malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, ജൂൺ 28, ഞായറാഴ്‌ച

വെളളാരങ്കല്ലുകൾഅപ്രത്യക്ഷമാകുന്ന കുഴൽ കിട്ടിയാൽ!എറ്റ് ഗാർകെരറ്റിന്റെ കുഴലെന്ന കഥ വായിക്കുമ്പോഴാണ് അവൾ
പറഞ്ഞത്‌:
ഞാനവളെ സ്നേഹിക്കുന്നില്ലെന്ന്
ഒരാൾഒരാളെസ്നേഹിക്കുന്നില്ലെന്ന്
ഒരാൾക്ക്‌ഒരാളോട്എങ്ങിനെയാണ്
പറയുവാൻ കഴിയുക
നരകത്തിലെജലംതിളയ്ക്കുന്നകുട്ടകത്തിലേക്കാണവൾ തള്ളിയിട്ടത്
നീറി നീറിവേദനിച്ച് സ്വന്തംഹൃദയം
ഞാൻ തിന്നു തീർക്കണമെന്ന്‌.
ഒരാൾഒരാളെസ്നേഹിക്കുന്നില്ലെന്ന്
ഒരാൾ ഉറപ്പിച്ച് കഴിഞ്ഞാൽപിന്നെ
യെന്താണ് ചെയ്യുക.
എന്നെസ്നേഹിക്കുന്നതിന്എന്തെങ്കിലും
ചെയ്തു കാണിക്കെന്ന്
സ്നേഹം ചെമ്പരത്തി പൂവാണോ പറിച്ച് കാണിക്കാൻ
ഞാനൊരു വാൻ ഗോഗല്ല
തേടിപ്പോയിക്കാണും പഴയ കുറ്റിയെയെന്ന്
കുറ്റത്തിന്റെ കുറ്റിയിൽ അവൾ കുറുക്കി കെട്ടുന്നു
ആശ്വസിപ്പിക്കാനായി അടുത്ത് കൂടിയപ്പോൾ
അങ്ങനെയങ്ങ്കേറിയാളാകേണ്ടെന്ന്
പഴയ കാല കുടിലതകളെല്ലാമാർക്കറിയാമെന്ന്
ഭൂതകാലത്തിന്റെ പമ്മി നടക്കുന്ന കുടിലതയിൽ
കടിച്ചാൽ പൊട്ടാത ഒന്നുമില്ലെന്ന്
തെറിച്ച വിത്തിനോട് പറഞ്ഞിട്ടെന്തു കാര്യം
ഉരുട്ടി വിട്ട വെള്ളാരങ്കല്ലുകൾ അപ്ര
ത്യക്ഷമാകുന്ന
ഒരു കു ഴൽ കിട്ടിയിരുന്നെങ്കിൽ
അതിൽ നുഴഞ്ഞ് കയറിഅപ്രത്യക്ഷ
മാ കാമായിരുന്നു
വെള്ളാരങ്കല്ലുകളുടെകുന്നിൽകയറി
ചെവികളില്ലാത്തകുഞ്ഞുങ്ങളോടൊത്ത്
കളിക്കാമായിരുന്നു
...............................................................
എറ്റ് ഗാർകെരറ്റ് = ഇസ്രായേൽ എഴുത്തുകാരൻ


മെയ്ഡ് -ഇൻ-ജർമ്മനികറുത്ത മാർബിളിൽ കൊത്തിയെ
ടു ത്ത ഒരു കെട്ടിടം
മരിച്ചവരുടെചിത്രങ്ങൾക്കുമാത്രമായ്
സുന്ദര മന്ദിരം
ടീച്ചറുടെ പിന്നാലെ നോട്ടുകൾ കുറിച്ച്
കുട്ടികൾ നടന്നു
ഏകാന്തതയുടെ ആഴങ്ങൾ തേടുന്ന
ശവത്തിന്റെ കണ്ണുമായൊരു വൃദ്ധൻ
ചിത്രങ്ങളെ വിവരിച്ചു കൊണ്ടിരുന്നു
വിഭജനത്തിന്റെ വരകൾ പോലെ
കണ്ണീരൊഴുക്കുന്ന സ്ത്രീ
മജ്നു വിനെപ്പോലൊരു പയ്യൻ
തണ്ണിമത്തനെപ്പോലെ ഉടയ്ക്കപ്പെ
ട്ട അവന്റെ മുഖം
നഗ്ന യുവതികളുടെ ചീന്തിയെറിയപ്പെട്ട ശവശരീരങ്ങൾ
കൊച്ചു കുട്ടികളെ ട്രക്കിൽ കുത്തി നിറച്ച് ശ്വാസം മുട്ടിക്കും ബീഭത്സ
രൂപം
വാതകത്താൽ ശ്വാസം മുട്ടിക്കുന്ന
കോൺസൻട്രേഷൻ ക്യാമ്പ്
തുരുതുരെ വെടിയുതിർത്ത് നാശം
വിതയ്ക്കുന്ന പരാക്രമം
ഓഷ് വിറ്റസ് ഒന്നാകെ ഒരു ചുമരിൽ
"ഒരിക്കലുമൊരാളുംജർമ്മനിയിൽ
പോകരുത്
ജർമ്മൻ ഉത്പ്പന്നങ്ങൾ വാങ്ങരുത്
വിവരണങ്ങൾ നിർത്തുമ്പോൾ
പാവം വൃദ്ധൻ ഉരുവിട്ട് കൊണ്ടേയിരുന്നു
വിയർപ്പുതുള്ളികൾ ചാലിട്ടു കൊ
ണ്ടേയിരുന്നു
ഇന്നും ഞാനെന്തെങ്കിലും വാങ്ങിക്കുമ്പോൾ
അറിയാതെ നോക്കും
മെയ്ഡ് -ഇൻ- ജർമ്മനി
അപ്പോഴെല്ലാം ഒരു ജൂതന്റെ എല്ലും തൊലിയും മാംസവുമെത്തും മനസ്റ്റിൽ

എന്തോ ഒന്ന്!അനുരാഗത്തിന്റെ
അങ്കച്ചുവടുകളാണ്
പുഴയോരത്തെ നീന്തുന്ന കാറ്റ്
കാതിൽ കുറുകുന്നത്
മനസ്സിൽ കൊതിയുടെ
വറ്റാകുളം തീർക്കുന്നത്
സ്വയം മറന്ന് സ്വപ്നം കാണാൻ
കൊതിപ്പിക്കുന്ന എന്തോ ഒന്ന്
പൂക്കൾ പോലെ മൃദുലവും
സുഗന്ധവുമുള്ള ഒന്ന്
കാതിനി മ്പംപകർന്നതങ്ങനെ
യുള്ളിലേക്കലിഞ്ഞ് ചേരുന്നുണ്ട്
നുഴഞ്ഞു കയറുമ്പോൾ അറപ്പ്
തോന്നി
കുടഞ്ഞെറിയാൻ സാധിക്കാത്ത
അന്നേരങ്ങളിൽ ശരീരത്തിലിക്കിളി
പകരുന്ന
വലിഞ്ഞുമുറുകുന്ന ഒന്ന്

