malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ഡിസംബർ 27, തിങ്കളാഴ്‌ച

അറിവെഴുത്ത്

കൊതി പെരുത്ത് പെരുത്ത്
വായിലെ വെള്ളത്തില്‍
നനഞ്ഞു കുതിര്‍ന്നു
വായില് വെച്ചപോഴാണ്
കവര്പ്പാണെന്നറിഞ്ഞത്
മധുരിച്ചു തുടങ്ങിയപ്പോഴാണ്
കവിത യാണെന്നറിഞ്ഞത്

എഴുത്ത്

പേടിപ്പിക്കുന്ന തരത്തിലാണ്
പ്രായം കടന്നു പോകുന്നത്
ചൂടാറിയ ജീവിതമാണിന്നു ശരീരം
എങ്കിലും മരിച്ചു പോയമനസ്സില്‍നിന്നു
തിളച്ചു തൂവിപ്പോയി ഇന്നലെ രാത്രി -
ഒരു സ്വപ്നം
സ്വപ്നത്തില്‍ കുത്തിയൊഴുകുന്ന
ഒരു പുഴ മാത്രമെ ഉണ്ടായിരുന്നുള്ളൂ
കാലത്തിന്റെ ഒഴുക്കാണതെന്ന്
നിനക്കറിയാമല്ലോ
എത്രയും പെട്ടെന്ന് ഞാനവിടെ എത്തും
എന്ന് പറയാന്‍ മാത്രമാണീയെഴുത്ത്

2010, ഡിസംബർ 22, ബുധനാഴ്‌ച

ദാമ്പത്യം

സ്നേഹത്തിനും വെറുപ്പിനുമിടയിലെ
ചെറു കള്ളിയില്‍ അടയ്ക്കപ്പെട്ടത്‌
ഇരുമനസുംഅന്യോന്യംവായിച്ചെടുക്കുന്നത്
അവന്റെ മനസ്സിലെന്തെന്ന് അവളും
അവളുടെ വികാരമെന്തെന്നുഅവനും-
അറിഞ്ഞതായി ഭാവിക്കാത്തത്
ഒന്നിനും കൊള്ളാതവളെന്നു-
കലമ്പുംപോഴും
സ്നേഹമില്ലാത്തവനെന്നു -
പുലമ്പുംപോഴും
ബന്ധത്തിന്റെവേരില്‍ ഉറച്ചുനില്‍ക്കുന്നത്
അടുത്തിരിക്കുമ്പോള്‍ അകന്നു നില്‍ക്കുന്നതും
അകന്നു നില്‍ക്കുമ്പോള്‍ തുടുത്തു നില്‍ക്കുന്നതും
വീട്ടിലെത്താന്‍അല്‍പ്പംവൈകിയാല്‍
വേവലാതിയുടെ വേലി പൊളിക്കുന്ന
സ്നേഹ സരിത്ത്

ചിത്രം

അവള്‍ മോഡലായി
അവന്റെ ക്യാന്‍വാസില്‍
അവളുടെ സൌന്തര്യം വരച്ചു -
ചേര്‍ത്ത് കണ്ടിരുന്നു
ദിവസങ്ങള്‍
ആഴ്ചകള്‍
മാസങ്ങള്‍ -അവസാനം
മടുത്ത് അവള്‍
ക്യാന്‍വാസില്‍ കയറി സ്ഥിരതാമസ മുറപ്പിച്ചു

യാത്ര

ഇത് തന്നെയാണ് അവള്‍ആഗ്രഹിച്ചിരുന്നത്
കെട്ടുപാടുകള്‍ഇല്ലാതെ വിലക്കുകളില്ലാതെ
ചുററിനടക്കണം
കായലിലൂടെ കറങ്ങണം
നഗരങ്ങളായ നഗരങ്ങളെല്ലാം
പറന്നു നടക്കണം
ഭര്‍ത്താവിനാലും കുട്ടികളാലും
തളയ്ക്കപ്പെടാതെ പുറരാജ്യങ്ങളിലേക്ക്പറക്കണം
ഇപ്പോഴാണ് എല്ലാംഒത്തുവന്നത്
നാല്ചുമരുകള്‍ക്കു അകത്തുനിന്നും
നാട്ടുംപുറത്ത് നിന്നും
സഞ്ചാര സാഹിത്യങ്ങളിലൂടെ
ഒരു ലോകയാത്ര

