ദശാ സന്ധികളേറെ
ജീവിതത്തില്‍
പ്യൂപ്പയായ് അമ്മയുടെ വയറ്റില്‍.
പുഴുവായ് മുട്ടിലിഴഞ്ഞ് .
ചിത്രശലഭമായ് ചിറകു വിരിച്ച് .
ജന്മം ഒന്ന് എന്നതുപോലെ
മരണവും ഒന്നേയുള്ളൂ
മരണത്തിനിടയിലെജീവിതം
പാഞ്ചാലിചേലപോലെ
അഴിച്ചാലും,അഴിച്ചാലും തീരാതെ
സംഭവ ബഹുലം
കുറച്ചു പേര്‍ കുറിച്ചു വെയ്ക്കും
കുറേ അടയാളങ്ങള്‍
കുറച്ചു പേര്‍ കൊത്തി വെയ്ക്കും
കുറേ വടുക്കള്‍
കുറച്ചുപേര്‍ കവച്ചു വെച്ച് കടന്നു പോകും
കാവനങ്ങളാവാത്തനാടന്‍ പാട്ടുപോലെ
ഓര്‍മ്മയില്‍ തികട്ടുന്നവരായി.
കുറേ പേര്‍ കടന്നു പോകും
ആരുമറിയാതെ ഓര്‍മ്മയില്‍ തങ്ങാതെ
2012, ജനുവരി 13, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