malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, മേയ് 29, ശനിയാഴ്‌ച

ചായ ക്കട

നാലും കൂടിയ മുക്കിലാണ്
നാട്ടുമ്പുറത്തെ ചായക്കട
കോഴി കൂവും മുമ്പ് തന്നെ സമാവറിലെ
വെള്ളം തിളചെന്നു
നാണയ ത്തുട്ടു നീട്ടി വിളിക്കും ,ദോശ കല്ലില്‍
മാവൊഴിക്കുന്നതുപോലെ
ശബ്ദമുണ്ടാകി പാല്‍ക്കാരി പാറുവാണ്
പതിവായ്‌ ആദ്യമെത്തുക
വീര്‍ത്തു കെട്ടിയ വാര്ത്തകളുമായി
പത്രമെത്തുന്ന
ഏക കടയാണ് അത്
കട ത്തിണണയുടെ
കല്ലില്‍ കുന്തിച്ചിരുന്നു
കാലു പൊട്ടിയ കണ്ണട
കാതില്‍ കെട്ടി
കൂര്‍ത്ത കണ്ണിനാല്‍ കുത്തി -
പൊട്ടിക്കും
വാര്‍ത്തയുടെ-
കെട്ട്
കുഞ്ഞി കണ്ണേട്ടന്‍
ശ്വാസം അടക്കി പിടിച്ചവര്‍
ആദ്യത്തെ ശ്വാസം വിടുമ്പോള്‍
ആവി പറക്കുന്ന ചായ
മുമ്പില്‍ നിരന്നിരിക്കും
വാര്‍ത്തകള്‍ അരിച്ചു പെറുക്കി
ചായക്ക്‌ കൊറിച്ചു കൊണ്ട്
കുഞ്ഞി കണേണട്ടനും

കാണാന്‍ കൊതിച്ച്

കമ്പാര്‍ട്ട് മെന്റിന്റെ ജനലിലൂടെ
മഴ അകത്തേക്ക് എത്തി നോക്കി
മഴ സൂചി നെയ്ത കൈലേസ് പോലെ
നനുത്തോരാവരണം
മുഖത്തേക്ക് പാറി വീണു
പൊട്ടി ത്തരിച്ച പോലെ
ഒരു നിശ്വാസം അടര്‍ന്നു വീണു
സായം സന്ധ്യയുടെ ശോണിമയും
മഴത്തുള്ളിയിലെ മഴവില്‍ ഗോളവും
ചിതറിയ കാമനകളായി
അങ്ങകലെ ആകാശാവും,-
കടലും കെട്ടിപ്പുണര്‍ന്നു
കടലിന്റെ ശബ്ദത്തിനു
കവിതയുടെ ശ്രുതി
വണ്ടിയുടെ ഒപ്പം ജലതതിയും
ഓടുകയാണ്
ഉയര്‍ന്ന മലകള്ക്കപ്പുറത്തെക്ക്
ഓര്‍മകളും ഓടുകയാണ്
ഇപ്പോള്‍ മഴത്തുള്ളിയില്‍ വിരിഞ്ഞത്
കാത്തിരിക്കുന്ന കുഞ്ഞിന്റെ മുഖമാണ് ,പാറിവരുന്ന കാറ്റിനു
പാല്‍ പുഞ്ചിരിയുടെ മണമാണ്

2010, മേയ് 28, വെള്ളിയാഴ്‌ച

മഴ

കുസൃതി കുട്ടിയെ പോലെ
കുണുങ്ങി കുണുങ്ങി
നിന്ന മഴയാണ്
പുസ്തക ക്കെട്ടുമായ്
പടിപ്പുര യിറങ്ങുംപോള്‍
ആദ്യം ഓടിയെത്തുക
പുത്തന്‍ കുപ്പായത്തില്‍
പാറ്റി നനയിക്കാന്‍
കാറ്റും കൂടെ ഉണ്ടാകും
വാഴ നാരുകളായി
അടുത്തുലയുന്ന മഴ
അകലേക്ക്‌ പോകുമ്പോള്‍
മഞ്ഞു പുക പോലെ തോന്നും
ചാഞ്ഞും ചരിഞ്ഞും വരും
ചരല്‍ കല്ല്‌ പോലെ ചിതറും
എത്ര പെട്ടെന്നാണ്
ആകാശ വാതില്‍ പൊട്ടി പ്പൊളിഞ്ഞപോലെ
വെള്ളിടിവാള്‍ വളഞ്ഞു പുളഞ്ഞു
തീ ചിതറുന്നത്‌
മുടി അഴിച്ചിട്ടു ഭ്രാന്തി ത്തള്ളയെ പോലെ
മഴ അലറിത്തുളളുന്നത്
മടിയന്‍ കുട്ടിയെ പോലെയാണ് മഴ
കൂടെ വന്നതാണ്
മണി മുഴങ്ങിയപ്പോള്‍
മടങ്ങി പ്പോയി ഒളിച്ചിരിക്കയാണ്‌
ചക്കര മാവിന്റെ ചില്ലയിലോ
ചൂരല്‍ ക്കാട്ടിലോ
ഇനി വൈകുന്നേരം മഴ വരുന്നത്
നാലുമണി പൂവിന്റെ
മണവുമായാണ്‌

ഉരുക്കം

ഉള്ളുരുക്കാന്‍ പോന്ന
വിശേഷങ്ങള് മായാണ്
ഉമ്മയുടെ കത്ത് വരിക
മുല്ല പ്പൂവിതള്‍പോലെ
മഞ്ഞു ഉതിരുന്ന പുലരിയിലും
കത്തുന്ന വാക്കുകള്‍ ഉരുക്കുകയാണുള്ളം
തുറന്ന ജനലിലൂടെ തളം കെട്ടിയ വെയില്‍
മുറിയിലേക്ക് ഒഴുകി വീണപ്പോള്‍
ചിതറി ത്തെറിച്ചത്
രണ്ടിറ്റു കണ്ണ് നീര്‍
സ്വപ്നത്തിന്റെ കിളികൂടു തകര്‍ത്തു
ചിതറിയ ചിന്തകള്‍
എത്ര വേഗമാണ് കുടിപ്പാര്‍ക്കുന്നത്
ഉല്ലാസ ഭാവം പൂണ്ട എല്ലാ മുഖങ്ങല്‍ക്കുള്ളിലും
ഒളിച്ചിരിക്കുന്നുടാവുമോ ദുഃഖം
അഗാധ നീലിമയാര്‍ന്ന
തടാകത്തിന്റെ അകത്തെ
അജ്ഞാത ദുര്‍ഗ്ഗം പോലെ

നമ്മളെ നാമാക്കുന്നത്

അകം നീറി മരിക്കുന്നോരമ്മ യാം ഭൂമി
തല തല്ലിപറയുന്ന കേള്‍പ്പതില്ലേ
യന്ത്ര നഖങ്ങളാല്‍
മാറ് പറിക്കുമ്പോള്‍
അരുതെന്ന് പറയുന്ന കേള്‍പ്പതില്ലേ
അരുമയാം മക്കള്‍ക്ക്‌
ആവോളമീയമ്മ
പീയുഷമൂറ്റി-
തരുന്നതല്ലേ
ആറ്റിക്കുറുക്കി യുണ്ടാക്കി വെച്ചിട്ടുന്ടീ
പശി മാറ്റാന്‍ എല്ലാര്‍ക്കും ഒന്ന് പോലെ
ആര്ത്തിയാല്‍ മൂര്‍ന്നു കുടിക്കൊല്ല മക്കളെ
മരണത്തെ മാടി-
വിളിചിടല്ല ,കാടുകള്‍ ,തോടുകള്‍ -
പാറകള്‍ എല്ലാമീ
പാരിനു പൊന്നാട എന്നതോര്‍ക്ക
മലകള്‍ താഴ്വാരങ്ങള്‍
ചതുപ്പും സമതലം
കോടാനു കോടി ചരാച്ചരവും
ഒത്ത്തുചെര്‍ന്നീടിലെ
നമ്മള്‍ നാമാവുള്ളു
എന്നുള്ള സത്യമത് ഒര്ത്തിടുക

പാറ

പാറ കാഴ്ചയില്‍
പരുപരുത്തതാണ്
അകം നീറി ക്കൊണ്ടിരിക്കുംപോള്‍
എങ്ങിനെയാണ്
പുറം സുന്തര മാകുക

