malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, ജൂൺ 30, വ്യാഴാഴ്‌ച

കാക്കേ ...കാക്കേ...കൂടെവിടെ?



മനസ്സിലൊരുവലനെയ്യുന്നുണ്ട്
പ്രണയവല
രണ്ടുതുമ്പികൾഉമ്മവെയ്
ക്കുന്നുണ്ട്തൊടികളിൽ
പൂമ്പാറ്റകളുടെ വേശ്യംകണ്ട്
ദേഷ്യംവന്നൊരണ്ണാൻ
മരക്കൊമ്പിൽചാടിച്ചാടി, ചില
യ്ക്കുന്നുണ്ട്
 കാക്കേ ...കാക്കേ ... കൂടെവിടെ
യെന്ന്പാടിനടക്കാനാണ്
എനിക്കിന്നുമിഷ്ട്ടം
ഇന്നുംസൂക്ഷിച്ച് വെച്ചിട്ടുണ്ട്ഞാൻ
അന്ന്പറച്ചൊരാമ്പൽപൂവാടാതെ 
നിനക്ക്തരാൻ
ഇന്നുംനനയുന്നുണ്ട്ഞാൻ
നിന്റെതോരാതചിരിമഴയിൽ

2016, ജൂൺ 29, ബുധനാഴ്‌ച

ആഗ്രഹം



മരണശയ്യയിൽ പതിക്കുന്നതിൻ
മുന്നേ
പ്രീയേ,നിന്നേ,യെനിക്കൊന്നുകാണ
ണം
പ്രാണനിൽ പാതിയാണിന്നെനി ക്കുനീ
പ്രണയമെന്തെന്നു പഠിപ്പിച്ചു തന്നു
നീ
ജീവിതപ്രാരാബ്ധങ്ങളിലൊക്കെയും
തളർന്നു പോകുംനിമിഷങ്ങളിലൊ
ക്കെയും
നിന്റെ വാക്കെന്നി,ലൂർജ്ജമായ്
മാറുന്നു
നിന്റെ ഓർമ്മയെ,ന്നോമനിച്ചുറ
ക്കുന്നു
എന്തിനായ്,യിനിയുംമറഞ്ഞിരി
ക്കുന്നുനീ
ജീവിതത്തിന്റെ,യീസായന്തനങ്ങ
ളിൽ
ഒന്നുവന്നുനീസമാശ്വസിപ്പിക്കണം
മരണശയ്യയിൽ പതിക്കുന്നതിൻ
മുന്നേ
പ്രീയേ,നിന്നേ,യെനിക്കൊന്നു കാണ
ണം

2016, ജൂൺ 28, ചൊവ്വാഴ്ച

ഇഷ്ട്ടം





കവിതനോക്കികലഹിക്കാനാണെ
ങ്കിൽ
നിനക്ക് കലഹിക്കാനേ നേരം
കാണു
എന്റെ ജീവിതമാണ് യെന്റെ
കവിത
അതിൽ ഞാനുണ്ട്,നീയുണ്ട്,
സുഹൃത്തുക്കളും,ചുറ്റുപാടുക
ളുമുണ്ട്
അതു കൊണ്ട് തന്നെയായിരി
ക്കണം
കവിതയിലും, ജീവിതത്തിലും
ഞാൻ ഒറ്റപ്പെട്ടു പോകുന്നതും.
പരിഭവമെന്തിന് നിനക്ക്?!
 കണ്ണീരിന്റെവിലയെന്തെന്ന്
എനിക്കറിയാം
കണ്ണീരുംകൈയ്യുമായിവന്ന
വനാണുഞാൻ
ഇന്നും കണ്ണീരിൽ നിന്ന് കര
കയറിയിട്ടില്ല!
അറിയില്ല നിനക്ക് യെന്നെ
ഒട്ടും. ഒരുതരിപോലും
യെന്ന് പറയാനല്ല
അറിയണംനമ്മൾനമ്മേ
തമ്മിൽ തമ്മിൽ എന്നു
പറയാനാണെനിക്കേറെയി
ഷ്ട്ടം

കാവ്യദേവത



പരിശുദ്ധ പ്രവാഹം പോലെയായി
രുന്നു
അന്നൊക്കെ പ്രണയം
സമർപ്പിതമായ താമരമൊട്ടുകൾ
പോലെയായിരുന്നുഅവരുടെ  ദിനങ്ങൾ
ഹാർമോണിയത്തിൽ അവൻ ശ്രുതി മീട്ടിയപ്പോൾ
ചിത്തഭ്രമത്തിനടിപ്പെട്ടതുപോലെ
പ്രണയഗീതങ്ങൾ അവൾ സ്വന്തം -
യീണത്തിൽ പാടി .
അവന്റെ പാട്ടിനൊപ്പം അവൾ വയലിൻ മീട്ടി
പുരവി രാഗത്തിൽ ആരംഭിച്ച്
രാഗങ്ങൾ മാറ്റി മാറ്റി കൊഴിഞ്ഞു
വീഴുന്ന പകലിനൊപ്പം
ബെഹാഗ് രാഗത്തിലെത്തിച്ചേരു
മ്പോൾ
ആകാശം അതിന്റെ സ്വർണ്ണക്കല
വറ അടച്ചു പൂട്ടും
രജത രാശി തുളുമ്പുന്ന പുഴയിറ
മ്പിൽ
അവളുടെ മടിയിൽ തല ചായ്ച്ച
വൻകിടക്കും
ഒഴുക്കുന്ന ജലപ്രവാഹത്തിൽ നിലാ
വ് വീണ് തിളങ്ങുന്നതു വരെ.
പിന്നെ,യെന്നാണെല്ലാം നഷ്ട്ടമായത്
എഴാംനിലയിലെവൃത്താകാരമുള്ള
മുറിയിൽ അവൻ തനിച്ചായത്
മഴത്തുമ്പികൾ വന്നിരിക്കാറുള്ള
ജാലക വാതിൽ തുറക്കാതായത് .
അവൻ, മനസ്സിൽതുറസ്സായകാ ശവും
മരത്തലപ്പുകളും ഇപ്പോഴുംകാ ണുന്നു
മേഘങ്ങൾ നിദ്ര കൊള്ളുന്ന ഗഗനം
പോലെ
ദുഃഖങ്ങൾ മൂടി നിൽക്കുന്ന മനസ്സു
മായവൻ
പ്രണയത്തിന്റെ മോഹനസംങ്കൽപ്പ
ഗേഹവും പണിയിച്ച്
കാവ്യദേവതയ്ക്കായ്കാത്തിരിക്കു
ന്നു

