malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2009, ഡിസംബർ 31, വ്യാഴാഴ്‌ച

അക്ഷരം

വെറുതെ വെള്ളത്താളില്‍
കുനുകുനെ കോറി യിട്ടെന്‍ ഉണ്ണി
കയറ്റിറക്കങ്ങളും
വളവു തിരിവുകളുമുള്ളഅര്‍ത്ഥ -
മറിയാത്ത കുറേ-
അക്ഷരങ്ങള്‍
അറിവാണ് അക്ഷരമെന്നറിയാതെ
നിനവാണ് -
അക്ഷര മെന്നറിയാതെ
ആദിയുംഅന്ത്യവും അക്ഷരമെന്നറിയാതെ
ജീവിതാക്ഷരമറിയാതെ

അന്ധ വിശ്വാസം

കരളിലേക്കറ തുടയ്ക്കുക
കറുമുറെകുടഞ്ഞെറിയുക
കുഞ്ഞുനാളിലേ-
പകര്‍ന്നു തന്നതാ കാര്യമതി -
ലൊട്ടു-
മില്ലടോ

2009, ഡിസംബർ 30, ബുധനാഴ്‌ച

റിപ്പബ്ലിക് ദിനം

സൗഹൃദം ഛെദിച്ച്
സ്വതന്ത്രരായ് നമ്മള്‍
കുടിപ്പകതന്‍ കൂടാരമായ്
കുടില തന്ത്രങ്ങള്‍മെനയുന്നു
സ്വതന്ത്രരായ്
കൊലപാതകം
കുല ത്തൊഴിലാക്കിഒരു കൂട്ടര്‍
സ്വാതന്ത്ര്യ മഹാ, വേശത്തില്‍
യന്ത്ര തോക്ക് പൊട്ടിച്ചു നിണ പൂക്കള്‍ ഇരുപ്പു
ബാലകര്‍ പോലും
കളഞ്ഞുപോയ്സൌഭ്രാത്രം
ഭ്രാന്തെടുക്കുന്നു ജാതിയായ്,മതമായ്‌
കൊല ക്കത്തി രാവുന്നു
ചിരിക്കുന്നു നിയമവും
ചുടല യൊരുക്കുന്നു
സ്വതന്ത്രരാനിന്നുനാം
ഒരു പിടി ച്ചാരത്തില്‍

2009, ഡിസംബർ 29, ചൊവ്വാഴ്ച

ചെഗുവേര

ഗുവേര, നിന്റെ തൊപ്പിയിലെ
ചുവന്ന നക്ഷത്രം
എന്നും ജ്വലിക്കും
ഉറഞ്ഞു പോകാനുള്ളതല്ല നിന്റെശബ്ദം
ഉയര്‍ന്നു മുഴങ്ങുവാനുള്ളതാണ്.
നിന്റെ വാക്കുകള്‍ വാളുകള്‍
ആകുമ്പോള്‍
ഗിരി നിരകളും കാന്താരങ്ങളും
വഴിമാറും
അധിനി വേശതിനെതിരെ
ഒരു തീക്കുതിരയായ്ചീറി യടിക്കും
ഗുവേരാ,
ഓരോ നിമിഷവും
ദീപ്ത മാവുകയാണ്
നിന്റെ വിശ്രുത നാമം
ഒറ്റയടി പാതകളില്‍
ജന ലക്ഷങ്ങളുടെ പാതയില്‍
നിസ്സഹായതയില്‍ ,ആര്‍ത്തരില്‍
അശ രണരില്‍
അടിസ്ഥാന വര്‍ഗ്ഗത്തെയാകെ
പഠിപ്പിക്കുന്ന നിന്റെ
താടിയുള്ള മുഖം
തുടുത്തു നില്‍ക്കുമിനി
ചെഗുവേരാ,
പ്രിയ നേതാവേ

മകനെ നിനക്കായ്

അമ്മ മനസ്സിന്റെ ആര്‍ദ്രതയില്‍
അലിയുന്നതില്ല നിന്നുള്ള മെന്നോ
ജാഗൃതയാല്‍ തള്ള കോഴിയെപോല്‍
ചിറകിലോതുക്കി-
വളര്‍ത്തിയില്ലേ
കണ്ണീ രുപ്പിട്ടു
കഞ്ഞി കുടിച്ചമ്മ
കൈ പിടിച്ചെന്നും നടത്തിയില്ലേ
കാടും മലയും കടന്നുകൊണ്ട്
കാണാ മറയ-
തിതെങ്ങു പോയ്നീ
കാണുവാന്‍ ആചെത്തം
കേള്‍ക്കുവാനായ്
മകനെ നിനക്കായി കാത്ത്തിരിപൂ
ഓര്‍മ്മകള്‍ മിഴിനീരായ് ,യൂര്‍നിറങ്ങി
മാറിടം പൊള്ളി പിടഞ്ഞിടുന്നു
മായാത്ത ദൃശ്യങ്ങള്‍ പലതു മുള്ളില്‍
മുറിഞ്ഞ നെടുവീര്‍പായ്,-
ചാരമായി
മഴയുമീ മൌനവും തണുത്ത രാവും
എരിയിക്കുമെന്നുള്ള ,മടുപ്പ് കല്ലായ്

