malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2011, ഡിസംബർ 30, വെള്ളിയാഴ്‌ച

കുറുക്കന്മാര്‍

കുറുക്കന്മാര്‍ കൂടുന്ന കാടാണ്
നാലാളെ പ്പോലെ നമുക്ക് മാകണ്ടേ
നാട്ടുകാര്‍ ചേര്‍ന്നൊരു -
യോഗം വിളിച്ചു
റോഡുവെട്ടാന്‍ കൂടിയാലോചിച്ചു
മതിലൊന്നു തട്ടിയാല്‍
മതിയാകും റോഡിനു
മനസ്സിലെ മതില്‍ തട്ടില്ലെന്നു
മൊയ്തീന്‍ കുട്ടിയുടെ ആത്മഗതം
കാടെല്ലാം വെട്ടി വഴി തെളിച്ചിടാം
കരളിലെ കാടു വെട്ടില്ലെന്നു
കുടവയറന്‍ പത്രോസ്സു
നടവരമ്പില്‍ ചരടുകെട്ടി
വേര്‍തിരിച്ചീടാം
ലക്ഷ്മണ രേഖ കടക്കരുതെന്ന്
കുഞ്ഞി ക്കണ്ണേട്ടന്‍
നാട്ടുകാര്‍ ചേര്‍ന്ന് റോഡു വെട്ടി
കാണാമാതിലും,കാടും,ചരടും
പണിതുയര്‍ത്തി
പകലിലും,പാതിരാവിലും
മനുഷ്യരെ എല്ലാം വെട്ടി -
നിരത്തി
കുറുക്കന്മാര്‍ കൊഴുത്തു തടിച്ചു
കാളിയുടെ നാക്ക് പോലെ
റോഡെല്ലാം ചുവന്നു തുടുത്തു

കാലിക്കടവിലെഎന്‍.എസ്.എസ്. ക്യാമ്പില്‍

എന്‍.എസ്.എസ് ക്യാമ്പിന്റെ
സമാപന സമ്മേളനം
റബ്ബര്‍ മരക്കാടിനിടയില്‍
നാക്കില റോഡിനരികില്‍
നാല് കാലില്‍ നില്‍ക്കുന്ന
നാടന്‍ ചായക്കട
വിവിധ ഭാരതിയിലെ
വിശേഷപ്പെട്ട പാട്ടുകള്‍
തുടുതുടുത്ത സില്‍ക്കിന്റെ (സ്മിത)
മിനുമിനുത്ത പോസ്റ്ററില്‍
മുട്ടനാട് നടത്തുന്നു നാക്കിനാല്‍ -
രതി ക്രീഡ
കുടിയും,വലിയും കാലുരണ്ടും കവര്‍ന്നുള്ള
കടക്കാരന്‍ കാരണവര്‍ സ്ട്രെക്ച്ചറിലിരിപ്പുണ്ട്
ഞാനുമെന്‍ മാഷും കടയിലേക്ക് -
കയറുമ്പോള്‍
മീന്‍,വണ്ടിയേറിവന്ന്‌ കാത്തുകിടക്കണുണ്ട്
കടുപ്പത്തിലിരുചായ
അരികത്തിരുന്നുട്ടു
ആവിയാല്‍ കവിളത്ത്
തട്ടി വിളിക്കണുണ്ട്
ഇരുകാലു മില്ലേലും
തെളിഞ്ഞുള്ള കരളുണ്ട്
ഇരു ബന്നു നീട്ടിതന്നു
ഇരിക്കട്ടെന്നു ചൊല്ലണുണ്ട്‌

തത്വജ്ഞാനം

വെളുത്തു വിളറിയബള്‍ബിനോട്
സ്വിച്ചു ബോർഡിനരികില്‍
പതുങ്ങി നില്‍ക്കുന്ന പല്ലി പറഞ്ഞു:
തെളിഞ്ഞൊന്ന്കത്തിയാട്ടെ
ഒഴിഞ്ഞ വയറൊന്നു നിറക്കട്ടെ
പാറ്റയെ പിടിക്കുന്നത് പാപമല്ലേ?
'ഒന്ന് ച്ചീഞ്ഞ് ഒന്നിന് വളമാകുന്നു
പാറ്റയുടെമരണ വഴി
എന്റെ പ്രാണ വഴി
കാലം കാട്ടുന്നു ജീവവഴി '
പല്ലിയുടെ തത്വജ്ഞാനം .
തെളിഞ്ഞു കത്തലില്‍
ഷോക്കേറ്റ പല്ലി
നിലത്ത് വീണ്‌ പിടഞ്ഞു-
പിടഞ്ഞു മരിച്ചു
കാലം കൊടുത്ത മരണ -
വഴികണ്ട്
ബള്‍ബുകണ്ണടച്ചു .

2011, ഡിസംബർ 29, വ്യാഴാഴ്‌ച

പെണ്ണ് കാണാന്‍ പോയാല്‍

പുര നിറഞ്ഞു നില്‍ക്കുന്ന
പെണ്ണാണ് നാട്ടിലെങ്ങും
പെണ്ണ് കാണാന്‍ പോയാലെ
പെടാപ്പാടറിയാവൂ
ജാതിയും,ജാതകവും
പുച്ഛിച്ചു തള്ളുന്നോര്‍
ജീവിത മല്ലേന്നുസ്വകാര്യമായ്
ച്ചൊന്നീടും!
കൊമ്പത്താണെന്ന നാട്ട്യം
കൊമ്പു കുത്തി നില്‍ക്കും
പൂജ്യത്തിലാണേലും
പി.ജി.യുണ്ടെന്നഭാവം
മേനി വെളുപ്പില്ലേലും
മേനി പറയല്‍ കുറവില്ലൊട്ടും
സര്‍ക്കാര് ജോലിയെ സ്വീകാര്യ -
മായിടൂ
അദ്ധ്യാപകനാണെങ്കില്‍
അടുത്തൊന്നു ചെന്നീടാം
യു.ജി.സി.സ്കെയ്ല്‍ എങ്കിലേ
അര സമ്മതം മൂളു
അളവിലാണല്ലോ കാര്യം
എളിമയിലിന്നെന്തു കാര്യം ?!
സോഫ്റ്റായി ചിരിച്ചീടാന്‍
സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍
പട്ടാളമെങ്കിലോ
പടിക്കു പുറത്താണിന്നു
നാടിനെ കാക്കുന്നത് ഐ.ടി.-
കമ്പനി യാണല്ലോ!.
പെണ്ണ് കാണാന്‍ വന്നോരുടെ
ലിസ്റ്റെടുത്തു നിരത്തീടും
അഭിമാന മാണെന്ന്
അഹങ്കരിച്ചിരുന്നീടും
ഇവരിലും വലിയവനോ?
ചോദിക്കാതെ ചോദിച്ചീടും
ചെത്ത് ചെക്കനെല്ലെന്നു
പൂതനമുഖംകാട്ടും
പഠിപ്പൊന്നു തീരട്ടെന്നു
പടിയടച്ചു പിന്തിരിയും
( 2 )
പേരിനൊരു പണിയുണ്ട്
പെണ്ണ് കാണാന്‍ ചെന്നവന്
പോരിനു വന്നതുപോല്‍
നോട്ടവും,നില്‍പ്പുമെല്ലാം
കരിവീട്ടി പോലോരുവന്
കോങ്ക ണ്ണനായവന്
പത്ത് ജയിച്ചു കേറാന്‍
പതിനെട്ടും പയററിയോനു
പി.ജി.യെങ്കിലും വേണം
പത്താളറിയെണ്ടേ
തക്കാളിപ്പഴം പോലൊരു
സുന്ദരി തന്നെ വേണം
പണത്തിന്റെ കണക്കുകള്‍
മണിമണി യായ്‌ പറയേണം
ബാങ്കിലെ പാസ്സ് ബുക്ക്
വെച്ചു വേണം ഡെയ്റ്റ് കാണാന്‍
പണ്ടത്തില്‍ പൊതിഞ്ഞു വേണം
പന്തലില്‍ ഇറങ്ങീടാന്‍
ലോക്കറിന്‍ താക്കോല്
നേരത്തെ നല്‍കണം
കാറിന്റെ കാര്യങ്ങള്‍
പറയേണ്ടതില്ലല്ലോ ?
സ്റ്റാറ്റസ്സിനനുസരിച്ചു
കീപ്പ്ചെയ്യു മെന്നറിയാം
പറ്റില്ല എന്ന് ചൊന്നാല്‍
പരദൂഷണം പറയും
പേര് പറയിച്ചോളെന്നു
പറഞ്ഞു നടന്നീടും

2011, ഡിസംബർ 28, ബുധനാഴ്‌ച

ആഗോള വത്ക്കരണം

ഗോളാകൃതിയില്‍ ചുരുണ്ട്കൂടിയ
അപ്പൂപ്പനോടു
കൊച്ചു മകന്‍ ചോദിച്ചു:
ആഗോള വത്ക്കരണ ആപത്ത്
എന്നുതുടങ്ങി അപ്പൂപ്പാ ?
ആദിയില്‍ തുടങ്ങി ആഗോള വത്ക്കരണം
മധ്യ ആഫ്രീക്കയില്‍ നിന്ന്
സാപ്യന്‍ ആള്‍ക്കുരങ്ങില്‍നിന്ന്
മാനവരാശിയുടെ ആദ്യത്തെ
ആഗോള വത്ക്കരണം .
ഭൂമി ഉരുണ്ടതെന്നറിഞ്ഞപ്പോള്‍
പടിഞ്ഞാട്ടും,കിഴക്കും തുടങ്ങി-
പടയോട്ടം
രണ്ടാമത്തെ ആഗോള വത്ക്കരണം.
കുറേകുത്തകകള്‍ ഉതിച്ചുയര്‍ന്നു
ഗോളത്തെ തിരിച്ചു.
അവരിട്ട പേര് ആഗോള വത്ക്കരണം .
കരതലാമലകമായി ലോകം
ഒരു പിടി കുത്തകക ളുടെ കൈയ്യില്‍
ആപത്താണ് ആഗോള വത്ക്കരണം .

ഗ്രീഷ്മവും,ശിശിരവും

പൊള്ളുന്ന ഗ്രീഷ്മത്തില്‍ നിന്ന്
ശിശിരത്തിന്റെ ശിഖരത്തിലേക്ക്
കണ്ണീരുപ്പുകുറുക്കിഅവള്‍
കാലം കഴിക്കുന്നു.
പെണ്ണിന്റെ പൊള്ളുന്ന രുചി
ഉപ്പുനോക്കിയവാന്‍
കയപ്പെന്നു പറഞ്ഞ് കടന്നുകളഞ്ഞു .
ഉടയതെന്നു കരുതി
ഉടയാടയഴിച്ചതില്‍
ഉന്മാദം പിടിപെട്ടവള്‍
ഇരുട്ടിന്റെ പുടവയില്‍
നഗ്നത മറയ്ക്കുന്നു .
പാമ്പിന്റെ പ്രതികാരവുമായി
പതുങ്ങി നടക്കുമ്പോഴും
പൊള്ളുന്ന പ്രായത്തിലേക്ക്
പൊട്ടി വിരിയുന്നു .

2011, ഡിസംബർ 27, ചൊവ്വാഴ്ച

ശില്പി

കാലമെന്ന ശില്പി
കൊത്തി വെച്ചതാണെല്ലാം
കടലും,കരയും
കടും,മേടും
സ്വര്‍ഗ്ഗവും,സ്വപ്ന ലോകവും
ആദിയില്‍ അനങ്ങതിരുന്നപ്പോള്‍
കൊത്തി വെച്ചു കാലം ചലനാത്മകത
വായു,വെളിച്ചം,ജീവന്റെ തുടിപ്പുകള്‍.
മൃഗങ്ങള്‍ മണ്ണിന്റെ മക്കളായ്‌ വളര്‍ന്നു
വാനരന്‍ നരനായി
ആദവും,ഹവ്വയുമായി
അനന്തരം
കാലമെന്ന ശില്പിയുടെ കണ്ണ്-
രണ്ടും തുരന്നവര്‍
മണ്ണിലൊരു നരകം
പണിതുയര്‍ത്തി

2011, ഡിസംബർ 26, തിങ്കളാഴ്‌ച

മനസ്സുണ്ടെങ്കില്‍ .........!

സ്ഥലങ്ങള്‍ക്കെല്ലാം
വിലയേറിയപ്പോള്‍
വീടൊരു സ്വപ്നമായി
ഏറെ നാളിലെ
അലച്ചിലിനൊടുവില്‍
ഏങ്കോണിച്ചൊരു
സ്ഥലം കിട്ടി.
ഏങ്കോണിച്ചൊരു
സ്ഥലമെങ്കിലും
മനസ്സ് നേരെയെങ്കില്‍
വീട് വെക്കാമെന്ന് അച്ഛന്‍
മിഴിയാഴവും,മൊഴിയാഴാവും-
കൊണ്ട്
കുറ്റിയടിച്ച് പണി തുടങ്ങി
കിണറൊന്നു കുഴിക്കാന്‍
കുറ്റി യടിച്ചപ്പോള്‍
കിണറാഴമുള്ള ഒരു
മനസ്സ് വേണമെന്നമ്മ
അന്നാണ് ഞാന്‍ അറിഞ്ഞത്
കിളിക്കൂട് പോലൊരു
കുടിലെങ്കിലും
കടലാഴമുള്ള ഒരു
കരള്‍ വേണം

2011, ഡിസംബർ 25, ഞായറാഴ്‌ച

മനുഷ്യന്‍

മനുഷ്യന്‍ മഹാരഹസ്യം .
കാടുകളും,കൊടുമുടികളും
സ്നേഹവും,സമാധാനവും
ഗര്‍ത്തങ്ങളും,ഗുഹകളും
സത്യവും,സന്തോഷവും
വിള്ളലും,വിജനതയും
പിതാവും,പിശാചുമുള്ള
ഒരു ഭൂഖണ്ഡം .
മനുഷ്യന്‍
ഉയിർത്തെഴുന്നേറ്റാലും
പ്രത്യക്ഷപ്പെടാനാവാത്ത
പരാജയപ്പെട്ട ക്രിസ്തു .
മനുഷ്യന്റെ ജീവിതത്തിലും,-
മരണത്തിലും
ദൈവത്തിന് അധികാരമുണ്ടെന്ന്
ആരാണ് പറഞ്ഞത്?
എങ്കില്‍ ഞാന്‍ ചോദ്യം ചെയ്യും -
എന്റെ ആത്മഹത്യയിലൂടെ
ആ അധികാരത്തെ

ആട്ടുകല്ല്

നോവുകളേറെ അനുഭവിച്ചാണ്
ഞാന്‍ ജനിച്ചത്‌
അതുകൊണ്ടായിരിക്കുമോ ഞാന്‍
നോവിച്ചുകൊണ്ടേ യിരിക്കുന്നത് ?!
അരിമണികൾക്കറിയില്ലല്ലോ
അരഞ്ഞു തീരാനാണ്
അരക്കല്ലിലെത്തുന്നതെന്നു .
അരഞ്ഞു തീരാനൊരു ജന്മം
അറിഞ്ഞുകൊണ്ട് തന്നതെന്തിനു ?
കുത്തി നോവിക്കുന്നുണ്ടവർ യിടയ്ക്കിടെ
മൂര്‍ച്ച പോരെന്നു ചൊല്ലി
മുറിപ്പെടുത്തുന്നുണ്ട്.
മുക്കിയും,മൂളിയുമുള്ള അരപ്പില്‍
മുഷിവു തോന്നിയ വീട്ടമ്മ
മണ്ണ് മൂടിയ മൂലയില്‍
മാറ്റി യിട്ടിരിക്കയാണിപ്പോള്‍

അമ്മൂമ്മ

അമ്മൂമ്മയ്ക്കെപ്പോഴും
ആവലാതിയാണ്‌
തിരഞ്ഞ്,തിരഞ്ഞ് നടന്ന്
തിരക്കിലാണെപ്പോഴും
മുറുക്കി തുപ്പുന്നത്
മുറു മുറുപ്പോടെയാണ്
മറവി തീരെയില്ലെന്ന്
വെറുതേയാണ്
കണ്ണില്‍ കണ്ടതിനെയെല്ലാം
കുറ്റപ്പെടുത്തലാണ്
അട്ടഹസിക്കുന്നതു കേള്‍ക്കാം
അടുപ്പിനോടും,തീയ്യോടും
തവിയൊന്നു കാണാഞ്ഞാല്‍
തലതല്ലി പ്രാകും
വെള്ളം തിളക്കാഞ്ഞാല്‍
എളുപ്പത്തില്‍ തിളചൂടേന്നു
കയ്ക്കുന്ന വര്‍ത്തമാനം പറയും
പഞ്ചസാര പാത്രത്തോട്
ചിരവയോടു പറയുന്നു കേട്ടാല്‍
ചൊറിഞ്ഞ് വരും
കരഞ്ഞുവരുന്നകുഞ്ഞിനരികില്‍
ചിരിച്ചു പാഞ്ഞെത്തും അമ്മൂമ്മ

നദിപോലെ

കുതിച്ചൊഴുകുന്ന നദി
പരന്നൊഴുകുന്ന പുഴ
വരണ്ടുണങ്ങിയ നിള
ജീവിതം.
കഞ്ഞി കുടിക്കാന്‍ കൊള്ളാത്ത
കവിതകൊണ്ട്‌
കാര്യ മെന്തെന്ന് കുത്തി നോവിക്കുന്നവര്‍
പട്ടിണി ക്കാലത്ത്
പിടിച്ചുനിന്നത്
കാലം നല്‍കിയ കൈപ്പുനീരിലെ
കവിത കൊണ്ടെന്നറിയുന്നില്ല

2011, ഡിസംബർ 23, വെള്ളിയാഴ്‌ച

സന്ധ്യ

പടിഞ്ഞാറു നോക്കൂ
എന്താണത്?
സന്ധ്യ സിന്ദൂരം തൊട്ടതോ
അതോ പകലിന്റെശവദാഹമോ ?
കടലിലേക്കാരാണ് ചായങ്ങള്‍ -
തട്ടി മറിച്ചത്?
ഓ,
അത്
സൂര്യ രശ്മികള്‍
തോരണം കെട്ടിയതോ?
വര്‍ണ്ണ വിരിപ്പുകളെല്ലാം
വകഞ്ഞു മാറ്റി കറുത്ത കമ്പളവും
തിരഞ്ഞ്‌,തിരഞ്ഞ്‌ രാത്രി

ടോര്‍ച്ച്

രാത്രിയുടെ ഇരുട്ടില്‍
വെളിച്ചത്തിന്റെ ഒരു തേങ്ങാമുറി
വിശ്വസ്ഥനായവഴി കാട്ടിയായ്
എന്നും മുന്നില്‍
ഞെക്കലിന്റെ ഉത്തുംഗതയില്‍
അനുസരണയുടെ വെളിച്ച വമനം
നിലാവിന്റെ നൂലിഴ പോലെ
വെള്ളി വെളിച്ചത്തിന്റെ -
സ്നേഹ സ്പര്‍ശം
ബാറ്ററിക്കട്ടകളെ
നെഞ്ചോടു ചേര്‍ത്ത്
കെട്ടിപ്പിടിക്കുന്ന അമ്മ മനസ്സ്
നന്മയുടെ നല്ലിളം മനസ്സായി
എന്നുമൊരു കൈക്കൂട്ട്

യൗവ്വനതിലേക്കു പോകുമ്പോള്‍

യൗവ്വനതിലേക്കു പോകുമ്പോള്‍
സൂക്ഷിച്ചു പോകണം
മൂര്‍ഖന്റെ മുഖവുമായ്
ജാഗ്രത്തായ് പോകണം
പൂവുകള്‍ക്കുള്ളിലായ്
പുലി യൊളിച്ചിരുന്നിടാം
കരിമ്പാറ ക്കൂട്ടത്തില്‍
കരി വീരരുണ്ടാകാം
പെരുമര വേടുകള്‍
പെരുമ്പാമ്പുകള്‍ ആയീടാം
പച്ചപ്പുല്‍ വിരിപ്പുള്ളില്‍
പാതാള മായീടാം
തെളിനീരു വിളിച്ചെന്നാല്‍
നീരാട്ടിനിറങ്ങീടില്‍
നീരാളി കൈചുറ്റി
കഥതന്നെകഴിച്ചീടാം
യൗവ്വനം വനമെന്ന
നേരറിഞ്ഞീടുക
നേരിലേക്കെന്നത്
നേരത്തെയറിയുക

ഭക്ഷണം

ബുഭുക്ഷയാല്‍ വലഞ്ഞ്
ഭജിക്കുന്നവന്‍ ഭുജിക്കുന്നവന്റെ-
യരികില്‍
ഉദരം നിറക്കുന്നവന്റെ
അധരത്തില്‍ നിന്നടര്‍ന്നത്‌
തെറിയുടെ തേര്‍വാഴ്ച്ച
ഉദക ക്രീയ ചെയ്യുന്നവന്‍
അന്നം കൊണ്ട് ആഘോഷം
കാക്കയ്ക്കും.ഉറുമ്പിനും,പട്ടിക്കും
മൃഷ്ട്ടാന്ന ഭേജനം .
അന്നമില്ലാതെ അവസാന ശ്വാസവും
അടര്‍ന്നു വീണ ഒരു ഭിക്ഷുവാണ്അവയ്ക്ക്
ഇന്നത്തെ ഭക്ഷണം
.

അരക്കില്ലം

ആരുമില്ലാത്തവന്
അറിവും അന്നവും
അമ്മ വഴി ദാനം
വായനയുടെ വരദാനം
പിതാവില്‍ നിന്നുംപദസമ്പത്ത്
കവിതയോടായിരുന്നു കാമം
കല്പന ചിറകു വിരിച്ചപ്പോള്‍
കോറിയിട്ടതെല്ലാം കലര്‍പ്പില്ലാത്ത -
ജീവിതം
എന്നിട്ടും
അന്നത്തിലേക്ക്
മണ്ണ് വാരിയിട്ട്‌
അവര്‍ പറഞ്ഞു
അനുഭവ മില്ലാതവന്റെ അറിവിന്‌
അരക്കില്ലത്തിന്റെ അനുഭവം.
അന്നം കുത്തി ആളറിയാതവന്
അറിയില്ലല്ലോ
അരച്ചാൺ വയറിന്റെ നിലവിളി

2011, ഡിസംബർ 17, ശനിയാഴ്‌ച

വിചാരം

എല്ലാവരിലുമുണ്ട്
കുറെ വിചാരങ്ങള്‍
മറക്കുവാന്‍ കഴിയാത്തവ
മറന്നു കൂടാത്തവ
ഓര്‍മ്മിച്ചെടുത്തവ
ഓര്‍ക്കുവാന്‍ പാടില്ലാത്തവ .
പക്ഷെ,വിചാരത്തിനു
രൂപമോ ,നിറമോ,ഗന്ധമോയില്ല
ഒരിക്കലും ഉരിഞ്ഞെറിയാന്‍
കഴിയാത്ത വിചാരങ്ങളെ
രൂപവും,നിറങ്ങളും,ഗന്ധവുമുള്ള
പശ്ചാതലത്തില്‍ ചാരിവെച്ച്
നാം ഓര്‍മ്മകളാക്കുന്നു
നനവുള്ള പച്ച മണ്ണില്‍
നമ്മോടൊപ്പം അവസാന തരിയും
ലയിക്കുന്നത് വരെ

പഠിച്ചു ഞങ്ങള്‍ നല്ലവരാകും ജയിച്ചു ഞങ്ങള്‍മുന്നേറും

കൂട്ട്കൂടി പാട്ട്പാടി കൂട്ടരേപഠിക്ക നാം
കുരുത്ത കുഞ്ഞു മോഹമെല്ലാം
കരുതലോടെ കാക്ക നാം
പഠിച്ചു നല്ലവരായി നാം
ജയിച്ചു മുന്നേറീടുക
പൂര്‍വ്വികര്‍ തെളിച്ച പാത
പതറിടാതെ പൂകുക
പുതു വസന്ത മായി പൂത്തു -
ലഞ്ഞിടേണ്ട പൂക്കള്‍ നാം
മണ്ണിതില്‍ മനുഷ്യ സ്നേഹ
ചിത്രവാതില്‍ തുറക്കനാം
ജാതിയല്ല,മതങ്ങളല്ല
നമ്മളെ ഭരിക്കുക
ഇനി മനുഷ്യ സ്നേഹം കൊണ്ട്
മനുഷ്യരെ ഭരിക്കനാം
വേണ്ട മനുഷ്യര്‍ തമ്മിലീ
വേര്‍തിരിവിതെന്തിനു
വേര്‍തിരിഞ്ഞു പോരടിച്ചു
വേലി തീര്‍പ്പതെന്തിനു
സ്നേഹമാണ് ബ്ഭൂവിതില്‍
ശാശ്വതമെന്നോര്‍ക്കുക
പഠിച്ചു നല്ലവരായി നാം
ജയിച്ചു മുന്നേറീടുക

റോസാപൂവ്

കടവത്തൂര്‍ കനവുകള്‍
വായിച്ചിരിക്കുംപോഴാണ്
ഉറക്കത്തിന്റെ പടവുകള്‍
കയറിയത്
ജിബ്രാനും,ദാര്‍വിഷും
എന്റെ ഹൃദയത്തിന്റെ
ഇരു ദലങ്ങളിലുംഅള്ളി-
പ്പിടിച്ചുനിന്നു
ജിബ്രാന്റെ പ്രണയ ത്തുടിപ്പുകള്‍
എന്റെ വലതു ദളത്തില്‍
ദാര്‍വിഷിന്റെ വിപ്ലവ ഗീതികള്‍
എന്റെ ഇടതു ദളത്തില്‍
വിപ്ലവവും,പ്രണയവും
ഒരു സന്ധിയിലെത്തിയപ്പോള്‍
ഹൃദയം ചുവന്നു തുടുത്ത
ഒരു റോസാപൂവ്

ഉറക്കം തൂങ്ങി

നിലത്തൊരു നിഴല്‍
തുന്നി ചേര്‍ത്ത് കൊണ്ട്
അയലില്‍ തുണികള്‍തൂങ്ങുന്നു
അടുക്കള പ്പുറത്ത് നിന്നൊരമ്മ
പാത്രങ്ങള്‍ കഴുകുന്നു
കളി ചിരിയാലൊരു കന്നുകുട്ടി
തൊടിയിലേക്കിറങ്ങുന്നു
കാക്ക തൂത്ത മുറ്റത്ത്
കൂനനുറുമ്പുകള്‍ മേയുന്നു
കൈനക്കി ഒരു പൂച്ച
കാല്‍ മുഖം കഴുകുന്നു
എരണം കെട്ടവന്റെ
ഇരിപ്പ് കണ്ടില്ലേ
ഇറങ്കല്ലില്‍ ഉറക്കവും തൂങ്ങി

റോഡുകള്‍

റോഡുകളി ലെങ്ങും ചതിക്കുഴികള്‍
ചോരയുടെ ചുവന്ന തടാകങ്ങള്‍
അധികാരത്തിന്റെ അര്‍ബ്ബുദങ്ങള്‍
അഴിമതിയുടെ ബാക്കിപത്രങ്ങള്‍
കുതിക്കുകയാണ് നമ്മള്‍
കുഴിയാന മനസ്സുമായി
വികസനത്തിന്റെ ആകാശ-
വാതിലുംതുറന്നു
അനന്തതയിലേക്ക്
കൊതിച്ചുപോകുന്നു
കുഞ്ഞുനാളില്‍ക്കണ്ട
കറുത്ത റോഡുകളെ കാണാന്‍
തോടുകളുണ്ടാക്കാന്‍ എത്ര എളുപ്പം!
എന്നാണിനി ഉണ്ടാവുക നമുക്കും ഒരു റോഡു ?!

