malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, മേയ് 29, വെള്ളിയാഴ്‌ച

പ്രണയം


ദാഹാർത്തമായ
ഭൂമിയുടെ
ചുണ്ടിൽ വീണ്
വറ്റുവാൻകൊതി
ക്കുന്ന
വർഷ ബിന്ദുവാണ്
പ്രണയം

സ്ത്രീ


എരിയുന്ന
തീയ്യിലും
കിനിയുന്ന
സ്നേഹം

സത്യം വലിയ ഒര് ഒന്ന്


കുട്ടിത്തം പൂർണ്ണമായും
മാറിയിട്ടില്ലാത്തവൾ
നിറഞ്ഞ വാത്സല്യത്തിൻ
മടിയിൽ കളിപ്പവൾ
ഒരിക്കൽ ഓർക്കാതെയാ
സ്വാതന്ത്രൃ തളിരില
കൊമ്പിൽ നിന്നും വീണതാ
സ്വയം നഷ്ട്ടമാകുന്നു
ജീവിതം പണ്ടേപ്പോലെ തോന്നി
ക്കാൻ കഴിഞ്ഞേക്കാം
ബാക്കിയുണ്ടാവുകില്ല
സ്വന്തമായുള്ളതൊന്നും
സത്യത്തിൻ വഴികളിൽ
മുൾപ്പടർപ്പു പടരേ
 ആത്മാന്വേഷണ സ്വരം
ഉള്ളം ചുട്ടുപൊള്ളിക്കേ
പൂവിനെ പോൽ ചിരിക്കും
തുമ്പിയെ പോൽ പറക്കും
കുട്ടിത്തം വിട്ടില്ലെന്ന് കുസൃതി
കണ്ണുകൾ ചൊല്ലും
കെട്ടുതാലിയുണ്ടെന്നാൽ
കുത്തിനോവിച്ചീടുവാൻ
കൂട്ടുകാരാ ഞാനാര്
കൈക്കലതുണ്ടൊ ന്നാണോ ?!
പെണ്ണവൾ മണ്ണല്ലെന്നും
തന്നെപ്പോൽ മനോഗതി
ഉള്ളവളെന്നറിയാൻ
ഉള്ളിലേക്ക് നോക്കേണം
മനസ്സെന്നൊന്നുണ്ടെങ്കിൽ
കണ്ണുകൾ കണ്ടെടുക്കും
പുരുഷനും സ്ത്രീയും
ഒന്നാണെന്നുള്ള സത്യo

സംശയം ഒരു മഹാസമുദ്രം


നിന്റെ സംശയത്തിന്റെ നദിക്കരയിലിരിക്കാൻ ഞാനില്ല
ഇരയെ പിടിക്കുവാനുള്ള കഴുകന്റെ കണ്ണിലെ കൗശല മെനിക്കറിയാം
പൃഥിയോളം സഹിക്കാം
പാതാളത്തിലേക്ക്‌ താഴാം പിന്നെയോ?!
വേദനയുടെ ചുവട്ടിൽ ചേക്കേറിയ ഒരു ദീർഘനിശ്വാസം
ചെറിയ മീനിനെപ്പോലെ പ്രജ്ഞയിലേക്ക് നീന്തിനീന്തിക്കയറുന്നു
പരുന്തുകൾ കൊത്തിയ പശുവിന്റെ ശവം പോലെ
ഞാനിന്നും ശവപ്പറമ്പിൽ
ജീവിതത്തിന്റെ രാജപാ തയെന്നു കരുതിയിറങ്ങിയത്
നരക പാതയിലേക്ക്
സമുദ്രത്തിലെ സ്വച്ഛ നീല ജലം പോലെ
ഭയാനകം ജീവിതം
ദീർഘനിശയ്ക്ക് ശേഷം പരക്കാതിരിക്കില്ല പ്രകാശം
എന്തു തന്നെയായാലും നിന്റെ സംശയത്തിന്റെ നദിക്കരയിലിരിക്കാൻ ഇനി ഞാനില്ല

