ഫോർമാലിനിൽ കുളിച്ച് തോർത്തി
വരിവരിയായ് കിടക്കുന്നു ശവങ്ങൾ
മാംസ ശില്പപങ്ങളെ പ്പോലെ
മാർബിൾ മേശയിൽ .
മുഖം തിരി ച്ചിരിക്കുന്നു ചുമരിൽ
മൊണാലിസ
സൗന്ദര്യ ശാസ്ത്രത്തെ ചികഞ്ഞു-
കൊണ്ടെന്നപോലെ
കത്തിയും,കത്രികയും ഏറെനേരമായി
കുശു കുശുപ്പ് തുടങ്ങിയിട്ട്
കണ്ടില്ലേ കിടപ്പ് കുറച്ചു മുൻപ് വരെ
കത്തിയും,കത്ത്യാളും എടുത്തവർ
ജാതി മതത്തിന്റെ പേരിൽ വെട്ടി മരിച്ചവർ
കണ്ടില്ലേ ചേർന്ന് കിടക്കുന്നത്
എന്തു ചേർച്ച യാണിപ്പോൾ
ഒന്ന് തൊട്ടോ കണ്ണു തുറിച്ച് നോക്കിയോ പോലും
പീഡിപ്പിക്കുന്നില്ല
പരാതിയോ പരിഭവമോയില്ല
മൂർച്ചയിൽ പോലും ഒന്നു മുഷിയാതെ
കണ്ടില്ലേ മോർച്ചറിയിലെ സ്നേഹം