malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, ഡിസംബർ 21, വെള്ളിയാഴ്‌ച

അയ്യപ്പന്‍ കവിത


അമ്ലത്തിന്റെ നോവെരിച്ചിലുമായി
തെറ്റിയോടുന്ന ഘടികാരം പോലെ
മേടമാസ നട്ടുച്ചയില്‍ വെയില്‍ തിന്നു -
നടക്കുമ്പോള്‍
തെരുവോരത്തെ തണല്മരത്താഴെ
തെറിച്ചു വീണിരിക്കുന്നു
ഒരയ്യപ്പന്കവിത
കരിംപച്ചകവിതകടിച്ചപ്പോഴാണറിഞ്ഞത്
മധുരിക്കുന്നമാമ്പഴമെന്നു
പുറംപച്ചകണ്ട്പുറംതിരിഞ്ഞ്‌ നടക്കാതെ 
അകമധുരംനുണഞ്ഞപ്പോഴാണറിഞ്ഞത്
കല്ലുകടിക്കാത്ത പാഥേയമെന്ന്
വെയിലിലേക്ക്‌ തന്നെ ഞാനിറങ്ങുന്നു
ഞാണില്‍ നിന്നുവിട്ട അമ്പുപോലെ
മുള്ള് മരങ്ങള്‍ ക്കിടയിലൂടെ
തണലും തുണയുമില്ലാതെ
വിണ്ടുകീറിയ പാദവുമായി
കല്‍ക്കരി നിറമുള്ള കുട്ടിയായി
പരതി നടക്കുന്നു
കൈ മടക്കില്‍നിന്നും തെറിച്ചു വീണ
ഒരയ്യപ്പന്‍ കവിതതേടി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