കാറ്റിലുലയുന്നയിലപോലെ ജീവിതം
ഉറക്ക മില്ലാത്ത രാത്രികളില്‍
ഉരുണ്ടും, പിരണ്ടും, കൂട്ടിയും, കിഴിച്ചും
എഴുതി വെച്ചിട്ടുണ്ട് ഒരു പട്ടിക
സുഹൃത്തുക്കളുടെ ,ബന്ധു ക്കളുടെ, -
സഹായിക്കും എന്ന് കരുതുന്നവരുടെ .
ഒരുങ്ങുകയാണ് ഒരിക്കല്‍ക്കൂടി
അറവു കാരന്റെ മുന്‍പില്‍ ആട്ടിന്‍ കുട്ടിയെ പ്പോലെ -
തല കുനിച്ചു നില്‍ക്കാന്‍
കച്ചവടമുറപ്പിക്കാന്‍ കാശില്ലാതെപോയ
ഒരച്ഛന്റെ മകള്‍
അകത്തളത്തില്‍ നിന്നു മുയരുന്ന
അത്തറിന്റെ മണത്തില്‍ ഒഴുകി എത്തുന്നത് -
ആത്മ നൊമ്പരം
മറിച്ച് മറിച്ച് താളുകള്‍ പറിഞ്ഞു തുടങ്ങിയ
പുസ്തകം പോലെ അവള്‍
അണ പൊട്ടിപോകുന്ന ദുഖത്തിന്റെ നദിയിലേക്ക്
ഒരു കൈ ചേര്‍ത്ത് പോവുകയാണ്
അറിയാതെ ആഗ്രഹിച്ചു പോവുകയാണ്
ചന്ദനത്തിന്റെ സുഗന്ധത്തില്‍
കുന്തരിക്കം പുകയരുതേ യെന്നു
2011, മേയ് 5, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