പുതു ജീവന്‍

കഞ്ചുകം പൊളിച്ചു പുറത്ത്
വരുന്നതെയുള്ളു
എല്ലാം മറച്ചിരുന്ന
ഒരു യവനിക നീങ്ങി
മെല്ലെ മെല്ലെ ധ്യാനത്തില്‍
എന്നത് പോലെ
കൂപ്പു കൈ വിടര്‍ത്തും പോലെ
രണ്ടിതളായ വിരിഞ്ഞു
കവിത പോലെ
ചലനം ,ചൈതന്യം

ആഗ്രഹം

അതിശയിച്ചു പോകാറുണ്ട് ഞാന്‍
വാക്കുകള് ടെ ഒഴുക്കില്‍
ഒഴുകി പോകാറുണ്ട്
വടിവൊത്ത അക്ഷരത്തില്‍
നാടന്‍ ശൈലിയില്‍ ,ഹാസ്യത്തിന്‍ ടെ -
മേമ്പൊടി ചേര്‍ത്ത്
നൊട്ടി നുണയാറുണ്ട്
ചിരിയു ടെ അലകള്‍ ഉയര്ത്താരുണ്ട് ആകാ ശ ത്തിനു -
താഴെ യുള്ള ഏതൊരു കാര്യവും
അനര്‍ഗ്ഗള മായി ഒഴുകി എത്തുമ്പോള്‍
കുളിര്‍ന്നു ഇരിക്കാറുണ്ട്
അക്ഷര മുത്തുകള്‍ ആ പെട്ടകം
തുറന്നു വാരി വിതരുമ്പോള്‍
ആഗ്രഹിച്ചു പോകാറുണ്ട് ഞാന്‍
പെറുക്കിയെടുത്തു അവ ചേര്‍ത്ത് വെച്ച്
കൊരുത്ത് എടുക്കാന്‍

വയല്‍ വിളി

നിറവയര്‍ നെല്‍ വയല്‍
ഓര്‍മ്മ ചിത്ര മായി
പെരുവയറന് പത്തായം
ചിതലരിച്ച ചിത്ര മായി
പറയ പ്പെണണാളു ടെ
പൊരി വയര്‍ പാട്ടും
പാടത്തെ മാടത്തില്‍
പാതിരാ നേരത്ത്
പുലയന്റെ വിരഹത്തിന്‍ കള്ളു-
പാട്ടും .
പഴമകലെല്ലാം മണ്ണിട്ട്‌ മൂടി നാം മണ്ണ് -
എന്ന് കേട്ടാല്‍ മുഖം തിരിച്ചു
ഇട്ടു മൂടാന്‍ ഉണ്ടിന്നു പണം
ഇല്ല വായ്ക്കരി ഇടാന്‍-
പോലും ഒരു മണി അരി
ഇനി വയല്‍ വിളിയുടെ കാലം
പിന്‍ വിളി വിളിക്കാറുണ്ട്
മണ്ണിട്ട്‌ മൂടിയ കാലം
കാത്തിരിപ്പുണ്ട്‌ മൃത പ്രായയെങ്കിലും -
വയലുകള്‍
സമൃദ്ധിയിലേക്ക്‌
ഇനി മുണ്ടൊന്നു മുറുക്കം

ഇറങ്ങി പോകേണ്ടി വന്നവര്‍

നിറവയറില്‍ അവള് ടെ
കൈയും പിടിച്ചു ഇറങ്ങുമ്പോള്‍
ഒരു രൂപവും ഉണ്ടായിരുന്നില്ല
പീടിക ത്തിണ്ണയില്‍എങ്കിലും
പ്രാക്കില്ലാതെ കഴിയാമല്ലോ
ഇന്നീ സമൃദ്ധിയു ടെ നടുവിലും
ഓര്‍മയു ടെ പഴയ ഭാണ്ഡം തുറന്നു -
മണപ്പിക്കാറുണ്ട്അവള്‍
അല്ലെങ്കിലും എല്ലാം പറഞ്ഞു കൊണ്ടിരിക്കുക
അവളാണല്ലോ
അവസാനം പല്ലവി പാടി അവസാനിപ്പിക്കുനത് പോലെ
പറഞ്ഞവസാനിപ്പിച്ചു
എഴുന്നേറ്റു പോകും
ഇന്നും കാണാറുണ്ട്‌ ഞാന്‍
വിളമ്പിയ ചോറിലേക്ക്‌
കൈ ഇടുമ്പോള്‍ ഒരു നിമിഷം
അറിയാതെ പിന്നോക്കം വലിക്കുന്നത്
ഓര്‍ക്കാറുണ്ട് അന്ന് അനുഭവിക്കേണ്ടി വന്ന
നാണക്കേടുകളും,കഷ്ട്ട പ്പാടുകളും
തിന്നുന്ന ചോറിന്‍ മുന്നില്‍ വെച്ചുള്ള
ആ പ്രാക്കും ,കുറ്റ പ്പെടുത്തലും

ദൈവത്തിന്‍ടെ സ്വന്തം നാട്

കേരളം പുരാണത്തില്‍
പറയുന്ന പോലൊരു ഭാര്‍ഗ്ഗവന്‍
മഴു വെറിഞ്ഞുയര്ത്തിയതല്ല
കേരളം കേവലം കേരത്തിന്‍ നാടല്ല
നിസ്വന്‍ ടെ നെഞ്ചിലെ സ്വപ്ന ഭൂമി
ചെളിയില്‍ ജലജം വിരിഞ്ഞ ഭൂമി
കേളികൊട്ടുയരുമീ നാടിന്റെ പൈതൃകം
കേളി കേള്‍ക്കാത്ത ഭൂലോക മില്ല
അടിമയെ ഉടമയായ്മാറ്റാന്‍ പഠിപ്പിച്ച
തത്വ ശാസ്ത്രം തഴച്ചു വളര്‍ന്ന നാട്
ഇവിടമാം ദൈവത്തിന്‍ സ്വന്ത നാട്
നാനാ ,ജാതി മതസ്ഥരും ഒന്നിച്ചു വാഴുന്ന
സൌഭാഗ്യ സുന്തര പുണ്ണ്യ ഭൂമി
തിറയും, തറികളുംആടിയും ,പാടിയും
പെരിയാറും, പമ്പയും കൈകൊട്ടി കളികളും
ഹിമവാനും, സഹ്യനും തലയുയര്ത്തീടുന്ന
മണിമുത്താംമലയാളം കേരളനാടു
ഇത് മണിമുത്താം മലയാളം കേരള നാട്

അണുകുടുംബം

പണിയണം നമുക്കുമൊരു അലമാര
കന്മതിലും കവച്ചു വെക്കണം
പങ്കു വെയ്ക്കാതെ എല്ലാം പൂട്ടി വെയ്ക്കണം
അടുക്കി വെയ്ക്കണം ,ഒതുക്കി വെയ്ക്കണം
വേണമൊരു രഹസ്യ അറ കൂടി
ഓര്‍മകളെയും കഴിഞ്ഞ കാലങ്ങളെയും
പൂട്ടി വെയ്ക്കുവാന്‍
വാതിലുള്ള നാലറകള്‍ വേണം
ഒരു സന്തുഷ്ട്ട കുടുംബത്തിനു
സ്വന്തമെന്നു പറയാനും
ആശകളും,രഹസ്യങ്ങളും
അയവിറക്കാനും.
അതിര് തീരത്ത് അടച്ചു കെട്ടും
അണുകുടുംബം
അച്ഛന്‍ ,അമ്മ ,മക്കള്‍
അലങ്കാര പദങ്ങള്‍
അറിയില്ല അയല്‍ക്കാരെ
അവനവനെ ത്തന്നെ
അലമാര അതിര്ത്തിയാകി
ഒരു ജീവിതം

