ചിരിച്ചു ചിരിച്ചു കരഞ്ഞു പോയുളൊരു
കാലമാണന്നെന്റെ മുന്നില്‍
ചിരിക്കുള്ളിലെങോ-
മറഞ്ഞിരുന്നുളൊരു
കാലമാണിന്നെന്റെ മുന്നില്‍
പൂവിന്‍ മടി ത്തട്ടില്‍ പൂമ്പാറ്റ യായുള്ള
കാലമാണന്നെന്റെ മുന്നില്‍
പൂവിടാന്‍ കാത്തെന്റെ പൂക്കാലമെല്ലാം
കൊഴിഞ്ഞുള്ള കാലമാം മുന്നില്‍
പൂവിളി പ്പാട്ടിന്റെ ഈ ണത്തിലാടുന്നതുമ്പി -
കളാണന്നു നെഞ്ചില്‍ ,ചിറകറ്റു വീണുള്ള
തുമ്പി തന്‍ രോദന മാണിന്നിടനെഞ്ചിനുള്ളില്
ഓണ പ്പുടവതന്‍ പുത്തന്‍ മണത്തില്‍മദിച്ചിരുന്നുഅന്നെന്‍ -
മനസ്സ്
ഇന്ന് നാറും തുണിക്കെട്ട് മാറോടു ചേര്‍ക്കവേ
വേപഥു കൊള്ളും മനസ്സ്
മുത്തശശി ,മുല്ലയായ് പൂത്തു വടര്‍ന്നു
സുഗന്ധം പരത്തിയിരുന്നു
അച്ഛനു മമ്മയും കൈ കാല്‍ വളരുവാന്‍
കാത്തു കാത്തന്നു ഇരുന്നു
കഞ്ഞിര ക്കൊമ്പിലെ കാക്കയായ് ഇന്ന് ഞാന്‍
കാത്തു കാത്തിരിക്ക യാണെല്ലോ
കാലന്റെ കാലൊച്ച കേള്‍ക്കുവാനായി
കാത്തു കാത്തിരിക്ക യാണെല്ലോ
2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