2015, ജൂൺ 23, ചൊവ്വാഴ്ച

ജീവിതയാത്രയാത്ര, ജീവിതയാത്ര,യതു
കാറ്റു പോലെ
ചിലപ്പോൾ സുഖശീതളഛായ
മറ്റു പലപ്പോഴുമത്
ചുട്ടുപൊള്ളും വാതൻ
ഇല്ല നിശ്ചയിക്കുവാനാർക്കും മുന്നേ
ജീവിത ദിശയി തെങ്ങോട്ടെന്നാർക്കുമേ

പൂതനനഗര മേ, നീചമഞ്ഞിരിക്കുന്നു
വർണ്ണ വെളിച്ച ചായം പുരട്ടി
വേശ്യയായൊരുമ്പെട്ട് നിൽക്കുന്നു
വാന സുന്ദര വീ ഥീ നോക്കി
ചുറുച്ചു റുക്കോടെ നോക്കി നിൽക്കുന്നു
പഞ്ചനക്ഷത്ര നീലതടാകത്തിൽ
മത്സ്യകന്യ മാർ തിരയിളക്കുന്നു
വെണ്ണ കല്ലുപോൽ കൊഴുത്തുരു
ണ്ടൊരാ
വിദേശ മങ്കമാർ കരയിൽ പാർക്കുന്നു
മുഴുവൻ മൂടാതവെൺ തുടകളും
പാതി മൂടിയ പോർമുല ക ളും
കുടിക്കുവാനെന്തു വേണമിനി
കാഴ്ച കുടിച്ച് മദിച്ചിരിക്കുവോർക്ക്
നഗരമേ നീ നശിച്ചുപോയൊരു
നാലുകെട്ടിന്റെ കോലായ മാത്രം
പശിയേറിടും പിഞ്ചു കുഞ്ഞുങ്ങൾ
തൊള്ള കീറിടും നാറു മോടകൾ
കൊറ്റിനായ് മടിക്കുത്തഴിക്കുവാൻ
കാത്തു നിൽക്കുന്ന പാവം പെണ്ണുങ്ങൾ
നഗരമേ നീ കാലഗഹ്വരം
കാന്തമുനയുമായ്പാർത്തിരിക്കുവോൾ
വിഷം പുരട്ടിയ വീർത്ത കൊങ്ക യാൽ
കാത്തിരിക്കുന്ന കരിമ്പൂതന
അവൾക്കുള്ളിലുമുണ്ട്അവൾക്കുള്ളിലുമുണ്ട്
ചിറകരിയപ്പെട്ട ആശയുടെ ഒരു പക്ഷി
ഇത്തിരിപുഞ്ചിരിവെട്ടംകൊടുത്താൽ
ഒത്തിരി സ്നേഹം തരുന്ന ഒരു പൂത്തിരി
അവൾക്കുള്ളിലുമുണ്ട്
വിടരാൻ കൊതിക്കുന്നൊരു മൊട്ട്
അടരാതെ അടക്കി നിർത്തിയ
ഒരു കടൽ
അവൾക്കുള്ളിലുമുണ്ട്
അമർത്തി വെച്ച ഒരു ഭൂപടം
ഒരിക്കലെങ്കിലും നിവർത്തി വെച്ച്
നിന്നെയൊന്ന് കാട്ടുവാൻ
അന്ന് നിന്റെ ചിന്തയുടെ ഭൂപടം
ചാമ്പലായി പോകരുതേ
ഇത്രയും കാലം അവളുടെ ചിന്തയെ
ചീന്തിയെറിഞ്ഞതിന്റെ ചൂടിൽ

സമരങ്ങൾസത്യാന്വേഷണമാകുമ്പോൾസമരങ്ങളില്ലാതെ ഒരു സൂര്യ മുഖവും ഉണരുന്നില്ല
ചോര ചീന്താതെ ഒരുസായാഹ്നവും
അസ്ഥമിക്കുന്നില്ല
ഭരണത്തിന്റെ സിരാകേന്ദ്രം
വാണിഭത്തിന്റെവർത്തമാനകേന്ദ്രം
ചഞ്ചലാക്ഷിമാർ പൂകുമിടം
കുതൂഹലമേറും കുഞ്ചിരാമൻ മാർ
യേറുമിടം
സമരങ്ങൾസത്യാന്വേഷണമാകുമ്പോൾ
മുദ്രാവാക്യങ്ങളാൽമുഖരിതമാകുമ്പോൾ
മാന മില്ലാത്തവർ പൊങ്കാലയിട്ട് കളിക്കുന്നു
പെൺ കോലങ്ങളിൽ പൂർണ്ണത തേടുന്നു
ഇത് മഴ പെയ്യാതെ മരം പെയ്യന്ന കാലം
കള്ളിമുള്ളുകൾ കൂട്ടമായ് കിളിർക്കുമിടം

2015, ജൂൺ 21, ഞായറാഴ്‌ച

കിടക്കഎന്തെന്നില്ലാത്ത
സുരക്ഷിതത്വബോധത്തോടെ
വിശ്വസ്ഥയായ വധുവിനെപ്പോലെ
എന്നും കാത്തു കിടക്കുന്നു കിടക്ക

