മലയാളം മൌനവും,മുദ്രയുമായി
മയ്യെഴുതി കണ്ണുതുറന്നു
മോഹിനിയാട്ടമായി
ചിലങ്കകെട്ടി ചരിഞ്ഞാടി
കലാമണ്ടലത്തില്‍ പച്ചയും,-
കത്തിയും,കരിയും വേഷമായി
തുഞ്ചന്റെ കിളിയായി
കുഞ്ചന്റെ ചിരിയായി
മണ്കൂന കുന്നു കടന്നു
മടപ്പുര മുത്തപ്പനായി
ചെക്കിപ്പൂ കണ്ണുകളാലേ
ചാമുണ്ഡി തെയ്യാട്ടമായി
വള്ളം കളിയും തോണിപ്പാട്ടുമായി
കുട്ടനാടന്‍ വഞ്ചിപ്പാട്ടും
വടക്കന്‍വീരഗാഥയുമായി
എള്ളിന്‍ പൂവായി
നെല്ലിന്‍ മണമായി
അറിയാത്ത പിള്ള ചൊറിയെ-
അറിയും പോല്‍
ഇന്നാര്‍ക്കുംമലയാളമറിയാതെയായ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