ഫോട്ടോകോപ്പി

അവനെ നോക്കി
അച്ചനും അമ്മയും എന്നും
എന്നോട് പറയും
നിന്നെ പറിച്ചുവെച്ചത് പോലെ
ഭാര്യ പറയും
അച്ചനെ മുറിച്ച വെച്ചതാ മോന്‍
ഫോട്ടോ കോപ്പി കട നടത്തുന്ന എന്നെ
കൂട്ടുകാര്‍ കളിയാക്കി പറയും
ഫോട്ടോ കോപ്പി എടുത്തത് പോലെത്തന്നെ
എന്നിട്ടും,-
എന്റെ ഉള്ളകങ്ങളില്‍ ഉള്ളതൊന്നും
അവനില്‍ പകര്‍ന്നില്ല
അതാണല്ലോ
എന്നും ജയ്ലിന്റെ
ഉള്ളറകളില്‍ ആയിപോയത്

ദൈവമേനീ യാരാണ്

ആള്‍ ദൈവത്തിന്റെ -
ആശ്രമ മെന്നു
അമ്മ പറഞ്ഞപ്പോള്‍
പുരാണങ്ങളിലെ
പര്‍ണശാലകള്‍
പുന സൃഷ്ട്ടി എന്നോണം
മനസ്സില്‍ തെളിഞ്ഞു
പഞ്ച നക്ഷത്ര പര്‍ണ്ണശാല
കണ്ടപ്പോള്‍
അറിയാതെ പറഞ്ഞുപോയി
ദൈവമേ നീയാരാണ്‌
അധോലോക നായകനോ

2009, ഡിസംബർ 28, തിങ്കളാഴ്‌ച

മൊബൈല്‍ ഫോണ്‍ ക്യാമറ

ചതി കണ്ണുമായ്
കാത്തു നില്പ്പതാ
ബസ് സ്റ്റോപ്പിലുംസ്കൂള്‍ ഗേറ്റിലും
പട്ടിണിതന്‍ വറചട്ടിയില്‍
പൊരിഞ്ഞിടുന്നോരാ
മങ്കയാള്‍
മന്ത്ര കോടിതന്‍മധുര -
സ്വപ്നവും
മാറിടത്തില്‍ മറയ്ക്കുവോള്‍
ഇന്റെര്‍നെറ്റിലെ വിലയേറിയ
വില്‍പ്പന ചരക്കായ് മാറിടും കൊതി -
പെരുത്തൊരാ-
കഴുക കണ്ണുകള്‍
കൊത്തി വലിക്കുമാ ഹൃത്തിനെ
കൂര്‍ത്തു മൂര്‍തോരാ-
കഴുക കണ്ണുകള്‍
കൊത്തി കീറുമാ-
ഗാത്രത്തെ
കണ്ടു കൊതി തീര്‍ന്നില്ല ഞാന്‍
അച്ഛന്‍ ,അമ്മതന്‍ വിലാപം മുഴ ങ്ങവേ
ചതി കണ്ണ് അത് യിര തേടുന്നു
ബസ് സ്റ്റോപ്പിലും ,
സ്കൂള്‍ ഗേറ്റിലും

വസന്തം

വാസന്ത ലക്ഷ്മി വരകയായി
ചേലെഴും ചേമന്തി പൂക്കള്‍ ചൂടി
ചന്തം നിറഞ്ഞൊരാചൈത്രമാസം
ചിത്തത്തില്‍ ചന്ദന ചാര്‍ത്ത്അണീക്കും
ചൈത്രനിലാവിന്‍ പൊന്‍ വീണ മീട്ടി
മൂകാനുരാഗം വിതുമ്പി നില്കും
പ്രണയ പ്രവാഹമായ് പതംഗം
പുത്തനാം പുള്ളി യുടുപ്പണിയും
പ്രേമ സല്ലാപത്തിനിച്ചയാലെ
താരു,തന്‍ചെം ചൊടി നീര്‍ത്തിടുന്നു
ഹര്ഷത്താല്‍ താരിളം വല്ലികളും
പാണികള്‍ നീട്ടി തലോടിടുന്നു
മദ തരളമാം ,മാമാരക്കൂട്ടങ്ങള്‍
മാലേയഗാന ങ്ങള്‍ പാടിടുന്നു ആലോല -
മേകുമീ
വാസന്ത രാത്രിയില്‍
പാതിരാ പുള്ളുകള്‍പാടിടുന്നു

പ്ലീസ്

ദുരന്തത്തിന്റെ ഒരു കോവണി
എവിടെയോ ചാരി വെച്ചിടുണ്ട്
അത് തിരഞ്ഞു പോകരുത് പ്ലീസ്,
മറിഞ്ഞു വീണു പോകും
കോളേജ് കോയിന്‍ ബോക്സില്‍ നിന്ന്
പറയാനുള്ളതില്‍ കൂടുതല്‍ എന്താണ്
മൊബൈല്‍ ഫോണില്‍
ഒളിഞ്ഞിരിക്കുന്നത്
ഒരു കളിവാക്കു ,ഒരു ലിഫ്റ്റ്
വേണ്ട പ്ലീസ് ,
ഇഴ പിരികേണ്ടൊരു -
ജീവിതം കീറി പോകും
തുന്നി ചേര്‍ക്കാന്‍
കഴിയാത്ത വിധം