ഇപ്പോൾ നാട്ടിൻ പുറമെ ങ്ങിനെയിരിക്കുംതിരക്ക് പൂരമാഘോഷിക്കുന്ന നഗരം
കിഴക്കനാകാശത്തെ ചുവന്ന ക്യാൻ
വാ സിൽ
കറുപ്പ് കലർന്ന ചായം കോറിയിട്ടി
രിക്കുന്നു
ദൂരെ കണ്ണീരിൽ കുതിർന്ന കവിത
പോലെ
ചെറ്റപ്പുരകൾ നഗരപ്രാന്തത്തിൽ.
അറ്റം കൂർത്ത കാറ്റാടി മരങ്ങൾ
അറ്റം കാണാത്തതിർത്തിയോളം
നിരനിരയായി കാണാം
ചക്രവാളങ്ങൾ തുളച്ചു പോകന്ന തരിശുഭൂമിയിൽ ആദ്യമുണർന്നത്
സൂര്യനെന്ന തീഗോളം
ഇപ്പോൾ നാട്ടിൻ പുറമെ ങ്ങിനെ
യി രിക്കും?!
പറിച്ചുനടാൻ പാകത്തിൽ പട്ടിന്റെ
ഞാറ്റടികൾ
നവവധുവിനെപ്പോലെ ഉഴുതു നിരത്തിയിട്ടഉന്മത്ത വയലുകൾ
പച്ചയും മഞ്ഞയും കയിലിമുണ്ടു
ടുത്തതുപോലെ
പരന്നു കിടക്കുന്ന പറമ്പുകൾ
മുഷിഞ്ഞ് പഴകിയ ചരിത്രാഖ്യായി
ക പോലെ
മാനത്ത് പാറി കളിക്കുന്നു ഒരു കീറ്
മേഘം.
എപ്പോഴാണ് വെയിൽ കളവ് പോയത്?!
പകലിന്റെ പള്ളയിൽ മിന്നൽ കുത്തിയിറങ്ങി
മേഘസന്ദേശവുമായി മഴ പെയ്തി
റ ങ്ങി
നഗരം ഒരു വെള്ളക്കെട്ടായി
നാശനഷ്ട്ടങ്ങളുടെദുരിതക്കയമായി
ഇപ്പോൾ നാട്ടിൻ പുറമെ ങ്ങിനെ
യിരിക്കും

2015, ജൂൺ 18, വ്യാഴാഴ്‌ച

പുഴ ഹൃദയത്തിൽ സൂക്ഷിച്ചത്മഴ പുഴയോട് പറഞ്ഞു:
അമ്മ വിളിക്കുന്നു
പുഴ പഴയൊരാ കല്ലിടുക്കിലൂടെ
ഊർന്നിറങ്ങി
മെലിഞ്ഞ ചാലുകളിലൂടെ
തൊട്ടിലിലെന്നോണം ആടിയാടി
കിളിപ്പാട്ടിനൊപ്പം കാട്ടുപഴങ്ങൾ
നുണഞ്ഞ്
മരങ്ങളിൽ മഴ നനവിൻ നൃത്തങ്ങൾ കണ്ട്
കുന്നിലെ കുളിരുകളിൽ പിച്ചവെച്ച് വളർന്ന്
ആകാശക്കോണിലെ നക്ഷത്രത്തിന്റെ,
നിലാവിന്റെ നാണത്തെ നീല
കണ്ണാടി കാട്ടി ചിരിപ്പിച്ച്
പ്രണയ തീ വ്രതയും, വിരഹദുഃഖവും
വിതുമ്പലും കണ്ട്
യൗവനയുക്തയായി ഇടനിലങ്ങ
ളിൽനിറഞ്ഞൊഴു കി
സ്നേഹത്തിന്റെ തെളിനീര്
കൈവഴികളായൊഴുക്കി
കണ്ടതും കേട്ടതുമെല്ലാം
അമ്മക്കടലിനോട് പറയുവാനായി
ഹൃദയത്തിൽ സൂക്ഷിച്ച് വെച്ചു

പുഴ പാതി കടന്ന ഒരാൾമെലിഞ്ഞുണങ്ങിയ സ്ത്രീ
ചെങ്കൽ ചൂളയിലാണ് പണി
അവർ ചുമച്ചു കൊണ്ടേയിരുന്നു
വിഷപ്പുക ശ്വസിച്ചാകണം.
പുഴക്കക്കരെ നാട്
പുല്ലുമേഞ്ഞൊരു വീട്
ഏക മകനെക്കുറിച്ചുള്ള
ആകുലതയാലാകണം
അവരുടെ മുഖമിത്ര ചുളിഞ്ഞിട്ടുണ്ടാവുക
മകൻ സ്വപ്ന് ങ്ങളുടെ ചായക്കൂട്ടൊരുക്കി
കടലാസിൽ പെൻസിൽ ചിത്രങ്ങൾ തീർക്കുന്നു
കണ്ണുകളിൽ സ്മൃതിയുടെ ചോര ഞരമ്പുകൾ
പിടഞ്ഞു നിൽക്കുന്നു
വിശപ്പിനെ ഉല്ലംഘിക്കുന്ന ഉണർവ്വിന്റെ
ഉത്തരീയം ഉള്ള് കനപ്പിക്കുന്നു
ജീവൻ തുടിക്കുന്ന അവന്റെ ചിത്രങ്ങൾ
ചുമരില്ലാത്ത ചാളയുടെ ഓലമറയിൽ
തൂങ്ങിയാടി
ചരിത്രങ്ങളുടെ മുഖത്തെഴുത്തായി രുന്നു
ഓരോ ചിത്രവും
മൗനങ്ങളുടെ ചിറപൊട്ടിച്ച് അവ
യാത്ര പോകുന്നു
പാഠപുസ്തകങ്ങളിൽ പഠിച്ച
പുരാതന കാലം കാട്ടിതരുന്നു
അനന്തതയിലേക്ക് കണ്ണു്യർത്തി
ഇന്നോളം കൂടെയുള്ള നക്ഷത്രത്തെ
നോക്കുന്നു
പൂർത്തിയാക്കുവാൻ കഴിയാത്ത
ഒരു ചിത്രത്തിനു മുന്നിലാണിപ്പോഴവൻ
തന്റെ ജീവിതം പോലെ
പാതി പുഴ കടന്ന ഒരാളെ പകച്ചു
നോക്കി അവൻ നിൽക്കുന്നു

2015, ജൂൺ 16, ചൊവ്വാഴ്ച

ഓs ക്കുഴൽമുറിക്കപെട്ടമുളന്ത
ണ്ടിൽ നിന്നൊഴുകുന്നത്
മധുവൂറും സംഗീതമെന്ന് നിങ്ങൾ
തീർത്താൽ തീരാത്ത വേദനയുടെ
ഉള്ളുരുക്കമെന്ന് ഓടക്കുഴൽ

