കല്ലെഴുത്ത് കനക്കുംചുമലും
ആറിതണുക്കുന്ന
സങ്കട പിഞ്ഞാണങ്ങള്‍ നിരത്തുന്ന
ദാരിദ്ര്യ പ്പുഴു മുളം വെയ്ക്കും
ജീവിത മെങ്കിലും
ദാരിദ്ര്യ രേഖയ്ക്ക് മേലെയാണ് .
വഴി കണ്ണുമായ്
കലങ്ങും മനസ്സുമായ്
കൊറ്റിനുള്ളവഴി തേടി
പോയോളെ -
കാത്തിരിക്കവേ
കയറി വന്നത് കണക്കെടുപ്പ് കാരന്‍
കുത്തി കുറിച്ചവന്‍
കൂട്ടിയും ,കുറച്ചും ,ഗണിച്ചും, ഹരിച്ചും
ശി ഷ്ട്ടംകിട്ടിയത്
കൂട്ടിനൊരു മുട്ടന്‍ വടിയുണ്ട്താങ്ങായ്
മുറിച്ചു കടന്നിടാം രേഖ
അതിനാല്‍ -
ദാരിദ്ര്യ രേഖയ്ക്ക് മേലെയാണ്
2010, ഫെബ്രുവരി 1, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