നീ ജനിച്ച നാള്‍ മുതല്‍ ഞാനുമുണ്ട് കൂടെ
ഓരോ നീക്കങ്ങളും ശ്രദ്ധിച്ചു കൊണ്ട്
നിന്റെ ബുദ്ധിയില്‍ വിതച്ചതെല്ലാം
പാഴ് വിത്തുകളാണ്
നീ കൊയ്ത്തു കൂട്ടുന്നത് പതിരുകളും
നിന്നെ തടയാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍
നിന്റെ കര്‍മ്മങ്ങള്‍ നിന്റെ മരണത്തിനു ആക്കം കൂട്ടുന്നു
നിന്റെ ഉഷ്ണ കാലവും, ശീതകാലവും -
ഞാന്‍ നല്‍കിയ സമ്മാനം
നിന്റെ സൂര്യോദയത്തില്‍ നിന്ന് -
അസ്ഥമനത്തിലെക്കുള്ള ദൂരം അധി വിദൂരമല്ല
സൗ ഹൃദങ്ങള്‍ ഛേദിച്ച്
ഹൃദയത്തെ തകര്‍ക്കുന്നവനെ
നിന്നെ തകര്‍ക്കാന്‍ ഒരഗ്നി ഗോളമായി
ഞാന്‍ കൂടെത്തന്നെയുണ്ട്
2010, ഒക്‌ടോബർ 9, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