malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ഫെബ്രുവരി 17, ബുധനാഴ്‌ച

ചെരുപ്പ്

പുറത്തെത്രകാത്തിരുന്നതാണ്
ചവിട്ടി തേച്ചു നടന്നിട്ടും
ചതഞ്ഞ് അരഞ്ഞിട്ടും
പരിഭവവും ,പരാതിയും പറയാതെ .
എന്നിട്ടും ,
എടുത്തെറിയാന്‍മനസ്താപം -
ഒട്ടും ഉണ്ടായില്ലല്ലോ

ഗാന്ധിയെ കശാപ്പ് ചെയ്യുന്നവര്‍

വേദിയില്‍ വേദാന്ത മെന്നതുപോലവേ
ആത്മ വഞ്ചനയെ അപഹസിചീടുന്നു
പിന്നെ യാതോര്ത്തോര്‍ത്ത്-
സ്വയമാസ്വദിക്കുന്നു
ഗാന്ധിയന്‍ എന്നുള്ള ഗമ കാട്ടുവാനായി
മൂലയില്‍ ആയൊരു ചര്‍ക്കവെചീടുന്നു
നാല് ചക്രത്തിനായ് ചിത്ര വധം ചെയ്യാന്‍
ഒട്ടും മടിയാത്തകൂട്ടരാണീവക.,കണ്ണില്‍ കതിരൊളി ചിന്നും
കിഞ്ചന വാക്കുകള്‍ ചൊല്ലും
ഉള്ളില്‍ കനലോളി ചിന്നും ,വഞ്ചന -
തഞ്ചത്തില്‍ ചെയ്യും ഖ ദരിന്-
അകത്തായി ഗര്‍വ്വു ഒളിപ്പിക്കുന്ന
കള്ള കറുപ്പനാം-
നാണയം ഈ വക

പ്രണയാനുഭവം

പ്രണയം ഒരനുഭവമാണ്
പറയുവാന്‍ കഴിയാത്ത -
വികാരമാണ്
തൊണ്ട മുഴയില്‍ വിലങ്ങിയ വാക്കും
വിറയാര്‍ന ശബ്ദവുമാണ്
വിയര്‍ത്തു കുളിച്ചുള്ള നില്‍പ്പും
പെരുമ്പറ മുഴക്കുന്ന നെഞ്ചി ടിപ്പു മാണ്
ഒരായിരം സ്വകാര്യവുമായി അകന്നു നില്‍ക്കും
ഒഴിഞ്ഞ മനസ്സുമായി അടുത്തിരിക്കും എണ്ണി പ്പറയാന് -
കൊതിച്ചു നില്ക്കും
ചമ്മിയ ചിരിയാല്‍ പരുങ്ങി നില്ക്കും
അവള്‍ പോയ വഴിയെ നടന്നപോഴാണ്
പ്രണയത്തിനു പനിനീര്‍ പൂവിന്റെ മണമെന്നു
ഞാനറിഞ്ഞത്

2010, ഫെബ്രുവരി 11, വ്യാഴാഴ്‌ച

അത്യാഗ്രഹം

മൃതി വന്നു നില്‍ക്കുന്നു
എന്ന് അറിഞ്ഞിടിലും
ധൃതിയാണ് പത്ത് കാശു
ഒപ്പിചെടുക്കുവാന്‍
ആഗ്രഹം എന്തെന്ന്
ചോദിച്ചു പോകിലോ
അത്യാഗ്രഹം മാത്രേ
നാവില്‍ വിളങ്ങിടൂ
ഉത്തമരെന്നു-
നടിച്ചു നടപ്പവര്‍
ഉള്ളത്തില്‍ കള്ളം -
ഒളിച്ചു നടപ്പവര്‍

പടിയിറങ്ങുന്ന പ്രണയം

പ്രണയം പടി യിറങ്ങിക്കഴിഞ്ഞു
കൊടുക്കുന്നതല്ലിന്നു
തിരിച്ചു കിട്ടുന്നത്
തരിച്ചു നിന്ന് പോം
വിങ്ങി വിയര്‍ത്തു പോം
ഒരു കുഞ്ഞു പൂവില്‍
വസന്തം വിരിയുന്നില്ല
പ്രണയത്തിന്‍ ഒരു തുള്ളി -
മഞ്ഞിലെങ്ങും
ഒരു നീല വാനവും കാണ്മതില്ല
ചാരുത യാര്‍ന്നുള്ള വന പുഷപ്പ മെ,നിഗൂഢമാം
വശ്യത എങ്ങു പോയി
ലോലമാം ഭാവങ്ങള്‍ എങ്ങു പോയി
ഉള്ളുരു ക്കങ്ങളാല്‍-
തകരുന്നു മന്മനം
എങ്കിലും ഓര്‍ക്കുന്നു
ഓമലെ ഞാനിന്നു
വെറുതെ സ്നേഹിക്കാന്‍
കഴിഞ്ഞു വെങ്കില്‍