കുളിമുറി

ഓലകൊണ്ടു മറച്ച
കുളി പ്പുരയുടെ യകം
തുണികൊണ്ട് മറച്ചാലും
ഒളിഞ്ഞു നോക്കാറുണ്ട്
ചില തെമ്മാടികള്‍
മറയ്ക്കു മുകളില്‍
അഴിച്ചുവെച്ച പാവാട
ഒളിച്ചു വെയ്ക്കാറുണ്ട്
കൂവലിന്റെ കോലക്കുഴല്‍
വിളിക്കാറുണ്ട്
മനസ്സറിഞ്ഞു കുളിചിട്ടെയില്ലചുറ്റും -
കണ്ണ് ഓടിച്ചു ,സോപ്പോന്നു പതച്
വെള്ളം ഒറ്റ ഒഴിയാണ്
ഇല്ലെങ്കില്‍-
തുടങ്ങും റോഡ്‌ വക്കെന്നി ല്ലാതെ
അമ്മയുടെ ശകാരം
ഇന്ന്,
ടൈല്‍സ് വെച്ച ബാത്ത് റൂമില്‍
കുളിക്കുമ്പോഴും
അറിയാതെ ചുറ്റും പരതാറണ്ട്
അസ്വസ്ഥ-
മാകാറണ്ട്
മണികൂറുകളോളം-
കുളി ചാലും
മനസറിഞ്ഞു കുളിക്കാന്‍ കഴിയാറില്ല
കുളിപ്പുരയിലെ സംതൃപ്തി കിട്ടാറില്ല

സത്യം വെടിഞ്ഞവര്‍

വര്‍ജിക്കഎന്ന് ഗാന്ധി പറഞ്ഞത്
മാത്ര ,മാര്‍ജിക്കുന്നു ഭാരതം
ആദര്‍ശമെന്നത്
ദര്‍ശിക്കുവാനില്ല
രാഷ്ട്ര തന്ത്രങ്ങള്‍ കുതന്ത്രമായി
കള്ളപ്പണത്തിന്റെ കുമ്പ -
കുലുക്കി നടപ്പദധ്വാനം
നാട് കടത്തി സത്യത്തെ മുന്‍പേ
വാണിജ്യം പൊടിപൂരം വണിക്കുകള്‍ക്ക്
വിദ്യാഭ്യാസ മെന്നത്
അഭ്യാസമായ്മാറിവിവേകം
വെടിഞ്ഞു സുഖ ലോലുപരായി
വാനോളം ശാസ്ത്രം വളര്‍ന്നു നില്‍ക്കെ
മര്‍തിത്വഹീന മാക്കീടുന്നൊരു കൂട്ടര്‍
ത്യാഗ മെന്തെന്നറിയാത്തകൂട്ടര്‍ക്ക്
മതാനുഷ്ട്ടാനമോ
അഷ്ട്ടിക്കുമാത്ര മായ്

ഓട്ടോഗ്രാഫ്

പല നിറതാളുകളുള്ള
പൊടി തട്ടിയെടുത്ത ഓട്ടോഗ്രാഫ്
ചിതലരിച്ചു തുടങ്ങിയിരിക്കുന്നു
മറിക്കുന്നഓരോ താളിലും
ഓര്‍മയുടെ ഉറവു
പത്താം ക്ലാസുകാരന്‍
പയ്യനിലേക്ക്ഒരു തിരിച്ചു പോക്ക്
കോറിയിട്ട വാക്കുകളിലെ
കുപ്പി വളക്കിലുക്കം ,-
പൊട്ടിച്ചിരി ,നനവാര്‍ന്നമിഴികളുടെ
ആര്‍ദ്രമായ നോട്ടം
ഭാവുകങ്ങള്‍ നേര്‍ന്നപലരും
ഭാവനയിലലയുന്നയെന്നെ -
അറിയുന്നേയില്ല
'എന്നെങ്കിലും,ഏതെങ്കിലും
പെരുവഴിയില്‍ വെച്ച് കണ്ടു മുട്ടിയാല്‍
ഒന്ന് ചിരിക്കാന്‍ മറക്കരുത് '-
എന്നെഴുതി തന്നവര്‍
കണ്ട ഭാവം പോലും നടിക്കുന്നില്ല
പെരുവഴിയിലായത്
ഞാനായത് കൊണ്ടാവാം
എഴുതുവാന്‍ വാക്കുകളില്ലാതെ
തിരിചെല്പ്പിക്കുമ്പോള്‍
വേര്‍പാടിന്റെ വേദന
പറഞ്ഞുതന്ന പലരും
ഇന്നെന്റെ കൂടെ യുണ്ട്
എല്ലാവരെയുമോര്‍ക്കാന്‍
ഒരു പതിനഞ്ചു കാരന്റെ മനസ്സ്
കളഞ്ഞു പോകാതിരിക്കാന്‍
ഈ ഓട്ടോഗ്രാഫ് ഞാന്‍ -
പൊടിതട്ടി എടുത്തു വെയ്ക്കുന്നു

ഓര്‍മ്മകള്‍ മരിക്കുമോ

പുഴയരികിലെ മരം
എന്നോ ഒഴുകി വന്ന ഒരു വിത്ത്
എന്നും മഞ്ഞുള്ള നാട്ടില്‍ നിന്നായിരിക്കണം
എല്ലാകാലത്തും ഇല പൊഴിച്ചങ്ങനെ
കഴിഞ്ഞ-
കാലത്തിന്റെ
ഓര്‍മയ്കെന്നോണം

ഹൃദയം

തലച്ചോറില്‍ നിന്നൊരു വറ്റ്
ഹൃദയത്തില്‍ നിന്ന് രണ്ട് തുള്ളി രക്തം
മതി ,ചോരച്ച വാക്ക് കൊണ്ടൊരു -
കവിത എഴുതി അന്ന -
പശ കൊണ്ട് കവര്‍ ഒട്ടിച്
പത്രാപ്പിസിലെക്ക്
പത്രാധിപരുടെ ലാളനയില്‍ ചുക്കി -
ചുളിഞ്ഞു വേസ്റ്റ്-
ബാസ്കറ്റില്‍ കറുത്ത് -
കട്ടപിടിച്
ഒരു മാംസ-
പിണഡമായി