2015, മേയ് 28, വ്യാഴാഴ്‌ച

ഭ്രാന്ത്
കൂർത്തു മൂർത്ത കണ്ണാൽ
കോരി കുടിക്കുന്നുണ്ടെങ്കിലും
നെരിപ്പോടെരിയും നെഞ്ചിനെ
നൊട്ടിനുണയുന്നുണ്ടെങ്കിലും
നീയാണെൻറെ കൂട്ടെന്നറിഞ്ഞതിൽ
പിന്നെ
നേരം കെട്ട നേരത്ത്
വെളിവില്ലാത്ത വേളയിൽ
ബന്ധു ചമഞ്ഞ് വെളുക്കെ ചിരിച്ച്
വേലി ചാടി വാതിലിൽ
മുട്ടാറില്ല ഒരുത്തനും

2015, മേയ് 25, തിങ്കളാഴ്‌ച

മഴ


തട്ടിയുo തടഞ്ഞും
ഉരുണ്ട് പി രണ്ടും
ആടിയാടി പിന്നെയും
തട്ടി വീണും പിടിച്ചെഴു
ന്നേറ്റും
പിച്ചവെച്ച് നടക്കുന്നു ഒരു
കുഞ്ഞ് മഴ

അമ്മയുടെ ദുഃഖം


ആഴമേറീടും ദു:ഖം പൂവിനെ കാണുന്നേരം
മരണ സൂചകമായി മനസ്സിൽ വർത്തിക്കുന്നു
മറക്കാനെളുതാമോ പൂക്കളിൽ
പൂമ്പൊടിപോൽ
ക്ഷണഭംഗുരം മാഞ്ഞുള്ളൊരാ
പൂമൊട്ടിനെ
ഓമനിക്കുവാനൊട്ടുംസമയമേ കീടാതെ
തിളങ്ങും നക്ഷത്രമായ് തിരികേ മറഞ്ഞു പോയ്
പൊഴിയും മഞ്ഞിൽ, യെന്റെ കണ്ണിലെ തെളിനീരിൽ
മൂകമാം രാവിൽ രൂപമെടുക്കും ബിംബം വന്ന്
മാറോട് പറ്റിച്ചേർന്ന് ആവോളംമധുവുണ്ട്
മാനസം നിറച്ചമ്മേയെന്നോതി മറയുന്നു
അമൂല്യമാംസാനിധ്യത്തിൽ ശാന്തമേറും മനസ്സിൽ
വാത്സല്യം നിറഞ്ഞു കൊണ്ടു റ ങ്ങാ തുണരവേ
പൂവിനെ കാണുന്നേരം ആഴമേറിടും ദു:ഖം
മരണസൂചകമായി മനസ്സിൽ വർത്തിക്കുന്നു

2015, മേയ് 18, തിങ്കളാഴ്‌ച

പരിത്യക്തകമ്പ മെല്ലാർക്കും ശരീരത്തിലാണ്
കമ്പിത മാർന്നുള്ള ഹൃദയത്തിലല്ല
കാണാത്ത കൈവന്നുവായ പൊത്തീടുന്നു
ചോദ്യങ്ങൾ ചോർന്നുപോയി ല്ലാതെയാകുന്നു
വെളിച്ചത്തു കണ്ണീർ തുടച്ചു തരുന്നവർ
ഇരുളിൻ മറപറ്റി കണ്ണുരുട്ടീടുന്നു
ചത്തമീൻ പോലെ കിടക്കും മനസ്സിനെ
ചാവാലി കശ്മലൻ മാരവർ കണ്ടില്ല  
നപുംസകങ്ങൾക്ക് വന്നു ശയിക്കുവാൻ
ശാന്ത ജഡമായി മാറുന്ന വേളയിൽ
കണ്ണിലും,ചുണ്ടിലും,മാറിലും ഭ്രാന്തമായ്
കുന്നോളം കനലെരിഞ്ഞീടുന്ന വേളയിൽ
ഉറയുന്നുണ്ടുള്ളിൽ ഉടയാട പറിച്ചെറി-
ഞുന്മാദിനിയായ്
ഉലകം മുടിക്കുവാൻ