ഗൃഹാതുര ബിംബങ്ങൾകണ്ണൊന്നടച്ചാൽകരളിലെത്തും
കണ്ണാടി ബിംബമായ് ഹൃഹാതുരത്വം
കുന്നും കുഴികളും താഴ്വരയും
കുമ്പാള കൈ നീട്ടും തോടുകളും
ചെടികളും പൂക്കളും പുൽത്തുരുമ്പും
പച്ച വില്ലീസിട്ട പാടങ്ങളും
കണ്ണാരം പൊത്തുന്ന ബാലകരും
ഒളിച്ചു കളിക്കുന്ന കല്ലിടുക്കും
പൂവിറുത്തീടും പുറമ്പറമ്പും
പൂത്തിലഞ്ഞിപ്പൂ സുഗന്ധങ്ങളും
പെട്ടെന്ന് മാറും പ്രകൃതിയുടെ
രംഗ ച്ചമയം പ്രണയഭാവം
കുളിര് കോരി കുഞ്ഞു കാറ്റു വരും
കൈയെത്തും ദൂരത്ത് വെള്ളിമേഘം
തടാകത്തിലേക്ക് താഴ്ന്നിറങ്ങി വന്ന്
കണ്ണാടി നോക്കുന്നോരാകാശവും
ആ ഗ്രാമഭംഗിയൊന്നോർത്തു പോയാൽ
കണ്ണൊന്നടച്ചാൽ കരളിലെത്തും

ജീവിത പാളംറൂമിയുടെ കവിത
നുറുങ്ങ്നുറുങ്ങ് കഥകൾ
കന്യാകുമാരി, കാശ്മീർ
സ്കൂൾ ക്ലാസിൽ നിന്ന്
അഭിലാഷങ്ങളുടെ യാദ്യ
വരിയായി
മനസ്സിൽ കോറിയിട്ട
രേഖാചിത്രങ്ങളിൽ കയറി
നിന്ന്
വSക്കോട്ട് നോക്കി
നിശ്ചലം നിൽക്കുന്ന പാളം പോലെ
യെന്റെ ജീവിതം
മഴനൂലുകൾ പാറി വരുന്ന
പ്ലാറ്റുഫോമിലെ സിമന്റ് ബെഞ്ചിൽ
കുഞ്ഞുനാളിലേക്കുള്ള വണ്ടിയും
കാത്ത് ഞാനിരിക്കുന്നു

2015, ജൂൺ 15, തിങ്കളാഴ്‌ച

ചില ജീവിതങ്ങൾ ഇങ്ങനെയാണ്ചില ജീവിതങ്ങൾ ഇങ്ങനെയാണ്
റെയിൽ പാളങ്ങൾ പോലെസമാ
ന്തരമായി ഒരിക്കലുമടുക്കാതെ
ഭാര്യാ ഭർത്താക്കൻമാരാണെ
ങ്കിലും
പാളത്തിനകത്തും പുറത്തും പാകിയ
കൂർത്തു മൂർത്തകരിങ്കൽ ചീളുകൾ
പോലെ.
ചിലത് ചില സ്റ്റേഷനുകളിലധികം നിൽക്കാത്ത വണ്ടി കളാണ്
മറ്റു ചിലത് നിൽക്കുകയേയില്ല
ചില ജീവിതങ്ങൾ ഗുഡ്‌സ് വണ്ടി പോലെ
വലിഞ്ഞിഴഞ്ഞ് കടന്നു പോകാൻ കുറേ കാലമെടുക്കും
അകം പൊള്ളയായിരിക്കും
കിളിവാതിലടച്ചു കെട്ടിയിരിക്കും
ചളിയിൽ പുതഞ്ഞ പോത്തുപോലിരിക്കും
ചില ജീവിതങ്ങളിങ്ങനെയാണ്
വണ്ടിക്കാരാ! എന്നെ ദാ, കാണുന്ന
ഇടവഴിയിലൊന്നി റ ക്കിയേക്ക്
ദൈന്യതയോടെ പാളത്തോളം താഴും
പക്ഷേ, ഇറങ്ങാൻ കഴിയില്ലയൊരി
ക്കലും
കാണാത്ത കാഴ്ച്ചകൾ കണ്ട്
അറിയാത്ത വഴികളിലൂടെ
ഇറങ്ങാൻ മറന്നങ്ങനെ പ തം പറഞ്ഞ്
കണ്ണീരും കൈയ്യുമായി
ചില ജീവിതങ്ങളിങ്ങനെയാണ്
വണ്ടിയിലാണെന്നൊന്നും നോക്കു
കയേയില്ല
ആരുമറിയാതെ അപായ ചങ്ങല വലിക്കും
ജടുക്കവണ്ടി പോലെ വളയും തളയും കിലുക്കിതുള്ളിച്ചാടി
യിട വഴിയിലേക്കിറങ്ങി നsക്കും
ചില ജീവിതങ്ങൾ
വണ്ടിക്കകത്തിരുന്ന് മനസ്സിനെയങ്ങ
ഴിച്ചു വിടും
ശരീരത്തെയോർക്കാതെ
വർത്തമാനത്തിന്റെ തരിശുഭൂമി
യിൽ
അലസമായ ങ്ങനെ നടക്കും
കണ്ടതെല്ലാം കടിച്ചു തിന്നുന്ന ആടി
നെപ്പോലെ
പാളത്തിനപ്പുറവുമിപ്പുറവും ചാടി
നടക്കും
അവസാനം;ഭാവി പറഞ്ഞ് പറഞ്ഞ്
സ്വന്തം ഭാവിയറിയാത്തകാക്കാല
ത്തിയെപ്പോലെ
ഉത്സാഹം കെട്ട് കഴിയുമ്പോൾ
വണ്ടി തട്ടിയ പൈക്കിടാവിനെ
പ്പോലെ
കഴുകൻമാർ കൊത്തിവലിച്ച്
റെയിലരികിൽ കിടക്കും

അക്ഷരങ്ങൾ കലങ്ങിയ പേജ്എന്നോട് ക്ഷമിക്കുക!
ഒരിക്കലും പറഞ്ഞിരുന്നില്ലല്ലോ നീ
നിന്നിലെ യാഗ്രഹം
ഒരിക്കലെങ്കിലും ഒരാശാ നാളം നീ
നീട്ടിയിരുന്നെങ്കിൽ
വിട്ടുകൊടുക്കില്ലായിരുന്നു ഞാൻ
കണ്ടു കുളത്തിലെ കണ്ണൻ മീനുകൾക്കും, പൊന്തക്കാട്ടിലെ
കുളക്കോഴികൾക്കും നിന്നെ
കരിയിലകൾക്കിടയിലെ സുഗന്ധം
പരത്തുന്ന
ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന
ഇലഞ്ഞി പൂവായിരുന്നു നീ
നിങ്ങൾ കാണാത്ത പൂവുണ്ടെന്ന്
കണ്ണിലെ കുസൃതിയുടെ കുപ്പിച്ചില്ല്
ഞാൻ കാണാതെ പോയില്ലെ
കവിളിൽ വിരിഞ്ഞ പൂന്തോട്ടം കാ
ണാതെ പോയില്ലെ
അക്ഷരങ്ങൾ കലങ്ങിയ ഒരു പേജാ
യി രുന്നു നീയെനിക്ക്
ഒരിക്കലും അറിഞ്ഞിരുന്നില്ലല്ലോ
ഞാൻ നിന്നിലെ യാ ഗ്രഹം
ഒരിക്കലെങ്കിലും... നീ ഒരിക്കൽ
മാത്രമെങ്കിലും ....!