2010, ഫെബ്രുവരി 9, ചൊവ്വാഴ്ച

പുത്തരി ഉത്സവം

ചാമ യരി കഞ്ഞി കുടിച്ച്

ചമഞ്ഞ്ഒരുങ്ങിയ ബാല്യം

പൂത്താടയും ,-

പറങ്കിയും.എള്ള്പൂത്ത പാടവും ,-

മുതിര വള്ളി പ്പടര്‍പ്പും

ഓര്‍മയുടെ നിലത്തു
പരുവ കൊണ്ട് മണ്ണിളക്കി,പൊ തിയിലെ -
അവസാനത്തെ വിത്തും
ധരയെപുണരുമ്പോള്‍
മയങ്ങി ഉണര്‍ന്ന
മഴ നിലാവിന്റെ ഒളിച്ചു നോട്ടം
ആദ്യത്തെ കറ്റ
കുളിചീറനുടുത്ത്
നില വിളക്കിന്-
മുന്നില്‍ വെച്ച് തൊഴുതിറങ്ങി
പീരക്ക വള്ളി
ചെമ്പ് പാത്രത്തില്‍ ചുറ്റി
നെല്ല് പുഴുങ്ങി ഉണക്കി പുത്തരി ഉത്സവം

ക്ഷ ണിക്ക പ്പെടാത്ത അതിഥി

വായിച്ചു വായിച്ച്
ഉറങ്ങി പോയത് അറിഞ്ഞി-
രുന്നില്ല ഉണര്‍ന്നപ്പോള്‍
വെളിച്ചവും ഉണ്ടായിരുന്നില്ല
ഒരാള്‍ മെഴുതിരി വെട്ടവു മായി
എന്നരികിലേക്ക് വന്നു
ക്ഷണിക്ക പ്പെടാത്ത അതിഥി മരണ -
മാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍
പതുക്കെ പ്രതി വചിച്ചു
"എന്റെ അപൂര്‍ണ്ണമായ
ഒരു സ്വപ്നമാണ് നീ "
പക്ഷെ ,എനിക്ക് സമയ മായിട്ടില്ല
മെഴു തിരിഊതി ക്കെടുത്തി ഞാന്‍
കിടക്ക യിലേക്ക് ചാഞ്ഞു
തിരക്കുള്ള ജീവിതത്തിലേക്ക്
ഉണരുവാനായി

2010, ഫെബ്രുവരി 6, ശനിയാഴ്‌ച

മൃത ശരീരത്തിന്റെഅവസാന ആഗ്രഹം

അനന്തമായ ലോകത്തിലൂടെ
അല്‍പ്പം കൂടി നടക്കണമെന്നുണ്ട്
ആയുസ്സിന്റെ നീളം അതിനു അനുവദിച്ചില്ല
പതിയിരുന്നു ആക്രമിക്ക-
പ്പെടാന്‍
പാതക മൊന്നും ചെയ്തിട്ടില്ല
എന്നിട്ടുമാവരെന്നെ
സ്വതന്ത്ര മായൊന്നു-
പിടയാനും കൂടി വിടാതെ
വെട്ടി കീറിവലിച്ചിഴച്ച്
ഈ കുളത്തിലേക്ക് തള്ളി
വെള്ളി വെളിച്ചം
തുള്ളി പോലും എത്തി നോക്കാത്ത
വെള്ളത്തിനടിയില്‍ ആണ്
ഞാന്‍ ഇപ്പോള്‍
തണുത്തു വിറച്ച് വെറുമൊരു മൃത ശരീര-
മായി
വീട്ടുകാരിപ്പോള്‍ നോക്കി ഇരിപ്പുണ്ടാകും
വേലിക്കരികില്‍ വന്ന്
കുഞ്ഞുമോള്‍ പാളി നോക്കുന്നുണ്ടാകും
കല്ല്‌ പെന്‍സിലും ,മിട്ടായിപൊതിയുമായ്
വരുന്നൊരു അച്ഛനെ
അവസാനമായി മോഹിച്ചു പോകുന്നു
ഭാര്യയുടെ കൈല്‍ നിന്ന്
രണ്ടിറ്റു വെള്ളം കുടിച്ച്
സം തൃപ്തി യോടെ കണ്ണടയ്ക്കുവാന്‍

സ്വര്‍ണ നാണയം

നിങ്ങള്‍ ലോകത്ത് കിട്ടാവുന്ന

എല്ലാ യാത്രാ നിഘണ്ടുവും

കണ്ണില്‍ എണ്ണയൊഴിച്ച്

പരതികൊണ്ടിരിക്കുന്നു

കൂടുതല്‍ ലോകം ചുറ്റിയ സഞ്ചാരിയെ കണ്ടെത്താന്‍ -

തത്ര പ്പെടുന്നു .