2009, ഡിസംബർ 26, ശനിയാഴ്‌ച

ഒന്നുമുതല്‍ പത്തുവരെ

ഒന്നേ ഒന്നൊരു എള്ളിന്‍പൂ
പാടംനിറയെ എള്ളിന്‍ പൂ
രണ്ടേ രണ്ടൊരു തണ്ട്
വലിയൊരു ചേന തണ്ട്
മൂന്നേ മൂന്നൊരു മുക്കുറ്റി
നൃത്തം ചെയും മുക്കുറ്റി
നാലെനാലൊരു നാല് -
മണി പൂ
എന്തെ നാണി ച്ചിരിപൂ
അഞ്ചേ അഞ്ചു ഒരു പഞ്ച വര്‍ണ്ണ ക്കിളി
തഞ്ചത്തില്‍ നോക്കുവതന്തേ
ആറെആറൊരു ആമ്പല്‍ പൂ
ആറു -
നിറയെ ആമ്പല്‍ പൂ
ഏഴെ ഏഴൊരു വേഴാമ്പല്‍
മഴയും കാത്തിരിപ്പാണ്
എട്ടേ എട്ടൊരു-
കൊട്ടാരം
നീലാകാശ കൊട്ടാരം
ഒന്പത്തെ ഒന്പതോരോണ-
പൂ
തുമ്പികള്‍ തുള്ളും ഓണപൂ
പത്തെ പത്തൊരു പത്തായം
പത്തായത്തില്‍ മത്തങ്ങ

ഉണരുകനാം

കൂട്ടുകാരെ ഉണരുക നാം
പിഞ്ചോമനകള്‍നാം
പുതു ലോകത്തിന്‍
പതാകയേന്തും പൂമ്പാറ്റ -
കള്‍ആം നാം
പവിഴ മുന്തിരി മലരുകള്‍ പോലെ
പുഞ്ചിരി തൂകും നാം പിച്ച -
വെയ്ക്കും പിച്ചക വല്ലി പോല്‍
പാദമൂന്നും നാം
പഞ്ചവര്‍ണ്ണപൈങ്കിളി പോലെ
പാറി പറക്കും നാം
ഇല്ലാജാതി മതങ്ങള്‍ ഞങ്ങളില്‍
വേലിക്കെട്ടുകള്‍ ഇല്ലാ
ഞങ്ങടെ സിരകളിലോഴുകും രക്തം
മാനവ സ്നേഹ രക്തം
ലക്‌ഷ്യം അതൊന്നെ ഞങ്ങള്‍ക്ക്
സമത്വ സുന്തര നവലോകം

ഇടം

രാത്രിയുടെ ,യിരുട്ടിനെ
സൂര്യന്‍ ഊതിയകറ്റാന്‍
നോക്കുമ്പഴേ
അയാള്‍ ഇറങ്ങി നടന്നു ജീവിതത്തിന്റെ
കരിമ്പാറകളില്‍
ആയുസ്സിന്റെ ,യക്ഷരങ്ങള്‍ തല്ലി തകര്‍ന്ന -
വരുടെ യിടങ്ങളിലേക്ക്
ഉറങ്ങി കിടക്കുന്നവരുടെ
കല്ലറയ്ക്ക് മുകളില്‍
ഉണര്‍ന്നിരിക്കുന്ന
മെഴുക് തിരികളുടെ
വെളിച്ചത്തിലേക്ക്
കാട്ടരളികള്‍ പൂത്തു നില്‍ക്കുന്ന യിടങ്ങളിലേക്ക്
കടലിരമ്പംആര്‍ത്തു അലയ്ക്കലായ് ഉയരുമ്പോള്‍
കൂടൊഴിഞ്ഞ ഹൃദയത്തിലൊരുഅന്നല്‍ -
പക്ഷിയുടെ ചിറകനക്കം
ഓര്‍മയില്‍ എങ്ങോ ഒരു പുളിയുറുമ്പിന്‍പരു -
പരുപ്പ് നീറും വ്യഥയുടെ പെട -
പെടപ്പ്

ചിക്കന്‍ സ്റ്റാള്‍

വെളുപ്പാന്‍ കാല മറിയിച്ചു കൊണ്ട് -
പൂ വന്‍ കോഴി നീട്ടി കൂവിയത്തിനു
യേശുവിനെ മൂന്നുവട്ടം
തള്ളി പറഞ്ഞവരുടെ -
കൂട്ടാളി എന്ന് പറഞ്ഞു നിത്യ -
നരകം വിധിച്ചു

2009, ഡിസംബർ 25, വെള്ളിയാഴ്‌ച

പള്ളി കൂടത്തിലേക്ക്

കാവിലെ കോകിലം കൂവിടുന്നു
കോവിലെചെണ്ട കലമ്പിടുന്നു
ണിം ,ണിം ,ണിം ,-
ണിം ,ണിം, ണിം മണി മുഴക്കം .
മാനത്തെ കാവിലിടി-
മുഴക്കം .
കാലത്തെ തന്നെ യുണര്‍ന്നു കുട്ടന്‍
ഉഷസ്സിലുണരും -
മലര് പോലെ
പുത്തനുടുപ്പും ,പുതിയ-
ബുക്കും പള്ളിക്കൂടം പൂകും -
പുത്തന്‍ ദിനം
അമ്മതന്‍ കൈവിരല്‍തുമ്പില്‍ ഏറി
ലജ്ജയാല്‍ മൂകം നടന്നു കുട്ടന്‍
രണ്ടു മിഴികളിലമ്പരപ്പും
അമ്മ മൊഴിയിലെ സ്നേഹ വായ്പും
പൂകള്‍ക്ക് ചുറ്റും പൂമ്പാറ്റ പോലെ
കുട്ടികള്‍ പല വര്‍ണ്ണ കുപ്പായത്തില്‍
പള്ളികൂടതിന്‍ തിരു മുറ്റത്ത് ഏന്തി -
തുളുംപുന്നോ-
രാഹ്ലാദതാല്‍
കുട്ടനന്തം വിട്ടു നിന്ന് പോയി

