malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

കുപ്പേട്ടന്‍

ഇടമുറിയാത്ത മഴയ്ക്കിടയിലൂടെ
തൊപ്പി ക്കുടയും തലയില്‍ ചൂടി
മുറുക്കാന്‍ ചാറും നീട്ടി ത്തുപ്പി
കുപ്പേട്ടന്‍ ഞെങ്ങോല് പിടിച്ചാല്‍ പിന്നെ
ഏതു കള്ള കാളയും പറപറക്കും
വടക്കന്‍ പാട്ടിന്റെ വരികള്‍ക്കൊപ്പിച്ചു
നുരി വെച്ച് വരുന്ന പെണണുങ്ങളോടു
കളി പറഞ്ഞും ,മറു പാട്ട് പാടിയും
ഞെങ്ങോലമര്‍ത്തി ചൂരല് ചുഴറ്റുമ്പോള്‍
താളത്തില്‍ മുന്നേറും കാളകള്
ഞാറിന്റെ തലയരിയും പെണണുങ്ങളോടു
അടിയാന്റെ തലയറുത്ത കഥ പറയും കുപ്പേട്ടന്‍
ചാളേല് പെറ്റു കിടക്കുന്ന പെണ്ണിനെ
ചേറിലിറക്കി പണിയിച്ചതും
പൂപ്പോലത്തെ ഇളം പൈതലിനെ
ഉറുമ്പരിച്ചു കൊന്നതും
ഉടഞ്ഞ ചന്കാലെ ,കരഞ്ഞ വാക്കായി ഓതും -
കുപ്പേട്ടന്‍
അന്തി കള്ള് അല്‍പ്പം ചെന്നാല്‍
കണ്ണീരിന്റെ കരിങ്കടല്‍ മഹാ മൌനത്തില്‍ -
ഒളിപ്പിച്ച്
ഉടഞ്ഞ ശംഖു പോലെ
ചിതറി നടക്കും കുപ്പേട്ടന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