2010, ഡിസംബർ 17, വെള്ളിയാഴ്‌ച

ശംഖ്

ആര്‍ത്തലച്ചൊഴുകുന്നഒരു നദിയാണവന്‍
ചക്രവാളത്തില്നിന്ന്ഉത്ഭവിച്ചു -
ചക്രവാളത്തില് അവസാനിക്കുന്നമഹാനദി
പുളയുന്നജലസര്‍പ്പം
ആകാശത്തേക്ക് നാവുനീട്ടുംതിരമാലനാവുകള്‍
ചൂഴികളും, മലരികളും നിറഞ്ഞ ഭ്രാന്തന്‍ നദി
സ്വപ്നങ്ങളൂടെ നിറകുടം
പുലരികളൂടെ കാഹളം
ആദിനാദം
സംഗീതങ്ങളുടെ കലവറ
സൌന്ദര്യങ്ങളൂടെനിറപറ
ഒരുകുഞ്ഞുപൂവും
ഒരുമഞ്ഞുകാലവും
ഓളങ്ങള്‍ ഓംകാരമായി ഇന്നും
ഈ കുഞ്ഞു ശംഖിനുള്ളില്‍

കുടുങ്ങിപ്പോയത്

തൊട്ടിലാട്ടിയപ്പോഴാണ്
ഞെട്ടിയുണര്‍ന്നത്
പൊട്ടിച്ചിരിയാണ് പരിസര -
ബോധമുണ്ടാക്കിയത്
കുന്നിടിക്കുംപോള്‍ കുടുങ്ങിപ്പോയതാണ്
യന്ത്രക്കയ്യില്‍
കുഞ്ഞുങ്ങള്‍ ആയിരിക്കണം കുന്നു-
വിറ്റിട്ടുണ്ടാവുക
തറവാട് വക ശ്മശാനം
കരിയിലകള്‍ക്കും ,വേരുകള്‍ക്കു മിടയില്‍
മണ്ണിലമര്‍ന്നു
കവിതയില്‍ പൂഴ്ന്നാണ് കിടന്നിരുന്നത്
മണ്ണിനുമേലെ പച്ചപ്പായാണ്
ഞാന്‍ കണ്ണും നീട്ടിയിരുന്നത്
അവസാനത്തെയുറക്കവും
ഒഴിപ്പിക്കപ്പെടുകയാണ്
യന്ത്രത്തിന്റെ ഡ്രൈവര്‍ആഞ്ഞെറിയുകയാണ്
പുഴയിലെ ഏതോ കുഴിയിലേക്ക്

2010, ഡിസംബർ 15, ബുധനാഴ്‌ച

നൊസ്റ്റാള്‍ജിയ

പണ്ട് ഞാന്‍പാറി ക്കളിച്ചവയലാണീ
ഫ്ലാറ്റിന്റെ മുറ്റമെന്നോര്ത്തിടുമ്പോള്‍
ചെറു മീനിന്‍പറ്റങ്ങള്‍ തെളിനീരിലെന്നപോല്‍
ഓര്‍മ്മകളുള്ളില്‍ ചാഞ്ചാടിടുന്നു
എന്നുംപതിവായിവയലിന്‍വരമ്പിലായ്
കാത്തുനില്‍ക്കാറുള്ളപെണ്‍കിടാവ്
പൂവില്‍പരന്നുള്ളമഞ്ഞിന്റെമുത്തുപോല്‍
പുഞ്ചിരി തൂകുന്ന പൊന്കിനാവ്
അറിയാതൊരുവേള തൊടുവാനൊന്നാഞ്ഞപ്പോള്
മിന്നിമറഞ്ഞൊരു പൊന്‍ തിടമ്പ്
വിരിയാനായ്‌വെമ്പുന്നവെള്ളാമ്പല്‍പൂവുപോല്‍
നാണത്താല്‍ കൂമ്പുന്നകുഞ്ഞുപൂവ്
വയലിന്റെ വേലിയായ് പടര്‍ന്നുള്ള മുള്ളാണീ-
ഉയര്‍ന്നു നിനീടുനീയിരുമ്പുഗേറ്റ്
ഇടവഴിത്താരയാണിന്നു ഞാന്‍ നില്‍ക്കുന്ന
വീതിയേറീടിന ടാറ് റോഡു
എവിടെയുണ്ടാകുമാബാല്യകാലസഖി
വേദനയുള്ളില്‍ നുരഞ്ഞിടുന്നു
ഓര്‍ക്കുന്നുണ്ടാകുമോ അവളുമാ കുസൃതികള്‍
ഒരുവേള യെങ്കിലൂമീമുഖവും
കണ്ണെത്താദൂരെകതിര്‍മാലചൂടിയ
വയലെല്ലാം ഫ്ലാറ്റായിഉയര്‍ന്നുപോയി
എങ്കിലും ഒടുക്കത്തെ നൊസ്റ്റാള്ജിയായെന്നു
ഫ്ലാറ്റാക്കാന്‍ കഴിയില്ല എന്നോര്‍മ്മകള്‍