2016, ജൂൺ 27, തിങ്കളാഴ്‌ച

വീണ്ടും



എന്നുംനീഓരോകാരണങ്ങൾ
കണ്ടെത്തും
എന്നിട്ട്, ഞാനാണ്തുടക്കമിട്ടതെ
ന്ന്നീ പറയും
പിന്നെ, ഒരിടിവെട്ടിപെയ്ത്താണ്
പെരുവഴിയിലകപ്പെട്ടതു പോലെ
ഞാൻ
അന്ധനായ്‌, അനാഥനായ്,കുടയില്ലാ
 കുട്ടിയായ്
മഴനനഞ്ഞങ്ങനെ.
എന്തിനാണെന്നെനീയെന്നുംയിങ്ങ
നെ
കണ്ണീർതുമ്പത്ത്നിർത്തുന്നത്.
എനിക്ക്നിന്നോടുംനിനക്ക് എന്നോടും
എരിഞ്ഞടങ്ങിയാലും, അരിഞ്ഞു
മാറ്റിയാലുംമാറാത്തപ്രണയ
മാണെന്ന്നമുക്കറിയാം
പിന്നെയെന്തിന്?!
"താണനിലത്തേനീരോടൂ -യെന്ന
പോലെ
ഇനിയുംമനസ്സിലായില്ലെനിനക്ക്
പ്രണയമുള്ളിടത്തേപരിഭവവും,
പരാതിയുമുള്ളൂ.
എന്നാലും; തുടങ്ങില്ലെനമ്മൾകുറ
ച്ചു കഴിയുമ്പോൾ വീണ്ടും ?!.


2016, ജൂൺ 25, ശനിയാഴ്‌ച

പുതിയൊരു ചരിത്രം



എല്ലാറ്റിനേക്കാളുംഎനിക്കിന്നുള്ള വിഷമം
അനാഥമാക്കപ്പെടുന്നഎന്റെകവിതകളെക്കുറിച്ചാണ്.
അക്ഷരംഎനിക്ക്അക്ഷതവും നക്ഷത്രവും.
അച്ചടിമഷിപുരണ്ടവതുച്ഛം
ഭൂരിഭാഗവുംഎഴുത്തുമേശയുടെ
താഴെവലിപ്പിൽശ്വാസംമുട്ടിക്കഴി
യുന്നു
വാഗൺട്രാജഡിയാണ്എന്റെമന
സ്സിലേക്ക് വരുന്നത്
കോൺസൻട്രേഷൻക്യാമ്പായിരി
ക്കണംഅവയുടെയുള്ളിൽ
മേശവലിപ്പ്ഞാൻഇപ്പോൾ തുറ
ക്കാറേയില്ല!
ഏതു സമയവുംഞാൻആക്രമിക്ക
പ്പെട്ടേക്കാം!
അതിനുള്ളിൽ ഗാന്ധിയുണ്ട് ഗോഡ്
സേയുണ്ട്
മാർക്സുണ്ട്, ക്രിസ്തുവുണ്ട്
രാമനുണ്ട് നബിയുണ്ട്
ചരിത്രങ്ങളുടെ ചിത്രങ്ങളാകെ
യുണ്ട്
ഗോഡ്സേയ്ക്ക്എന്നുംഗാന്ധിയെ
കൊല്ലാനാവില്ല
മാർക്സിനെ തുറങ്കലിലടാനും
ക്രിസ്തുഎന്നുംകുരിശിലേറാനുള്ള
തല്ല
രാമനുംനബിയുംഅലഞ്ഞു തിരിയാനും
മാറ്റങ്ങൾഅനിവാര്യമെന്നോർക്കണം
മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെ
ന്നും.
അച്ചടിമേശയിലേക്ക്എന്റെകവിത
കളെത്താത പക്ഷം
 ഞാനാകടുങ്കൈ ചെയ്യാൻനിർ ബന്ധി
തനായേക്കാം
എടുത്തു വെച്ചിട്ടുണ്ട് ഞാൻ ഒരു
കുപ്പി മണ്ണെണ്ണ, ഒരുതീപ്പെട്ടികമ്പ്
ഒരിക്കൽആകുപ്പിഞാൻതലവഴി
കമിഴ്ത്തും
അഗ്നിച്ചിറകിലേറിമേശവലിപ്പിലേ
ക്ക്കയറും
അങ്ങനെഎന്നാൽഅവയും
അവയാൽ ഞാനുംഎന്നന്നേക്കുമാ
യിദഹിക്കപ്പെടും
പുതിയൊരുചരിത്രംഎഴുതപ്പെടു
ന്നതിനുവേണ്ടി