2010, മേയ് 27, വ്യാഴാഴ്‌ച

അശ്വത്ഥാമാവ്

ശാപ ഗ്രസ്തനാം
അശ്വത്ഥാമാവ് ഞാന്‍
അലയുന്നു ജീവിത കാട്ടിലൂടിന്നും
ജനിച്ച നാള്‍ തൊട്ടീ
ജീവിത നൂല്‍ പാലം
നിരങ്ങി ഏറി ഇഴയുന്നു
കീടമായ്
ആയുധായോധനത്ത്തിന്‍ ടെ
നാളുകള്‍
അങ്ക കലികളും-
ആടി ത്തിമര്ത്തു-
ഞാന്‍
പരീക്ഷിത്ത്തിന്‍ ജീവന്‍ എടുക്കുവാന്‍ ആയെന്നെ
പരീക്ഷണ വസ്തുവായ്‌ മാറ്റിയോരീശവരാ
നിന്‍ ശാപ പെരു മഴ ഏറ്റു അടി ഞ്ഞിഇടാനോ
ജീവിത കാന്താരം ഏറ്റിയത്
എന്നെ നീ
പൊട്ടി ഒലിക്കുമീ
ദാരിദ്ര്യ വൃണവുമായ
ഇനി എത്ര ആയിരം വര്ഷം അലയണം

പിറന്ന നാടിനു വേണ്ടി

അറബി ക്കടല്‍ ഇന്നും
അലറി ത്തുള്ളുകയാണ്
പറങ്കി കളോട്
പകരം ചോദിക്കാന്‍
പുറത്ത് നിന്ന് വന്നവര്‍ ക്ക്
പരവതാനി വിരിച്ചവര്‍
ഓര്‍ത്ത്തിരിക്കില്ലല്ലോ
കറുത്ത പൊന്നിനോപ്പം
തുടുത്ത പെണ്ണും
പായ ക്കപ്പലില്‍
പാഞ്ഞു പോകുമെന്ന്
ഒതുങ്ങിയ അരക്കെട്ടില്‍
പുരുഷാര്തഥ്ങ്ങള്
രചിക്കു മെന്നു
മലനാടിന്‍ ടെ മാനം കാക്കാന്‍
ചോര പ്പൂക്കള്‍ വിരിക്കേണ്ടി
വരുമെന്ന്

വെള്ളചായ കണ്ടം ബീഡി

കൃഷ്ണന്‍ മാഷേ ആലയിലെ
ഒരാല പൈക്കളില്‍
ഒരു പൈ ആയി കണാരേട്ടന്‍ ഉണ്ടാവും
കണ്ടം ബീഡി ചുണ്ടില്‍ തന്നെ ഉണ്ടാവും
കുസൃതി പിള്ളേരുടെ കൂക്കി വിളിക്ക്
അകമ്പടി യായി കൊഞ്ഞനം കുത്തും
വെള്ള ചായ കണ്ടം ബീഡി എന്ന് കേട്ടാല്‍
മൂരിയെ പോലെ തല വെട്ടിച്ചു
മുക്ര യിട്ട് ചുര മാന്തുന്ന പോലെ
കല്ല്‌ പെറുക്കി തുരു തുരാ എറിയും
പല്ലില്ലാ മോണ-
അമര്ത്തി കടിച്ചും
അമ്മയ്ക്ക് പറഞ്ഞും
ചീത്ത വാക്കുകള്‍ ചവച്ചു തുപ്പും
എന്റെ ഓര്‍മ്മയില്‍
ഞങ്ങ ടെ നാട്ടിലെ ശ് മ ശാനത്തില്‍
ഏറ്റവും കൂടുതല്‍ ആളുകള്‍ കൂടിയത്
കണാരേട്ടന്‍ മരിച്ചപ്പോഴാണ്

ഭ്രാന്തന്‍

ഏതു തിരക്കിലും
തിരിച്ചറിയാന്‍ കഴിയും
തിരക്കില്‍ നിന്ന് മാറി
തിരക്കിട്ട് നടക്കും
ബഹളത്തില്‍ നിന്ന് മാറി
ബഹളം വെച്ച് നടക്കും
ചിരിക്കുന്നവരെ നോക്കി
പൊട്ടിക്കരയും
കരയുന്നവരെ നോക്കി
പൊട്ടി ചിരിക്കും
കവിതയുടെ കല്ല്‌
ഉരുട്ടി കയറ്റും
കണ്ണീര്‍ തുള്ളിയായ്
താഴേക്കു പതിക്കും

ഭാര്യ

ഉരിയാടി ഇരിക്കാനാണ്
അവള്‍ക്കേറെ ഇഷ്ട്ടം
മുന്നാളിന്‍ ടെ ദോഷം കൊണ്ടോ
എന്തോ (അവള്‍ അങ്ങിനെയാണ് പറയുക )
അവളുരിയാടുമ്പോള്‍
എനിക്ക് ഉരിയാടാന്‍ തോന്നാറെ യില്ല
മുക്കിയും ,മൂളിയും ഒന്നോ രണ്ടോ
മറുപടി പറഞ്ഞു
പുസ്തകവും തുറന്നിരിക്കും
ഞങ്ങള്‍ രണ്ടു പേരും ഉരിയാടാന്‍
തുടങ്ങിയാല്‍
കൊച്ചു മകള്‍ വാരിക വെച്ച
അലമാര തിരയാന്‍ തുടങ്ങും

ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും
ഒന്നും രണ്ടും പറഞ്ഞു

ഉരിയാട്ടം തന്നെ മുട്ടുമ്പോള്‍
പിണക്കം മാറ്റാന്‍
അവള്‍ അച്ഛന്‍ ടെ കവിത
അമ്മയെ ചൊല്ലി കേള്‍പ്പിക്കും

2010, മേയ് 25, ചൊവ്വാഴ്ച

ദുരന്തം

ഓര്‍മ്മയൊരുകറുത്ത പൊട്ടായ്
ഒരു വൃത്തമായ്
വളയമായ്
തീപ്പിടിച്ച വിമാനത്തിന്‍ ടെ
ഇരമ്പലായ്
ദുരന്തങ്ങള് ടെ ഒരു കടലായി
പച്ച മാംസം വെന്തു കരിഞ്ഞ ഗന്ധമാണ് -
എങ്ങും
എങ്ങു നിന്നോ കേള്‍ക്കുന്നു ഒരു ശബ്ദം
അടക്കട്ടെ ഞാന്‍ ഈ കിളി വാതില്‍
ആകശാഅത്തിന് ടെ
അടര് ഭേദിച്ച്
ഇറങ്ങുന്നുണ്ടൊരു
കഴുക കൊക്ക്

വിട

സ്വരു ക്കൂട്ടിയ സ്വപ്നവുമായി
നാട്ടിലേക്ക് മടങ്ങിയവര്‍
നിറഞ്ഞ മനസ്സുകള്‍ക്ക്
നിറം പകര്ന്നവര്‍
മരു ക്കാറ്റില്‍ നിന്നും
ശീതള ച്ഛായ കൊതിച്ചവര്‍
അണയാത്ത ആഹ്ലാദവുമായി
ആകാശ ചിറകില്‍ ഏറിയവര്‍
അറിഞ്ഞിരിക്കില്ലല്ലോ
അണയാന്‍ പോകുന്ന വിളക്കാണെന്ന്
കാത്തിരിക്കുന്നത്
കരിഞ്ഞു തീരാനൊരു
കൊടും കാടെന്ന്
ചിറകറ്റു വീഴാനൊരു
താഴ്വരയെന്നു
ഇത്തിരി ജീവിതത്തില്‍
ഒത്തിരി സ്വപ്നവുമായി
മടങ്ങി പോകേണ്ടി വരുമെന്ന്