എവിടെഎന്റെ ഗ്രാമം

നാല്‍കവല യിന്നു നഗര ചത്വരം
പാടത്തിലോ പടുത്തുയര്‍ത്തുന്നു
സിമന്റ് കോട്ടകള്‍
മണ്‍മതിലോ മറഞ്ഞുപോയ്‌
ഉയര്‍ന്നു നില്‍ക്കുന്നു കോട്ട പോല്‍
കന്മതിലുകള്‍
ചരല്‍ പാതതന്‍ ചിരി മൊഴി എവിടെ
വര്‍മ്പിന്അതിര് കിളക്കുന്ന കൃഷികന്‍എവിടെ
നാട്ടി പാട്ടിന്റെ യീണവും
പൂവിളിതന്‍ പൊന്നോണവും
നാണം മുളയ്ക്കും കട മിഴിയും
തോണി പാട്ടിന്റെ യീരടിയും
ഹരിത ഭംഗികള്‍-
കളംവരയ്ക്കുന്ന
എന്റെ ഗ്രാമമാതെങ്ങു പോയ്‌ ,-
യെങ്ങുപോയ്
കടലെടുത്തുവോ
കട ക്കടലില്‍ താണുവോ
കടല്‍ കടന്നു വന്നവര്‍
കവര്ന്നെടുത്തുവോ
കണ്ടുപോലിന്നലെ-
കടലിനക്കരെ വസിക്കുമെന്‍
കൊച്ചു മകന്‍ ടി .വി യില്‍
കുഞ്ഞു നാളില്‍ കണ്ട ഗ്രാമവും
ഋതുക്കള്‍ ആറും-
നിറഞ്ഞാടും -
കാഴ്ച

2009, ഡിസംബർ 24, വ്യാഴാഴ്‌ച

അറംപറ്റിയ കാലം

സഹോദരി മാര്‍ക്ക് നേരെയുള്ള
ഓരോ കടാക്ഷത്തിലും
കുരുത്തു വരുന്നത്
ക്രൂരതകളാണ്
ഓരോ വീട്ടിലും നിറഞ്ഞു തുളുമ്പുന്നത്
മൂകതയാണ്
ഓരോ സ്ത്രീയും
ഓരോ സിമിത്തേരി ചുമക്കാന്‍
വിധിക്ക പെട്ടവരാണ്
പുരുഷന്‍ മാരെല്ലാം നേര്‍ച്ച -
കോഴികള്‍ ആകുന്ന
അറംപറ്റിയ കാലമിത്‌
കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നതും
നടന്നു കയറുന്നതും
രഹസ്യ വഴികളിലൂടെ
ഓരോ മനുഷ്യനും ഒരു ഗുഹ യാണ്
ഇരുളുറഞ്ഞ ഒരു ഗുഹ
തുന്നി കൂട്ടിയ തുണി തുണ്ടുപോലെ
എപ്പോഴും പിഞ്ഞി കീറാവുന്ന
ഒരു ജീവിതം

പനി

പനിയുടെ
പകലിറക്കംകഴിഞ്ഞു
ഇനി പനിയുടെ രാച്ചുരംകയറ്റമായ്
മുനിഞ്ഞു കത്തുന്നോരീദീപം
പിടയുന്നു പൊള്ളി -
വിറക്കുന്നു
മസ്സിലൊരു മായാ ലോകം പിറക്കുന്നു
ചിതയുടെ പടവിറങ്ങുന്നുകടലിലൂട
നടക്കുന്നു
കരിഞ്ഞ ബോധികള്‍
കട പുഴകിയെന്‍ ശിരസ്സു -
ലക്ഷ്യ മായ് നീങ്ങുന്നു
കടലിലെങ്കിലും-
ഘടതിലോരുതുള്ളി വെള്ളമില്ല
വരളും തൊണ്ട നനച്ചിടാന്‍
വിയര്‍പ്പു തുള്ളികള്‍
മെഴുവെളിച്ചമായ്
ജ്വലിച്ചു നില്‍ക്കുമീ രാത്രിയില്‍
ചിത കടന്നൊരു കിളി യണയുന്നു
പനി പടിയിറങ്ങുന്നു
ശിരസ്സു ടയ്ക്കുവാന്‍വന്ന
ശരംമാറി ഇറങ്ങി
ഞാനുമീ ധാത്രിയില്‍

ജാട

ജാടയുടെ
ഒരു ജോഡി വസ്ത്രമാണ്
അവന്‍ അണിഞ്ഞത്
വസ്ത്രത്തിനുള്ളിലെ ശരീരവും
അതിനകത്തെ മനസ്സും അതില്‍
കൂടുതലെന്താണ്
എനിക്കില്ലാത്തത് -
നിനക്ക് ഉള്ളത്

മഴു

മഴുവെന്നു
മുഴുവന്‍ പറയേണ്ട
അപോഴെക്കും
മരവുമായ് കുശലംപറഞ്ഞു
വിറകിനരികിലായി വിയര്‍പ്പും തുടച്ചു
ചാരിയിരുന്നിട്ടുന്ടാകുംചിര -
കാല പരിചിതരെപോലെ
സമയാ സമയങ്ങള്‍ ഒന്ന് മില്ല
പിണക്കവും പരിഭവവും ഇല്ല ആരെന്നോ
ഏവിടെ എന്നോ നോക്കാറില്ല
തരിച്ചു നില്‍ക്കുന്നവന്
തിരിച്ചറിയാനിടംനല്‍കാറില്ല
കല്പ്പിക്കുന്നവന് വേണ്ടി
കര്‍മ്മം ചെയ്യുക അതാണ്‌ധര്‍മ -
മെന്നു കരുതി
അനുസരണ യോടെ