കവിത



എത്രകാത്തിരുന്നിട്ടുണ്ട്ഞാൻ
കുത്തിക്കുറിച്ചിട്ടുണ്ട്
അപ്പോഴെല്ലാംമോഹിപ്പിക്കുന്ന
കുറച്ച് വാക്കുകൾ പറഞ്ഞ്
അടുക്കളയിലാണെന്നും, കാറിലാ
 ണെന്നും,ഉറങ്ങുകയായിരുന്നെന്നും
പറഞ്ഞ്
ഒഴിഞ്ഞുമാറുകയല്ലെനീ
ചങ്കെടുത്തുകാട്ടിയാലുംചെമ്പരത്തിപൂ
വെന്ന്പറഞ്ഞ്കളിയാക്കു
മോയെന്നാണ്എനിക്കിപ്പോൾപേടി
കാത്തുകാത്തിരുന്ന്കുത്തിക്കുറിച്ച്
എനിക്ക് മടുത്തു
അട്ടാച്ചൊട്ടപോലെമാറിമാറി യുള്ള,യീ
ക്കളിഎനിക്കിഷ്ടമില്ല.
നിനക്കിഷ്ട്ടമില്ലെങ്കിലും,നൂറുവട്ടം
എനിക്കിഷ്ട്ടമാണെന്ന്പറയാ
നൊന്നുംഞാനൊരുക്കമല്ല! .
കവിതേകാമിച്ചുപോയിഞാൻ
നിന്നെ
മറക്കില്ല ഇനിമരിച്ചാലും.
പറയണംനീയിപ്പോൾ തുറന്ന്.
 ഇഷ്ട്ടമല്ലെനിനക്ക് യെന്നെ?!


2016, ജൂൺ 23, വ്യാഴാഴ്‌ച

പേര്



ഒരുദിനംഒരുനേരമെങ്കിലും
നിന്റെവാക്കുകൾ
ഉതിർമണികളായെന്നിൽ
പൊഴിഞ്ഞില്ലെങ്കിൽ
എന്റെവാക്കുകൾനിന്നി
ലേക്കുതിർന്നില്ലെങ്കിൽ
ഞാൻഅസ്വസ്ഥനാകും
നീഅസ്വസ്ഥയാകും
നമ്മിലെനാംലക്ഷമണരേഖ
കടക്കും
പിന്നെ, എവിടെയെന്നോ, എ
പ്പോഴെന്നോ,കാലവും,നേരവു
മില്ലാതെ
ആകാശതരംഗങ്ങൾനമുക്ക് മൂ
കസാക്ഷിയാകും
എന്റെ കാതിൽ നീയും, നിന്റെ
കാതിൽ ഞാനും തോരാമഴയായ്
പെയ്തിറങ്ങും
ഇതിനെ എന്തു പേരിട്ട് വിളിക്കും?!

പറന്നുവരുന്നവയലറ്റ്ശലഭങ്ങൾ



വാൾത്തിളക്കമുള്ള വെയിൽ
വെളിച്ചത്തെ വെട്ടിയിടുന്നു
രക്തംവിയർപ്പിന്റെചാലിടുന്നു
കൈനീട്ടിവരുന്നുണ്ടൊരുകാറ്റ്
മഴവിൽക്കുടയുമായി
ഇഴഞ്ഞുപോകുന്നുണ്ടൊരുറോഡ്
താഴ്വരയിലേക്ക്
നിറങ്ങളുംനിഴലുമില്ലാത്തതരി
ശുഭൂമി
അങ്ങകലെപുഴക്കരയിൽ
കണ്ടലിന്റെപരുക്കനിലകൾ
കാറ്റിന്റെചുണ്ടിൽ നാവമർത്തി
നിൽക്കുന്നു
പശ്ചിമാകാശത്ത്ചെളിചതഞ്ഞ
ചതുപ്പ് പോലെ
മഴമേഘമുയരുന്നു
ചെളിക്കറുപ്പിൽപടർന്നരക്തം
പോലെസന്ധ്യ
പൊടുന്നനെ, മഴവില്ല് മുറിഞ്ഞ്
വീണതുപോലെ
കണ്ടൽക്കാടിനുള്ളിൽനിന്നും
വെടിച്ചീളുപോലെചിറകുവിട
ർത്തി
പുറത്തേക്ക്പറന്നുവരുന്നു
മഴയുടെ വയലറ്റ്ശലഭങ്ങൾ