2010, മേയ് 22, ശനിയാഴ്‌ച

ഭാരത യുദ്ധം

പതിനെട്ടു നാള്‍ കൊണ്ട്
തീര്‍ന്നില്ല യുദ്ധം
തുടരുന്നു ഭാരത യുദ്ധ മിന്നും
വിദ്യയാല്‍ വഞ്ചിതന്‍ആയോരഭിമാന്യു
ബലിയെകിവിദ്യയെ ഏകലവ്യന്‍
ദുഃഖ സത്യത്തിന്‍ ടെ
ബിംബങ്ങള്‍ ആണിവര്‍
പാഞ്ച ജന്യത്തിന്‍ ടെ നാട്ടില്‍
നെഞ്ചകം കൊട്ടിയടച്ചുള്ള മാന്യര്‍
തുടരുന്നു വഞ്ചന ഇന്നും
ജാതികളും ഉപ ജാതികളുമായി
യദുകുലം തല്ലി മരിക്കേ
രാഷ്ട്ര തന്ത്രജ്ഞാനാം
വാസു ദേവന്‍ വെറും
നിസ്സഹായനായ് നോക്കി നില്‍പ്പൂ
ജാതി മതങ്ങളും ,വര്‍ഗ്ഗീയതകളും
താണ്ഡവ മാടുമീ-
നാട്ടില്‍
വിദ്യമറന്നൊരു കര്‍ണ്ണനെ പോലെ
കുഴങ്ങുന്നു രാഷ്ട്ര തന്ത്രജ്ഞര്‍
സ്വാതന്ത്ര്യ മെന്നത്
അധര്‍മ്മങ്ങള്‍ ചെയ്യുവാന്‍
ആരുമേ കല്‍പ്പിച്ചു തന്നതല്ല
ധര്‍മ്മത്തിന്‍ അമ്പ്‌ തൊടുക്കുക കൂട്ടരേ
തുടരുക ഭാരത യുദ്ധം

2010, മേയ് 21, വെള്ളിയാഴ്‌ച

ചക്ര വ്യൂഹം

ഓരോ കുഞ്ഞും
പിറന്നു വീഴുന്നത്
ചക്ര വ്യൂ ഹ ക്കെട്ടിനുള്ളില്‍
ശ രങ്ങളായെത്തുന്നു
ദുരിത പ്പെരുമഴ ,കദനമായ്-
കത്തുന്നു സൂര്യന്‍
വ്യൂഹം പൊളിച്ചു പുറത്ത് കടക്കുവാന്‍
അഭ്യസിപ്പിച്ചില്ല താതന്‍
ദുരിത കയങ്ങളില്‍ മുങ്ങുന്നു വെങ്കിലും
യുദ്ധ ക്കളത്തിലെ
യോദ്ധാവിനെ പോലെ
വേദന എത്ര അനുഭവിചീടിലും
ആഗ്രഹം ആയിരം വ്യൂഹത്താല്‍
ബന്ധിക്കും
മടങ്ങുന്നതിനെ കുറിച്ച് ഓര്‍ക്കയില്ല

ചിത്ര തൂണ്

തേക്കിന്‍ ടെ കാതലും
ഉളിയും
കലമ്പിയും ,കളിപറഞ്ഞും
രചിച്ചത്
ഒരു മഹാകാവ്യം
തൂണിന്‍ ടെ അഗ്രത്തില്‍
ജാഗ്രത യുള്ള ഒരു സിംഹം
താഴെയായി സുന്ദരി മാരു ടെ -
മുഖ കമലങ്ങളും ,കുരുവികളും
കതിര്‍ ക്കുലകളും ,വെള്ളരി പ്രാവുകളും
ചുറ്റോടു ചുറ്റും ചിത്ര വേലകളുള്ള
ആ തൂണാണ്
പഴമയുടെ പുഴു ക്കുത്ത് ഏറ്റത്
എന്ന് പറഞ്ഞ്
പൊളിച്ചു മാറ്റുന്നത്
പല്ല് കൊഴിഞ്ഞ സിംഹവും
മാനം പോയ സുന്ദരികളും
കരിഞ്ഞ കതിര്‍ ക്കുലകളും
ചിറകറ്റ വെള്ളരി പ്രാവുമാണ്
മൌനമായി തേങ്ങി ക്കൊണ്ടിരിക്കുന്നത്

2010, മേയ് 19, ബുധനാഴ്‌ച

അച്ഛപ്പന്‍

എഴുപത്തി ഏഴില്‍
തളിപ്പറമ്പ സ്കൂളില്‍ പഠിക്കുമ്പോള്‍
കീഴാറ്റൂരെ അച്ഛപ്പന്‍
കൈ ഇല്ലാഖദറിടുന്നഅച്ഛപ്പന്‍
പള്ളയിലെ കീശയില്‍ നിന്ന്
ഒരു പൊതി എടുക്കും
മുറുക്കാന്‍ സാമാനങങള്‍
വകഞ്ഞു മാറ്റി
ഇരുപത്തി അഞ്ചു പൈസ യു ടെ
ഒരു നാണയം തരും
അച്ഛനും അച്ഛപ്പനും
ഇടയ്ക്ക് അമ്മയും തരുന്ന
നാണയങ്ങള്‍ കൂട്ടി വെച്ചാണ്
ആദ്യമായ് ഞാന്‍ സ്വന്തം
ഒരു ഷര്‍ട്ട്‌ വാങ്ങിയത്
റോസ് നിറമുള്ള ആ കുപ്പായം
ഇന്നും എന്റെ ഓര്‍മയില്‍
എന്റെ കല്യാണത്തിനു
അച്ഛനും അമ്മയും പോരാഞ്ഞു ഞാനും
കല്യാണം വിളിച്ചതാണ്
എന്നിട്ടും വന്നില്ല അച്ഛപ്പന്‍
അതോ ടെ ബന്ധം മുറിഞ്ഞ പോലെ യായി
ഇപ്പോള്‍ അവിടെ ആരെങ്കിലുംമരിച്ചാലേ ഞങ്ങള്‍
പോകാറുള്ളു
അവരിങ്ങോട്ട് വരാറേയില്ല

യാത്രയില്‍

യാത്രയില്‍ പലരുമായും
പരിചയ പ്പെടാറുണ്ട്
വസ്ത്രവും, രൂപവും, ഭാവവും
ഒരാള് ടെ തൊഴില്‍ എന്തെന്ന്
ഒരേക ദേശ സൂചന നല്‍കാറുണ്ട്
വണ്ടി കണ്ണൂരില്‍ എത്തിയപ്പോള്‍
അറുപതിനോടു-
അടുത്ത് പ്രായം വരുന്ന ഒരാള്‍
ഞാന്‍ യാത്ര ചെയ്ത കമ്പാര്‍ട്ട് മെന്റില്‍
ഒഴിഞ്ഞു കിടന്ന സീറ്റില്‍ വന്നിരുന്നു
നീള മുള്ളതും-
നര എത്തി നോക്കിയിട്ടില്ലാത്ത കറുത്ത മുടിയും
ഷേവ് ചെയ്തു സുന്ദര മാക്കിയ മുഖവും
കട്ടി ക്കണണടയും
തൂവെള്ള ഖദറിന്റെ ഷര്‍ട്ടും, മുണ്ടും വേഷം
വേണമെങ്കില്‍ എനിക്ക് കരുതാം
ഒരു രാഷ്ട്രീയ നേതാവ് ,
കോളേജു പ്രോഫസ്സര്‍ ,പത്ര പ്രവര്‍ത്തകന്‍
ആരെയും ആകര്‍ഷിക്കുന്ന ഒറ്റ നോട്ടത്തില്‍ തന്നെ ഞാന്‍
എല്ലാം മറന്നു
പലതിനെ കുറിച്ചും മണികൂരുകളോളം
സംസാരിച്ചു
പക്ഷെ
ഇന്നും അറിയില്ല
അദ്ദേഹം ആരായിരുന്നു
എന്താണ് തൊഴില്‍
എവിടെയാണ് നാട് -
എങ്ങോട്ടെക്ക്-
എന്തിനു പോകുന്നു ?!ഇന്നും
ഞാന്‍ കണ്ണൂരില്‍ എത്തിയാല്‍
തിരയാറുണ്ട് ആ മുഖത്തെ

2010, മേയ് 15, ശനിയാഴ്‌ച

ശേഷിപ്പ്

അടയാളങ്ങള്‍ എല്ലാം
ഓര്‍മ്മ പ്പെടുത്തലുകള്‍ ആണ്
ഓരോ ഓര്‍മയും
അടയാള പ്പെടുത്തലുകളും
മുറിഞ്ഞു നോവുന്ന മാറാടും
തേങ്ങല്‍ ഉതിരുന്ന തേക്കടിയും
തിളച്ചുരുകുന്ന താജും .
ആശ്രമ ഭൂവില്‍ ചിതറി ത്തെ ച്ച്
അവശേഷിച്ചത്
ചെരിപ്പുകള്‍ അല്ല
ജീവിതം തന്നെ യാണ്
അടയാളങ്ങള്‍ അവശേഷിപ്പിക്കാതെ
ആരും കടന്നു പോകാറില്ല
ഓരോ ശേഷിപ്പുകളും
വിശേഷിപ്പിക്കുന്നത്
വരും കാലങ്ങളിലെ
ശേഷിപ്പുകളെ കുറിച്ചാണ്
------------------------------
താജു -ബോംബെ ഭീകര ആക്രമണം
നടത്തിയ ഹോട്ടല്‍
ആശ്രമ ഭൂവു -മന്‍ ഗഡില്‍ വസ്ത്രവും
പണവും വിതരണം ചെയ്യുനത്തില്‍ തിരക്കില്‍
പെട്ട് ആളുകള്‍ മരിക്കുക ഉണ്ടായി

