malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

ഉത്സവകാലം

വേനല്‍ക്കാലമായാല്‍
വെടിവെട്ടവുംപൊട്ടിച്ചിരികളുമായി
ഞങ്ങള്‍ കുട്ടികള്‍ 
ഉത്സവ പറമ്പുകളും ,ഗ്രാമ ചന്തകളും
കയറിയിറങ്ങും
 വെറ്റില മുറുക്കി ചുവന്ന ചുണ്ടും
നാണിച്ച മുഖങ്ങളുമായി
പെൺകിടാങ്ങൾഅടക്കംപറഞ്ഞ്
ചിരിക്കും.
ഇടശ്ശേരിയുടെകറുത്തചെട്ടിച്ചികൾ
കലപിലകൂട്ടികുന്നിറങ്ങിവരും
ഉച്ച
തെറ്റുമ്പോള്‍ തന്നെയെത്തും
ഓലച്ചൂട്ടുമായ്
ഉത്സവ
പറമ്പിലെ പനയോലപന്തലിലും
 ആല്‍ ത്തയിലും
കാലും നീട്ടി മുറുക്കി ത്തുപ്പി 
പയമ പറയാന്‍ മുത്തശ്ശിമാര്‍
കൊഞ്ചി കുഴയുന്ന തരുണിളുടെ
തുളുമ്പുന്ന മാറും,തുടുത്ത മോറുംനോക്കി
അടക്കവും,ഒതുക്കവും ശാസിച്ചുപഠിപ്പിക്കും 

റുത്തമ്മയും,പരീകുട്ടിയും
കണ്ണില്‍ കണ്ണില്‍ നോക്കി നില്‍പ്പുണ്ടാകും -
കുപ്പി വള  
ചന്തയില്‍.
 രമണനും,ചന്ദ്രികയും
പാടേ മറന്നിരിപ്പുണ്ടാകും
പലകത്തട്ടുംച്ചാരി .
ഉത്സവം കണ്ടു മടങ്ങുന്ന
ഇരുണ്ട രാത്രികളില്‍ വെള്ള മണല്‍ -
പ്പരപ്പില്‍
ചൂട്ടു കറ്റയുമാട്ടി വഴി കാട്ടിത്തരും
ഞങ്ങടെ ഭഗവതി മാരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