കാള്‍ മാര്‍ക്സിനു

ഹരിത സ്വപ്നങ്ങള്‍ തരികയാണിന്നും
കറുത്ത നീതികള്‍ വാഴുന്നിടങ്ങളില്‍
ഇടറി വീഴുന്നമനുഷ്യന്റെ കാതിലെക്കിടിമുഴക്കമായ്
ഇവിടെ നിന്‍ വാക്കുകള്‍ .
തുടലുപൊട്ടിച്ചെറിയുവാന്‍അടിമകള്ക്കറിവ്നല്‍കിടും -
നിന്‍തത്വശാസ്ത്രം.
കറുത്ത ശക്തിതന്‍കുരുതി ദാഹത്തെ
അരുണ രോഷത്താല്‍ അടക്കി നിര്‍ത്തിയും
മോചനംതേടി മേചപാതയില്‍
സംഘ ബോധത്തിന്‍ പന്തമായതും
തൊഴില് ചെയ്വോര്‍ക്ക് തെളിമയാര്‍ന്നുള്ള
ജീവിതത്തിരിതെളിച്ചുതന്നതും
ഇന്നു മെന്നുമിവിടെ ഭൂവില്‍
ഉയര്‍ന്നുനിന്നിടുംനിന്റെവാക്കുകള്‍
എവിടെ മനുഷ്യന്റെ ഹൃദയം തുടിക്കുന്നുവോ
എവിടെമാനവക്കാല്പ്പാടുതെളിയുന്നുവോ
അവിടെ നിന്‍വാക്ക് കാവലാളായിടും
അവിടെനിന്‍നാമംഒളിയായ്ചിതറിടും
എവിടെ മാറാല മാറാപ്പു കെട്ടുന്നുവോ
എവിടെ മേലാളര്‍ വാണരുളുന്നുവോ
എവിടെനിസ്വവര്‍ഗ്ഗംപിടയുന്നുവോ
എവിടെ നീതി പിടഞ്ഞു വീഴുന്നുവോ
അവിടെ വിദിഉല്‍ കണങ്ങളായെത്തിടും
അവിടെ നിന്‍വാക്ക് ഉറങ്ങാതിരുന്നിടും

ജീവിത നൌക

സിരകളില്‍ ഒരുതുള്ളിച്ചോരയില്ലെന്നു
കണ്ണില്‍ഒരിറ്റുവെളിച്ചമില്ലെന്നു
തലയ്ക്കുള്ളില്‍ കത്തുന്നതീപ്പാമ്പെന്നു
കണ്ടവരെല്ലാം അകന്നുമാറുന്നു
അടുത്ത്ചെല്ലുമ്പോള്‍ആട്ടിയോടിക്കുന്നു
മനസ്സിലായില്ലെന്ന് മക്കള്‍
നാണക്കേടെന്നു നാട്ടുകാര്‍
ബുദ്ധിമോശംവന്നഒരുവനെന്നുബന്ധുക്കള്‍
പായ്ച്ചിറകില്ലാത്ത ഒരു നൌക
ചുറ്റി പായുകയാണ്
കണ്ണീരാഴിയിലൂടെ
തൂക്കു പാറയില്‍ ചെന്നിടിക്കാന്‍
തിരമാലകളെപ്പോലെചിതറിത്തെറിക്കാന്‍

ജീവന്റെഅന്നല്‍പക്ഷി

വഴിതെറ്റിയലയുന്ന
വെള്ളരിപ്രാവ്ഞാന്‍
കുത്തി നോവിക്കയാണുള്ളം
വേദനയുടെകാരമുള്ളുകള്‍
അലഞ്ഞലഞ്ഞങ്ങാടിയിലെത്തിയ
അജമാണ് ഞാന്‍
പ്രണയത്തിന്റെ കടലാസ് പൂക്കള്‍
ഹൃദയത്തിലേറ്റിത്തന്നവളെ
ആഴങ്ങളിലെല്ലാമലഞ്ഞു
ഏതാഴിയിലാണ് നീയുള്ളത്
സ്മൃതിരൂപത്തില്‍കിടക്കുന്ന
മുത്തുകള്‍ ഓരോന്നെടുത്ത്
ചരടില്‍കോര്‍ക്കാന്‍ശ്രമിക്കുന്നുണ്ട് ഞാന്‍
എന്തു ചെയ്യാം
മുത്തുകളെല്ലാം ചിതറിപ്പോകുന്നു
വെളിച്ചത്തിലേക്ക് ഇരുട്ട് വീഴുന്നു
മനസ്സിനെ കൈപ്പിലും, മടുപ്പിലും മുക്കുന്നു
സ്മൃതിയുടെ നീല ഞരമ്പുകള്‍
വറ്റി പോയിരിക്കുന്നു
മൃതിയെന്നെ വിളിക്കുന്നു
അഗാധതയില്
പ്രണയ പുഷ്പ്പവുമായി
നീകാത്തിരിക്കുന്നു
ഒരന്നല്‍പക്ഷിയായി
ഞാന്‍ നിന്നിലേക്ക്‌ പറക്കുന്നു