റെയിൽപാളത്തിലെ ആട്

റെയിൽപാളത്തിലെ ആട്

സത്യം പറഞ്ഞാൽ നിവർത്തികേട് കൊണ്ടാണ്
പട്ടിണി കിS ന്നിട്ടും കട്ടിട്ടില്ല ഞാൻ ആ ടേനിന്റെ പൂടപോലുമെടുക്കണ
മെന്നില്ല
നിവർത്തി കേ ടു കൊണ്ടാണ് മറ്റൊ
ന്നും വിചാരിക്കരുത്
നാലണയ്ക്കു വേണ്ടി നാടാകെ തെണ്ടി
നാണംകെട്ട് നടന്നപ്പോൾ തോന്നിയ
താണ്
വണ്ടിക്ക് തല വെയ്ക്കാൻ പാളത്തിൽ കയറിയതാണ്
വണ്ടി വരുന്ന യവസരം കാത്തു നട
ന്നതാണ്
അതു കൊണ്ടാണ് പാളത്തിൽ തല
വെച്ച നിന്നെ കണ്ടത്
എന്നേക്കാൾ യെന്തു പ്രയാസമാണ്
നിനക്ക്
മരിക്കാൻ വന്നയെനിക്ക് മരിക്കാൻ
വന്ന നിന്നെ
രക്ഷിക്കാതിരിക്കാൻ കഴിയില്ല
അത്രയ്ക്ക് കണ്ണിൽ ചോരയില്ലാത്ത
വ നല്ല ഞാൻ
മരണത്തെയാഘോഷിക്കാനെനിക്ക
റി യില്ല
നിവർത്തികേട് കൊണ്ടാണ് ജീവിച്ച്
കൊതി തീർന്നിട്ടല്ല
എന്നെപ്പോലെ തന്നെയല്ലെ നീയും
ഇത് യെന്റെ കടമയെന്ന് ഞാൻ ക
രു തിപ്പോയി
കൊണം ചെയ്യുന്നവന് അല്ലെങ്കി
ലും കൂലി
വേറെയാണെന്നെനിക്കറിയാം
അതല്ലെ നീയും ചെയ്തത്
മരണത്തിൽ നിന്നുംരക്ഷിച്ചതി
നല്ലെ
നീയാളെ വിളിച്ചുകൂട്ടിയത്
അവരെന്നെ പിടിച്ചുകെട്ടിയത്
കള്ളനെന്ന് മുദ്ര കുത്തിയത് കൈത്തരിപ്പ് മാറുവോളം കൊല്ലാ
ക്കൊല ചെയ്തത്
എന്നിട്ടും തടഞ്ഞില്ലല്ലോ നീ
പോലീസിന്റെ മുന്നിലും നീ ഞെ
ളിഞ്ഞ് നിന്നില്ലെ
ആ മംവെച്ച യീ കൈ കൊണ്ടല്ലെ
നിന്നെ
പാളത്തിൽ നിന്നും അടർത്തി
യെടുത്തത്
മരിക്കട്ടെ മരിക്കട്ടെയെന്ന് പാളത്തി
ലേക്ക് തന്നെ
പിടഞ്ഞിരുന്നില്ലെ നീ
അപ്പോൾ, ഞാൻ കൊല്ലാം ഞാൻ
കൊല്ലാം യെന്ന്
പാഞ്ഞു വരുന്നുണ്ടായിരുന്നില്ലെ വണ്ടി

പരേതാത്മാവിലെ ചിന്തകുന്നുമ്പുറത്തെ പള്ളി മണിയൊച്ച
കാതിൽ വന്ന ലയ്ക്കുന്നു
പത്തടിച്ചപ്പോഴേക്കും പള്ളിപ്പറമ്പി
ലെത്തിക്കഴിഞ്ഞു
മോഹങ്ങളുടെ വെള്ള കൊക്കുകൾ
കരിഞ്ഞ കൊള്ളിൽ നിന്ന് ഇരതേടി
പോവുകയും
നിരാശയുടെ പടുകുഴിയിൽ
തിരിച്ചെത്തുകയും ചെയ്തു
ചാരജ മുക്കാളം കൊണ്ട് മോഹ
ങ്ങളെ, വർണ്ണങ്ങളെ മൂടിവെയ്ക്കേ
ണ്ടി വന്നു
ജീവിതത്തിന്റെ കാലദൈർഘ്യം
തെരുവ് തിണ്ണയിലൂടെ നടന്നു തീർത്തു
പള്ളിപ്പറമ്പിലെ നിഴലുകൾ
രൂപം പ്രാപിച്ച് സൗഹൃദം ഭാവിക്കുന്നു
വന്നവരെല്ലാം കടമ നിറവേറ്റി പോ
യിക്കഴിഞ്ഞു
മനസ്സിൽ കൂട് നഷ്ട്ടപ്പെട്ട കടന്നൽ
പോലെ
എന്തോ പാറി നടക്കുന്നു
ഇനി ഇറങ്ങി നടക്കാം
അടക്കം ചെയ്യപ്പെട്ടവരുടെ അകമ്പ
ടിയോടെ
പണക്കാരനെന്നോ പാവപ്പെട്ടവ
നെന്നോ യില്ലാതെ
മുഷിഞ്ഞ മുഖങ്ങൾ കാണാതെ
പുലരുവോളം സെമിത്തേരിയിലെ
ഓരോ മുക്കിലും മൂലയിലും

2015, ജൂൺ 11, വ്യാഴാഴ്‌ച

ശാപംകാഞ്ഞ കണ്ണീരിന്റെ
ഒരു തുള്ളി മതി
ഒരു ജന്മമുഴുവൻ
നീറി നീറി പിടയാൻ

മതമനസ്സ്മത മനസ്സ് ഇന്ന്
ശ്രീകോവിലില്ലാത്ത ക്ഷേത്രം
കുടിയിരുത്തിയ ദേവത
നടവഴിയിൽ വീണു കിടക്കുന്നു
അസംഖ്യം കാലുകൾ
അവളെ ചവുട്ടിമെതിച്ച്
കടന്നു പോകുന്നു
നിങ്ങൾക്ക് അപമാനങ്ങളും,
കളങ്കങ്ങളും കോരി നിറക്കാനുളള
കുപ്പത്തൊട്ടി ഇന്ന് സ്ത്രീ