വെറുതേയങ്ങനെ വരുന്നു പോകുന്നു
ഏകാന്ത നാളുകളിൽ
നിരാശതൻ പ്രവാഹത്തിൽ
ആശയാം പുലരിതൻ
വെട്ടമാം പുള്ളിക്കുത്ത്
ചെറു കുമിളകളായെൻ
ജീവനിൽ പതിക്കുമോ
ആഗ്രഹിക്കു ന്നോർക്കെല്ലാം
ആശ,യഭിലാഷം പോൽ
വഴിയായ് ക്കിടന്നു ഞാൻ
അവർതൻ കാലിൻച്ചോട്ടിൽ
നഷ്ട്ട പുഷ്പ്പങ്ങളുടെ
ഇഷ്ട്ട വസന്തം തേടി
ഏകാന്തമാം അപരാഹ്നം
എത്ര നഷ്ട്ട പ്പെടുത്തി
മുഷിയു മനുരാഗം സമാഗമ
മേറീടുകിൽ
തഴയ്ക്കും വിരഹത്തിൽ
തളിർത്തു തിടം വെയ്ക്കും
മുഷിവേറീടുകിലും
മിഴിവാർന്നോരീ ജീവൻ
തുടിക്കാൻ കാലം തീർത്ത
കർമ്മ മെന്നറിയുക
സ്വപ്നത്തിൻ റോസാ ദളം
നുള്ളി നുള്ളിയിന്നു ഞാൻ
കണ്ണീരിലൊഴുക്കിയീ
കോലായിലിരിക്കുന്നു 

ജീവിത സായാഹ്നംവെയിലിൻ ളോഹ മാറ്റി
പകൽ മറഞ്ഞീടവെ
അപരാഹ്നം അനുരാഗ മാകേണ്ട
വേള കളിൽ
കൊഞ്ഞനം കാട്ടീ മോഹം
ചാടിക്കളിച്ചീടുന്നു
കുട്ടിക്കുരങ്ങനെപ്പോൽ
മാന്തിപ്പറച്ചീടുന്നു
പെട്ടെന്ന് തൊട്ടെന്നാകിൽ
പൊട്ടിക്കരഞ്ഞീടുന്ന
പൊട്ടി പ്പെണ്ണാ ണി നിന്നെന്റെ
മാനസമറിയുക
ഒരു പാടലഞ്ഞു ഞാൻ നദികൾ,-
കടലുകൾ
മരുഭൂമികൾ താണ്ടി,പർവതം,കുന്നുകളും
കിട്ടിയതില്ലെന്നിട്ടും സ്നേഹത്തിൻ
ചെറുതിരി
പന്തമായാളിക്കത്താൻ ബന്ധങ്ങളുണ്ടായിട്ടും
സ്വന്തമാം ജീവിതത്തെ ചൂഴ്ന്നു നില്ക്കുന്നെല്ലാരും
ചുറ്റും ചിതറിയുള്ള ചാരത്തെ തൂത്തു മാറ്റി
പുത്തൻ തീ യുയർത്തുവാൻ
അടുപ്പ് വൃത്തിയാക്കുന്നു 

2015, മേയ് 15, വെള്ളിയാഴ്‌ച

സത്യം

ജളത്വ മാർന്നോരി ജീവിതത്തിൽ
ഞെളിഞ്ഞു നിൽക്കരുതാരുമേ നാം
ധവള മേഘങ്ങ ളൊഴിഞ്ഞു പോകും
കറുത്ത മേഘങ്ങൾ നിറഞ്ഞു നില്ക്കും
മിഥ്യാ ഭ്രാമങ്ങളീ ലഭിരമിക്കിൽ
സുതാര്യമാർന്നിടാം മനോമയകോശം
ജലങ്ങൾ നമ്മേ കടന്നു പോകും
അവശേഷിക്കു മെന്നും പുഴയെന്ന സത്യം  

