malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ജൂൺ 19, ശനിയാഴ്‌ച

ഉഷ്ണ രാത്രികള്‍

വെളിവിന്റെ പച്ചില നാമ്പ്
എന്നില്‍ കിളിര്‍ക്കും മുമ്പേ
അമ്മ മണ്ണിലേക്ക് മടങ്ങി പോയി
അതിനു ശേഷമാണ് പോലും
അച്ഛനില്‍ അഗ്നിയുടെ
ഇലയിളക്കം തുടങ്ങിയത്
വാരി യെടുത്തെന്നെ
ഉമ്മ വെയ്ക്കുമ്പോള്‍
അടര്‍ന്നു വീഴുന്ന കണ്ണീരിനു
കനല്‍ കട്ടയുടെ കാഠിന്യമായിരുന്നു
രാത്രിയുടെ ഏതോ യാമാങ്ങളിലായിരുന്നു
സ്നേഹ വാല്സല്യങ്ങളുടെ
ആ കമ്പിളി പ്പുതപ്പ് എന്നെ
പുതപ്പിക്കുക
പകല്‍ സമയങ്ങളില്‍
ഏകാന്തതയുടെ പാഴിലകള്‍
കൂട്ടത്തോടെ എന്നെ മൂടാന്‍ തുടങ്ങും
ദുരന്തത്തിന്റെ മലയിടിഞ്ഞത്
ഒറ്റ രാത്രി കൊണ്ടായിരുന്നു
മയക്കത്തിന്റെ ഏതോ നിമിഷത്തില്‍
അമ്മയുടെ അരികിലേക്ക് അച്ഛനും...
പരശശതം-
നാവുള്ള വിശപ്പു
പടര്ന്നപ്പോഴാണ്
ഞാനാ പടി ഇറങ്ങിയത്‌
ഇപ്പോഴെന്നെ മുന്നോട്ടു നയിക്കുന്നത്
തലച്ചോറിലെ പുളയുന്നതീപ്പാമ്പാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