മ (ര )ണം

മരണത്തിനു മണങ്ങളേറെയാണ്
ചന്ദനത്തിരിയുടെ
കുന്തരിക്കത്തിന്റെ
വെന്തതേങ്ങയുടെ
നെയ്ത്തിരിയുടെ
പഴുത്ത വ്രണങ്ങളുടെ
പുഴുങ്ങിയ ചക്കയുടെ
പഴത്തോട്ടങ്ങളുടെ
പൂത്ത അരളിയുടെ
മരണത്തിനു മണങ്ങളേറെയാണ്
മരണത്തിനു മണ്ണിന്റെ മണമാണ്

2011, ഡിസംബർ 13, ചൊവ്വാഴ്ച

പൂക്കള്‍

പൂവുകള്‍ പാരിന്‍റെ ഓമനകള്‍
പുലര്‍കാലമേകുന്ന സ്വാഗതങ്ങള്‍
സുഗന്ധംപരത്തിസുഖിപ്പിച്ചിടും
സന്തോഷമേകി രസിപ്പിച്ചിടും
തേനല്പ്പമുള്ളില്‍ കരുതിവെയ്ക്കും
സ്നേഹമരന്ദം പകര്‍ന്നു നല്‍കും .
പൂമ്പാറ്റ വന്ന് പുണര്‍ന്നിടുമ്പോള്‍
പുഞ്ചിരിയാല്‍ തേന്‍പകര്‍ന്നു നല്‍കും
പഞ്ചാരപുഞ്ചിരി ചുണ്ടുകളില്‍
അമ്മ മുത്തങ്ങളേകുന്ന പോലെ
പിന്ചോമനച്ചൊരിവായിലേക്ക്
പഞ്ചാമൃത മൂറ്റി നല്‍കും പോലെ .
പിന്ചോമാനകളും ,പൂവുകളും
ഇല്ലയെന്നാകില്‍ നാംഓര്‍ത്തുനോക്കൂ
പാരിതില്‍ മാനവ ജീവിതങ്ങള്‍
എത്രമേല്‍,എത്രമേല്‍ അര്‍ത്ഥ ശൂന്യം

മഴ ത്തുള്ളികള്‍

കരിമുകിലാമൊരു
കള്ളിപ്പെണ്ണ്
കുടവും പേറി
നടക്കുമ്പോള്‍
കാറ്റൊന്നോടി
കാതില്‍ വന്ന്
കുസൃതിയതെന്തോ
ചൊന്നല്ലോ
പൊട്ടിച്ചിരിയാല്‍
ഒക്കത്തുള്ളൊരു
കുടമൊന്നാടി
യുലഞ്ഞപ്പോള്‍
തുളുമ്പിപോയൊരു
യിത്തിരി വെള്ളം
മഴ ത്തുള്ളികളായ്
താഴേക്ക്‌.

2011, ഡിസംബർ 9, വെള്ളിയാഴ്‌ച

പുതു വത്സരം

കുതിച്ചു പായുകയാണ് കാലവണ്ടി
കുലുങ്ങിയും,കുണുങ്ങിയും
കഴിഞ്ഞു പോയതിൻ
കളങ്കങ്ങളെയോര്‍ക്കാതെ
കൊഴിഞ്ഞു പോയതിന്‍
കുറവുകളെ നോക്കാതെ
ദിനങ്ങളും,ആഴ്ച്ചകളും -
ഋതുക്കളും,ഇരുളുംവെളിച്ചവും
നോക്കാതെ
കുതിച്ചു പായുകയാണ്
കൂവിപ്പായ്യുന്ന ഒരു തീവണ്ടിയായി .
കാലക്കരയില്‍ കാറ്റേറ്റിരിക്കുന്നു നമ്മള്‍
കാലമറിയാതെ കാലംപോക്കുന്നുനമ്മള്‍
കുതിക്കുന്നു അപ്പോഴും കാലം
കുളിരിനിടയിലൂടെ കൂപ്പുകയ്യുമായി
ആഗ്രഹായണത്തിന്റെ
അനുഗ്രഹാശിസ്സുമേറ്റ്
പൌഷ മാസത്തിന്റെ
പുഷപ്പ സരിത്തിലേക്ക്

പ്രണയം ഇങ്ങനെ

ആ ഉറ്റു നോട്ടത്തില്‍
പിടിച്ചു നിർത്തുന്നൊരു കാന്തീകത
വിലക്കപ്പെട്ടൊരു സവിശേഷത-
ഇരുവര്‍ക്കു,മനുഭവപ്പെടുന്നു
ചിലന്തി ഈച്ചയ്ക്ക് ചുറ്റും
വല കെട്ടുന്നത് പോലെ
ചിന്തയുടെ ഒരു ചിലന്തി
മനസ്സിനെ വലയം ചെയ്യുന്നു
അവളാണോചിലന്തിവല കെട്ടിയത് ?!
അതോ അവനോ ?!!
ഇരുവരും ഒന്നിച്ചു ചേര്‍ന്നോ ?!!!.
വലയുടെ നൂലുകള്‍ വളയുകയും
പിരിയുകയും ,ഒട്ടിച്ചേരുകയുംചെയ്യുന്നു
പറക്കുന്ന ചുംബനങ്ങൾ
ചുണ്ടുകളില്‍ കുരുങ്ങുന്നു
മുന്നോട്ടു നടക്കുമ്പോള്‍
മുന്നിലെ ചക്രവാളം പിന്നിലോട്ടും
പിന്നിലെ ചക്രവാളം
മുന്നിലോട്ടും നടക്കുന്നു
ചിലന്തി ഇരയെപിടിക്കുക-
തന്നെ ചെയ്യുന്നു
മനസ്സും,ശരീരവും ചുറ്റിപ്പിടിക്കുന്നു
ഒരു കൊടുംകാറ്റിനും തൂത്തെറിയാന്‍
കഴിയാത്ത വിധം
അവര്‍ ഒന്നിക്കുന്നു

2011, ഡിസംബർ 8, വ്യാഴാഴ്‌ച

കൊതിയൂറും കാഴ്ച്ച

അമ്മയുടെ ഇഷ്ട്ടപ്പെട്ട സീരിയല്‍
'പ്രണയകഥ '-കാണുവാന്‍
ടി വി തുറന്നത് മുതല്‍
കുട്ടി കരയുവാന്‍ തുടങ്ങി
വീണ വയലിന്‍ സംഗീതം -
കേട്ടപ്പോള്‍
കരച്ചില്‍ ഉച്ചസ്ഥായിലെത്തി
ചാനലുകളില്‍ നിന്ന് ചാനലുകളിലേക്ക് ...
ഒരു ചാനലില്‍ വലിയ പട്ടണം
ബോംബു സ്ഫോടനത്തില്‍
ചിതറിത്തെറിക്കുന്ന ജനങ്ങള്‍
കൂട്ടക്കരച്ചില്‍,ചോരച്ചാലുകള്‍
കുട്ടി ചിരിക്കുവാന്‍ തുടങ്ങി
പൊട്ടിപ്പൊട്ടിച്ചിരിച്ച്
അവന്‍ ടി വിക്കരികിലേക്ക്-
ഓടിയടുത്തു

നവംബറിന്റെ ചിത്രം

ഞാന്‍നീഎന്നില്ലാതെ
ഒറ്റയ്ക്കും കൂട്ടം കൂട്ടമായും
എത്തിക്കൊണ്ടിരുന്നു
നവംബറിലെആ പ്രഭാതത്തില്‍
നവം നവങ്ങളായ പൂക്കളുള്ള
ഒരു പൂന്തോട്ടം പോലെ
ഒഴുക്കായിരുന്നു
പുഴ പോലൊരൊഴുക്ക്
മഞ്ഞല പോലെ
മങ്ങലേല്‍പ്പിക്കുന്നുണ്ടെന്കിലും
ഓര്‍മ്മയിലുണ്ടിന്നും ആ ചിത്രം
ഉണരാത്ത ഉടലുമായി
ഉണ്ട് വ്യാളിയുടെ ആ ഇരുണ്ട ചിത്രം .
സൂര്യ കാന്തി പൂവുകളിലെ
ഊറിപ്പടര്‍ന്ന ചോരച്ചി ത്രം .
ശൈത്യം വന്നു വിഴുങ്ങാത
കുറെ പേരുകള്‍
പച്ച ഞരമ്പില്‍ പൊള്ളുന്നുണ്ടിന്നും

വിരഹിണി

നിറഞ്ഞ സന്ധ്യയ്ക്കും
നിറവാഴത്തോപ്പിലെ
നാരു വഴിയിലേക്ക് നോക്കി
അവളിരുന്നു പോകും
പ്രവാസത്തിനുപോയവന്റെ
കുറിമാനത്തിന് .
കണ്ണൊന്നടച്ചാല്‍
മുന്നിലെത്തും
കണ്‍ തുറന്നാലോ
കരളിലെത്തും
അന്തിയുറക്കത്തില്‍
അരികിലെത്തും
ആതിര നിലാവായ്
ചേര്‍ന്നിരിക്കും
കാതങ്ങല്‍ക്കകലെയായ്
കാത്തിരിപ്പെങ്കിലും
കാതില്‍ കുറുമ്പുകള്‍
ചൊല്ലിത്തരും

2011, ഡിസംബർ 7, ബുധനാഴ്‌ച

കൈക്കല

പ്രാതലിന് പാത്രവുമായി
അയാളിരുന്നു
കത്തുന്ന നോട്ടവും
പൊള്ളുന്ന വാക്കുമായി
അയാളക്ഷമനായി
നേരം വൈകി നേരം വൈകി .
തിളച്ചു മറയുന്ന കണ്ണീരും
വെന്തു തൂവിയ ഹൃദയവുമായി
അവള്‍ ഭക്ഷണം വിളമ്പി കാത്തിരുന്നു
കുടഞ്ഞെറിയാന്‍ പാകത്തില്‍
കൈക്കലയായി

ഓന്ത്

ഒട്ടിപ്പിടിക്കുന്ന നോട്ടവും
ഒടുങ്ങാത്ത ദാഹവുമായി
കവലയിലും,കുറു വഴിയിലും
കാത്തിരിപ്പുണ്ടാകും
കുറേ ഓന്തുകള്‍
ആളും തരവും നോക്കി
മാറും നിറങ്ങളേറെ
തഞ്ചത്തില്‍ നിന്നില്ലേല്‍
ഏറ്റുമത് മഞ്ചത്തില്‍
ഉറക്കത്തിലുമത് ഉറയൂരി
ഊറ്റിടും ചുടുരക്തം
..........................................
മഞ്ചം=ശവമഞ്ചം
----------

2011, ഡിസംബർ 3, ശനിയാഴ്‌ച

കണ്ടതിങ്ങനെ

പണ്ട് കൂടെ പഠിച്ചതാണ്
പൊട്ടി പ്പെണ്ണായിരുന്നു
പട്ടിണി കൂട്ടായിരുന്നു
പാവം
മഞ്ഞു പെയ്യുന്ന മാസത്തില്‍
പിന്നി ത്തുന്നിയ ഉടുപ്പുമായ്
മുല്ല പൊഴിയും ചിരിയുമായ്
മന്ദമവൾ നടന്നു വരും .
മണിയനീച്ച ,യാര്‍ക്കുന്നു
മനം മടുക്കുംശവഗന്ധം
പെരെന്തിനു പെങ്ങളെ
ഉണ്ട് മനസ്സിലിന്നും നീ
പണ്ട് കണ്ടത്തില്‍ പിന്നെ
കണ്ടതിങ്ങനെ യായല്ലോ

ജലം

ജലമെന്നാലത് ജീവജലം
പാര് നമുക്കേകുന്ന മൃതം
പാഴാക്കരുതേ ഒരു തുള്ളി
പ്രാണന്‍ നല്‍കും നീര്‍ ത്തുള്ളി
* * * *
വെള്ളമെന്നാലത്ത്
വെറുതെയുണ്ടാവില്ല
മണ്ണിനെകാക്കണംനമ്മള്‍
സമ്പത്ത്എന്നത്പോലെ-
കാത്തീടിലെ
നാളെയുംമന്നിലുണ്ടാകൂ

അടിമകളെല്ലിനി

അടരാടുക നാം
അടിമകളെളല്ലിനി
ജന്മം മധുരോജ്ജ്വലമാക്കാന്‍
പൂര്‍വ്വ പിതാക്കള്‍ രണാങ്കണങ്ങളില്‍
ജീവിത രക്തം അര്‍ച്ചിച്ചോര്‍
കച്ചവടക്കാര്‍ കാട്ടിയ ക്രൂരത -
കണ്ടു തരിച്ചവര്‍ കൊണ്ടു മടുത്തവര്‍
മരണം മാതൃക യെന്നെന്നോതി
അഭിമാനം ധന മെന്നെന്നോതി
അടര്‍ക്കളത്തില്‍ അടരാടീടിനോര്‍
അവരുടെ നെഞ്ചിന്‍ തീച്ചൂളകളും
കത്തും കൃഷ്ണ മണിപന്തങ്ങളും
ധീരോദാര സ്വരമാധുരിയും
ചോരച്ചാലാല്‍ പുഷ്പ്പാര്‍ച്ചനയും
നമ്മളെനാമായ്‌ മാറ്റിയതോര്‍ക്ക
അടരാടുക നാം അടിമകളെളല്ലിനി
ജന്മം മധുരോജ്ജ്വലമാക്കാന്‍

പ്രണയത്തിന്റെ മുഖം

പ്രണയത്തിനെന്നാണ്
പാതി വൃത്യം നഷ്ട്ടമായാത്
വാന്‍ഗോഗ് കാതു കൊണ്ടൊരു
കവിത രചിച്ചപ്പോഴോ !
മരണത്തിന്റെ ശിഖരത്തില്‍
ഇടപ്പള്ളി തൂങ്ങിയാടിയപ്പോഴോ !!
ഷാജഹാന്‍ താജ്മഹല്‍ പണിതപ്പോഴോ!!!.
പ്രണയത്തി ന്റെ മുഖംഎന്നാണു വികൃ്തമായാത് -
മാംസവും,മാദകവുമായത്
മഞ്ഞപ്പുസ്തകത്തിലെ താളുകള്‍ പോലെ
അറപ്പും,വെറുപ്പുമുണര്‍ത്താന്‍ തുടങ്ങിയത് .
പ്രണയ മെന്നാണ് പ്രാണനില്‍ നിന്ന് -
പറിഞ്ഞു പോയത്
രക്ത ചിന്തയില്‍ നിന്നും
ചീന്തി യെറിയപ്പെട്ടത്‌ .

2011, നവംബർ 30, ബുധനാഴ്‌ച

പ്രാണന്‍റെ വിളി

കുതിച്ചു പായ്യുന്ന ട്രെയ്നില്‍
കിതച്ചു,കിതച്ചാണാകത്ത് ഞാന്‍
വായിച്ചു തീര്‍ത്തത്
ചിന്തയുടെ ചില്ല് പാത്രങ്ങള്‍
അക്ഷരങ്ങളില്‍ വീണു -
ചിതറിയപ്പോഴാണ്
പതുങ്ങി വന്നൊരു കാറ്റ്
ആകത്തു പറത്തി ക്കൊണ്ട്-
പോയത്
ഒറ്റകൈയ്യന്‍ സിഗ്നലില്‍ തട്ടി
ഒടിഞ്ഞു വീഴുമ്പോള്‍
കൊല്ലല്ലേയെന്ന് എത്ര കരഞ്ഞു -
പറഞ്ഞി ട്ടുണ്ടാകും
ഇത് പോലൊരു യാത്രയിലായിരിക്കും
അവളും പാളങ്ങളിലേക്ക്
പാറി വീണത്‌
പാളങ്ങളുടെ പ്രകമ്പനങ്ങള്‍ക്കിടയില്‍
പ്രാണന്‍റെ നിലവിളിയുയര്‍ന്നത്‌
പിടഞ്ഞു,പിടഞ്ഞു നിലച്ചത്

2011, നവംബർ 25, വെള്ളിയാഴ്‌ച

എല്ലാം നീ എന്നിട്ടും

എങ്ങുനിന്നോ മുളപ്പിച്ചെടുത്ത
ചിരിയുടെ ചില്ലയുമായി
ചിലര്‍ വന്നെങ്കിലും
മരുന്ന് മണക്കുന്ന ഈ മുറിയില്‍
സ്നേഹത്തിന്റെ മറുമരുന്നായത് നീ .
എന്റെ മുറിപ്പാടിലേക്ക് മുഖംചായ്ച്ചതും
മനസ്സിലേക്ക് മധുപകര്‍ന്നതും നീ
വേദനയുടെ അവസാന തരിയും
അലിയിച്ചെടുത്ത്
സ്വപ്ന ങ്ങളുടെ ഒരു കൂടു പണിഞ്ഞത് നീ
നഗ്നമായമനസ്സിന്
നല്ലിളംപട്ടുതന്നതും
സ്വപ്നങ്ങളുടെ പടവുകളില്‍
പട്ടു പാവാടയുടുത്തുകാത്തുനിന്നതും നീ
എന്നിട്ടും;
ചുണ്ടിലേക്ക്‌ ചുണ്ട് ചേര്‍ത്ത്
മെഴുകുതിരി കത്തിക്കുമ്പോള്‍
വെളിച്ചം ഒലിച്ചിറങ്ങുംപോള്‍
ചിതറിയമുടി കോതിയൊതുക്കി
ഓടിയൊളിക്കുന്നതെന്തിനു

വേതാള പര്‍വ്വം

നന്മയെല്ലാം നാട്കടത്തപ്പെട്ടു
നാണം മറക്കുവാന്‍ പോലും
നാണ മില്ലാത്തവരായി നാം
പേറ്റന്റിന്റെ പേരില്‍ പാവയ്ക്കയും,-
പടവലവും,വഴുതനയും
വേപ്പ് മരവും,കീഴാര്‍ നെല്ലിയും -
നാട് തന്നെയും
കടല് കടന്നവര്‍ കടത്തി കൊണ്ടുപോയി
ഉന്നത തലങ്ങളില്‍
ചര്‍ച്ച നടക്കുകയാണിപ്പോള്‍
വായുവിന്റെ പേറ്റന്റും
വേതാളങ്ങളെയേല്‍പ്പിക്കാന്‍ -
ഉടയോരായവര്‍
ഉറഞ്ഞു തുള്ളുകയാണിപ്പോള്‍

കുരുക്ഷേത്രം

നിയമംധൃതരാഷ്ട്രരായിവാണീടുന്നു
ദുര്യോധനന്‍മാര്‍ഭരിക്കെ
രക്തം തളംകെട്ടി നില്‍ക്കുമീമണ്ണിതില്‍
ഗാന്ധാരിമാര്‍ വിലപിപ്പൂ
ധര്‍മ്മ സങ്കടത്തിന്‍ കടലില്‍ പതിക്കുന്നു
ധര്‍മ്മപുത്രര്‍ മാരിവിടെ
കുഴയുന്നു കുന്തിമാര്‍
ക്ലാന്തിയാല്‍ കാടകംപൂകുന്നുമാനസമിന്നും
പീഡനമേറ്റുപിടയും പാഞ്ചാലിമാര്‍
ഇത്തെരു വീഥിയിലെങ്ങും
രക്ഷിക്കുവാനൊരു കൃഷ്ണനുമില്ലിന്നു
കൃഷ്ണയ്ക്ക് കണ്ണീരു മാത്രം
ധര്‍മ്മാധർമ്മങ്ങളേററുമുട്ടീടുന്ന
കുരുക്ഷേത്ര മാണിന്നുംബ്ഭൂമി
നിയമംജയിച്ചു കരേറുവാന്‍കാക്കുന്നു
മാനവര്‍ മന്നിതിലെങ്ങും
ഇതിഹാസകാലം മുതലേററുമുട്ടി
മണ്ണിനും,പെണ്ണിനും വേണ്ടി
നിത്യമുര ചെയ്തിടുന്നുനാമിന്നും
ശാന്തി സമാധാനമെന്നു
എന്നാല്‍;
ഐകമത്യ ത്തിന്റെ
തൈകള്‍ നടുന്നതും
പിഴുതു നോക്കുന്നതുംനമ്മള്‍

2011, നവംബർ 24, വ്യാഴാഴ്‌ച

മനസ്സറിയാതെ

താരക വ്യൂഹവും നോക്കിഞാനിന്നലെ
രാവിലുറങ്ങാതിരുന്നു പോയി
എന്നെ മറന്നു ഞാന്‍ എല്ലാം മറന്നു ഞാന്‍
ഏതോ വികാരം പൊതിഞ്ഞുനിന്നു
ഏഴല്ലെഴുന്നൂറ്വര്‍ണ്ണങ്ങള്‍ ചാലിച്ച
ഏതോ കാലത്തിലലിഞ്ഞുചേര്‍ന്നു
ആരോവന്നെന്‍ചുമല്‍ തൊട്ടുവിളിക്കവേ
കൊട്ടിയടച്ചൊരാ സ്വപ്ന വാതില്‍
പൊട്ടിചിരിച്ചൊരുതെന്നല്‍പറന്നുപോയ്‌
ഞെട്ടിത്തിരിഞ്ഞുഞാന്‍ നോക്കുന്നേരം
ഓര്‍ക്കാന്‍ കഴിന്നില്ലെനിക്കൊന്നുമേ
ഇക്കണ്ടാതെന്തു മറിമായങ്ങള്‍