2015, മേയ് 14, വ്യാഴാഴ്‌ച

തിരിച്ചു പോകുമ്പോൾആരവത്തിനവധി നല്കി
നിലാവുലാത്തും രാത്രിയിൽ
പട്ടണത്തിലെ ഫ്ലാറ്റ് പെട്ടകം
അടച്ചു പൂട്ടി ശകട മേറി
തൂമയേറും തുഹിനമുതിരും
താരകൾ പിന്നീടവേ
 നഗരവാരിധിതാണ്ടി ഞാനാ
ഗ്രാമ തീര മണയവേ
വഴുതി മാറും ആറ്റുമീൻ പോൽ
ഓർമ്മയിലെ സ്വപ്നവും
സ്വർഗ്ഗം പോലെ യുയർന്നു
നില്ക്കും
സൗമ്യ സഹ്യ സാനുവും
നിർന്നി മേഷം നോക്കിനിന്നു
പരിചയം പുതുക്കിയും
വയൽ വരമ്പിൽ തൈജസകീടം
വെട്ട മേകി നടത്തിയും
ഓർമ്മകളയവിറക്കും ഉമ്മറ
ക്കോലായയിൽ
കാത്തിരിപ്പൂ കുഞ്ഞു നാളിലെ
കളിക്കുറുമ്പും കുസൃതിയും 

2015, മേയ് 11, തിങ്കളാഴ്‌ച

ശക്തികണ്ടിട്ടില്ലായിതുവരെഞാനാ
കരിങ്കൂവളമിഴികൾ
കേട്ടിട്ടില്ലാ യിതുവരെ ഞാനാ
പെണ്‍ കിളിതൻ ചെത്തം
എന്നാലെന്നും കാണുന്നൂ ഞാൻ
പല വഴി യോരത്തിൽ
യെന്നാലെന്നും കേൾക്കുന്നൂ ഞാൻ
പല പല ഭാഷകളിൽ
എൻ മിഴി നനയെ നീയെത്തുന്നു
യെൻ മനോ മുകുരത്തിൽ
യെന്റെ വിശപ്പിൽതളർന്നിരിപ്പു നീ
യെന്റെ മനതാരിൽ
എന്നുടെ ചിരിയിൽ ചേർന്നലിയുന്നു
നിന്നിലെയാഹ്ലാദം
യെന്നുടെയീരടി പാടീയെന്നും
എന്നെ യുറക്കീനീ
നീയെന്നുള്ളോരോർമ്മകളെന്നെ
ജീവിപ്പിക്കുന്നു
നീയെന്നുള്ളോരുശക്തിയതെന്നെ
പുനർ നിർമ്മിക്കുന്നു
നിഷ്ഫല മല്ലീ ജീവിതമെന്നു
നീ യോർമ്മിപ്പിപ്പൂ
നമ്മുടെസംഗമദിനമതിനായി
കർമ്മ നിരതൻ ഞാൻ  

വേദനച്ചിത്രംടൌണ്‍സ്ക്വയറിൻ മൂലയിലൊരു
ചിത്രകാരി
രണ്ടുകാലും തളർന്നവൾ മുച്ചക്ര
വണ്ടിയിൽ
ഇരുകരവു മറ്റവൾ വായിൽ ബ്രഷുമായ്
വരയ്ക്കുന്നു ചിത്രം
വിശന്നു വയറൊട്ടി യെല്ലുന്തിയ കുഞ്ഞ-
നുജൻ
ചിത്ര കൂട്ടുകൾ ചേർത്തരികിൽ നില്ക്കുന്നു
ഭിക്ഷ യാചിച്ചു ഭക്ഷിപ്പാൻ മടിപ്പവൾ
ചിത്രത്തിനാൽ ചില്ലി കാശിനു കാത്തിരിപ്പൂ
ജീവൻ തുടിക്കുമാ ചിത്രങ്ങൾ
ഉള്ളിലെന്നും കല്യതേജസ്സുണർത്തുമാ-
ചിത്രങ്ങൾ
കണ്ടു നിന്നവർ മൊബൈലിൽ പകർത്തി
അഭിനന്ദനങ്ങൾ,അനുഗ്രഹങ്ങൾ ചൊരിഞ്ഞു
മടങ്ങി
വാങ്ങി ച്ചതില്ലാരുമൊരുചിത്രം പോലും
വിശപ്പിന്റെ വേദന യവരോർത്തില്ല
ആർക്കിന്നി തോർക്കുവാനറിയുവാനാഗ്രഹം
നഗ്നമാം വർണ്ണ ചിത്രങ്ങൾ ചാർത്തിയ
ചലച്ചിത്രശാലയിൽ നിന്നുമദഗന്ധ-
മുണർത്തുമ്പോൾ
വൈൻപാർലറുകൾ  ചെറിച്ചുണ്ടുകൾ
കാട്ടുമ്പോൾ
അലിഞ്ഞു തീരുവാൻ പതഞ്ഞു പൊങ്ങുവാൻ
ഐസ് ക്രീമിൻ കിളുന്തുകളുള്ളപ്പോൾ  

