malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച

മഴ നോവുകള്‍

ഒരു മെയ്‌ മാസം കൂടി കഴിയാറായി 
വേവിലാതിയുടെ വേലിക്കെട്ടുകള്‍
ചുറ്റും ഉയരുന്നു
മഴയോര്‍മ്മയുടെ മുള്‍മുനകള്‍
കുത്തി നോവിക്കുന്നു
കെട്ടി മേയാത്ത പുരയുടെ
അകത്തളത്തില്‍
വെളിച്ചത്തിന്റെ സ്ഫടികപാത്രം
ചിതറി ക്കിടക്കുന്നു
കര്‍ക്കിടകത്തിന്റെ കലമ്പലുകള്‍
അകത്തേക്ക് പടര്‍ന്നു കയറും
തവളക്കണ്ണന്‍ കുഴികളില്‍
കുളങ്ങള്‍ രൂപപ്പെടും
വെള്ളത്തിന്റെ ഓപ്പരപ്പിലേക്ക്
എറുമ്പുകള്‍ വള്ളമിക്കും
ഇനി
എറുമ്പുകളുടെ വള്ളം കളിക്കാലം
കീറപ്പായ മടക്കി വെച്ചു
ചുമരോട് ചാരിയിരിക്കും
മഴച്ചാറ്റല്‍ കൊള്ളാതിരിക്കാന്‍
കീറിയപുതപ്പ് തലവഴിമൂടും
തകര പാത്രത്തില്‍ വെള്ളത്തുള്ളികള്‍
ചെണ്ട കൊട്ടിക്കളിക്കും .
പിന്നിക്കീറിയ ശരീരത്തിനുള്ളില്‍
എങ്ങിനെയാണ് ഇനിയും
ഈ ഹൃദയം ഞാന്‍ മൂടി വെക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