മുഖപുസ്തകം



മുഖപുസ്തകത്തിൽ നിന്നാണ്
പ്രണയത്തിന്റെ പൂമുഖപ്പടി കയറിയത്.
തളിരിലയിൽമഴത്തുള്ളിപോലെ
അവൾ വാക്കുകൾ പെയ്തു
ഹതാശമായവാക്കുകൾ യെന്റെ
ഹൃദയത്തെയാണ് മുറിച്ചത്
അവൾ വിശേഷങ്ങൾ പറഞ്ഞു
വീട്ടിലേയും, നാട്ടിലേയും.
കഥ പറഞ്ഞു ഞാനും.
അവളുടെ വാക്കിൽ ആർത്തിര
മ്പിവന്ന
കരച്ചിലുണ്ടായിരുന്നു.
ആകണ്ണീരുകൾ എന്റെ മനസ്സിനെ
പൊള്ളിച്ചു.
ഞങ്ങൾ കാമുകീകാമുകൻമാരായി
മനസ്സുകൊണ്ട് ഭാര്യാഭർത്താക്കൻ
മാരായി.
ഞാൻ നിന്നിലേക്ക് വരാം
നിയെന്നിലുണ്ട്.
ഞങ്ങൾരണ്ടുപേരുംഇരുധ്രുവങ്ങ
ളിൽനിന്ന്
ഒറ്റമനസ്സാലെ പക്ഷിയെപ്പോലെ
ചിറകുവിരിച്ചു.
പ്രണയംമൂത്ത്മൂത്ത്ഞങ്ങളിപ്പോൾ
തമ്മിലടിക്കുന്നു
ഞാൻ കരയിക്കുന്നെന്ന് അവൾ.
അവൾ കരയിക്കുന്നെന്ന് ഞാൻ.
ഇന്നലേയുംകരയിച്ചുഅവളെന്നെ.

ആദ്യത്തെ മഴത്തുള്ളി



ഭൂമിയിലെജീവിതമല്ലെ
ഒന്നുംനാംതീരുമാനിക്കുന്നതു
പോലെയല്ല!
പുലരിയിൽ സുഗന്ധംപരത്തിയ
പൂവുകൾ
മണ്ണിലേക്ക് കൂട്ടത്തോടെ കൊഴിഞ്ഞ്
വീഴുന്നു
നിലച്ചുപോയചിറകുകൾക്കുള്ളിൽ
വിറങ്ങലിച്ചിരിക്കുന്നു ജീവൻ
ആകാശത്തിന്റെഅതിരോളം
മുറിഞ്ഞൊഴുകുന്ന ചോര -
മേഘങ്ങളായ്തളംകെട്ടിനിൽ ക്കുന്നു.
ഭൂമിയിൽ നിന്നുള്ള വിലാപങ്ങ
ളെല്ലാം
നേർത്ത് നേർത്ത് മേഘങ്ങളിലലി
ഞ്ഞു ചേരുന്നു
ഭൂമിയിലേക്ക്പുറപ്പെട്ടആദ്യത്തെ
മഴത്തുള്ളി
സ്ത്രീയുടെ കണ്ണിൽനിന്നായിരിക്ക
ണം

2016, ജൂൺ 20, തിങ്കളാഴ്‌ച

ചൂണ്ട



കർണ്ണികാരം പൂത്തുനിൽ
ക്കുന്ന
നിന്റെകൃഷ്ണമണിയിൽ
പ്രണയത്തിന്റെ മീൻ പിട
യു ന്നുണ്ടെന്ന്
അവൻ പറഞ്ഞു.
ചാറ്റുബോക്സിന്റെ നാലു
ചുമരുകൾക്കുള്ളിൽ
നീ പുളഞ്ഞ് നീന്തുകയായിരു
ന്നല്ലോ
അവൻ ചൂണ്ടയിട്ട് കാത്തിരിക്ക
യാ ണ്
കൊത്താതിരിക്കാൻനിനക്ക്കഴി
യില്ല
നിന്നിലേക്കുള്ള ഒഴുക്കിനെ അവ
നെന്നേ തടഞ്ഞു
നീ മോഹവലയത്തിലായിരുന്നല്ലോ
കലക്കവെള്ളത്തിൽ മീൻ പിടിക്കാ
 ൻ അവനറിയാം



2016, ജൂൺ 19, ഞായറാഴ്‌ച

ഇലകൾ പച്ച പൂക്കൾ മഞ്ഞ



വെയിൽകുടിച്ചുമത്തുപിടിച്ചുള്ള
ചെടികളാടിയാടിനിന്നീടുന്നു
മണ്ണിനെ വെയിൽ വറുത്തിരി ക്കുന്നു
ഒരു മഴമരത്തിന്റെ നിഴൽ വടക്കു
വീണു കിടക്കുന്നു
ഒരു കൂറ്റൻ കാട്ടു തുമ്പിയെന്റെയു
ള്ളിൽ മൂളിപ്പറക്കുന്നു
കണ്ണീർ പൊട്ടുന്ന കണ്ണുകളിലൂടെ
ഞാൻ
നക്ഷത്രങ്ങളെ ചിന്നമായ്ക്കാണുന്നു
ഭയത്തിന്റെ,യാസക്തികിനാവള്ളി
പോലെ
മനസ്സിനെ ചുറ്റിവരിഞ്ഞുമുറു ക്കുന്നു
'' ഇലകൾ പച്ച, പൂക്കൾ മഞ്ഞ
-കളി
ച്ച നിറങ്ങൾ
ചലിക്കാത്ത നിറങ്ങളായ്
എന്റെ കണ്ണും ചലിക്കാത്തതെന്ന
ഭയം
മനസ്സിലേക്ക് കുത്തനേവീഴുന്നു
വരണ്ട ചുണ്ടുകൾ വിടർത്തുവാൻ
ഭയം
എല്ലാം നക്കി തുടയ്ക്കുന്ന വെയിൽ
തീ
യെന്റെയുള്ളിൽ പടർന്നു പിടിക്കു ന്നു