കളി

അട്ടാചൊട്ടയും,കൊത്തങ്കല്ലും
കുട്ടിയും കോലും ,ഗോലികളിയും
മാവുമരത്തിലെ യൂഞ്ഞാലും
വാഴ നാരു രണ്ടറ്റവും കൂട്ടി കെട്ടി
കുറേ കുട്ടികള്‍ അതിനുള്ളില്‍ -
കംപാര്ടു മെന്റായി
വയല്‍ വരമ്പിലൂടെ
പാളമില്ലാ-
പാളത്തിലൂടെയോടുന്ന തീ വണ്ടി
കരിക്കട്ട കളം -
വരച്ച്
ഒറ്റ കാലില്‍ ചാടിച്ചാടി
വരയില്‍ ചവിട്ടാതെ കക്കു
തട്ടി ക്കളി
യിങ്ങനെകുട്ടികളികള്‍ ഏറെ .
ഇന്നും കളിക്കാറുണ്ട്
ജീവിതത്തിന്റെ രണ്ടറ്റവും
കൂട്ടി മുട്ടിക്കാന്‍
ഒറ്റ കാലില്‍ ചാടിച്ചാടി വരയില്‍
ചവിട്ടാതെ സൂക്ഷിച്ച്

ചട്ടി

ചെട്ടിച്ചി തട്ടാതെ മുട്ടാതെ
സൂക്ഷിച്ചതാണ്
പള്ളയ്ക്കു തട്ടി
മണിയുന്ന ഒച്ച കാട്ടി തന്നതാണ്
തൊട്ടാലെന്ത് മിനുമിനു പ്പായിരുന്നു
തീ തിന്നാന്‍ മാത്ര മായിരുന്നു വിധി
കറുത്ത് കരിവാളി ക്കുമ്പോള്‍
തേച്ചു തളരുന്ന വരുടെ പ്രാക്കും
തട്ടി മാറ്റലും
കാണാന്‍ കൊള്ളാതായപോള്‍
കണ്ണ് തട്ടാ തിരിക്കാന്‍ കോലം
കെട്ടി നിര്‍ത്തി-
യിരിക്ക യാണിപോള്‍

സ്കൂളിലേക്ക്

ഓലക്കുടയുടെ
ഇല്ലിക്കുള്ളില്‍
ഇറുക്കി വെക്കാറുണ്ട്
വെള്ള കടലാസില്‍
പേരെഴുതി മനസ്സില്‍ .
ചുമലിലെ പുസ്തകം വയറിന്റെ യിളംചൂടേറ്റ്
ഒട്ടി കിടക്കാറുണ്ട്
ആദ്യത്തെ കാറ്റുതന്നെ
കാക്കി ട്രൌസര്‍ നനച്ചിരിക്കും
കൂടെ വന്നവരെല്ലാം
കുടയില്‍ കയറി
കൈ വീശി കടന്നു പോകും
എന്നാലുമുണ്ടാകും കൂട്ടിനു
വെള്ളം കുടിയനും ,മഷി-
തണ്ടും

മീന്‍

ചൂണ്ടയിലെയിര
മാടിവിളിക്കുമ്പോഴും
സഹിക്ക വയ്യാതവിശപ്പ്
അവിടെ യെത്തിക്കുംപോഴും
അറിഞ്ഞി രിക്കില്ല
അവസാനത്തെ
അത്താഴമെന്ന്‍
ജീവനു വേണ്ടിയുള്ള ഓരോ പിടച്ചലിലും
ആയുസിന്റെ നിമിഷം
കുറഞ്ഞു കുറഞ്ഞു വന്നിട്ടുണ്ടാവണം
കഴിഞ്ഞതെല്ലാം ഓര്‍ത്തിട്ടുണ്ടാവും ഒരു നിമിഷം
കാണാന്‍ കൊതിചിട്ടുണ്ടാവും പ്രിയ പ്പെട്ടവരെ
അടയാത്ത കണ്ണും ഉളിയുന്ന
നിറമുള്ള നിന്നെ
കത്തിയിലെക്കമാര്ത്തുംപോള്‍
പിടയുന്നത് എന്റെ ഉള്ളമാണ്

2009, ഡിസംബർ 23, ബുധനാഴ്‌ച

മുല്ലയും തത്തയും

മുറ്റത്തൊരു മുല്ല പൂവിട്ടു
മുത്താരം യെന്നപോല്‍ പൂവിട്ടു
അമ്മതന്‍ ഒക്കത്ത് കുഞ്ഞുപോലെ
ചെടിയുടെ ഒക്കത്ത് കുഞ്ഞുപൂവ്
പച്ചയുടുപ്പിട്ട തത്ത പെണ്ണ്
ചുണ്ടില്‍ ചെഞ്ചായവും പൂശ്ഇവന്നു
ചെമ്പകകൊമ്പില്‍ കുണുങ്ങി കൊണ്ട്
ചന്തത്തില്‍ ആടി രസിച്ചു കൊണ്ട്
പൂന്തേന്‍ ഒലിക്കുന്ന പിന്ജിളം പൂവിന്റെ
ചുണ്ടിലോരുമ്മ കൊടുത്തിടുന്നു
കുട്ടിത്തം മാറാ തത്ത പെണ്ണ്
കട്ട് തിന്നും പൂന്തേന്‍ കാറ്റ് കണ്ടു
കളിയാക്കി കാറ്റ് കടന്നു പോയി
കൊതിയൂറി തത്ത കുണുങ്ങി നിന്ന്
കൊച്ചരി പല്ലൊന്നു കാട്ടി പൂവ്
പുഞ്ചിരി തൂകി വിളിച്ചിടുന്നു
പഞ്ചാര തത്തെ പനതത്തെ നീ
പാടുമോ പുന്ച്ച വയല്‍ പാട്ടൊന്നു

