നീലക്കണ്ണാടിയില്ലാത്തയെനിക്കു
നിന്റെ കണ്ണുകള്‍ കണ്ണാടി
നിന്റെ കൃഷ്ണ മണിയില്‍
എന്റെരൂപംകൊത്തിവെച്ചിരിക്കുന്നു
നിന്റെഹൃത്തിലുംനിന്നിലും
ഞാനെന്നു ഞാനറിയുന്നു
പാപങ്ങളുടെ ഒരുപായ-
ക്കപ്പലാണ്ഞാന്‍
കാറ്ററിഞ്ഞു തൂറ്റുന്നവരുടെ-
കളിപ്പാട്ടം
കന്യകാത്വംകവര്‍ന്നകാട്ടാളന്‍ഞാന്‍
എന്നിട്ടും നീയെനിക്ക് കാമിനി
കഷ്ട്ടപ്പാടിന്റെ ഒരു കടല്‍
നിനക്ക്എന്റെസമ്മാനം
കടല്‍ മുഴുവന്‍കുടിച്ച്
കാട്ടാറിനെപ്പോലെ എന്നിട്ടുനീ
ചിരിക്കുന്നു
സ്നേഹമേ,
നിന്നെഞാന്‍ എന്ത്പേരിട്ടുവിളിക്കും
എന്റെകണ്ണും, കണ്ണാടിയുമായനിന്നെ .
ഞാനിന്നലെ വാങ്ങിയനീലക്കണ്ണാടിയില്‍
എന്റെ പ്രതിബിംബമില്ല
നിന്റെ കണ്ണിലാണ്എന്റെപ്രതിബിംബം
2012, ജനുവരി 13, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