malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, ജൂലൈ 14, ശനിയാഴ്‌ച

കവിത തന്നത്

അതിരുകളില്ലാത്ത ഒരു ദേശം
ആകാശത്തിനുമപ്പുറത്തുന്ടെന്നു
ബോധ നിലാവിന്റെ മഞ്ഞു പാളികള്‍
മാഞ്ഞു തെളിഞ്ഞ രാത്രിയിലാണ് -
കണ്ടത്
മാടി വിളിച്ചത് കാതു മുറിച്ചു
ചിത്രം തുന്നിയ വാന്‍ഗോഗ്
ചുണ്ടിലിരുണ്ട ചുരുട്ടിന്‍ തുമ്പില്‍
കനലിന്‍ ചായം തേക്കുന്നു പിക്കാസോ
കര്‍ത്താവിന്റെ അന്ത്യ അത്താഴത്തില്‍ -
ലിയനാര്‍ഡോ ഡാവിഞ്ചി
പ്രാര്‍ഥിക്കുംകരങ്ങളാല്‍ ഡ്യൂറാര്‍
തക്ഴീം കാത്തേംരണ്ടിടങ്ങഴി -
കാലവു മോർത്തൊരു സല്ലാപം
പൊന്ത ക്കാടുകള്‍ ക്കിടയിലൂടെ
എസ്‌.കെ .പൊറ്റക്കാട്
ഒരു ദേശത്തിന്റെ കഥ പറയാന്‍
യാത്രയിലാണ്
പ്രണയ ക്കവിത രചിക്കാനായ്
ഷെല്ലി,വയലാര്‍ മേശയ്ക്കിരുപുറമിരുന്നു
വോഡ്ക്കനുണഞ്ഞു  ചിന്തയ്ക്ക് തീപ്പൂട്ടുന്നു
തൂതപ്പുഴയ്ക്കപ്പുറംകുറ്റിപ്പുറം പാലം കടന്നു
ഞാന്‍ ഇടശ്ശേരിയിലേക്ക് നടന്നു
ചെറുശ്ശേരി കടമ്പിലിരുന്നു
കോലക്കുഴല്‍ വിളിക്കുന്നു ഒരു കന്നാലി ചെറുക്കന്‍
ഇവരില്‍ ആരാണ് എന്റെ ഒഴിഞ്ഞ മനസ്സിലെ -
കടലാസിലേക്ക്
കവിത കോരിയിട്ടുതന്നത്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