ആദ്യ കവിതആദ്യമാം പ്രേമം പോലെ
എന്തനുഭൂതി യെന്റെ
യുള്ളിലങ്കുരിച്ചുള്ള
യാദ്യ കവിതാക്ഷരം
രാഗ ലാലാസം പൂണ്ട
ഹൃത്തിൽ നിന്നുയരുന്നു
ആകവേ പുളകത്തിൻ
പുന്നെല്ലിൻ കതിർക്കുല
കവിതേസഖീ,നിന്റെ
സുഗന്ധം പടരുമ്പോൾ
മുഗ്ദ്ധമാമൊരു ചിത്രം
ഹൃത്തിൽ നിറഞ്ഞീടുന്നു
അന്ധകാരം നീങ്ങുന്നു
സംഗീതം നിറയുന്നു
ആകെയൊരാലസ്യത്തിൽ
കവിത പിറക്കുന്നു

2015, മേയ് 8, വെള്ളിയാഴ്‌ച

ചിറകറ്റ പക്ഷിലഹരിയുടെ പക്ഷികൾ
ലഹള കൂട്ടുമ്പോൾ
കരളേ നീ കെറുവ്
കാട്ടുന്നതെന്തിനു
പ്രാണനേകിയും
പ്രണയിച്ചിരുന്നവൾ
പിച്ചി ചീന്തിയ
ചിറകറ്റ പക്ഷി ഞാൻ 

പതിതവിരസതയുടെ വിയർപ്പിൽ
കയറഴിഞ്ഞു പോയ
ആട്ടിൻ കുട്ടിയെപ്പോലെ
മനസ്സവിടവിടെ കടിക്കുകയും,
മണക്കുകയും ചെയ്യുന്നു
വെയിൽ പൂത്ത വഴിയിലെ
ഒറ്റപ്പെട്ട മെയ് ഫ്ലവർ മരത്തിനു
കീഴെ
ഒരാണ്‍ കുട്ടിയും,പെണ്‍ കുട്ടിയും
 നില്ക്കുന്നു
തണലിന്റെ തണുപ്പും ചെമ്പട്ട് പൂവും
വിരിച്ച് ആ മരം
എത്ര മിഥുനങ്ങൾക്കു,എത്ര വിരഹികൾക്ക്
കാവൽനിന്നു
ഞാൻ വസന്ത മെന്നും പിണങ്ങിയ
പടുമരം
പിറക്കാത്ത പൂക്കളെ മനസ്സില്
താലോലിക്കുന്ന പതിത
ബാല്യത്തിന്റെ കൌതുകവും
യൗവനത്തിന്റെ ചപലതയും കടന്ന
ചവിട്ടിയരയ്ക്കപ്പെട്ട പൂവ് 