വിശ്വാസംഅതല്ലെഎല്ലാം

കോരന്റെ കുമ്പിളില്‍
കയ്യിട്ടു വാരിയില്ല
കട്ടെടുത്തില്ല
തട്ടിപ്പറിച്ചില്ല
കോടികള്‍കൊയ്ത്തുകൂട്ടിയത്
കുഴല്‍പ്പണമായല്ല
കോരന്‍ കൊണ്ട് ക്കൊടുത്തു :
ചാനലിലെചാരിത്ര്യപ്രസംഗംകേട്ട്
ചന്തമുള്ളചാരക്കണ്ണിലെ
നക്ഷത്രപുളപ്പുകണ്ട്
മേനിക്കൊഴുപ്പു കാട്ടി
ചിന്തയുടെ ചിറകരിഞ്ഞത് അറിയാതെ .
സംസ്ക്കാരത്തിന്റെ
ശവ സംസ്ക്കാരവും നടത്തി
ബന്ധങ്ങളും ,വിശ്വാസങ്ങളും -
അതല്ലെ എല്ലാം ...!
കോരനിപ്പോള്‍ കേഴുകയാണ്
കാണാതെ പോയ
കുമ്പിളിനെക്കുറിച്ചു.
ഇനിയുംവരുംചാരക്കണ്ണൂം നീട്ടി
പുളകത്തിന്റെപുതുമണംവീശി
കുമ്പിളും, കഞ്ഞിയും നല്‍കാന്‍
മണി മാളികയും, ക്ഷേമ രാഷ്ട്രവും പണിയാന്‍
പക്ഷെ.,
അപ്പോഴും കൊണ്ട് കൊടുക്കണം
കോരന്‍ ........

അമ്മ മനസ്സ്

മനസ്സിന്റെ മാറാപ്പിനുള്ളിലിന്നും
കീറാതൊരോര്മ്മകള് യേറെയുണ്ട്
പാല്‍പ്പുഞ്ചിരിതന്‍മധുരമുണ്ട്
പിച്ചിതന്‍ പിച്ചവച്ചീടലുണ്ട്
ചൂണ്ടു വിരല്‍കളില്‍ തൂങ്ങിയാടും
ചൂടുള്ളചിന്തതന്‍തുണ്ട്മുണ്ട്
മാറാലമായ്ച്ചുവെളിച്ചമേകും
മൌനാനു രാഗമതേറെയുണ്ട്
എന്നെ അഗതി മന്ദിരത്തിനുള്ളില്‍
പാര്‍പ്പിക്കാന്‍ പ്രാപ്തനായ് മാറിയവന്‍
എന്നും തുറന്നു വച്ചുള്ളൊരെന്റെ
അറവാതില്‍താഴിട്ടുപൂട്ടിയവന്‍
അവനെന്‍ മകന്‍ പേരക്കിടാങ്ങളൊത്ത്
സോല്ലാസം മദിച്ചു ജീവിച്ചിടുന്നു
കണ്ണ്നീരുപ്പുകുറുക്കിഞാനോ
കാണുവാന്‍വെമ്പലാല്‍കാത്തിരിപ്പു
കാലംവഴിയെപറഞ്ഞുതരും
കാണാത്തകാഴ്ച്ചകള്‍കാട്ടിത്തരും
പിന്നെപഴിച്ചിട്ട്കാര്യമില്ല
പതംപറഞ്ഞുമനംതളര്ന്നിടേണ്ട
എങ്കിലുംമകനെ പ്രാര്‍ത്ഥിച്ചിടാമീയമ്മ
അമ്മയ്ക്ക് വന്നു ച്ചേര്ന്നുള്ളോരീദുര്‍ഗ്ഗതി
വന്നിടല്ലേഎന്റെ പൊന്‍മകന്