സഖാവ്എത്ര കാലങ്ങൾ മറഞ്ഞെന്നാലും
ഓർമ്മയിലെന്നും സഖാവ് മാത്രം
സ്നേഹിതാ നീയഗ്നിയായിരുന്നു
ചൂടും വെളിച്ചവുമായിരുന്നു
പൂക്കളെ സ്നേഹിച്ച കൂട്ടുകാരാ
പുൽക്കൊടിയും നിന്റെ കൂട്ടുകാരൻ
സ്നേഹത്തിരയായ് തിളച്ചു നിന്നു
നീ ,ചെന്തീപടരുന്ന പന്തമായും പാവങ്ങൾക്കായി പടപൊരുതി
പട്ടിണിക്കാരോട് കൂട്ടുമായി
മണ്ണിനെ യൊറ്റിക്കൊടുക്കുവോർക്ക്
കണ്ണിൽ കരടായി ശത്രുവായി
തീയുണ്ട മാറിൽ തറഞ്ഞിടുമ്പോൾ
ഇ ൻ ക്വിലാ ബെന്നല്ലെ നീ വിളിച്ചു
ഈസ്മാരകത്തിൽ
ചുമരിൽകാണും
നാമാക്ഷരത്തിനു താഴെയായി
ചോരയിൽ കുതിർന്നു കിടന്ന മുഖം
തീർച്ചയായും അത് നിന്റെയാണ്
ഇല്ല മറക്കില്ലയെന്നുമെന്നും
ഓർമ്മയിലെന്നും സഖാവ് മാത്രം

നൃത്തംമെയ്യെഴുത്തിന്റെ കവിത പൂത്തുലയുന്നു മനസ്സിൽ
പെണ്ണുടലിന്റെ ഉഗ്ര ദീപ്തിയിൽ
ഒരു നിറഞ്ഞാട്ടം
പ്രകൃതിയും ശക്തിയും ചേർന്നൊരു പകർന്നാട്ടം
അവൾ പേരില്ലാ ചിത്രം
വസന്തം പൂത്തുലഞ്ഞ ശരീരം
ഓരോ അംഗവും ഗരിമ തീർക്കും
ദ്രുത ചലനം
മിഴികളിൽ മൊഴികളാടിക്കളിക്കും
ഭാവനാ വിലാസം
നൃത്തമേ നിൻ സ്വപ്ന ചാരുത
എന്തു മോഹനം നിൻ രാഗ നീലിമ

2015, ജൂൺ 10, ബുധനാഴ്‌ച

മിഥുന സന്ധ്യ


സന്ധ്യ സുന്ദരിയായിരുന്നു
അമർത്തിക്കടിച്ച ചുണ്ടു പോലെ
സന്ധ്യ ചുവന്നു
ചക്രവാളത്തിന്റെ ചുമരിൽ അവൾ ചിത്രങ്ങൾ നെയ്തു
തടിയനൊര് മഴക്കാറ്
തടഞ്ഞു നിർത്തിയവളെ
എച്ചിൽ വറ്റുപോലെ പറ്റി നിൽക്കുന്നു
വൃത്തികെട്ട ചിരി
ഭയന്ന സന്ധ്യയുടെ മുഖത്ത്
ചോര കല്ലിച്ച് നിന്നു
അവന്റെ കണ്ണിൽ ആ സക്തിയുടെ
മിന്നൽ പിണരുകൾ
പ്രകാശത്തിന്റെ കവാടങ്ങളോരോന്നായടഞ്ഞു
കാക്കക്കാലുകോറിയ പോലെ
ച (കവാളത്തിൽ ചോരയുടെ പാടുകൾ, പോറലുകൾ
ബലാത്സംഗം ചെയ്യപ്പെട്ട സന്ധ്യ
ഞെട്ടറ്റ മാമ്പൂ പോലെ
കറുത്ത മണ്ണിൽ അടർന്നുവീണു
അവളുടെ മിഴികൾ പെയ്തു തുടങ്ങി
പെയ്യുന്തോറും ഉരുണ്ടു വരുന്നുമിഥുനക്കാറുകൾ

പനി


പനിയുടെ പീത പാതാളത്തിൽ
ജ്വര ജലം തിളച്ചു മറിഞ്ഞു കൊണ്ടിരുന്നു
ക്ലാവു പിടിച്ച പേരോർമ്മകൾ
മനസ്സിന്റെ ഗഹ്വരത്തിൽ
ഇരമ്പി മ റ ഞ്ഞു
ഭയത്തിന്റെ മദപ്പാട് നിലവിളിയായെത്തുന്നു
നിലവിളിയെനക്കിക്കൊണ്ട് പോകാൻ
വണ്ടി ച്ച ക്രമുരുളുന്നു
ഉപ്പ് കലർന്ന തെളിനീര്
മേലാകെ പടർന്നു
 പനിക്കോളിന്റെസ്വപ്നത്തിൽ
മഞ്ഞ വെണ്ണയുടെ പാടപോലെ തെന്നി വീണ സൂര്യപ്രകാശം.
ഒരു നീല പാത്രത്തിൽ നിറയേ കടൽ ച്ചെടി
യെങ്ങും കടൽ ഗന്ധം നിറഞ്ഞു നിന്നു
തട്ടി മറിഞ്ഞ നീല പാത്രത്തിൽ നിന്ന്
കടൽ കരകവിഞ്ഞു
ഞെട്ടിയുണർന്ന് മുങ്ങി പൊങ്ങുമ്പോൾ
പനി ചുരമിറങ്ങി തുടങ്ങിയിരുന്നു

2015, ജൂൺ 8, തിങ്കളാഴ്‌ച

പുഷ്പ്പിണിഇപ്പോഴെന്നെ കാണുമ്പോൾ
നാണിച്ചു നിൽക്കുന്നു
ചെമ്പരത്തിപ്പൂവ്
മാസത്തിൽ നാലു ദിവസം
പൂത്തുനിൽക്കാറുണ്ട്
ഞാനുമെന്നറിഞ്ഞതിൽ പിന്നെ 

2015, ജൂൺ 7, ഞായറാഴ്‌ച

പ്രണയം


അവളുടെ
കണ്ണുനീരിനിന്നലെ
പൊള്ളുന്ന
ചൂടായിരുന്നുവെന്ന്
രാത്രി കൂട്ടുനിന്ന
കാറ്റ് വന്നു പറഞ്ഞു