പ്രണയംപകർന്നു നൽകുവാൻ
പകര മില്ലെന്റെ
യുള്ളിൽ പ്രണയത്തിൻ
പവിഴ മല്ലികൾ
ഒരുവൾ വന്നത്
കണ്ടെടുത്തു പോയ്‌
കരുണ കാട്ടാതെ
കടത്തി ക്കൊണ്ടുപോയ്
കൊതിച്ചിരിപ്പു ഞാൻ
തിരിച്ചു വരവിനായ്
തരിച്ചു ടയുമെൻ
കരൾ ത്തടവുമായ്‌ 

ജീവിതം കണ്ടെത്തിയാൽഇഷ്ട്ടകാലങ്ങളിലാഹ്ലാദ ചിത്തരായ്
ജീവിതമെത്ര മനോജ്ഞമെന്നോർക്കുന്നു
കഷ്ട്ട കാലം കരേറി യെന്നാകിലോ
നഷ്ട്ട ജീവിത മോർത്ത്  വിലപിപ്പൂ
ശിഷ്ട്ട ജീവിത മറിയാത്തവർ നമ്മൾ
സ്പഷ്ട്ട മായൊന്നോർക്കുന്നത് നന്ന്
രോഗത്തിലും നീറും നേരത്തിലും
ജീവിത മൊരു സമരസ പ്പെടലുണ്ട്
സന്തോഷം,സന്താപം,സംതൃപ്തി-
യെല്ലാമെ
സൗഹൃദം പുലർത്തി മുന്നേറിടൂമക്കാലം
ഏതു തരം ജീവിത മെന്നാകിലും
പ്രശ്നങ്ങ ളൊന്നുമേ പ്രശ്നമല്ലാതാകും  

ഒരു വീടും സുരക്ഷിതമല്ലകാലം ഒരു ടേണിംഗ് പോയന്റിലാ-
 ണിപ്പോൾ
ചാരൻ മാർക്കും ജാരൻ മാർക്കു മിടയിൽ
ജാര വിചാരംജ്വരംപോലെയുണരുന്നു
യുക്തി യില്ലാത്ത ഉക്തികളും
ഒരു വീടും സുരക്ഷിതമല്ല
കുടുംബ ബന്ധത്തിന്റെ ശ്ലഥ ചിത്രങ്ങളിൽ
വിള്ളലേറുന്ന പരസ്പ്പര വിശ്വാസങ്ങളിൽ
സം തൃപ്ത മല്ലാത്ത സ്നേഹങ്ങളിൽ
പരാജയപ്പെട്ടെന്ന മിഥ്യയിൽ നിന്ന്  
വിജയിക്കാനെന്ന വിഫലതായി ലേക്ക്
സുഹൃത്തേ, എങ്ങോട്ടേക്കാണ്
പോകുന്ന തെന്നറിയില്ല
സ്വയം നശിച്ച വിശ്വാസങ്ങളിൽ നിന്ന്
വിചിത്ര വികാരങ്ങളുടെ
തിരിച്ചറിയപ്പെടാത്ത നിമിഷങ്ങളിൽ
കാമത്തിന്റെ കൂർത്ത കൊക്കുകൾ
മുളയ്ക്കുമ്പോൾ
ഒരു വീടുംസുരക്ഷിതമല്ല 

2015, മേയ് 5, ചൊവ്വാഴ്ച

അകൽച്ചഒരിക്കൽ ഒന്നിച്ച് കളിച്ചവർ
ഒന്നിച്ച് പഠിച്ചവർ
കണ്ണാടിയിലെ അസ്സൽ
പ്രതിഫലനം പോലെ
മനസ്സി ലുണ്ടായിരുന്നു .
ഇന്നില്ല!
കാലത്തിന്റെ കുത്തൊഴുക്കിൽ
കഥകളേറെ നഷട്ട പ്പെട്ടവൻ
 ഞാൻ
ചിലരെ കണ്ടാൽ ഓർമ്മി
 ച്ചെടുക്കുവാൻ കഴിയും
ചിലരുടെ രൂപത്തിൻ കണിക
പോലു മുണ്ടാകില്ല
ചിലരെ പറഞ്ഞാലറിയാം  
ചിലരൊരുപാട് മാറിയിട്ടുണ്ടെങ്കിലും    
കണ്ടാലറിയാം
ചിലർ മാറിയിട്ടെ ഉണ്ടാകില്ല
അന്ന് കണ്ടപോലെന്നു മുദ്രണം
ചെയ്യപ്പെട്ടിട്ടുണ്ടാകും
ഇതവനല്ലേ,ഇതാരെന്നെനിക്കറിയാം
ആലോചനയുടെ അതിർ വരമ്പിൽ
  തട്ടി നില്ക്കും
എത്ര തന്നെയായാലും കാലം
കാത്തു വെച്ച
ഒരകൽച്ച നമുക്കിടയിൽ ഉണ്ടാവുക
തന്നെ ചെയ്യും  