മരുഭൂമിയുണ്ടാകുന്നത്

കാടു ചിലപ്പോള്‍
മരുഭൂമിയാണെന്ന്തോന്നും
അകപ്പെട്ടു പോയാല്‍
അടഞ്ഞുപോകുന്നവഴികള്‍
അകത്തോട്ടുപോകുംതോറും
മനുഷ്യ മനസ്സെന്നു തോന്നും
ആഴവും ,ഇടതൂര്‍ന്നുവളരുംഇരുട്ടും
ഹിംസ്ര മൃഗത്തിന്റെ അമറലും
അരുമ മൃഗത്തിന്റെ കുറുകലും
വളഞ്ഞു പുളഞ്ഞുള്ളോരൊഴുക്കും
മരംകോച്ചുംതണുപ്പിന്‍വിയര്‍പ്പും
ദിക്കറിയാത്ത പച്ചപ്പ്‌ കണ്ടാല്‍
മരുഭൂമിഎന്നെതോന്നു

അരളി പ്പൂവ്

മരിച്ചു പോയച്ഛന്റെ കണ്ണില്‍നിന്ന്
ഒരിറ്റുകണ്ണീര്‍കവിളിലേക്കുവീണത്‌കണ്ട്
പൊട്ടിക്കരഞ്ഞുപോയമകന്‍
അനാഥത്വത്തിന്റെ നുകവും പേറി
നടക്കേണ്ടി വന്നവന്‍
വാളുപോലെയാടുന്നഭാവിയിലേക്കിറങ്ങിയവന്‍
ഒരു കുഞ്ഞു പൂവുമായി
കല്ലറടെയു മണ്ണില്‍മുട്ട്കുത്തികരയുമ്പോള്‍
അടക്കം ചെയ്ത ,യച്ഛന്‍ അരുതെന്ന് പറയുമെന്നും
അടക്കിപ്പിടിക്കുമെന്നും കരുതുന്നവന്‍
ഇരുണ്ട രാത്രികളില്‍കത്തിനിന്നനക്ഷത്രങ്ങളെ
കാറ്റൂതിക്കെടുത്ത്മെന്നുപുകഞ്ഞുപോകുന്നവന്‍
വെളുത്തചുമരുകള്‍നിലാവുള്ളരാത്രികളില്‍
പുഴയെന്നുപതഞ്ഞൊഴുകുന്നവന്‍
അവനാണ് സെമിത്തേരിയിലെ
പൊന്തക്കാട്ടിനുള്ളില്‍
അരിളി പ്പൂവായ് പൂത്തു പോയവന്‍

2010, ഡിസംബർ 11, ശനിയാഴ്‌ച

ചിലരങ്ങനെയാണ്

ചിലരങ്ങനെയാണ് ,
കണ്ടാല്‍ത്തന്നെയറിയാംകുറേ കാര്യങ്ങള്‍
വായിച്ചെടുക്കാംചിലതെല്ലാം-
മുഖത്ത് നിന്ന്
ചിലതൊക്കെ തട്ടാതെ മുട്ടാതെ പറയും .
ചിലരങ്ങനെയാണ് ,
കണ്ടു കഴിഞ്ഞാല്‍പ്പിന്നെ
കെട്ടിയിട്ടത്പോലെയാണ്
വാതോരാതെ വെറുപ്പിക്കും പറഞ്ഞു പറഞ്ഞു
പൊടിപ്പും തൊങ്ങലും ചേര്‍ത്ത്
കഥയുടെ ഭാണ്ഡക്കെട്ട് തുറക്കും .
ചിലരങ്ങനെയാണ്,
കണ്ടാലാണെങ്കില്‍ ഒന്നും പറയില്ല
ഒന്നും ചോദിക്കാനും തോന്നില്ല
അകം ചുട്ടു നീറുംപോഴും
പുറംശാന്തമായിരിക്കും
ചിരിയുടെചില്ലഎന്നുംപൂത്തിരിക്കും
സുഖ വിവരം തിരക്കും ,സഹായ ഹസ്ത്തം നീട്ടും
എല്ലാം ഭദ്രമെന്ന് മറ്റുള്ളവര്‍ കരുതുംപോഴായിരിക്കും
എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്
എല്ലാം അവസാനിപ്പിക്കുക
പരിഭവമില്ലാതെ, പരാതിയില്ലാതെ
എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് .