ശവദാഹം

തര്‍ക്ക വിതര്‍ക്കങ്ങളും
വില പേശലുകളും
കരാറുകാരും ,ദിവസക്കൂലിക്കാരും
ഇഷ്ട്ടാനിഷ്ട്ടം തിരഞ്ഞെടുക്കാം
കച്ചവടമാണെങ്ങും
എന്തും ഏതും!
ധനസ്ഥിതിഅനുസരിച്ച്
നിലയും വിലയു മനുസരിച്ച്
ചന്ദനവും,അകിലും
വരടിയും,ഉണങ്ങിയമുളയും
പൊട്ടും,പട്ടുംസുഗന്ധ വ്യഞ്ജനങ്ങളും .
ഗതിയില്ലാത്ത ഒരു ദരിദ്രന്റെ ശവം
അവസാനം
മുളംതണ്ടില്‍കെട്ടിഗംഗയിലേക്കൊഴുക്കുന്നു
മനസ്സിലൊരു ചിതയെരിയുന്നു
കണ്ണുനീരിനാല്‍ അശ്രു പൂജ

2011, നവംബർ 23, ബുധനാഴ്‌ച

പ്രതീക്ഷ

വിശന്നു വീണാലും
വിഷം കഴിക്കില്ല
വിശ്വാസ മുണ്ടെങ്കില്‍
വിധിയേ പഴിക്കില്ല
കൊടിയ വേനലില്‍
കൊടി പിടിച്ചപ്പോഴും
കാരിരുമ്പഴിക്കുള്ളില്‍
കൂനിയിരിക്കുംപോഴും
കൂച്ച് വിലങ്ങിന്റെ
കണ്ണിയറുക്കുന്ന
കൊടിനിറമാണെന്റെ
കണ്ണിലും,മനസ്സിലും
നെടിയ നാളാവാം
നേരിന്റെ പന്തങ്ങള്‍
നിറന്നു കത്തുവാന്‍ -
എന്നിരുന്നാകിലും
വിരുന്നു വന്നിടും
വസന്ത മെന്നത്
വിശ്വമാകെയും
അത് കാലനിശ്ചയം

2011, നവംബർ 22, ചൊവ്വാഴ്ച

യോഗി

വാക്കിനു മൂപ്പിന്റെ മുഴക്കവും
നോക്കുന്ന കണ്ണില്‍ കടലാഴവും
കരളില്‍ കരിമ്പിന്‍ മധുരവും
വൃത്തത്തിലൊതുക്കാന്‍ കഴിയില്ല
വൃതത്തിനെ .
ഭോഗിക്ക് കഴിയില്ല
ത്യാഗിയായ് തീരുവാന്‍
യോഗിയായ് തീരണേല്‍
ത്യാഗിയായ് മാറണം

അറവ് മുട്ടി

ഉരല് പോലെ
ഉടലെങ്കിലും
ഉപരിതലം വെട്ടി നുറുക്കി
അറവുകാരന്റെ മുഖം പോലെ
പരുപരുത്തതെങ്കിലും
ഭയ സംഭ്രാന്തിയുടെഓളപ്പാച്ചിലാണ്
മനസ്സിലെന്നും
ഉമിനീര്കുമിയുന്ന ബലിമൃഗത്തിന്റെ
വായപോലെ
മുട്ടിയുടെ പാര്‍ശ്വത്തില്‍
ചോരച്ചാലുകള്‍
അറവു മുട്ടിക്കും പറയാനുണ്ട് കഥകളേറെ
ക്രൂരതയ്ക്ക് കൂട്ട് നില്‍ക്കുന്നതിന്റെ
കുഴിഞ്ഞ്,കുഴിഞ്ഞ്ഒരു ജന്മം
തീരുന്നതിന്റെ

2011, നവംബർ 12, ശനിയാഴ്‌ച

കാഴ്ച്ച

ആനമയക്കികള്ള് കുടിച്ചിട്ടച്ഛനകത്ത് കിടപ്പുണ്ട്
പട്ട കുടിച്ചു കറങ്ങി നടക്കും ഏട്ടന്‍ പട്ടണ -
മൊട്ടാകെ
അമ്മ മഹാമുനി , വണ്ടിക്കാള
ജീവിത ഭാരം പേറുന്നു
കേള്‍ക്കാം ഒരു മകള്‍ ,ഒരു പെങ്ങള്‍-
റോട്ടില്‍,വീട്ടില്‍ ഇരവില്‍,പകലില്‍
കാമാന്ധതയുടെ കഴുക കൊക്കുകള്‍
കൊത്തും ദീന വിലാപങ്ങള്‍
ആരുണ്ടിവിടെ തടയാന്‍
അരുത് നിഷാദ അരുത് ,
അരുതരുതരുതെന്നോതീടാന്‍
മാനംവിറ്റ്മാളികപണിതോര്‍
മനസ്സില്‍ മതിലുകള്‍ തീര്‍ക്കുമ്പോള്‍
പട്ടിണി പടിയേറീടിന വീട്ടില്‍
ഇറയില്‍ തൂങ്ങും കയര്‍ കാണാം
ആരുണ്ടിവിടെ തടയാന്‍
അരുത് നിഷാദ അരുത് ,
അരുതരുതരുതെന്നോതീടാന്‍
അമ്മപ്പാല് കുടിച്ചൊരു മാറ്
മുറിച്ചു മുഴക്കും ജയഭേരി
ഉയിരിന്‍ പാതി പതിയോ പത്നിയെ
പാതി വഴിയില്‍ വില്‍ക്കുന്നു
ആരുണ്ടിവിടെ തടയാന്‍
അരുത് നിഷാദ അരുത് ,
അരുതരുതരുതെന്നോതീടാന്‍

ഇച്ഛാഭംഗം

ആശിച്ചിരുന്നു ഞാന്‍
കണ്മുനകൊണ്ടൊരു
കവിത കുറിക്കുവാന്‍
പച്ച ഞരമ്പിന്റെ പുസ്തകത്തില്‍
മയില്‍പ്പീലി തുണ്ട് പോല്‍ സൂക്ഷിച്ചു വെയ്ക്കുവാന്‍
പെറ്റു പെരുകുന്നോരോര്‍മ്മ കളായെന്നില്‍
ഹൃദയത്തിന്‍ തന്ത്രിയില്‍ വര്‍ണ്ണങ്ങള്‍ -
ചാര്‍ത്തുവാന്‍
ഇച്ഛിച്ചതല്ലെന്നില്‍ അര്‍പ്പിതമായാത്
ആശകളായിരം ബാക്കി കിടക്കുന്നു
അസ്തമനത്തിന്റെ പുസ്തകതാളില്‍
ഇനിയെന്ത് കവിത ഞാന്‍ കുത്തിക്കുറിക്കേണ്ടു

ലാഭം

കല്ല്യാണം അവനു കച്ചവടമായിരുന്നു
കാശു മുടക്കാതെ കീശ വീര്‍പ്പിക്കാനുള്ള -
ഒരുപായം
കുറച്ചു കഴിയുമ്പോള്‍ കുറ്റംപറഞ്ഞ് ഒഴിവാക്കാം
തന്നപണം തിരിച്ചുകൊടുത്ത് തൊന്തരവൊഴിവാക്കാം
പുതുതായൊന്നു കെട്ടിയാല്‍
പണം കൂടുതല്‍ കിട്ടും
പലിശയില്ലാ പണം കൊടുത്താലും
ലാഭം തന്നെ

2011, നവംബർ 4, വെള്ളിയാഴ്‌ച

മേലെ ആകാശം താഴെ ഭൂമി

ഭൂമിക്കു അതിരുണ്ടായിരുന്നു
അതിരിന് എതിര്‍ നിന്നുപോലും ആശ!
കടലിനക്കരെ നിന്നു ഒരു കിളി നാദം:
സ്വര്‍ഗ്ഗ തുല്യമായ ഒരു സ്വപ്ന രാജ്യവുമായി
ഞങ്ങള്‍ വരുന്നു
കച്ചയഴിച്ച്,ഉടവാളൂരിയെരിഞ്ഞു
കാലിനുള്ളിലേക്ക് വാലുംമടക്കി കാത്തിരുന്നു
വന്നവര്‍ വന്നവര്‍ വെളുക്കെ ചിരിച്ച്
വെറുംവാക്ക്‌ ചൊരിഞ്ഞവര്‍
വായ്നിറയെ അപ്പവുമായി തിരിച്ചുപോയി
സ്വര്‍ഗത്തിലേക്കുള്ള വഴിയും
സ്വപ്നവും കണ്ടിരിക്കയാണിന്നു നാം
തൊഴിലില്ലാതെ ,ഭക്ഷണമില്ലാതെ
മേലെയാകാശവും ,താഴെ ഭൂമിയുമായി

രാത്രിയും,പകലും

കുന്നത്തെ ഷാപ്പില്‍ നിന്നു
കള്ളുംകുടിച്ച്
രാത്രിയിറങ്ങുന്നു
പകലിന്റെ വിളക്കൂതി
ഭൂമിപ്പെണ്ണിനെ വാരിപ്പുണര്‍ന്നു
അവളുടെ തുടുത്ത കവിളിലും
നിറഞ്ഞ ചുണ്ടിലും പരതി നടന്നു
അവളവനേയും കെട്ടിപ്പിടിച്ചു
കൈകൊണ്ടും,കാലുകൊണ്ടും,ശരീരം കൊണ്ടും
കാറ്റും,മഴയും രതി ലഹരിയായ്
പെയ്തിറങ്ങി
എല്ലാം കഴിഞ്ഞ്
അവര്‍തളര്ന്നകന്നു ചരിഞ്ഞു കിടന്നു
രാത്രിയും,പകലുമായി

സമ്മാനം

കാമാനകളെ നിഷേധിച്ചതിനു
കാമാന്ധതയുടെ കൊത്തി വലിക്കല്‍
വന്യതയുടെ ചുഴികളില്‍
വികാരത്തിന്റെ വേലിയേറ്റം
ഒരു വെള്ളരി പ്രാവുകൂടി ചിറകറ്റു വീഴുന്നു
കൃഷ്ണ മണികളിലേക്ക്കരാളസര്‍പ്പം കൊത്തുന്നു
കൈകാലുകള്‍ തളര്‍ന്നു ഞാന്‍
കണ്ഠം തുറക്കാനാവാതെ
കുരുക്കില്‍ പെട്ട് പിടയുന്നു
യാചനയുടെ കൈകള്‍ നിന്നില്‍നിന്നു മുയരുമ്പോള്‍
ദയവറ്റിയ കർണ്ണത്തി ലേക്കാണ്
ദയനീയ നിലവിളി എത്തുന്നത്
സാന്ത്വനത്തിന്റെ ഒരു നോട്ടം പോലുമെനിക്ക്
നേട്ടമായ്‌ നിനക്ക് നല്‍കുവാന്‍ കഴിഞ്ഞില്ല
ഒരു വട്ടം കൂടി തുറക്കുമോ നീ കണ്ണുകള്‍
മരിക്കും മുന്‍പ് നിനക്ക് എന്റെ വക
ഒരു മുറിവുകൂടി സമ്മാനം

കണ്ണീര്‍ വാസം

ഞാന്‍ നിഴലുകളെ പിന്തുടരുന്നവന്‍
പ്രകാശത്തിനു പിന്തിരിഞ്ഞു നടക്കുന്നവന്‍
കഴിയില്ല യിനിയും പാഴ്വാക്ക് കൊണ്ടൊരു -
പാലം പണിയാന്‍
സ്നേഹത്തിന്റെ പുഴയെന്നേ വറ്റി
സ്വാതന്ത്ര്യത്തിന്റെ വന്‍കര എങ്ങോ-
ലയിച്ചു
മുള്‍ക്കാടുകളില്‍ പെട്ടുപോയ
മുയലിന്റെ പ്രാണഭയം
ആത്മാവിന്റെ ക്ഷുഭിത വിലാപങ്ങള്‍
മനസ്സ് പെയ്യാതെ വിങ്ങി നില്‍ക്കുന്നു
കല്ലറയിലെ കണ്ണീര്‍ വാസമോയെന്റെ വിധി
വരിമുറിഞ്ഞ ഉറുമ്പുകളെ പ്പോലെ
ചിതറിയ സ്വപ്‌നങ്ങള്‍
ചിന്തയുടെ ചീളുകള്‍ തെറിച്ചുവന്നു
ശിരസ്സുപിളര്‍ന്നു അപ്പുറത്തേക്ക് പോകുന്നു

ആടും,ചെന്നായയും

അജങ്ങ ളുടെ നേതാവ്
ഗജപീഠത്തില്‍ കയറി നിന്നു
ചെന്നായയുടെ ചോര ക്കൊതിക്കെതിരെ
ഉള്‍ക്കരുത്തുള്ള ഉറവയില്‍ നിന്നെന്നപോലെ
വാക്ധോരണി പ്രവഹിച്ചു
പ്രത്യാശയുടെ ഞാറ ക്കൊക്കുകള്‍
പലപാടും പാറി
നക്ര ഗേഹത്തിലേക്ക്നയിക്കുന്നതെന്ന്
ആരുമറിഞ്ഞിരുന്നില്ല
ആർത്തിയുടെ ഉപ്പു രസം
ഉമിനീരായ് ഇറ്റിയത് ആരും കണ്ടിരുന്നില്ല
കടവായിലെ രക്തപ്പാട്
ആരും ശ്രദ്ധിച്ചിരുന്നില്ല
ആട്ടിന്‍ തോലിന്റെ സൌമ്യതയിലെ
ചെന്നായ ക്കണ്ണുകള്‍ ആരും കണ്ടിരുന്നില്ല
അജഗണങ്ങളുടെ എണ്ണം കുറഞ്ഞു കൊണ്ടേയിരുന്നു
അജങ്ങ ളുടെ നേതാവ് കൊഴുത്തു കൊണ്ടും !

കാറ്റ് പറഞ്ഞത്

കളി വാക്കു മായ്കാറ്റ് മെല്ലെ നീങ്ങി
ഇരുട്ടിലുറങ്ങിയ മണ്ണിനും ,മരത്തിനും -
മുകളിലൂടെ
നദിയോട് കാറ്റ് കളിവാക്കു പറഞ്ഞു
ഓളങ്ങളുടെമറു ഭാഷ കേട്ട് കാറ്റ് നദി കടന്നു
ഓല മേഞ്ഞ പഴകിയ വീട്ടില്‍ നിന്നൊരു ശബ്ദം -
കാറ്റിനെ തടഞ്ഞു നിര്‍ത്തി
കാറ്റിന്റെ ചുണ്ടില്‍നിന്നും കളിവാക്കടര്‍ന്നു വീണു
കാറ്റിന്റെ കരള്‍ മുറിച്ചുകൊണ്ട് തീവ്രമായ വേദനയുടെ -
ശബ്ദം തപ്പി തടഞ്ഞു
ഭാരിച്ചൊരു വേദന കണ്ട കാറ്റ്
പേടിച്ചു പുറത്തിറങ്ങി
കാറ്റ് കണ്ടത് ഇരുട്ടിനെ മുറിച്ചുകൊണ്ട്‌
എല്ലാവരോടും കരഞ്ഞു പറഞ്ഞു
കേട്ടവരെല്ലാം കളിവാക്കു പറഞ്ഞ്‌
തിരിഞ്ഞു കിടന്നു

2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

മണ്ണിന്റെ നാള്‍ വഴികള്‍

വിരൂപയായ മണ്ണിനെ
അവന്‍ പ്രാണന് തുല്യം സ്നേഹിച്ചു
മണ്ണിന്റെ ഉദരത്തില്‍
പ്രണയത്തിന്റെ നഖച്ചിത്രമെഴുതി
രക്തം ഘനീഭവിച്ച ഉദരത്തില്‍
വിത്തുകള്‍ കുഴിച്ചുവെച്ചു
മണ്ണിന്റെ ചോരകുടിച്ച്
വിത്ത് മുളച്ചു പൊന്തി
മണ്ണ് ചിരിച്ചു,അവള്‍ സുന്ദരിയായി
അവന്‍ ഹവ്വയുടെഅകിടില്‍ അഭയംതേടി
അവന്‍ മരിച്ചപ്പോള്‍
അവന്റെ ഹവ്വ പെറ്റ മക്കളെ
മണ്ണ് ദത്തെടുത്തു
മണ്ണ് വളര്‍ത്തിയ മക്കള്‍ വലുതായപ്പോള്‍
അവര്‍ ആദ്യം മണ്ണിന്റെ മാറ് ച്ഛേദിച്ചു
കരചരണങ്ങള്‍ മുറിച്ചു
ഗള ഛേദത്തിനായ്
വാളുമുയർത്തി നില്‍പ്പാണ്

പെണ്ണിര

ആണിന് വേണ്ടി
ആണിനാല്‍ ഒരുക്കപ്പെട്ട്
അവള്‍ ഇറങ്ങുന്നു
പച്ച നോട്ടിലെ ഗാന്ധിത്തലയെ
അവന്‍ കീശയിലേക്ക് പൂഴ്ത്തുന്നു .
രതി ലഹരിയിലെത്തുന്നവന്‍
മൃതിലഹരിപിടിച്ചവളുടെയരികിലേക്ക്
മദ്യ മുണർത്തിയ മൃഗ ലഹരിക്ക്‌
അവള്‍ വെറും പെണ്ണിര

ഏകലവ്യന്‍

ഗുരുവിന്റെ പ്രതിരൂപമുണ്ടാക്കി
ഏകലവ്യന്‍ ആയോധന മുറ
അഭ്യസിച്ചു
പെരുവിരല്‍ മുറിച്ച്
ഗുരു;ദക്ഷിണ വെച്ച്
കാട്ടിലേക്ക് മറഞ്ഞു

സൃഷ്ട്ടി

നിലച്ച ഘടികാരം ഒരു ദിവസത്തില്‍
രണ്ടു നേരം ശരി കാണിക്കുന്നു
സൃഷ്ട്ടി തന്നെ ഉദാത്തം
ഇത് ഏദന്‍ തോട്ടത്തിലേക്കുള്ള
മടക്ക യാത്ര
ഹവ്വായുടെ ആദാമിലേക്കുള്ള-
പുന പ്രവേശം
രണ്ടു പകുതികള്‍ ഒന്നായിത്തീരുന്ന
സൃഷ്ട്ടിപ്പാകുന്ന നിമിഷം

2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

വര (മര )ണമാല്യം

വാക്കിനു വാളിന്റെ മൂര്‍ച്ച .
അസ്വസ്ഥതയുടെ അസിധാര -
ഇടനെഞ്ചിലേക്കിറങ്ങുന്നു
ഹൃദയത്തില്‍ ഒരു വാള്‍ മുറിവ്
സിംഹ ത്തിന്റെ സ്ഥാനത്ത്
ശൃഗാലനിരിക്കുന്നു
ഒലീവില വെടിഞ്ഞ
സമാധാനത്തിന്റെ പക്ഷി
വെടിയുണ്ടയുടെ ഒരു വര (മര )ണ-
മാല്യവുമായി പറന്നിറങ്ങുന്നു
ഹവിസ്സൊരുക്കി ഒരു കാക്ക
കാത്തിരിക്കുന്നു
അത്തിമരത്തിനരികില്‍
ഇത്തിരി നേരം
ഉഷ്ണ മുണക്കാന്‍ കാത്തിരിക്കുമ്പോള്‍
ഉന്നിദ്ര മായ ഒരു പുക
വെള്ളപുതപ്പിച്ചുഎന്നെ
തെക്കേവളപ്പിലേക്ക്എടുക്കുന്നു

അമ്മമരം

അവള്‍;ദുഃഖത്തിന്റെ ഒരു ഭാണ്ഡക്കെട്ട്
മുത്തച്ഛന്‍ മുന്പിരിക്കാറുള്ള
മരത്തിനരികിലെത്തി ഭാണ്ഡമവളഴിച്ചു
സ്നേഹ സ്പര്‍ശമായി ഒരുകുളിര്‍ കാറ്റ്
ദുരിതങ്ങള്‍ തുടയ്ക്കുവാനായി മുത്തച്ഛന്‍മരം
അവളിലേക്ക്‌ ചാഞ്ഞു
അവളുടെ കാലുകള്‍ വേരുകളായി
മണ്ണിലേക്ക് പടര്‍ന്നു
കൈകള്‍ ശാഖകളായി വിണ്ണിലേക്ക് വിടര്‍ന്നു
കണ്ണുകള്‍നക്ഷത്രപ്പൂക്കളായി വിരിഞ്ഞു
ശരീരം ശക്തിയുള്ള തായ്ത്തടിയായി -
അമ്മമരമായി വളര്‍ന്നു

നഷ്ട്ടപ്പെട്ടവളെഓര്‍ത്ത്

വിപത്തിന്റെ വിത്തുകളാണ്
എങ്ങും മുളയ്ക്കുന്നത്
മന്ത്രങ്ങളും,മാരണങ്ങളു മാണ്
ഉച്ചരിക്കപ്പെടുന്നത്
കിനാവിന്റെ കന്യാവനങ്ങളില്‍
ഒറ്റപ്പെട്ടു പോയവന്‍ ഞാന്‍
ഒരു കുന്നു വേദനയും തന്നാണ്
അവള്‍ കുന്നിറങ്ങി പോയത്
എന്റെ കിനാക്കളെ കൊത്തിക്കീറി
കടന്നു പോയതെന്തിനു ?
വെയില്‍ പാമ്പുകളെ മനസ്സിലേക്ക് -
എറിഞ്ഞു തന്നതെന്തിനു ?!
വെടി മരുന്ന് മണക്കുന്ന വീഥിയിലൂടെ
വയല്‍ വരമ്പ് തേടി ഞാന്‍ നടക്കുന്നു
വ്യദയുടെ വെടി മരുന്നാണ് എന്റെ -
തലച്ചോറില്‍
കൊലച്ചോറ് വിളമ്പുവാനായി -
ഒരു ചെറുതീപ്പൊരിക്ക് അത് -
കാത്തിരിക്കുന്നു

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

എന്നിട്ടും അവള്‍

പഴയരോര്‍മ്മഎന്നെ
പൂണ്ടടക്കം പിടിക്കുന്നു
പനയോല പന്തലിട്ട
ചരിവിലേക്ക്‌ വലിക്കുന്നു
ആയോധനം തോറ്റ
യോദ്ധാവ് ഞാന്‍
ആയോജന മില്ലാത്ത
ആയുസ്സെന്തിനു
എന്നിട്ടും അഴുകിയ
ഈ ജഡത്തിനരികെ
മിഴിനീരു മൊലിപ്പിച്ചു
നില്‍ക്കുന്നു അവള്‍

സംസ്ക്കാരം

ബാക്കിയായ ഒരു വാക്കാണ്‌ നീ
അറ്റു പോകുന്ന ഒരു വംശത്തിന്റെ -
ഏക കണ്ണി
കാഴ്ച്ചയും,കാഴ്ച്ചപ്പാടും മാറി
വഴിയും,മിഴി നോട്ടവും മാറി
വിത്തിനു വെച്ച സംസ്ക്കാരവും -
കുത്തി ച്ചോറുണ്ടു
പാഴ് മരത്തിന്റെ അവസാന-
ശാഖ പോലെ ഞാന്‍
വിടരുന്ന പൂവിനെല്ലാംവിളര്‍ച്ചയുടെ -
വെളുപ്പ്‌
ബാക്കിയായ ഒരു വാക്കാണ്‌ നീ
അതിനി എത്ര കാലം ?!

