്നും.....!



ബസ്റ്റാൻഡിൽ, ടൗൺസ്ക്വയറിൽ, -
ബസ്റ്റോപ്പിൽ, തീയേറ്ററിൽ
കോളേജിലെ പിരിയൻ ഗോവണി
യിൽ
രാത്രിയിൽ മനസ്സിന്റെ പുസ്തകതാ
ളിൽ
ഓഫീസിലെ,യിടുങ്ങിയ,യിടനാഴി
യിൽ
കഫേയിലെ, യിരുണ്ട മൂലയിൽ
കണ്ടുമുട്ടുന്നു, യിന്നുമവളെ.
എന്നെ,യെന്നേ,യുപേക്ഷിച്ചു പോ
യവളേ
ഇറങ്ങിപ്പോയിട്ടില്ല,യെന്നിൽ നിന്നു,
മിന്നും നീ

2016, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

വാൾ



ഓരോ ആളും
ഓരോ വാളാണ്
ചെറുതും വലുതുമായ വാൾ
പിടിയുള്ളതും, പിടിയില്ലാത്തതും,
പിടിതരാത്തതും, പിടിവിട്ടതു
മായ വാൾ.
കുറേ വാളുകളുണ്ട് പരസ്പരം
പടവെട്ടി തുരുമ്പുപിടിച്ചവ
യുദ്ധാനന്തര വാളുപോലെ മൂർച്ച
നശിച്ചവ.
വായ്ത്തലനഷ്ട്ടപ്പെട്ടചിലവാളുക
ളുണ്ട്
പല്ലിറുമ്മി ,പിറുപിറുത്ത്
പൊടിപിടിച്ചയിരുട്ടറയിൽ
തുരുമ്പുപിടിച്ച,യിരുമ്പു പോലെ
മൂലയിൽ കൂട്ടിയിട്ടവ

2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച

പൂക്കാതിരുന്നെങ്കിൽ....!



ഒരിക്കൽ പേടിയോടെ
വാതിലടച്ചു പുറന്തള്ളിയ
ഇരുട്ടാണവൾക്കിന്ന് കൂട്ട്
ഇരുട്ടിന്റെ മുന തട്ടി ഉടയാട
കളുടയാതിരിക്കാൻ
അവളുടെ മാർജാര പാദങ്ങളി
ഴയുന്നു
വാടിയ ജമന്തിപ്പൂക്കളുടെ മദി
പ്പിക്കുന്ന ഗന്ധം
മുടിയിഴകളിൽ നിന്നുമുണരുന്നു.
വല്ലാതെയുള്ളിൽകിടന്ന, ലമുറയി
ടുന്നുണ്ട് മക്കൾ
മനസ്സിനേക്കാൾ ശരീരത്തിനാണി
പ്പോൾ ബലം
മനസ്സ്പിറകിലേക്ക് വലിക്കു മ്പോഴും
ശരീരം മുന്നിലേക്ക് കുതിക്കുന്നു
ഉള്ളിൽ നിന്നൊരു തേങ്ങൽ വിളി
ച്ചു പറയുന്നുണ്ട്
നീ പൂക്കാതിരുന്നെങ്കിൽ, കായ്ക്കാ തിരുന്നെങ്കിൽ

2016, ഫെബ്രുവരി 3, ബുധനാഴ്‌ച

മരണം



അലങ്കാര ലിഖിതം പോലെ
ഗെയിറ്റിൽ കുത്തിനിർത്തി
യിരിക്കുന്നു ഡോക്ടറുടെ നെയിം
ബോർഡ്
ഗ്രിൽ പഴുതിലൂടെ വരാന്തയിൽ
വീണു കിടന്നുവെയിൽ മുട്ടകൾ
സ്റ്റെതസ്കോപ്പ് കഴുത്തിലിട്ട ഒരു
കുഞ്ഞിൻ ചിത്രം
ചുമരിൽ നിന്ന് സ്നേഹത്തിന്റെ
ഹൃദയമിടിപ്പ് അളക്കുന്നു
വാർദ്ധക്യം ചവച്ചു കൊണ്ട് അയാൾ
 ബെഞ്ചിലിരുന്നു
ശ്വാസംപതുക്കെമാത്രംഅയാൾ
അയച്ചു വിട്ടു
അല്ലെങ്കിൽചുരംകേറിവരുന്നചുമ
ചിതറിത്തെറിച്ച്
ചുറ്റുമുള്ളവരിലേക്ക് തറഞ്ഞു കയറും.
വെയിൽ മുട്ട പൊട്ടി ചിതറി.
അയാളുടെ പേർ വിളിക്കപ്പെട്ടു
എഴുന്നേൽക്കാൻ വയ്യാതെ അയാൾ
നെഞ്ചിലേക്ക്കൈചേർത്തു
ഇപ്പോൾ;രോഗവും ഡോക്ടറു
മില്ലാതലോകത്ത, യാൾ



ഇപ്പോഴും .....

         

പുലരിയിലെ പുകമഞ്ഞ് മൂടിയ
പാടമുണ്ടോ ഇപ്പോഴും നാട്ടിൽ
വെള്ളിരിക്കോന്നുകൾ കുളിർ
ന്നിരിക്കുന്ന പാടം
ഇപ്പോഴുംവണ്ടി കളിക്കുന്ന കുട്ടി
 കളുണ്ടോ നാട്ടിൽ
തീവണ്ടി കളിച്ച് പറമ്പുതോറും
പാറി നടക്കുന്ന കുട്ടികൾ
കുളങ്ങൾ, കുന്നുകൾ,കള്ളിപാവാ
ടയുടുത്ത പെൺകുട്ടികൾ
കുട്ടികളുണ്ടോ,യിപ്പോഴുംനാട്ടിൽ
മൊബൈൽ ഫോണിൽ മുഖം പൂഴ്
ത്താത
കണ്ടാൽ മിണ്ടുന്ന, കളിച്ചു ചിരി
ക്കുന്ന കുട്ടികൾ


2016, ഫെബ്രുവരി 2, ചൊവ്വാഴ്ച

കവി



കഞ്ഞി കുടിക്കാൻ
വകയില്ലാത്തവൻ കവി
എന്നിട്ടും;
കണ്ണീരിറ്റിച്ച് കടലാസിൽ
അവൻ കുറിക്കുന്നു
കരിന്തിരികത്തുന്ന ജീവിതം