അവസാനത്തെ ആഘോഷംആഘോഷിക്കണമെന്ന്
മക്കളും പേരമക്കളും
വേണ്ടെന്ന് വെച്ചതാണ്
ചുമരി ലേറി ചില്ലിനുള്ളിൽ
ചിരിച്ച നിൽക്കു ന്ന ഭർത്താവ്
നിർബന്ധിച്ചപ്പോൾ
ഒറ്റാന്തടിയായ, യമ്മയ്ക്ക്
ഒത്തുചേരുന്ന മക്കളെക്കാണാൻ
സമ്മതിച്ചതാണ്.
സ്പതതി യാ ണ്.
അമ്മയേറെ കഷ്ട്ടപ്പെട്ടതല്ലേ
ഒരു സന്തോഷത്തിന്.
പന്തലിട്ടു പുടവ യെടുത്തു
അടുത്ത ബന്ധുക്കളും അയൽക്കാരുമെത്തി
 ഓർമ്മകളെ കീറി മുറിച്ച്
കൊച്ചു കൊച്ചുവർത്തമാനങ്ങൾ.
നനവുള്ള കുറച്ചു വാക്കുമായി
അമ്മ നിന്നു
ചില്ലുമാറ്റി ചുമരിൽ നിന്നുമിറങ്ങി വന്നയാൾ
വിരലുകളിൽ ഇറുകെ പിടിക്കുന്നത്
ഉൾത്തരിപ്പോടെയറിഞ്ഞു
നേർത്ത വിരലുകളിൽ
തണുപ്പ് മാത്രം ബാക്കിയായി

സ്ക്കൂട്ടറോട്ടം രാവിലെയുള്ള സ്കൂട്ടറോട്ടത്തിലാണ്
ആളൊഴിഞ്ഞ ബസ്സ്റ്റോപ്പിൽ ആദ്യമായവളെ കണ്ടത്
എന്നും കാണുവാൻ തുടങ്ങിയപ്പോഴാണ് ശ്രദ്ധ ക്ഷണിക്കലിന്റെ ആദ്യ ഹോൺ നീട്ടിയത്
എന്നോടല്ലെന്ന ഭാവത്തിൽ അപ്പോഴെല്ലാം അവൾ
പുറം കാഴ്ച കാണുന്നതു പോലെ പുറന്തിരിഞ്ഞു നിന്നു
പിന്നെ പിന്നെ കാക്കയെപ്പോലെ
കടക്കണ്ണുനീട്ടി
നഗര വേഷമില്ലാതെ ഗ്രാമ്യ വേഷത്തിൽ നിന്നെകാണുമ്പോൾ
'എനിക്കൊരു പുഴ തരൂ
ഞാൻ പഴയൊരാരുചി തരാം
യെന്ന വരിയാണെന്റെ യു ള്ളിൽ
പിന്നെയെന്നാണ് ഞാൻ നീയെന്നില്ലാതെ നമ്മളായത്
മതിലുകളില്ലാത്ത മൺ വഴികളായത്
വഴിയരികിലെ രണ്ടു മരങ്ങളായിരുന്നില്ലെനാം
ഒന്നും മിണ്ടാതെ ഒരായിരം കഥ പറഞ്ഞിരുന്നില്ലെ
എന്റെ ഓരോ സ്ക്കൂട്ടറോട്ടവും നിന്നിലേക്കായിരുന്നു
ഒന്നാലോചിച്ചിട്ടുണ്ടോ
എത്രയും ആളുകളുണ്ടായിട്ടും എന്തുകൊണ്ടായിരിക്കുംഇത്രയേറെ
ജന്മബന്ധംപ്പോലെ നമ്മൾ നമ്മെ
ഇത്രമാത്രം സ്നേഹിച്ചിട്ടുണ്ടാവുക
എന്നിട്ടും നീഎന്നെ വിട്ട് പോയി!
മൗനമായിപ്പോലുംനീ ഒര് വാക്ക് മിണ്ടിയില്ലല്ലോ?
എത്ര പ്രതീക്ഷയോടെയാണ് എന്നിട്ടും ഞാനെന്നും സ്കൂട്ടറോടിച്ചത്
ഒറ്റമരമായി ഓർത്തോർത്ത് നിന്നത്
കൊലുസിൻ കിലുക്കത്തിന് കാതോർത്ത് നിന്നത്
പിണങ്ങുവാൻ ഇന്നുവരെ മിണ്ടിയിട്ടില്ല നാം
പറഞ്ഞകഥയെല്ലാം മൗനത്തിന്റെ ഭാഷയിലും
എന്നിട്ടും പോയില്ലെ നീ
നീയും ഞാനുമല്ലാതിരുന്നിട്ടും നമ്മളായിട്ടും ആങ്ങളേ പെങ്ങളേയെന്ന്
മനസ്സ് തുറക്കാൻ കഴിഞ്ഞില്ലല്ലോ ഒരിക്കൽപ്പോലും നമുക്ക്
 ഇന്നും നടത്താറുണ്ട് ഞാൻ നിന്നിലേക്ക് സ്കൂട്ടറോട്ടങ്ങൾ
നീയില്ലെന്നറിഞ്ഞിട്ടും നീയുണ്ടെന്നോർക്കാനാണ് യെനിക്കേറെയിഷ്ട്ടം ആ പ്രതീക്ഷകളാണ് എന്റെ രാവിനെ വെളുപ്പിക്കുന്നത്
നിന്നിലേക്കുള്ള യെന്റെ
സ്കൂട്ടറോട്ടങ്ങളെ പ്രേരിപ്പിക്കുന്നത്

2015, ജൂൺ 5, വെള്ളിയാഴ്‌ച

പ്രണയ ശേഷിപ്പുകൾ


സ്വപ്നങ്ങളുടെ വെള്ളാരങ്കല്ലുകൾ
എത്ര രാകി മിനുക്കിയിട്ടുണ്ട്, യീ കുന്നുമ്പുറം
ജീവിതം പൂത്തു തളിർത്തു തുടങ്ങിയ കാലം
എത്ര തവണ കണ്ടിട്ടുണ്ട് ഞാൻ
എന്നിലെ കോടമഞ്ഞിനെയുരുക്കാൻ പാകത്തിൽ
നിന്റെ കണ്ണിലെ മോഹത്തിന്റെ തീജ്വാല
പകുത്തെടുത്ത് കൊണ്ടുപോയിട്ടുണ്ട് നീ
നിറമുള്ള കുറേയോർമ്മകളെ
ഹൃദയത്തിന്റെ ആഴത്തിൽ തൊട്ടിട്ടുണ്ട്
എത്ര സ്വപ്നങ്ങൾക്ക് ചായം പകർന്നു നാം
ഇന്ന് കാലത്തിന്റെ ചിതലുറുമ്പുകൾ
പ്രണയശേഷിപ്പുകളിൽ കടന്ന് ഓർമ്മകൾ കൂടി തിന്നുതീർക്കാൻ തുടങ്ങി 

