malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ഫെബ്രുവരി 11, വ്യാഴാഴ്‌ച

പടിയിറങ്ങുന്ന പ്രണയം

പ്രണയം പടി യിറങ്ങിക്കഴിഞ്ഞു
കൊടുക്കുന്നതല്ലിന്നു
തിരിച്ചു കിട്ടുന്നത്
തരിച്ചു നിന്ന് പോം
വിങ്ങി വിയര്‍ത്തു പോം
ഒരു കുഞ്ഞു പൂവില്‍
വസന്തം വിരിയുന്നില്ല
പ്രണയത്തിന്‍ ഒരു തുള്ളി -
മഞ്ഞിലെങ്ങും
ഒരു നീല വാനവും കാണ്മതില്ല
ചാരുത യാര്‍ന്നുള്ള വന പുഷപ്പ മെ,നിഗൂഢമാം
വശ്യത എങ്ങു പോയി
ലോലമാം ഭാവങ്ങള്‍ എങ്ങു പോയി
ഉള്ളുരു ക്കങ്ങളാല്‍-
തകരുന്നു മന്മനം
എങ്കിലും ഓര്‍ക്കുന്നു
ഓമലെ ഞാനിന്നു
വെറുതെ സ്നേഹിക്കാന്‍
കഴിഞ്ഞു വെങ്കില്‍

1 അഭിപ്രായം:

  1. പ്രണയം പടിയിറങ്ങുമ്പോൾ മാത്രമല്ലേ ഇതൊക്കെ തോന്നിയുള്ളൂ....തുടങ്ങുമ്പോൾ എന്തൊക്കെയായിരുന്നു

    മറുപടിഇല്ലാതാക്കൂ