ഇനിയെത്ര ദൂരം നടക്കണം നമ്മളാ
ഭൂമിയിലെക്കെത്തി ചേര്നീടുവാന്‍
മനുഷ്യന്‍ മനുഷ്യനായ് ജീവിച്ചിരുന്നൊരാ
മണ്ണില്‍ ചവുട്ടി നടക്കാന്‍ മനുഷ്യരായ്
ഭൂമി മാതാവിന്റെ മാറില്‍ മയങ്ങിയാ
സ്നേഹത്തിന്‍ പൂക്കളായ് സുഗന്ധം കിനിയുവാന്‍
ഞാനെന്ന, നീയെന്ന വിത്യാസ മില്ലാതെ
നമ്മളൊന്നെന്നതുടി മുഴങ്ങീടുവാന്
വേലികളില്ലാത്ത വെരറുത്തീടാത്ത
അരിയ സ്നേഹത്തിന്റെ അരുമയായ് മാറുവാന്‍
വെട്ടി മുറിക്കലും തട്ടിപ്പറിക്കലുംഇല്ലാതെ -
കാക്കുവാന്‍ കാവലാളാകുവാന്‍
ദൈവങ്ങള് തന്‍ പേരില്‍ ചേരിതിരിയാത്ത
ചോര ചീന്തീടാത്തചോരനായ് മാറാത്ത
കൈ മെയ്മറന്നുകൊന്ടെല്ലാരു മൊന്നായി
കൊയ്ത്തും മെതികളും ആട്ടവും പാട്ടുമായ്
എല്ലാ സിരകളിലൂടോഴുകീടുന്ന ചോരയ്ക്ക്-
നിറമത് ചുവപ്പെന്ന സത്യവും
തിരിച്ചറിഞ്ഞീടുന്നോരാനല്ലഭൂവില്‍.
ഇനിയെത്ര ദൂരം നടക്കണം നമ്മളാ
ഭൂമിയിലെക്കെത്തി ചേര്നീടുവാന്‍
2011, മേയ് 11, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