പിൻ നടത്തംചെത്തം കേൾപ്പിക്കാതെയാ
ചന്തം കാണുവാനായി
ഒരിക്കൽ ക്കൂടി ഞാനാ
കുന്നിലേ ക്കേറീടുന്നു
കളിവാക്കുകളുമായ്
വികൃതിക്കാറ്റ് വന്നു
വിരലിൽ വിരൽ കോർത്ത്
കൂടെനടത്തിക്കുന്നു
അരളികൾക്കപ്പുറത്ത്
അന്ന് ഞാനെന്നും കണ്ട
നഷ്ട്ട ചക്ര വാളത്തിൻ
ചിത്ര മെന്നുള്ളിലുണ്ട്
വാക മരക്കൊമ്പിലെ
ചെഞ്ചോര പ്പൂക്കളെപ്പോൽ
ചക്രവാളം പൂത്തതും
ഇന്നുമെന്നുള്ളി ലുണ്ട്
ആകാശം ആൾക്കണ്ണാടി
നോക്കി നിന്നീടുന്നൊരു
ഏക്കറോളം വരുന്ന ഊക്കനാം
ചിറയുണ്ട് .
കണ്ടതോ കാലം മായ്ച്ച്
പുത്തനായ് വരച്ചൊരു
ഊക്കനാം കെട്ടിടത്തിൻ
മിന്നാര മൊന്നു മാത്രം
വൃദ്ധ മനസ്സിലുണ്ടാം
കാലം മറച്ചു വെച്ച
കാറ്റും,കാള വണ്ടിയും
കുളവും,കുട്ടിത്തവും

2015, മേയ് 4, തിങ്കളാഴ്‌ച

വേശ്യസാഹചര്യങ്ങൾ
ചാർത്തി തന്ന
മുദ്ര യായിരുന്നു വേശ്യ
സദാചാരത്തിന്റെ അപ്പോസ്തലൻ
മാരുടെ
അവസാനത്തെ അത്താണിയും.
വേശ്യ യുടെ വിനിമയ മൂല്യം
പ്രണയത്തിലാണ്
പ്രണയ നാട്ട്യങ്ങൾ അവരോള-
മറിയുന്നവർ
വേറെ യുണ്ടാകില്ല
വേശ്യ യുടെ പ്രണയം
നാണയത്തോടും.
തീർച്ചയായും,അവർ
ഒരുപാട്  പുരുഷന്മാരെ
പ്രണയിച്ചിട്ടുണ്ടാകും
എന്നാൽ;
സ്നേഹിച്ചി ട്ടുണ്ടാവില്ല
ഒരു പുരുഷനും ഒരിക്കലും
യാഥാർത്ഥത്തിലവരെ    
ആഴത്തിലൊന്നു നെടു
 വീർപ്പിടാനോ,പൊട്ടി ക്കരയാനൊ-
കഴിയാതെ പോകുന്ന
ജന്മങ്ങൾ
തകർന്ന ഹൃദയങ്ങളായിരിക്കും
സമ്പാദിക്കാനും,ധൂർത്തടിക്കാനും
അവരെ പ്രേരിപ്പിക്കുന്നുണ്ടാവുക 