ചുവന്ന തീയ്യതി

പ്രീയ പ്പെട്ടവളുടെ പ്രണയം
പതിതന്റെ പാട്ട്
ശതൃവിന്റെ കണ്ണിലെ കരട്
വെള്ളരി പ്രാവിന്റെ ചിറക്
കൊടുത്ത കൈക്ക് കൊത്തിയവനെ -
കെട്ടിപ്പിടിച്ച് മൂര്‍ദ്ധാവിലൊരു ചുംബനം
തലച്ചോറില്‍ നിന്നും ചോറെടുത്ത്
തിലോദകം ചെയ്ത്
കണ്ണെടുത്ത് മണ്ണിലേക്കെറിഞ്ഞ്
കൃഷ്ണ മണിയില്‍ നിന്നും ഒരു-
മണി വെളിച്ച മെടുത്ത്
ഞാന്‍ തിരിച്ചു പോകുന്നു
നിങ്ങളിലെന്നും നിറഞ്ഞു നില്‍ക്കാന്‍
ചുവന്ന തീയ്യതി യായി
വിരിഞ്ഞു നില്‍ക്കാന്‍

സിംഹി

ശ്മശ്രുക്കള്‍ വളര്‍ത്തിയ ഒരു ശൃഖാലന്‍
ധ്യാനത്തിലിരിക്കുന്നു
ഒരു കുഞ്ഞു പൂവ് ഞെട്ടറ്റു വീഴുന്നു
കാട്ടിലേക്ക് കടക്കുന്ന കുറുക്കന്റെ
കടവായില്‍നിന്നു രക്തമിററിററുവീഴുന്നു
കന്യകാത്വം നഷ്ട്ട പ്പെട്ടവള്‍
കാട്ടിലേക്ക് നടക്കുന്നു
സിംഹത്തിന്റെ പുറത്തേറി
നഗ്നയായ്‌ സഞ്ചരിക്കുന്നു
ഹൃദയത്തില്‍ നിന്നും ഒരമ്പ് മുളയ്ക്കുന്നു
കാവിയുടെ കപടതയിലേക്ക്
കൊമ്പുകള്‍ കോര്‍ക്കുന്നു
മാതൃത്വ ത്തിന്റെ മനോവ്യഥ
മഴുവായെറിയുന്നു
വേടന്റെകഴുത്തിലത്
ഫണമുയ൪ത്തിക്കൊത്തുന്നു

മരിച്ചു പോയ കുട്ടിക്ക്

സാക്ഷ യില്ലാത്ത എന്റെ വാതിലിനു
നിന്റെ പട്ടടയാണ് സാക്ഷി
നിന്റെ കുഞ്ഞു പാദങ്ങള്‍വിശ്രമിക്കുന്നത്
എന്റെ ഹൃദയത്തിലെല്ലോ
ശ്രമിക്കരുത് നീ അതെടുത്ത് മാറ്റുവാന്‍
കത്തുന്ന ഒരു പിടി ഓര്‍മ്മയാണെനിക്ക് നീ
കയറി വരണം നീ എന്നും
ഒരിളം തെന്നലായെങ്കി ലുമെന്നരികില്‍
അരക്ഷിതാവസ്ഥയില്‍ നിന്നു മടർത്തി
സുരക്ഷയുടെ ഒരു വിരല്‍ കോര്‍ക്കുവാന്‍
പണിഞ്ഞു വെച്ചിട്ടുണ്ട് ഞാനൊരുപാദരക്ഷ
നിന്‍ പാദ പതനമെന്‍ കാതില്‍ പതിക്കുവാന്‍
കൊടുത്തു വിടാം ഇന്ന് കാറ്റിന്‍ കൈകളില്‍
കത്തുന്ന മനസ്സുമായ് കാത്തിരിക്കും ഞാന്‍
കാറ്റിന്റെ കലമ്പലിലും ,സൂര്യന്റെ വികാസത്തിലും
കിളികളുടെ കള മൊഴികളിലുംനോക്കിയിരിക്കും ഞാന്‍

2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ചിത്രങ്ങളിലെ അശ്വ വേഗം

(എം,എഫ് ഹുസൈന് )
നിന്‍റെ കണ്ണില്‍ ഒരു കടലിളക്കം
നിന്‍റെ വിരലിന് അശ്വ വേഗം
കാതങ്ങള്‍ക്കകലെ കഴിയുന്നനാളിലും
കാലം കഴിഞ്ഞില്ല പ്രണയ മെന്നോതിയോന്‍
നിന്‍റെ മൌനങ്ങളില്‍ കോര്‍ത്തു വെയ്ക്കുന്നത്
ജീവിതം തുന്നിയ ഭൂമി മാതാവിനെ
നിന്‍റെ കണ്ണിലെ കത്തുന്ന കനലിനെ
കെടുത്തുവാന്‍ കഴിയില്ല കപട വേഷങ്ങള്‍ക്ക്
ആ കൊടും വേനലില്‍ ഉഷ്ണിച്ചു പോയിടും
കാടത്തം പേറിയ കുടില മനസ്സുകള്‍
ചായവും,ചമയവും നീ യഴിച്ചെ ങ്കിലും
ഓര്‍മ്മ ചിത്രങ്ങളായ് നീ മാറിയെങ്കിലും
ഇല്ലില്ല മായില്ല ,യെന്‍ മനോ മുകുരത്തില്‍
അശ്വ വേഗങ്ങളായ് എന്നും കുതിച്ചിടും

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

മുഖം മൂടി

ആശിസ്സു നേടിയ ശി രസ്സുമായാണ്
അരങ്ങത്തേക്ക് ഇറങ്ങിയത്‌
ഫണമുയര്‍ത്തിയ ഫലിതമാണ്
കാതിനെ കൊത്തി യടച്ചത്
പാപം ചെയ്യാത്തവര്‍
കല്ലെറിയാതെ കേഴുകയാണ്
സത്യത്തിന്റെ മുഖം വികൃതമെന്ന്
അന്നാണ് ഞാന്‍ അറിഞ്ഞത്
മുഖം മുഖംമൂടിയണിഞ്ഞുവേണം
പുറത്തേക്കിറങ്ങാന്‍
കള്ളവും,കാപട്യവും മെനയണം
കുതന്ത്രങ്ങളുടെതന്ത്രങ്ങള്‍ പഠിക്കണം
കത്തുന്ന ഒരു ചിരിചുണ്ടിലുണ്ടാവണം
ചെന്നായച്ചെവി കൂര്‍പ്പിക്കണം
ഇറ്റു വീഴുന്നചോരനക്കികുടിക്കണം
പൊങ്ങച്ചത്തിന്റെ പുതപ്പു മൂടി
പുകഴ്ത്തി പറയണം
അമ്പിന്റെ കര്‍മ്മമായി
കൊമ്പു കുലുക്കി നില്‍ക്കണം

അച്ഛന്‍ വീട്ടിലുണ്ട്

കത്തുന്ന വെയിലിലേക്ക്
ഒരു കന്യക യിറങ്ങുന്നു
കണ്ണുകളില്‍ കര്‍ക്കിടകം പെയ്യാനായ്
വെമ്പുന്നു
കുത്തി ച്ചുടനപ്പോഴും
മരക്കൊമ്പില്‍ കുറുകുന്നു
അമ്മയുടെ വരവ് കാത്ത്
വേരിറങ്ങി നില്‍ക്കുമ്പോള്‍
മിഴികളിലെ മാന്‍ പേടകള്‍
വിഹ്വലതയുടെനട വരമ്പില്‍
കുടിലിന്റെ കവാടത്തില്‍
അച്ഛനൊരാൾഇരിപ്പുണ്ട്
കുടിലതയും,കാടകവും
കൂട്ടിന്നിരിപ്പുണ്ട്

മരണ വീട്ടില്‍

തീ പ്പിടിച്ച തലയില്‍ നിന്ന്
ത്രിശൂലമുയരുന്നു
വാ പിളര്‍ന്ന് നാവുയര്‍ന്ന്
നാഗത്താന്‍ ച്ചീറ്റുന്നു
കന്യയാം വെയില്‍ പെണ്ണിനെ
കഴുകക്കാറുകള്‍ കൊത്തിക്കീറുന്നു
കണ്ണീരു വീണ മണ്ണില്‍ നിന്ന്
രക്തപ്പുഴ യൊഴുകുന്നു
മുരിക്ക്‌ മരത്തിലിരുന്നു കാക്ക
ബലിച്ചോറിനു വാപിളര്‍ക്കുന്നു
മുള്ള് തറഞ്ഞ കണ്ണില്‍ നിന്ന്
എള്ളും,പൂവു മുതിരുന്നു
നോക്കുകുത്തിപോലെ ഞാന്‍-
നോക്കി നില്‍ക്കുമ്പോള്‍
കറുകമോതിരമാരോ
വിരലിലണിയിക്കുന്നു
തറ്റുടുത്ത്‌ തറയില്‍ ഞാന്‍
ഒറ്റ മുട്ട് കുത്തുമ്പോള്‍
ബലിയിട്ടു കൈ മുട്ടി മാടി വിളിക്കുന്നു
മണ്ണില്‍ നിന്നുമാരോ എന്നെ
മാറോടു ചേര്‍ക്കുന്നു
ബലി കാക്കയായി ഞാന്‍
ചോറുരുള കൊത്തുന്നു

2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

എന്റെ വേദന

കെട്ടു പ്രായം കെട്ട പെങ്ങള്‍
കെട്ടിയോളും,കുട്ടികളുമായ അനുജന്‍
അന്തിയോളമാടിയിട്ടുംഅമ്മയുടെ -
കണ്ണീര്‍ തോരുന്നില്ല
പട്ടച്ചാരയത്തിനു പത്ത് കാശുതെണ്ടുന്ന -
അച്ഛന്‍
കോച്ചി വലിക്കുന്ന കൈകാലുകള്‍ -
മൂടാന്‍ ഒരു കമ്പിളി കാത്തു-
കാത്തിരുന്നു കാലം കഴിക്കുന്ന ഒരമ്മൂമ്മ
മഞ്ഞുറയുന്ന ഈ രാത്രിയില്‍
മരണമുണരുന്നയീ അതിര്‍ത്തിയില്‍
ഓര്‍മ്മയുടെ വേദനകളാണ്
എന്റെ സിരയില്‍ ചൂട് പകരുന്നത് .
ശത്രു വിന്റെ നെഞ്ചിലേക്ക്
തുളഞ്ഞു കയറുന്ന വെടിയുണ്ടയാണ് -
എന്റെ വേദനകള്‍
ശത്രു വിന്റെകണ്ണിലെ കൃഷ്ണമണിയെ
മുറിച്ചെടുക്കുന്നതാണെന്റെ വേദനകള്‍
ശത്രു പാളയത്തിലേക്ക് പടക്കോപ്പുമായി
പാഞ്ഞു കയറുന്നതാണ് എന്റെ വേദനകള്‍
ഒരു വെടിയുണ്ട എന്റെ നേരെ ഉന്നം പിടിക്കുമ്പോള്‍
ആയിരം വേദനകള്‍ അവന്റെ
നെറ്റിത്തടം പിളര്‍ക്കുന്നു

അസ്ഥി മാടം

ഇച്ഛയുടെവിരലുകള്‍ പിടിച്ച്
അച്ഛനാണ് നടത്തിച്ചത്
ജീവിതം വെട്ടും ,കുത്തും നിറഞ്ഞ -
ഒരു പുസ്തകം
അമ്മയാണെന്നെ ആദ്യാക്ഷരം -
പഠിപ്പിച്ചത്
അമ്മിഞ്ഞപ്പാലും,ആശിസ്സുമാണ്
പിച്ച വെപ്പിച്ചത്
മനുഷ്യര്‍ക്ക്‌ മതമാകാന്‍ മാത്രകള്‍ -
മാത്രം മതിയായിരുന്നു
പകയാണ് അമ്മയെ പുകയാക്കി മാറ്റിയത്
അമ്മയും,ഉമ്മയും അവര്‍ക്ക് ബേദ മുണ്ടായിരുന്നില്ല
ഉണ്ടാകുമോ ഇന്നും എന്റെ വീട് ,അച്ഛന്‍
ഉറങ്ങാതെ കാത്തിരിക്കുന്ന
അമ്മയുടെ അസ്ഥി മാടം

ഓണച്ചന്തം

ശൈശവം കൈതവം കാട്ടി നില്പൂ
കൈ നീട്ടി നിന്നെ പുണര്‍ന്നു നില്പൂ
മുക്കുറ്റി പൂവേ നിന്‍ മഞ്ഞയല്ലേ
മോഹങ്ങളായെന്നില്‍ പൂത്തു നില്പൂ
മഞ്ഞിന്‍ പുതപ്പു വലിച്ചു നീക്കി
കണ്‍ മിഴിച്ചീടുന്നകുഞ്ഞു മുല്ലേ
മഞ്ഞ ക്കിളിതന്‍ കുസൃതികണ്ട്
നിറ ചിരിയാലെ തുടുത്തതെന്തേ
കാക്കപ്പൂ കണ്ണെഴുതിച്ച വാനം
ഏഴുവര്‍ണ്ണങ്ങള്‍വരച്ചുവെയ്ക്കെ
ഇന്നു നിന്‍ വിസ്മയ ഭംഗിയെന്റെ -
യുള്ളിലോണത്തിന്‍ കളങ്ങള്‍ തീര്‍പ്പൂ
കനകാംബരം പൂത്തഭംഗിയോടെ
കസവിന്റെ കോടി ഞ്ഞൊഞ്ഞുടുത്ത്
കന്യമാര്‍ കൈ കൊട്ടി പാട്ട് പാടും
തിരുവോണമേ നിനയ്ക്കെന്തു ഭംഗി

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

ജന്മിയും,കുടിയാനും

നാകത്തില്‍നരകം പണിഞ്ഞ ജന്മി
ശോകങ്ങള്‍ മാത്രം സമ്മാനിച്ച ജന്മി
സമത്വ മില്ലായ്മയാം സത്യമെന്നു
പന്തമുയർത്തി പറഞ്ഞ ജന്മി
കോലോത്ത് കാണും കളപ്പുരയില്‍
അടിയാത്തി ക്കയ്ത്തം കല്‍പ്പിക്കാത്ത -
ജന്മി
പാദങ്ങളെന്നും പരിചരിക്കാന്‍
പാവങ്ങള്‍ തൄണമെന്ന് കരുതും ജന്മി
കാറുകള്‍ കീറ ത്തുണികള്‍ ചുറ്റി
മാനത്തൂടങ്ങിങ്ങായ് ഓടിടുമ്പോള്‍
ചോരുന്ന ചാള പ്പടിയില്‍ നില്‍ക്കും
അടിയാ ന് ആനന്ദ മൊന്നുമാത്രം
കാടി കുടിക്കുവാനില്ലെങ്കിലും
കീറ ത്തുണികള്‍ മുറുക്കി ച്ചുറ്റി
പാടച്ചെളി ച്ചാർത്ത് മൂടി വെയ്ക്കും
പച്ച പുതുപ്പട്ട് എന്നപോലെ
പകലന്തിയോളം പണിയെടുത്ത്
പാരിനു പച്ച ക്കുട പിടിക്കും

അരങ്ങൊഴിയട്ടെ ഞാന്‍

അരങ്ങൊഴിയട്ടെ ഞാനിനി
അണിയറയില്‍ ചെന്നണിയല മഴിക്കട്ടെ
ആവില്ലെനിക്കിനിയുമീ ജീവിതം
അഭിനയിച്ച്,അഭിനയിച്ച് ഫലിപ്പിക്കുവാന്‍
ഒറ്റ നിമിഷത്തിലായിരം വേഷങ്ങള്‍
ഒതുക്ക മോടെ ഞാന്‍ നടന മാടവേ
സ്വജന വേഷം ചമഞ്ഞു വന്നെത്തി
സുമ മനോഹര സുസ്മിതം കാട്ടിയോര്‍
താള മൽപ്പം പിഴച്ചെന്നു കാണവേ
തലയറുക്കെന്നു തകില് കൊട്ടുന്നു
കഴു മരവുമായ് കാത്തു നില്‍ക്കുന്നു
കച്ച കെട്ടുവാന്‍ കഴിയില്ലെനിക്കിനി
കളരിയില്‍ നിന്നും മാറി നില്‍ക്കട്ടെ
അരങ്ങൊഴിയട്ടെ ഞാനിനി
അണിയറയില്‍ ചെന്നണിയല മഴിക്കട്ടെ

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

സ്മരണ

പഞ്ച വ൪ണ്ണക്കിളി
പെണ്ണവള്‍ പാടത്ത്
നെന്മണി കൊത്തി പറന്നീടവേ
കല്ലും,കവണയും കയ്യിലെടുത്തു ഞാന്‍
എയ്യുവാനുന്നം പിടിച്ചീടവേ
പാടില്ല,പാടില്ല ;യാര്‍പ്പൂ വിളിയുമായ്
പൊന്നോണ മെന്നോട് ചൊല്ലിടുന്നു
പുത്തരി യെല്ലാര്‍ക്കും ഒന്നുപോല്‍ ഭൂമിയില്‍
എത്തിക്കയല്ലയോ ഓണനാള്
മാനഞ്ചുംകണ്ണിയാള്‍ ,പൈങ്കിളി പെണ്ണവള്‍
ആനന്ദ സ്ഥബ്ധയായ് നോക്കി നില്‍ക്കേ
പാണന്റെ വീണയും പാടവരമ്പത്ത്
പൊന്നോണ നാള് പുകഴ്ത്തിടുന്നു
കള്ളംപാടില്ല ,ചതി പാടില്ല
പൊന്നോണത്തിന്‍ പത്ത് നാളെങ്കിലും
മാനത്ത് മാടപ്പിറാവ് വന്ന്
മധുര പ്രതീക്ഷകള്‍ നല്‍കീടുന്നു
കണ്ണ് മിഴിക്കുന്നു കാക്കപ്പൂവ്
കാതു കൂര്‍പ്പിക്കുന്നു കൃഷ്ണ പ്പൂവ്
മൂക്കുത്തി ചാര്‍ത്തിയ മുക്കുറ്റിയും
കുറ്റി ച്ചെടികളും, കുട്ടികളും
പൊയ്പോയ കാലങ്ങള്‍ തന്‍ സ്മരണ
സുന്ദര സങ്കലപ്പത്തിന്‍ ചാരുത

എന്തിനായ്

എന്തിനായ് തിരയുന്നു
തെന്നലേ ചൊല്ലുമോ നീ
അല്ലിലും,പകലിലുംഎന്നെപ്പോല്‍ -
തിരയുന്നു
കാടകം നാടായ് മാറി
നാട്ടിലോ കാടാണെങ്ങും
കണ്ടകം നിറഞ്ഞുള്ള
മര്‍ത്യ ചിത്ത മാണെങ്ങും
ആനന്ദം നേടാനായി
ആത്മ സംതൃപ്തി ക്കായി
ആശ്രയ മെന്തെന്നാണോ
നീ തിരയുന്നു കാറ്റേ
എങ്കിലത് തന്നെ ഞാന്‍
തിരഞ്ഞു നടക്കുന്നു
തിരിയാതിന്നും അന്തകാരത്തില്‍
പിടയുന്നു
വിരിയുംമലരിനെഇറുത്തീടുന്ന മര്‍ത്യാ
എത്തിടും കാലം നിന്റെ ജീവനെ
ഇറുത്തീടാന്‍

എങ്കിലും ഓണമെ വന്നല്ലൊ നീ

വാഴപ്പഴത്തിന്റെ വ൪ണ്ണവുമായ്
വന്നല്ലൊ വത്സര സന്ധ്യ വീണ്ടും
വട്ടിയില്‍ പൂവുകള്‍ ശേഖരിക്കും
കുട്ടികളില്ലല്ലോ നാട്ടിലെങ്ങും
പറമ്പിലും,പാടത്തു മില്ല പൂവ്
കമ്പ്യൂട്ടറിലാണല്ലോ ഓണപ്പൂവ്
വാമനന്‍ മാവേലി തമ്പുരാനെ
താഴ്ത്തുന്നഗെയ്മല്ലോ പ്രീയമെങ്ങും
വാമനന്‍ മാര്‍ വാഴും നാടായിത്
കണ്ണീരും കയ്യുമായ് മാറീയിത്
എങ്കിലും ഓണമെ വന്നല്ലൊ നീ
അത്തലിന്‍ ചങ്ങല മാറ്റുവാനും
ഒത്തൊരുമയോടിരിക്കുവാനും
സ്നേഹമാം ശാശ്വത സത്യമെന്നും
നിത്യ സമൃദ്ധി തന്‍ പൊന്നറയായ്‌
മാറണം മാനുഷ ചിത്തമെന്നും
പാടിപ്പറയുന്ന പൂവിളിയായ്
എങ്കിലും ഓണമെ വന്നല്ലൊ നീ

2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ഏതു പെണ്ണ്

കന്മദം പൂക്കുംകണ്ണും
ചിരി തൂകും മോറും കാട്ടി
ചന്തത്തില്‍ ചമഞ്ഞിരിക്കും
പെണ്ണിവള്‍യേത്
ചുവന്നപട്ടിലെചില്ലറതുട്ടുപോല്‍
അരളിപ്പൂപുടവചുറ്റിഉമ്മറപടിചാരിനില്‍ക്കും
പെണ്ണിവള്‍യേത്
മുട്ടുകവിയുംമുടിമുറ്റമടിച്ചും
മുത്തുചിതറുംചിരിമൊഴികളുതി൪ത്തും
നില്‍ക്കുംപെണ്ണിവളേത്
മേഘക്കീറുകള്‍പോലെയന്തി
പറവകള്‍പാറുന്നീനേരത്ത്
പാറ ക്കെട്ടും പനംപട്ടകളും
പാതാള പെരുമ്പറ മുഴക്കെ
മാറത്തിട്ടൊരു മുടി കോതുന്ന
പെണ്ണിന്‍ കണ്ണില്‍ തീ നാളങ്ങള്‍
മുല്ലപ്പല്ലുകള്‍നീണ്ടുവള൪ന്ന്
കോ൪മ്പല്ലായികൂ൪ത്തൊരുനോട്ടം
ചിരിമാഞ്ഞുള്ളൊരുചുണ്ടി ല്‍
ചോരച്ചാലില്‍ചുടലതിറയാട്ടം
കരിമ്പനയരികില്‍കാന്തകൂട്ടിന്‍
കണ്ണാല്‍ കരളിനെ കോര്‍ത്തു
വലിക്കും പെണ്ണിവള്‍യേത്

2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യ ത്തിന്റെ ഓര്‍മ്മ

പുത്തനാം സ്വാതന്ത്ര്യത്തിന്‍
പുലരി പിറന്നപ്പോള്‍
പുത്തരി യായ് ഭവിച്ചു
കോടി ജനത്തിനാകെ
അച്ഛനമ്മമാ൪ മക്കള്‍ക്കേകിടും
രക്ഷ പോലെ
സമത്വത്തിന്‍ സുരക്ഷ ചേതസ്സി-
ലുളവാക്കി
ഓണപ്പൂന്തേനൂറുന്നോ രുത്കൃഷ്ട
ജീവിതമെന്‍
മനസ്സില്‍ റോസ്സാപൂപോല്‍
ചുവന്നു തുടു ത്തുപോയ്
നാളുകള്‍ നീങ്ങും തോറും
മനസ്സില്‍ നിറഞ്ഞുള്ള
ഹര്ഷത്തിന്‍ വര്‍ഷ ജാലം
പതുക്കെ മറഞ്ഞു പോയ്‌
ദുരയും,ദുരന്തവും കേളികളാടീടുന്നു
കൊലയും,കൊള്ളകളുംഎങ്ങു-
മാഘോഷിക്കുന്നു
മണി വീണതന്‍ ഗാന മാകേണ്ട
ചെറു ബാല്യം
മരണത്തിെന വാഴ്ത്തി
പതഞ്ഞു തൂവീടുന്നു
എങ്കിലുംതീരെമാഞ്ഞിട്ടില്ലെന്നുടെ
മനസ്സിലെ
പുത്ത൯സ്വാതന്ത്ര്യ ത്തിന്റെ
ഹര്‍ഷ പുളകാങ്കുരം


മലയാളവും പൊന്നോണവും

പുഞ്ചകള്‍വിരിയും മലയാളം
പുഞ്ചിരി തൂകും പൊന്നോണം
പച്ച വിരിക്കും മലയാളം
പൂക്കള്‍ വിരിക്കും പൊന്നോണം
തുമ്പകളാടും മലയാളം
തുമ്പികള്‍ തുള്ളും പൊന്നോണം
കള കള മൊഴുകും മലയാളം
കിളി മൊഴി മധുരം പൊന്നോണം
വഞ്ചികളോടും മലയാളം
വഞ്ചിപ്പാട്ടിന്‍ പൊന്നോണം
അത്തം പത്തിത് മലയാളം
പത്താം നാളില്‍ പൊന്നോണം

പൂവേ പൊലി പൊലി

മഴനാര് തോരണം ചാര്‍ത്തി നില്‍ക്കേ
ചിരി തൂകി ചിങ്ങമരികിലെത്തി
പുത്തനില പ്പച്ച നീക്കി മെല്ലെ
പൂവുകള്‍ മന്ദം മിഴി തുറന്നു
മഞ്ഞ വെയില്‍ പാടത്ത് പൊന്നണിഞ്ഞു
നെല്ലിന്‍ കതിര്‍ക്കുലയാടിനിന്നു
എള്ളോളം പാടില്ല ഭള്ളെന്നോതി
എള്ളിന്‍പൂവെളുവെളെചിരികള്‍തൂകി
വേലി പ്പരത്തികള്‍ കണ്‍ മിഴിച്ചു
വാലിട്ടെഴുതിചന്തം വരുത്തി
പൂവേ പൊലി പൊലി പാടി വരും
പൂവാലന്‍ തുമ്പിയെ കാത്തിരുന്നു
മത്തപ്പൂ മെത്ത വിരിച്ചു വെച്ച്
അത്തം പത്തോണത്തിന്‍ നാള് കാത്തു
കുട്ടികള്‍ ആര്പ്പൂ വിളി മുഴക്കി
കിളിയോലപാറികിളികള്‍പാറി

