malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, മാർച്ച് 24, വ്യാഴാഴ്‌ച

ഭൂപടങ്ങൾ ചുവക്കുന്നത്



കാളിംഗ് ബെല്ലടിച്ചാണ്
അവർ കാത്തു നിന്നത്
കപട സ്നേഹം കാട്ടിയാണ്
കതക് തുറപ്പിച്ചത്
ചുമരിൽ ചില്ലിട്ട ഗാന്ധി ചിത്രം, -
ഭൂപടം, ക്ലോക്ക്.
കണ്ണിൽ കഠാരയും, കൈയ്യിൽ -
കൊടുവാളും
കൊമ്പും, തേറ്റയും തോറ്റം തുള്ളാൻ
നിമിഷമേറെ വേണ്ടി വന്നില്ല
അച്ഛൻ, അമ്മ, ഭർത്താവ്
കബന്ധങ്ങൾ കാലിട്ടടിക്കുന്നു
അറ്റതലയിൽ നിന്ന് കണ്ണുകൾ
തുറിച്ചു നോക്കുന്നു
അമ്മയുടെ നഗ്നശരീരത്തിൽ അഗ്നി
അടർന്നുവീണ ഭൂപടത്തിൽ കടിച്ചു
കുടഞ്ഞയെന്റെ മാംസംരക്ത ചി-
ത്രംവരയ്ക്കുന്നു
അവസാന ശ്വാസത്തിലും സഹനം
ചിരിച്ചു നിന്ന
ഗാന്ധിജിയുടെ, യുടഞ്ഞ ചിത്രത്തി
ന്റെ കൂർത്ത ചില്ലുകളാൽ
ഞാനെന്റെ ശ്വാസത്തിന്റെ ആഴമ
ളക്കട്ടെ
ഇപ്പോൾ ചുമർ ക്ലോക്കിൽ സമയം
മരിച്ചിരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