2010, ഡിസംബർ 10, വെള്ളിയാഴ്‌ച

തുന്നി ചേര്‍ത്ത ജീവിതങ്ങള്‍

തിണര്‍ത്ത് പൊന്തിയ ഓര്‍മ്മകളില്‍
ഉണ്ട്, തുന്നിക്കൂട്ടിയകുറേജീവിതങ്ങള്‍
പണിക്കിറങ്ങുമ്പോള്‍ വെയ്ലിലെക്കടര്ത്തിയിട്ട-
തെങ്ങോലയാല്‍
കുളി കഴിഞ്ഞിരിക്കുമ്പോള്‍ കീറപ്പായ
നെയ്തുകൂട്ടുന്നഅമ്മ
നിറം മങ്ങി കീറിപ്പോയ കുപ്പായത്തെ
നിറമുള്ള സ്വപ്നങ്ങളും ചേര്‍ത്ത് തുന്നിക്കൂട്ടുന്ന
കെട്ടു പ്രായംകെട്ടചേച്ചി
കീറിപ്പോയ തൊപ്പിപ്പാളയും
വേര്‍പ്പിന്റെ ഉപ്പ്പരലുമായി
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി തുന്നാന്‍
പാടുപെടുന്നയപ്പന്‍
പണിയൊന്നും ചെയ്യാതെപീടിക ത്തിണ്ണ നിരങ്ങി
കീറിപ്പോകുന്നജന്മത്തെതുന്നിക്കൂട്ടാനറിയാത്ത ഏട്ടന്‍
ഇതിനെല്ലാമിടയില്‍
ബാല്യത്തിന്റെ ഓര്‍മ്മകളെ
ഇഴ ചേര്‍ത്ത് തുന്നാന്‍
പാടു പെടുകയാണ് ഞാന്‍

ഒരമ്മയുടെചിന്താശകലം

പിച്ചവെച്ചോടിനടക്കുമെന്നോമനെ
പൂക്കുനുണ്ടുള്ളില്‍ പ്രകാശരേണു
നീവരും നാളുകള്‍ക്കെത്രയോമുമ്പെഞാന്‍
ഓടി ക്കളിച്ചതല്ലേയന്കണം
അന്നു മെന്നമ്മയും ഓര്ത്തിരിക്കില്ലേഞാന്‍
ഓര്‍ക്കുന്ന പോലെയാകുഞ്ഞുകാലം
അന്നെന്‍ വിരലില്‍ പിടിച്ചു കൊണ്ടെന്നച്ഛന്
സ്നേഹ പ്പടവ് കയറിയതും
പഞ്ചാരമുത്തങ്ങള്‍ തന്നു കൊണ്ടെന്നുള്ളില്‍
ഉണ്മ യെന്തെന്നോതി നല്കിയതും
ഒന്നും മറക്കാതെ ഇന്നു മുന്ടെന്നുള്ളില്‍
ഉണ്ണീ യതുള്ളില്‍ നിറച്ചിടേണം
അച്ഛന്റെ യുള്ളിലെ സ്പന്ദനമാണുനീ
തല്‍ക്ഷണമോര്‍മ്മയിലെത്തിടേണം
നിന്‍ച്ചുണ്ടു തട്ടുമ്പോള്‍കോരിത്തരിക്കുന്നു
നെഞ്ചിലെ പീയുഷം ചാലിടുന്നു
ഞാനു മെന്നമ്മതന്‍ മാറിലെമധുവന്ന്
മതിവരാതെത്രനുകര്‍ന്നിരുന്നു
ഇന്നു ഞാന്‍ ഓര്‍ക്കുന്നോരോര്‍മ്മകള്‍ഒക്കെയും
അമ്മയായ് ക്കുഞ്ഞിനെ ലാളിക്കെ,യോമനെ നീയും -
അതോര്‍ക്കുമായി രിക്കുമല്ലേ .

2010, ഡിസംബർ 3, വെള്ളിയാഴ്‌ച

മധു വിധു

കദനത്തിന്‍ കരി മേഘം നീങ്ങി
മണ്ണിന്‍ മധു വിധു വായി
വളര്‍ മഴവില്ലിന്‍അരുണിമകവിളില്‍
കുങ്കുമ രാഗം ചാര്‍ത്തി
അധരങ്ങള്‍ അടര്‍അല്ലികളായി
താരുന്ണ്യ ക്കുളിര്‍ചൂടി
ജഘനം, മാറും തുടുത്തു കൊഴുത്തു
പുഷ്പ്പിണി യായി ഭൂമി
ബാലേ, നിന്നുടെ മാദക ഗന്ധം
മദിരോത്സവസുഖസാരം
പഞ്ചാര പ്പുതു പുഞ്ചിരി നീട്ടി
മാന്തളിര്‍ മാടി വിളിപ്പൂ
ഭ്രമണം ചെയ്‌വൂ വാടികള്‍ തോറും
ഭ്രമരം മൂളി പ്പാട്ടാല്‍
പുലരി വെളിച്ചം കണ്ണ് മിഴിക്കെ
മഞ്ഞു പുതപ്പുകള്‍ നീക്കേ
കുഞ്ഞു നുണക്കുഴി നീട്ടീ വേണ്മലര്‍
കരളില്‍ കതിരില ചിതറി
പ്രണയത്തിന്‍ പുതു നാമ്പ് കിളിര്‍ത്തു
ഉജ്വല കിരണ പ്രസരം
നീലിമ യാര്‍ന്നൊരു നീള്‍മിഴിനീട്ടി
ബ്ഭൂമി പ്പെണണവള്‍ നോക്കേ
കുളിരിന്‍ കിങ്ങിണി മാലയുമായി
നീലാകാശംചാരെ