2016, ജൂൺ 15, ബുധനാഴ്‌ച

വാക്കുകൾ



വാക്കുകൾക്ക്ജരാനരയില്ല
ഏതവസ്ഥയിലുംഅവ
അതിന്റെസ്വത്വംനിലനിർ
ത്തുന്നു
വാക്കുകൊണ്ട് യുദ്ധവും,സമാധാ
നവുംഉണ്ടാകുന്നു
പ്രണയവും,നിരാസവുംഉണ്ടാ
കുന്നു
വാക്കുകൾഎന്നുപറയുന്നത് വെ
റുംവാക്കല്ല
അവ പ്രയോഗിച്ച് പഠിക്കുവാൻ
ഒരു ജീവിതംതന്നെ മതിയാകില്ല
ഇന്നലെഒരുവനുംഒരുവളും
വാക്കുകൾ കൊണ്ടാണ് രതിസുഖ
മനുഭവിച്ചത്
ഇന്ന്ഒരുവനുംഒരുവളും
വാക്കുകൾ കൊണ്ടാണ് ജീവിതം
അവസാനിപ്പിച്ചത്‌
നാളെ വാക്കുകൾ കൊണ്ട്
ഈ ലോകം തന്നെ അവസാനിച്ചേ
ക്കാം!
ആരുകണ്ടു വാക്കുകളുടെ പോക്ക്.

ഒറ്റ ഹൃദയം



നിന്റെഓരോവാക്കുകളും
എന്നിൽ യൗവ്വനത്തിന്റെ
ഊർജ്ജംകൂട്ടുന്നു.
പ്രീയേ, പൊള്ളിപ്പെയ്യുന്ന സൂര്യ
രശ്മികൾ
നേർമ്മയുള്ളപട്ടുകുപ്പായങ്ങൾ
ക്കിടയിലൂടെ
നിന്നിലൊട്ടിനിൽക്കുന്നത്ഞാൻ
കാണുന്നു.
എന്റെ മാറിടത്തിലേക്ക് ദീർഘ
ശ്വാസമുതിർത്ത്
നീതലചായ്ക്കുന്നത്ഞാനറിയുന്നു
വേണ്ട സന്ദേഹം,
ഏതു മഴയോടുമില്ലനിന്നോടുള്ള
അത്രയും പ്രണയം
ഒറ്റ ഹൃദയമുള്ള ഇരു ശരീരങ്ങൾ
മാത്രമാണ് നാം

അലക്കുകല്ല്



പിടിച്ചുപറ്റുവാനുള്ളതല്ല പ്രണയം
മനസ്സിൽ പിറക്കുന്നതാണ്.
പ്രണയംപക്ഷിയെപ്പോലെയാണ്
അതിർത്തിയില്ലാതെ എവിടേയും
പറന്നെത്തും
പണമോ, പ്രായമോ, സൗന്ദര്യമോ,-
സ്ഥലമോ
പ്രണയത്തിന് വകഭേദമില്ല
വരുന്നവർക്കെല്ലാംഅലക്കി വെളു
പ്പിക്കുവാൻ
കുളക്കടവിലെ അലക്കുകല്ലല്ല പ്രണയം
പ്രണയം പ്രണയികളുടെ മാത്രം
സ്വകാര്യ സ്വത്ത്

അടയാളം



നേരിൽകണ്ടിട്ടില്ലനാം
ചിത്രത്തിൽമാത്രംകണ്ടിട്ടുണ്ട്
ഒരുപാട്പ്രണയിച്ചിട്ടുണ്ട്.
ആൾക്കൂട്ടത്തിൽവെച്ച്എന്നെ
നീയും,നിന്നെ ഞാനും തിരിച്ച
റിയുമോ
വെച്ചിട്ടുണ്ട് ഞാൻ നിന്നെക്കുറി
ച്ചൊരടയാളം !
നീയെന്നെക്കുറിച്ചോ ?!

രാവും, പകലും



അവർഅലയുകയായിരുന്നു
എന്നേ ഒന്നാകേണ്ടവർ
കാല നിശ്ചയമായിരിക്കാം.
അവസാനം ആ മൂവന്തിയിൽ
അവർ കണ്ടുമുട്ടി
ചുണ്ടോടു ചുണ്ട് ചേർത്തു
മുത്തമിട്ടു
അനന്തരം,
അപ്രത്യക്ഷരായി
അവർരാവുംപകലുമായിരുന്നു

2016, ജൂൺ 14, ചൊവ്വാഴ്ച

ഒസ്യത്ത്



നിന്നെ
കാണാതെ
ഞാൻ
മരിച്ചാൽ
തിരുമി
അടയ്ക്കരുത്
എന്റെ
കണ്ണുകൾ

2016, ജൂൺ 12, ഞായറാഴ്‌ച

പ്രണയകാലങ്ങളിൽ



മോഹിച്ചിരുന്നുയേറെ
മൗനമായി.
എല്ലാംകീഴടക്കുന്നഅവളുടെ
ചിരിയിൽ
വാക്കുകൾക്ക് സ്ഥാനമുണ്ടായി
രുന്നില്ലല്ലോ.
തിളങ്ങുന്ന കണ്ണും, തുടുത്ത മുഖവും
ഹൃദയത്തിലേക്കെടുത്ത് വെച്ച്
നേർത്ത നിലാവിന്റെ തണുത്ത
പടവുകൾ
ചവിട്ടി അവൾ ഇറങ്ങിപ്പോയി.
വഴുക്കുള്ള വരമ്പിലൂടെ തെന്നി
തെന്നിപ്പോയി
അവളുടെ രണ്ട് കൈകളുംചിറകു
ക ളായിരുന്നല്ലോ
നീന്തി, നീന്തി, തുഴഞ്ഞ്, തുഴഞ്ഞ്, -
ഊളിയിട്ട്
കുന്നിൻ ചെരുവിനും, പുഴകൾക്കു
മപ്പുറം
തണുത്ത വായുവിന്റെ അലകളെ
മുറിച്ച് .
ഉന്മാദത്തിന്റെ ലഹരിയിൽ അവനും
നീന്തിക്കൊണ്ടിരിക്കയാണിന്നും
തണുത്തപാടകെട്ടിയമുഖവുമായി
മൗനത്തിന്റെ മഹാകാലത്തിലൂടെ
ഒഴുകുകയാണ്