ഓണപ്പൂവ്

മഞ്ഞിന്‍ കണങ്ങളും കുഞ്ഞിളം കാറ്റും
പുലരിയില്‍ വന്നെന്നെ തൊട്ടുണര്ത്തി
പൂമഴത്തുള്ളിത൯മുത്തുകള്‍ വാരിയെന്‍
മേലെക്കെറിഞ്ഞു വിളിച്ചുനര്ത്തി
പൂക്കാലമേ നിന്നെ എത്ര കാത്തു
ഓര്‍ത്തോര്‍ത്തുകണ്ണുനീര്‍ എത്ര വാര്‍ത്തു
മുല്ല ചിരിച്ചു ചിരിച്ചു നിന്നു
പിച്ചകം കൊഞ്ചി കുഴഞ്ഞു നിന്നു
പട്ടിളംപുല്ലണികാട്ടില്‍ നിന്നും
എത്തിനോക്കീടുന്നോരോണപ്പൂവേ
നാണം കുണ്‌ങ്ങാതെ വന്നു വേഗം
നല്ലിളം കാറ്റിലോന്നാടി നില്‍ക്കു
മുക്കുറ്റി മഞ്ഞയും മഞ്ഞു തുള്ളീം
മുറ്റത്ത് എന്തോ പറഞ്ഞിരിപ്പൂ
കണ്മഷിചാ൪ത്തിയ കാക്കപൂവും
ചെത്തിയും ,ചേമന്തി പൂവുകളും
പുലരി ത്തുടുപ്പിന്റെ തുള്ളികളില്‍
ചന്തങ്ങള്‍ നോക്കി ചമഞ്ഞിരിപ്പൂ


പുത്തനോണം

പൂവനമില്ലിന്നെങ്ങും
പൂമന മില്ലിന്നെങ്ങും
പൂവിളിയുമായെത്തും
ബാലകരുമില്ലെങ്ങും
ശുദ്ധ നക്ഷത്രത്തിന്റെ
വെളിച്ച മില്ലിന്നെങ്ങും
കവിത കവിയുന്ന മനസ്സു
മില്ലിന്നെങ്ങും
ആറടിമണ്ണു മാത്രംവേണ്ടുന്ന-
മനുഷ്യനും
ഭൂലോക മാകെ വെട്ടി പിടിക്കാന്‍
നടപ്പാണ്
പടിവാതിലിലോണംമുട്ടിവിളിച്ചെന്നാലും
പാതി വാതില്‍ തുറന്നെ നില്പൂ യീ പുതു പണക്കാര്‍
ഓണമെന്നാലിവര്‍ക്ക് ഒാഫറിന്‍ കാലം മാത്രം
മാവേലി മന്നനെന്നാല്‍ കോമഡിക്കാരനല്ലോ

വരവായ് മാവേലി

ഭൂവില്‍ കിനാവുകളല്ലേ നമ്മേ
ഭാവിയിലേക്ക് നയിച്ചിടുന്നു
ഓണത്തിന്നോര്‍മ്മകള്‍അല്ലെനമ്മേ
മാനുഷരായീ വളര്ത്തീടുന്നു
മുഗ്ദ്ധയാംമുല്ലസുഗന്ധമല്ലേ
മലയാള മെങ്ങും നിറഞ്ഞിടുന്നു
പാവമെന്‍ തുമ്പതന്‍ തൂമയെല്ലാം
പാലൊളിതീര്‍ക്കുമീ പാരിടത്തില്‍
കുത്ത് വിളക്കുപോല്‍കാത്തു നില്‍ക്കും
മുക്കുറ്റി പൂക്കള്‍ തിളങ്ങി നില്‍ക്കേ
നീല വിയത്തില്‍ നിന്നിറ്റി വീണ
മഞ്ഞു മണിമാല കോര്‍ത്തു വെയ്ക്കെ
നീള്‍ മിഴി നീട്ടിയശംഖു പുഷ്പ്പം
ഓണക്കിനാക്കളില്‍ തങ്ങിനില്‍ക്കേ
മാവേലി മന്നനെഴുന്നള്ളുന്ന
മംഗളവാദ്യമുയര്‍ന്നീടുന്നു

ഓണനാള്

ശ്രാവണം കണ്ണുനീര്‍ തോര്‍ത്തി നില്‍ക്കേ
ചിറ്റാട ചുറ്റി പൊന്‍ ഭാദ്രമെത്തി
ഹൃത്തിലാന്ദത്തി൯നൃത്തമാടി
അത്തമടുത്തുപോയ്‌ തത്തി തത്തി
ബാലകര്‍ ഭാവനയില്‍ മുഴുകി
പൂമ്പാറ്റയെപോല്‍ പറന്നു പാറി
കര്‍ഷകര്‍തന്‍കൃഷ്ണ മണികള്‍ പോലെ
കതിര്‍ക്കുല മഞ്ഞില്‍ കുളിച്ചു നില്പൂ
കുഞ്ഞു മുക്കുറ്റിപൂ കണ്‍ വിടര്‍ത്തി
ഓണപ്പൂ ത്തുംപികളൊത്തു കൂടി
ഉത്സവ പൊന്കൊടി എങ്ങും പാറി
വന്നുപോയ്‌ വന്നുപോയ്‌ ഓണനാള്

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

സ്വന്തം കാര്യം വരുമ്പോള്‍

റോഡരികില്‍ ഒരു കൂട്ടമാളുകള്‍
ഉന്തും,തള്ളും,അടിയും,തടയും
പച്ച ത്തെറിയുടെ ഉരുളന്‍ കല്ലും
പൊട്ടി ച്ചിരിയും,ദീന വിലാപവും
കാേണണ്ടോന്നും കൊണ്ടീടട്ടെ
കൊണ്ടവനെന്തിനുകുണ്ടാമണ്ടി-
കൊക്കെപ്പോയി
മണ്ടാം വേഗം പണിയുണ്ടെെറ
ഒട്ടുംയില്ല നേരമെനിക്ക് -
കണ്ടവനെയൊക്കെ നോക്കീടൂവാന്‍
കൈയോങ്ങുന്നത് തന്നുടെ തന്നെ
നേര്‍ക്കാണെന്നു കണ്ടൊരു നേരം
കൂട്ടിന്നാരെ കിട്ടും എന്ന്
നെഞ്ചിലോരാന്തല്‍ പാഞ്ഞീടുന്നു

വേണ്ടെന്നോതിയാലും

ചോണനുറുമ്പിനെ പ്പോലെ
ചുറ്റിതിരിയാറുണ്ട്
മണിതേളിനെപ്പോലെ
കുത്തി നോവിക്കാറുണ്ട്
കാറ്റായ് വന്നു കവിത മൂളാറുണ്ട്‌
വേണ്ടെന്നോതി വിലക്കിയാലും
വെള്ളിടി വെട്ടി പ്പെയ്യാറുണ്ട്
കോലായിലെ ചാരു കസാലയില്‍
ചാരിയിരുന്നു മയങ്ങാറുണ്ട്
പുളിയന്‍ മാവിലെ കൊമ്പില്‍ നിന്നും
പുളിയനുറുപായ് കുത്താറുണ്ട്
ഒച്ചുകളേപ്പോൽ ഉള്ളില്‍നിന്നും
ഒച്ചകളില്ലാതിഴയാറുണ്ട്‌
തെക്കേത്തൊടിയില്‍കത്തിയമാര്‍ന്നൊരു
കനലായിന്നും അനലാറുണ്ട്‌
പത്തികള്‍ തച്ചു ചതചെന്നാലും
പിളര്‍ന്ന നാവുകളുയര്‍ന്നുവന്നു
കൊത്തി മാറ് പിളര്ത്തും ഓര്‍മ്മകള്‍

ഒറ്റി ക്കൊടുത്തവന്‍ ഇവിടെത്തന്നെ

പ്രാർത്ഥനയോടെ
പലരും പല വഴിയായി -
രാജ് ഘട്ടില്‍
പനിനീര്‍ പൂവുകള്‍ പതിഞ്ഞു-
വീഴുമ്പോള്‍
അകത്തുള്ളവന്റെ
അകതാരില്‍ ഒരു
മന്ദസ്മിതം
കാല്‍ തൊട്ടു വന്ദിച്ചു
ഇടനെഞ്ചിലേക്ക്‌ വെടിയുണ്ട-
പോലെ ഒരു പൂവ്.
ജ്വലിക്കുന്ന കണ്ണുകള്‍
ഒറ്റി കൊടുത്തവന്റെത് തന്നെ

മഞ്ഞള്‍

മണ്ണിനുള്ളില്‍ പൊന്നണിഞ്ഞവൾ നിന്നു
പഴമക്കാരുടെ സ്വപ്നസുന്ദരി
പുതുമാക്കാര്‍ക്ക് വേണമാസൂര്യതേജസ്സിനെ
പക്ഷെ;മണ്ണ് തൊടാന്‍...അയ്യേ!
പണമുള്ളവന്‍ പൊടിച്ചു പായ്ക്കറ്റുകളിലാക്കി
പരസ്യത്തില്‍ പതഞ്ഞൊഴുകുന്ന -
ഒരു പെണ്ണും
പണംകായ്ക്കുന്നചെടിയായവൾ വിലസി
അവളിന്നൊരു നഗര സുന്ദരി
വിഷത്തിന്റെ വിഷമായ്‌ വിലസും
സൌന്ദര്യ വര്‍ദ്ധക സുഗന്ധ സാനിദ്ധ്യം

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

കടലിലേ കുളി

കരയിലിരിക്കുമ്പോള്‍
അരികിലേക്കുവന്നു
തൊട്ടു വിളിക്കാറുണ്ട്
പാദസരത്തിന്റെ കില്-
കിലാരവം കാട്ടി
കൊതിപ്പിക്കാറുണ്ട്
ഇല്ലെന്നു പറഞ്ഞാലും
കണ്ണ് കാട്ടി മാടി വിളിക്കാറുണ്ട്
കടലില്‍ കുളിച്ചു
കിടിലം കൊണ്ടിട്ടുണ്ട് ഞാന്‍
ഉപ്പിന്റെ കൈപ്പിലേക്ക്
ഇടറി വീണിട്ടുണ്ട്
കയങ്ങളിലേക്ക് അമര്ത്തുവാന്‍
പാടുപെടുമ്പോള്‍
കരയിലേക്ക് അടിയണേയെന്ന്
കാറി പ്പറഞ്ഞിട്ടുണ്ട്
കളിയല്ല കടലിലേ കുളിയെന്നു
അന്നാണ് കടൽപറഞ്ഞു തന്നത്

2011, ജൂലൈ 26, ചൊവ്വാഴ്ച

വാക്കുകള്‍

വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം
ആ വാക്ക് തന്നെ നിന്നെ തിരിഞ്ഞു കുത്തും !
ഒരു വാക്കൊരു വാക്കിനോട് കലമ്പും
ഒരു നാളോരോര്‍മ്മ വന്നു തള്ളി പ്പറയും
അന്നാളാ വാക്കിനെ ഓര്‍ത്തു നീ
വേവലാതി പ്പെട്ടിട്ടെന്തു കാര്യം ?
നിഴല് പോലുമൊരു ഭയമാകും
നീണ്ട വഴിയൊരു ഭാരമാകും
നീറിടും നെരിപ്പോട് പോലെ
വാക്കിനെ വെല്ലാനില്ലോന്നു മോര്‍ക്കണം

2011, ജൂലൈ 23, ശനിയാഴ്‌ച

കാണാതെ നോക്കണം

പുത്തന്‍ പുഞ്ചിരി യേറ്റി-
വരുന്നോര്‍
പുന്നാരങ്ങള്‍ ചൊല്ലീടുന്നോര്‍
വെള്ള വിരിപ്പിലെ നിഴല്‍
വെട്ടങ്ങള്‍
വെള്ളിടി പോലെ മറഞ്ഞീ-
ടുന്നോര്‍
കരളില്‍ കൊടുവാള്‍ രാകീ -
ടുന്നോര്‍
കൊലച്ചോര്‍ തിന്നു തെഴുത്തു-
കൊഴുത്തോര്‍
കാതു കൊടുത്തീടരുതീവകയെ
കണ്ടെന്നാകില്‍ മണ്ടിടേണം

കൂടെ പഠിച്ചവര്‍

കൂട്ടുകാരോത്തെന്‍ മക്കള്‍
സ്കൂളിലേക്ക് പോകുമ്പോള്‍
കൂട്ടു ചിത്രത്തില്‍ നോക്കി
മൌനിയായ് മാറുന്നു ഞാന്‍
മനസ്സില്‍ പഴങ്കഥ പന്തലായ് -
പടരുന്നു
പിരിയില്ലൊരിക്കലും
പറഞ്ഞോരാത്മ മിത്രം
പരസ്പ്പരം കണ്ടെന്നാലും
മിണ്ടാതെ മാറീടുന്നു .
തലയൊന്നാട്ടുന്നു ചിലര്‍
ചിരിച്ചു കൈ തരുന്നു
ചിലതൊക്കെയോര്‍ക്കുമ്പോള്‍
അക്ഷമ കാട്ടീടുന്നു
നേരമോട്ടുമില്ലെന്നു നടന്നു-
ചൊല്ലീടുന്നു
തിരിഞ്ഞു നോക്കീടാതെ
തിരക്ക് കൂട്ടീടുന്നു
ചോറ്റു പാത്രത്തില്‍ നിന്നും
പഴങ്കഞ്ഞി യെങ്കിലും
പകുത്തുകൊടുത്തവന്‍ -
വഴിയില്‍ കണ്ടെന്നാകില്‍
മണ്ടുന്നു മാനം നോക്കി -
ഞാന്‍ മാവിലായിക്കാരന്‍
എന്നെന്റെ മനസ്സില് -
കോറിയിട്ടും കൊണ്ട്

ഡോക്ടരുടെ കണ്ണുകള്‍ രോഗിയോട് പറയുന്നത്

ഞാന്‍ ദൈവമല്ല
അറിയുന്ന വഴികള്‍ കാട്ടി തരിക മാത്രം
ഈ ടെസ്റ്റുകളെല്ലാംകഴിയട്ടെ
നിങ്ങള്‍ ആഴത്തിലറിയും
ഭേദമാക്കുവാന്‍ കഴിഞ്ഞെന്നുവരില്ല
വേദന മാറ്റുവാന്‍ കഴിഞ്ഞേക്കും
ഞാന്‍ നിങ്ങള്ക്ക് പ്രത്യാശയും ,-
സ്വപ്നങ്ങളും എഴുതിത്തരാം
അത് നിങ്ങളെ രക്ഷിചേക്കും
മനസ്സും,മരുന്നും രമ്യതയിലാകുമ്പോള്‍
രോഗം വിട പറഞ്ഞേക്കും
ധാരാളം ശുദ്ധവായുശ്വസിക്കു (അങ്ങിനെ-
യൊന്നില്ലെങ്കിലും )
ഊഷ്മള മാക്കുവാന്‍ വസ്ത്രങ്ങള്‍-
കൊണ്ട് പൊതിയൂ
വിശ്രമിക്കൂ ,മറ്റൊന്നും ചെയ്യേണ്ട
ശേഷം...........?!

2011, ജൂലൈ 6, ബുധനാഴ്‌ച

ഞണ്ട്

മുതുകില്‍ പോര്‍ ചട്ടപോല്‍
പുറന്തോട്
ഇരു വശങ്ങളില്‍
വാളുപോലുള്ള കാലുകള്‍
പുറത്തേക്കുന്തി നില്‍ക്കും
പളുങ്ക് ഗോട്ടിപോലുണ്ട് -
കണ്ണുകള്‍
ഇറുക്കുന്നുണ്ടോര്മ്മകള്‍
പെരുക്കാലുയര്ത്തി
അറിയാതെ കുടഞ്ഞു പോയ്‌
കൈവിരല്‍
വേദനയുടെ ഒരു മിന്നല്‍
പാഞ്ഞുപോയ് തലയ്ക്കുള്ളിലും

എം.എഫ്.ഹുസൈന്‍

പ്രീയ,ഹുസൈന്‍,നീ
കുതിക്കുന്ന കുതിര
നിന്റെ കടും നിറമെന്റെ കാടും,
മലകളും -
കുന്നും,പുഴകളും .
വിളിക്കുന്നു കിളികളും
ജ്വലിക്കുന്ന സൂര്യനെ .
ഹുസൈന്‍,നിന്റെ
ശ്വാസമാണിന്നെന്‍റെ കാറ്റ്
കാടത്ത മാകെ കടും നിറ-
ച്ചാര്‍ത്താല്‍
കഴുകി ക്കളയുന്നു നിന്‍ -
വിരല്‍ ബ്രഷ്
മത തീവ്ര വാദികള്‍ -
ക്കാവില്ലളക്കുവാന്‍
ഭാരത പുത്രനാം നിന്റെ-
കാല്‍പ്പാടുകള്‍ .
ഹുസൈന്‍ നീയാകും
എന്നുമെന്‍ സൂര്യന്‍
അശ്വാ രൂഢനായ്
വിളങ്ങുന്ന സൂര്യന്‍

2011, ജൂൺ 29, ബുധനാഴ്‌ച

പ്രകൃതിവിലാസം

എങ്ങുനിന്നോമനെ
കാതോര്‍ത്തുകേള്‍ക്ക നീ
മധുര സംഗീതത്തിന്‍ നിര്‍ഝരീകള്‍
മധുര പ്രതീക്ഷകള്‍ പൂവിട്ടുനില്‍ക്കുമീ
പനിമതിപുഞ്ചിരി തൂകുംരാവില്‍
അഴകിന്റെ കൊവിലായ്കോടപുതച്ചുള്ള
ലോകമീ രാത്രിയില്‍ കാണുന്നേരം
അഴലു കളെല്ലാമെ അടിവെച്ചകലുന്നു
അലയടി ചെത്തുന്നു പരമാനന്ദം
സന്തോഷാശൃക്കള്‍ പൊഴിക്കുംമിഴിപോലെ
ഊഴിയിലിറ്റുന്നു മഞ്ഞിന്‍കണം
കാറ്റിന്‍കുളിര്‍കൈകള്‍ കെട്ടിപ്പിടിച്ചപ്പോള്‍
പാഴ്മുളംതണ്ടിന്റെ ഇക്കിളിയോ
നമ്മളില്‍തുള്ളിക്കളിക്കുന്ന ഹര്ഷത്തിന്‍
തിരയടിചെത്തുന്നതിന്‍സ്വനമോ
പൊന്മുളംതണ്ടുപോല്‍ ഇന്ദ്രജാലംകാട്ടും
പ്രകൃതിവിലാസം വിചിത്രംതന്നെ

2011, ജൂൺ 24, വെള്ളിയാഴ്‌ച

ആഴം

ജീവിതത്തിന്റെ ആഴം
ആ നാളുകളിലാണിഞ്ഞത്
അവള്‍;
ഉദയത്തിനു മുന്‍പുള്ള പക്ഷി
ഉള്ളകത്തെ ക്യാന്‍വാസില്‍
ക്യാന്‍സര്‍ കളംവരയ്ക്കുമ്പോഴും
ഒരു വ്യാജപ്രതീക്ഷ
അവള്‍ക്കുള്ളില്‍ അള്ളിപ്പിടിച്ചു
വിട്ടുപോകാന്‍ കൂട്ടാക്കാതെ
കാമുകനെപ്പോലെ ക്യാന്‍സര്‍
മുലകളമര്‍ത്തി പിടിക്കുമ്പോള്‍
അമ്മിഞ്ഞ മണം അവിടമാകെ -
തൂവുക യായിരുന്നു
സഹനത്തിന്റെ സായംകാലത്തിനു
പടയാളിയുടെ പരിവേഷമെങ്കിലും
ജീവിതത്തിന്റെ ആഴം
അന്നാളുകളിലാണറിഞ്ഞത്

തൊടുമ്പോള്‍

രാവിലെ കൃത്യം അഞ്ചുമണിക്ക് തന്നെ
തളര്‍ന്നെണീക്കുന്നു .
നേരെ ബാത്ത്‌റൂമില്‍ .
കാല്മുഖംകഴുകി നിലവിളക്കിനരികില്‍ .
ഇരുട്ടിനെ തൂത്തുവാരി
മുറ്റത്തിന് പുറത്തേക്ക് .
ബക്കറ്റ്കിണറിലെ ജലത്തിനോടു -
പ്രഭാത വന്ദനം .
ചാരവും,ചെകരിയും
കരിക്കലത്തിലേക്ക് വിതറുന്നു -
കിന്നാരത്തിന്റെ ആദ്യകുളിര് .
ചായയ്ക്ക് കൊറിക്കാനുള്ള പ്രഭാത-
പത്രവുമായി
ഭര്‍ത്താവിന്നരികില്.
ഒരു കെട്ട് പുസ്തകം സമയം വൈകിയെന്നു
ഇടവഴിയിലേക്കിറങ്ങുന്നു .
ഓഫിസ്സിലെത്താന്‍ പാകത്തില്‍
ഒരു ബസ്സ് ഡബിള്‍ ബെല്ലടിക്കുന്നു .
എല്ലാം ഒരുക്കി കൈയെത്തി തൊടുമ്പോള്‍
തണുത്ത ചായ ഒരുവളിച്ച ചിരി
സമ്മാനിക്കുന്നു .