പുറന്പോക്കിലേക്ക് തള്ള പ്പെടുന്നവര്‍

കുളക്കടവിലും
ബസ് സ്ടോപ്പിലുമാണ്കണ്ടിരുന്നത്‌
കളി വാക്ക് പറഞ്ഞു ചിരിപ്പിക്കാന്‍
വലിയ മിടുക്കാണ്
കല്ല്‌ പെന്‍സിലിനു കരയരുത്തെന്നൂം
കുറുമ്പ് കൂടുന്നു വെന്നും പറയും
കളര്‍ വസ്ത്രങ്ങളും, തെളിഞ്ഞമുഖവും .
കാലണഎന്നും കീശയിലിട്ടുതരും
നാരങ്ങ മിഠായുടെ മണമായിരുന്നു അവര്‍ക്ക് .
കയ്യിലെ കടലാസ് പൊതിയില്‍
അവരുടെ ജീവിത മാണെന്ന് പിന്നീടാണ് അറിഞ്ഞത്
പുറമ്പോക്കിലെ കുഞ്ഞു കൂരയിലെ കൂട പ്പിറപ്പൂകളെ
വലിയവരാക്കിയപ്പോള്‍
അവര്‍ പുറന്പോക്കിലേക്ക് തള്ളി പോലും
ഇപ്പോഴും കാണാറുണ്ട്‌ ഇടയ്ക്കിടെ
പീടിക കോലായില്‍ ഭാണ്ഡക്കെട്ടും എല്ലും തൊലിയുമായി
കരഞ്ഞു പോകാറുണ്ട് ഞാന്‍
കൊടുത്തിട്ടും ഒന്നും വാങ്ങുന്നില്ലല്ലോ
ഒന്ന് ചിരിക്കുക പോലും......

ക്ഷണം

ക്ഷണികാന്‍ പോയതായിരുന്നു
വിവാഹത്തിനു
ക്ഷണികാതെവന്നത് മരണം
എന്തെല്ലാം പുകിലായിരുന്നു
ഇന്നലെ വരെ
അടുക്കളയിലും, അങ്ങാടിയിലും,-
പന്തലിലും, പറമ്പിലും
പൊന്നിന്റെ മിന്നലില്‍
പുരയുടെ ആധാരം പണയം വെച്ചതിന്റെ
വ്യസനമൊന്നും ഉണ്ടായിരുന്നില്ല
കണ്ണിലൊരു കള്ള ചിരിയും ഒളിപ്പിച്ചിരുന്നു
അച്ഛന്‍ പറയുന്നുണ്ടായിരുന്നു ഇടയ്ക്കിടെ
അമ്മയോട്
മകള്‍ക്ക്വന്നമഹാഭാഗ്യത്തെക്കുറിച്ച്
ആ അച്ഛന്റെ ജീവനാണ്
പറിച്ചു വെള്ള ത്തു്ണിയില് പൊതിഞ്ഞു കെട്ടിയത്
പറിഞ്ഞു പോകുന്നുണ്ട്
അവളുടെ ജീവനും
അടക്കാനാവാത്ത കരച്ചിലായി

കുഞ്ഞു പാവാടക്കാരി

കാരണം ഒന്നു മില്ലാതെ യാണ്
കലാപം തുടങ്ങിയത്
കുഞ്ഞു പാവാട ക്കാരിക്കു
കാലത്തിലേക്ക് കുതിക്കേണ്ട
കാലുതന്നെയാണ് നഷ്ട്ട മായാത്
"ദളം കൊഴിഞ്ഞു പോയ
എന്റെ പൂമ്പാറ്റ ക്കുഞ്ഞേ "-
കരഞ്ഞു തീര്‍ക്കാന്‍ മാത്ര മായൊരു ജന്മത്തിനു
എന്തു തെറ്റാണ് നീ ചെയ്തത് ?
ചോര തുടിക്കുന്ന ഹൃദയത്തിലേക്ക്
ക്രൂര നഖ മിറക്കിയ കാപാലികരെ
നിങ്ങള്‍ ഓര്‍ക്കുമോ
കത്തിദഹിക്കുന്ന കുഞ്ഞു ഹൃദയത്തെ
ഒന്നോര്ത്തോളൂ
ആ നോട്ടവും,
ആ നിശബ്ദതയും,
ആ ജീവിതവും,
നിന്റെ രാവും
നിന്റെ പകലും
ചുട്ടു പൊള്ളിക്കും
അവളുടെ പുള്ളി പാവാടയിലേക്ക്
തെറിച്ചു വീണ ചോര ത്തുള്ളി
അത് നിന്റെ അവസാനത്തെ ദാഹ നീരാവും ......