അവസാനം

കരളിലൊരു കട്ടുറുമ്പ് കുത്തും നോവ്‌
കണ്ടു മഞ്ഞച്ചു പോയ കാഴ്ചകള്‍
ഓര്‍ക്കുവാന്‍ ഒന്നും ഇല്ലാത്തവര്‍
ഒറ്റ പ്പെട്ടു പോയവര്‍
തെണ്ടികളെന്ന പേരില്‍
അപഹസിക്ക പ്പെടുന്നവര്‍
നാഗരികത യെന്ന നദി തള്ളി നീക്കിയ -
ചണ്ടികള്‍
അലഞ്ഞു തിരിയലിന്‍ടെ
പകലറുതിയില്‍
അടഞ്ഞ കടകള്‍ക്ക് മുന്നില്‍
തല ചായ്ക്കാന്‍ ഇടം തേടുന്നവര്‍
നാറുന്ന തുണി ഭാണ്ഡവും,വക്കുപൊട്ടിയ ചട്ടിയും
തലയ്ക്കുവെച്ചു
പിന്നിയ ജീവിതത്തെ
ഉറക്കിന്‍ടെ പാറ ക്കെട്ടില്‍
ഒളിക്കുന്നവര്‍
കത്തുന്ന വയറിലേക്ക്
ഇത്തിരി കഞ്ഞി വെള്ളത്തിനായ്‌
വാടകയ്ക്ക്തന്‍ടെ മാംസം -
കൊടുക്കേണ്ടി വരുന്ന ,പെണ്‍
കോലങ്ങള്‍
പൂരപ്പറമ്പിലെ-
വെടിക്കെട്ട് പോലെ ജീവിതം
പൊന്‍ നാണ്യങ്ങള്‍-
വാരി വിതറിയത് പോലെ
പൊരികള്‍ വിതറുന്ന നിമിഷങ്ങള്‍
പിന്നെ ഇത്തിരി ചാരമായ്
മണ്ണിലേക്ക് പതിക്കുന്നു
പൊട്ടലും, ചീറ്റലും ,പ്രകാശ വലയങ്ങളും
വര്‍ണ്ണ പോലിമകളും
കഴിഞ്ഞ്
മണ്ണിലേക്ക്, തണുത്ത ഇരുട്ടിലേക്ക്

2010, മേയ് 14, വെള്ളിയാഴ്‌ച

വേര്‍പാടിന്‍ടെ വേദന

അന്നാദ്യ മായി
ഹൃദയ വേദന എന്തെന്ന് അവനറിഞ്ഞു
വേര്‍പാടിന്‍ടെ വേദന അവനറിഞ്ഞു
ചകിരി നാരു പോലുള്ള മുടി
വലിച്ചു പറച്ചു പൊട്ടിക്കരഞ്ഞു
തെരുവില്‍ ജനിച്ചു വളര്‍ന്ന അവനു
അച്ഛന്‍ ,അമ്മ ആരെന്നറിയ്യില്ല
ഓര്മ വെച്ചത് മുതല്‍ ഒന്നിച്ചുണ്ടായിരുന്നത്
ആ പട്ടിയായിരുന്നു
എച്ചില്‍ കൂമ്പാരത്തിലേക്ക്
കൂട്ടി കൊണ്ട് പോയതും
കുപ്പ തൊട്ടിയുടെ മേലെ
മുന്കാല് രണ്ടും പൊക്കി വെച്ച്
വാലാട്ടിയും, മോന്ത ഇളക്കിയും
ശലല്യമില്ലാതെ വയറു നിറക്കാന്‍
മറ്റു പട്ടികളില്‍ നിന്നും സംരക്ഷണം
നല്കിയതും ആ പട്ടി യായിരുന്നു
പീടിക ത്തിണ്ണയില്‍
ഉറക്കിളചിരുന്നു-
ഉറക്കിയത്‌
കാലത്തും ,നേരത്തും ഉണര്ത്തിയതും
ആ പട്ടിയായിരുന്നു
ആ പട്ടിയാണ്
വണ്ടിക്കടിയില്‍ പെട്ട്
ചതഞ്ഞു അരഞ്ഞു ചത്തു പോയത്
അന്നാദ്യ മായാണ്
അമ്മ നഷ്ട്ട പ്പെട്ട കുഞ്ഞിനെ പ്പോലെ
വേര്‍പാടിന്‍ടെ വേദന അവനറിഞ്ഞത്

വരവേല്‍പ്പ്

പൊന്നിന്‍ കസവ് തുന്നി
പൂക്കാലം വന്നു
പുല്ലാംകുഴല്‍ ഊതി യൂതി
പൊന്നോണം വന്നു
മഞ്ചാടി മാലയുമായ്
പൂത്തുമ്പി വന്നു
പൂവേപൊലി പാട്ടുമായി
പൂങ്കാറ്റും വന്നു
മലയാള ക്കര യാകെ
മാമാങ്ക മായി
മണ്ണിന്‍ ടെ മക്കള്‍ക്കിന്നു ഉത്സവ മായി
തേന്‍ മാവിന്‍ ക്കൊമ്പത്തെ
പൂവാലന്‍ അണ്ണാന്‍
ത്ധില്‍, ത്ധില്‍, ത്ധില്‍ ഈണത്തില്‍
സ്വാഗത മോതി

വാര്‍ത്ത യു ടെ മര്‍മ്മം

പത്രം പരപരേന്നു വിറ്റു തീര്‍ക്കാന്‍
വാര്‍ത്തകളില്‍ വാര്‍ത്തു വെയ്ക്കണം
പുതുമയുള്ള തല ക്കെട്ടുകള്‍
വാര്‍ത്തകളിലെ വാക്കുകളെ
അടര്ത്തിയെടുക്കണം
വിളിച്ചു പറയലുകള്‍
മര്‍മ്മത്തില്‍ കൊള്ളാന്‍
മുഖം തിരിച്ചു നിന്നാലും
മുഖമടച്ചു അടിച്ചത് പോലെ തോന്നണം
ചൊറിഞ്ഞു-
വരണം ചൊറിയണം തൊട്ടതു പോലെ
മനസ്സിന്‍ ടെ ഉള്ളില്‍ ജിജ്ഞാസയെ വറുക്കണം
കൊറിക്കാന്‍ തോന്നുന്നത് വരെ
ഓരോ പത്ര വില്‍പ്പന ക്കാരനും ഉണര്‍ന്നു
എണീക്കുന്നത്
അന്നത്തെ പത്രത്തിന്‍ ടെ
പത്രാസിനെ കുറിച്ച് ഓര്‍ത്തായിരിക്കും

പഴമയു ടെ ഗന്ധം

വയലിനരികിലെ പൊളിഞ്ഞു വീഴാറായ
പനമ്പട്ട കുടില് കണ്ടാല്‍
ഓര്‍മയുടെ പുളിയന്‍ ഉറുമ്പുകള്‍
ഇഴഞ്ഞു കയറാന്‍ തുടങ്ങും
താളത്തില്‍ പാടുന്ന
ചെറുമി ത്തള്ളയു ടെ
വിറയാര്‍ന്ന ശബ്ദവും
കുറുകിയ പാനിയിലെ
നുരച്ച കള്ളുമായി
കുഴഞ്ഞു കുമ്പിടുന്ന മൂപ്പന്‍ ടെ
ചിത്രവും ഓടിയെത്തും
അവരാരും കാണില്ല
നമുക്കരികില്‍ എന്നാല്‍
മണ്ണിലേക്ക് തന്നെ യവര്‍
മടങ്ങി പോയെന്നാകില്‍ ,പുതിയ കോലങ്ങള്‍ ആടുകയും
ഉറഞ്ഞാടുകയുംചെയുകിലും
കാലങ്ങള്‍ കാല്‍പ്പാടുകള്‍
മായ്ച്ചു കളയുന്നെങ്ങിലും
ഇന്നുമാ വഴിയിലൂടൊന്നു
നടക്കുമ്പോള്‍
അചെത്ത ,മാചൂര് ഓടി എത്തും