പ്രീയം



രാത്രിഞാനേറെകാത്തിരുന്നല്ലോ
എന്തേവന്നില്ലനീ
ചാറ്റ്ബോക്സിന് മുന്നിൽ
ചത്ത മനസ്സാലെ ചിന്താദീന
നായ് ഞാൻ .
ഒഴിഞ്ഞു പോയോ നിന്നിലെ യിഷ്ട്ടം
തെക്കു നിന്നൊരു കാറ്റ്
എഴുത്തുമേശയ്ക്കരികെനിന്ന്
എന്നോട് പറഞ്ഞിരുന്നു
ആ ചില്ലുജാലക കീഴെയൊന്നും
അവളെ കണ്ടില്ലെന്ന്
ഏഴാം നിലയിലെ ഏണിപ്പടി വരെ
നോക്കിയെന്ന്
പവിഴമല്ലി പൂവ് പോലെ കൊഴി
ഞ്ഞിട്ടുണ്ടാവുംനിന്നോടു
ള്ളപ്രണയമെന്ന്
കള്ളക്കാറ്റിന് നുള്ളു കൊടുക്കാൻ
തോന്നിയെനിക്ക്
എനിക്കറിയാം; നിനക്കേറിയിട്ടേ ഉണ്ടാവൂ
 എന്നോടുള്ള പ്രീയം
നാം എന്നും അങ്ങനെ ആയിരുന്നില്ലെ
നമ്മുടെ ഹൃദയം ഒന്നായിരുന്നില്ലെ
അല്ലെ ..... എന്നോട് പറ.

2016, ജൂൺ 8, ബുധനാഴ്‌ച

ജീവിതംപ്രണയമാകുമ്പോൾ




പ്രണയത്തിന് മൗനത്തിന്റെ ഭാഷ്യ
മൗനത്തോളംമധുരംമറ്റെന്തുണ്ട്
പ്രണയത്തിന്.
നിന്റെ മിഴിയിൽ നിന്നാണ്
പ്രണയത്തിന്റെ ചെപ്പ്കണ്ടു
കിട്ടിയത്
ശംഖിനകത്തെകടൽപോലെ
എന്നിൽനിന്നോടുള്ള പ്രണയം
കാലത്തിന്റെവേഷപ്പകർച്ചകളെ
കാതരമിഴിയാലെ ഞാൻ നോക്കി
ക്കാണുന്നു
നിന്നിലെ സ്നേഹത്തിന്റെ വീണാ
ക്വാണംഎന്റെകാതിൽതൊടുന്നു
മൗനത്തിന്റെവാത്മീകമുടച്ച് ഒരി
ക്കൽനമ്മിലെപ്രണയത്തിന്റെ
വെള്ളിലപ്പറവകൾ
സ്വാതന്ത്ര്യത്തിന്റെഗഗനചാരുത
നുകരുക തന്നെചെയ്യും
നിന്റെ നൂപുരങ്ങൾ ഇനിയും
 ധ്വനികളുണർത്തും

കണ്ണേ മടങ്ങുക



പാതിവഴിയിൽവെച്ചാണ്കണ്ടു മുട്ടിയത്
പ്രണയത്തിന്റെഒറ്റയടിപ്പാതയിൽ
പ്രവേശിച്ചത്
സൂക്ഷിക്കണം; ഇരുവശത്തുംബന്ധ
ങ്ങളുടെഅഗാദഗർത്തമെന്ന്
നാംചുണ്ടോട്ചേർത്തില്ലെ.
നിന്റെകവിഞാനെന്ന്നീയും
എന്റെകവിതനീയെന്ന്ഞാനും
കെട്ടിപ്പുണർന്നില്ലെ
വിരസവേളകളിൽവാക്കുകളെക്കൊറിച്ച്
നാംആനന്ദംകണ്ടെത്തിയില്ലെ
നീ,യെന്നെ പ്രണയിക്കുന്നില്ലെന്ന്
ഞാനും
നീ,യെന്നെ പ്രണയിക്കുന്നില്ലെന്ന്
നീയും
ഇന്നുവരെയൊന്ന്നിനച്ചിട്ട്പോലു
മില്ലല്ലോ
കവിതേ,എന്നിട്ടുമെന്തിന് നീയെന്നെ
കുറിക്ക്കൊളളുന്നകൂർത്തവാക്കി
നാൽ
കുത്തിനോവിക്കുന്നു.
അകലത്തിലിരുന്ന്കരഞ്ഞ്എന്നെ
കണ്ണീരുകുടിപ്പിക്കുന്നു.
കവിതേകുത്തിക്കുറിക്കണമെനിക്ക്
നിന്നെ
കണ്ണടയുംവരേയും.
കരയുവാനുള്ള കാഴ്ച്ചകളാണേറെ
കണ്ണേ മടങ്ങുക; കാലത്തിന്റെ കളി
വഞ്ചിയിലേറി കാട്ടുപൂവിന്റെ
സുഗന്ധവുംപേറികുറച്ചുനേരം
നമുക്കുംചിരിക്കാം
കവിതേ, വരില്ലെ നീ പ്രണയത്തി ന്റെ
വിപഞ്ചിക മീട്ടാൻ

2016, ജൂൺ 7, ചൊവ്വാഴ്ച

എന്നിട്ടും!