2011, ജൂൺ 18, ശനിയാഴ്‌ച

ഞാന്‍ വിചാരിക്കുന്നു

ഉദ്യാനത്തെ ഉഴുതുമറിച്ചഒരുകാറ്റ്
സൂചി മുനപോലെ കൂര്‍ത്ത്
കിളിവാതിലിലൂടെ ജീവനുള്ളത്പോലെ
ഓരിയിട്ടകത്തേക്ക് വരുന്നു
കല്ല്‌മഴകൊണ്ടുവന്ന് തട്ടിന്‍ പുറത്ത്
ആഞ്ഞെറിയുന്നു
ഉറക്കമില്ലാത്ത ഞാന്‍
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു
അസ്വസ്ഥയായ്‌ എഴുന്നേല്‍ക്കുന്നു
ഉറക്കത്തെ കുറിച്ചാണെങ്കില്‍
ഒരടയാളവുമില്ല
ലജ്ജ കുടിച്ച് രാത്രിയും ഉറങ്ങാതെകിടക്കുന്നു
തിന്മയുടെ പൂച്ച അകത്തേയ്ക്ക് വരുന്നു
അത് തൊലിയും,മുലയും പറിക്കുകയും
ഉരിയുകയും ചെയ്യുന്നു
മാംസത്തെ കടിച്ചു കീറുന്നു
ബലാത്കാരമായി ഗര്‍ഭ-
പാത്രത്തിലേക്കിറങ്ങുന്നു
അള്ളിപ്പിടിച്ച അതിന്റെ നഖങ്ങളില്‍ നിന്ന്
കോര്‍മ്പല്ലില്നിന്നു
ഞാനെന്നെതന്നെ കുടഞ്ഞെറിയുന്നു

ചക്കപ്പഴം

മൂര്‍ത്ത മുള്ളും
ഒട്ടിപ്പിടിക്കും പശയും
കണ്ടാലൊരു മുരടത്തരം
ഉള്ളിലേക്കൊന്നു നോക്കണം
തേനൂറും മധുരവും വിളമ്പി
കാത്തിരിക്കുകയല്ലേ .
ഉള്ളിലൊന്നുമില്ലെങ്കില്‍
മേനി വെളുപ്പിച്ച്
വെളുക്കെചിരിച്ചിട്ട്കാര്യമെന്ത്

2011, ജൂൺ 17, വെള്ളിയാഴ്‌ച

കാലത്തിന്റെ വാക്ക്

കാലത്തിന്റെ വാക്കുമായി
കടന്നു പോയവരെ
കഴിയില്ലെനിക്ക് നിങ്ങളുടെ
മൌനങ്ങള്‍ക്ക് മുന്‍പില്‍
തല കുനിക്കുവാന്‍.
കഴിയില്ലെനിക്ക് നിങ്ങളെ-
സ്മാരകത്തറകളില്‍
പൂക്കളും വെച്ച് കടന്നു പോകുവാന്‍
കടമെടുക്കുന്നു ഞാന്‍ നിങ്ങളുടെ -
വാക്കുകള്‍
കടഞ്ഞെടുക്കുമതില്‍നിന്നും
ഞാനൊരു പെട്ടകം
കറുത്ത നീതിയെ കടപുഴക്കിയടുക്കുവാന്‍
കരുതി വെയ്ക്കണം എനിക്കുമൊരു മുറി
നിന്റെ ശ്മശാനത്തിന്റെ തൊട്ടടുത്ത്‌
കൊത്തി വെയ്ക്കണം
വാതില്‍ പ്പാളിയില്‍
ആ വാക്കുകള്‍

2011, ജൂൺ 15, ബുധനാഴ്‌ച

നീ വരരുത്

നീ വരുംഎന്ന പ്രതീക്ഷയാണ്
എന്നെ ജീവിപ്പിക്കുന്നത്‌
പക്ഷെ-
നീ വരരുത്
നീ വരും എന്നപ്രതീക്ഷയാണ്
എന്റെ രാത്രിയെ പകലാക്കിമാറ്റുന്നതും
നിന്റെ നിശ്വാസമെന്റെകവിളിലും
നിന്റെനനുത്ത ചിരിയെന്റെയുള്ളിലും
തണുപ്പുള്ള കൊച്ചു വെളുപ്പാന്‍കാലത്ത്
ഉറക്കിന്റെ ഉള്ളറയിലേക്ക്
കെട്ടിപ്പിടിച്ചടുപ്പിക്കുന്നത് .
പക്ഷെ-
നീ വരരുത്
നീ വന്നാല്‍ പിന്നെ സ്വപ്നമില്ല
പ്രതീക്ഷയില്ല
പിന്നെയെന്തു ജീവിതം
അതുകൊണ്ട്
നീ വരരുത്

2011, ജൂൺ 11, ശനിയാഴ്‌ച

വെറും വാക്കുകള്‍

അച്ഛനുമമ്മയുമില്ലാത്ത ഒരു
നിമിഷം
ഓര്‍ക്കുവാന്‍ കഴിഞ്ഞിരുന്നില്ല
കുഞ്ഞു നാളില്‍
അവരുടെയിടയില്‍, മടിയില്‍
അവര്‍ തെളിച്ച വഴിയില്‍ .
വലുതായപ്പോള്‍
ഭാര്യ,കുഞ്ഞുങ്ങള്‍
പുത്തന്‍വീട് ,പുതുവഴി
അച്ഛനമ്മമാര്‍ വെറും വിരുന്നുകാര്‍ .
മരിച്ചപ്പോള്‍ ;
കഴിഞ്ഞ കാലത്തെകുറിച്ച് -
ഒരു നിമിഷം
ഒരു തേങ്ങല്‍ ,രണ്ടിറ്റു കണ്ണീര്‍ .
ഇന്ന്;
പറഞ്ഞു കൊടുക്കാറുണ്ട്
മക്കള്‍ക്ക്‌
മുത്തശ്ശനേയും, മുത്തശ്ശിയേയുംകുറിച്ച്
ഓര്‍മ്മകളില്ലാത്ത
വാക്കുകളായി

പ്രണയം ബസ്സിലെപാട്ടുപോലെ

ഒരിക്കലും തുറന്നുപറയാത്തതായിരുന്നു
എന്റെ പ്രണയം
തുറന്നു പറഞ്ഞവളോട് അതിനു -
ഞാനില്ലെന്നു പറഞ്ഞു
കുടുംബമായിരുന്നു എനിക്ക് വലുത്‌
പ്രണയിച്ചു പിന്നാലെനടന്നാല്‍
മുട്ടുന്നത് കഞ്ഞികുടി .
സുഹൃത്തുക്കളില്‍ ചിലര്‍എന്നോടുപറഞ്ഞു
ചിലതെല്ലാം കണ്ടു
പ്രണയം ബസ്സിലെപാട്ട്പോലെ
പാട്ട് പകുതി യാകുമ്പോള്‍
ചിലര്‍ ഇറങ്ങിപോകും
ചിലര്‍ അവിടെനിന്ന്തുടങ്ങും
പാട്ടില്‍ മയങ്ങിപോയവര്‍
ഇറങ്ങേണ്ടസ്ഥലം കഴിഞ്ഞുപോയല്ലോയെന്ന്
വേവലാതി പ്പെടും,പരിതപിക്കും
പാട്ട് മുഴുവന്‍ കേട്ടഏതാനുംചിലര്‍ മാത്രം
കൃത്യസ്ഥലത്ത്തന്നെ ഇറങ്ങിയിട്ടുണ്ട്പോലും

ചുണ്ടില്‍ചായംതേക്കുന്നവര്‍

എന്തിനാണ്ചുണ്ടില്‍ ചായം തേക്കുന്നത് ?
വണ്ടുകളെ യാകര്‍ഷിക്കാന്‍ വര്‍ണ്ണ -
പുഷ്പ്പങ്ങളാകാനോ?!
എന്തിനാണ് കവിളില്‍ ചായം തേക്കുന്നത് ?
കമ്പോളത്തിലെമുന്തിയ ചരക്കെന്നറിയിക്കാനോ ?!!
ചായങ്ങളും,ചമയങ്ങളും ചിലന്തിവലപോലെ
അറിയാതെ കുരുക്കും ഇരകളെ വലകളില്‍
എന്നിട്ടും;
പ്രീയപ്പെട്ടവളെ
ഞാന്‍ നിനക്ക് ഹൃദയം തന്നു
നീയെനിക്ക് ശരീരവും
നിനക്ക്നഷ്ട്ടപ്പെടാന്‍ ഒന്നുമില്ലായിരുന്നു
ഊരിയെറിയുന്ന ഉടയാടയല്ലാതെ
എനിക്ക് നഷ്ട്ടമായത്
എന്റെ ഹൃദയംതന്നെയാണ്
പറിച്ചെറിയാനൊരു മുലയുണ്ടായിരുന്നെങ്കില്‍
ദഹിപ്പിക്കുമായിരുന്നു ഞാനീ ലോകം തന്നെ

2011, ജൂൺ 9, വ്യാഴാഴ്‌ച

കഥരചിക്കുന്നവര്‍

'അരുമയാ,മെന്‍മക്കള്‍
ഇന്ത്യതന്‍പൊന്‍മക്കള്‍
ഏകരായ് ഹ്ലാദത്താല്‍
വാഴ്വില്ലേയൊന്നിച്ച് '?
ആകുലമായോരീചോദ്യം
യമുനതന്‍ ഓളത്തെ-
തെല്ലൊന്നുലച്ചു നിര്‍ത്തീടവേ
രാജഘട്ടത്തിലെശയ്യയിലൊറ്റക്കിരുന്നു -
മുത്തച്ഛന്‍
പുലമ്പുന്നതെന്തെന്നു
പാതിജീവന്‍മാത്രംശേഷിച്ചുനില്‍ക്കും
മെലിഞ്ഞുതളര്‍ന്നൊരാ
യമുനചിരിച്ചുപോയ്‌
ഉണ്ട്നിന്‍മക്കളില്‍ഏക-
മനസ്ക്കരായ്
ഒരുകൂട്ടര്‍കോടികള്‍കൊയ്ത്തുകൂട്ടുന്നുണ്ട്
ഉണ്ട്,ഉണ്ട് കോടിജനങ്ങളെ
കോടി പുതപ്പിക്കാന്‍ ഇക്കൂട്ടര്‍ -
മത്സരിക്കുന്നുണ്ട്
പട്ടിണിയാലെപിടയുന്നമക്കള്‍ക്ക്‌
പട്ടടകൂട്ടുവാന്‍പ്രമേയംപാസാക്കുന്നുണ്ട്
പടിഞ്ഞാട്ടുകാര്‍ക്ക് പ്രീയംവിളമ്പീടുവാന്‍
നട്ടുച്ച നേരത്തുംചൂട്ടുവീശുന്നുണ്ട്
വീരരാണെന്നുള്ള വീമ്പും പറഞ്ഞവര്‍
ജയിലില്‍ കിടന്നാത്മകഥരചിക്കുന്നുണ്ട്

ഒരു സായാഹ്നത്തില്‍

മൂടിക്കെട്ടിയവാനം
മൂകമാ,മന്തരീക്ഷം
മരിച്ചവീട്പോലെ
മ്ലാനതപരന്നെങ്ങും
കരഞ്ഞുതളര്‍ന്നൊരു
പെണ്ണിന്റെകവിളുപോല്‍
നനഞ്ഞറോഡില്‍നിന്നും
ഒരുചാല്‍നീളുന്നുണ്ട്
മിന്നല്‍വന്നിടയ്ക്കിടെ
പെണ്ണിന്റെകവിള്‍ത്തടം
തുടച്ചുപൊടുന്നനെ
മറയുന്നതിദ്രുതം
കീശയില്‍നിന്നുംകാശ്
കൊളുത്തി വലിക്കുന്നു
കുന്നത്തെ ഷാപ്പിലേക്ക്
കുറുക്കുവഴിതേടാം
വെള്ളക്കൊറ്റിപോലുള്ള
കള്ള്നിറച്ചകുപ്പി
പതഞ്ഞു തൂവീടുന്നു
തെറിപ്പാട്ടിന്റെശീല്

2011, ജൂൺ 7, ചൊവ്വാഴ്ച

അടുക്കളയുദ്ധം

അടുക്കള ഒരുയുദ്ധക്കളമാണ്
ചട്ടീം,കലങ്ങളും തട്ടലും മുട്ടലും
പാതിരയാവ്വോളം പ്രാക്കിന്റെ പെയ്ത്തുകള്‍
എരിയുന്ന കണ്ണുകള്‍ ,പൊരിയുന്ന മനസ്സുകള്‍
തിളയ്ക്കുന്ന തൃഷ്ണയായ് കനലിന്നനല്ച്ചകള്‍
കുടിച്ചുവന്നച്ചിയെ പള്ളയ്ക്കുതച്ചപോല്‍
ചളുങ്ങികിടക്കും പഴയചെമ്പുപാത്രങ്ങള്‍
വിയര്‍പ്പില്‍ കുളിക്കും വെറുപ്പും,മുഷിപ്പും
മുറിഞ്ഞവിരല്‍ത്തുമ്പിന്‍ ചോരതന്നുപ്പും
പൊട്ടിത്തെറിക്കുന്നു വാക്കായ്കടുകുകള്‍
പാതിരാവായെന്നു പടിവാതിലടയ്ക്കുന്നു

തോറ്റുപോയ മരണം

പകല്‍മുഴുവന്‍ പലവഴിനടന്നു
മനസ്സുമായി പറഞ്ഞുറപ്പിച്ചു
എന്നിട്ടും ;
പാളത്തിലേക്കിറങ്ങിയപ്പോള്‍
'മാറിപ്പോ,മാറിപ്പോ'എന്ന്
പാഞ്ഞുവന്നവണ്ടി ആട്ടിപ്പായിച്ചു
കടലിലേക്ക് ചെന്നപ്പോള്‍
,പാടില്ല,പാടില്ല'എന്ന്
കടല്‍വന്നുകരയില്‍ തലതല്ലിക്കരഞ്ഞു
ദുര്‍ന്നടപ്പുകാരിയുടെവീര്‍ത്ത അടിവയര്‍പോലുള്ള -
കുളക്കരയില്‍
കുടിയന്‍മാരുടെകലപിലയും
പിന്തിരിപ്പിച്ചു
ഈനഗരം
ചെറുതും വലുതുമായ കെട്ടിടങ്ങളുടെ
പ്രേതാലയം
തെരുവ് പെണ്ണുങ്ങളെപ്പോലെ
കവിളില്‍ചായമിട്ട്നില്‍ക്കുന്ന വഴിവിളക്കുകള്‍
തോരാനിട്ട മേഘങ്ങളേയുമെടുത്ത്
നിലാവ് നടന്നു
ചാണകംമെഴുകിയ മുറ്റംപോലെ ആകാശം
ഓടിവന്ന് ഒരുകാറ്റ് വൈകിയെന്നോതി
കൂടെ നടന്നു

2011, ജൂൺ 6, തിങ്കളാഴ്‌ച

ഒരു രക്തസാക്ഷിയുടെ ജനനം

കവിത ചൊല്ലുന്നയാള്‍ തന്നെയായിരുന്നു
കൈ ചൂണ്ടി കയര്‍ത്തതും മുഷ്ട്ടി-
ചുരുട്ടി മുദ്രാ വാക്യം വിളിച്ചതും .
തൊഴിലാളികളോട് തൊഴിലിനെ -
ക്കുറിച്ചും
കുട്ടികളോട് പുസ്തകത്തെ കുറിച്ചും
ഒരേ ഉത്സാഹത്തോടെ പറഞ്ഞതും .
തൊഴിലിനു കൂലിക്കായ് കൊടി കെട്ടിയ-
ഒരു രാത്രിയിലാണ് കുത്തേറ്റു മരിച്ചത്
ഉറ്റവരില്ലാത്തതിനാല്‍ ഉള്ളവര്‍ -
ചേര്‍ന്നൊരനുശോചനം .
ഓര്‍മ്മ പുതുക്കലിന് ഒരു കവിത ചൊല്ലല്‍ ,-
തെരുവ് നാടകം
വേവലാതിപ്പെടാന്‍ വേറൊന്നുമില്ലായിരുന്നു
ഒരാള്‍ജീവിച്ചു ;മരിച്ചു അത്രമാത്രം
ഓര്‍ക്കാനും ഓര്‍മ്മിക്കപ്പെടാനും
ഒന്നു മില്ലായിരുന്നിട്ടും
അയാള്‍ രക്തസാക്ഷി യെന്നവാക്ക്
ചുവന്ന,യക്ഷരത്തില്‍ ഞങ്ങളുടെ-
ഹൃദയത്തില്‍
കൊത്തി വെയ്ക്കുകയാണ്

2011, ജൂൺ 4, ശനിയാഴ്‌ച

ചിതയെരിയുംകാലം

തരിശിട്ട പാടങ്ങള്‍
വരണ്ടജലാശയങ്ങള്‍
മണ്ണെന്നു കേട്ടാലോ
മുഖംതിരിക്കുന്നു പെണ്ണാളുകള്‍
ഏണിയും,തലപ്പും ആണൊരുത്തനലര്‍ജിയായ്
പെണ്ണിന്റെകോന്തലക്കെട്ടഴിച്ചു-
ഷാപ്പിലേക്ക്
ചുട്ടെടുത്ത ചീത്ത വിളി
കുട്ടികള്‍ക്ക് പ്രാതല്‍
കട്ടെടുത്തു കരുണയും -
പട്ടണക്കൂട്ടങ്ങള്‍
ശൃംഗാര ഗാന വരികള്‍
ഗ്രാമങ്ങളില്‍ കേമം
രതി രാസ വ്യാപാരങ്ങള്‍ കെങ്കേമം
കുപ്പിതന്‍ കിരാത വാഴ്ച്ചകള്‍
ചത്തൊടുങ്ങാന്‍ ഒരു ചങ്ങാത്തങ്ങള്‍
ചിന്തകള്‍ കൊണ്ടുവരും
ചാനലില്‍ മുങ്ങി ഒഴുക്കുന്നു
രക്ത പ്പുഴകള്‍
മൂല്യങ്ങളെല്ലാമെമുത്തശ്ശി -
മൂലയ്ക്കിരുന്നു കൊറിക്കുന്ന കാലം
നാണവും,മാനവും പണയപ്പെടുത്തിനാം
മേനി നടിക്കുന്ന കാലം

2011, ജൂൺ 3, വെള്ളിയാഴ്‌ച

മോഹം

എന്ചിത്തഭൃംഗമിതെത്രനേരമായ്രാധേ
നിന്നരികത്തെത്താന്‍ പാറിടുന്നു
കണ്ണനെ കാത്തിരിപ്പുണ്ടെന്ന് കാറ്റ് -
വന്നെന്നോടു കാതില്‍ മൊഴിഞ്ഞിടുന്നു
ചെങ്കതിര്‍നീട്ടിയുതിക്കുന്നതങ്കക്കതിരവനായുള്ള -
നിന്‍ വദനം
പാണിതലങ്ങളാല്‍ കോരിയെടുത്തൊന്നു
പുഞ്ചിരിതഞ്ചിനിന്നീടുന്ന ചുണ്ടിണ
ചുംബിച്ചുചുംബിച്ചു നില്‍ക്കുവാനും
സുന്ദര ഫാലത്തില്‍ മിന്നി നിന്നീടുന്ന
വേര്‍പ്പിന്റെ മുത്തുകള്‍ ഒപ്പുവാനും
പനങ്കുല കാര്‍വേണിതുമ്പിനകത്തൊന്നു
മുഖം പൂഴ്ത്തി നിര്‍വൃതി കൊള്ളുവാനും
പ്രേമ വികസിത നാനാവികാരത്തിരതന്‍ -
നെടുവീര്‍പ്പ് വീശുവാനും
എന്‍ചിത്ത ഭൃംഗമിതെത്രനേരമായ്രാധേ -
നിന്നരികത്തെത്താന്‍ വെമ്പിടുന്നു

പഥികന്‍

പഥ മറിയാതുള്ളൊരു പായക്കപ്പല്‍ പോലവന്‍
മന്ദഗാമിയാമൊരു തൂവല്‍പ്പൊടിപോലവന്‍
ഉമ്മറക്കോലായില്‍ ചെന്നുഴറി നിന്നീടുന്നു
ഇറ്റുദാഹനീരിനായ്‌ നീട്ടി വിളിച്ചീടുന്നു
അതിന്‍മറുപടി ചെറുതെന്നല്‍ കൊണ്ടുവരുന്നു
അടുക്കളയില്‍നിന്നും രണ്ടുസ്ത്രീകള്‍തന്‍ സ്വരംമാത്രം
ഒട്ടു നേരത്തിന്നകം വാതില്‍പ്പടിയില്‍ നിന്നും
പുറത്തേക്ക് നീളുന്നു പാത്രം നിറയേ ജലം
ദാഹത്താല്‍വിണ്ടചുണ്ടില്‍ പിറന്നുസമതലം
നന്ദിയാല്‍കോടിപനീര്‍പൂവുകള്‍കണ്ണില്‍പൂത്തു
കണ്ണ്കണ്ണോടുചേര്‍ന്നു സ്നേഹമെന്തെന്നറിഞ്ഞു
കൊയ്തൊഴിഞ്ഞ പാടത്തെക്കെന്നപോല്‍ അവന്‍പോയി

2011, ജൂൺ 2, വ്യാഴാഴ്‌ച

ഇമ്മാനുവല്‍

ഓളങ്ങളില്‍ ഊളിയിടുന്ന മത്സ്യത്തെപ്പോലെ
നൌക ഉയര്‍ന്നു പൊങ്ങി മുന്നോട്ടു കുതിച്ചു
മുപ്പതുവെള്ളി ക്കാശിന്റെ പൊട്ടിച്ചിരിപോലെ -
ഏതോകല്‍പ്പടവില്‍ വെള്ളക്കെട്ടുകള്‍പൊട്ടിച്ചിതറി
ഓര്‍മ്മകള്‍യാത്ര ചെയ്യുന്ന തടവറയിലിരുന്ന-
ഇമ്മാനുവല്‍ പറഞ്ഞു :
എന്റെ പ്രീയ പ്പെട്ട' യോര്‍ദാ 'ഞാന്‍ വരും
പ്രണയത്തിന്റെ കുഞ്ഞു പിറാവായി
നിന്റെമാറിലൂടെ എന്റെവഞ്ചിതുഴയും
ഉപ്പളങ്ങള്‍തേടിയുള്ള,യാഹൂദിയ മലകളും കണ്ട് -
മരു ഭൂമിയും പിന്നിട്ടു നാംയാത്രപോകും
യിസ്രായേലിലെ ഉറവകളുടെയും,-
കാനായിലെ മുന്തിരിയുടെ ഗന്ധവും -
ഞാന്‍ശ്വസിക്കും
കല്‍ തുറുംകുകള്‍ തുറക്കപ്പെടും
കരിസര്‍പ്പമിഴയുന്നമിഴികള്‍
കുത്തിപ്പൊട്ടിക്കപ്പെടും
ദുഷ്ട്ടതയുടെ കരങ്ങള്‍ ഛേദിക്കപ്പെടുകതന്നെ ചെയ്യും
സത്യത്തിന്റെസിര സൂര്യന്‍ തന്നെയാണ്
കാര്‍മേഘങ്ങള്‍ക്ക് അല്‍പ്പനേരം മറയ്ക്കാന്‍കഴിയും
സൂര്യന്‍ തെളിഞ്ഞു വരിക തന്നെ ചെയ്യും
എന്റെ പ്രീയപ്പെട്ടമണ്ണിനെ
ഞാന്‍ മുത്തമിടുക തന്നെ ചെയ്യും

പഠിപ്പ്

പൊട്ടിയ സ്ലേറ്റില്‍ തുപ്പല് കൂട്ടി മായ്ച്ച്
അവന്‍ പിന്നെയും എഴുതി സ്വന്തം പേര്
എന്നിട്ടും തെറ്റി വള്ളിയും, പുള്ളിയും
ശരിയുടെകൊക്കവള്ളിക്ക് പകരം
അമ്മിണിടീച്ചര്‍ തന്നത്
തെറ്റിന്റെ ഗുണനചിഹ്നവുംചെവി -
പിടിച്ചൊരു തിരിയും
നാലിലെത്താന്‍ നാലിനോടു നാല് കൂട്ടിയാല്‍ -
കിട്ടുന്ന സംഖ്യ വേണമെന്നതിനാല്‍
നാലെത്തും മുന്‍പേ നാട്ടീന്നവന്‍ പോയി .
അവനാണിന്നാ സ്കൂളിന്റെ മാനേജര്
നാലാളറിയുന്നവരായി,നാട് തന്നെ-
ഭരിക്കുന്നവരായി
എത്രപെരിന്നാസ്കൂളില്‍ പഠിച്ചുപോയി

2011, മേയ് 27, വെള്ളിയാഴ്‌ച

ഇടവ മഴ

മഴ പെയ്യുന്നു മഴ പെയ്യുന്നു
മാനം പൊട്ടി ച്ചോരുന്നു
തുള്ളിക്കൊരുകുടമെന്നത് പോലെ
ഉറഞ്ഞു തുള്ളി പ്പെയ്യുന്നു
തോടും,തൊടിയും കര കവിയുന്നു
കരാള നര്‍ത്തന മാടുന്നു
മുറ്റം മുങ്ങിയിറംകല്ലോളം
എത്തി ഇടവ പെരുവെള്ളം
കുണ്ടിതമേറ്റ മനസ്സാലമ്മ
കൂനിയിരിപ്പൂ ഇറയത്ത്‌
വെള്ളിടിവെട്ടം ഇറവെള്ളത്തില്‍
കുമിളകളിലുജ്ജ്വല കിരണംതീര്‍ക്കേ
അമ്മ ക്കണ്ണില്‍ പുഴയിലൊഴുകി -
വരുന്നൊരു കുഞ്ഞിന്‍ കുണ്ഡല മായാത്
കണ്ഠത്തില്‍ ച്ചെറു തേങ്ങല്‍ മുട്ടി
കണ്ണീര്‍ പെയ്ത്താല്‍ കണ്ണുകള്‍ മങ്ങി
മിന്നല്‍ പിണരുകള്‍ വഴി കാട്ടികളായ്
അനുഗ്രഹവര്‍ഷംചൊരിയും പോലെ

2011, മേയ് 26, വ്യാഴാഴ്‌ച

ജീവജലം

വിശ്വ സേവകരായി വിണ്ണില്‍ നിന്നും വന്നവര്‍
മാനവ ജീവന്‍ നല്‍കാന്‍ മണ്ണിലേക്ക് വന്നവര്‍
മഴകള്‍ പാരിടത്തില്‍ ബന്ദികളാണിന്നിപ്പോള്‍
സ്വാര്‍ത്ഥ മോഹങ്ങളുടെ ഇരകളാണിന്നിപ്പോള്‍
മനുഷ്യന്‍ ധനാര്ത്തിയാല്‍ ജലത്തെ കരുക്കളാക്കി
പോര്ക്കളത്തിലിറക്കി കുപ്പി വെള്ളങ്ങളാക്കി
കൂപവും,തടാകവും വേലി കെട്ടിത്തിരിച്ചു
നീര്‍ച്ചോലകള്‍ വറ്റിച്ച് ധരയെ ദഹിപ്പിച്ചു
നിസ്വരായ് വളര്‍ന്നു നീലാകാശം വിട്ടുവന്നോര്‍
സ്വസ്വമാം മനുഷ്യ മത്സരത്തില്‍ വലഞ്ഞു വശംകെട്ടു
ഊഴി യിലെങ്ങും ജീവവിത്തുകള്‍ പാകിക്കൊണ്ട്
ആഴികളിലേക്കോടി ഹ്ലാദിച്ചിരുന്ന കാലം .
കുളത്തിലും ,കൂപത്തിലും രണ്ടിറ്റു കണ്ണീരായിന്നു
ഓര്‍മ്മകള്‍ കലങ്ങി മൃത പ്രായയായ് കൂനിരിപ്പു
ധനലാഭത്തിനായി ജലത്തെ മുടി്ച്ചെന്നാല്‍
മര്‍ത്യാനീ മരണത്തെ മാടി വിളിക്കയാണ്