ദുഃഖ സ്മരണ

ചുട്ടു പൊള്ളുന്ന ഗ്രീഷ്മത്തില്‍
തൊട്ടാ വാടിയും, കമ്മ്യൂനിസ്റ്റ് പച്ചയും
അതിര് നില്‍ക്കും ഒറ്റയടി പാതയിലൂടെ
വയലിലേക്കു ഇറങ്ങമ്പോള്‍
ഒരുചെറു തെന്നല്‍ വന്നു സ്വാഗതം ചൊല്ലി
തോട്ടു വാക്കിലെ പുളി മരക്കീഴെഇരുന്നപ്പോള്‍
ഇലകളില്‍ തട്ടി വീഴുന്ന വെയ്ലിനു ചൂട് കുറഞ്ഞു വന്നു
പരന്ന പാടത്തെ ഇളം കാറ്റിനു
നേരിയ തണുപ്പ്
ഓര്‍മ്മകള്‍ സാന്ദ്ര മാവുകയാണ്, ഒന്നും മറക്കാന്‍
ഉള്ളതല്ല
ഓര്‍മകളുടെ ഒരു ഖനിയും തന്നാണ് അച്ഛന്‍ പോയത്
ഉമ്മറ ത്തിണ്ണയും, ഉയരുന്ന ശബ്ദവും
പന്തലിട്ടത് പോലുള്ള
പേരമരവും
അച്ഛന്‍ ടെ മണമാണ് എങ്ങും
എല്ലാം ഇന്നലെ യെന്ന പോലെ
മനസ്സിന്‍ ടെ തീര്‍ത്ഥ ഘട്ടില്‍
വീണ്ടുമൊരു ദുഃഖ സ്മരണ

ശാന്തി തീരം തേടി

അശാന്തിയു ടെ തീരത്തിലൂ ടെ
ശാ ന്തി തേ ടി നടക്കുന്നവന്‍
നിലാവ് പെയ്യുന്ന ചിന്തയും
വെയ്ല് കത്തുന്ന നെഞ്ചുമായി കട്ടാര-
മുള്ളിന്റെ കണ്ണും
കുഞ്ഞു മുയലിന്‍ ടെ ഭീതിയുമായി
പുഴയിലൂടെ നടന്നു പോയവന്‍
അഗ്നിയില്‍ സ്നാനം ചെയ്തവന്‍
എവിടെ എന്നാത്മാവ് നിത്യവും മന്ത്രിക്കും
ശാന്തി തീരം ?!
അലയുന്നു ഞാന്‍ ഇന്നും
രാധേയനെ പോലെ
അമ്മയെ അമ്മയെന്ന് വിളിക്കാന്‍ കഴിയാതെ
ദാനങങള്‍നല്കീട്ടും
ധന്യനായ് മാറാതെ
ഇടനെഞ്ചുലക്ഷ്യമായ്
വില്ല് കുലയ്ക്കുന്നു സോദരര്‍
അശാന്തി തന്‍ മേള പ്പെരുക്കം മുറുകുന്നു
വെടി മരുന്നിന്‍ ഗന്ധം ചുറ്റും പരക്കുന്നു
മാംസങ്ങള്‍ ചോരച്ച പൂക്കളായ് മാറുന്നു

2010, മേയ് 13, വ്യാഴാഴ്‌ച

ആശുപത്രി

നിലവിളിയോ ടെ
പാഞ്ഞടുക്കുന്ന ആംബുലന്‍സ്
സ്ട്രെച്ചറുമായിഓടിയെത്തുന്ന -
അറ്റന്റര്‍മാര്‍
മാറാല യ്ക്കിടയിലൂ ടെ മഞ്ഞ -
വെളിച്ചം വിതറുന്ന നാല്‍പ്പതു -
വോള്‍ട്ട് ബള്‍ബു
കലപിലാശബ്ദത്തോ ടെ
ഓക്സിജന്‍ സിലന്ണടര്‍
ഉരുട്ടിവരുന്ന കാക്കി വേഷ ക്കാരന്‍
സാരിക്ക് മുകളില്‍ കോട്ടിട്ടു
കൊണ്ട കെട്ടിയ മുടിയും അതെ -
മുഖവുമായി
ഇഞ്ചക്ഷന്‍ സൂചി യുമായി എത്തുന്ന നേഴ്സ്
കൊതുകുകളുടെ മൂളക്കവും
മൂത്രവും ,ഡട്ടോളൂഠ
മത്സരിക്കുന്ന ഗന്ധ -
പരിസരം
ഉരുട്ടിയും ,പെരട്ടിയും
തിരിച്ചും, മറിച്ചും
നരകത്തിന്റെ അങ്ങേ അറ്റം
കാണിച്ചു കൊടുക്കുന്ന മെഡിക്കല്‍ സ്ടുഡന്റ്റ്
ആട്ടി പായിചാലും
അടുത്ത് കൂടി അടുത്തുകൂടി നില്‍ക്കുന്ന
പട്ടികളെ പ്പോലെ
തങ്ങി കൂ ടെ ന്ന റി-
ഞ്ഞിട്ടും സ്ത്രീ കള് ടെ
വാര്‍ഡിലും ,പരിസരത്തും
ഒളിഞ്ഞും ,തെളിഞ്ഞും നോക്കുന്ന
ചില പുരുഷന്മാര്‍
സന്തോഷവും ,ദുഖവും ,നിര്‍വികാരതയും
തളം കെട്ടി നില്‍ക്കുന്ന
ഒരു തടാകം

ഒരുഎക്സ്മിലിട്ടറിക്കാരന്‍ടെ സായാഹ്നം

ആത്മ വിശ്വാസത്തിന്‍ടെ
പത്ത് വിരലും വിടര്ത്തിയാണ്
അയാള്‍ കൂട്ടുകാരെ വിളിച്ചിരുത്തുക
ശ ത്രുസൈന്യത്തിനുനേരെ
വെടി ഉതിര്‍ക്കുന്നത് പോലെയാണ്
മദ്യ ക്കുപ്പിയുടെ അടപ്പ്തുറക്കുക
ഓരോ ബോംബും ലകഷ്യത്തിലേക്ക് എത്തിക്കുന്നത് -
പോലെയാണ്
ഓരോ പെഗ്ഗും അകത്തേക്ക് കടത്തി വിടുക
ബുദ്ധന്‍ ടെ ചിരിയില്‍
അഭിമാന പുളകിതരായ കൂട്ടുകാര്‍
അയാള്‍ക്കെന്നും പ്രോത്സാഹനം നല്‍കി
യുദ്ധവും, യുദ്ധ തടവുകാരെയും കുറിച്ച്
അയാള്‍ ഘോര ഘോരം പ്രസംഗിച്ചു
ആഘോഷങ്ങള്‍ അതിര് കടക്കുമ്പോള്‍
മിസൈല്‍ വര്ഷം പോലെ
അക്രമത്തിന്റെ മൂഡിലെക്കയാള്‍
മാറാന്‍ തുടങ്ങും
അപ്പോഴാണ്‌ ഓര്‍ക്കുക
കടന്നു കളഞ്ഞ കൂട്ടുകാരെ കുറിച്ച്
അടര്‍ന്നു വീണ പത്ത് വിര ലു കളെ കുറിച്ച്
മദ്യത്തിന്‍ ടെ മയക്കു വീര്യത്തെ കുറിച്ച്
തോറ്റുപോയ ജീവിതത്തെ കുറിച്ച്