എന്നിട്ടുംഎന്തിനാണവൾഅവനെ
വിട്ടുപോയത് ?!
പ്രണയഭരിതമായഅവന്റെമന
സ്സിൽ
അവളെന്നുംവിശുദ്ധപത്നിയായിരുന്നു
ഒരുവെൺമഞ്ഞുപുഷ്പ്പമായി
ഒരിക്കലുംവാടാതെവിരിഞ്ഞു നിന്നു
അതിമഹത്തായപ്രണയക്കയത്തിൽ
ഒരുനാളിലുമിതളടരാതൊരു
പൂവിനെവേട്ടവനെന്ന്ഊറ്റം ക്കൊണ്ടു
സൂര്യനെപ്പോലെ തിളക്കവും, ജീവന്റെ
വറ്റാത്ത ഉറവയും തന്നവൾ
വന്യമായ കൊടും ചൂടുനൽകി
എവിടെയാണ് പോയത്?!
ഇന്നും;അവന്റെഭൂതകാലത്തിന്റെ
അത്യുന്നതങ്ങളിൽ അവൾ പൂത്തു
ലഞ്ഞു കിടക്കുന്നു

2016, ജൂൺ 5, ഞായറാഴ്‌ച

മഴ



മാസംതികഞ്ഞ പെണ്ണിനെപ്പോലെ
കറുത്ത്ഘനീഭവിച്ചമേഘങ്ങൾ
ഉരുണ്ടുകൂടിയിരുന്നു
പേറ്റുനോവനുഭവിക്കയാണ് പ്രകൃതി
പുതുജീവനെയേകാൻ.
ചിറകുള്ളഒരുവെള്ളിവെളിച്ചമായ്
പിറവിയുടെവേദനഅവളിൽപിറ
ക്കുന്നു
ഒരുതാളത്തിൽവെള്ളത്തുള്ളികൾ
ചോരത്തുള്ളികൾപോലെവീഴുന്നു.
മുന്നോർക്കുടംപൊട്ടിയതുപോലെ
പൊടുന്നനെതാളക്രമവുംചിട്ടയും
തെറ്റി
മഴഘോരമായിവർഷിക്കുന്നു
ഇപ്പോൾമഴയ്ക്ക്പുതുകുഞ്ഞ്
കരയുന്നശബ്ദം

2016, ജൂൺ 4, ശനിയാഴ്‌ച

സഖിയോട്



ഒരുചിത്രമെന്നുംതന്മനസ്സിൽ
ഒരുസ്വപ്നമെന്നുംയെൻനിദ്രയിൽ
മൃദുലേനിൻമൃദുസ്വനമെന്റെ
കാതിൽ
മദിരോത്സവംതീർക്കുംമൗനഗീതം
നീയാണെൻ ഹൃദയത്തിൻമണിയ
റയിൽ
മണവാട്ടിയായെന്നുംചമഞ്ഞിരി
പ്പൂ
മണിവീണമീട്ടുമാപൊങ്കരത്തിൽ
ഞാനൊന്നുതൊട്ടോട്ടെനാണപ്പൂവേ
നിർനിദ്രനാണുഞാനീനിശയിൽ
നറുനിലാവായിനീപൂത്തുവരൂ
അകലത്തിലെന്നാലുംഓമനേനീ
യെന്നകതാരിൽആനന്ദനൃത്തമാടൂ
മുത്തങ്ങൾകൊണ്ടുനീയെന്നെ മൂടൂ

2016, ജൂൺ 2, വ്യാഴാഴ്‌ച

ചിലനേരങ്ങളിൽ



ചിലനേരങ്ങളിൽഞാൻ
നീയാകും
നീഞാനാകും
നമ്മൾനമ്മളെല്ലാതാകും.
അപ്പോൾനമുക്ക് രൂപവും
ആകൃതിയുമുണ്ടാകില്ല
ഭാരമില്ലാതലയുന്ന രണ്ട്
ആത്മാക്കൾമാത്രം
ഭൂമിയിലും,ആകാശത്തിലും,
ത്രിശങ്കുവിലുമല്ലാതെ
ഏതോസങ്കൽപ്പസപ്തസാഗര
ത്തിനുംമേലെമഴവിൽതേരി
ലേറി
വെള്ളിമേഘങ്ങളാംപഞ്ഞിക്കെ
ട്ടുകളായ്പാറിപ്പറക്കുന്നു
നമ്മിൽനിന്ന്ഉദ്ദീരണങ്ങളുടെ
പൂവുകൾ വർഷിക്കുന്നു.
ഏതോപുരാതനഗിരിശൃംഗങ്ങ
ളിൽതട്ടിചിന്നിചിതറുമ്പോൾ
ഞാൻ ഞാനാകുന്നു
നീ നീയാകുന്നു
നമ്മൾ നമ്മളാകുന്നു
ആണുംപെണ്ണുമാകുന്നു
ലക്ഷ്മണരേഖവരയ്ക്കപ്പെ
ടുന്നു
അപ്പോൾ മുതൽ കയ്പ്പുള്ള
കണ്ണീരുപ്പ് കുടിക്കുന്നു