മരണം വരുമ്പോൾഎത്ര കാലം കഴിഞ്ഞു
എത്ര യെത്ര കളികൾ കണ്ടു
എത്ര വേഷപ്പകർച്ചകൾ
എത്ര ദ്വേഷ വേഴ്ച്ചകൾ
എത്ര പുലരികൾ തെളിഞ്ഞു
എത്ര സന്ധ്യകളിരുണ്ടു
എത്ര ഋതു സംഗമങ്ങൾ
എത്ര സംഘാതങ്ങൾ
പരിചരണ മാർന്ന ബാല്യങ്ങൾ
അപരിമേയ സ്നേഹങ്ങൾ
ചപല മാർന്ന സംസാരങ്ങൾ
സമുന്നത മാർന്ന സംസ്ക്കാരങ്ങൾ
മരണ പാദ പതനമിതാ
മടിയാതെ വരുന്നുണ്ട്
ദാനമാർന്ന ജീവിതത്തിൻ
ദിന മെന്റെ തൊടുങ്ങാറായ്  
ഇപ്പൊഴാർത്തി പെരുകുന്നു
ജീവിതത്തിൻ പാന പാത്രത്തിൽ
 ഇറ്റു പോലും  ശേഷിക്കാതെ
കുടിച്ചു വറ്റിക്കുവാൻ കഴിയാത്തതിൽ 

2015, മേയ് 2, ശനിയാഴ്‌ച

ദൂത്

ദുഗ്ദ്ധംപോൽ പ്രണയമെന്നാകിലും
ദൂതയക്കരുതൊരിക്കലു മൊരാളെയും
ഇരു പേർ തമ്മിലുള്ള സ്വകാര്യത്തിൽ
വിശ്വസിക്കരുതൊരിക്കലു മൊരു
 മൂന്നാമനെ
സൌഹ്രദത്തിന്റെ കളി വാക്കുകൾ-
 ക്കർത്ഥം
ചോർന്നു പോകാതെ കാക്കുവാൻ
തമ്മിൽ തമ്മിൽ ചേർത്ത് വെയ്ക്കും
 രഹസ്യം
നമ്മിൽ തന്നെ ചേർന്നലിയാൻ
രസ്നയെ തൂലിക യാക്കാം
രസം ചോരാതെ കാത്തു വെയ്ക്കാം
രസിച്ചങ്ങനെ ജീവിച്ചിടാം
രസായന മൊട്ടു മില്ലാതെ 

കനൽനിന്റെ വാക്കെന്റെ യുള്ളിന്റെ യുള്ളിൽ
ഉലയൂതിയുണർത്തും കനലിനെ
ഹൃദയ പൂർവം സഖി ഞാൻ നിനക്കായ്
പ്രണയ പർവം തുറക്കട്ടെ
വാക്ക് കൊണ്ടല്ല,നോക്ക് കൊണ്ടല്ല
വാഴവ് കൊണ്ടിത് സത്യം
പ്രണയ രാവെത്ര ഹൃസ്വമെന്നു നീ
പുലരിയോട് പരിഭവിച്ചതും
എന്നെയൊരു നോക്ക് കാണുവാൻ രാവിൽ
നിഷ്ഫലം കണ്ണീർ വാർത്തതും
പരസ്പരം കണ്ണിൽ നോക്കി നോക്കി നാം  
നോവ് മാറ്റിയിരുന്നതും
പിരിയുവാൻ വേണ്ടി കണ്ടു മുട്ടിയ
രാവിൽ നീ കുറിച്ചിട്ടൊരാ
വാക്കിന്നു മെന്നുള്ളിന്റെ യുള്ളിൽ
ഉലയൂതിയുണർത്തും കനലിനെ

2015, മേയ് 1, വെള്ളിയാഴ്‌ച

പ്റണയം

പ്റണയം,
പഠിച്ച കള്ളനാണ്
അവന്‍ മനസ്സിനെ
മോഷ്ട്ടിച്ച് മടങ്ങുന്നു
അന്നേരമെല്ലാം
ശരീരമെന്ന കാവല്‍ക്കാര്‍
ഉറക്കംനടിച്ച് കിടക്കുന്നു