malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

സ്നേഹ മരം



ഒരു നാൾ മഴ വന്ന നേരം
പാടവരമ്പിലെ പുളിമരച്ചോട്ടിൽ
 ഒതുങ്ങി നിന്ന്നീപറഞ്ഞില്ലെ
നമുക്കെന്നു, മിങ്ങനെ സ്നേഹ-
മഴ നനയണമെന്ന്
സ്വപ്നത്തിന്റെ ചാറ്റലിൽ കുളിർന്ന്
ജീവിതത്തിന്റെ പുളിമരമാകണ
മെന്ന്
നിന്റെ സ്നേഹ മഴ തോർന്നു പോയാലും
എന്റെ സ്നേഹ മരം പെയ്തു കൊ
ണ്ടേയിരിക്കുമെന്ന്
പിന്നെ, നീ പട്ടണത്തിൽ പോയി
പഠിപ്പും പത്രാസുമായി
ഞാൻ പണിക്കു പോയി
പാടവും പറമ്പും കിളച്ചു
പുര കെട്ടി മേഞ്ഞു അമ്മയ്ക്ക്
മരുന്നു വാങ്ങി
എന്നിട്ടും കഴിഞ്ഞില്ലയെനിക്ക്
കെട്ടിച്ചു വിടാൻ പെങ്ങളെ.
കൊട്ടുവടി പോലെ കോലം
കെട്ടുപോയെങ്കിലും
കെടാതെ കാത്തു വെച്ചിട്ടുണ്ട് ഞാൻ
പഴയ,യാസ്നേഹം.
കെട്ടുകഴിഞ്ഞു പോയപ്പം
നിനക്ക് സ്വാതന്ത്ര്യമില്ലാതായല്ലെ
സംശയത്തിന്റെ ഖഡ്ഗംതലയ്ക്ക്
മുകളിലാടുന്നുണ്ടല്ലേ
നിങ്ങളൊക്കെ വളർന്ന് വലിയ
കെട്ടിടം പോലായല്ലെ.
അന്ന് ഞാൻ കണ്ടിരുന്നു ടൗണിൽ
പൂട്ടിയിട്ട കാറിനുള്ളിൽ നിന്നെ
നിന്റെ കണ്ണുകൾ എന്നിൽ തന്നെ
യായിരുന്നിലെ
ചില്ലു ജാലകം പൊളിച്ച് കുതിച്ചു
വരാൻ
കൊതിച്ചിരുന്നുവല്ലേ.
ഇന്നും നീ വന്നിരുന്നെങ്കിൽ
എന്നും പെയ്തു കൊണ്ടിരിക്കു
മായിരുന്നു
എന്നിലെ സ്നേഹമരം



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