നിങ്ങളെകാള്‍കൂടുതല്‍

ലോകം ചുറ്റിയതു-

ഞാനാണ് .

കൈകളില്‍നിന്നു കൈകളിലേക്ക്

പല പല ഭാഷയും
ദേശവും ,ആചാരവും
കണ്ടും കേട്ടും സഞ്ചരിച്ചു ,സഞ്ചരിച്ച്അങ്ങനെ ........
നിങ്ങള്‍ ഒളിഞ്ഞു നോക്കാന്‍ ശ്രമിക്കുന്ന -
യിടങ്ങളില്‍ എല്ലാം
എന്നെ ഒളിപ്പിച്ചു വെയ്ക്കും
പെണ്‍കുട്ടികളുടെ വലിയ മുലകള്‍ ക്കിടയില്‍
അടി വസ്ത്രത്തി നടിയില്‍ .
പ്രണയിനിയെ എന്നോണം ച്ചുംബിക്കും
പ്രണയ ലേഖന മെന്നോണം
തലയണ കീഴില്‍ ഒളിപ്പിക്കും
കാണിക്ക വഞ്ചിയിലും
കണ്ണന്റെ കണ്‍ഠ-
ത്തിലും മയങ്ങി കിടക്കും
കള്ള നാണയങ്ങളുമായി
കല പില കൂട്ടും
ഏതു ക്രൂരനും
കൊഞ്ചി കുഴയും

2010, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

അന്നും ഇന്നും

അന്നൊക്കെ അപ്പന്‍
അന്തി ക്കള്ളില്‍ ആടി യാടി
നീട്ടി പാടുമായിരുന്നു
തെയ്യ ത്തിനന്തോ
തിനം തിനന്താരാ .....
ചൂട്ടു കറ്റയും-
വീശി കാത്തിരിക്കു മായിരുന്നു
കുന്നത്ത് ചന്ദ്രന്‍
വേലിക്കരികില്‍ കാത്തിരിക്കും -
കുറിഞ്ഞി മത്തി യുടെ മണത്തിനു
ബീഡി കുറ്റിയു ടെ വെളിച്ചത്തില്‍
ആലയിലെ പൈ ക്കളുമായ് ഒരു കിന്നാരം
ആ ശിചിരിക്കും ഞങ്ങളും കീശ യിലെ രസ പ്പൊതി
ഇന്നിപോള്‍ അന്തി കവലയില്‍
ചന്ത പ്പിരിവും പൂര പ്പാട്ടും
ഫ്രീസറില്‍ കാത്തിരിപ്പുണ്ട്‌
പൊരിച്ച മത്തി തണുത്തു വിറച്ച്-
ഓരോ വീട്ടിലും
കുട്ടികളെല്ലാം തിരക്കിലാണ്
രസ പ്പൊതി അഴിക്കാന്‍
ഇന്റര്‍ നെറ്റില്‍

ആരോ ഒരാള്‍

കറുത്ത്മെലിഞ്ഞ ശരീരം
കറുപ്പ് പടര്‍ന്നു കയറിയ കണ്തടം
മണ്ണിരകളെ പോലെ
കെട്ടു പിണഞ്ഞ ഞരമ്പുകള്‍
ചുമച്ചു ചുമച്ച് മഞ്ചാ ടി മണികള്‍ -
തുപ്പുമ്പോള്‍
ആരോ ഒരാളായിട്ടും
മനസ്സില്‍ ഏതോ ഒരു കോണില്‍
മുള്ള് നുള്ളും വേദന
പ്രാണന്‍ പിടയും നേരത്തും
പ്രകാ ശംപരത്തുന്ന കു ശ ലാ ന്വേഷണം
കരളിന്റെ ഭാഗ മായവര്‍ പോലും കണ്ടാല്‍
മിണ്ടാത്ത ഇക്കാലത്ത്
ആരോ ആയിരുന്നിട്ടും
എല്ലമാകുന്ന ഒരാള്‍

കര്‍ത്താവ് മോശ യോട് പറഞ്ഞത്

കര്‍ത്താവ് മോശയോടു
പറഞ്ഞ വാക്കുകളാണ്
അയാളെ മരണ ക്കുരുക്കില്‍നിന്നു
താഴെ ഇറക്കിയത്
ജീവിതത്തിന്റെ ചെമ്കുത്തായ-
കയറ്റം
കൈ പിടിച്ചുയര്ത്തിയത്
പ്രണയിനിയെ പാതി വഴിയില്‍
ആക്കാതെ
പ്രാണനിലേക്ക് ചേര്‍ത്തത്