സ്നേഹമഴ

വിശാലമാം വാനിന്‍ കാട്ടില്‍
നിരയായ് നീങ്ങീടുന്നു
ഗജ ഗണങ്ങളെപ്പോല്‍
വര്‍ഷവാരിദീ ജാലം
ചേമ്പില തുമ്പുകളില്‍
ചില്ലുകള്‍ വിതറിക്കൊന്ടൊരു-
കുഞ്ഞുകാറ്റങ്ങു പതുങ്ങിനീങ്ങീടുന്നു
തെരുവില്‍കാട്ടുംമായാജാലക്കാരന്റെമേളം,പോലെ -
വാനില്‍വെള്ളിടി ചെണ്ടപോല്‍ഇടിനാദം
വിണ്ണിലെ തുറുങ്കുകള്‍ തകര്‍ത്തു മണ്ണില്‍ വന്ന്
ചെമ്മണ്ണില്‍ ചെറുചാലില്‍ സിന്ധുവായ്‌ഒഴുകുന്നു
മണ്ണിനും, മനസ്സിനും മനുഷ്യന്‍ വേലികെട്ടി
ഭേദ ചിന്തയില്ലാതെ പെയ്യുന്നു മഴ മണ്ണില്‍
മനുഷ്യന്‍ മതമായി ജാതി ഉപജാതിയുമായ്
ദേശങ്ങള്‍ പരസ്പ്പരം ദ്വേഷത്താല്‍ മദിക്കവേ
ദാഹങ്ങള്‍ എല്ലാവര്‍ക്കും ഒന്ന്പോലനുഭവം
ദാഹനീര്‍ നല്‍കും മഴ സമതി പ്രചാരകരേപോല്‍
മത്സരം മറക്കുക മാനവ സ്നേഹം വാഴ്ക
എന്നസന്ദേശത്തിന്റെ അലകളുതിര്‍ക്കുന്നു
ഋതുക്കള്‍ മറക്കാതെ എന്നും വന്നെത്തീടുന്നു
വിണ്ണിലെ പൂന്തോപ്പിലെ മുല്ല മൊട്ടുകള്‍ താഴെ

2011, മേയ് 23, തിങ്കളാഴ്‌ച

അടയാളങ്ങള്‍

നട്ടുച്ച നേരത്ത് പുളിമരച്ചോട്ടില്‍
കാറ്റ് കൊള്ളുന്നോരച്ചമ്മ -
ഒരടയാളമാണ്‌
നട വഴിയും,ഇടവഴിയും കടന്ന്
നാലും കൂടിയമുക്ക് ഒരടയാളമാണ്‌
മുള വേലിയും,മുള്‍പ്പടര്‍പ്പും -
ഒതുക്കു കല്ലും,ഒറ്റപ്പാലയും
ഒരടയാളമാണ്‌
പുല്ലിന്‍ കയയും, നെല്ലിന്‍ മണവും-
തട്ട കെട്ടിയ കന്നും,ദാവണി ചുറ്റിയ പെണ്ണും
ഒരടയാളമാണ്‌
പറഞ്ഞു പറഞ്ഞിരിക്കുമ്പോള്‍
പലതും കാണാതായി
ആണും, പെണ്ണും അടയാള മറ്റവരായി
നാലുവരി പാതയും ,നാലാളുയരെ മതിലുമായി
നല്ലതൊന്നു മോര്‍ക്കാന്‍
തെല്ലു നേര മില്ലാതായി

2011, മേയ് 19, വ്യാഴാഴ്‌ച

ചരിത്രം മറക്കരുത്

കല്ലുമാല കഴുത്തിലിട്ടോര്‍
പൊന്നരിവാളുകള്‍ കൈയിലേന്തുവോര്‍
പുലഭ്യം കേള്‍ക്കുവാന്‍
പിറന്നു വീണോര്‍
പട്ടികളപ്പികളിട്ടു നടക്കും
വഴിയില്‍ യശമാന്‍ -
വരും വിളി കേട്ടാല്‍
പൊന്തക്കാട് മറഞ്ഞീടേണ്ടോര്‍
അടിയാന്‍ മാരായ് അവസാനം വരെ
നാല്ക്കാലികളായ് നടക്കേണ്ടുന്നോര്‍
പാടത്താകെ പറമ്പത്താകെ
പൊന്നു വിളയിച്ചീടും കര്‍ഷകര്‍
പന്ത മൊരുക്കി പടയിലിറങ്ങി
ഫലമോ ഉടമകളായവര്‍ മാറി
ഇന്നീ കഥകള്‍ കേള്‍ക്കും തലമുറ
തലമറന്ന് ചിരിച്ചീടുകയോ ?!

കുറേ ജീവിതങ്ങള്‍

കണ്ടു നിന്നുകുറേ കാഴ്ചകള്‍
കളറുകളില്‍ കണ്ണുടക്കി നിന്നു
കളി ചിരിയുമായ് കുഞ്ഞുങ്ങള്‍ -
പാറിനടന്നു
കള മൊഴിയും,കുണുങ്ങി ചിരിയും-
കേട്ട് ഞാന്‍ നിന്നു
ഐസ്ക്രീമിലും ,ലിപ്സ്ടിക്കിലും-
ഒഴുകി നടന്നു
അര്‍ദ്ധനഗ്ന പരസ്യത്തില്‍
പൊള്ളി കിതച്ചു നിന്നു
കണ്ടതില്ലാരുമീ പട്ടണത്തില്‍
കരളലിയിക്കും കുറേ ജീവിതങ്ങള്‍

2011, മേയ് 18, ബുധനാഴ്‌ച

കുരുതിമഴ

മഴ പെയ്യുകയാണ്
മഹാമാരി ചൊരിയുകയാണ്
ഒരുമഴപൂജപ്പൂര ജയിലിലേക്ക്
ഒരു മഴ തിഹാര്‍ ജയിലിലേക്ക്
തുള്ളി പെയ്യുന്നുണ്ടൊരു മഴ
'ബാറി '-നു വേണ്ടി വക്കാലത്ത് മഴ
മഴ പെയ്യുകയാണ്
പേമാരി പെയ്യുകയാണ്
എണ്ണിയാല്‍ ഒടുങ്ങാത്ത -
പൂജ്യങ്ങളായി
വര്‍ണ്ണ രാജി വിടര്‍ത്തിപെയ്യുകയാണ്
ഉറഞ്ഞാടുകയാണ് മഴ
എന്‍ഡോ സള്‍ഫാനായി
തിമര്‍ത്തു പെയ്യുകയാണ്
തിരിയും കസേരയിലിരുന്ന്
തിരിഞ്ഞ് തല തല്ലി ചിരിക്കയാണ്
ആടി തിമര്‍ക്കയാണ് അഴിമതി മഴ
എങ്ങു തിരിഞ്ഞാലും രുധിരമഴ
കലി തുള്ളിയെത്തുന്ന ചതി മഴ
ഉറഞ്ഞാടി എത്തുന്ന കുരുതി മഴ

ഉണര്ത്തുകാര്‍

ഇന്ത്യക്കാര്‍ നമ്മളെല്ലാവരു മൊന്നെന്നു
ഒരു ചെടിയില്‍ പൂത്ത പൂവുകളാണെന്നു
ഊണിലുറക്കിലുംചൊല്ലി നടക്കുവോര്‍
ഇന്ത്യതന്‍ മക്കള്‍ നാമിന്നു ചൊല്ലീടുന്നു
ജാതി മത വൈര്യങ്ങള്‍ എല്ലാംമറന്നു നാം
ഒന്നിച്ചു നില്‍ക്കേണമെന്ന സന്ദേശങ്ങള്‍
ഒന്നല്ലഎന്നുള്ള സന്ദേശമല്ലെ നാം
പിന്നെയും പിന്നെയും ചൊല്ലി പ്പറയുന്നു
സന്ദേഹം സന്ദേശമായ്‌വഴിമാറവേ
ഇന്ത്യ തന്‍ വ്യസനത്തില്‍ കരള്‍ പിടഞ്ഞീടുന്നു
പട്ടിണി ചൂടേററു കറുത്തൊരു മക്കള്‍ നാം
കുത്തു വാക്കിന്‍ മുനയില്‍ കുരുങ്ങി പ്പിടയുന്നു
വര്‍ഷ മേഘങ്ങളായ് കുരുത്തോരു ഞങ്ങളെ
വന്ധ്യ മേഘങ്ങളാക്കി നിങ്ങള്‍ മാറ്റീടുന്നു
ഇത് വഴി സ്നേഹ ദൂതുമായെത്രപേര്‍വന്നു
എങ്കിലും കഷ്ട്ടമായ് ജീവിതം നില്‍ക്കുന്നു
മണ്‍ മറഞ്ഞവര്‍ തന്‍ കരുണയില്‍ കുരുത്തൊരു
ദൂതുമായ്‌ ഇനിയുമീവഴിയെത്തു മുണര്ത്തുകാര്‍

2011, മേയ് 13, വെള്ളിയാഴ്‌ച

കശാപ്പു

കുശു കുശുപ്പ് കേട്ടപ്പോഴാണ്
കശാപ്പ് ശാലഎന്നറിഞ്ഞത്
കാള ,പോത്ത്,ആട്
വര്‍ഗ്ഗീയതയുടെ ത്രി മൂര്‍ത്തികള്‍
കണ്ടു മുട്ടിയാല്‍ കൊമ്പു കൊര്‍ക്കുമായിരുന്നു
ഇപ്പോള്‍ എത്ര സ്നേഹത്തോടു കൂടിയാണ് ,-
നിസ്സഹായത യോടെയാണ് നോക്കുന്നത്
കരചരണങ്ങള്‍ക്കിടയിലാണ് നില്പ്പെന്നു
ഇരുട്ട് നീങ്ങിയപ്പോഴാണ് അറിഞ്ഞത്
ഒത്തുചേര്ന്നിരുന്നെങ്കില്‍
ചെറുത്തു നില്‍ക്കാമായിരുന്നു
വളര്‍ത്തു വാനെന്നുകരുതി .
'ഞാന്‍ മുന്നേ... ഞാന്‍ മുന്നേ'-
ദീന വിലാപങ്ങളാല്‍ആറ് നയനങ്ങള്‍ -
കേണുകൊണ്ടിരിക്കുന്നു
വര്‍ഗ്ഗീയതയുടെ വേതാളമേ
ഞാന്‍ മുന്നേ...ഞാന്‍ മുന്നേ... !

വിശ്വാസം

ഒരാള്‍ ദൈവത്തോടു പറഞ്ഞു :
ദൈവമേ ഞാനൊരു തികഞ്ഞ -
വിശ്വാസിയാണ് .
ദൈവം മനസ്സില്‍ പറഞ്ഞു :
മനുഷ്യരെ മാത്ര മെനിക്കു -
വിശ്വാസമില്ല

കാതല്‍

കാര്‍ന്നു തിന്നാന്‍ കഴിയാത്ത കുറേ കാതലുണ്ട്
അവരാണ് കാലത്തിന്റെ മൂല്യങ്ങള്‍-
കാത്തു സൂക്ഷിക്കുന്നവര്‍
കരളിനുള്ളില്‍ ഒരു കൈത്തിരി
കത്തിച്ചു വെച്ചവര്‍
കുതി കൊള്ളുന്ന മനസ്സുകള്‍ക്ക്
കൂടു തുറന്നു കൊടുക്കുകയും
പാത പണിഞ്ഞു കൊടുക്കുകയും -
ചെയ്യുന്നവര്‍
ആ കാതലുകലാണ് കാലത്തെ കടഞ്ഞെടുക്കുന്നവര്‍
കലാ ശില്പ്പങ്ങള്‍ കൊത്തി വെക്കുന്നവര്‍
പ്രാണനില്‍ പ്രണയത്തിന്റെ
പനിനീര്‍ പൂവുകള്‍ വിരിയിക്കുന്നവര്‍

രക്ഷകന്‍

കൊടിയ ദാരിദ്ര്യത്തിലും
അമ്മൂമ്മ പറയുമായിരുന്നു
ദൈവം നമ്മളെ കാത്തോളും
ഇന്ന് ;
കുമിഞ്ഞു കൂടിയ പോന്നിനും-
പണത്തിനു മിടയിലിരുന്നു
ദൈവം പറയുന്നു
പോലീസെന്നെ കാത്തോളും

2011, മേയ് 12, വ്യാഴാഴ്‌ച

എന്റെ ഓണം

എത്രയോണം കഴിഞ്ഞെന്നാകിലും
എത്ര പൂക്കാലം കഴിഞ്ഞെങ്കിലും
കൊഴിയാതൊരോണമെന്‍ ഓര്മ്മയിലുണ്ടിന്നും
ആ ഓണമാണെന്നു മെന്റെയോണം
വട്ടപ്പിരിയന്റെ പൂവ് പറിച്ചവള്‍
തേക്കില വട്ടിയുമായ്കാത്തു നിന്നതും
ഹനുമാന്‍ കിരീടത്തിന്‍ പൂവ് പകരമായ്
മുടിയില്‍ ചൂടിക്കുവാന്‍ വഴിയില്‍ ഞാന്‍ കാത്തതും
തട്ടിയുടഞ്ഞൊരു കുപ്പി വള പ്പൊട്ട്
ഓര്‍മ്മയില്‍ ഓമനിക്കാന്‍ കൊണ്ട് പോയതും
അച്ചുടു ചുംബനചൂടെന്റെ ചുണ്ടത്ത്
അറിയാതെ യിന്നും ഞാന്‍ തൊട്ടു നോക്കുന്നതും
നഷ്ട്ട സ്വര്‍ഗ്ഗങ്ങളെ നെഞ്ചിലടക്കി ഞാന്‍
ആവഴി യിന്നും നടക്കയാണെങ്കിലും
എത്രയോണം കഴിഞ്ഞെന്നാകിലും
എത്ര പൂക്കാലം കഴിഞ്ഞെങ്കിലും
കൊഴിയാതൊരോണമെന്‍
ഓര്‍മ്മയിലുണ്ടിന്നും
ആ ഓണമാണെന്നു മെന്റെയോണം

2011, മേയ് 11, ബുധനാഴ്‌ച

ഭൂമിയിലെക്കെത്ര ദൂരം

ഇനിയെത്ര ദൂരം നടക്കണം നമ്മളാ
ഭൂമിയിലെക്കെത്തി ചേര്നീടുവാന്‍
മനുഷ്യന്‍ മനുഷ്യനായ് ജീവിച്ചിരുന്നൊരാ
മണ്ണില്‍ ചവുട്ടി നടക്കാന്‍ മനുഷ്യരായ്
ഭൂമി മാതാവിന്റെ മാറില്‍ മയങ്ങിയാ
സ്നേഹത്തിന്‍ പൂക്കളായ് സുഗന്ധം കിനിയുവാന്‍
ഞാനെന്ന, നീയെന്ന വിത്യാസ മില്ലാതെ
നമ്മളൊന്നെന്നതുടി മുഴങ്ങീടുവാന്
വേലികളില്ലാത്ത വെരറുത്തീടാത്ത
അരിയ സ്നേഹത്തിന്റെ അരുമയായ് മാറുവാന്‍
വെട്ടി മുറിക്കലും തട്ടിപ്പറിക്കലുംഇല്ലാതെ -
കാക്കുവാന്‍ കാവലാളാകുവാന്‍
ദൈവങ്ങള് തന്‍ പേരില്‍ ചേരിതിരിയാത്ത
ചോര ചീന്തീടാത്തചോരനായ് മാറാത്ത
കൈ മെയ്മറന്നുകൊന്ടെല്ലാരു മൊന്നായി
കൊയ്ത്തും മെതികളും ആട്ടവും പാട്ടുമായ്
എല്ലാ സിരകളിലൂടോഴുകീടുന്ന ചോരയ്ക്ക്-
നിറമത് ചുവപ്പെന്ന സത്യവും
തിരിച്ചറിഞ്ഞീടുന്നോരാനല്ലഭൂവില്‍.
ഇനിയെത്ര ദൂരം നടക്കണം നമ്മളാ
ഭൂമിയിലെക്കെത്തി ചേര്നീടുവാന്‍

2011, മേയ് 10, ചൊവ്വാഴ്ച

രോദനം

ഇല്ല മറക്കാന്‍ കഴിയില്ലെനിക്കുനീ
നേര്‍ പെങ്ങളായെന്‍സിരയില്‍ നിറഞ്ഞിടും
'സൗമ്യ ' -മാ മാമുഖം നേര്‍ ചിത്രമായെന്‍
മനോ മുകൂരത്തില്‍എന്നും തെളിഞ്ഞിടും
പുതു ജീവിതത്തിന്റെ പൂമ്പുലര്‍ വേളയായ്
ഭൂപാള രാഗങ്ങള്‍ മൂളാന്‍ തുടങ്ങവേ
ആനന്ദ ഭൈരവി രാഗമായ് വാക്കുകള്‍
കര്‍ണ്ണത്തിലേക്ക് അലയടിച്ചീടവേ
മോഹത്തിന്‍ പൊന്നിളം പോള പൊടിക്കുന്ന
നെഞ്ചവു മായന്ന് പോയവളാണ് നീ
ഏതോ നരാധമന്‍ നുള്ളിയെടുത്തൊരാ
ചെന്താമരത്താരുനുള്ളിയെറിഞ്ഞു പോല്‍
ഹോ!നിനക്കെങ്ങിനെ കഴിയുന്നു കാലമേ
കളിപ്പാട്ട മാക്കുവാന്‍ കുഞ്ഞു ജീവിതങ്ങളെ
കേള്‍ക്കുന്നതില്ലയോ ജീവനായ് കേഴുന്ന
പെണ്‍കൊടി മാരുടെ രോദനം ചുറ്റിലും
...............................................
ഭൂപാള രാഗം -പ്രഭാത രാഗം
ആനന്ദ ഭൈരവി -ആനന്ദ മുണ്ടാക്കുന്ന രാഗം

2011, മേയ് 9, തിങ്കളാഴ്‌ച

മാവ്

അച്ഛന്‍ വെച്ച മാവാണ്
ഇപ്പോള്‍ പടര്‍ന്നു പന്തലിച്ച് -
ചില്ലകള്‍ നിറയെ മാങ്ങ
മാമ്പഴം ഇരു കൈ കൊണ്ട് പിടിച്ച്
കുന്തിച്ചിരുന്ന് കടിച്ചു തിന്നുന്ന അണ്ണാന്‍
കാല്‍ വിരലിലിറുക്കി കൊത്തി വിഴുങ്ങുന്ന കാക്കകള്‍
മാമ്പഴം പെറുക്കാന്‍ താഴെ ഒച്ചവെച്ച്
കാറ്റിനു കാത്തിരിക്കുന്ന കുട്ടികള്‍ .
അച്ഛന്‍ വിറ്റ മാവാണ്
ഇപ്പോള്‍ ചില്ലകളെല്ലാം ഉണങ്ങി
അണ്ണാര ക്കണ്ണനും ,കിളികളുമില്ലാതായി
കണ്‍ മതിലുകള്‍ കെട്ടി കുട്ടികളെയാട്ടി യകറ്റി
കൊറ്റിക്കാല് പോലെനീണ്ട് ഇപ്പോള്‍
തലയിലിത്തിരി പൂട പോലുള്ളൊരു മാവ്

2011, മേയ് 6, വെള്ളിയാഴ്‌ച

നിയമ സംഹിത

പോക്കു വെയ്ലില്‍പറന്നുകളിക്കുന്ന
തുമ്പിക്ക് കൊമ്പു മുളയ്ക്കുന്നു
ഭീമാകാരനായ ഇരുമ്പു പക്ഷിയായി
വിഷം തളിക്കുന്നു
പുഞ്ചവരമ്പിലെ മകര മഞ്ഞിനു
ചോരയുടെ ഗന്ധം
വൃക്ഷ നിരകളില്‍ ചേക്കേറിയ നിലാവില്‍
റെയില്‍വേ ട്രാക്കില്‍ പെണ്‍കുട്ടിയുടെ രോദനം
ടേപ്റിക്കാര്‍ഡിലെ മനോഹരമായിപാടുന്ന
കവിതയുടെ കഴുത്തില്‍ ഏതോപരുക്കന്‍ ശബ്ദം
വരിഞ്ഞു മുറുക്കുന്നു
കലണ്ടറില്‍ ഇന്ന് ഏതു ദിവസമാണ് തൂങ്ങി മരിച്ചത് ?
ജഡ ഭാഷയാണ്‌ മനുഷ്യ ശബ്ദത്തെക്കാള്‍ആശ്വാസം
അചേതനങ്ങള്ക്ക്അര്‍ത്ഥങ്ങളേറെ
ഓര്‍മ്മ പ്പെടുത്താന്‍ ഒരു ബിന്ദു
അതാണ്‌ കേന്ദ്ര ബിന്ദു
നിയമ സംഹിതയ്ക്കുള്ള കേന്ദ്ര ബിന്ദു

2011, മേയ് 5, വ്യാഴാഴ്‌ച

നൊമ്പര പ്പൂക്കള്‍

കാറ്റിലുലയുന്നയിലപോലെ ജീവിതം
ഉറക്ക മില്ലാത്ത രാത്രികളില്‍
ഉരുണ്ടും, പിരണ്ടും, കൂട്ടിയും, കിഴിച്ചും
എഴുതി വെച്ചിട്ടുണ്ട് ഒരു പട്ടിക
സുഹൃത്തുക്കളുടെ ,ബന്ധു ക്കളുടെ, -
സഹായിക്കും എന്ന് കരുതുന്നവരുടെ .
ഒരുങ്ങുകയാണ് ഒരിക്കല്‍ക്കൂടി
അറവു കാരന്റെ മുന്‍പില്‍ ആട്ടിന്‍ കുട്ടിയെ പ്പോലെ -
തല കുനിച്ചു നില്‍ക്കാന്‍
കച്ചവടമുറപ്പിക്കാന്‍ കാശില്ലാതെപോയ
ഒരച്ഛന്റെ മകള്‍
അകത്തളത്തില്‍ നിന്നു മുയരുന്ന
അത്തറിന്റെ മണത്തില്‍ ഒഴുകി എത്തുന്നത് -
ആത്മ നൊമ്പരം
മറിച്ച് മറിച്ച് താളുകള്‍ പറിഞ്ഞു തുടങ്ങിയ
പുസ്തകം പോലെ അവള്‍
അണ പൊട്ടിപോകുന്ന ദുഖത്തിന്റെ നദിയിലേക്ക്
ഒരു കൈ ചേര്‍ത്ത് പോവുകയാണ്
അറിയാതെ ആഗ്രഹിച്ചു പോവുകയാണ്
ചന്ദനത്തിന്റെ സുഗന്ധത്തില്‍
കുന്തരിക്കം പുകയരുതേ യെന്നു

2011, മേയ് 3, ചൊവ്വാഴ്ച

ഓര്‍ക്കസ്ട്ര

കര്‍ക്കട മഴ കൊണ്ടുവരും
ഓര്‍ക്കസ്ട്രയുടെ ഓര്‍മ്മകള്‍
കാറ്റിന്റെ വായ്‌ ത്താരിയോടൊപ്പം
വീടിന്റെ മേല്‍ ക്കൂരയില്‍ മഴ ശ്രുതി പിടിക്കും
വയല്‍ വരമ്പില്‍ പേക്കാച്ചികളുടെ ബേന്റടി
കുഞ്ഞു തവളകളുടെ തായമ്പകയും
മണ്ണട്ടകളുടെ ജല തരംഗവും
മരച്ചില്ലയുടെ ചേങ്ങലയോടൊപ്പം
അറിയപ്പെടാത്തവയുടെ ആര്‍പ്പു വിളികള്‍
ആഘോഷത്തില്‍ എത്തിപ്പെട്ടത്പോലെ
കുളിരുന്ന ഓര്‍മ്മകളുമായി പുതച്ചുമൂടിക്കിടക്കുമ്പോള്‍
പുലരിവന്നെന്നോതുവാന്‍ പൂവന്‍ കോഴി തന്നെ വേണം

2011, ഏപ്രിൽ 30, ശനിയാഴ്‌ച

ജീവ സായാഹ്നം

വൃദ്ധത്വത്തിന്റെ പടി വാതിലില്‍
കൂനി വിറച്ചു കൊണ്ടയാള്‍ മുട്ടി വിളിച്ചു
ജീവിതം ഇത്രയും നിശബ്ദമാണെന്ന് -
പറഞ്ഞു തരാതെ
സ്നേഹത്തിന്റെ വാതിലെന്തിനാണ് നീ -
കൊട്ടിയടച്ചത്
സ്നേഹത്തിന്റെ സ്നിഗ്ധത യുള്ള
തൂവലുകള്‍ മാത്രം തുന്നിയ
എന്റെ ജീവിത നൂലില്‍ ആരാണ് -
കടുംകെട്ടു കെട്ടിയത്
ചുളി വീണ ശരീരം പോലെ തൂങ്ങിയാടുന്ന
ഒര്‍മ്മകളുമായെന്തിനൊരുശിഷ്ട്ട ജീവിതം
തുറക്കുകയാണയാള്‍അപരിചിത ത്വത്തിന്റെ
ഓരോ വാതിലും, എത്തപ്പെടുകയാണ് -
മഴ പെയ്ത മണ്ണില്‍ നിന്നും
ഇരുളുറഞ്ഞ അകത്തളത്തിലേക്ക്

2011, ഏപ്രിൽ 20, ബുധനാഴ്‌ച

ചാറ്റല്‍ മഴ

മഴ മിഴി തുറക്കുമ്പോള്‍
ഞാറുകള്‍ക്കെന്താഹ്ലാദ മാണ്
മഴ നൂലുകള്‍ ഊഞ്ഞാലാടുമ്പോള്‍
തലയാട്ടാനെന്തുല്സാഹമാണ്
മഴക്കമ്പി മീട്ടുമ്പോള്‍മണ്ണട്ടകള്‍ താള മീട്ടും
മഴ വന്നു മടിയിലിരുത്തി
മുല തന്നു പാടിയുറക്കും
വാഴ നാരുകള്‍ ചീന്തിയ പോലെ
മഴ നാരുകള്‍ പാറി നടക്കും
ഒറ്റ മഴക്കാലില്‍ നൃത്തം കണ്ടൊരു
തവളകള്‍ തുള്ളിച്ചാടും
ആകാശക്കലമോട്ടകളാക്കി
ആരോ വെള്ളം പാറ്റുകയാണ്
ഷവറിന്‍ താഴെ എന്നത് പോലെ
നനഞ്ഞു രസിക്കുക യാണീ ലോകം
തൂവല്‍ കൊണ്ട് തഴുകും പോലെ
ഇക്കിളി യാലെ ചിരി പൊട്ടുന്നു

2011, ഏപ്രിൽ 19, ചൊവ്വാഴ്ച

പരാചിത പ്രവാചകന്‍

ചിന്തയുടെ ചിലന്തി വലകള്‍
ചീന്തി എറിഞ്ഞ്
പകല്‍ പടവുകള്‍ ഇറങ്ങി ഞാന്‍ -
നടക്കുമ്പോള്‍
പിരിയാത്ത കൂട്ടുകാരനായത്‌
നിഴല് മാത്രം
ദുഖത്തിന്റെ ഉള്‍ ചുഴിയില്‍ പ്പെട്ട്
ഉടഞ്ഞു പോയ ഘടമാണെന്റെ ഹൃദയം
പാതാള ഗര്‍ത്തത്തില്‍ നിന്ന്
മരണ പക്ഷിയുടെ ചിറകനക്കം
ഇഷ്ട്ടങ്ങള്‍ക്ക് ഇടമില്ലാതെ പോയ ഒരു നഷ്ട്ട ജീവിതം
മുതല്‍ ക്കൂട്ട് ചിന്തകള്‍ കലങ്ങി പോയ
ഒരു മൃത സാഗരം
രക്ത ഛവികലര്‍ന്ന ഈ സന്ധ്യയില്‍
ക്രൂശിതന്റെ മുഖ ഭാവത്തോടെ
വിജനതയുടെ ഇരുള്‍ മുഖത്തേക്ക്
പാതാള പക്ഷിയുടെ കുക്ഷി നിറയ്ക്കുവാന്‍
പരാചിത പ്രവാചകനായി ....!

