കടലിനെ കാഷായത്തിൻ പുടവ
സന്ധ്യ യുടുപ്പിപ്പൂ കാറ്റൊരു സാന്ത്വന മാന്ത്രവുമോതി- യലഞ്ഞു നടക്കുന്നു കരയിൽ കാൽത്തള മണിക്വാണംപോൽ - തിരകൾ ചിലമ്പുന്നു ചിരിമണി ചിതറി തിരിഞ്ഞു മറിഞ്ഞും വഴിതിത്തളരുന്നു പുകപോൽ മഞ്ഞിൻ പാടകൾ ദൂരെ പടർന്ന് പിടിക്കുന്നു കതിർ മണി ചീന്തിയതെങ്ങിൽ കാക്ക- കള്ളക്കണ്ണുകൾ നീട്ടുന്നു കുടിലിൻ മുന്നിൽ കണ്ണുകളനവധി കാത്തിരിക്കുന്നു കടലിന്നക്കരെ,യക്കരെനോക്കി ഉഴറി നടക്കുന്നു അങ്ങൊരു പൊട്ടും പൊടിയും കാണ്കെ
കണ്ണിൽ കതിരുകൾ ചിന്നുന്നു കുത്തി വരുന്നൊരു തിരപോൽ ഹ്ലാദം
കരളിൽ വന്നു നിറയുന്നു കറുത്ത ചിറകു വിടർത്തി കാക്ക
വട്ടം ചുറ്റിപ്പാറൂന്നു മണ്ണിൽ വർണ്ണം നൽകാൻ മേലെ
വിണ്ണിൻ പൂക്കൾ വിരിയുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