2009, ഡിസംബർ 22, ചൊവ്വാഴ്ച

മൃതദേഹങ്ങൾ കഥ പറയുമ്പോൾ

മൃതദേഹത്തിൻമേലുള്ളഓരോ കത്തിവൈപ്പുംചിലരെ കുത്തി നോവിക്കലാണുശസ്ത്രവും, ശാസ്ത്രവുമായ്‌-മോർച്ചറിയിലേക്കുള്ള ഡോക്ടറുടെ ഓരോ യാത്രയും നേരിന്റെ വേരുതേടും-തീർത്ഥയാത്ര.പോസ്റ്റ്മൊർട്ടം ടേബിളിൽശവത്തിന്റെ കണ്ണും നാവുംകുറ്റാന്വേഷകന്റെ ചികയുന്ന കണ്ണുംന്യായാസനത്തിൻ മുഴങ്ങുന്ന വാക്കും ഡോക്ടർകണങ്കാലിലെ കറുത്ത പാടിൽ-ഒരു കയർ.തലയറ്റ കഴുത്തിലെറെയിൽപ്പാളത്തിൽഒരു തോർത്തുമുണ്ടിൻ കുരുക്ക്‌കലങ്ങി മറിഞ്ഞ അടിവയറ്റിലെ-വിഷബീജം.നാരും, വേരും നാരായവേരുംതലനാരിഴകീറി പരിശോധിക്കവേമൃതദേഹങ്ങൾ കഥ പറയുമ്പോൾതയ്യാറാക്കപ്പെടുന്ന റിപ്പോർട്ടിനു താഴെരക്തം കൊണ്ടൊരൊപ്പ്‌.

നാളത്തെ നായകര്‍

കുട്ടികളീ പാരിടത്തിന്‍
പാവനമാം പൂക്കള്‍
ചന്തമേഴും ചിന്നിടുന്ന
ചെന്തളിരാം പൂക്കള്‍
ലോകമാകും അമ്പലത്തില്‍
പൊന്‍ തിരികളാണ
നാളെ ലോകം വാണിടുന്ന
നായകരുമാണ
നന്മയാണ് ,വെന്മയാണ്
വര്‍ണപുഷ്പമാണ്
സ്നേഹ പ്രദീപ മാകും വെണ്‍പിറാക്കളണ്
നാളെയുടെ നെയ്ത്തിരികള്‍
യെന്തിടുവോരാണ്
ഭാസുരമാം ഭാവികാലം കാത്തു
വെക്കെണ്ടൊരു
നാളെ നാടിന്‍ സാരഥികള്‍
ഈ കുരുന്നു പൂക്കള്‍ നാളെ നാട്
വാണിടുന്ന
നായകരുമാണ്

2009, ഡിസംബർ 21, തിങ്കളാഴ്‌ച

സുരയ്യ

സ്നേഹത്തിന്റെ വിളക്കും തെളിച്ച്
പ്രണയത്തിന്റെ മധുരവും പകര്‍ന്ന
നീര്മാതളപ്പൂവിന്പാട്ടും
നെഞ്ചില്‍ ഒളിപ്പിച്
നീലാംബരത്തിന്റെ കഥാ കാരി
ഗുല്‍മോഹര്‍ ച്ചുവട്ടില്‍
സുരഭി ശയ്യയില്‍
മയങ്ങും സുരയ്യ
ചാരുതേ നിന്‍ ചപലതയും
പ്രണയാര്‍ദ്ര ഹൃദയവും
അമ്മതന്‍ യാഥാര്‍ത്യവും
വസന്തവും ഗ്രീഷ്മവും ഋതു
ഭേദങ്ങള്‍ തന്‍ ഭാവപകര്ച്ചയും
നിത്യതയിലേക്ക് വിലയംകൊള്ളുവതെങ്കിലും
സത്യത്തിന്‍ ചാരുത നീ ,സുരയ്യ

2009, ഡിസംബർ 20, ഞായറാഴ്‌ച

ജനുവരി

നീഹാര ഹാരവുമായ്‌
അണയുന്നു ജനുവരി
നഷ്ട്ട ഹരിത ദിന സ്മ്രുതിയുമയ്
ഇഷ്ട്ട പ്രണയിനി
വിരഹ തപ്ത ഹൃദയ ത്തിലൊരു
കുളിര്‍ സ്പര്‍ശ മായ്‌
ഒരു സ്നേഹ സു ഗ ന്ധ മായ്‌ അണയുന്നു
ജാനു വരി
പുലരിയില്‍ കുളിച്
ഈറനുടുത്ത്
മുടിയിലൊരു മുല്ല പൂവുമായ്
ചൊടിയിലൊരു ചുടു
നിശ്വാസംപകര്‍ന്ന്‍
പുഞ്ചിരി തന്‍ ഒരു പുതു സ്നേഹം
പകര്‍ന്ന്‍
നവവത്സര ത്തിന്‍
ആശംസയായ്
അണയുന്നു ജനുവരി
ഇഷ്ട്ട പ്രണയിനി