2010, മേയ് 12, ബുധനാഴ്‌ച

വയട്ട്യാട്ടി കാര്‍ത്തു

ഞങ്ങടെ നാട്ടിലെ
വയട്ട്യാട്ടി കാര്ത്തൂനു
ഗര്‍ഭിണി കളായ സ്ത്രീകളെ
ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയും
അമ്മയു ടെ അടുത്ത് വന്നു
വെറ്റില മുറുക്കി ക്കൊണ്ട്
നാട്ടു വിശേഷങ്ങള്‍ പറയാന്‍ തുടങ്ങും .
ഇത് കേക്കറ അമ്മാരത്തെ
ആ പെണ്ണിനു കേര്‍പ്പായിട്ടു
രണ്ടു മാസെങ്ങിലും-
ആയി ട്ടുണ്ടാകും
ഇപ്പ റ ത്തെ പെണ്ണിന ടെ കുളി നിന്നിനുന്നാ -
തോന്നുന്നു
ഇപ്പം കെര്‍പ്പം ,കെര്‍പ്പം ന്നു പറഞ്ഞാല്
ബെരുത്തം വന്നത് പോലല്ല്യെപ്പാ കളി
ചീണായി, കെടപ്പായി,-
ദരസ്സരെ-
അടുത്തേക്ക് പാച്ചിലായി
എന്നെ കണ്ടാ പത്ത് പെറ്റ-
കൊടലായിത് .
രാമന്‍ ചെക്കന പെറാന്‍ മുട്ട്യത്
കീത്ത്ലെ കണ്ടത്തുന്നു മൂരുംപാന്നു
ഇറുക്കി പിടിച്ചോണ്ട് ല്ലേ ഞാന്‍ നടന്നത്
വീട്ടിന്‍ ടെ ഉള്ളില്‍ കടന്നതും മുട്ടുകുത്തി ഇരുന്നതും
ഓര്‍മ്മിണ്ട്
ഇന്നത്തെ പിള്ളേര്‍ക്ക് പെറാന്‍ നുംബലം
എന്നാനറിയാ
ഒരു മാസം മുമ്പേ ആസുത്രിലല്ലേ
തൂശി വെച്ച് ഒറക്കി
കീറലും,മുറിക്കലും അല്ലെ
ഒന്ന് പെറാന്‍ തന്നെ എന്താ പുത്തി മുട്ട്
ഇപ്പം പെറ്റു-
കൊടുക്കാനും -
ആളുണ്ട് പോലും

നഷ്ട്ട പ്പെട്ട നീലാംബരി

സ്നേഹത്തിന്റെ പച്ചപ്പായിരുന്നു അവള്‍
ഇല ത്തുമ്പിലെ ഒരു മഞ്ഞു തുള്ളി
ഒരു സൂര്യനെ തന്നെ ഉള്ളില്‍ ഒളിപ്പിച്ചു
സ്നേഹത്തിന്റെ നീല നിലാവും വിളമ്പി
നീലാംബരിയു ടെ അലകള്‍ക്കായി
നിദ്രാ വിഹീന യായവള്‍
എന്നാണവള്‍ എനിക്ക് നഷ്ട്ട മായാത് ?
ഏതു ചാവ് കടലിലാണ് ഞാന്‍ അകപ്പെട്ടത്
ഞാന്‍ അര്‍ഥങ്ങള്‍ ഇല്ലാത്ത
സ്വപ്നങ്ങള് ടെ കൂട്ടുകാരന്‍
ഒരു കുടന്ന കോരി ത്തന്നിട്ടും
ഒരു തുള്ളിക്ക്‌ മാത്രമായി കാത്തു നിന്നവന്‍
സൂര്യ താപത്തില്‍ അലിഞ്ഞു പോകുന്ന
മഞ്ഞു തുള്ളി യല്ല അവള്‍
അവള്‍ വരും പ്രണയത്തിന്റെ ഒരു പൂക്കാലവുമായി
നഷ്ട്ട പ്പെട്ടുപോയ
നീലാംബരിയെ തേടി,
അന്ന് ആകാശത്തിന്റെ -
അങ്ങേ ചരുവില്‍
തിളങ്ങി നില്‍ക്കുന്ന ഒരു നക്ഷത്രമായ്‌
ഞാനുമുണ്ടാകും
നിലാവുള്ള രാത്രികളില്‍

വാന പ്രസ്ഥം

കണ്ടു മടുത്തു പോയി
കലങ്ങി മറിഞ്ഞ കാലം
കണ്ണേ മടങ്ങിടാം
ഇനി വാന പ്രസ്ഥത്തിനായ്
പക്ഷേ,
കാടുകളെവിടെ?
കഴിഞ്ഞ കാല കണ്ണാടി യാകും
കാട്ടാറെവി ടെ ?
കുഞ്ഞുനാളിന്റെഓര്‍മ്മകള്‍ക്കായി
കിളികളെ വി ടെ ?
കൊച്ചു കുഞ്ഞായി പിച്ച വെയ്ക്കാന്‍
പൂക്കാല മെവി ടെ?
പച്ചയെന്ന വികാരമെവി ടെ
കരിമ്പാറ മടയില്‍
കഴു ക കണ്ണുമായി
കാത്ത്തിരിപ്പുണ്ടിന്നു
കരി മരുന്നിന്‍ ഗന്ധം
കണ്ടു മടുത്തു പോയി
കലങ്ങി മറിഞ്ഞ കാലം
കണ്ണേ മടങ്ങിടാം
ഇനി മണ്ണിലേക്ക്
പക്ഷെ,
മണ്ണെവി ടെ ?

2010, മേയ് 10, തിങ്കളാഴ്‌ച

വ്യര്ത്ഥ ജീവിതം

മനസ്സിന്റെ ജാലകം മലര്‍ക്കെ -
തുറന്നു ഞാന്‍
സങ്കല്‍പ്പങ്ങള്‍ക്ക് വര്‍ണ്ണം ചാര്‍ത്തിയവര്‍ -
തന്നെ അതിന്റെ ചിതയ്ക്ക് -
തീക്കൊളുത്തി
സ്വപ്‌നങ്ങള്‍ എരിഞ്ഞടങ്ങിയ
തീയ്യില്‍ നിന്നും
പുകയിപ്പോഴും ഉയരുകയാണ്
ചുമരിലെ ഘടികാരം
നിന്നുപോയിരിക്കുന്നു
സൂചികള്‍ അറ്റുപോയ
ക്ലോക്കാണ്‌ ജീവിതം
പിന്നെയെന്തിന് ചുമരിലേക്കു നോക്കണം
വാക്കുകളെ തഴുതിട്ടു പൂട്ടാം
ഓര്‍മകളുടെ അറകള്‍ എങ്ങിനെയാണ് -
കൊട്ടിയടക്കുക, മൌനത്തിന്റെവാത്മീകത്തില്‍
അടയിരിക്കുകയാണ് ഞാന്‍
അര്‍ത്ഥങ്ങളുടെ ഒരു വസന്തം തന്നെ -
മുന്നില്‍ വെച്ച്
എത്തി പിടിക്കാറാകുമ്പോള്‍
വ്യര്തഥതയുടെ തുരുത്തിലേക്ക്
എടുത്തെരിഞ്ഞവര്ക്ക്റയില്ലല്ലോ
ആരുടെ ഏതു വാക്കാണ്‌
തേങ്ങലിന്റെ ഓളങ്ങള്‍
ഉയര്‍ത്തുക എന്നത്

2010, മേയ് 7, വെള്ളിയാഴ്‌ച

നാട്ടിന്‍ പുറം

ആ ചെമ്മണ്‍റോഡില്‍

ലൈറ്റ് പോസ്റ്റ്‌ ഉണ്ടെങ്കിലും

വിളക്ക് കത്താറെയില്ല

രാത്രി യായാല്‍ പോസ്റ്റുകള്‍

ഇരുട്ടും പുതച്ചു അങ്ങനെ നില്‍ക്കും

വാഹനങ്ങള്‍ അധികമൊന്നും ഇല്ലെങ്കിലും

കൊമ്പും കുലുക്കി വരുന്ന പശുക്കളെ സൂക്ഷിക്കണം

കുണ്ടും, കുഴിയും കുറവാണെങ്കിലും

കുന്നു കയറി പോകണം

കുട്ടികളുടെ ക്രിക്കറ്റ് കോര്ട്ടാണചെമ്മണ്‍ റോഡ്‌

കുണ്ടാനിടവഴിക്കു വീതി വെച്ചതാണ്

ശീമകൊന്ന അതിരിന്റെ

അടയാളം ഇപ്പോഴും .

