ഞാനും,നീയും
ഉസ്ക്കൊളില് പഠിക്കുമ്പം
ഒറ്റ ബെഞ്ചിൽ തൊട്ട് തൊട്ടിരുന്നു
ഉച്ചയിലെ ഒച്ചയിലെക്കിറങ്ങാതെ
ഒറ്റ പുസ്തകത്തിലെകീറിയതാളിൽ
വിശപ്പിനെ വായിച്ചു
മുഷിവൊട്ടു മില്ലാതെ മഷി ത്തണ്ട്
വീതിച്ചു
മോട്ടാമ്പുളിയും,കൊട്ടക്കായും
പങ്കു വെച്ചു
കീറിയ ഓല ക്കുടയിൽ
നീ നനയാതെ ഞാനും
ഞാൻ നനയാതെ നീയും
ഒറ്റ വരമ്പിൽ ഒട്ടിയൊട്ടി നടന്നു
അന്നൊന്നു മുണ്ടായിരുന്നില്ല
ആ വേർതിരിവ്
ആണും,പെണ്ണും ജാതി മതവും.
ഇന്ന് അടുത്തടുത്ത വീടായ
എന്റെ മക്കളും നിന്റെ മക്കളും
ദൂരെ പാടകലെയായി
അവർ ആണായി,പെണ്ണായി
അടുക്കാൻ പറ്റാതായി
ജാതിയും,മതവുമായി
അകലേണ്ടവരായി
സദാ ചാരത്തിന്റെ ചാരന്മാരായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