malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ഏപ്രിൽ 20, ചൊവ്വാഴ്ച

വര്‍ത്തമാന കാലം

നിങ്ങള്‍ ചെവി യൊന്നു വട്ടം പിടിക്കുക
കേള്‍ക്കാം
നീതി ദേവതയുടെ നീശ്ശബ്ദനില വിളി
നിങ്ങള്‍ കണ്ണ് തുറന്നൊന്നു നോക്കുക
കാണില്ല നേരിന്റെ നേരിയ തരി പോലും
ആദര്‍ശ്ശങ്ങള്‍ അലങ്കാരങ്ങള്‍ ആകുമ്പോള്‍
നുരഞ്ഞു പൊങ്ങുന്നത്
അഹങ്കാരങ്ങള്‍
കോരിക്കുടിക്കാന്‍ഒരു കടലും
കുഴിചെടുക്കാന്‍ ഒരു കുന്നും വെട്ടി പ്പിടിക്കാന്‍ഒരു
മലയോരവും -
തേടിനെട്ടോട്ടത്തിലാണ് ചിലര്‍
പുഴയെല്ലാം പഴമ്പുരാണങ്ങള്‍ ആകുമ്പോള്‍
കട വരാന്തയിലെ കുപ്പികളില്‍
കുണുങ്ങി യിരിക്കയാണ് ,
ഓളം വെട്ടുകയാണ് ഒരു -
പുഴ തന്നെ
നികത്തിയ പാടങ്ങളുടെ
നെടു വീര്‍പ്പും നോക്കി ഇരിപ്പുണ്ട്
ഇക്കിളി യോടെ കന്‍ മതിലുകള്‍
കാടും, മലയും, പുഴയും, തോടും-
പാടവും, പച്ചപ്പും
മലരും ,മലയാളവും എവിടെ യാണ് ?!

1 അഭിപ്രായം:

  1. പുഴയെല്ലാം പഴമ്പുരാണങ്ങള്‍ ആകുമ്പോള്‍
    കട വരാന്തയിലെ കുപ്പികളില്‍
    കുണുങ്ങി യിരിക്കയാണ് ,
    ഓളം വെട്ടുകയാണ് ഒരു -
    പുഴ തന്നെ

    നന്നായിരിക്കുന്നൂ ഈ വരിള്...
    അഭിനന്ദനങ്ങള് എഴുത്തു തുടരുക..
    പുതിയ വിശേഷങ്ങള് അറിയിക്കുക....

    മറുപടിഇല്ലാതാക്കൂ