2015, ജൂൺ 4, വ്യാഴാഴ്‌ച

സൃഷ്ട്ടി


കാലമേ,  കൂലംകുത്തിയൊഴുകുന്ന
നദി പോലെ
ഈയൗവനമെനിക്കെന്തിനു നൽകി കൊതിപൂണ്ട നായ്ക്കളെപ്പോലെ
ആർത്തിയോടെ നോക്കുന്നുണ്ടവറ്റകൾ
ഉരിഞ്ഞെറിയുവാൻ തോന്നുന്നു
ഉരസി ജങ്ങളെ
നിലാവിൽ വിരിയുന്ന നിശാഗന്ധിയായാൽ മതിയായിരുന്നു
മാന്യതയുടെ മൂടുപടമണിഞ്ഞവർ
ധാന്യമണികൾ കൊത്തിപ്പെറുക്കുന്ന കുരുവിയെപ്പോലെ
കൊത്തിക്കൊറിക്കയാണ്
ദേഹ കാന്തിയെ, കലാത്മക വടിവുകളെ
സംയമനത്തിന്റെ തീരങ്ങളെ തട്ടി തകർക്കുമെന്ന്
ഭയപ്പെടുന്ന നിമിഷങ്ങൾ!
കാലമേ, യെന്തിനെനിക്കു നീ
ലോലമായ മനസ്സും, നേർത്ത കരങ്ങളും, തുടുത്ത കവിളുകളും തന്നു
വർണ്ണനൂലുകൾ കൊണ്ടു പോലും
മനസ്സും, ശരീരവും കെട്ടപ്പെടാൻ പാകത്തിലൊരുക്കി
കാലമേ, എന്തിനു വേണ്ടിയായിരുന്നു ഇങ്ങനെയൊരു സൃഷ്ട്ടി
കരയിൽ കിടന്നു പിടയുന്ന മത്സ്യത്തെപ്പോലെ
എന്നും പി sയാൻ മാത്രം

2015, ജൂൺ 3, ബുധനാഴ്‌ച

പ്രണയികൾ


പെയ്യാൻ വിതുമ്പി നിൽക്കുന്ന
മഴയ്ക്കു മുന്നേ
കാറ്റിൽപ്പെട്ട് പരസ്പരം
മുട്ടിയുരുമിക്കൊണ്ടിരിക്കുന്ന
അടുത്തടുത്ത് മുളച്ച
രണ്ട് പൂച്ചെടികൾ

2015, ജൂൺ 1, തിങ്കളാഴ്‌ച

ഇര


സ്ത്രീ ഇരയാണ്
ഓരോ ചുവട് വെയ്പ്പിലും
കൊത്തിക്കീറാൻ കാത്തു നിൽക്കുന്നവരുടെയിര
ചടുല നോട്ടത്തിൽ, മധുര വാക്കിൽ ചതി ചിതമാക്കിയവരുടെ
കെണിയില വർ വീഴുന്നു
ജീവിതച്ചെടി പച്ച പിടിക്കുമെന്ന്
കണികണ്ടുണരുമ്പോൾ
മോഹങ്ങളുടെ ശ്മശാനത്തിൽ
അഗ്നിപുഷ്പ്പമായി
അടർന്നു വീഴുന്നു
എത്ര പേർക്ക് കഴിയും
ലക്ഷ്യത്തിലേക്കെത്തുവാൻ ?!

കാത്തിരിപ്പ്


ബാല്യത്തിന്നാർദ്രത നഷ്ട്ടമായി
ഹ്ലാദങ്ങളെങ്ങോ മറഞ്ഞു പോയി രക്തതുടുപ്പുകൾ ചോർന്നു പോയി ജീവബിന്ദുക്കൾ നിർജീവമായി ഭൂതകാലത്തിന്റെ നീരൊഴുക്കിൽ
തളിരിടുമോ യി നി ജീവബിന്ദു ഉറങ്ങാതരാവിൻ നെടുവീർപ്പുകൾ നിറുകയെ കുത്തി പിളർന്നിടുന്നു
എങ്ങോ മറഞ്ഞു കരഞ്ഞിടുന്നു
ജീവന്റെ ജീവനാമെന്റെ പക്ഷി സുഖദു:ഖംശാശ്വതമല്ലെന്നോർക്കാം
ഒരിക്കൽ കലങ്ങിയാൽ തെളിയുമോർക്കാം
ആ ക്ഷമയോടേ ഞാൻ കാത്തിരിക്കാം
ഇ ക്ഷിതിയിൽ തന്നെ കണ്ടുമുട്ടാംനഗരത്തിലെത്തിയാൽ


ഞാൻ ഇല കൊഴിഞ്ഞ മരം കത്തികഴുത്തിൽ കുത്തിക്കേറ്റാൻ പാകത്തിൽ
യാഗവേദിയിൽ തല താഴ്ത്തി നിൽക്കുന്ന ബലിമൃഗം
നഗരം ഒരെട്ടുകാലി വല
ഇരകളെ പാർത്തിരിക്കുന്ന വെള്ളി വല
സ്നേഹത്തിന്റെ പാതയിൽ
അറിവിന്റെ പൂമരമല്ല
അറവിന്റെ വാൾ തല്ലപ്പാണ് ഉയരുന്നത്
മാടി വിളിക്കും നിങ്ങളെ മടിച്ചു നിൽക്കാതെ
മനസ്സിൽ തൊടാതെ ശരീരസുഖം തരാൻ
പാർക്കിൽ,േഹാട്ടലിൽ, ഹോട്ട് ഡ്രിങ്കിൽ കുരുക്കിയിടും
ചലനമറ്റു നിൽക്കുമ്പോൾ ജ്വാലയായവരെ ത്തും
സർപ്പമായ് ചുറ്റും മധുരിക്കുന്ന വിഷം
മനോഹരമെന്ന് മൊഴിയും
നിങ്ങളത്ഭുതപ്പെടാതിരിക്കുന്നതെങ്ങനെ?!
നിങ്ങൾ വണ്ടി ചക്രമാകും
അതിവേഗ മുരുളുന്ന വണ്ടി ചക്രം
കാൽവരിയിലേക്കായാലും കൈയ്യും വിരിച്ച് നടക്കും
കുരിശേറ്റത്തിന് കാതോർത്ത് നിൽക്കും