വെളിച്ചം

അമ്മയുടെ അടയാത്ത കണ്ണുകള്‍
മനസ്സിലുണ്ട്
തനിച്ചാക്കിയിട്ടു പോകില്ലെന്ന വെളിച്ചം
അണയാതെ കിടപ്പുണ്ട്
ദുരിതം നിത്യ താമസമാക്കിയ കുടില്‍
മരണത്തിനൊപ്പം പുറപ്പെട്ടു പോയ അച്ഛന്‍
സത്യമെന്നെ മിഴിച്ചു നോക്കുന്നു
കറുപ്പിന്റെ കാടത്തവും ,വെളുപ്പിന്റെ അന്ധതയും
കാട്ടി ഭയപ്പെടുത്തുന്നു
കാത്തിരിപ്പുണ്ട്‌ കഴുക കൊക്കുകള്‍
കൊത്തി പ്പറി്ക്കാന്‍ നൊട്ടി നുണയാന്‍
അനുഭവമാണെന്നെ അടയാളപ്പെടുത്തിയത്
അറിവാണെന്നെ അഗ്നിയായ് പടര്‍ത്തിയത്‌
വ്യാഘ്രങ്ങള്‍ക്ക് വീറ് കുറഞ്ഞിട്ടില്ലെന്ന് എനിക്കു അറിയാം
കഴുകുകള്‍ക്ക് ചിറകു മുറിഞ്ഞിട്ടില്ലെന്നും
മൂര്‍ച്ചയുള്ള മുള്ളായി കാക്കുന്നുണ്ടെന്നെ-
രണ്ടു കണ്ണുകള്‍
അത് തന്നെ എന്റെ വെളിച്ചവും

തിരക്കിലാണെല്ലാവരും

നേരമ്മില്ലൊട്ടുനേരമാര്‍ക്കും
തിരിഞ്ഞു നോക്കുവാനൊട്ടുനേരം
കറങ്ങുന്നു ഗോളമതി ധ്രുതം
കണക്കുകൂട്ടലിനു മപ്പുറം
കയറിചെന്നുഞാനൊരുതൊഴില്‍ശാലയില്‍
ഞെട്ടി വിറച്ചു ഞാന്‍ വിറങ്ങലിച്ചു പോയ്‌ ... !
കൈ കാലുകള്‍ തൊഴില്‍ ചെയ്യുന്നു ശാലയില്‍
തലകള്‍ ചര്‍ച്ച ചെയ്യുന്നു കോണ്‍ഫറന്‍സ് ഹാളില്‍
സൌമ്യമാമൊരുശബ്ദ മരികിലായ്
"തിരക്കിലാണെല്ലാവരും
ഒരേ സമയം രണ്ടു പരിപാടിയിലാണ്
ദിവസ മെത്രയെത്ര കാര്യങ്ങളാണ് "
മനസ്സില്ലയെങ്കിലും മനുഷ്യനായ് പോയതിനാല്‍
കീറുന്നു കഴുത്ത് ഞങ്ങള്‍
ഞങളെ തന്നെ നിത്യം

കുറ്റിപ്പുറം പാലം കടന്ന്

തൂത പ്പുഴയുടെ താരാട്ടായിരുന്നു മനസ്സില്‍
മയക്കോവുസ്കിയാണ് മയക്കത്തില്‍ നിന്ന്
വിളിച്ചുണര്‍ത്തിയത്
കുറ്റിപ്പുറം പാലം കടന്ന് കൊറ്റിയെ പോലെ
നീണ്ട് വളഞ്ഞ്‌ വെളുത്തു വിളറിയ പാടം
തീവണ്ടിയുടെതാളത്തിനൊത്ത് ആടിയാടി
കുപ്പി വെള്ളത്തിലെ തിരയിളക്കം
മയക്കൊയുടെ വ്ളദീമിര്‍ ഇലീചിനെ കുറിച്ചുള്ള -
ഓരോ വാക്കിനും
ക്രെംലിന്‍ തെരുവിലെ പോരാട്ടത്തിന്റെ മൂര്‍ച്ച
കരിമ്പന തലപ്പുകളില്‍ നട്ടുച്ച നേരത്തും -
യക്ഷി വിളയാട്ടം
പുഴയുടെ മാറ് പിളര്‍ന്ന് കരിമണല്‍ പണ്ടങ്ങള്‍
കൊത്തി വലിക്കുന്ന കള്ള കഴുകുകള്‍
കാഹള മെന്ന പോലെ സൈറന്‍ മുഴക്കി -
കുതിച്ചു പായുകയാണ് യുദ്ധ കളത്തിലേക്കെന്നോണം-
തീവണ്ടി
മയക്കൊയുടെ വാക്കുകള്‍
വെടിയുണ്ട പോലെ എന്റെ മനസ്സില്‍
...................................................................................
മയക്കോ വ്‌സുകി -റഷ്യന്‍ കവി
വ്ലാദിമിര്‍ ഇലീചു-വ്ലാദിമിര്‍ ഇലീചു ലെനിന്‍

അന്ത്യാഭിലാഷം

കാറ്റിന്റെ പടവുകള്‍ ഊര്‍ന്നിറങ്ങുന്ന
കൊഴിഞ്ഞ ഇലകളെ പോലെ
പ്രായത്തിന്റെ ഋതുക്കള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു
നിറം മങ്ങിയ കടലാസ് പൂവുപോലെ ജീവിതം
മുളയിട്ട സ്വപ്നങ്ങളില്‍തളിര്‍ക്കാതെ പോയവന്‍
തളിരിട്ട ചിന്തകളില്‍ കായ്ക്കാതെ പോയവന്‍
അരികുകളില്‍ നിന്ന് അരികുകളിലേക്ക്‌ അകന്നകന്നു -
പോയവന്‍, കാടു നഷ്ട്ടപ്പെട്ട കിളികളെ വരൂ
ഉണ്ട് ഒരു കുഞ്ഞു ഹൃദയം കൂടുകൂട്ടാന്‍
വേദനയുടെ വേലിക്കെട്ടുകള്‍
നിങ്ങള്‍ കൊത്തി യടര്ത്തുക
സ്നേഹത്തിന്റെ തേന്‍ചാറ് നിറച്ച് -
കൂടൊരുക്കുക
സമാധാനത്തോടെ ജിവിതത്തിന്റെ
അവസാന പടികള്‍ ഇറങ്ങുവാന്‍
എനിക്ക് വഴിയൊരുക്കുക

2011, ഏപ്രിൽ 18, തിങ്കളാഴ്‌ച

നരക നീഡം

കണിയാന്‍ പക്ഷിയെന്നു
കുട്ടികള്‍ ആര്‍ത്തു വിളിക്കുമ്പോള്‍
മരണ പക്ഷി പറങ്കി മാവിന് -
മരുന്ന് തളിക്കുകയായിരുന്നു
കീട മില്ലാതെ കൊഴിത്ത് തളിര്‍ത്ത -
മാവുകള്‍
കിരീടം ചൂടിയപ്പോള്‍
കീടങ്ങളെപോലെ മണ്ണില്‍ കുരുന്നു പൂവുകള്‍ -
കരിഞ്ഞു വീഴുകയായിരുന്നു
ജീവജലമെന്നു പറഞ്ഞു തന്നത്
മൃതി ജലമെന്നു ഇന്നാണ് അറിഞ്ഞത്
തന്ന ചോറെല്ലാം കൊലച്ചോറെന്നു
ഇന്നാണറിഞ്ഞത്
പ്രളയത്തെയാണ് പ്രണയിച്ചതെന്നു
ഇന്നാണറിഞ്ഞത്
സ്വര്‍ഗ്ഗയുടെ അര്‍ത്ഥം നരകമെന്നും !
.............................................................
സ്വര്‍ഗ്ഗ- കാസര്‍ഗോഡ് ജില്ലയിലെ ഒരു സ്ഥല നാമം

2011, ഏപ്രിൽ 9, ശനിയാഴ്‌ച

നെടുവീര്‍പ്പ്

മീന മാസ മൂവന്തി
മാങ്കനിമണം പേറി
സിന്തൂര മാലകോര്‍ത്ത്‌
പശ്ചിമ വാനില്‍ ചാര്‍ത്തി
ഓര്‍ക്കുകയാണിന്നു ഞാന്‍
കവിത വിരിഞ്ഞൊരു
കഴിഞ്ഞ കാലത്തിന്റെ കല്ലോല -
ചലനങ്ങള്‍,പച്ചില കൂട്ടങ്ങളും
മെച്ചമാം തോട്ടങ്ങളും
മൊച്ചകള്‍ തിമര്‍ത്താടും
മാമര കൂട്ടങ്ങളും
വല്ലികള്‍ ഊയലാടും
നെല്ലിതന്‍ മരങ്ങളും
കാട്ടു തേന്‍ മണക്കുന്ന
കാട്ടരുവിത്തീരവും
കുളിച്ചു കുറിതൊട്ട കുളിരിന്‍ -
പ്രഭാതവും
നാരായണ ജപത്തിന്‍ അലതന്‍ -
പ്രദോഷവും
പല്ലവാധരത്താലെ ചിരിക്കയായ് -
പൌര്‍ണമി
ഒരു നെടു വീര്‍പ്പെന്നുള്ളില്‍
പിടഞ്ഞുണര്‍ന്നീടുന്നു

2011, മാർച്ച് 12, ശനിയാഴ്‌ച

സ്നേഹ വിത്ത്

വിത്തിനുള്ളില്‍ ഒളിച്ചിരിപ്പുണ്ട്
ഒരു വൃക്ഷം
വിളയാനൊരു ഭൂമി തേടുകയാണ് വിത്ത്
കരി പുരണ്ട മനസ്സിലും
കാര്‍മേഘ കരളിലും കുരുങ്ങി പോകരുത് -
ഈ വിത്ത്
കുറഞ്ഞതൊരു കുന്നായ്മയും
കുറുമ്പു മില്ലാത്ത
വെളിമ്പ്രദേശമെങ്കിലും ആയിരിക്കണം
സ്നേഹത്തിന്റെ സൂര്യപ്രകാശവും
പ്രണയത്തിന്റെ പനിനീര്‍ത്തുള്ളികളും
നനഞ്ഞിരിക്കണം
ബോധത്തിന്റെ താഴ്വരയിലേക്ക്
ഇലപ്പച്ച നീട്ടിവളരണം ആ ബോധിവൃക്ഷം
വ്യോമ വിതാനത്തിലേക്ക്‌ ചിറകും വിരിച്ച്
പങ്കില മനസ്സുകളിലേക്ക്
പളുംകു മണികള്‍ പൊഴിച്ചങ്ങനെ ......

വണ്ട്

ഹൃദയത്തിന്‍റെ ഭിത്തിക്ക്
കാരിരുമ്പിന്റെ ശക്തി
സീമന്തരേഖ പിളര്‍ന്ന്
കുങ്കുമഖനി പണിയുന്നവര്‍
ചാവേറുകള്‍ക്ക്
ചോരപ്പുഴയില്‍ നീരാട്ട്
ചാനലുകള്‍ക്ക് മാംസത്തുണ്ട്കളുടെ
തേരോട്ടം
കണ്ണില്ലാത്ത ചിത്രകാരന്മാര്‍
കൈയില്ലാതെ വരയ്ക്കുകയാണ്
കണ്ണിന്റെ ചിത്രങ്ങള്‍
കഥകള്‍ രചിക്കുന്നത്‌ തോക്കുകള്‍ കൊണ്ട്
പേനയ്ക്കുള്ളില്‍ കൂനിയിരിക്കയാണ് കവിത
എങ്കിലും വിരിയുന്നുണ്ട്
ചില ചെടികളില്‍ ചോരച്ച പൂക്ക (വാക്ക് )ളായി .
പക്ഷെ വിശ്വസിക്കരുത് വണ്ടുകളെ
ചോരയൂറ്റിക്കുടിച്ചാണ്
അവയുടെ ചുണ്ടുകളിത്രയും
കറുത്തു പോയത്

2011, മാർച്ച് 4, വെള്ളിയാഴ്‌ച

സ്നേഹ പ്പൂക്കള്‍

ഓര്‍മ്മകളെ പ്പോലെ അടര്‍ന്നു തുടങ്ങിയ
വരിപ്പടകള്‍
ഓര്‍മ്മകളും, സ്വപ്നങ്ങളുംപുതച്ചുറങ്ങുന്ന
പഴയ വീട്
നിറങ്ങള്‍ നഷ്ട്ടപ്പെട്ടു പോയെങ്കിലും
നഷ്ട്ടപ്രതാപവും അയവിറക്കിയങ്ങനെ.....
കിനിഞ്ഞിറങ്ങുന്നുണ്ടാവാം
ഉള്ളകങ്ങളിലേക്ക് മധുരമായി
എന്‍റെ ഓര്‍മ്മകള്‍
കൂച്ചുവിലങ്ങു പോലുള്ള
കാച്ചില്‍ വള്ളികളാല്‍
എന്നെ കെട്ടിപിടിക്കയാവാം
നോക്കി നോക്കി നില്‍ക്കുമ്പോള്‍
നെല്ലിക്കമധുരമായ്
കിനിയുന്ന സ്മൃതികള്‍
ഇന്നെല്ലമറിയാം
അരിവാളും, വാരി ക്കുന്തവുമായി
അടരാടി വീണവര്‍
പൂത്തു നില്‍ക്കുന്നതാണ്
ഈ വയലേലകള്‍
ആ ച്ചോപ്പില്‍ നിന്നാണ്
ഹൃദയത്തിന്‍റെ ഇതളുകളില്‍
സ്നേഹത്തിന്‍റെ പൂക്കള്‍ വിരിയുന്നത്

വാരാണസി

വാളും ,പരിചയും അവളായിരുന്നു
മോക്ഷത്തിന്റെ മഹാപ്രവാഹം
പാപ ചിന്തയില്ലാതെ ഞാന്‍ പൊരുതി
പൊറുതികേടു മാറ്റുവാന്‍വേണ്ടിമാത്രം
അശ്വമില്ലാത്ത സൈന്യാധിപന്‍ ഞാന്‍
വിശപ്പുവിഷലിപ്തമായ ശത്രു
കഴിയുമായിരുന്നില്ല തോറ്റുപിന്‍മാറുവാന്‍
വയറിന്‍റെ കാളലുകളില്‍ കാലിടറി
വീണവര്ക്ക് വേണ്ടി
പൊരുതിയേറുകമാത്രംവഴി
രക്തക്കറ ഏറെഎന്റെ ശരീരത്തില്‍
പാപത്തിന്റെ കറയായിരുന്നില്ല
പാപം ചെയ്തവന്റെ രക്തക്കറ
എങ്കിലും മുങ്ങണമെനിക്കൊന്നു
പൂര്‍ണ്ണമായി
എന്‍റെ വാളും,പരിചയുമായവളിലേക്ക്
................................................................
അസി =വാള് }വാരാണസി
വരണ=പരിച}

കപട പര്‍വ്വം

പ്രണയത്തിന്റെ പച്ചപ്പില്‍
മയങ്ങി ക്കിടക്കുമ്പോള്‍
കാമുകന്‍ പറഞ്ഞു :
ഓര്‍മ്മകളുടെ ഒരുകുടന്ന -
പൂവാണ് നീ .
ഞാനൊരു വണ്ടും
പോകുന്നുമറ്റൊരുമലര്‍വാടി തേടി

തെറ്റില്ലാത്ത പുസ്തകം

മഴയാണെന്നെ
കണ്ണീരില്‍ നനച്ചത്‌
മരണത്തിന്‍റെ പക്ഷിയാണ്
പറന്നു വന്നത്
പഴുക്കാതെ പച്ചപ്പ്‌ നഷ്ട്ടപ്പെട്ട
ഒരിലയിന്നു ഞാന്‍
പറക്കാന്‍ കഴിയാത്ത
കല്ലെടുത്ത തുമ്പി
സ്നേഹത്തിന്റെ പൂവാണ്
ക്ഷോഭത്താല്‍ പറിച്ചെറിഞ്ഞത്
പിറന്നുവീണകുഞ്ഞുപൂവ്
പൊള്ളി പിടയുകയാണ്
ക്ഷീരം വറ്റിയ സ്തനം നല്‍കുന്നത്
ക്ഷാരമാണ്
ഉണ്ണിക്കിന്നുണ്ണാന്‍
കണ്ണീര്‍ക്ഷാരം മാത്രം
കരുണവറ്റിയകണ്ണുകളില്‍ നിന്ന്
ചാട്ട വാറുകളാണ് നീളുന്നത്
കുതറി മാറുവാന്‍ കഴിയണം
കുരുന്നിന് വേണ്ടിയെങ്കിലും
ജീവിതത്തിന്റെ പുസ്ത്തകത്തില്‍
എഴുതണംതെറ്റില്ലാതെ ഒരക്ഷരമെങ്കിലും

2011, ഫെബ്രുവരി 22, ചൊവ്വാഴ്ച

പാത

അപശകുനത്തിന്‍ ആയുധമഴയുടെ
മൃതി നടനമീ പാതയോരം
പിറന്ന പടിയുള്ളപെണ്ണിന്‍നാഭിയില്‍
രതി നടനത്തിന്‍ പരസ്യ ചിത്രം
അമ്പ്‌ തറച്ചൊരു ഹൃദയചിഹ്നത്തിന്‍-
പിന്‍മ്പിലായ്
ശീമമദ്യത്തിന്‍ ഷാപ്പ്‌
മൃതി പതിയിരിക്കുന്ന ഇപ്പാതയാണിന്നു
പുതു തലമുറയുടെ ഇഷ്ട്ട പാത

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

ചിഹ്നം

സ്വാതന്ത്ര്യം ആദ്യമാഘോഷിച്ചത് -
ഗോഡ്സെയാണ്
സ്വാതന്ത്ര്യത്തിന്റെ നെഞ്ചില്‍ നിന്ന്
തെറിച്ചു വീണ ചോരത്തുള്ളിയുടെ
ആഴവും പരപ്പും കൂടി ക്കൂടി വരുന്നു
സ്വാതന്ത്ര്യത്തിനര്‍ത്ഥം ദാരിദ്ര്യ മെന്നാണൊ?
എങ്കില്‍ കൂടുതല്‍ സ്വാതന്ത്ര്യമനുഭവിക്കുന്നവര്‍ -
നാമായിരിക്കും
കുമിഞ്ഞു കൂടുന്ന കോടികളും,കൊടി വെച്ചകാറും
സ്വാതന്ത്ര്യത്തിന്റെ ചിഹ്നം
ഉയര്‍ന്നു വരുന്ന ചേരികളും
പട്ടിണിക്കോലങ്ങളും
സ്വാതന്ത്ര്യത്തിന്റെ കൊടിക്കൂറ
തുടങ്ങാം നമുക്കുമാഘോഷം
ബോംബുകളും ,വെടിക്കോപ്പുകളും -
നിരന്നു കഴിഞ്ഞു

2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

ഇന്നുമുണ്ട്

മനസ്സിലുണ്ടിന്നും ഒത്തിരി നാട്ടുവഴികള്‍
നാട്ടുമാമ്ചോട്ടിലെ തണലും
നീട്ടിയ കുമ്പിളില്‍ ഇറ്റിറ്റു വീഴുംതീര്‍ത്ഥജലവും
ഇടതൂര്‍ന്ന ഇല്ലിക്കാടും
വളര്‍ന്നേറും വള്ളിക്കാടും
ചെംചൊടി ചേലൊത്ത
ചിരിതൂകും മുരിക്കിന്‍പൂവും
കല്യാണ പൊന്നണിഞ്ഞ
കണിക്കൊന്ന പ്പൂമരവും
കുഞ്ഞി ക്കവിള്‍ തുടുപ്പാര്‍ന്ന
ചെമ്പക പൂവും
നീണ്ട് വളഞ്ഞുള്ള നാട്ടു വഴികളില്‍
നാണിച്ചു തല താഴ്ത്തും
തൊട്ടാവാടി ചെടിയും
തൊട്ടിടില്‍ പൊട്ടിപോകാന്‍ വെമ്പല്‍ -
പൂണ്ടിടുന്നൊരു
യൌവന കാലമുണ്ടിന്നു മെന്‍ മനതാരില്‍

കാരാഗൃഹം

മുച്ചക്ര വണ്ടിയായ് മുക്കി മൂളി മുന്നേറും കുടുംബം
ഗൃഹ ഭരണം പുറമ്പണിയുമായ്
പാതിരയോളം അമ്മതന്‍ പെടാപ്പാടു
കണക്കു കനക്കും തലയുമായ്
കൈ നിറയെ ഫയലുമായ്
ഇരുളിന്റെ കൂട്ടുമായ് വന്നെത്തു,മച്ഛന്‍
ട്യൂഷനും ,പാട്ടും, ഡാന്‍സും -
സ്കൂളും ,ഹോം വര്‍ക്കുമായ്
തളര്‍ന്നു തല ചായ്ച്ചുപോം മകള്‍ .
നടു ചക്രമൊന്നിടയ്ക്ക് തെന്നും
അമ്മതന്‍ തിരക്കിലേക്ക്
അലസമായൊന്നു പാളും
അച്ഛന്റെ മനക്കണക്കിലേക്ക്
മുഖം തിരിക്കുമാ മുറിയില്‍നിന്നു നേരെ
പോയിടും തന്റെ കാരാഗൃഹത്തിലേക്ക്