malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ജൂൺ 19, ശനിയാഴ്‌ച

ദൈവംഉറങ്ങി പ്പോയ രാത്രി

നരവീണ കടല്‍ ആര്‍ത്തു ചിരിക്കയാണ്
ചായക്കപ്പ് ചുണ്ടോടു ചേര്‍ക്കുമ്പോള്‍
ചിന്തയുടെ ആവി പുറകോട്ടു പറക്കുന്നു
ചുവന്ന അക്കമായി, മലര്ത്തിയിട്ട ചോദ്യമായി
ഇന്നും ആ രാത്രി
ജാതികളും, മതങ്ങളും,
വര്‍ഗ്ഗീയതയുടെ ,തീവ്ര -
വാദത്തിന്റെ
മനുഷ്യ മൃഗമായ്മാറിയ രാത്രി
അല മുറകള്‍ക്ക്‌മീതെ
അട്ടഹാസങ്ങളും ,ആയുധങ്ങളും
അതിര്‍ത്തി കെട്ടിയ രാത്രി
കരിഞ്ഞ തല മുടിയുടെ
ഗന്ധമാണ് എങ്ങും
കവിതകള്‍ കണ്ണെഴുതിയ
കിളി മൊഴികള്‍ കൂടു കൂട്ടിയ
കുഞ്ഞു മുഖങ്ങള്‍ തെറിച്ചു വീഴുകയാണ്
അമ്മമാരുടെ അടര്‍ന്നു വീഴുന്ന മുലകളോടൊപ്പം
മുപ്പാലിന്റെ പത പറ്റി നനഞ്ഞ ചുണ്ടൊന്നു വിടര്‍ത്തി
കരയാന്‍ കൂടി കഴിയാതെ
മാനവും കവര്‍ന്നു മാറും പിളര്‍ന്നു
അഗ്നിയിലേക്ക് തള്ളുകയാണ് അരുമയായ് -
വളര്ത്തിയവരും
അമ്മേയെന്നു വിളിച്ചവരും
അന്തിവരെ ഒന്നിച്ചു നിന്നവരാണ്
കൊരവള്ളിയിലേക്ക്
കുന്തം കുത്തി ഇറക്കുന്നത്‌
ദൈവം-
ഉറങ്ങിപ്പോയ ആ രാത്രിയാണ്
ചരിത്രത്തിന്റെ തല ചോറ്
പൊട്ടിച്ചിതറിയത്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