മനസ്സില്ലാത്തവര്‍

പ്രഭാ ത ത്തില്‍
ഗ്രില്‍ പഴുതിലൂടെ
ഇ റയത്തേക്ക് വീഴുന്ന പത്രത്തിനു
ചോരയുടെ ഗന്ധം
ആവി പറ ക്കുന്ന കട്ടന്‍ ചായയ്ക്ക്
ചോര യുടെ നിറവും ,രുചിയും
ഇ പ്പോള്‍ പത്രം വായിച്ച ഞെട്ടാറില്ല
ഒന്നും തോന്നാറില്ല
രാവിലത്തെ ചായ പോലെ
ചൂട് വാര്‍ത്ത യില്ലെങ്ങില്‍
ഒരു വല്ലായ്മ
മുന്‍ പേജില്‍ തന്നെ
നെഞ്ചില്‍ കത്തി കുത്തി കയറി
ഒരു ചെറുപ്പക്കാരന്‍ കിടക്കുന്നു
ഓടി വന്ന മകളെ ഞാന്‍ വിലക്കി
അരുത് ആ കത്തി വലിചൂരരുത്
ചോര ചീറ്റി ത്തെറിച്
പിടഞ്ഞു മരിക്കും
ചോര വീണിവിട-
മാകെ
വൃത്തി കേടാകും
നമുക്കാര്‍ക്കും നേരമില്ലല്ലോ
കഴുകി വൃത്തി യാക്കാന്‍

ചാറ്റിങ്ങ്

ഇന്റര്‍ നെറ്റിലെ
ചാറ്റിങ്ങ റൂമില്‍ വെച്ചാണ്
ഞങ്ങള്‍ ആദ്യ മായകണ്ടു മുട്ടിയത്
അവന്‍ നെയ്ത
കോമള പദാവാലിയിലെ
വലയിലാണ് ഞാന്‍ കുരുങ്ങി പോയത്
ചേതമില്ലെന്നു കരുതിയാണ്
ചതി എന്നറിയാതെ യാണ്
ചാറ്റ് ചെയ്തത്
പുറത്തു കടക്കാന്‍
നോക്കിയപോഴാണു
കുരുങ്ങിയത് ലൂതവല
യിലെന്ന് അറിഞ്ഞത്

2009, ഡിസംബർ 19, ശനിയാഴ്‌ച

കാണാതാവുന്ന പെണ്‍കുട്ടികള്‍

കാണ്മാനില്ല
പ്രഭാത പത്രത്തിലെ
പതിവ് കാഴ്ച
സ്കൂളിലേക്ക് പോയവര്‍
കോളേജ് സ്റ്റോപ്പില്‍ ഇറങ്ങിയവര്‍
വീട്ടില്‍ ഒന്നും ചെയ്യാനില്ലാതെ
സീരിയല്‍ തിരയില്‍ -
ചാഞ്ചാടുന്നവര്‍
തൊഴില്‍ തേടി -
ഇറ ങ്ങിയവര്‍
തൊഴിലിടങ്ങളില്‍നിന്നു-
തിടുക്കപ്പെട്ട്
ഇറങ്ങിപോയവര്‍
ഒരു ദിനം രാവിലെ
പത്രതാളിലെ ഒരു മൂലയില്‍
വെളുങ്ങനെ ചിരിച്
വെളിയിലേക്കിറങ്ങിപോയ
കാണാതാവുന്ന പെണ്‍കുട്ടികള്‍
വംശ വൃക്ഷത്തിന്റെ -
യേത് കാണചില്ലയിലാണ-
ചേക്കേറി ഇരിക്കുന്നത്


ചരമകോളം

ചരമകോളത്തില്‍
കാണും ചില പേരുകള്‍
ചിരപരിചിതം
രാമനും ,നാരായണനും,-
വര്‍ഗ്ഗീസും ,നര്‍ഗ്ഗീസും ,-
റഹീമും , റാഫേലും
ഒരുവന്‍ പുലരിയിലേക്കുണര്ന്നവന്‍്
വേറോരുവന്‍
പാതിവഴിക്കല്ലില്‍
കാല്‍ തടഞ്ഞു വീണവന്‍
ഇനിയും വേറൊരുവന്‍
ാല്‍ക്കവലയില്‍
ചിരിമൊഴികളുമായ് വന്ന്‌
പരുഷ വാക്കിനാല്‍
നെഞ്ചിലെ ചുടു ചോര ചീറ്റിയോന്‍
പിന്നെയുണ്ട്‌ ചിലര്‍
ചരമ കോളത്തില്‍ എന്നെത്തന്നെ
തിരഞ്ഞു കൊണ്ടിരിക്കുവോര്‍

അമ്മ ഭാരതം

മത മേതായാലെന്താണ്
മാനവ രൊന്നായാല്‍ പോരെ
നിറമെന്തായാലെന്താണ്
രക്ത തിന്‍ നിറമൊന്നല്ലേ
ഭാഷ കളെതായാലെന്ത്
ഭാരത മക്കള്‍ നാമല്ലോ
വേഷ മിതെതായാലെന്ത്
അമ്മയ്ക്കെല്ലാമൊന്നല്ലോ

ഡിലീറ്റ്

മിസ് കോളില്‍ തുടങ്ങി
എസ് എം എസിലൂടെ
പുരോഗമിച്
ചാ റ്റി ങ്ങി ലെ ത്തി യപോഴാണ്
ആ ബന്ധം ചീറ്റി പോയത്
ഇതില്‍ മനം നൊന്താണ്
പ്രേമ നൈരാശ്യ ത്തിലാണ്
അയാള്‍ സ്വന്തം ജീവന്‍ തന്നെ
ഡിലീറ്റ് ചെയ്തത്

peeli

just wait.............!