അച്ഛമ്മ

"നൊണ്ണിരിഞ്ഞിററ് നിക്കാന്‍ കൈന്നില്ല "
അച്ഛമ്മ യിടയ്ക്കിടെ നീട്ടി ത്തുപ്പും
ഇടിച്ച പാക്ക് തളിര്‍ വെററയില് പൊതിഞ്ഞ്
ഞ്റു ഞ്രാ കടിക്കും
ചൂരും വീര്യവും നോക്കി
പൊകേല മാറ്റി, മാറ്റിയിടും
ഇത് പട്ട, ഇത് കുതിര വാലന്‍
ജാപ്പാണന്‍ കിട്ടിയാല്‍
മണംവലിച്ചുകയറ്റിനീട്ടിതുമ്മും
കാലണ കടത്തിന് നാല് കണ്ടി പറമ്പും കടന്ന്
നായനാരെ വീട്ടില്‍ പോയതും ,നാണം കെട്ടതും
മൂക്ക് ചീറ്റും ഉടുത്ത തോര്‍ത്ത് മുണ്ടില്‍
വെള്ള കീറിയാല്‍ തള്ള വിരല്‍ കുഞ്ഞിന്റെ വായില്‍ തിരുകി
കുളുത്തിന്‍ വെള്ളം കലത്തില്‍ പേറി
കട്ടയുടക്കാന്‍ കണ്ടത്തില്‍ പോയത്
മുട്ടി മുട്ടി പ്പറയും
കണ്ണീരുപ്പിട്ടു അമ്മിഞ്ഞ കുടിച്ച
കാലത്തിനപ്പുറം കടന്ന് പോയ
കുഞ്ഞി പെണ്ണിനെ ക്കുറിച്ച്
കണ്ണീരോടെ കണ്ഠ മിടറി പ്പറയും
കാലത്തിന്റെ കൊഞ്ഞനം കുത്തലില്‍
കൂനിയിരിക്കുംപോള്‍
കഴിഞ്ഞു പോയ കഷ്ട്ടപ്പാടില്ലാതെ
കുഞ്ഞുങ്ങള്‍ കഴിയുമ്പോള്‍
കോരിത്തരിക്കും ,കുലുങ്ങി ച്ചിരിക്കും

2010, ഡിസംബർ 2, വ്യാഴാഴ്‌ച

ചാരം മൂടിയ ഓര്‍മ്മകള്‍

കാറ്റാണ്കൂട്ടിക്കൊണ്ട്പോയത്
കഴിഞ്ഞ കാലത്തിലേക്ക്
കൊക്കോ മാവിന്റെ കൊമ്പില്‍ നിന്നാണ് വന്നത്
കയ്യില്‍കുറെമധുരിക്കുന്നഓര്‍മ്മകളുമായി
മണ്ണപ്പംചുട്ടകണ്ണന്‍ചിരട്ടഅതുപോലെയുണ്ട് -
മണ്ണ് മൂടാതെ
കോലംകെട്ടികാത്തിരിപ്പാണ്
ശീമക്കൊന്ന പൂക്കള്‍
പട്ടുടുത്ത് പുറപ്പാടിനോരുങ്ങി
മുരിക്കിന്‍ പൂക്കളും
നാണിച്ച പെണ്ണ് ചൂളി യിരിക്കുംപോലെ
തൊട്ടാവാടികള്‍
വെള്ളരി ക്കണ്ടത്തിലെ
നാടക ക്കളരിയിലെക്കൊന്നിറങ്ങി
വയലെല്ലാം തീ പ്പിടിച്ചിരിക്കുന്നു
തീഗോളംആകാശത്തെ വിഴുങ്ങുന്നു
അതിനുള്ളില്‍ കത്താതെ ഞാന്‍ മാത്രം .
പൊട്ടിത്തെറിച്ച് കൊണ്ട്
എല്ലാംകത്തിതീരുന്നു
ഇപ്പോള്‍ വയലുകളെയില്ല
വര്‍ണ്ണ പ്രകാശങ്ങളില്‍ മുങ്ങിക്കുളിച്ച
കെട്ടിടങ്ങള്‍ മാത്രം
ഇപ്പോള്‍ ഞാന്‍ മാത്രം കത്തുന്നു
ഓര്‍മ്മകളെ ചാരങ്ങള്‍ മൂടുന്നു
പുക പിടിച്ച തറയിലേക്കു ഞാന്‍ തല -
പൂഴ്ത്തുന്നു