നഗരം ഒരു നേര്‍ കാഴ്ച

നനുത്ത് തണുത്ത പ്രഭാതത്തില്‍
വിടരും വിമലാ കാ ശത്തില്‍
കീഴെ തെരുവില്‍ തെറിയുടെ പൂരം
കേട്ടുണരുംചെറു ബാല്യങ്ങള്‍
ചപ്പിയ മുലകള്‍
ചപ്പി വലിച്ചു
കരഞ്ഞീ ടുന്നുണ്ട് രുകുഞ്ഞ്,കീറിയ -
ജമ്ഘാളത്താല്‍ മൂടി
പുതച്ചു കിടപ്പൊരു മുത്ത ശ്ശി
ഒട്ടിയ വയറും പുറവും ഏത്
തിരിച്ചരിയാത്തൊരു-
പേക്കോലം
അങ്ങേ മൂലയില്‍ ജട മുടിയാലെ
ഇരിപ്പുണ്ടേ ചില പേകൂത്താല്‍
പട്ടികളെ പോല്‍ തെരുവില്‍ കലപില
കൂട്ടുന്നുണ്ടേ ചില പിള്ളേര്‍
ഉണ്ടൊരു പട്ടീം,-
പിച്ച കാരിയും കുപ്പ കൂന തിര ഞീ ടുന്നു
പട്ടണ നടുവില്‍ ഇന്ന് നടക്കും
ആഘോഷത്തിന്‍ അറിയിപ്പായി
ജീപ്പിന്‍ മുകളില്‍ മൈക്കിന്‍ തൊള്ള -
തൊറന്നു പറഞ്ഞു മറഞീ ടുന്നു
തിരക്ക് പിടിക്കും പട്ടണ യരികില്‍
ഉണ്ടേ പുഴുവായ് ഒരു പിടി ആളുകള്‍
കാണാത്തത് നാം-
കാണ്‌വതും നാം കണ്ടില്ലെന്നു നടിക്കുവതും നാം

2010, ഫെബ്രുവരി 1, തിങ്കളാഴ്‌ച

നീല

ആകാശ ത്തിനു
നീല നിറമല്ലെന്ന് ഞാന്‍ പറയും
അനന്ത മായ ആഴമാണ് അതിനു കാരണ മെന്നും
പച്ച വെള്ളത്തിനു
പച്ച നിറ മില്ലാത്തത്പോലെ
കടലിനു നീല നിറവുമില്ല
നീലയോടാണ്പണ്ട് പണ്ടേ പ്രീയം
കറുത്ത കണ്ണനെ
നീല കാര്‍ വര്‍ണ്ണ നാക്കി
കരിമ്പാറ കളെ
നീല മല കളാക്കി
നീല യാണിന്നുഎങ്ങും
ചാനലായ ചാനല്‍ തോറും
ചേല യഴി ക്കലാണ്
നീലയിലാണ് നില നില്‍പ്പ്
വിപണന തന്ത്രം തന്നെ നീല
വായിക്ക പ്പെടുന്ന ഓരോ വരികളിലും
നീലയുടെ ശരീര ശാസത്രം
നോക്കുന്ന തെന്തും
നീല കണ്ണാല്‍
കാണുന്ന തെന്തും നീല

ദാരിദ്ര്യ രേഖയ്ക്ക് മേലെ

കല്ലെഴുത്ത് കനക്കുംചുമലും
ആറിതണുക്കുന്ന
സങ്കട പിഞ്ഞാണങ്ങള്‍ നിരത്തുന്ന
ദാരിദ്ര്യ പ്പുഴു മുളം വെയ്ക്കും
ജീവിത മെങ്കിലും
ദാരിദ്ര്യ രേഖയ്ക്ക് മേലെയാണ് .
വഴി കണ്ണുമായ്
കലങ്ങും മനസ്സുമായ്
കൊറ്റിനുള്ളവഴി തേടി
പോയോളെ -
കാത്തിരിക്കവേ
കയറി വന്നത് കണക്കെടുപ്പ് കാരന്‍
കുത്തി കുറിച്ചവന്‍
കൂട്ടിയും ,കുറച്ചും ,ഗണിച്ചും, ഹരിച്ചും
ശി ഷ്ട്ടംകിട്ടിയത്
കൂട്ടിനൊരു മുട്ടന്‍ വടിയുണ്ട്താങ്ങായ്
മുറിച്ചു കടന്നിടാം രേഖ
അതിനാല്‍ -
ദാരിദ്ര്യ രേഖയ്ക്ക് മേലെയാണ്