ഊ ഞാലിട്ട തേന്‍ വരിക്കയും

കണ്ണാരം പൊത്തുന്ന ഇല്ലി കാടുകളും

കാട്ടു ചെമ്പകവും ,ചെമ്പില കുമ്പിളും മുള്ള്

നുള്ളുന്ന വേദനയായ് ഇന്നും മനസ്സില്‍

തെറ്റി യോടുന്ന ഘടികാരം

മരണത്തിനു പല പല മുഖങ്ങള്‍ ഉണ്ട്
പലപ്പോഴും ചെന്നായയെ പോലെ
കടിച്ചു കീറുകയാണ്പതിവ്
പതിയിരുന്നുള്ള ഈ പിടിച്ചു പറിയായിരിക്കണം
പടച്ചവന്റെ പ്രീയ പ്പെട്ട വിനോദം
വീഞ്ഞിനെക്കാള്‍ വീര്യം
രക്തത്ത്തിനായിരിക്കണം
വിരിയുന്ന പൂവിന്റെ ഞെട്ടടര്ത്തി യാലായിരിക്കണം
സുഗന്ധമേറ് ന്നത്
അത് കൊണ്ടായിരിക്കണം
ഉമ്മ തന്ന ചുണ്ടുകളാല്‍
അച്ഛാ-
എന്ന് വിളിച്ചു പടിയിറങ്ങി പോയവന്‍
തിരിച്ചു വരാതിരുന്നത്
തെറ്റിയോടുന്ന ഘടികാര -
മാണ് ഇന്ന് മനുഷ്യന്‍
മുന്നോട്ടുള്ള ഓരോ കുതിപ്പും
പതനത്തിന്റെ ആഴങ്ങള്‍ കൂട്ടുന്നു
മൌ നത്തിന്റെ ചിതല്‍ പുറ്റില്‍
പത്തി വിടര്‍ത്തിയ കരി നാഗ മാണ്
മണിയറ ഒരുക്കിയത്
മരണത്തിനു എന്നറിയാതെ
കാത്തിരിക്കയാണ് നാം
മാട പ്പിറാവിനെ പ്പോലെ

നിരോധിത മേഖല

പ്രഖ്യാപിക്കണം
നിരോധിത മേഖലയായി
മനുഷ്യ വാസങ്ങള്‍ അപ്പാടെ -
പിഴുതെറിയണം
വാഴണം ജാതി, മത, വര്‍ണ്ണ ,വര്‍ഗ്ഗങ്ങള്‍ മാത്രം
വര്ത്തിക്കണം
തമസ്സിന്റെ ഗൌഹരമായ് മാത്രം
കീറണം വര്‍ഗ്ഗീയതയുടെ ചാലുകള്‍
നട്ട്നനച്ചതിന്‍ വിളവു കൊയ്തീ ടെ ണം
ആയുധ പ്പുരകള്‍ കുമിഞ്ഞു കൂടി ടെ ണം
പൂവിട്ടു പൂജിക്കണം അകാല മൃതിയുവേ
തിരിച്ചറിഞ്ഞിടാന്‍കെല്‍പ്പുള്ള മനുഷ്യര്‍
ചേരി തിരിഞ്ഞു പടവെട്ടി വീഴുകില്‍
എന്തിനീ മാനവന്‍
ഈ ലോക ഗോളത്തില്‍
പ്രഖ്യാപിക്കണം
നിരോധിത മേഖലയായി

തിരിച്ചു വരാത്ത വഴിയിലൂടെ

കാട്ട്നിഴലുകള്‍
പരന്നുകിടക്കുന്ന
കൃഷ്ണ മണി പ്പൂക്കള്‍ -
ഞാന്നു കിടക്കുന്ന വഴി യിലൂടെ
അവള്‍ നടന്നു
മഞ്ഞ മഞ്ഞിന്റെ ഓര്‍മ്മകള്‍
വേദനയുടെ നീല നാളങ്ങള്‍ ഇളക്കി -
കൊണ്ടിരുന്നു
ആളി കത്തുന്ന വെയലായി
ആര്‍ത്തലയ്ക്കുന്ന മഴയായി ശാന്ത -
മൌനമായ് പെയ്തിറങ്ങുന്ന നിലാവായ്
അവന്‍ പോയ വഴിയിലൂടെ
സ്വന്തം മന മിടിപ്പുകളെ തേടി
അവള്‍ നടന്നു
ചവോക്ക് മരത്തില്‍
കാറ്റിന്റെ മര്‍മ്മരങ്ങള്‍
വേദനയുടെ തിരകള്‍ ഇളക്കുമ്പോള്‍
സായന്തന സൂര്യന്റെ ച്ചു വന്ന-
ഒരു കഷ്ണം അവളുടെ കണ്ണില്‍
തെറിച്ചു വീണിരുന്നു ഇനിയും തിരിച്ചു വരാത്ത
വഴികളിലൂടെ
മഞ്ഞ മഞ്ഞിന്റെ ഓര്‍മ്മയുമായി
അവള്‍ നടന്നു കൊണ്ടേ യിരുന്നു

2010, മേയ് 6, വ്യാഴാഴ്‌ച

കുരുതി പ്പൂക്കളുടെ വിലാപം

മോഹങ്ങളേ യൊന്നു മാറി നിന്നീടുമോ
ദുഃഖങ്ങള്‍ ക്കിന്നൊന്നു
അവധി കൊടുക്കുവാന്‍
ബുദ്ധോപ ദേശത്തിന്-
സാര മറിയുവാന്‍
ബുദ്ധ ഗയയോളം-
പോകേണ്ടത് ഉണ്ടോ നാം
ദുര നമുക്കേകും -
ദുരന്ത ക്കയങ്ങള്‍
വിനയം മറക്കിലത്
വിനയായ്-
ഭവിച്ചിടും
അന്യന്റെ ആഡബരങ്ങളെ -
കണ്ടു നാം
ആടുകയെങ്കില്‍ അടി തെറ്റി വീണിടും
ജീവിത സൌഭാഗ്യം നേടുവാന്‍ ആര്ത്തിയാല്‍
മൂല്യങ്ങള്‍ എല്ലാമേ തട്ടി-
മറി ക്കൊല
കാണുക കണ്‍ തുറന്നു ഒന്ന് നാം നോക്കുക കണ്‍ മുന്നിലെ
കൂട്ട മരണങ്ങള്‍ ഓര്‍ക്കുക
ഓര്‍മകളില്‍ പോലും
കേള്‍ക്കുന്നിതാ നാം
കുരുതി പ്പൂക്കള്‍ തന്‍ വിലാപങ്ങള്‍ എങ്ങുമേ

ധര്‍മ്മത്തിന്റെ പശു കരഞ്ഞു കൊണ്ടേയിരിക്കുന്നു

എന്റെ ഹൃദയത്തില്‍
ക്രൂര മദ്ധ്യാഹ്നം എരിയുന്നത് എന്തിനു
അറുവഷളന്‍ പാട്ടുമായി
അവര്‍ ആടി തിമര്‍ക്കുകയാണ്
അവരുടെ ജീവിതം
കോപ്പകളില്‍ നുരഞ്ഞു പൊന്തുകയാണ്
കിനാവിന്റെ കയങ്ങളിലേക്ക്
ഊളിയിടുന്ന വരാണവര്‍
നിനവിലേക്ക് ഇറങ്ങാത്തവര്‍
നിലയും,-
വിലയും മാനിക്കാത്ത്തവര്‍
വ്യാകുലത-
കാട്ടുതീ പോലെ പടരുന്നു
പതം-
പറഞ്ഞു കരയാനല്ലാതെ
കണ്ണീരു കാച്ചി കുടിക്കയല്ലാതെ
എന്ത് ചെയ്യും ഞാന്‍
യുവത്വത്തിന്റെ തിളപ്പില്‍
തറഞ്ഞു പോകുന്നത്
ഒരു ജന്മം തന്നെ എന്നറിയുമ്പോള്‍
അനാഥ മാക്ക പ്പെട്ടത്
ഒരു കുടുംബം തന്നെ എന്നറിയുമ്പോള്‍
ഉണ്ടാവില്ല
ഓര്‍ക്കാനും ,വെറുക്കാനും
താന്‍ തന്നെയും