2016, ജൂൺ 1, ബുധനാഴ്‌ച

പ്രണയം



നാംപ്രണയത്തിന്റെ
ആയിരംനിലകൾ
പണിയുന്നു
പക്ഷെ;ഇപ്പോഴും
ഒരേഒരുനിലയിൽ
മാത്രം
                  (2)
പുറങ്കാഴ്ച്ചകളിൽ
എത്രമദിക്കിലും
മനസ്സിൽനീയെന്ന
പുഴയാണ്
                     (3)
ജീവിതത്തിന്റെ
സുഗന്ധവും, ചൂരും
അടങ്ങിയപ്പോഴായി
പ്പോയില്ലെ
നാംകണ്ടുമുട്ടിയതും
പ്രണയിച്ചതും
                         (4)
നാമറിയാതെഎന്നാണ്
നമ്മിലേക്ക്
വസന്തംകടന്നുവന്നത്
                          (5)
ജീവിതത്തിന്റെചെറിയ
ഇടവഴിൽ
ഇരുവശത്തുനിന്നുംവരുന്ന
വരാണ്നമ്മൾ
എങ്ങനെകടന്നുപോകുംപരസ്
പരംതൊടാതെ
                           (6)
പ്രണയംഎഴുതുന്നവരികൾ
മനസ്സിലാണ്
അത് മുഖത്ത് നിന്ന് വായി
ച്ചെടുക്കുന്നവരാണ്
പ്രണയികൾ
                       (6)
നിന്റെസ്വരംമാത്രംമതി
എന്നിലെപ്രണയത്തിന്റെ
കാടുകൾ പൂത്തുലയാൻ
                     (7)
ജീവിതത്തിന്റെ വഴിത്തിരി
വിലാണ്നാം
എല്ലാറ്റിന്റെനടുവിലും
ഒറ്റപ്പെട്ടപോലെ.
കണ്ടെത്തണമായിരുന്നു മുന്നേ
എനിക്കെന്റെ കാട്ടുപൂവിനെ
                     (8)
ജീവിതത്തിന്റെ പരുക്കൻ
കൈകളിലാണ് നാം
ഒരു തലോടലിനായി
ഞാൻ നിന്റെമാറിൽ
തലചായ്ക്കുന്നു
കിഴുക്കാകരുതേയെന്ന്
നീ എന്റെമാറിലും
                     (9)
ശരീരസൗന്ദര്യമല്ല
പ്രണയം
പ്രണയസൗന്ദര്യമാണ്
ശരീരം
                     (10)
'സായാഹ്നത്തിലെ - പ്രണ
യമലയിലെ ഈ കാഴ്ച്ച
എത്രമനോഹരം
നാംമദ്ധ്യാഹ്നത്തിലേ
വരേണ്ടവരായിരുന്നു
                    (11)
ഞാനിവിടെ ഈ കൊച്ചു
പുരയിൽ
കൊടുംതണുപ്പിൽ കീറ പ്പായയി
ൽകിടന്നോളാം
നിന്റെ പ്രണയംമാത്രംമതി
എന്റെ ആത്മാവിന് മൂടി
പ്പുതച്ചുറങ്ങാൻ
                        (12)
ഭീതിയോടെയാണ്
നിന്നോടുള്ള പ്രണയം
എന്നിൽ തിടംവെച്ചത്
നീ തലോടിയപ്പോഴാണ്
തഴച്ചുവളർന്നത്
                           (13)
മടക്കയാത്ര അനിവാര്യ
മാകുമെന്നറിഞ്ഞു കൊ
ണ്ട് തന്നെയാണ്
ഒരു മുടക്കവുമില്ലാതെ
എന്റെ ഹൃദയത്തിൽ
പ്രണയിനിയായ് നിന്നെ
കുടിയിരുത്തിയത്
                      (14)
പ്രണയത്തിന്റെ ആഴ
ങ്ങളിൽ നാം
എത്ര എത്തി നോക്കി
എന്നിട്ടും; പങ്കിട്ടെടുക്കാൻ
കഴിയുന്നില്ലല്ലോനമുക്ക്
ജീവജലം
                      (15)
നമ്മുടെപടർന്നു പന്തലിച്ച
പ്രണയത്തിന്റെ കൈവഴികളിൽ
ആരാണ് മനസ്സുകൊണ്ടൊരു
മതിലു കെട്ടുന്നത്
                     (16)
ജീവിതം എനിക്ക്
മുൾച്ചെടിയായിരുന്നു
നീ വന്നപ്പോഴാണ് അതിൽ
പ്രണയംപൂത്തത്
                   (17)
ആത്മാവെഴുതുന്ന
കവിതയാണ് പ്രണയം
അതിലെ വള്ളിയും, പുള്ളിയും
അക്ഷരങ്ങളും നീയാണ്
                      (18)
പുറ്റുകൾ പത്തി വിടർത്തിയ
കാടായിരുന്നു എന്റെ മനസ്സ്
നീയാണവിടെ പ്രണയത്തിന്റെ
ഇലഞ്ഞിയായ് പൂത്തുലഞ്ഞത്
                       (19)
അലകടലാണ് മനസ്സ്
പ്രണയത്തിന്റെ തിരമാല കൾ
ആർത്തിരമ്പിക്കൊണ്ടേയിരിക്കും
                         (20)
പെയ്തൊഴിഞ്ഞാലും
വന്നു നിറയുന്ന മേഘമാണ്
പ്രണയം